എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാ ർ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ നിൽക്കുന്നു. കൂടുതൽ ചെറു യാത്രകൾ, എഴുത്ത് മറ്റു രീതിയിൽ ഉള്ള ആശയ വിനിമയങ്ങളുടെ ആധിക്യം, ചെറു ട്രെയിനിങ്ങുകൾ, സഹോദരങ്ങളിൽ നിന്നുള്ള വാർത്തകൾ, അവരെ സഹായിക്കാനും ഉപദേശിക്കാനും ഉള്ള അവസരം, ടെക്‌നോളജി കൊണ്ടുള്ള കൂടുതൽ ജോലികൾ, സോഷ്യൽ മീഡിയ, മറ്റു മീഡിയയിൽ നിന്നുണ്ടാകുന്ന അവസരങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, കൂടുതൽ നെറ്റ് വർക്കിങ് എന്നിവയിൽ ധാരാളം അവസരങ്ങൾ പ്രതീക്ഷിക്കുക. നാലാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ആശയ വിനിമയത്തിന് വേണ്ടി പുതിയ മാർഗങ്ങൾ സ്വീകരിക്കാം. കൂടുതൽ നെറ്റ് വർക്കിങ്, ഉപകര പ്രദമായ കോണ്ട്രാക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. രണ്ടാമത്തെ ആഴ്ചയിൽ ബുധൻ കൂടി മൂന്നാം ഭാവതിലെക്ക് എത്തുമ്പോൾ ആശയ വിനിമയം കൊണ്ടുള്ള ജോലികൾ, ചെറു യാത്രകൾ എന്നിവയിൽ നിന്ന് കൂടുതൽ വാർത്തകൾ കേൾക്കാൻ കഴിയണം. കൂടുതൽ ആശയങ്ങൾ, ജോലിയെ കുറിച്ചുള്ള പുതിയ പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.

പതിനെട്ടാം തീയതി ശുക്രൻ നിങ്ങളുടെ നാലാം ഭാവത്തിലേയ്ക്ക് നീങ്ങും. വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. രണ്ടു ദിവസത്തിന് ശേഷം സൂര്യനും ഇതേ ഭാവത്തിൽ എത്തും. വീട് മാറ്റം, വീട് വിൽപന, അറ്റ കുറ്റ പണികൾ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കളോടുള്ള കൂടുതൽ അടുപ്പം എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ കഴിഞ്ഞ മാസത്തേതു പോലെ തന്നെ പൂർണ ചന്ദ്രൻ എത്തും. ദൂര ദേശത്ത് നിന്നുള്ള വാർത്തകൾ, വിദേശ സംസ്‌കാരവുമായി ഉള്ള അടുത്ത ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ദൂര യാത്രക്കുള്ള അവസരങ്ങൾ, ആത്മീയ കാര്യങ്ങളിൽ ഉള്ള താല്പര്യം, നിയമവുമായുള്ള നേർക്കാഴ്ച എന്നിവയും പ്രതീക്ഷിക്കുക.

ഈ മാസം മുഴുവൻ ചൊവ്വ എട്ടാം ഭാവത്തിൽ സ്ലോ ഡൗൺ തുടരും. സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡവിഷയങ്ങൾ, ഭൗതികവും ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധയോടെ തന്നെ നീങ്ങുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധനം, വസ്തു വകകൾ, സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ നിൽക്കുന്നു. ധന സംബന്ധമായ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. വില കൂടിയ വസ്തുക്കൾ ലഭിക്കാനുള്ള അവസരം, നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ, ബിസിനസ് അവസരം, ജോലിയിലെ ചില പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. നാലാം തീയതി ഇതേ ഭാവത്തിലേക്ക് ന്യൂ മൂൺ കൂടി എത്തുന്നതായിരിക്കും. രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാൻ ഉള്ള കൂടുതൽ സാധ്യതകളിലേക്ക് നിങ്ങൾ എത്തുകയായി. ഫിനാൻഷ്യൽ പ്ലാനിങ് നടത്താൻ നിർബന്ധിതർ ആകും.

