പേരന്റിങ് സ്‌പെഷ്യല്

കോളെറിക്ക് കുട്ടികൾ

കുട്ടികൾ അടങ്ങി ഒതുങ്ങി ഇരിക്കാൻ താല്പര്യപ്പെടില്ല. വളരെ അധികം മനോബലമുള്ള കുട്ടികളും എന്തും 'experiment' ചെയ്യാൻ താല്പര്യപ്പെടും. അത് അപകടകരമായ കാര്യം ആണെങ്കിലും. ഇവരെ ഇപ്പോഴും ഏതെങ്കിലും കാര്യങ്ങളിൽ ഉള്‌പ്പൈടുത്തുക. അവരത് സമർത്ഥമായി ചെയ്തിരിക്കും, അതും അവരുടെതായ രീതിയിൽ. ഇവർ വികാര തരളിതർ ആകാൻ താല്പര്യപ്പെടില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വേദനകൾ ഇവര്ക്ക് മനസിലകാൻ പ്രയാസമായിരിക്കും. വികാരപ്രകടനം നടത്തുന്ന ഒരു കോളെറിക്ക് കുട്ടിക്ക് താൻ പരാജിതനായി തീര്ന്നു എന്ന പൂര്ണ ബോധം ഉണ്ടാകും. അവനെ ആ ഒരു അവസ്ഥയിലേക്ക് നയിക്കാതിരിക്കാൻ മാതാ പിതാക്കൾ ശ്രമിക്കുക.

എരീസ്, ലിയോ, സാജിറ്റെറിയസ്

ലിയോ
ന്ത്രണ്ടു രാശികളിൽ സൂര്യൻ അധിപൻ ആയ ഒരേ ഒരു രാശിയെ ഉള്ളു. ആ രാശി ആണ് ലിയോ. സൂര്യന്റെ കൈവശം ആയതിനാൽ ആവണം ഈ കുട്ടികൾ പൊതുവേ വളരെ സ്വേച്ഛാധിപത്യ മനോഭാവം പ്രദര്ശികപ്പിക്കാൻ സാധ്യത ഉണ്ട്. സൂര്യൻ ലഗ്‌നത്തില്തയന്നെ നില്ക്കു കയാണെങ്കിൽ പറയുകയും വേണ്ട . ലിയോ ലഗ്‌നത്തിൽ പെട്ട കുട്ടി അവനെ പ്രോത്സാഹിപ്പിക്കുകയും, ബഹുമാനിക്കുകയും ചെയ്താൽ മാതാപിതാക്കള്ക്ക് അനുഗ്രഹം ആകും എന്ന് മനസിലായല്ലോ. എന്നാൽ വിപരീതമായ ഒരു അന്തരീക്ഷമാണ് നിങ്ങൾ ആ കുട്ടിക്ക് വേണ്ടി ഒരുക്കുന്നത് എങ്കിൽ അവനിലെ അഗ്‌നിയെ നേരിടാൻ ഇപ്പോഴും തയ്യാറാകുക . ലിയോ രാശി സൂചിപ്പിക്കുന്ന വിഷയങ്ങൾ ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികള് എന്നിവയാണ്. അതുകൊണ്ട് ഈ കുട്ടികളെ ഈ വിഷയങ്ങളിൽ പങ്കെടുക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുക.

