കുട്ടികളും മാതാപിതാക്കളും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് കുറെ നാളുകൾ ആയി എഴുതണം എന്ന് കരുതുന്നു. നമ്മുടെ കുട്ടികളുടെ സ്വഭാവം, ആഗ്രഹങ്ങൾ, ആരോഗ്യം, നമ്മോടുള്ള അടുപ്പം, അവർക്ക് പറ്റിയ പഠന മേഖല, അവരുടെ ജോലി, അവരുടെ ഭാവി വരൻ/വധു, അവരുടെ കുട്ടികൾ എന്നിവയെ കുറിച്ച് അസ്‌ട്രോലോജിയിൽ നിന്ന് വളരെ അധികം, യുക്തിപൂർവമായ അറിവുകൾ ലഭിക്കുന്നതാണ്. ഈ അറിവുകൾ വളരെ പ്രയോജനപ്രദം ആണെന്ന് പറയേണ്ടതില്ലല്ലോ. ഇത്രയും മൂല്യമേറിയ അറിവുകൾ വേറെ ഏതെങ്കിലും ശാഖയിൽ നിന്ന് ലഭിക്കും എന്ന് എനിക്ക് തോന്നുന്നില്ല.

സ്വന്തം കുട്ടികളെ സ്‌നേഹിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ആണ് അധികവും. എന്നാൽ കുട്ടികളോട് യാതൊരു കൃപയും ഇല്ലാത്ത ധാരാളം മാതാപിതാക്കൾ ഉണ്ടെന്നും നാം അറിയുന്നു. ഈ പേരന്റിങ് സീരീസിൽ കുട്ടികളെ അവരുടെ ബർത്ത് ചാർട്ടിൽ നിന്ന് എങ്ങനെ കൂടുതൽ മനസിലാക്കാൻ കഴിയും എന്ന് നാം മനസിലാക്കും. ആർക്കു കുട്ടി ഉണ്ടാകും, ആർക്കു കുട്ടി ഉണ്ടാകില്ല, ആരുടെ കുട്ടി പുരോഗമിക്കും, ആരുടെ കുട്ടി നശിച്ചു പോകും എന്നല്ല ഇവിടെ വിശദീകരിക്കുക. പകരം, കുട്ടികളും നമ്മളും തമ്മിൽ ഉള്ള ബന്ധം എങ്ങനെ മെച്ചപ്പെടുത്താം എന്നത് മാത്രമാണ് വിശദീകരിക്കുക.

