- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരന്റിങ് സ്പെഷ്യലും ജൂൺ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
പേരന്റിങ് സ്‌പെഷ്യല് എരീസ് - കുട്ടികൾ കുട്ടികൾ, അവരുടെ സ്വഭാവ സവിശേഷതകൾ, അവരുടെ പ്രതീക്ഷകൾ എന്നിവയെ കുറിച്ച കൂടുതൽ എഴുതുന്നു. നമ്മെ നമ്മുടെ ലഗ്‌നം സൂചിപ്പിക്കുന്ന രാശി വഴി എങ്ങനെ മനസിലാക്കാൻ സാധിക്കും എന്നതാണ് ഈ സീരീസിൽ വിശദീകരിക്കുന്നത്. അതിനിടക്ക് ഈ ലഗ്‌നം എന്നാൽ എന്താണെന്ന് പലരും ചോദിക്കുകയുണ്ടായി. നാം ജനിക്കുന്ന സമയത്ത് കിഴക്ക് ഉദിക്കുന്ന സോഡിയാക്ക് സൈൻ ആണ് ലഗ്‌നം. ചിലർക്ക് ലഗ്‌നത്തിൽ തന്നെ സൂര്യനും ചന്ദ്രനും ഒന്നിച്ചോ വേറിട്ടോ നിൽക്കാം. അതൊന്നും നോക്കാതെ നാം ലഗ്‌ന രാശിയെ കുറിച്ച് മാത്രമാണ് ആദ്യം പറയുന്നത്. ലഗ്‌നം ജാതകത്തിലെ ഒന്നാം ഭാവത്തിന്റെ പരിധിയിൽ വരും. ഓരോ ലഗ്‌നവും 30 ഡിഗ്രി ആയി തരാം തിരിച്ചിരിക്കുന്നു. ഓരോ ഗ്രഹവും നിൽക്കുന്നത് പൂജ്യം തൊട്ടു 30 വരെ ഉള്ള ഏതെങ്കിലും ഡിഗ്രികളിൽ ആയിരിക്കും. അത് പോലെ ലഗ്‌നവും 0 30 ഡിഗ്രിയിൽ തന്നെ ആയിരിക്കും ഉണ്ടാവുക. ഒന്നാം ഭാവം അഥവാ ലഗ്‌നം പൊതുവായി സൂചിപ്പിക്കുന്നത്. നമ്മുടെ സൗന്ദര്യം, ആരോഗ്യം, കാഴ്ചപ്പാടുകൾ, മാനസിക വ്യാപാരങ്ങൾ, സന്തോഷം, വ്യക്തിത്
പേരന്റിങ് സ്‌പെഷ്യല്
എരീസ് - കുട്ടികൾ
കുട്ടികൾ, അവരുടെ സ്വഭാവ സവിശേഷതകൾ, അവരുടെ പ്രതീക്ഷകൾ എന്നിവയെ കുറിച്ച കൂടുതൽ എഴുതുന്നു. നമ്മെ നമ്മുടെ ലഗ്‌നം സൂചിപ്പിക്കുന്ന രാശി വഴി എങ്ങനെ മനസിലാക്കാൻ സാധിക്കും എന്നതാണ് ഈ സീരീസിൽ വിശദീകരിക്കുന്നത്. അതിനിടക്ക് ഈ ലഗ്‌നം എന്നാൽ എന്താണെന്ന് പലരും ചോദിക്കുകയുണ്ടായി. നാം ജനിക്കുന്ന സമയത്ത് കിഴക്ക് ഉദിക്കുന്ന സോഡിയാക്ക് സൈൻ ആണ് ലഗ്‌നം. ചിലർക്ക് ലഗ്‌നത്തിൽ തന്നെ സൂര്യനും ചന്ദ്രനും ഒന്നിച്ചോ വേറിട്ടോ നിൽക്കാം. അതൊന്നും നോക്കാതെ നാം ലഗ്‌ന രാശിയെ കുറിച്ച് മാത്രമാണ് ആദ്യം പറയുന്നത്. ലഗ്‌നം ജാതകത്തിലെ ഒന്നാം ഭാവത്തിന്റെ പരിധിയിൽ വരും. ഓരോ ലഗ്‌നവും 30 ഡിഗ്രി ആയി തരാം തിരിച്ചിരിക്കുന്നു. ഓരോ ഗ്രഹവും നിൽക്കുന്നത് പൂജ്യം തൊട്ടു 30 വരെ ഉള്ള ഏതെങ്കിലും ഡിഗ്രികളിൽ ആയിരിക്കും. അത് പോലെ ലഗ്‌നവും 0 30 ഡിഗ്രിയിൽ തന്നെ ആയിരിക്കും ഉണ്ടാവുക.
