- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏപ്രിൽ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ധനം, വസ്തുവകകൾ, നിങ്ങളുടെ സെൽഫ് വർത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു. ഫിനാൻഷ്യൽ പ്ലാനിങ്, നമ്മുടെ വാല്യൂ അഡീഷൻ പ്ലാനുകൾ എന്നിവയ്ക്കുള്ള അമിതപ്രാധാന്യം പ്രതീക്ഷിക്കുക. അധിക ചെലവ് ഉണ്ടാകാൻ ഉള്ള അനേകം സാഹചര്യങ്ങൾ കാണുന്നു. പുതിയ ധനാഗമന മാർഗങ്ങളെ കുറിച്ചുള്ള ആലോചനയും പ്രതീക്ഷിക്കുക. ഈ ആഴ്ചയിൽ തന്നെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ എത്തും. ശുക്രനും ഇതേ ഭാവത്തിലേയ്ക്ക് എത്തുമ്പോൾ ഫിനാൻഷ്യൽ പ്ലാനിങ് ശ്രദ്ധയോടെ നടത്തേണ്ടി വരും. ഈ ഭാവത്തിലെ വിഷയങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാണ്. ടോറസ് (ഏപ്രിൽ 20 - മെയ് 20)നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യനും ബുധനും ശുക്രനും സ്വാധീനിക്കും. കൂടുതൽ ആശയ വിനിമയങ്ങൾ, ജീവിതത്തിൽ കൂടുതൽ ലോജിക് ഉപയോഗിച്ചുള്ള നീക്കങ്ങൾ, വളരെ അധികം കണക്ക് കൂട്ടലുകൾ അങ്ങനെ മനസ് കൂടുതൽ ആക്റ്റീവ് ആയിരിക്കുന്ന അവസ്ഥ എന്നിവയും
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധനം, വസ്തുവകകൾ, നിങ്ങളുടെ സെൽഫ് വർത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു. ഫിനാൻഷ്യൽ പ്ലാനിങ്, നമ്മുടെ വാല്യൂ അഡീഷൻ പ്ലാനുകൾ എന്നിവയ്ക്കുള്ള അമിതപ്രാധാന്യം പ്രതീക്ഷിക്കുക. അധിക ചെലവ് ഉണ്ടാകാൻ ഉള്ള അനേകം സാഹചര്യങ്ങൾ കാണുന്നു. പുതിയ ധനാഗമന മാർഗങ്ങളെ കുറിച്ചുള്ള ആലോചനയും പ്രതീക്ഷിക്കുക. ഈ ആഴ്ചയിൽ തന്നെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ എത്തും. ശുക്രനും ഇതേ ഭാവത്തിലേയ്ക്ക് എത്തുമ്പോൾ ഫിനാൻഷ്യൽ പ്ലാനിങ് ശ്രദ്ധയോടെ നടത്തേണ്ടി വരും. ഈ ഭാവത്തിലെ വിഷയങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യനും ബുധനും ശുക്രനും സ്വാധീനിക്കും. കൂടുതൽ ആശയ വിനിമയങ്ങൾ, ജീവിതത്തിൽ കൂടുതൽ ലോജിക് ഉപയോഗിച്ചുള്ള നീക്കങ്ങൾ, വളരെ അധികം കണക്ക് കൂട്ടലുകൾ അങ്ങനെ മനസ് കൂടുതൽ ആക്റ്റീവ് ആയിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. ഈ ആഴ്ചയിൽ തന്നെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ എത്തുമ്പോൾ നിങ്ങൾ ഇത് വരെ കൈക്കൊണ്ട സകല തന്ത്രങ്ങളെയും പുതിയ രീതിയിൽ വീക്ഷിക്കുവാൻ തുടങ്ങും. ജീവിതത്തിലെ എല്ലാ വശങ്ങളെയും കുറിച്ച് ഒരു റീ തിങ്കിങ് പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവയുടെ സ്വാധീനം ഈ ആഴ്ച പ്രതീക്ഷിക്കുക. അൽപകാലം നിങ്ങളെ കുറിച്ച് തന്നെ കൂടുതൽ അറിയുവാനുള്ള സമയമായി കണക്കാക്കുക. ഈ അവസരം പുതിയ തീരുമാനങ്ങൾ എടുക്കുവാൻ അനുയോജ്യമായ മാനസിക അവസ്ഥ ആയിരിക്കാൻ സാധ്യതയില്ല. മൂന്നു ഗ്രഹങ്ങൾ അവയുടേതായ രീതിയിൽ ദുരൂഹമായ വിഷയങ്ങളുടെ ഭാവത്തെ സ്വാധീനിക്കുമ്പോൾ ഒരു ബ്രേക്ക് ആവശ്യമായി