ഏതൊരു കുട്ടിയേയും തിരിച്ചറിയുന്നതിൽ ഏറ്റവും കൂടുതൽ പങ്കു വഹികുന്നത് ആ കുട്ടിയുടെ ലഗ്‌നം നോക്കി ആണ്. കുട്ടിയുടെ ജാതകത്തിലെ ഒന്നാം ഭാവം ഭരിക്കുന്ന രാശി ഏതാണ്, ആ രാശിയുടെ അധിപൻ ഏതാണ്, ആ അധിപൻ ഏതു ഭാവത്തിൽ നിൽക്കുന്നു. ഈ മൂന്നു കാര്യങ്ങൾ പ്രധാനം ആയും നോക്കുക. ഉദാഹരണം നിങ്ങളുടെ കുട്ടിയുടെ ഒന്നാം ഭാവം എരീസ് ആണെങ്കിൽ ഈ കുട്ടി വളരെ അധികം ആക്റ്റീവ് ആയ കുട്ടി ആകണം എന്നാണു. കാരണം എരീസ് രാശിയെ ഭരിക്കുന്നത് ചൊവ്വ ആണ്. ചൊവ്വ യുദ്ധങ്ങളുടെ ദേവൻ ആണല്ലോ. ഈ കുട്ടിയുടെ ലഗ്‌നം എത്രാം ഡിഗ്രിയിൽ നിൽക്കുന്നു എന്നത് അനുസരിച്ച് കുട്ടിയുടെ റേറ്റ് ഓഫ് ആക്റ്റിവിറ്റി അളക്കാവുന്നതാണ്. ഇനി ഈ രാശിയുടെ അധിപൻ ആയാ ചൊവ്വ ഏതു രാശിയിൽ ഏതു ഭാവത്തിൽ നില്ക്കു ന്നു ആ രാശി, ആ ഭാവം സൂചിപ്പിക്കുന്ന കാര്യങ്ങൾ എന്തെല്ലാം എന്ന് നോക്കി കുട്ടിയുടെ ബിഹേവിയർ പാറ്റേൺ നമുക്ക് മനസിലാക്കാൻ കഴിയും. ഇനി അസ്‌ട്രോലോജിയെ കുറിച്ച് അത്ര അറിവില്ലാത്തവർ നിങ്ങാളുടെ കുടിയുടെ ലഗ്‌നതിന്റെ അധിപൻ ഇതു ഗ്രഹം ആണെന്ന് നോട്ടു ചെയ്യുക. വിമര്ശികർ ജ്യോത്സ്യത്തിനു എതിരെ എന്ത് ഹൈ ടെക് തെളിവുകൾ നിരത്തിയാലും നിങ്ങളുടെ കുട്ടിയുടെ ലഗ്‌നതിന്റെ അധിപനായ ഗ്രഹത്തിന്റെ സ്വഭാവ സവിശേഷതകൾ ഈ കുട്ടി ജീവിതകാലം മൊത്തം പ്രദര്ശിേപ്പിച്ചിരിക്കും.

ഈ അനാലിസിസിനെ ഒരു തരം ടെംപറമെന്റ് അനാലിസിസ് (Temperament Analyssi) (വികാരങ്ങളെയും പ്രവൃത്തിയെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന പ്രകൃതിഗുണം, സ്വഭാവം) ആയി കാണുക. ഒരു സൈക്കോളജിസ്റ്റ് മെന്റൽ സ്റ്റേസ് എക്‌സാമിനേഷൻ (MSE) വഴി ഒരു വ്യക്തിയെ പഠിക്കാൻ ശ്രമിക്കുന്നതിലും ഫലപ്രദമായി ഒരു വ്യക്തിയുടെ ലഗ്‌നം ലഗ്‌നാധിപൻ, ആ ലഗ്‌നാധിപൻ ഏതു രാശിയിൽ ഏതു ഭാവത്തിൽ നിൽക്കുന്നു എന്നതിൽ നിന്ന് ആ വ്യക്തിയുടെ മാനസിക നില, അഭിലാഷങ്ങൾ, പ്രകൃതം, ഈ വ്യക്തിയുടെ സഹജവാസന ഈ സഹജ വാസനയിൽ മാറ്റം വരുത്തേണ്ടത്തിന്റെ ആവശ്യകത, മാറ്റം വരുത്താതിരുന്നാൽ വ്യക്തി ചെന്ന് പെടാവുന്ന അപകടങ്ങൾ, ഈ വ്യക്തിക്ക് അനുയോജ്യമായ കൂട്ട് കെട്ടുകൾ, ഈ വ്യക്തിക്ക് മനസിലാകുന്ന പഠന വിഷയങ്ങൾ, ഈ വ്യക്തിക്ക് ശോഭിക്കാൻ കഴിയുന്ന ജോലി എന്നിവയെ കുറിച്ച് നിഷ്പ്രയാസം പറയാൻ കഴിയുന്നതാണ്.

അല്പം സൈക്കോളജി കൂടി കലർത്തിയെ ഈ ലേഖനം മെച്ചപ്പെടുത്താൻ കഴിയൂ. ഇടക്ക് ഞാൻ അല്പം തിയോളജിയും പ്രയോഗിക്കും. അങ്ങനെ അസ്‌ട്രോളജി, സൈക്കോളജി, തിയോളജി ഇവ മൂന്നും ഉപയോഗിച്ച് നമ്മുടെ കുട്ടികളെ കൂടുതൽ മനസിലാക്കാനും, അവരെ കൂടുതൽ ഫലപ്രദമായി നയിക്കാന് കഴിയുമോ എന്നും നോക്കാം.