ഒന്നാം ഭാവം അഥവാ ലഗ്‌നം പൊതുവായി സൂചിപ്പിക്കുന്നത്. നമ്മുടെ സൗന്ദര്യം, ആരോഗ്യം, കാഴ്ചപ്പാടുകൾ, മാനസിക വ്യാപാരങ്ങൾ, സന്തോഷം, വ്യക്തിത്വം, അഭിമാനം, നമുക്ക് ലഭിക്കുന്ന ബഹുമാനം, അഭിലാഷം, നിറം, ശിരസ് എന്നിവയെ ആണ്. ഈ ലഗ്‌നത്തെ ഭരിക്കുന്ന ഗ്രഹത്തെ ലഗ്‌നാധിപൻ എന്ന് പറയുന്നു. ഈ ഗ്രഹം ഏതു രാശിയിൽ, ഏതു ഭാവത്തിൽ നിൽക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ആയിരിക്കും കുട്ടികളുടെ സ്വഭാവ സവിശേഷതകൾ നല്ല ശതമാനം വരെ അസ്‌ട്രോളജി വഴി മനസിലാക്കാൻ കഴിയുക. ലഗ്‌നം വഴി കുട്ടികളുടെ എന്ന് മാത്രം അല്ല, ആരുടേയും സ്വഭാവ സവിശേഷതകളെ കുറിച്ച് മനസിലാക്കാൻ കഴിയുന്നതാണ്.
എരീസ്: കോളെറിക്ക്: ഫയർ
എരീസ് എന്ന രാശിയുടെ അധിപൻ ചൊവ്വ ആണ്. ഈ ലഗ്‌നത്തിൽ പിറന്ന കുട്ടിയുടെ ടെമ്പറമെന്റ് കോളെറിക്ക് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. എരീസ് ഒരു ഫയർ സൈൻ ആയതു കൊണ്ട് തന്നെ ലഗ്‌നം എരീസ് രാശിയിൽ വരുന്ന കുട്ടി വളരെ ആക്റ്റീവ് ആയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. എരീസ് രാശിയുടെ അധിപൻ ചൊവ്വ ആണ്. ചൊവ്വയെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ചൊവ്വ ദോഷം എന്ന് കേൾക്കുമ്പോഴേ പലരും വെറുപ്പോടെ മുഖം തിരിക്കുന്നു. എന്നാൽ ചൊവ്വ ദോഷം വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയം ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആസ്‌ട്രോളജി പഠിച്ചു തുടങ്ങുമ്പോൾ നമുക്ക് മനസിലാകും. ചൊവ്വ ദോഷത്തെക്കാൾ മോശമായ പല സൂചനകളും ശുഭകരങ്ങളായി സൂചിപ്പിക്കപ്പെടുന്ന ഗ്രഹങ്ങളായ ശുക്രൻ, വ്യാഴം എന്നിവ നൽകുന്നുണ്ട് എന്ന്. ചൊവ്വ ദോഷം എന്ന കൺസെപറ്റിനെ സൈക്കോളജിക്കൽ തലത്തിലും, ആത്മീയതലത്തിലും പഠിച്ചാൽ ഇത് ഒരു ദോഷമേ അല്ല മറിച്ച് നമ്മുടെ ശക്തി ആയി അതിനെ മാറ്റാം എന്നും മനസിലാകുന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ കുട്ടിയുടെ ലഗ്‌നാധിപൻ ചൊവ്വ ആണെന്നറിഞ്ഞു ആകുലപ്പെടെണ്ട ആവശ്യമില്ല.
ചൊവ്വ യുദ്ധങ്ങളുടെ ദേവൻ ആയാണ് അറിയപ്പെടുന്നത് ഒരു യോദ്ധാവ് എങ്ങനെ ആണോ അതെ രീതിയിൽ തന്നെ ആയിരിക്കും ഈ കുട്ടി ജീവിത കാലം മുഴുവൻ പെരുമാറുക. യോദ്ധാവിന്റെ കടമ ഏതു അവസ്ഥ ആണെങ്കിലും യുദ്ധം ചെയ്യുക. അതുകൊണ്ട് ഈ കുട്ടി വളരെ പ്രവർത്തന ക്ഷമത ഉള്ള കുട്ടി ആയിരിക്കും 'ഞാൻ ഇങ്ങനെ ആണ് നിങ്ങൾക്ക് വേണമെങ്കിൽ എന്നെ സ്വീകരിച്ചാൽ മതി' എന്ന മനോഭാവം എപ്പോഴും പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ ഈ കുട്ടികളെ നിയന്ത്രിക്കാൻ അല്പം പ്രയാസമായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കാര്യക്ഷമത അല്പം കൂടി എന്ന ഉൾവിളി ഉള്ളതിനാൽ ഈ കുട്ടി ഉപദേശം തേടാനും, ഫ്രീ ആയി കിട്ടുന്ന ഉപദേശങ്ങളെ അംഗീകരിക്കാനും അല്പം ഉദാസീനത കാട്ടും. ഈ ഉദാസീനതയെ ധിക്കരമായും, നിഷേധം ആയും, സ്വാർത്ഥത ആയും മാതാപിതാക്കൾ ഉൾപ്പെടെ ഉള്ളവർ മുദ്ര കുത്തും. അപ്പോൾ ഈ കുട്ടിയുടെ ശിക്ഷണം മാതാ പിതാക്കൾക്കും മറ്റുള്ളവർക്കും ഒരു പരീക്ഷണം ആയി അനുഭവപ്പെട്ടേക്കാം. അത് കുട്ടിയുടെ കുറ്റമല്ലല്ലോ. അവരെ രൂപപ്പെടുത്തിയിരിക്കുന്നത് ഏതു അവസരത്തിലും യുദ്ധം ചെയ്യുക എന്ന ഉദ്ദേശവും ആയിട്ടാണ്. യുദ്ധസന്നദ്ധൻ ആയ യോദ്ധാവിനെ നിയന്ത്രിക്കുകയും നമ്മുടെ വഴിയെ കൊണ്ട് വരുകയും ചെയ്യാൻ എളുപ്പമല്ല. അവർക്ക് അനുയോജ്യമായ മാർഗ നിർദ്ദേശങ്ങൾ കൊടുത്തില്ല എങ്കിൽ ഈ കുട്ടികൾ സ്വന്തമായി നയിക്കുന്ന യുദ്ധങ്ങൾ അപകടങ്ങൾ മാത്രമേ സൃഷ്ടിക്കൂ. അവർ വളരെ ഇമോഷണൽ ആയിരിക്കുകയും, അങ്ങനെ തന്നെ പ്രതികരിക്കുകയും ചെയ്യും.
