എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാ ർ എന്ന മൂന്നാം ഭാവത്തിലേക്ക് സൂര്യൻ ഈ ആഴ്ച നീങ്ങും. സഹോദരങ്ങളുമായുള്ള കൂടുതൽ സംസാരം, ചെറുയാത്രകൾ, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, ആശയ വിനിമയം കൊണ്ടുള്ള ജോലിയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, മീഡിയയിൽ നടത്തുന്ന നിരവധി നീക്കങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, സ്വന്തം പരിശ്രമം കൊണ്ട് പുതിയ ജോലി ചെയ്യാനുള്ള ആലോചന, സഹോദരങ്ങളോടുള്ള ബന്ധത്തിൽ കൂടുതൽ പുതിയ സന്ദർഭങ്ങൾ, അവരെ സഹായിക്കാനുള്ള ആലോചന എന്നിവ പ്രതീക്ഷിക്കാം.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്നീ വിഷങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം. വിദേശ യാത്രക്കുള്ള ആലോചന, വിദേശത്തു നിന്നുള്ള വാർത്തകൾ, വിദേശ സംസ്‌കാരത്തോടുള്ള അടുപ്പം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, താല്പര്യം, നിയമവും ആയുള്ള പ്രശ്‌നങ്ങളിൽ വ്യക്തതലഭിക്കൽ എന്നിവയും ഉണ്ടാകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
ധനം, വസ്തു വകകൾ, സെൽഫ് എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. ധന പരമായ നീക്കങ്ങൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ടാകും. അധിക ചെലവ് തീര്ച്ചരയായും പ്രതീക്ഷിക്കുക. അതോടൊപ്പം തന്നെ പുതിയ ബിസിനസ് പ്രോജക്ടുകളെ കുറിച്ചുള്ള ആലോചന, ഫിനാൻഷ്യൽ പ്ലാനിങ് നടത്താനുള്ള പ്രേരണ, വിലയേറിയ വസ്തുക്കൾ കൈവശം വരാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഈ ഭാവം വളരെ സംവേദനാത്മകമായ കാര്യങ്ങളെ സൂചിപ്പിക്കുന്നതിനാൽ എല്ലാ നീക്കങ്ങളും ശ്രദ്ധയോടെ വേണം എന്ന് പ്രത്യേകിച്ച് ധന പരമായ വിഷയങ്ങളിൽ അധികം ശ്രദ്ധ വേണ്ടി വരും. ഫിനാൻഷ്യൽ പ്രോജക്ടുകളിൽ പൂർത്തീകരണം സംഭവിക്കും. കടങ്ങൾ, ടാക്‌സ്, ഫിനാൻസ് എന്നിവയിൽ കൂടുതൽ പ്രവർത്തനം നടത്തേണ്ടി വരും. ഇവയുമായി ബന്ധപ്പെട്ടു വളരെ കാലമായി നിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടി സമയം ചിലവഴിക്കും.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. കൂടുതൽ പ്രവർത്തന നിരതർ ആകേണ്ട ദിവസങ്ങൾ ആണ്. അല്പ കാലത്തേക്ക് നിങ്ങളെ കാത്തിരിക്കുന്നത്. കൂടുതൽ അവസരങ്ങൾ, പൊതു ജീവിതത്തിലും, വ്യക്തി ജീവിതത്തിലും ഉണ്ടാവുന്ന പുതിയ നീക്കങ്ങൾ, പുതിയ അവസരങ്ങൾ, പുതിയ ലുക്‌സ് പരീക്ഷിക്കാൻ ഉള്ള അവസരങ്ങൾ, നിങ്ങളെ തന്നെ വേറൊരു വീക്ഷണ കോണിൽ കാണുവാനുള്ള താല്പര്യം, കൂടുതൽ ആശയ വിനിമയങ്ങൾ, നിങ്ങളുടെ ആത്മീയമായ വളർച്ചയ്ക്കുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിൽ ഈ ആഴ്ച പൂർണചന്ദ്രൻ ഉദിക്കും. വിവാഹം, ബിസിനസ്, ജോലി എന്നിവയിൽ മാറ്റങ്ങൾ ആവശ്യമായ സമയമായി. നിലവിൽ ഉള്ള ബന്ധങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ തയ്യാറാകും. പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയുടെ യഥാർത്ഥ അവസ്ഥയെ കുറിച്ച് പഠിക്കും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥ, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ എത്തിയിരിക്കുന്നു. മാനസികമായ സമ്മർദ്ദങ്ങളുടെ ഈ ഭാവത്തിൽ സൂര്യൻ എത്തുമ്പോൾ പ്രാർത്ഥന, ധ്യാനം എന്നിവയിലേക്ക് കൂടുതൽ സമയം കണ്ടെത്തും. ചാരിറ്റി, നിഗൂഡ വിഷയങ്ങൾ എന്നിവയിലും സമയം ചിലവഴിക്കും. ഏകാന്തനായിത്തീരാനുള്ള ആഗ്രഹവും പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ജോലി സ്ഥലം, ആരോഗ്യം എന്നിവ പ്രധാന ശ്രദ്ധ നേടും. ജോലി സ്ഥലം മാറാനുള്ള അവസരങ്ങൾ, ചെയ്തിരുന്ന ജോലി പൂർത്തീകരിക്കാനുള്ള സാധ്യതകൾ, ജോലി സ്ഥലത്ത് ഉണ്ടാകുന്ന നവീകരണം. ആരോഗ്യത്തിന് മേൽ ഉണ്ടാകുന്ന അമിത പ്രാധാന്യം എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച എത്തും. പുതിയ ഗ്രൂപ്പുകളിൽ ചേരാൻ അവസരം, പുതിയ സുഹൃദ് ബന്ധങ്ങൾ, പുതിയ പാർട്ണർഷിപ്പുകളെ കുറിച്ചുള്ള ആശയങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. സെൽഫ് പ്രൊമോഷൻ ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. പ്രേമ ബന്ധങ്ങളിൽ രണ്ടാമത് ആലോചനകൾ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ ക്ഷമതയോടെ പ്രവർത്തിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹതിലെ വില, ഉൽക്കർഷേച്ഛ എന്നാ പത്താം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. ജോലിയിൽ പുതിയ തുടക്കങ്ങൾ, അധികാരികളോടുള്ള സംസാരം, അവരുടെ ഉപദേശം ലഭിക്കൽ, പുതിയ ജീവിത മാർഗത്തെ കുറിച്ചുള്ള ചിന്ത എന്നിവ പ്രതീക്ഷിക്കുക.

വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. വീട് മാറ്റം, വില്പന, വീടിനോട് ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. വീട്ടുകാരോടുള്ള കൂടുതൽ ശ്രദ്ധ, ബന്ധുക്കളെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ കേൾക്കാനും കഴിയും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. ദൂര യാത്രക്കുള്ള കൂടുതൽ അവസരങ്ങൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ആലോചന, അവയിൽ നടത്തുന്ന ഗവേഷണം, വിദേശ ബന്ധം, വിദേശത്ത നിന്നുള്ള ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ ആഗമനം. വിദേശ സംസ്‌കാരത്തെ കുറിച്ചുള്ള താല്പര്യം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയെ കുറിച്ചുള്ള താല്പര്യം അവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, പഠനം, പഠിപ്പിക്കൽ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാർ എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. സഹോദരങ്ങളോടുള്ള സംസാരം, കൂടുതൽ ആലോചനകൾ, ആശയ വിനിമയം, ചെറു യാത്രകൾ, പഠനം, മീഡിയ എന്നിവയിൽ ഉള്ള അവസരങ്ങൾ, ബന്ധുക്കളോടുള്ള കൂടുതൽ സംസാരം എന്നിവയും ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച എത്തും. പാർട്ണർ ഷിപ്പുകളിൽ കൂടതൽ ശ്രദ്ധ കൊടുക്കേണ്ട അവസ്ഥകൾ പ്രതീക്ഷിക്കുക ഈ ബന്ധങ്ങളിൽ സംശയ നിവാരണത്തിനായി ശ്രമിക്കും. ലോണുകൾ ലഭിക്കാനോ നൽകാനോ അവസരങ്ങൾ ഉണ്ടാകാം. നിക്ഷേപങ്ങൾ, ടാക്‌സ് ഇൻഷുറൻസ് എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളുടെ മേൽ പുതിയ തീരുമാനങ്ങൾ പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ, സെൽഫ് എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഫിനാൻഷ്യൽ പ്രോജക്ടുകളിൽ പൂർത്തീകരണം ഉണ്ടാകാം. ഫിനാൻഷ്യൽ പ്ലാനിങ്ങിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. അധിക ചെലവിനുള്ള കൂടുതൽ സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലേക്ക് പൂർണ ചന്ദ്രൻ എത്തും. പുതിയ ലുക്‌സ് പരീക്ഷിക്കാനുള്ള അവസരങ്ങൾ, കൂടുതൽ വൈകാരികത, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, ബന്ധങ്ങളിൽ പുതിയ നിലപാടുകൾ എന്നിവ പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ എത്തിക്കഴിഞ്ഞു. വിവാഹം, ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ നിങ്ങളുടെ നിലപാടുകൾ മെച്ചപ്പെടുത്താനുള്ള അവസരമായി ഈ അവസ്ഥയെ കാണുക. പുതിയ ബന്ധങ്ങളെ കുറിച്ച് ആലോചിക്കാൻ മാത്രം പറ്റിയ സമയം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. നിഗൂഡ വിഷയങ്ങളിൽ താല്പര്യം ഉണ്ടാകും. പ്രാർത്ഥന, ധ്യാന, എന്നിവയോടുള്ള താല്പര്യം പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭൂതകാലത്തെ കുറിച്ചുള്ള ആലോചനകൾ മനസ്സിൽ ഉണ്ടാകും.

ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച എത്തും. ജോലിയിൽ കൂടുതൽ തിരക്കുണ്ടാകും. ചെറിയ ചെറിയ പ്രോജക്ടുകളിൽ സമയം ചിലവഴിക്കും. സഹപ്രവർത്തകരോടുള്ള പെരുമാറ്റം ശ്രദ്ധിക്കേണ്ടതായി വരും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. സുഹൃദ് ബന്ധങ്ങൾ, പാർട്ണർഷിപ്പ് ബന്ധങ്ങൾ എന്നിവയിൽ പുതിയ നിലപാടുകൾ സ്വീകരിക്കും. പുതിയ ഗ്രൂപ്പുകൾ, കുട്ടികൾ എന്നിവയിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ഭാവി പദ്ധതികളിൽ അതീവ ശ്രദ്ധ ഉണ്ടാകണം.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച എത്തും. സെൽഫ് പ്രൊമോഷൻ ജോലികളിൽ കൂടുതൽ സമയം. പുതിയ ഹോബികൾ, ക്രിയേറ്റീവ് ജോലികളിൽ സമയം കണ്ടെത്തൽ, കുട്ടികൾ യൂത്ത് ഗ്രൂപുക്കൾ എന്നിവയിൽ അധികം ശ്രദ്ധ, പുതിയ പ്രേമ ബന്ധങ്ങൾ എന്നിവയും ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ജോലിയിലെ കൂടുതൽ ഉത്തരവാദിത്തങ്ങൾ, അധികാരികളോടുള്ള സംസാരം, ജോലിയിലെ പുതിയ അവസ്ഥകൾ, നിങ്ങൾക്ക് ലഭിക്കുന്ന കൂടുതൽ ശ്രദ്ധ എന്നിവ പ്രതീക്ഷിക്കുക.

വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച എത്തും. മാതാവിനോടുള്ള ശ്രദ്ധ, ബന്ധുജന സമാഗമം, കുടുംബ യോഗം, വീട് വില്പന, വാങ്ങൽ, മാറ്റം എന്നിവയ്ക്കും ഉള്ള സമയമാണ്.

jayashreeforecast@gmail.com