ലിയോ ലഗ്‌നത്തിൽ പിറന്ന കുട്ടിയുടെ ടെമ്പറമെന്റ്് കോളെറിക്ക് വിഭാഗത്തിൽ പെടുന്നു. സൂര്യൻ എരീസ് എന്നാ രാശിയിൽ എക്‌സോള്ട്ടബട് എന്നാ അവസ്ഥയിൽ നില്ക്കു ന്നു. സൂര്യൻ എരീസ് രാശിയിൽ പൂര്ണ ബലവാൻ ആയി നില്ക്കു ന്നു എന്നര്ത്ഥംന. എന്നാൽ സൂര്യൻ ലിബ്ര രാശിയിൽ നീചൻ അല്ലെങ്കിൽ ബലഹീനൻ ആയി നില്ക്കു ന്നു. സൂര്യൻ ഒരിക്കലും മറ്റു ഗ്രഹങ്ങളെ പോലെ കംബ്സ്റ്റ് എന്നാ അവസ്ഥയിലോ സ്ലോ ഡൗൺ എന്നാ അവസ്ഥയിലോ നില്ക്കു കയില്ല. സൂര്യൻ ഇപ്പോഴും തെളിമയോടെ നില്ക്കാ്ൻ ആഗ്രഹിക്കുന്നു. ഈ കുട്ടിയും അത് പോലെ തന്നെ തെളിമയോടെ നില്ക്കാ ൻ ആഗ്രഹിക്കുമ്പോൾ അവന്റെ പ്രഭയെ മറക്കുന്നതെന്തിനെയും അവൻ എതിര്ക്കു ന്നതാണ്. അവന്റെ പ്രഭയെ കൂടുതൽ വിലയെരിയതാക്കി തീര്ക്കാൻ മാതാപിതാക്കൾ ശ്രമിക്കുമ്പോൾ അവൻ നിങ്ങൾ ആഗ്രഹിച്ചത് പോലെ തിളങ്ങുന്നത് കാണാൻ കഴിയും.

ഇനി സൂര്യൻ എരീസിൽ നില്ക്കു ന്ന കുട്ടിയെ നിങ്ങളുടെ വഴിക്ക് കൊണ്ട് വരാൻ അല്പം പ്രയാസം ആയിരിക്കും. അവൻ പ്രഭ പൊഴിക്കുക മാത്രമല്ല , മറ്റുള്ളവരോട് യുദ്ധം ചെയ്യാൻ തയാറായി നില്ക്കു കയും ചെയ്യുന്നു. ഇതൊരു തരാം ഡബിൾ ഡോസ് ശക്തി ആയതു കൊണ്ട് മാതവിനെക്കാൾ കൂടുതൽ ഈ കുട്ടിക്ക് പിതാവിൽ നിന്ന് പഠിക്കാൻ കഴിയും. അതുകൊണ്ട് തന്നെ പിതാവ് കുട്ടിയുടെ മേൽ തന്റെ ഉദാഹരണങ്ങൾ കൊണ്ട് സ്വാധീനം ചെലുത്താൻ ശ്രമിക്കണം. അത് ഏതു രീതിയിൽ വേണം എന്ന് പിതാവിന് മാത്രമേ തീരുമാനിക്കാൻ കഴിയൂ.

സാജിറ്റെറിയസ്

സാജിറ്റെറിയസ് ലഗ്‌നത്തിൽ പിറന്ന കുട്ടിയും കോളെറിക്ക് വിഭാഗത്തിൽ പെടുന്നു. ഈ രാശി വ്യാഴം ഭരിക്കുന്ന രാശിയാണ്. ഈ രാശി സഹസികതയെ ആണ് സൂചിപ്പിക്കുക. സാജിറ്റെറിയസ് രാശി സത്യാന്വേഷണതെ സൂചിപ്പിക്കുന്നു. ഏതവസ്ഥയിലും തത്വം , നിഷ്ഠ , ഭക്തി എന്നിവയിൽ ഉറച്ചു നിന്ന് കൊണ്ട് സത്യത്തെയും നീതിയും വരവേല്ക്കാിൻ ആണ് ഈ കുട്ടികൾ ആഗ്രഹിക്കുക. അതുകൊണ്ട് തന്നെ അവർ കാണുന്ന ഇതൊരു വ്യക്തികളിലും അവർ തേടുന്നത് സത്യം, നീതി എന്നിവയുടെ ബിംബങ്ങൾ ആയിരിക്കും. അല്ലാത്തവയെ കര്ശ നമായി മാറ്റി നിര്ത്തുംത എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