എരീസ് ലഗ്‌നത്തിൽ പിറന്ന കുട്ടികൾക്ക് പൊതുവേ ADD (Attention-DeficitDisorder)/ HD (Hyperactivity Disorder) എന്നിവ കണ്ടു വരുന്നു. എല്ലാ ലഗ്‌നങ്ങളിലും പെട്ട കുട്ടികൾ ഈ പ്രവണത പ്രദർശുപ്പിക്കും എങ്കിലും എരീസ് ലഗ്‌നക്കാരിൽ ഈ പ്രവണത കൂടുതൽ ദൃശ്യമാകും.. ഇതൊന്നും വലിയ മാനസികപ്രശ്‌നങ്ങൾ ഒന്നുമല്ല. ഇവ കുട്ടി വളരും തോറും കുറഞ്ഞു വരുകയും ചെയ്യുന്നതാണ്. മറ്റുള്ളവരിൽ നിന്ന് ശ്രദ്ധ ലഭിക്കാൻ ഇവർ അപകടകരമായ രീതിയിൽ പ്രവർത്തിക്കാൻ കൂടുതൽ സാധ്യത ഉണ്ട് എന്ന് മാത്രമാണ് അർഥം.
എരീസ് കുട്ടിയെ നിങ്ങളെ അനുസരിക്കുന്നില്ല എങ്കിൽ അവൻ/അവൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങൾ അവരെ സ്വാധീനിക്കുന്നില്ല എന്ന് തിരിച്ചറിയുക. അവരിലെ യോദ്ധാവിനെ മോട്ടിവേറ്റ് ചെയ്യുന്ന രീതിയിൽ പെരുമാറുകയും സംസാരിക്കുകയും ചെയ്താൽ ഏതു വലിയ ഭീകരൻ ആയ എരീസ് കുട്ടിയും നമുക്ക് വഴങ്ങുന്നതാണ്. ഇവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ ചോദ്യം ചെയ്യുന്നവൻ ആയിരിക്കും അപകടത്തിൽ പെടുക. ഈ കുട്ടികളെ ഇപ്പോഴും എന്തിലെങ്കിലും ബിസി ആയിരിക്കാൻ പ്രേരിപ്പിക്കുക.