പതിനൊന്നാം തീയതി ബുധനും ഈ ഭാവത്തിലേക്ക് എത്തുമ്പോൾ ഈ മാസം മുഴുവൻ ഫിനാൻഷ്യൽ പ്ലാനിങ്ങിനു വേണ്ടി നാം കൂടുതൽ ശ്രദ്ധിക്കും എന്നാണർത്ഥം. പുതിയ ബിസിനസ് പ്രോജക്ടുകളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക, പുതിയ കോണ്ട്രാക്ടുകൾ ഉണ്ടാകാം. ഒത്തു തീർപ്പുകൾ, ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവയും പ്രതീക്ഷിക്കുക.

പതിനെട്ടാം തീയതി ശുക്രൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാംഭാവത്തിൽ പുതിയ ചലനങ്ങൾ കാണുവാൻ കഴിയും. രണ്ടു ദിവസത്തിന് ശേഷം സൂര്യനും ഈ ഭാവത്തിൽ എത്തുമ്പോൾ കൂടുതൽ ചെറു യാത്രകൾ, എഴുത്ത് മറ്റു രീതിയിൽ ഉള്ള ആശയ വിനിമയങ്ങളുടെ ആധിക്യം, ചെറു ട്രെയിനിങ്ങുകൾ, സഹോദരങ്ങളിൽ നിന്നുള്ള വാർത്തകൾ, അവരെ സഹായിക്കാനും ഉപദേശിക്കാനും ഉള്ള അവസരം, ടെക്‌നോളജി കൊണ്ടുള്ള കൂടുതൽ ജോലികൾ, സോഷ്യൽ മീഡിയ, മറ്റു മീഡിയയിൽ നിന്നുണ്ടാകുന്ന അവസരങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, കൂടുതൽ നെറ്റ് വര്ക്കിംിഗ് എന്നിവയിൽ ധാരാളം അവസരങ്ങൾ പ്രതീക്ഷിക്കുക. അയല്ക്കാ ർ ബന്ധുജനങ്ങൾ എന്നിവരുടെ ഒപ്പം അധികം സമയം ചിലവഴിക്കാൻ ശ്രമിക്കും.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സെക്‌സ്, തകർച്ചകൾ, പാർട്ൺഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്നീ വിഷയങ്ങളിൽ ലോണുകൾ ലഭിക്കാനുള്ള അവസരങ്ങൾ, ടാക്‌സ്, ഇൻഷുറൻസ് എന്നിവയിലെ കൂടുതൽ ആലോചനകൾ, പങ്കാളിയോടുള്ള തർക്കങ്ങൾ, ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ തുടരും. ബിസിനസ്/വ്യക്തി ബന്ധങ്ങളിലെ നീക്കങ്ങളിൽ നിന്ന് ലഭിക്കുന്ന സന്തോഷത്തിനു കുറവുണ്ടാകാം. ഈ ബന്ധങ്ങളിൽ ശ്രദ്ധയോടെ നീങ്ങുക. നാം നമ്മെ തന്നെ അനാവശ്യമായി എടുത്തു കാട്ടുന്ന സമയമാണ്, ഭൂതകാലത്ത് നിങ്ങൾക്കുനണ്ടായിരുന്ന ബിസിനസ്/പ്രേമ /വിവാഹ ബന്ധങ്ങളിൽ പങ്കാളികൾ ആയിരുന്നവർ തിരക്കി വരാനുള്ള സാധ്യതയും ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ ഈ സൂര്യനും ശുക്രനും നിൽക്കുന്നു. വ്യക്തി ജീവിതം സാമൂഹിക ജീവിതം എന്നിവയിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തി/ബിസിനസ് ബന്ധങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, പുതിയ ചിന്താഗതികൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധങ്ങൾക്ക് തുടക്കം ഇടാനും കഴിയേണ്ടതാണ്. മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ കൂടുതൽ അവസരം ഉണ്ടാകാം. നാലാം തീയതി ന്യൂ മൂൺ കൂടി ഈ ഭാവത്തിൽ എത്തുമ്പോൾ സൗന്ദര്യം മെച്ചപ്പെടുത്താനുള്ള കൂടുതൽ വിചാരങ്ങൾ, പുതിയ തുടക്കങ്ങൾക്കും ഉള്ള സാധ്യതകൾ ഉണ്ടാകും.

