- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് നാലാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ധനം, വസ്തുവകകൾ, സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കും. ഈ വിഷയങ്ങളിൽ നില നിന്നിരുന്ന തടസങ്ങൾ അൽപാൽപമായി നീങ്ങുന്നത് കാണാൻ കഴിയണം. ധന സംബന്ധമായ വിഷയങ്ങളിൽ നില നിന്നിരുന്ന സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതായിരിക്കും. ബിസിനസ് പ്രോജക്ടുകൾ, സ്വന്തം കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ എന്നിവയിലും പുരോഗതിതന്നെ ആണ് കാണേണ്ടത്. ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാ ർ എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ ശുക്രൻ എന്നിവ എത്തുന്നതാണ്. ആശയ വിനിമയങ്ങൾ ഉപയോഗിച്ചുള്ള ജോലികൾ, അയൽക്കാ ർ, ബന്ധുക്കൾ എന്നിവർക്ക് വേണ്ടി ഉള്ള സഹായം, ചെറുയാത്രകൾ, മീഡിയയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, ചെറു കോഴ്‌സുകൾ എന്നിവയും ഉണ്ടാകാം. ഈ ആഴ്ചയുടെ അവസാനം ചൊവ്വ സ്ലോ ഡൗൺ മോദിൽ നിങ്ങളുടെ എട്ടാം ഭാവത്തിൽ എത്തുന്നതാണ്. സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധനം, വസ്തുവകകൾ, സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കും. ഈ വിഷയങ്ങളിൽ നില നിന്നിരുന്ന തടസങ്ങൾ അൽപാൽപമായി നീങ്ങുന്നത് കാണാൻ കഴിയണം. ധന സംബന്ധമായ വിഷയങ്ങളിൽ നില നിന്നിരുന്ന സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതായിരിക്കും. ബിസിനസ് പ്രോജക്ടുകൾ, സ്വന്തം കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ എന്നിവയിലും പുരോഗതിതന്നെ ആണ് കാണേണ്ടത്.
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാ ർ എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ ശുക്രൻ എന്നിവ എത്തുന്നതാണ്. ആശയ വിനിമയങ്ങൾ ഉപയോഗിച്ചുള്ള ജോലികൾ, അയൽക്കാ ർ, ബന്ധുക്കൾ എന്നിവർക്ക് വേണ്ടി ഉള്ള സഹായം, ചെറുയാത്രകൾ, മീഡിയയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, ചെറു കോഴ്‌സുകൾ എന്നിവയും ഉണ്ടാകാം.
ഈ ആഴ്ചയുടെ അവസാനം ചൊവ്വ സ്ലോ ഡൗൺ മോദിൽ നിങ്ങളുടെ എട്ടാം ഭാവത്തിൽ എത്തുന്നതാണ്. സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്നീ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. നിഗൂഡ വിഷയങ്ങളോട് അല്ലെങ്കിൽ നാം മറന്നു പോയ വിഷയങ്ങളിൽ വീണ്ടും ഒരു ആലോചന പ്രതീക്ഷിക്കുക. സെക്ഷ്വൽ ബന്ധങ്ങളിലെ വീണ്ടു വിചാരം, മറ്റു പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള വിലയിരുത്തൽ എന്നിവ പ്രതീക്ഷിക്കാം. ഈ അവസ്ഥയിൽ വളരെ ശ്രദ്ധയോട് കൂടി നീങ്ങേണ്ടാതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ ഈ ആഴ്ച ബുധൻ സ്ലോ ഡൗൺ അവസാനിപ്പിക്കുന്നതാണ്. ആശയ വിനിമയ സംബന്ധമായ ജോലികളിൽ മുന്നേറ്റം പ്രതീക്ഷിക്കുക. കൂടുതൽ ആശയ വിനിമയം, സുഹൃത്തുക്കൾ ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ ഇടപഴകലുകൾ, പുതിയ ചർച്ചകൾക്ക് തുടക്കം കുറിക്കൽ എന്നിവ പ്രതീക്ഷിക്കാം.