എരീസ് ലഗ്‌നം ആയ ഈ കുട്ടികളുടെ ബുദ്ധിയെ നിയന്ത്രിക്കുന്ന അഞ്ചാം ഭാവം ഭരിക്കുന്നത് സൂര്യൻ ആണ്. കാരണം, അഞ്ചാം ഭാവം ലിയോ ആകുന്നു. അഞ്ചാം ഭാവം ബുദ്ധി, ക്രിയേറ്റീവ് ഇന്റെലിജൻസ്, റിസ്‌ക് എടുക്കേണ്ട അവസരങ്ങൾ എന്നിവ സൂചിപ്പിക്കുന്നു. ഈ ഭാവം സൂര്യന്റെ കൈവശം ആണ്. സൂര്യൻ അസ്‌ട്രോളജിയിൽ ഈഗോ, ആത്മാഭിമാനം, പിതാവ്, ഗവൺമെന്റ, അധികാരികൾ, ശക്തി, അധികാരം എന്നിവ ആണ്. ഇമോഷണൽ ആയ അവസ്ഥയിൽ ഈ കുട്ടികൾ ബുദ്ധി ശൂന്യമായി പ്രവർത്തിക്കാൻ നല്ല സാധ്യത ഉണ്ട്. സൂര്യൻ ഈ ഭാവത്തെ ഭരിക്കുമ്പോൾ വികാരം വിവേകത്തെ കീഴടക്കും. കുട്ടിയെ മനസിനെ സ്വാധീനിക്കുന്ന രണ്ടു പ്രധാന ഗ്രഹങ്ങളും വളരെ ഉജ്വലമായവ ആയതു കൊണ്ട് തന്നെ മാതാ പിതാക്കളുടെ സ്‌നേഹം, കൃപ, കരുണ, ദയ എന്നിവയുടെ കുളിർമ കൊണ്ടേ എരീസ് കുട്ടിയെ തണുപ്പിക്കാൻ കഴിയൂ. സ്‌നേഹം, കൃപ, കരുണ, ദയ, വിവേകം, ലോജിക് എന്നിവ ഇല്ലാത്ത വ്യക്തികളുമായുള്ള ബന്ധം ഈ കുട്ടികൾക്ക് അസഹനീയവും വളരെ അപകടകരവും ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ചില മാതാ പിതാക്കൾ സ്വന്തം കുട്ടികളോട് പെരുമാറുന്നത് യാതൊരു ബഹുമാനവും ഇല്ലാതെ ആണ്. അധികം ആൾക്കാരും സ്വന്തം ലോകത്തിൽ നഷ്ടപ്പെട്ടിരികുന്നത് പോലെ തോന്നുന്നു. എന്തിനു വേണ്ടി ആണെന്ന് അറിയില്ല.
ഈ എരീസ് കുട്ടിയെ അസ്‌ട്രോളജി വഴി അല്ലാതെ കോളെറിക്ക് എന്ന രീതിയിൽ മാത്രം മനസിലാക്കാൻ ആഗ്രഹം ഉള്ളവർക്ക് വേണ്ടി ഈ കുട്ടിയുടെ ശക്തി ഇവയൊക്കെയാണ്.. ഒരു കോളെറിക്ക് കുട്ടി അല്ലെങ്കിൽ വ്യക്തി ഒരു ബോൺ ലീഡർ ആയിരിക്കും. എക്‌സ്‌ട്രോവേർറ്റ് അല്ലെങ്കിൽ ബഹിർമുഖൻ ആയ ഈ കുട്ടി ശുഭാപ്തി വിശ്വാസം നിറഞ്ഞവൻ ആകാം. ഊർജസ്വലത, ഉത്സാഹം, നിർബന്ധബുദ്ധി, എപ്പോഴും മാറ്റങ്ങൾ ആഗ്രഹിക്കുന്ന, ഇച്ഛാശക്തി, ഉറച്ച തീരുമാനം, നിർവികാരത, സ്വതന്ത്ര മനോഭാവം എന്നിവ ഉള്ളവർ ആയിരിക്കും. ഈ അടിസ്ഥാന ഗുണങ്ങളെ ആരാലും ചോദ്യം ചെയ്യപ്പെടുവാൻ അവർ ഒരിക്കലും ആഗ്രഹിക്കുകയില്ല.
ഇവരുടെ ബലഹീനതകൾ, മറ്റുള്ളവരെ അടിമകളെ പോലെ കാണുന്ന മനോഭാവം, അസഹിഷ്ണുത, അക്ഷമ, ക്ഷിപ്രകോപം, എടുത്തുചാട്ടം, വിവാദങ്ങൾ സൃഷ്ടിക്കാനും അതിൽ ജീവിക്കാനും ഉള്ള പ്രേരണ, വിവാദങ്ങളിൽ സന്തോഷിക്കാനുള്ള താല്പര്യം, നിർദയത്വം, തോൽവിയെ അംഗീകരിക്കാൻ ഉള്ള പ്രയാസം, മൃദുല വികാരങ്ങളോടുള്ള വെറുപ്പ് എന്നിവയാണ്. ഈ ഘടകങ്ങളുടെ മേൽ ആണ് ഈ കുട്ടികളെ പ്രോഗ്രാം ചെയ്‌തെടുത്തിരിക്കുന്നത്. ഈ പ്രോഗ്രാമിങ് മാറ്റിയാൽ ഈ കുട്ടികൾ ക്രാഷ്ഡൗൺ ആകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ഒരു ഗ്രഹം പല അവസ്ഥകളിൽ ആണ് നമ്മുടെ ചാർട്ടിൽ നിൽക്കുക. അതിൽ പ്രധാനമായവ എക്‌സോൾട്ടെഷൻ (ഉച്ചം) ടെബിലിറ്റെഷൻ (നീചം) റിട്രോഗ്രെഷൻ (സ്ലോ ഡൗൺ) എന്നിവയാണ്.
ഇനി എരീസ് ലഗ്‌നത്തിൽ പെട്ട കുട്ടിയുടെ അധിപൻ ആയ ചൊവ്വ ഏതു അവസ്ഥയിൽ നിൽക്കുന്നു എന്ന് നോക്കുക. എക്‌സോള്‌ട്ടെവഷൻ (ഉച്ചം) ടെബിലിറ്റെഷൻ (നീചം) റിട്രോഗ്രെഷൻ എന്ന അവസ്ഥയിൽ ആണോ?
