- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് രണ്ടാം വാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന് വ്യാഴം ഈ ആഴ്ച മുതൽ നേരെ നീങ്ങി തുടങ്ങും. ജോലി സ്ഥലത്ത് ഇത് വരെ ഉണ്ടായിരുന്ന അവസ്ഥയിൽ പല രീതിയിൽ ഉള്ള മാറ്റങ്ങൾ കാണാൻ കഴിയും. ജോലി, സഹപ്രവർത്തകർ എന്നിവയിൽ നിന്നുള്ള വിവധ തരത്തിലുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കുക. ഈ അവസരങ്ങളെ അനുകൂലമായി ഉപയോഗിക്കാൻ കഴിയേണ്ടതാണ്. ധനം, വസ്തുവകകൾ, സെൽഫ്് വർത്ത് എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ തുടരുന്നു. ബുധൻ സ്ലോ ഡൗൺ നീക്കത്തിൽ തന്നെ ആണ്. ഈ അവസ്ഥയിൽ ധനകാര്യം അല്പം അസ്വസ്ഥത ഉണ്ടാക്കുമെന്നു പറയേണ്ടതില്ലല്ലോ. ഈ അവസ്ഥ 22 വരെ പ്രതീക്ഷിക്കുക. അധിക ചെലവിനുള്ള സാധ്യതകളാണ് കൂടുതലും. ധനം, വസ്തു, ചിലവഴിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. വിലയേറിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ഫിനാൻഷ്യൽ പ്ലാനിങ് നടത്താനുള്ള ആലോചനകളും ഉണ്ടാകാം. പുതിയ ബിസിനസ് ആശയങ്ങളും അവയെ തുടർന്നുള്ള നീക്കങ്ങളും പ്ര
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന് വ്യാഴം ഈ ആഴ്ച മുതൽ നേരെ നീങ്ങി തുടങ്ങും. ജോലി സ്ഥലത്ത് ഇത് വരെ ഉണ്ടായിരുന്ന അവസ്ഥയിൽ പല രീതിയിൽ ഉള്ള മാറ്റങ്ങൾ കാണാൻ കഴിയും. ജോലി, സഹപ്രവർത്തകർ എന്നിവയിൽ നിന്നുള്ള വിവധ തരത്തിലുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കുക. ഈ അവസരങ്ങളെ അനുകൂലമായി ഉപയോഗിക്കാൻ കഴിയേണ്ടതാണ്.
ധനം, വസ്തുവകകൾ, സെൽഫ്് വർത്ത് എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ തുടരുന്നു. ബുധൻ സ്ലോ ഡൗൺ നീക്കത്തിൽ തന്നെ ആണ്. ഈ അവസ്ഥയിൽ ധനകാര്യം അല്പം അസ്വസ്ഥത ഉണ്ടാക്കുമെന്നു പറയേണ്ടതില്ലല്ലോ. ഈ അവസ്ഥ 22 വരെ പ്രതീക്ഷിക്കുക. അധിക ചെലവിനുള്ള സാധ്യതകളാണ് കൂടുതലും.
ധനം, വസ്തു, ചിലവഴിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. വിലയേറിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ഫിനാൻഷ്യൽ പ്ലാനിങ് നടത്താനുള്ള ആലോചനകളും ഉണ്ടാകാം. പുതിയ ബിസിനസ് ആശയങ്ങളും അവയെ തുടർന്നുള്ള നീക്കങ്ങളും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ വ്യാഴം നേരെ സഞ്ചരിച്ചു തുടങ്ങും. ആദ്യ രണ്ടു ആഴ്ചകളിൽ ഈ നീക്കം വളരെ വലിയ മാറ്റങ്ങൾ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കരുത്. അതിനു ശേഷം, പുതിയ ബിസിനസ് സംരംഭങ്ങൾ, സെൽഫ്‌പ്രൊമോഷൻ ജോലികൾ, കൂടുതൽ നെറ്റ് വർക്കിങ്, ക്രിയേറ്റീവ് ജോലികൾ എന്നിവയിൽ മുന്നേറ്റം പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ ബുധൻ, സൂര്യൻ ശുക്രൻ എന്നിവ തുടരുന്നു. പുതിയ അവസരങ്ങൾ, പുതിയ പ്രേമ ബന്ധം, ജോലി സംബന്ധമായ കോണ്ട്രാക്ടുകൾ എന്നിവയിൽ അവസരങ്ങൾ ഉണ്ടാകാം. എങ്കിൽ ബുധൻ സ്ലോ ഡൗൺ നീക്കം നടത്തുകയാൽ വളരെ ശ്രദ്ധിച്ചു വേണം പുതിയ തീരുമാനങ്ങൾ എടുക്കാൻ. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ ശ്രമങ്ങളും ഉണ്ടാവാം.