പതിമൂന്നാം തീയതി ബുധനും ഈ ഭാവത്തിലേക്ക് തന്നെ എത്തും. ഒന്നാം ഭാവത്തിലെ വിഷയങ്ങൾക്ക് കൂടുതൽ ശക്തി പ്രാപിച്ചത് പോലെ തോന്നും. കൂടുതൽ ആശയ വിനിമയം, നിങ്ങളെ തന്നെ പ്രോമോട്ട് ചെയ്യാനുള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

പതിനെട്ടാം തീയതി ശുക്രൻ നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രണ്ടു ദിവസങ്ങൾക്ക് ശേഷം സൂര്യനും ഈ ഭാവത്തിൽ എത്തും. ധനം, വസ്തു വകകൾ, സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ എത്തും. ധന സംബന്ധമായ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. വില കൂടിയ വസ്തുക്കൾ ലഭിക്കാനുള്ള അവസരം, നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ, ബിസിനസ് അവസരം, ജോലിയിലെ ചില പുതിയ നീക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും. നിലവിൽ ഉള്ള ബന്ധങ്ങളിന്മേൽ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും. ചില ബന്ധങ്ങളെ തടുത്ത് നിർത്തും. ചില ബന്ധങ്ങളിന്മേൽ മാറ്റങ്ങൾ ആവശ്യപ്പെടും.

ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലേക്ക് ചൊവ്വ സ്ലോ ഡൗൺ മോദിൽ തുടരുന്നു. ജോലിസ്ഥലത്ത് ശ്രദ്ധ അധികം കൊടുക്കേണ്ട അവസരങ്ങൾ ഉണ്ടാകും. സഹപ്രവർത്തകരുമായി ഉള്ള പെരുമാറ്റം ശ്രദ്ധിക്കേണ്ടാതായി വരാം. ജോലിയിൽ തൃപ്തി ലഭിക്കാൻ അല്പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം, മാനസികനില എന്നിവയിൽ തൃപ്തി ലഭിക്കാൻ നടപടികൾ സ്വീകരിക്കും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ നിൽക്കുന്നു. നാലാം തീയതി ഇതേ ഭാവത്തിൽ ന്യൂ മൂൺ കൂടി എത്തുന്നതാണ്. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടേത് ആകയാൽ അല്പ സ്വല്പം അസ്വസ്ഥത പ്രതീക്ഷിക്കുക. പ്രാർത്ഥന, ധ്യാനം, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യൽ, മനസിനെ വെളിപ്പെടുത്താതെ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പതിമൂന്നാം തീയതി ബുധനും ഇതേ ഭാവത്തിലേക്ക് എത്തുമ്പോൾ രഹസ്യങ്ങളെ കുറിച്ചുള്ള റിസേർച്ച്, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം എന്നിവയും അധികമായി ഉണ്ടാകും.

പതിനെട്ടാം തീയതി ശുക്രൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് എത്തും. രണ്ടു ദിവസത്തിന് ശേഷം സൂര്യനും ഇതേ ഭാവത്തിലേക്ക് എത്തുമ്പോൾ നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജ സ്വലത എന്ന ഒന്നാം ഭാവത്തിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. വ്യക്തി ജീവിതം സാമൂഹിക ജീവിതം എന്നിവയിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തി/ബിസിനസ് ബന്ധങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, പുതിയ ചിന്താഗതികൾ, എന്നിവ പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധങ്ങൾക്ക് തുടക്കം ഇടാനും കഴിയേണ്ടതാണ്. മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ കൂടുതൽ അവസരം ഉണ്ടാകാം.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ ന്യൂ മൂൺ എത്തും. ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്നീ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ജോലിയിൽ പുതിയ മാറ്റങ്ങൾ, ജോലി സ്ഥലത്തെ നവീകരണം, ആരോഗ്യത്തിന് മേൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ തുടരുന്നു കുട്ടികളും, പങ്കാളിയും ആയുള്ള ബന്ധത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രേമ ബന്ധങ്ങളിൽ സാവധാനത്തിൽ തീരുമാനങ്ങൾ എടുക്കുക. ഹോബികൾ, ഉല്ലാസം എന്നിവയിൽ അധികം ശ്രദ്ധിക്കുന്ന അവസരമാണ്. അതിനാൽ ഉത്തര വാദിതങ്ങൾ ശ്രദ്ധയോടെ നിര്വാഹിക്കാൻ അധിക ശ്രമം വേണ്ടി വന്നേക്കാം. പൂർവ്വകാലത്ത് നിന്ന് നിങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചവർ എത്താനും അവസരം ഉണ്ടായേക്കാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

 മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യനും ശുക്രനും നില്ക്കുന്നു. നാലാം തീയതി ഇതേ ഭാവത്തിൽ ന്യൂ മൂൺ എത്തുകയും ചെയ്യും. പുതിയ ടീം ജോലികൾ, പുതിയ സുഹൃദ് ബന്ധങ്ങൾ, പുതിയ ഗ്രൂപ്പുകളിലെ അംഗത്വം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന സന്തോഷം എന്നിവ പ്രതീക്ഷിക്കുക. സുഹൃദ് ബന്ധങ്ങൾ, ടീം ജോലികൾ എന്നിവയിൽ പുതിയ നിലപാടുകൾ സ്വീകരിക്കും. പതിമൂന്നാം തീയതി ഇതേ ഭാവത്തിലേക്ക് ബുധൻ കൂടി എത്തുമ്പോൾ ടീം ജോലികളിൽ നിങ്ങൾ പ്രധാന പങ്കു വഹിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ടീം ജോലികളിൽ നിന്നുള്ള ആദ്യവും പ്രതീക്ഷിക്കുക.

പതിനെട്ടാം തീയതി ശുക്രൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് എത്തും. രണ്ടു ദിവസത്തിന് ശേഷം സൂര്യനും എത്തുമ്പോൾ രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെ ഭാവമാണ്. ഈ അവസ്ഥയിൽ സ്വയം തൃപ്തി നേടാനുള്ള ശ്രമങ്ങൾ വിജയിക്കുന്നില്ല എങ്കിൽ ആ അസംതൃപ്തി വെറും താല്ക്കാലികം ആണെന്ന് മനസിലാക്കുക.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ ആലോചനകൾ നടത്തു, ഇവരിൽ നിന്ന് ലഭിക്കുന്ന സന്തോഷത്തെ അളക്കുന്നു. ചെയ്തു കൊണ്ടിരുന്ന ക്രിയേറ്റീവ് ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. പ്രേമ ബന്ധങ്ങളിൽ വേറിട്ട നിലപാടുകൾ സ്വീകരിക്കും.

വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ തുടരുന്നു. കുടുംബവുമായുള്ള ബന്ധം വളരെ അധികം ശ്രദ്ധിക്കേണ്ടതായി വരും. മാതാവിനോടുള്ളബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. റിയൽ എസ്റ്റേറ്റ് ഡീൽ, വീടുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും അതീവ ശ്രദ്ധ ആവശ്യമാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗ്ഗം, എംപ്ലോയർ, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ നിൽക്കുന്നു. നാലാം തീയതി ഇതേ ഭാവത്തിൽ ന്യൂ മൂൺ കൂടി എത്തുമ്പോൾ ജീവിതത്തിലും കർമ രംഗത്തും വൻ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ ജോലി, അധികാരികളുമായുള്ള നിരവധി ചർച്ചകൾ, നിങ്ങളുടെ സ്റ്റാറ്റസിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ, ജോലി സ്ഥലത്തെ നവീകരണം, അധികാരികളിൽ നിന്നു ലഭിക്കുന്ന ഉപദേശം, സഹായം എന്നിവ പ്രതീക്ഷിക്കുക. പതിനൊന്നാം തീയതി ബുധൻ കൂടി ഇതേ ഭാവത്തിലേക്ക് വരുമ്പോൾ എഴുത്ത് ആശയ വിനിമയം, ടെക്‌നോളജി, ഇലക്ട്രോണിക്‌സ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക.