എക്‌സോള്‌ട്ടെനഷൻ (ഉച്ചം): ചൊവ്വകേപ്രികോൺ രാശിയിൽ നിൽക്കുക
ടെബിലിറ്റെഷൻ (നീചം): ചൊവ്വ ക്യാൻസപർ രാശിയിൽ നിൽക്കുക
റിട്രോഗ്രെഷൻ: ചൊവ്വ സ്ലോ ഡൗൺ മോദിൽ നില്ക്കുക
എക്‌സോള്‌ട്ടെനഷൻ (ഉച്ചം) : ചൊവ്വ കാപ്രികോൺ രാശിയിൽ നിൽക്കുക. ഈ അവസ്ഥയിൽ ചൊവ്വ ഫുൾ ഫോഴ്‌സിൽ ആണ് സ്ഥിതി ചെയ്യുന്നത്. കാപ്രികോൺ നാച്ചുറൽ സോഡിയാക് വീലിൽ പത്താം ഭാവത്തെ സൂചിപ്പിക്കുന്നു. ജോലി, സമൂഹത്തിലെ വില, ജോലിയിൽ നിന്നുള്ള അനുഭവം എന്ന ഭാവത്തിന്റെ ഭരിക്കുന്നത് കാപ്രികോൺ രാശി ആണ്. നാം ജാതകം വായിക്കുമ്പോൾ ഭാവം മാത്രമല്ല രാശിയുടെ പ്രത്യേകതകൾ കൂടി നോക്കണം. ചൊവ്വ കാപ്രികോൺ രാശിയിൽ ജാതകത്തിൽ ഏതെങ്കിലും ഭാവത്തിൽ നിന്നാൽ ഈ കുട്ടികൾ ഫുൾ ഫോഴ്‌സിൽ യുദ്ധം ചെയ്യാൻ തയ്യാറായി നിൽക്കുന്നു എന്നർത്ഥം. കൂടുതൽ യുദ്ധങ്ങൾ അധിക നേരത്തേക്ക് വിജയത്തിനായി നടത്തേണ്ടി വരും എന്ന അവസ്ഥയാണ്. പക്ഷെ വിജയിക്കാതെ പിന്മാറുക ഇല്ല. ആത്മ സമർപ്പണം ഉള്ള പടയാളി യുദ്ധത്തിന്റെ മുൻ നിരയിൽ നിൽക്കാൻ താല്പര്യപ്പെടുന്നു. അതാണ് ചൊവ്വ കാപ്രികോൺ രാശിയിൽ നിൽക്കുമ്പോൾ ഉള്ള അവസ്ഥ. ഏതായാലും ഈ കുട്ടികൾ യുദ്ധം ചെയ്യാൻ താല്പര്യപ്പെട്ടു നിൽക്കുന്നു. അപ്പോൾ നല്ല കാര്യങ്ങൾക്ക് വേണ്ടി ഉള്ള യുദ്ധങ്ങൾക്ക് വേണ്ടി ഇവരെ വഴി തിരിച്ചു വിടുകയാണ് നാം മാതാ പിതാക്കൾ ചെയ്യേണ്ടത്.
ഡെബിലിറ്റെഷൻ (നീചം) : ചൊവ്വ ക്യാൻസർ രാശിയിൽ 28º നിൽക്കുക. ചൊവ്വ ഈ രാശിയിൽ വളരെ അസ്വസ്ഥനാണ്. കാൻസർ രാശി സൂചിപ്പിക്കുന്ന കാര്യങ്ങൾ ഇവ എല്ലാം ആണ്. വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ, ചൊവ്വ ഈ വിഷയങ്ങൾ താല്പര്യത്തോടെ ശ്രദ്ധിച്ചു എന്ന് വരില്ല. ചൊവ്വ കാൻസർ രാശിയിൽ നിൽക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ, കുട്ടികളെ നിങ്ങൾ നീതിപൂർണമായാണോ കൈകാര്യം ചെയ്യുന്നത് എന്ന് ഒരു സ്വയം വിമർശനം നടത്തണം. കൂടുതൽ പറയേണ്ട ആവശ്യം ഉണ്ടെന്ന തോന്നുന്നില്ല. വിശാലമായ കാഴ്ചപ്പാടിൽ നിങ്ങളുടെ കുടികളുടെ ആവശ്യങ്ങൾ, നിങ്ങൾ അവർക്ക് നൽകുന്ന രഹസ്യവും പരസ്യവുമായ സന്ദേശങ്ങൾ എന്തൊക്കെ ആണെന്ന് കാണാൻ തയ്യാറാകുക. ഈ കുട്ടികൾ അല്പം അധിക യുദ്ധ സന്നധർ ആണെന്ന് അർഥം.