ജമിനി (മെയ് 21 - ജൂൺ 20)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ബുധൻ, സൂര്യൻ ശുക്രൻ എന്നിവ തുടരുന്നു. ബുധൻ തന്റെ സ്ലോ ഡൗൺ മോദിൽ 22 വരെ നിൽക്കുകയും ചെയ്യും. ഈ അവസ്ഥ പുതിയ തീരുമാനങ്ങൾ എടുക്കാൻ അത്ര നല്ലതല്ല. ഇത് വരെ ഉള്ള ജീവിതത്തെകുറിച്ച് ഒരു വിലയിരുത്തൽ നടത്തുക. ഭൂതകാലത്ത് നിങ്ങൾ പരിചയപ്പെട്ട വ്യക്തികൾ ഹ്രസ്വ കാലത്തേക്കായി നിങ്ങളുടെ ജീവിതത്തിൽ വരുന്ന സമയമാണ്. ചാരിറ്റി, ധ്യാനം, പ്രാർത്ഥന, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവയും പ്രതീക്ഷിക്കുക.
വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്തു നിന്ന വ്യാഴം ഈ ആഴ്ച നേരെനീങ്ങി തുടങ്ങുന്നതാണ്. വീട് മാറ്റം, വിൽപ്പന, വാങ്ങൽ മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയിൽ നില നിന്നിരുന്ന ആശങ്ക അലപാല്മായി അവസാനിക്കുന്നത് കാണാൻ കഴിയണം. എങ്കിലും ഒരു തീരുമാനം എടുക്കാൻ അല്പം കൂടി കാത്തിരിക്കുന്നത് നന്നായിരിക്കും. മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരോടുള്ള അടുപ്പത്തിലും പുരോഗതി ഉണ്ടാവേണ്ടതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ബുധൻ സ്ലോ ഡൗൺ മോദിൽ 22 വരെ തുടരും. സുഹൃദ് ബന്ധങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങളിന്മേൽ നല്ല ശ്രദ്ധ ഉണ്ടായിരിക്കണം. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരം, ഭാവിയിലേക്കുള്ള പദ്ധതികളുടെ പ്ലാനിങ്, ബന്ധങ്ങളിമേൽ നിങ്ങൾ എടുക്കുന്ന പുതിയ തീരുമാനങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. എങ്കിലും ബുധൻ സ്ലോ ഡൗൺ മോദിൽ നീങ്ങുന്നനാളുകളിൽ ആശയ വിനിമയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും.
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാ ർ എന്ന മൂന്നാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ അവസാനിപ്പിച്ച് നേരെ നീങ്ങി തുടങ്ങും. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, തുറന്ന സംസാരം, ടെക്‌നോളജി ഉപയോഗിച്ചുള്ള കൂടുതൽ ജോലികൾ, യാത്രക്കുള്ള പുതിയ ഉപാധികൾ, വാങ്ങൽ, അയല്ക്കാർ, സഹോദരങ്ങൾ എന്നിവർക്ക് വേണ്ടിയുള്ള സഹായം ചെയ്യൽ, കൂടുതൽ ചെറു യാത്രകൾ എന്നിവ പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗ്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ബുധൻ 22 വരെ സ്ലോ ഡൗൺ മോദിലും ആണ്. ജോലിയിൽ പുതിയ അവസരങ്ങൾ, അധികാരികളോടുള്ള സംസാരം, അവരുടെ ഉപദേശം ലഭിക്കൽ, ജോലിയിൽ ഉള്ള പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. കല, സൗന്ദര്യം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾപ്രതീക്ഷിക്കുക.