സൈക്കോളജി അനുസരിച്ച് ടെമ്പറമെന്റുകളെ (വികാരങ്ങളെയും പ്രവൃത്തിയെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന പ്രകൃതിഗുണം, സ്വഭാവം,) നാല് ഭാഗമായി തരം തിരിച്ചിരിക്കുന്നു.

  • സാൻഗ്വിൻ (Sanguine) 

ഈ ഗണത്തിൽ പെട്ട വ്യക്തികൾ വളരെ ഉല്ലാസ പ്രകൃതം ഉള്ളവർ ആയിരിക്കും. അവര്ക്കു ള്ള മറ്റു ഗുണങ്ങൾ ഇവയാണ് സൗഹൃദ മനോഭാവം, വാചാലത, സജീവം, ചാഞ്ചല്യം, സ്വാർത്ഥ മനോഭാവം, സ്വതന്ത്രമാനോഭവം .

  • കോളെറിക്ക് (Choleric)

ഈ ഗ്രൂപ്പിൽ പെട്ട വ്യക്തികൾ, വളരെ ശുഭ പ്രതീക്ഷക ഉള്ളവരായിരിക്കും. മറ്റു ഗുണങ്ങൾ ഇവയാണ്. ഉത്സാഹം, ആത്മ വിശ്വാസം, ശക്തമായ ഇച്ഛാശക്തി, ക്ഷിപ്രകോപം, ആക്രമണ സ്വഭാവം, അന്യരുടെ വികാരങ്ങളെ മാനിക്കാൻ പ്രയാസം

  • മെലൻകോകളി (Melancholy)

ഇവർ ശോകം, ശോക ഭാവം അധികം പ്രകടിപ്പിക്കുന്നവരായിരിക്കും. മറ്റു ഗുണങ്ങൾ ഇവയാണ് ലോലമായമനസ്, എല്ലാ സാഹചര്യങ്ങളെയും വളരെ അധികം അപഗ്രധിക്കുന്നവർ, സമ്പൂർണ്ണതാവാദി ( perfectionist), സഹവാസശീലമില്ലാത്ത, ചിന്താമൂകത, കർക്കശസ്വഭാവം.

  • ഫ്‌ലെമാറ്റിക് (Phlegmatic)

ഈ വ്യക്തികൾ വളരെ ഉദാസീനർ ആയിരിക്കും. മറ്റു ഗുണങ്ങൾ ഇവയാണ് ശാന്തം, ആശ്രിത വാൽസല്യം, കാര്യക്ഷമത, സുഖപ്രിയനായ, നിഷ്‌ക്രിയത്വം, മർക്കവടമുഷ്ടി, അലസത.

ലഗ്‌നവും, ലഗ്ന അധിപന്മാരും ഈ വിധം ആണ്

എരീസ്:ചൊവ്വ
ടോറസ്:ശുക്രൻ
ജെമിനായ്: ബുധൻ
ക്യാന്സ്ര്: ചന്ദ്രൻ
ലിയോ: സൂര്യൻ
വിര്‌ഗോസ:ബുധൻ
ലിബ്ര: ശുക്രൻ
സ്‌കോര്പി:യോ:ചൊവ്വ
സാജിട്ടെറിയസ്: വ്യാഴം
കേപ്രികോൺ:ശനി
അക്വേറിയസ്: ശനി
പയ്‌സീസ്: വ്യാഴം

ഇനി അസ്‌ട്രോലോജിയെ സൈക്കൊളജിയും ആയി കലർത്തിയാൽ ഓരോ രാശിയുടെയും ടെമ്പറമെന്റ് ഈ വിധം ആണ്