റിട്രോഗ്രെഷൻ: ചൊവ്വ സ്ലോ ഡൗൺ മോദിൽ നിൽക്കുക ഈ അവസ്ഥ കാണുന്നു എങ്കിൽ ഈ കുട്ടികൾ അവരുടെ മാർഷ്യൻ അഥവാ കോളെറിക്ക് ഗുണങ്ങൾ മറികടക്കാൻ അല്പം അധിക സമയം എടുക്കും എന്ന് മാത്രം മനസിലാക്കുക.
ലഗ്‌നം ഏതായാലും, ലഗ്‌നാധിപൻ ഏതായാലും ഏതൊരു കുട്ടികള്ക്ക് ശിക്ഷണം നല്കുംക എന്നത് എളുപ്പമല്ല. ബ്രഹ്മചര്യം, ഗ്രിഹസ്ഥ0 , വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളിൽ ഏറ്റവും കഠിനം ആയത് ഗൃഹസ്ഥാശ്രമം തന്നെയാണ്. ഏതോ സ്പിരിച്വൽ കോൺഫറ ൻസിൽ ആരോ പറയുകയുണ്ടായി. ഗൃഹസ്ഥാശ്രമത്തിൽ കൂടി കടന്നു പോകുന്നവനെ മോക്ഷ പ്രാപ്തി നേടാൻ സാധിക്കുകയുള്ളൂ എന്ന്. എല്ലാ ആശ്രമങ്ങളിലും ത്യാഗം ഉണ്ടെങ്കിലും ഗൃഹസ്ഥാശ്രമത്തിൽ ത്യാഗങ്ങൾ അധികമാണ്. നമ്മുടെ മോക്ഷം അല്ലെങ്കിൽ സാല്വേഷൻ എന്ന ആശയത്തിൽ ദൃഷ്ടി ഉറപ്പിച്ചു മാത്രമേ ഈ നാല് ആശ്രമങ്ങളും മറി കടക്കാൻ കഴിയൂ. കുട്ടികൾ മോക്ഷ പ്രാപ്തിയിലേക്ക് നമ്മെ നയിക്കുന്ന അനേകം ഘടകങ്ങളിൽ ഒന്ന് മാത്രം ആണ്. പക്ഷെ ഇവയിൽ പരാജിതരായി പിൻതിരിഞ്ഞു പോയവർ ധാരാളം. അങ്ങനെ ഉള്ളവർ കുട്ടികളെ ഒരു ശല്യമായി കാണുകയും, ഗർഭപാത്രത്തിലിട്ട് തന്നെ കൊല്ലുകയും, സ്വന്തം സുഖങ്ങൾക്ക് വേണ്ടി അവരെ ബലി കഴിക്കുകയും ചെയ്യും. ഇവർ എന്ത് ലഭിക്കാൻ വേണ്ടി കുട്ടികളെ വേദനിപ്പിക്കുന്നുവോ ആ വസ്തുതകൾ ഒരിക്കൽ അവരിൽ നിന്ന് എന്നേക്കുമായി എടുത്തു മാറ്റപ്പെടുന്ന കാഴ്ചകളും നാം കാണും.
ജൂൺ മൂന്നാം വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിലേക്ക് ബുധൻ ഈ ആഴ്ച നീങ്ങുന്നതാണ്. കൂടുതൽ ആശയ വിനിമയങ്ങൾ ആശയവിനിമയങ്ങൾ ഉപയോഗിച്ച് ചെയ്യേണ്ട പ്രോജക്ടുകൾ, സെയിൽസ് ജോലികൾ, ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവ ചെയ്യാൻ അവസരം ലഭിക്കാം. സ്വന്തം പരിശ്രമം കൊണ്ട് ചെയ്യേണ്ട ധാരാളം ജോലികൾ പ്രതീക്ഷികുക. ഈ ജോലികളിൽ ടെക്‌നോളജിയുടെ ഉപയോഗം അധികമായിരിക്കും. സഹോദരങ്ങളുമായുള്ള ആശയവിനിമയം ഉണ്ടാകാം. കൂടുതൽ ചെറു യാത്രകൾ പ്രതീക്ഷിക്കുക.
ശുക്രൻ നാലാം ഭാവത്തിലേക്ക് ഈ ആഴ്ച നീങ്ങുന്നതാണ്. വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ മാതാപിതാക്കളോടുള്ള കൂടുതൽ ആശയ വിനിമയം പ്രതീക്ഷിക്കുക. ഇവ ഫലപ്രദമാക്കാൻ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടി വരും. വീട് മാറ്റം, വീട് വില്പന, വീട് അലങ്കരിക്കൽ, വൃത്തിയാക്കൽ എന്നീ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യും. വീട്ടാവശ്യത്തിനുള്ള ഉപകരങ്ങൾ വാങ്ങാം, ബന്ധു ജന സമാഗമം, പൂർവ്വികരെ സ്മരിക്കൽ, പൂർവ്വിക സമ്പത്തിനെ കുറിച്ച് ചർച്ച ചെയ്യൽ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ധനം, വസ്തു വകകൾ, സെൽഫ് എന്ന ഭാവത്തിലേയ്ക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ഫിനാൻഷ്യൽ പ്ലാനിങ് നടത്തേണ്ട അവസരങ്ങൾ ഉണ്ടാവാം. ഇലക്ട്രോണിക്‌സ് വസ്തുക്കൾ വാങ്ങാനുള്ള അവസരം ഉണ്ടാകാം. പുതിയ ബിസിനസ് പ്രോജക്ടുകൾ, അല്ലെങ്കിൽ ജോലി എന്നിവയെ കുറിച്ച് പദ്ധതികൾ തയ്യാറാക്കും. ആശയ വിനിമയം സംബന്ധിച്ച പോജക്ടുകൾ പ്രതീക്ഷിക്കുക.