ധനം, വസ്തു വകകൾ, സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിൽ വ്യാഴം തന്റെ സ്ലോ ഡൗൺ അവസാനിപ്പിച്ച് നേരെ നീങ്ങി തുടങ്ങും. ധനം, നിങ്ങളുടെ സെൽഫ്‌വർത്ത് എന്നിവയിൽ നേരിട്ട് കൊണ്ടിരുന്ന അസംതൃപ്തിക്ക് അല്പം കുറവ് വന്നത് പോലെ തോന്നാം. ഈ രണ്ടു വിഷയങ്ങളിലും പ്രോഗ്രസ്സീവ് ആയ നീക്കങ്ങൾ താമസിക്കാതെ താന്നെ ഉണ്ടാകും എന്ന് വിശ്വസിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ദൂര യാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ബുധൻ സ്ലോ ഡൗൺ മോദിൽ 22 വരെ നില്ക്കും. യാത്രയിൽ തടസങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത മുൻകൂട്ടി കാണുക. എഴുത്ത് പ്രസിദ്ധീകരണം എന്ന മേഖലയിലും തടസങ്ങൾ ഉണ്ടാകാം. എങ്കിലും ദൂര യാത്രകൾക്കു ള്ള ആലോചനകൾ, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള താല്പര്യം, വിദേശത്ത നിന്നുള്ള വാർത്തകൾ, വിദേശ സഞ്ചാരം, വിദേശസംസ്‌കാരത്തോടുള്ള അടുപ്പം, നിയമവുമായുള്ള നേർക്കാഴ്ച എന്നിവ പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ വ്യാഴം തന്റെ സ്ലോ ഡൗൺ അവസാനിപ്പിച്ച നേരെ നീങ്ങി തുടങ്ങും. ഇത് നിങ്ങളിൽ പലർക്കും ആശ്വാസം നൽകുന്നതാണ്. അല്പകാലമായി നിങ്ങൾ വ്യക്തി ജീവിതത്തിലും പ്രൊഫഷനൽ ജീവിതത്തിലും തപ്പി തടഞ്ഞു നിൽക്കുന്നു. ഈ ആഴ്ച മുതൽ മാറ്റം സാവധാനത്തിൽ ഉണ്ടാവണം. പുതിയ അവസരങ്ങാൽ, ലാഭകരമായ കോണ്ട്രാക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂരദേശവാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം താന്റെ സ്ലോ ഡൗൺ ഈ ആഴ്ച അവസാനിപ്പിക്കും. ഇത്രയും നാൾ അനുഭവിച്ചിരുന്ന മാനസിക സമ്മർദ്ദങ്ങളെ ഒന്ന് കുറയ്ക്കുവാൻ ഈ അവസ്ഥയിൽ സാധിക്കുന്നാതാണ്. കൂടുതൽ ആത്മീയമായ പ്രവർത്തനങ്ങൾ നടത്തുവാനുള്ള ആഗ്രഹം പ്രതീക്ഷിക്കുക. നിഗൂഡ വിഷയങ്ങളിൽ ഉള്ള കൂടുതൽ താല്പര്യം പ്രതീക്ഷിക്കുക.