ധനം, വസ്തു വകകൾ, സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിൽ സൂര്യനോടൊപ്പം ശുക്രനും എത്തുന്നതാണ്. പുതിയ ഫിനാൻഷ്യൽ പ്രോജക്ടുകൾ, അധിക ചെലവ്, ജോലിയിൽ ലഭിക്കുന്ന പുതിയ അവസരങ്ങൾ, കൂടുതൽ വ്യക്തികളെ പരിചയപ്പെടൽ എന്നിവ ഉണ്ടാകാം.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ എത്തുന്നതാണ്. ബിസിനസ്/വ്യക്തി ബന്ധങ്ങളിലെ നീക്കങ്ങളിൽ നിന്ന് ലഭിക്കുന്ന സന്തോഷത്തിനു കുറവുണ്ടാകാം. ഈ ബന്ധങ്ങളിൽ ശ്രദ്ധയോടെ നീങ്ങുക. നാം നമ്മെ തന്നെ അനാവശ്യമായി എടുത്തു കാട്ടുന്ന സമയമാണ്, ഭൂതകാലത്ത് നിങ്ങൾക്കുണ്ടായിരുന്ന ബിസിനസ്/പ്രേമ /വിവാഹബന്ധങ്ങളിൽ പങ്കാളികൾ ആയിരുന്നവർ തിരക്കി വരാനുള്ള സാധ്യതയും ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നേരെ സഞ്ചരിച്ചു തുടങ്ങും. നിഗൂഡ വിഷയങ്ങളിൽ താല്പര്യം വർദ്ധിച്ചതായി കാണാൻ കഴിയും. പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള ആഗ്രഹം, ചാരിറ്റി, ഒറ്റപ്പെട്ട സ്ഥലത്ത് നിന്നും വരുന്ന വ്യക്തികളെ കാണാനും കഴിയണം.
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യനോടൊപ്പം ശുക്രനും എത്തും. പുതിയ ലുക്‌സ് പരീക്ഷിക്കും. പുതിയ രീതിയിൽ നിങ്ങളെ തന്നെ അവതരിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ ലഭിക്കുന്നതാണ്. പുതിയ വ്യക്തി/ബിസിനസ് ബന്ധങ്ങളും നിങ്ങളെ തേടി എത്താം. സ്വയം പുകഴ്‌ത്താനും, പുകഴ്തപ്പെടാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിലേക്ക് ചൊവ്വ സ്ലോ ഡൗൺ മോദിൽ പ്രവേശിക്കും. ജോലിസ്ഥലത്ത് ശ്രദ്ധ അധികം കൊടുക്കേണ്ട അവസരങ്ങൾ ഉണ്ടാകും. സഹപ്രവർത്തകരുമായി ഉള്ള പെരുമാറ്റം ശ്രദ്ധിക്കേണ്ടതായി വരാം. ജോലിയിൽ തൃപ്തി ലഭിക്കാൻ അല്പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം, മാനസിക നില എന്നിവയിൽ തൃപ്തി ലഭിക്കാൻ നടപടികൾ സ്വീകരിക്കും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കും. താമസം നേരിട്ട് കൊണ്ടിരുന്ന പ്രോജക്ടുകളിൽ പുരോഗമനം പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാൻ അവസരം ലഭിക്കാം. പുതിയ സുഹൃത്തുക്കൾ, പുതിയ പ്രതീക്ഷകൾ എന്നിവയും ഉണ്ടാകാൻ ഉള്ള അവസരമായി കാണുക.