കോളെറിക്ക് കുട്ടികൾ ഇപ്പോഴും മുൻ നിരയിൽ നില്ക്കുന്നവർ ആയിരിക്കും. ദൈനംദിന ജിവിതത്തിൽ ഈ കുട്ടികൾ മറ്റുള്ളവരാൽ നയിക്കപ്പെടാൻ ആഗ്രഹിക്കുകയില്ല. അവരുടെതായ കാഴ്ചപ്പാടുകൾ, അഭിലാഷങ്ങൾ എന്നിവ മറ്റുള്ളവരാൽ തിരുത്തപ്പെടാനും അവർ ഇഷ്ടപ്പെടുകയില്ല. അവരെ നയിക്കുന്നത് തന്നെ അഗ്‌നിയാണ്. ശത്രുക്കളെ നേരിടുന്നതിൽ ഒരു മയവും ഈ കുട്ടികൾ കാണിക്കണം എന്നില്ല.

മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് അധിക താല്പര്യം പ്രകടിപ്പിച്ചു എന്ന് വരാം. ഇത് മറ്റുള്ളവർ ഇഷ്ടപ്പെടണം എന്നില്ല.

സാജിറ്റെറിയസ് രാശി സൂചിപ്പിക്കുന്നവ ഇവയെല്ലാം. ദൂര യാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്ന്,പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം,തത്വ ചിന്ത തീര്ത്ഥാ ടനം
സകലരെയും തത്വ ചിന്തയിലേക്ക് നയിക്കാനും, സത്യാന്വേഷികലകാനും ഈ കുട്ടികൾ പ്രേപ്രിപ്പിക്കും. ഈ കുട്ടികൾ അല്പം അധികം ശുഭാപ്തി വിശ്വാസികൾ ആണ്. ഇവർ സരസമായ ചുറ്റുപാടിൽ ജീവിക്കാനും അധിക ഭാരം ഏറ്റെടുക്കാതെ സഞ്ചരിക്കാനും താല്പര്യപ്പെടും. ശരീരം കൊണ്ട് ഭൂമിയിൽ ആണെങ്കിലും മനസ് അതിലും ഉപരിയായ പ്രതലങ്ങളിൽ പറന്നു നടക്കുന്നു. ഇവർ വളരെ ഔദാര്യ മനോഭാവം ഉള്ളവരും മറ്റുള്ളവരുടെ മുന്പിുൽ വളരെ മാന്യമായി പെരുമാരുന്നവരും ആയിരിക്കും. ഇവരുടെ സ്വപ്‌നങ്ങൾ അപ്രാപ്യമായി നമുക്ക് തോന്നാം എങ്കിലും ഇവർ നക്ഷത്രങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നു എങ്കിൽ തടയാതിരിക്കുക. ഏറ്റവും കുറച്ച അവർ മേഘങ്ങളേ എങ്കിലും തൊട്ടിരിക്കും. അതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്താൽ.

ഈ രാശിയുടെ അധിപൻ വ്യാഴം ആണ്. വ്യാഴം expansion, magnification (വികസനം, വിപുലീകരണം) എന്നിവയെ സൂചിപ്പിക്കുന്നു.