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്ന എട്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ബുധൻ 22 വരെ സ്ലോ ഡൗൺ മോദിലും ആയിരിക്കും. പുതിയ പാർട്ണർഷിപ്പുകൾ രൂപീകരിക്കാൻ അവസരം ലഭിക്കാം. ജോയിന്റ് സ്വത്തുക്കളിന്മേൽ ഉള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുക. എന്നിരുന്നാലും ഇൻക്വസ്റ്റ്മെന്റ് ബന്ധപ്പെട്ട എല്ലാ ജോലികളിലും അതീവ ശ്രദ്ധ ഉണ്ടായിരിക്കണം. സർവ്വ ആശയ വിനിമയങ്ങളുടെയും നാഥൻ ആയ ബുധൻ സ്ലോ ഡൗൺ മോദിൽ നീങ്ങുന്ന അവസ്ഥയിൽ നിങ്ങൾ മനസിലാക്കിയത് പോലെ തന്നെയാണ് യാതാർത്ഥ വസ്തുതകൾ എന്ന് ഒന്ന് കൂടി പരിശോദിക്കേണ്ടതുണ്ട്.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിൽക്കുന്നു. ബുധൻ 22 വരെ സ്ലോ ഡൗൺ മോദിലും ആണ്. പുതിയ കോണ്ട്രാക്ടുകൾ, എഗ്രീമെന്റുകൾ എന്നിവ രൂപപ്പെടുത്താനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. ഈ അവസരങ്ങളിൽ എല്ലാം തന്നെ ബുദ്ധന്റെ സ്ലോ ഡൗൺ പ്രതീക്ഷിക്കുക. സർവ്വ എഗ്രീമെന്റുകളുടെ മേലും നല്ല ശ്രദ്ധ ഉണ്ടാവണം. സംശയ നിവാരണത്തിനായി വിദഗ്ദ ഉപദേശം എടുക്കേണ്ടി വരാം. വിവാഹം, പ്രേമ ബന്ധങ്ങൾ എന്നിവയിൽ നല്കുന്നവാഗ്ദാനങ്ങളിലും ഇതേ ശ്രദ്ധ വേണ്ടി വരും.
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ വ്യാഴം തന്റെ സ്ലോ നിർത്തി നേരെ നീങ്ങുന്നതാണ്. പുതിയ സുഹൃത്തുക്കൾ അല്ലെങ്കിൽ നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പുരോഗതി എന്നിവ പ്രതീക്ഷിക്കുക. കൂടുതൽ ജോലികൾ, പുതിയ പദ്ധതികൾ, ഭാവിയിലേക്ക് വേണ്ടി പുതിയ പ്ലാനുകൾ എന്നിവ പ്രതീക്ഷിക്കുക. ഭാവിയിലേക്കുള്ള ശുഭപ്രതീക്ഷികളിൽ മനസ് വച്ച് മുന്നോട്ട് നീങ്ങും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ബുധൻ, സൂര്യൻ, ശുക്രൻ എന്നിവ പ്രതീക്ഷിക്കുക. ബുധൻ 22 വരെ സ്ലോ ഡൗൺ മോദിലും ആണ്. കൂടുതൽ ചെറിയ പ്രോജക്ടുകൾ പ്രതീക്ഷിക്കുക. ജോലി സ്ഥലത്തുള്ള ആശയ വിനിമയം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ പ്രതീക്ഷിക്കുക. സഹപ്രവർത്തകരോടുള്ള പെരുമാറ്റം വളര്രെ അധികം ശ്രദ്ധിക്കേണ്ടതാണ്.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹതിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ വ്യാഴം തന്റെ സ്ലോ ഡൗൺ ഈ ആഴ്ച അവസാനിപ്പിക്കും. ഈ അവസ്ഥ നിങ്ങളുടെ ജോലിയിൽ നല്ല മാറ്റം കൊണ്ട് വരേണ്ടതാണ്. സമൂഹത്തിൽ നിന്നുള്ള കൂടുതൽ അംഗീകാരം, ജോലിയിൽ ലഭിക്കുന്ന പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള മൃദു സമീപനം, എന്നിവ പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ, ബുധൻ ശുക്രൻ എന്നിവ നിൽക്കുന്നു. ബുധൻ 22 വരെ സ്ലോ ഡൗൺ മോദിൽ തുടരും. ക്രിയേറ്റീവ് ജോലികളിൽ പുതിയ അവസരങ്ങൾ ഉണ്ടാകാം. സെൽഫ് പ്രൊമോഷൻ, പുതിയ ബിസിനസ് സംരംഭങ്ങൾ എന്നിവയിൽ പുതിയ നീക്കങ്ങൾ നടത്താനുള്ള സാധ്യതകൾ ഉണ്ടാകും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും അവസരങ്ങൾ പ്രതീക്ഷിക്കുക. ഈ അവസരങ്ങളിൽ നല്ല പ്രകടനം കാഴ്ച വെക്കുവാൻ അല്പം അധികം അധ്വാനം വേണ്ടി വന്നേക്കാം.