• സാന്ഗ്വിൻ (Sanguine)

ജെമിനായ്, ലിബ്ര, അക്വേറിയസ്

• കോളെറിക്ക് (Choleric)

എരീസ്, ലിയോ, സാജിറ്റെറിയസ്

• മെലൻകോളി (Melancholy) 

ടോറസ്, വിർഗോ, കേപ്രികോൺ

• ഫ്‌ലെമാറ്റിക് (Phlegmatic)

ക്യാൻസർ, സ്‌കോർപിയോ, പയ്‌സീസ്


എരീസ്:ചൊവ്വ: കോളെറിക്ക്

നിങ്ങളുടെ കുട്ടിയുടെ ലഗ്‌നം എരീസ് ആണെങ്കിൽ ചൊവ്വയുടെതായ സവിശേഷതകൾ ഈ കുട്ടി ഉറപ്പായും പ്രദർശിപ്പിച്ചിരിക്കും. യുദ്ധങ്ങളുടെ ദേവൻ ആയ ചൊവ്വ പ്രതിനിധി ആയ ഈ കുട്ടി, വെറുതെ ഇരിക്കാൻ താല്പര്യപ്പെടുകയില്ല. ഒരു യോദ്ധാവ് പ്രദർശിപ്പിക്കുന്ന ശൂരത, ധൈര്യം, ശക്തി എന്നിവ ജീവിതത്തിൽ ഉടനീളം ഈ കുട്ടി സ്വന്തം സിഗ്‌നേച്ചർ ആയി കരുതും. വിജയം ലഭിക്കുന്നത് വരെ പോരാടുക ഈ ഒരു നയം ആയിരിക്കും ഈ കുട്ടിയുടെ ജീവിതത്തെ നയിക്കുക. മാതാവോ പിതാവോ ഇതേ ലഗ്‌നം തന്നെ ആണെങ്കിൽ അവരുമായി ഒരുമ ഉണ്ടാവണം എങ്കിൽ അല്പം അധിക ശ്രമം ആവശ്യം ആണെന്ന് പ്രത്യേകിച്ചുപറയേണ്ടതില്ലല്ലോ.

അടുത്ത ലക്കം മുതൽ ലഗ്‌നം അടിസ്ഥാനമാക്കി കുട്ടിയെ എങ്ങനെ കൂടുതൽ മനസിലാക്കാം എന്നു വിശദീകരിക്കുന്നതാണ്. കുട്ടികളെ കുറിച്ചും, അവരുടെ സവിശേഷതകെളെ കുറിച്ചും അധികം അറിയാൻ ആഗ്രഹിക്കുന്നവർ ആ ടോപിക് ആവശ്യപ്പെട്ടാൽ കൂടുതൽ എഴുതാൻ ഞാൻ തയ്യാറാണ്.

ജൂൺ രണ്ടാം വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാ ർ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ തുടരുന്നു. കൂടുതൽ ആശയ വിനിമയങ്ങൾ, പിന്നെയും ചെറു യാത്രകൾ, പുതിയ വിഷയങ്ങൾ പഠിക്കുക, മീഡിയ സംബന്ധമായ ജോലികൾ, അയൽക്കാരുടെ സഹായം, സഹോദരങ്ങളിൽ നിന്നുള്ള വാർത്തകൾ, അവരെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവ ഉണ്ടാകാം.