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ നിൽക്കുന്നു. ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ നിന്നാലും വൈകാരികമായ സമ്മർദ്ദങ്ങളെ ആണ് സൂചിപ്പിക്കുക. നാം മനസ്സിൽ വളരെ അധികം കണക്കുകൂട്ടലുകളും ആയി നീങ്ങുന്നു എന്നർത്ഥം.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ എത്തിക്കഴിഞ്ഞു. കുട്ടികളും, പങ്കാളിയും ആയുള്ള ബന്ധത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രേമ ബന്ധങ്ങളിൽ സാവധാനത്തിൽ തീരുമാനങ്ങൾ എടുക്കുക. ഹോബികൾ, ഉല്ലാസം എന്നിവയിൽ അധികം ശ്രദ്ധിക്കുന്ന അവസരമാണ്. അതിനാൽ ഉത്തരവാദിത്തങ്ങൾ ശ്രദ്ധയോടെ നിര്വാഹിക്കാൻ അധിക ശ്രമം വേണ്ടി വന്നേക്കാം. പൂർവ്വകാലത്ത് നിന്ന് നിങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചവർ എത്താനും അവസരം ഉണ്ടായേക്കാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ അവസാനിപ്പിക്കും. ജോലിയിൽ ഉണ്ടായിരുന്ന തടസങ്ങൾ അല്പാല്പമായി നീങ്ങുന്നത് കാണാൻ കഴിയും. ജോലിയെ കുറിച്ചുണ്ടായിരുന്ന ചർച്ചകൾ പുരോഗമിക്കുന്നതാണ്. അധികാരികളോടുള്ള സംവാദം, ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ പ്രതീക്ഷിക്കുക.
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യനോടൊപ്പം ശുക്രനും എത്തുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം, പുതിയ പ്രോജക്ടുകൾ എന്നിവ പ്രതീക്ഷിക്കുക.
വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ എത്തുന്നതാണ്. കുടുംബവുമായുള്ള ബന്ധം വളരെ അധികം ശ്രദ്ധിക്കേണ്ടതായി വരും. മാതാവിനോടുള്ളബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. റിയൽ എസ്റ്റേറ്റ് ഡീൽ, വീടുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും അതീവ ശ്രദ്ധ ആവശ്യമാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ബുധൻ ഈ ആഴ്ച സ്ലോ ഡൗൺ അവസാനിപ്പിക്കും. എഴുത്ത്, പ്രസിദ്ധീകരണം, പഠനം എന്നിവയ്ക്കുള്ള സാധ്യതകൾ പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള തീരുമാനങ്ങൾ നടപ്പാക്കും. ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത് നിന്നുള്ള വാർത്തകൾ എന്നിവയും ഉണ്ടാകാം.
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാ ർ എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ എത്തുന്നതാണ്. സഹോദരങ്ങളുമായി റീ കണക്കറ്റ് ചെയ്യാൻ അവസരം. മൂന്നാം ഭാവം ആശയ വിനിമയങ്ങളുടെത് ആകയാൽ സംസാരത്തിൽ നല്ല ശ്രദ്ധ ഉണ്ടായിരിക്കണം. ഈ അവസരം അനാവശ്യമായി സംസാരിക്കാൻ ഉള്ള പ്രവണത ഉണ്ടാകും. ചെറു യാത്രകൾ, ജോലിയുമായി ബന്ധപ്പെട്ട ചെറു ട്രെയിനിങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട തിരക്കുകൾ പ്രതീക്ഷിക്കുക. ഈ തിരക്കുകൾ ജൂൺ 29 വരെ ഏതായാലും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ അവസാനിപ്പിക്കുന്നതാണ് ടാക്‌സ്, ഇൻഷുറൻസ്, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ നിലനിന്നിരുന്ന ചർച്ചകൾ മുന്നോട്ട് നീങ്ങുന്നതാണ്. ജോയിന്റ് സ്വതുകളിന്മേലുള്ള പുതിയ തീരുമാനങ്ങൾ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ സൂര്യനോടൊപ്പം ശുക്രനും എത്തും. എഴുത്ത്, പ്രസിദ്ധീകരണം, പഠനം എന്നിവയ്ക്കുള്ള സാധ്യതകൾ പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള തീരുമാനങ്ങൾ നടപ്പാക്കും. ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത് നിന്നുള്ള വാർത്തകൾ എന്നിവയും ഉണ്ടാകാം. വിദേശ സംസ്‌കാരത്തോടുള്ള താല്പര്യം, യാത്രകളിൽ നല്ല അനുഭവങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ധനം, വസ്തു വകകൾ, സെൽഫ് എന്ന രണ്ടാം ഭാവത്തിലേക്ക് സ്ലോ ഡൗൺ മോദിൽ ചൊവ്വ എത്തിക്കഴിഞ്ഞു. ധനകാര്യത്തിനു മേൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. അധിക ചെലവ് പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ ചോദ്യം ചെയ്യുന്ന അവസരങ്ങൾ ഉണ്ടാകാം. ഇവ നിങ്ങളെ ബാധിക്കതിരുന്നാൽ നന്ന്.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജ സ്വലത എന്ന ഒന്നാം ഭാവത്തിലേക്ക് ചൊവ്വ സ്ലോ ഡൗൺ മോദിൽ എത്തിക്കഴിഞ്ഞു. മറ്റുള്ളവരോടുള്ള ബന്ധത്തിൽ കയ്‌പ്പ് കലരാതിരിക്കുവാൻ ശ്രദ്ധിക്കുക. ഈ അവസരം വളരെ ക്ഷമയോടെ നീങ്ങേണ്ടാതാണ്. പക്ഷെ അത് എളുപ്പവുമായിരിക്കില്ല. നമ്മെ തന്നെ പ്രോമോട്ട് ചെയ്യുവാനുള്ള അനാവശ്യ പ്രവണത ഒഴിവാക്കുക. ശാരീരികമായ അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരക്കും.
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ സൂര്യനോടൊപ്പം ശുക്രനും എത്തുന്നതാണ്. ബിസിനസ്, സെക്ഷ്വൽ ബന്ധങ്ങളിൽ വളരെ തീവ്രമായ നിലപാടുകൾ സ്വീകരിക്കും. ബിസിനസ്, സെക്ഷ്വൽ പങ്കാളിയോട് പല കാര്യങ്ങളിലും വിശദീകരണം ആവശ്യപ്പെടാനുള്ള സാധ്യതകൾ ഉണ്ട്. ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ് ലോണുകൾ എന്നിവയിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ അവസാനിപ്പിക്കും. പാർട്ണർഷിപ്പുകളിൽ കൂടുതൽ ചർച്ചകൾ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള സീരിയസ് ആയ ചർച്ചകൾ, പുതിയ ബന്ധങ്ങളിലേക്കുള്ള ആദ്യ പടികൾ, ബന്ധങ്ങളിൽ നടത്തുന്ന പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷികുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശവാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ എത്തിക്കഴിഞ്ഞു. ഭൂതകാലത്തിന്റെ തിരിച്ചു വരവ് വ്യക്തികൾ കൊണ്ടും സംഭവങ്ങൾ കൊണ്ടും പ്രതീക്ഷിക്കുക. അനാവശ്യം എന്നി നിങ്ങൾക്ക് തോന്നിക്കുന്ന വ്യക്തികളെയും അവസരങ്ങളെയും അവഗണിക്കുക എന്നതാണ് ബുദ്ധി.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിൽ സൂര്യനോടൊപ്പം ശുക്രനും എത്തുന്നതാണ്. പുതിയ ബന്ധങ്ങൾ, വിവാഹം, പ്രേമം, ജോലി, പുതിയ ബിസിനസ് ബന്ധങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും സന്ദർഭേങ്ങളും പ്രതീക്ഷികുക. സിംഗിൾ ആയിട്ടുള്ളവർ ഈ അവസരം കരുതലോടെ ഉപയോഗിക്കുക. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ധാരാളം അവസരങ്ങൾ ലഭിക്കുന്നതാണ്.
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രാവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ അവസാനിപ്പിച്ചിരിക്കുന്നു. ആശയ വിനിമയം ഉപയോഗിച്ചുള്ള ജോലികളിൽ പുരോഗതി പ്രതീക്ഷിക്കുക. എഴുത്ത്, ടെക്‌നോളജി. ഇലക്ട്രോണിക്‌സ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം പ്രതീക്ഷിക്കുക. പുതിയ ആരോഗ്യക്രമത്തെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നതാണ്.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിലേക്ക് ചൊവ്വ സ്ലോ ഡൗൺ മോദിൽ എത്തിക്കഴിഞ്ഞു. സുഹൃദ് ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകാം സാധ്യതകളെ മുൻകൂട്ടി കാണുക. പുതിയ പദ്ധതികളെ കുറിച്ച് റിസേർച്ച് മാത്രം ചെയ്യാൻ യോജിച്ച അവസരം.