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാ ർ എന്ന മൂന്നാം ഭാവത്തിലെക്ക് ശുക്രൻ എത്തിക്കഴിഞ്ഞു. ലോജിക് ആവശ്യമുള്ള ജോലികളിൽ ഏർപ്പെട്ടേക്കാം. സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, കൂടുതൽ ചെറു യാത്രകൾ, ആശയ വിനിമയവുമായി ബന്ധപ്പെട്ട വ്യക്തികളെ പരിചയപ്പെടാൻ ഉള്ള അവസരം, അയൽക്കാരുമായുള്ള കൂടുതൽ ഇടപഴകൽ എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലേക്ക് ബുധൻ ഈ ആഴ്ച എത്തും. തുറന്ന സംസാര രീതി പ്രതീക്ഷിക്കുക. നിങ്ങളുടെ പ്ലാനുകൾ, ആശയങ്ങൾ എന്നിവയെ കുറിച്ച് വ്യക്തമായി സംസാരിക്കും. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടും ഇതേ രീതി തുടരും. പുതിയ തുടക്കങ്ങൾ, പുതിയ ബിസിനസ് ജോലികളുടെ കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ധനം, വസ്തു വകകൾ, സെല്ഫ് എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. കൂടുതൽ ചെലവ് ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാകും. വിലയേറിയവസ്തുക്കൾ വാങ്ങാനും അവസരം ലഭിക്കാം. നിങ്ങളുടെ മൂല്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങൾ, മറ്റുള്ളവർ നിങ്ങളുടെ കഴിവുകൾ കണ്ടെത്താനും ഉള്ള അവസരങ്ങൾ ഈ ആഴ്ച മുതൽ അല്പ കാലത്തേക്ക് പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ബുധൻ ഈ ആഴ്ച എത്തും. സൂര്യൻ നേരത്തെ തന്നെ ഈ ഭാവത്തിൽ നിൽക്കുന്നു. ഭൂത കാലത്തെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ, വ്യക്തി ജീവിതത്തെ കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ എന്നിവ ഉണ്ടാകും. മൗനമായി നിൽക്കാനുള്ള ആഗ്രഹം, സാഹചര്യങ്ങളെ വിമർശനാത്മകമായി സമീപിക്കൽ, രഹസ്യങ്ങളുമായി ഒരു നേർക്കാഴ്ച എന്നിവ പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജധസ്വലത എന്ന ഒന്നാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും. പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ലഭിക്കുന്ന ഉൾക്കാകാഴ്‌ച്ചകളുമായി ഭാവിയെ നേരിടാൻ തയ്യാറാകും. പുതിയ ആലോചനകൾ, ജീവിതത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ, ലുക്‌സ് മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ എത്തും. നിഗൂഡമായ സഹായങ്ങളെ കുറിച്ചുള്ള താല്പര്യം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്നുള്ള വ്യക്തികളുടെ കൂടി ഉള്ള സമയം, ചാരിറ്റി, പ്രാർത്ഥന, ധ്യാനം എന്നിവയും പ്രതീക്ഷിക്കുക.