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ചൊവ്വ തന്റെ സ്ലോ ഡൗൺ തുടരുന്നു. ഇമോഷണൽ വെല്ലുവിളികൾ ഉണ്ടാകും എന്നാണ്. റൊമാന്റിക് ബന്ധത്തെ കുറിച്ചുള്ള ഓർമകളിൽ നിന്നാവാം, ബിസിനസ് പാർട്ണർഷിപ്പുകളിൽ നിന്നാവാം, നിക്ഷേപങ്ങളെ കുറിച്ചുള്ള പ്രതീക്ഷകളിൽ നിന്നാവാം, പുതിയ തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് പല തവണ ആലോചിക്കേണ്ട അവസ്ഥയാണ്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
ധനം, വസ്തു വകകൾ, സെൽഫ് എന്നാ രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ജോലി, ബിസിനസ് എന്നിവയെ കുറിച്ചുള്ള ആലോചനകൾ, ഫിനാൻഷ്യൽ പ്ലാനിങ്, നിങ്ങളുടെ കഴിവുകൾ എടുത്തു കാട്ടാനുള്ള അവസരങ്ങൾ, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. വിലകൂടിയ വസ്തുക്കൾ കൈവശം വരാനുള്ള അവസരം പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവയിൽ ചൊവ്വ താന്റെ സ്ലോ ഡൗൺ തുടരുന്നു. ബന്ധങ്ങളിൽ പുരോഗമനത്തിനു വേണ്ടി ഉള്ള നടപടികൾ സ്വീകരിക്കാൻ ഉള്ള സമയമാണ്. ബിസിനസ് ബന്ധം ആയാലും, വിവാഹ ബന്ധം ആയാലും അവയിലെ ലൂപ് ഹോളുകൾ ആയിരിക്കും ഈ അവസരം ശ്രദ്ധയിൽ കൂടുതൽ കാണപ്പെടുക. നിങ്ങളുടെ ആലോചനകൾ മറ്റുള്ളവർക്ക് വെല്ലുവിളി ആയി മാറുന്ന അവസരമാണ്.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജ സ്വലത എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ തുടരുന്നു. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, പുതിയ ലുക്‌സ് പരീക്ഷിക്കാൻ ഉള്ള അവസരം, മറ്റുള്ളവരെ ആകർഷിക്കാനുള്ള കൂടുതൽ അവസരങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ തന്നെ തുടരുന്നു. ജോലിയിൽ എക്‌സ്ട്ര പരിശ്രമം നൽകേണ്ടി വരും. സഹ പ്രവർത്തകരുമായുള്ള ബന്ധം നന്നായി കൊണ്ട് പോകാനും ഇതേ ശ്രമം താന്നെ വേണ്ടി വരും. ആരോഗ്യ കാര്യത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകാം. നാം ശ്രദ്ധിക്കാതിരുന്ന കാര്യങ്ങളെ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥ പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ എത്തിയിരിക്കുന്നു. മാനസികമായ സമ്മർദ്ദങ്ങളുടെ ഈ ഭാവത്തിൽ സൂര്യൻ ശുക്രൻ എ ന്നിവ തുടരുന്നു ഒറ്റപ്പെട്ടു നിൽക്കാനുള്ള ആഗ്രഹം, നിഗൂഡവിഷയങ്ങളോടുള്ള താല്പര്യം, പ്രാർത്ഥന, ചാരിറ്റി എന്നിവയ്ക്കുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ തുടരുന്നു. പ്രേമ ബന്ധങ്ങളിൽ വെല്ലുവിളികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികൾ, പഠനം, സെൽഫ് പ്രൊമോഷൻ എന്നിവയിൽ നിന്ന് സംതൃപ്തി ലഭിക്കാൻ അല്പം എക്‌സ്ട്ര മൈലുകൾ സഞ്ചരിക്കേണ്ട അവസ്ഥ, ഭൂതകാലത്തെ പ്രേമ ബന്ധങ്ങളിൽ നിന്ന് പിന്നെയും എന്തെങ്കിലും വാർത്ത കേൾക്കൽ എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ തുടരുന്നു. പുതിയ പ്രോജക്ടുകളിൽ ജോലി ചെയ്യാൻ അവസരം, കൂടുതൽ പ്രോജക്ടുകൾ രൂപീകരിക്കാനുള്ള അവസരങ്ങൾ, സുഹൃത്തുക്കളുടെ ഒപ്പം ഉള്ള കൂടുതൽ സമയം, കുട്ടികൾ യൂത്ത് ഗ്രൂപുകൾ എന്നിവയിൽ ഉള്ള ജോലികൾ, ചാരിറ്റി എന്നിവ പ്രതീക്ഷിക്കുക.

വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ തന്റെ സ്ലോ ഡൗൺ തുടരുന്നു. വീടിനെ സംബന്ധിച്ചുള്ള ആശങ്കകൾ കൂടുതലായി ഉണ്ടാകാം. കുടുംബത്തിൽ ഈ ആശങ്കകൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കാതെ നോക്കുക. മാതാവിനോടും മറ്റു അംഗങ്ങളോടും ശക്തി പ്രകടനം നടത്താനുള്ള ആഗ്രഹം, റിയൽ എസ്റ്റേറ്റ് ഡീലുകളിൽ ഉള്ള വ്യഗ്രത എന്നിവ നിയന്ത്രിക്കണം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ജോലിയിലെ പുതിയ അവസരങ്ങൾ അധികാരികളോട് ഒത്തുള്ള ചർച്ചകൾ, പുതിയ ഉത്തര വാദിതങ്ങൾ ലഭിക്കൽ, അധികാരികളുടെ ഉപദേശം, ജോലി സ്ഥലത്തെ നവീകരണം, സൗന്ദര്യം, കല എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കു ള്ള അനേക അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാ ർ എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ തന്റെ സ്ലോ ഡൗൺ തുടരുന്നു. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരിൽ ആശങ്കകൾ സൃഷ്ടിക്കാം. ഇവ അനാവശ്യ വാക്ക് തർക്കങ്ങൾ സൃഷ്ടിക്കാതെ നോക്കുക. കൂടുതൽ ചെറു യാത്രകൾ, ജോലിയെ കുറിച്ചുള്ള പഠനങ്ങൾ, ശാരീരികമായ അസ്വസ്ഥതകൾ എന്നിവ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ നിൽക്കുന്നു. ദൂര യാത്രകൾക്കുള്ള കൂടുതൽ അവസരം, കരിയർ ഡെവലപ്‌മെന്റ് പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ ഉള്ള അവസരം, വിദേശ സംസ്‌കാരവുമായി അടുത്ത് ഇടപഴകാനുള്ള അവസരം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിലെ കൂടുതൽ ജോലികൾ എന്നിവ പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ, സെൽഫ് എന്ന രണ്ടാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ തുടരുന്നു. ധന പരമായ ചിലവുകളെ നിയന്ത്രിക്കേണ്ടതാണ്. അനാവശ്യം ആയ അധിക ചെലവാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതിൽ അധികവും. ഈ അനാവശ്യ ചെലവിനെ കുറിച്ച് നിങ്ങൾ വളരെ ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നു. ഈ ആത്മവിശ്വാസം അധികമല്ലേ എന്ന് തോന്നിപ്പിക്കുന്ന അവസരങ്ങൾ പിന്നീടു ഉണ്ടാകാതിരിക്കാൻ തക്കവണ്ണം ഇപ്പോഴേ പ്ലാൻ ചെയ്യുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർെൈദർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ നിൽക്കുന്നു. പാർട്ണർഷിപ്പുകൾ, സെക്ഷ്വൽ ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. പങ്കാളിയിൽ നിന്ന് പല കാര്യങ്ങൾക്കും വിശദീകരണം തേടാം. പുതിയ പാർട്ണർഷിപ്പുകൾ രൂപീകരിക്കാനുള്ള അവസരണങ്ങൾ, ലോണുകൾ കൊടുക്കുകയോ ലഭിക്കുകയോ ചെയ്യുന്ന അവസ്ഥ, ടാക്‌സ്, ഇൻഷുറൻസ്് എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ നിൽക്കുന്നു. പുതിയ വിവാഹബന്ധം ബിസിനസ് എന്നിവയിൽ പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ ജോബ് ഓഫർ, പ്രേമ ബന്ധം എന്നിവയും സാധ്യമാണ്.