പതിനെട്ടാം തീയതി ശുക്രൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് യാത്രയാകും. രണ്ടു ദിവസങ്ങൾക്ക് ശേഷം സൂര്യനെയും ഈ ഭാവത്തിൽ പ്രതീക്ഷിക്കുക. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്നസഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും. പുതിയ ടീം ജോലികൾ, പുതിയ സുഹൃദ് ബന്ധങ്ങൾ, പുതിയ ഗ്രൂപ്പുകളിലെ അംഗത്വം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന സന്തോഷം എന്നിവ പ്രതീക്ഷിക്കുക, സുഹൃദ് ബന്ധങ്ങൾ, ടീം ജോലികൾ എന്നിവയിൽ പുതിയ നിലപാടുകൾ സ്വീകരിക്കും.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ മാതാവിനോടുള്ള ശ്രദ്ധ വർദ്ധിക്കും. വീട് മാറ്റം, വീട് വൃത്തിയാക്കൽ, വീട് വില്പന എന്നിവയെ കുറിച്ചും ശ്രദ്ധ വേണ്ടി വരും. പൂർവ്വികരെ സ്മരിക്കൽ, ബന്ധുജനസമാഗമം, കുടുംബ യോഗങ്ങൾ എന്നിവയെ കുറിച്ചും ആലോചന ഉണ്ടാകാം.

ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാർ എന്ന മൂന്നാം ഭാവത്തിൽ ഈ മാസം മുഴുവൻ ചൊവ്വ സ്ലോ ഡൗൺ മോദിൽ തുടരുന്നു. ചെറു യാത്രകൾ, ജോലി സംബന്ധമായ ചെറു കോഴ്‌സുകൾ, സഹോദരങ്ങളോടുള്ള സംസാരം എന്നിവ പ്രതീക്ഷിക്കുക. യാത്രകളിൽ തടസങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യതയെ മുൻകൂട്ടി കാണുക. മൂന്നാം ഭാവം ആശയ വിനിമയങ്ങളുടേത് കൂടി ആയതിനാൽ സംസാരം കടുത്തതാകാനും അതുവഴി തെറ്റിദ്ധാരണകൾ ഉണ്ടാകാനും സാധ്യത ഉണ്ട്.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ സൂര്യനോടൊപ്പം ശുക്രനും നിൽക്കുന്നു. നാലാം തീയതി ഇതേ ഭാവത്തിൽ ന്യൂ മൂൺ കൂടി എത്തുമ്പോൾ ദൂര യാത്രകൾ, പഠനം, പഠിപ്പിക്കൽ, എഴുത്ത്, പ്രസിദ്ധീകരണം, പഠനം എന്നിവയ്ക്കുള്ള സാധ്യതകൾ പ്രതീക്ഷിക്കുക. ആത്മീയമായ അറിവിനോടുള്ള താല്പര്യം, വിദേശ സംസ്‌കാരത്തോടുള്ള അടുത്ത ഇടപഴകൽ, വിദേശത്ത നിന്നുള്ള സന്ദേശം ലഭിക്കൽ എന്നിവയും ഉണ്ടാകാം. പതിമൂന്നാം തീയതി ഇതേ ഭാവത്തിലേക്ക് ബുധനും കൂടി എത്തുമ്പോൾ എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം.

പതിനെട്ടാം തീയതി ശുക്രൻ പത്താം ഭാവത്തിലേക്ക് നീങ്ങും. രണ്ടു ദിവസങ്ങൾക്ക് ശേഷം സൂര്യനും ഇതേ ഭാവത്തിലെത്തുമ്പോൾ ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ജീവിതത്തിലും കർമ രംഗത്തും വൻ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ ജോലി, അധികാരികളുമായുള്ള നിരവധി ചർച്ചകൾ, നിങ്ങളുടെ സ്റ്റാറ്റസിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ, ജോലി സ്ഥലത്തെ നവീകരണം, അധികാരികളിൽ നിന്നു ലഭിക്കുന്ന ഉപദേശം, സഹായം എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന വിഷയങ്ങളിൽ ചെറു യാത്രകൾ, സഹോദരങ്ങളോടുള്ള സംസാരം, കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു കോഴ്‌സുകൾ എന്നിവയിൽ വളരെ തിരക്കേറുന്നതായി കാണാൻ കഴിയും.