വരും. ഇ ആഴ്ച ബുധൻ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. അനാവശ്യ ചെലവ്, അനവാശ്യമായ ആശയ വിനിമയങ്ങൾ എന്നിവയിൽ സമയം ചിലവഴിക്കതിരിക്കുക. കൂടുതൽ ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കും അനുയോജ്യമായ സമയമായി ഈ അവസ്ഥയെ കാണുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ ശുക്രൻ എന്നിവ എത്തും. സുഹൃദ്ബന്ധങ്ങളിൽ കൂടുതൽ സമയം ചിലാവഴിക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ, പുതിയ ജോലി അല്ലെങ്കിൽ ബിസിനസ് പദ്ധതികളുടെ ആവിഷ്‌കരണം എന്നിവ പ്രതീക്ഷിക്കുക. ഈ ആഴ്ചയിൽ ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. സുഹൃദ്ബന്ധങ്ങൾ, ടീം ജോലികൾ എന്നിവയിൽ ആശയ വിനിമയം കൊണ്ടുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതെ നോക്കേണ്ട അവസരമാണ്. ഭാവി പദ്ധതികളെ കുറിച്ചുള്ള തീരുമാനങ്ങളെ പുനരവലോകനം ചെയ്യേണ്ട അവസ്ഥയും ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി, സമൂഹത്തിലെ വില, മാതാ-പിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച മുതൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ സ്വാധീനിക്കും. ജോലി സ്ഥലത്തെക്കുറിച്ചുള്ള പുതിയ ആലോചനകൾ ഉണ്ടാകാം. അധികാരികളുമായുള്ള നിരവധി ചർച്ചകൾ പ്രതീക്ഷിക്കാം. പുതിയ പ്രോജക്ടുകൾ ഉണ്ടാകാം. ഇത് വരെ ചെയ്ത ജോലിക്കുള്ള തക്കതായ പ്രതിഫലം ലഭിക്കുവാനുള്ള സമയം ഇതാണ്. ഈ ആഴ്ചയിൽ ബുധൻ താന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. ഈ അവസ്ഥ നിങ്ങളുടെ ആശയ വിനിമയങ്ങളെ സ്വാധീനിക്കാം. ചെയ്യുന്ന ജോലിയിൽ റീ വർക്ക് ആവശ്യമായി വന്നേക്കാം. പഴയ ജോലി സ്ഥലത്തെ കുറിച്ചുള്ള ഓർമ്മകൾ, പഴയ സഹപ്രവർത്തകർ എന്നിവരും നിങ്ങളെ തേടി എത്തിയേക്കാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ഈ ആഴ്ച മുതൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ സ്വാധീനിക്കും. കരിയർ ഡെവലപ്‌മെന്റ് പ്രോഗ്രാമുകളിൽ താല്പര്യം കാണിക്കും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക, ദൂര യാത്രകൾ ചെയ്യാനുള്ള സാധ്യതകളും ഉണ്ടാകാം. ഈ ആഴ്ച മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുന്നതാണ്, അതിനാൽ യാത്രകളിൽ ഉള്ള തടസങ്ങളെ മുൻകൂട്ടി കാണുക. എഴുത്ത്, പഠനം, പഠിപ്പിക്കൽ എന്നിവയിൽ റീ വർക്ക് ചെയ്യാനുള്ള സാധ്യതകളും ഉണ്ടാകാം. വിദേശ ബന്ധം, വിദേശത്തുനിന്നുള്ള സന്ദേശവും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവാ സ്വാധീനിക്കുന്നു. ബുധൻ ഇതേ ഭാവത്തിൽ തന്റെ സ്ലോ ഡൗൺ ഈ ആഴ്ച തുടങ്ങുകയും ചെയ്യും. ജോയിന്റ് സ്വത്തുക്കൾ, പാർട്ണർഷിപ്പുകൾ, മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ, ധന പരമായ തീരുമാനങ്ങൾ എന്നിവയിലെ ആശയ വിനിമയങ്ങൾ എന്നിവ കൃത്യമാണോ എന്ന് രണ്ടാമത് ആലോചിക്കേണ്ട സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. എഗ്രീമെന്റുകൾ നടപ്പിലാക്കുന്നതിനു മുമ്പ് വിദഗ്ദ ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തിൽ ശുക്രൻ, ബുധൻ, സൂര്യൻ എന്നിവ ഈ ആഴ്ച മുതൽ സ്വാധീനിച്ചു തുടങ്ങും. ബുധൻ ഈ ആഴ്ച തന്റെ സ്ലോ ഡൗൺ അവസ്ഥ തുടങ്ങുകയും ചെയ്യും. ഏഴാം ഭാവത്തിലെ സർവ്വ മേഖലകളിലും നടത്തുന്ന ആശയ വിനിമയങ്ങളിൽ നല്ല ശ്രദ്ധ ഉണ്ടാവണം എന്നർത്ഥം. പുതിയ എഗ്രീമെന്റുകൾ ഒപ്പ് വെക്കുന്നതിനു മുൻപ് രണ്ടാമത് ഒരു ചിന്ത വേണ്ടി വരും. നിയമ പ്രകാരമുള്ള ബന്ധങ്ങളിൽ സംഭാഷണം വഴി തെറ്റാനുള്ള സാധ്യത മുൻകൂട്ടി കാണുക. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ബന്ധം കൂടുതൽ നിരീക്ഷിക്കേണ്ടാതായി വരാം. പുതിയ ബിസിനസ് ജോലി സാധ്യതകൾക്ക് മേലും ശ്രദ്ധ വേണ്ടി വരും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ബുധൻ, സൂര്യൻ ശുക്രൻ എന്നിവ എത്തും. ബുധൻ ഈ ആഴ്ച സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ വേണ്ടി വരും. സഹപ്രവർത്തകരുടെ അടുപ്പത്തിൽ ഉണ്ടാകാവുന്ന മാറ്റങ്ങളെ മുൻകൂട്ടി കാണുക. പ്രോജക്റ്റുകൾ സമയ പരിധിക്കുള്ളിൽ തീർക്കുവാൻ അധിക ശ്രദ്ധ വേണ്ടി വരും. എങ്കിലും ഈ വക വിഷമതകൾ ആഴ്ചയുടെ അവസാനത്തോടെ കുറയുന്നത് കാണാൻ കഴിയും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ബുധൻ, ശുക്രൻ, സൂര്യൻ എന്നിവ സ്വാധീനിക്കും. ബുധൻ ഈ ആഴ്ച തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുകയും ചെയ്യും. പ്രേമ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകളെ പുതിയ രീതിയിൽ വിശകലനം ചെയ്യും. ക്രിയേറ്റീവ് പാധതികളിൽ കൂടുതൽ സമയം ചിലവഴിക്കും. യൂത്ത് ഗ്രൂപ്പുകൾ, കുട്ടികൾ എന്നിവരുടെ കൂടെ ഉള്ള ജോലികളും സന്തോഷം നല്കുന്നാതാണ്. ഊഹ ക്കചാവാടം, ക്രിയേറ്റീവ് പദ്ധതികൾ എന്നിവയിൽ അല്പം താമസം നേരിടുന്നതായി തോന്നാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വീട്, കുടുംബം, മാതാപിതാക്കൾ, ജീവിത സൗകര്യങ്ങൾ, ബന്ധുജന സമാഗമം എന്ന നാലാം ഭാവത്തിൽ ബുധൻ, സൂര്യൻ, ശുക്രൻ എന്നിവ സ്വാധീനിക്കും. ബുധൻ ഈ ആഴ്ച തന്റെ സ്ലോ ഡൗൺ തുടങ്ങുകയും ചെയ്യും. വീട് വില്പന, മാറ്റം, വാങ്ങൽ എന്നിവയിൽ പുതിയ തീരുമാനനഗൽ എടുത്തേക്കാം. ഈ തീരുമാനങ്ങളെ നന്നായി പരിശോധിക്കേണ്ടതുണ്ട്. പഠന കാര്യങ്ങളിലും കൂടുത ചിന്ത ആവശ്യമായി വരാം. വീട് അലങ്കരിക്കൽ, പുതിയ ഫർണിഷിങ് ജോലികൾ എന്നിവയും ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ സ്വാധീനിക്കും. ചെറു യാത്രാകൾ, ചെറു കോഴ്‌സുകൾ, അയക്കാർക്ക് വേണ്ടി ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ഈ ആഴ്ച ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുമ്പോൾ യാത്രകളിൽ ഉള്ള ത്ടസങ്ങളെ മുന്കൂട്ടികാനുക. മൂന്നാം ഭാവം ആശയ വിനിമയങ്ങളുടെത് കൂടെ ആകയാൽ സരവ ആശയ വിനിമയങ്ങളുടെത് മേലും ശ്രദ്ധ ഉണ്ടാവണം.