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്നഴ സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിലേക്ക് ഈ ആഴ്ച ബുധൻ എത്തും. ടീം ജോലികളിലെ പുതിയ അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയ്‌ലെ കൂടുതൽ സമയം, പുതിയ ബിസിനസ് പ്ലാനുകൾ രൂപീകരിക്കാനുള്ള സാധ്യത എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. പുതിയജോലി, ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ, കൂടുതൽ ആശയ വിനിമയങ്ങൾ, അധികാരികളുമായി ഉള്ള സംസാരം, ചർച്ചകൾ, എഴുത്ത്, ഇലക്ട്രോണിക്‌സ് മീഡിയ എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ ഈ ആഴ്ച എത്തും. പുതിയ ഗ്രൂപുകളിൽ എത്തിപ്പെടാം, പുതിയ സുഹൃത്തുക്കൾ, അവരിൽ നിന്നുള്ള പ്രോത്സാഹനം, പുതിയ ടീം പ്രോജക്ടുകളുടെ രൂപീകരണം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ബുധൻ ഈ ആഴ്ച എത്തും. ജോലി സംബന്ധമായ യാത്രകൾ, വിദേശത്തനിന്നുള്ള സന്ദർശകർ, വിദേശത്ത നിന്നുള്ള സന്ദേശം, ആത്മീയ ലേഖനഗൽ വായിക്കാനുള്ള താല്പര്യം, എഴുത്ത്, ആശയ വിനിമയം, പ്രസിദ്ധീകരണം എന്നിവയിൽ നിന്ന് ലഭിക്കുന്ന കൂടുതൽ അവസരങ്ങൾ. പഠിക്കാനും പഠിപ്പിക്കാനും ഉള്ള സാധ്യതാകൾ എന്നിവ പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ജോലി സ്ഥലത്തെ നവീകരണം, സൗന്ദര്യം, കല എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ, അധികാരികളുടെ നല്ല സമീപനം, അവരുടെ കൂടുതൽ ഉപദേശങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ബുധൻ നേരത്തെ എത്തും. പുതിയ പാർട്ണർഷിപ്പുകളെ കുറിച്ചുള്ള പ്ലാനുകൾ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കം, ടാക്‌സ്, ഇൻഷുറൻസ് എന്നിവയെ കുറിച്ചുള്ള സംശയ ദൂരീകരണം, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്നം പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ദൂര യാത്രകൾ, വിദേശത്തുനിന്നുള്ള വാർത്തകൾ, വിദേശത്തു നിന്നും വ്യക്തികൾ വന്നെത്തൽ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലെ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിലേക്ക് ഈ ആഴ്ച ബുധൻ വന്നെത്തും. പുതിയ ബിസിനസ് ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ബന്ധങ്ങൾ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ആലോചന, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ, കൂടുതൽ ആശയ വിനിമയങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ നീക്കങ്ങൾ എന്നിവ ഉണ്ടാകാം.
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. പുതിയ പാർടണർഷിപ്പുകളെ കുറിച്ചുള്ള ആലോചന, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, സെക്ഷ്വൽ ബന്ധങ്ങളിൽ കൂടുതൽ വൈകാരികത നിറഞ്ഞ നീക്കങ്ങൾ നടത്തൽ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ, പങ്കാളിയോടുള്ള ഇമോഷണൽ നിലപാടുകൾ എന്നിവയും പ്രതീഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ബുധൻ ഈ ആഴ്ച എത്തും. ജോലി സ്ഥലത്ത് കൂടുതൽ ചെറു പ്രോജക്ടുകളിൽ നിങ്ങൾ സമയം ചിലവഴിക്കും, ചില ജോലികൾ ചെയ്തു തീർക്കും, പുതിയ ജോലിയെ കുറിച്ച് ടീം ചർച്ചകൾ നടത്താം, വളർത്തു മൃഗങ്ങളോടുള്ള കരുതൽ, ആരോഗ്യത്തിലുള്ള കൂടുതൽ ശ്രദ്ധ, പുതിയ ഡയറ്റ്, ആശയ വിനിമയം, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള പുതിയ നീക്കങ്ങൾ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എ ന്ന ഏഴാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും. പുതിയ പ്രേമ ബന്ധങ്ങൾ വന്നെത്താനുള്ള സമയം, വിവാഹബന്ധം, പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവ ഉണ്ടാകാം. പുതിയ ജോലി, ക്കും അവസരം ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്. സ്വന്ത സംരംഭങ്ങൾ തുടങ്ങാനുള്ള ആലോചന, കൂടുതൽ നെറ്റ് വർക്കിങ്, ഉല്ലാസത്തിന് വേണ്ടി ഉള്ള സമയം ചെലവാക്കൽ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം എന്നിവ പ്രതീക്ഷിക്കുക.
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ വന്നെത്തും. ജോലി സ്ഥാലാതെ നവീകരണം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം, പുതിയ സഹപ്രവർത്തകരുടെ ആഗമനം, ജോലിയിലെ പുതിയ തീരുമാനങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ഈ ആഴ്ച ബുധൻ വന്നെത്തും. റിയൽ എസ്റ്റേറ്റ് ഡീലുകളെകുറിച്ചുള്ള താല്പര്യം, മാതാപിതാക്കളെ കുറിച്ചുള്ള ആലോചന, വീട് വില്പന, വാങ്ങൽ മാറ്റം എന്നിവയെ കുറിച്ചുള്ള പ്ലാനിങ്, പൂർവ്വികരെ സ്മരിക്കൽ, ബന്ധുജന സമാഗമം എന്നിവയും പ്രതീക്ഷിക്കാം.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള നല്ല സമയം, ക്രിയേറ്റീവ് ജോലികളിൽ ഉള്ള താല്പര്യം, പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള സാധ്യത, സ്വയം വെളിപ്പെടുത്താനുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ ഉണ്ടാകാനുള്ള അവസരവും പ്രതീക്ഷിക്കുക.
jayashreeforecast@gmail.com