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂരദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന നിഗൂഡമായ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ തുടരുന്നു. നാം മറന്നു പോയതോ, സൗകര്യപൂർവ്വം മറന്നു കളഞ്ഞതോ ആയ വിഷയങ്ങൾ പിന്നെയും ഉയർന്നു വന്നേക്കാം. ഈ ഭാവം മാനസിക സംമ്മദ്ദങ്ങളുടേത് ആണ്. അതിനാൽ ഈ വക പ്രശ്‌നങ്ങൾ നല്ല ആലോചനക്ക് ശേഷം മാത്രം ഡീൽ ചെയ്യുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ തുടരുന്നു. ഭാവി പദ്ധതികൾ താമസം നേരിടുന്നോ എന്ന ആലോചന ഉണ്ടാകാം. സുഹൃത്തുക്കളെ കുറിച്ചുള്ള തെറ്റായ ധാരണ കൂടുതൽ ഉണ്ടാകാവ്വുന്ന അവസ്ഥകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ അക്ഷമ പ്രകടിപ്പിക്കൽ എന്നിവ പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ നിൽക്കുന്നു. ആരോഗ്യത്തിൽ കൂടുതാൽ ശ്രദ്ധ നല്‌കേണ്ടി വന്നേക്കാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ ഉള്ള ആലോചന, സഹപ്രവർത്തകരിൽ നിന്നുള്ള സഹകരണം, അവരെ കുറിച്ചുള്ള വ്യക്തമായ ബോധ്യം, സൗന്ദര്യം, കല എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ, ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ നിൽക്കുന്നു. കുട്ടികൾ യൂത്ത് ഗ്രൂപുകൾ എന്നിവയെ കുറിച്ചുള്ള പുതിയ വിവരം ലഭിക്കൽ, ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ ശ്രദ്ധ, സെൽഫ് പ്രൊമോഷൻ ജോലികളിൽ കൂടുതൽ അവസരങ്ങൾ, പുതിയ ഹോബികൾ, പുതിയ പ്രേമ ബന്ധം എന്നിവ പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ചൊവ്വാ തന്റെ സ്ലോ ഡൗൺ തുടരുന്നു. ജോലിയിൽ സാവധാനം നീങ്ങേണ്ട അവസരമാണ്. മാതാപിതാക്കൾ അധികാരികൾ എന്നിവരോട് ശക്തി പ്രകടനം നടത്താൻ പ്രേരണ ഉണ്ടാകാം. അത് ഒഴിവാക്കുക. പുതിയ ജോലി, ബിസിനസ് എന്നിവ തുടങ്ങാൻ ആഗ്രഹിക്കുന്നവർ നല്ല ആലോചനക്ക് ശേഷം മാത്രം തീരുമാനം എടുക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ തുടരുന്നു. മാതാവിനോടുള്ള ശ്രദ്ധ പ്രകടിപ്പിക്കാൻ അവസരം, വീട് മാറ്റം, വീട് വൃത്തിയാക്കൽ, വില്പന, വാങ്ങൽ എന്നിവ നടത്താൻ അവസരങ്ങൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും പ്രതീക്ഷിക്കുക.

ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ തന്റെ സ്ലോ ഡൗൺ തുടരുന്നു. നിങ്ങളുടെ വിശ്വാസങ്ങളെ തടുത്തു നിർത്താനുള്ള കഠിന ശ്രമം, ദൂര യാത്രകളിലെ തടസങ്ങൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിലെ പ്ലാനുകൾ, അവയിലെ അസംപ്തൃപ്തി എന്നിവയും ഉണ്ടാകാം.

jayashreeforecast@gmail.com