ദൂര യാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ വ്യാഴം തന്റെ സ്ലോ ഡൗൺ ഈ ആഴ്ച അവസാനിപ്പിക്കുന്നതാണ്. ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ ഒരു പുതിയ ഊർജ്ജം ദൃശ്യമാകും. ദൂര യാത്രക്കുള്ള സാധ്യതകൾ, ആത്മീയതയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ജോലികൾ, വിദേശത്തുനിന്നുള്ള കൂടുതൽ സദ് വാർത്തകൾ, പഠനം, പഠിപ്പിക്കൽ, പ്രസിദ്ധീകരണം, എഴുത്ത് എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വീട്, കുടുംബം, മാതാപിതാക്കൾ, ജീവിത സൗകര്യങ്ങൾ, ബന്ധുജനസമാഗമം എന്ന നാലാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ബുധൻ 22 വരെ സ്ലോ ഡൗൺ മോദിലും ആണ്. വീട് വില്പന, മാറ്റം, വാങ്ങൽ മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ബുധൻ സ്ലോ ഡൗൺ തുടരുന്ന ഈ അവസ്ഥയിൽ സർവ്വ ഡീലുകളുടെയും യഥാർത്ഥ അവസ്ഥ എന്താണെന്ന് നിശ്ചയം ഉണ്ടായിരിക്കണം. മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരോടുള്ള സംസാരവും ശ്രദ്ധിക്കേണ്ടതായി വരും.
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ വ്യാഴം ഇത് വരെ ഉള്ള സ്ലോ ഡൗൺ അവസാനിപ്പിച്ച് നേരെ നീങ്ങുന്നതാണ്. ഈ ഭാവത്തിലെ വിഷയങ്ങളിൽ ഇതുവരെ നേരിട്ട് കൊണ്ടിരുന്ന പിന്നോക്ക അവസ്ഥ സാവധാനം മാറുന്നതായി കാണാം. ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്നിവയിൽ നിങ്ങൾ പുതിയ തീരുമാനങ്ങൾ എടുക്കുന്നതാണ്. സെക്ഷ്വൽ ബന്ധങ്ങൾ, മറ്റു പാർട്ണർഷിപ്പുകൾ എന്നിവയിലും പുതിയ സംഭവങ്ങൾ പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ബുധൻ, സൂര്യൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ബുധൻ തന്റെ സ്ലോ ഡൗൺ മോദിൽ 22 വരെ നിൽക്കുന്നതാണ്. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയിൽ താല്പര്യം ഉണ്ടാകും. സഹോദരങ്ങൾ അയൽക്കാർ എന്നിവരെ സഹായിക്കാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. ബുധൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന സമയം യാത്രകൾ ആശയ വിനിമയ ഉപധികാളുടെ പ്രവർത്തനം എന്നിവയിൽ ഉണ്ടാകാവുന്ന തടസത്തെ മുൻകൂട്ടി കാണുക. കൂടുതൽ ആശയ വിനിമയം, മീഡിയയിൽ എന്തെങ്കിലും ചെയ്യാനുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിൽ ഇത് വാരെ സ്ലോ ഡൗൺ മോദിൽ നിന്ന വ്യാഴം ഈ ആഴ്ച തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കും. വിവാഹം, പ്രേമം എന്നിവയിൽ നിലനിന്നിരുന്ന തടസങ്ങൾ അല്പം അവസാനിച്ചത് പോലെ തോന്നാം. പുതിയ ബിസിനസ് ബന്ധങ്ങൾ, ബന്ധങ്ങളിൽ ഉണ്ടാകുന്ന സന്തോഷം എന്നിവയും പ്രതീക്ഷിക്കുക. ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങളും എടുക്കുന്നതാണ്.