ധനം, വസ്തു വകകൾ, സെൽഫ് എന്ന രണ്ടാം ഭാവത്തിലേക്ക് സ്ലോ ഡൗൺ മോദിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ തുടരുന്നു. ധനകാര്യത്തിനു മേൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. അധിക ചെലവ് പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ ചോദ്യം ചെയ്യുന്ന അവസരങ്ങൾ ഉണ്ടാകാം. ഇവ നിങ്ങളെ ബാധിക്കതിരുന്നാൽ നന്ന്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ സൂര്യനോടൊപ്പം ശുക്രനും നിൽക്കുന്നു. നാലാം തീയതി ഇതേ ഭാവത്തിൽ ന്യൂ മൂൺ എത്തുന്നതാണ്. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, ടാക്‌സ്, ഇൻഷുറൻസ്, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ എന്നിവയിൽ പുതിയ നീക്കങ്ങൾ നടത്തും. സെക്ഷ്വൽ ബന്ധങ്ങളിൽ പങ്കാളിയെ ചോദ്യം ചെയ്‌തേക്കാം. ജോയിന്റ് സ്വത്തുക്കളിന്മേൽ സംശയ നിവാരണം നടത്തും. പതിമൂന്നാം തീയതി ബുധനും ഇതേ ഭാവത്തിൽ എത്തുമ്പോൾ പുതിയ പാർട്ണർഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ, മറ്റുള്ളവരുടെ ധനം, കഴിവു എന്നിവ കൊണ്ട് ഉണ്ടാകുന്ന അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പതിനെട്ടാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് ശുക്രൻ എത്തും. രണ്ടു ദിവസങ്ങൾക്ക് ശേഷം സൂര്യനും ഇതേ ഭാവത്തിലേക്ക് എത്തുന്നതാണ്. ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ദൂര യാത്രക്കുള്ള അവസരങ്ങൾ, ആത്മീയമായ വിഷയങ്ങൾ കുറിച്ചുള്ള താല്പര്യം, വിദേശ സംസ്‌കാരത്തോടുള്ള അടുപ്പം, പഠിക്കാനും പഠിപ്പിക്കാനും ഉള്ള അവസരങ്ങൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിലെ പുതിയ സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധനം, വസ്തു വകകൾ, സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിൽ അധിക ചെലവിനുള്ള സാധ്യതകൾ, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചനകൾ, വികാരപരമായ നിലപാടുകൾ എന്നിവ പ്രതീക്ഷിക്കാം.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ തുടരുന്നു മറ്റുള്ളവരോടുള്ള ബന്ധത്തിൽ കയ്‌പ്പ് കലരാതിരിക്കുവാൻ ശ്രദ്ധിക്കുക. ഈ അവസരം വളരെ ക്ഷമയോടെ നീങ്ങേണ്ടാതാണ്. പക്ഷെ അത് എളുപ്പവും ആയിരിക്കില്ല. നമ്മെ തന്നെ പ്രോമോട്ട് ചെയ്യുവാനുള്ള അനാവശ്യ പ്രവണത ഒഴിവാക്കുക. ശരീരിരികമായ അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരക്കും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിൽ സൂര്യനോടൊപ്പം ശുക്രനും നിൽക്കുന്നു. പുതിയ ബന്ധങ്ങൾ, വിവാഹം, പ്രേമം, ജോലി, പുതിയ ബിസിനസ് ബന്ധങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും സന്ദർഭങ്ങളും പ്രതീക്ഷികുക. സിംഗിൾ ആയിട്ടുള്ളവർ ഈ അവസരം കരുതലോടെ ഉപയോഗിക്കുക. നാലാം തീയതി ന്യൂ മൂൺ കൂടി ഇതേ ഭാവത്തിൽ എത്തും. ബന്ധങ്ങളിൽ പുതിയ നിലപാടുകൾ, പുതിയ താൽപര്യങ്ങൾ, ചില ബന്ധങ്ങളെ കൈ വിട്ടു കളയാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. പതിമൂന്നാം തീയതി ബുധൻ കൂടി ഈ ഭാവത്തിലേക്ക് എത്തുമ്പോൾ പുതിയ പാർട്ണർഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ, കൂടുതൽ കോണ്ട്രാകക്ടുകൾ എന്നിവ പ്രതീക്ഷിക്കുക.