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യനോടൊപ്പം ശുക്രനും എത്തും. ജോലിയിലെ പുതിയ സാധ്യതകൾ, ജോലി സ്ഥലത്തെ നവീകരണം, ആരോഗ്യകാര്യത്തിൽ ഉള്ള ശ്രദ്ധ, സഹപ്രവർത്തകരോടുള്ള വേറിട്ട നിലപാടുകൾ, എന്നിവ ഉണ്ടാകാം.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ അവസാനിപ്പിച്ചിരിക്കുന്നു. ഉല്ലാസം, ഹോബികൾ, കുട്ടികൾ എന്നിവയിൽ നിന്ന് ലഭിച്ചിരുന്ന വിരസതാ നീങ്ങുന്നതായി കാണാൻ കഴിയും കൂടുതൽ നെറ്റ് വര്ക്കിംലഗ്. ക്രിയേറ്റീവ് പദ്ധതികളിൽ കൂടുതൽ താല്പര്യം, സെൽഫ് പ്രമോഷനുള്ള പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ എത്തുന്നതാണ്. മാതാ പിതാക്കൾ, അധികാരികൾ എന്നിവരെ എതിർക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാകാം. അവ ഒഴിവാക്കുക. ജോലി സ്ഥലത്തും നിങ്ങളുടെ മനോഭാവം വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം.
വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കുന്നതാണ്. കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുരോഗതി ഉണ്ടാകാം. വീട് മാറ്റം, വില്പന എന്നിവയിൽ നീക്കങ്ങൾ നടക്കും. കുടുംബവും ഒത്തുള്ള യാത്രകൾ, മാതാപിതാക്കളോടുള്ള സംവാദം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ സൂര്യനോടൊപ്പം ശുക്രൻ ഈ ആഴ്ച എത്തും. പുതിയ പ്രേമ ബന്ധങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം, സെൽഫ് പ്രമോഷന് വേണ്ടി ഉള്ള ജോലികൾ, പുതിയ ഹോബികൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള ജോലികൾ എന്നിവയും ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ സൂരനോടൊപ്പം ശുക്രനും ഈ ആഴ്ച എത്തും. മാതാവിനോടുള്ള ശ്രദ്ധ, കുടുംബ യോഗങ്ങൾ, ബന്ധുജന സമാഗമം, വീട് വില്പന, വാങ്ങൽ, മെച്ചപ്പെടുത്തൽ എന്നിവ പ്രതീക്ഷിക്കുക.
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവതിലെക്ക് ചൊവ്വ സ്ലോ ഡൗൺ മോദിൽ എത്തിക്കഴിഞ്ഞു. യാത്രകൾ, പഠനം, പരീക്ഷകൾ, വിദേശ ബന്ധം എന്നിവയിൽ കൂടുതൽ ശ്രദ്ധയോടെ നീങ്ങേണ്ട അവസരം.
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എന്നാ മൂന്നാം ഭാവത്തിൽ ബുധൻ സ്ലോ ഡോൺ അവസാനിപ്പിച്ചിരിക്കുന്നു. ചെറു യാത്രകൾ, ചെറുകോഴ്‌സുകളിൽ നിന്ന് കൂടുതൽ അവസരം, അയല്ക്കാ ര്‌സാഹോദരങ്ങൾ എന്നിവരോടുള്ള കൂടുതൽ സംസാരം, മീഡിയ ടെക്‌നോളജി എന്നിവയിൽ നിന്നുള്ള ജോലികൾ, ആശയ വിനിമയം ഉപയോഗിച്ചുള്ള കൂടുതൽ പ്രോജക്ക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.