പതിനെട്ടാം തീയതി ശുക്രൻ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് എത്തും. രണ്ടു ദിവസങ്ങൾക്ക് ശേഷം സൂര്യനും ഇതേ ഭാവത്തിലേക്ക് എത്തുമ്പോൾ, സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്നീ വിഷയങ്ങളിൽ ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, ടാക്‌സ്, ഇൻഷുറൻസ്, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ എന്നിവയിൽ പുതിയ നീക്കങ്ങൾ നടത്തും. സെക്ഷ്വൽ ബന്ധങ്ങളിൽ പങ്കാളിയെ ചോദ്യം ചെയ്‌തേക്കാം. ജോയിന്റ് സ്വതുക്കളിന്മേൽ സംശയ നിവാരണം നടത്തും.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജ സ്വലത എന്ന ഒന്നാം ഭാവത്തിൽ പുതിയ ലുക്‌സ് പരീക്ഷിക്കാനുള്ള താല്പര്യം ഉണ്ടാകും. സർവ്വ വിഷയങ്ങളിലും വികാര പരമായ നിലപാടുകൾ സ്വീകരിക്കും.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ തുടരുന്നു. ഭൂതകാലത്തിന്റെ തിരിച്ചു വരവ് വ്യക്തികൾ കൊണ്ടും സംഭവങ്ങൾ കൊണ്ടും പ്രതീക്ഷിക്കുക. അനാവശ്യം എന്ന് നിങ്ങൾക്ക് തോന്നിക്കുന്ന വ്യക്തികളെയും അവസരങ്ങളെയും അവഗണിക്കുക എന്നതാണ് ബുദ്ധി.

 കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യനോടൊപ്പം ശുക്രനും എത്തും. ജോലിയിലെ പുതിയ സാധ്യതകൾ, ജോലി സ്ഥലത്തെ നവീകരണം, ആരോഗ്യ കാര്യത്തിൽ ഉള്ള ശ്രദ്ധ, സഹപ്രവർത്തകരോടുള്ള വേറിട്ട നിലപാടുകൾ എന്നിവ ഉണ്ടാകാം. നാലാം തീയതി ഇതേ ഭാവത്തിൽ ന്യൂ മൂൺ കൂടി എത്തുമ്പോൾ ചെയ്തു കൊണ്ടിരുന്ന ജോലിയിൽ പൂർത്തീകരണം സംഭവിക്കും. വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ, സ്വന്തം ആരോഗ്യത്തോടുള്ള താല്പര്യം എന്നിവയും കൂടുതലായി ഉണ്ടാകും. പതിമൂന്നാം തീയതി ഇതേ ഭാവത്തിൽ ബുധൻ എത്തുമ്പോൾ ജോലിയിൽ ആശയ വിനിമയം, ടെക്‌നോളജി, ഇലക്ട്രോണിക്‌സ് എന്നിവ ഉപയോഗിച്ചു ചെയ്യേണ്ട കൂടുതൽ ജോലികൾ ഉണ്ടാകാം. ടീം ജോലികളിൽ കൂടുതൽ ചർച്ച വേണ്ടി വന്നേക്കാം.

പതിനെട്ടാം തീയതി ശുക്രൻ നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് എത്തും. രണ്ടു ദിവസത്തിന് ശേഷം സൂര്യനും ഇതേ ഭാവത്തിലേക്ക് എത്തുന്നതാണ്. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിൽ പുതിയ പ്രേമ ബന്ധങ്ങൾ, വിവാഹ ബന്ധം, ബിസിനസ്/വ്യക്തി ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധം മെച്ചപ്പെടുത്താൻ ധാരാളം അവസരങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ, എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ കൂടുതൽ ഏകാന്തനായി നിൽക്കാകനുള്ള ആഗ്രഹം, പ്രാർത്ഥന ധ്യാനം എന്നിവയോടുള്ള താല്പര്യം, വികാരപരമായ നിലപാടുകൾ എന്നിവയും പ്രതീക്ഷിക്കുക.

മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ തുടരുന്നു. സുഹൃദ് ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകാം സാധ്യതകളെ മുൻകൂട്ടി കാണുക. പുതിയ പദ്ധതികളെ കുറിച്ച് റിസേർച്ച് മാത്രം ചെയ്യാൻ യോജിച്ച അവസരം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ സൂര്യനോടൊപ്പം ശുക്രൻ നിൽക്കുന്നു. നാലാം തീയതി ന്യൂ മൂൺ കൂടി ഇതേ ഭാവത്തിൽ എത്തുന്നതാണ്. നിലവിൽ ഉള്ള പ്രേമ ബന്ധങ്ങളിൽ പുതിയ നിലപാടുകൾ സ്വീകരിക്കും. കുട്ടികൾ യൂത്ത് ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ പുതിയ അവസരങ്ങൾ, സെൽഫ് പ്രൊമോഷന് യോജിച്ച അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പതിമൂന്നാം തീയതി ബുധനും ഈ ഭാവത്തിൽ എത്തുമ്പോൾ കൂടുതൽ സെല്ഫ് പ്രൊമോഷൻ പ്രവർത്തികൾ, ഊഹക്കച്ചവടത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവ കൂടുതലായി പ്രതീക്ഷിക്കുക.

പതിനെട്ടാം തീയതി ശുക്രൻ ആറാം ഭാവത്തിലേക്ക് എത്തും. രണ്ടു ദിവസങ്ങൾക്ക് ശേഷം സൂര്യനും ഇതേ ഭാവത്തിൽ എത്തുന്നതാണ്. ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ, സഹപ്രവർത്തകരുടെ നിലപാടുകളെ കുറിച്ചുള്ള ആലോചന, പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, ജോലി സ്ഥലത്തെ നവീകരണം, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തികൾ, സൗന്ദര്യം, കല ആസ്വാദനം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കു ള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ സുഹൃദ് ബന്ധങ്ങളിലെ മാറ്റങ്ങൾ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടുത്തു പ്രവർത്തിക്കാൻ ഉള്ള അവസരം ഉണ്ടാകാം.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതമാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ തുടരുന്നു. മാതാപിതാക്കൾ, അധികാരികൾ എന്നിവരെ എതിർക്കേണ്ടാതായ സാഹചര്യങ്ങൾ ഉണ്ടാകാം. അവ ഒഴിവാക്കുക. ജോലി സ്ഥലത്തും നിങ്ങളുടെ മനോഭാവം വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ സൂനോടൊപ്പം ശുക്രനും നിൽക്കുന്നു. മാതാവിനോടുള്ള ശ്രദ്ധ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, വീട് വില്പന, വാങ്ങൽ, മെച്ചപ്പെടുത്തൽ എന്നിവ പ്രതീക്ഷിക്കുക. നാലാം തീയതി ന്യൂ മൂൺ കൂടി ഈ ഭാവത്തിലേക്ക് വരുമ്പോൾ വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നല്‌കേ ണ്ടതായി വരും. വീട് വില്പന വാങ്ങൽ മാറ്റം എന്നിവയെ കുറിച്ച് ശ്രദ്ധിക്കും. പതിമൂന്നാം തീയതി ബുധനും കൂടി ഇതേ ഭാവത്തിലേയ്ക്ക് എത്തുമ്പോൾ വീട്ടുകാരോടുള്ള കൂടുതൽ സംസാരം, അവരോടോന്നിച്ചുള്ള യാത്രകൾ, വീട്ടിൽ നിന്ന് കൊണ്ട് തന്നെ ജോലി ചെയ്യാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

പതിനെട്ടാം തീയതി അഞ്ചാം ഭാവത്തിലേക്ക് ശുക്രൻ എത്തും. സൂര്യനും ഇതേ ഭാവത്തിലേക്ക് രണ്ടു ദിവസത്തിന് ശേഷം എത്തുന്നതാണ്. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള പ്രേമ ബന്ധങ്ങളിൽ പുതിയ നിലപാടുകൾ സ്വീകരിക്കും. കുട്ടികൾ യൂത്ത് ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ പുതിയ അവസരങ്ങൾ, സെൽഫ് പ്രൊമോഷന് യോജിച്ച അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാർഗം, എംപ്ലോയർ, സമൂഹതിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ജോലിയിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും, ജോലി സ്ഥലത്ത് നിങ്ങൾക്കുള്ള പ്രാധാന്യം പെട്ടെന്നു വർദ്ധിച്ചതായി തോന്നാം. അധികാരികളുമായുള്ള സംവാദം പ്രതീക്ഷിക്കുക.

ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിലേക്ക് ചൊവ്വ സ്ലോ ഡൗൺ നില്ക്കുന്നു. യാത്രകൾ, പഠനം, പരീക്ഷകൾ, വിദേശ ബന്ധം, നിയമ പ്രശ്‌നങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധയോടെ നീങ്ങേണ്ട അവസരം.

jayashreeforecast@gmail.com