വ്യാഴം കേപ്രികോൺ എന്നാ രാശിയിൽ ബലഹീനനും, ക്യാന്‌സകർ എന്നാ രാശിയിൽ പൂര്ണം ബലവാനും ആണ്. വ്യാഴം സൂര്യനോട് വളരെ അടുത്ത ഡിഗ്രികളിൽ കംബ്സ്റ്റ് എന്നാ അവസ്ഥയിലും, സ്ലോ ഡൗൺ ഡൗൺ മോദിൽ വിരസനും ആയി കാണപ്പെടാം. കേപ്രികോൺ രാശി ഭരിക്കുന്നത് ശനി ആണ്. ശനി സൂചിപ്പിക്കുന്ന ചിട്ട , തടസങ്ങൾ, അച്ചടക്കം, എന്നിവ സാജിറ്റെറിയസ് ലഗ്‌നത്തിൽ പെട്ട കുട്ടികൾ ഇഷ്ടപ്പെടുകയില്ല . അപ്പോൾ ഈ കുട്ടികളുടെ മേൽ നല്ല മേല്‌നോുട്ടം വേണ്ടി വരും. വ്യാഴം ഉപരി പഠനത്തിന്റെ ഗ്രഹം ആകയാൽ, ലഗ്‌നാധിപൻ വളരെ നല്ല അവസ്ഥയിൽ നില്ക്കു മ്പോൾ നിങ്ങളുടെ കുട്ടി പഠനം അതിന്റെതായ രീതിയിൽ പൂര്ത്തി യാക്കും എന്ന് സാരം. ഇനി ഇപ്പോൾ എന്റെ കുട്ടിയുടെ വ്യാഴം സ്ലോ ഡൗൺ ആണല്ലോ അല്ലെങ്കിൽ ക്മ്ബ്സ്റ്റ് ആണല്ലോ എന്ന് വിഷമിച്ചിരിക്കുന്ന മാതാ പിതാക്കളോട്....നിങ്ങൾ ആരും അതോര്ത്ക വ്യാകുലപ്പെടേണ്ട. ഇവരെ ഒതുക്കാനുള്ള മാര്ഗ.ങ്ങൾ ലഗ്‌നം സീരീസ് കഴിഞ്ഞാൽ എഴുതി തുടങ്ങുന്നതാണ്.

ഈ ഗ്രൂപ്പിൽ പെട്ട വ്യക്തികൾ, വളരെ ശുഭ പ്രതീക്ഷക ഉള്ളവരായിരിക്കും. മറ്റു ഗുണങ്ങൾ ഇവയാണ്. ഉത്സാഹം, ആത്മ വിശ്വാസം, ശക്തമായ ഇച്ഛാശക്തി, ക്ഷിപ്രകോപം, ആക്രമണ സ്വഭാവം, അന്യരുടെ വികാരങ്ങളെ മാനിക്കാൻ പ്രയാസം. 

മെലന്‌കൊനളിക്ക് കുട്ടികൾ

ല്ലാ ടെമ്പറമേന്ടുകളിലും വച്ച് ഏറ്റവും പക്വതയേറിയ ടെമ്പരമേന്റ്‌റ് ആണ് മേലന്‌കൊളിക്ക് . ഈ കുട്ടികൾ ത്യാഗം, വൈകാരികത, സംവേദനാത്മകത , പെര്‌ഫെക്ഷനിസം എന്നിവയുടെ ഒരു കൂട്ടയ്മയാകുന്നു. പൊതുവേ ഈ കുട്ടികൾ ക്ഷമാശീലരായി കാണപ്പെടും എങ്കിലും അവരുടെ മനസ് വളരെ അധികം പ്രക്ഷുബ്ധം ആണ്. മാതാ പിതാക്കൾ ഇവരുടെ പുറമേ കാണുന്ന ഗുണങ്ങളെ അമിതമായി വിശ്വസിക്കാൻ പാടുളതല്ല. പ്രതികാരചിന്ത, ക്ഷമിക്കുവാനുള്ള പ്രയാസം എന്നിവ ഈ കുട്ടികളുടെ ജീവിതത്തെ നയിക്കുന്നു. അത് വ്യക്തികലോടവാം, സാഹചര്യങ്ങലോടവാം. ഈ വിങ്ങൽ അവരുടെ ജീവിതത്തെ തന്നെ മാറ്റി മറച്ചേക്കാം. മൂഡ് സ്വിങ്ങ്‌സ് ഒരു പക്ഷെ മറ്റു കുട്ടികളെ അപേക്ഷിച്ച് മെലന്‌കൊകളിക്ക് വിഭാഗത്തിൽ പെട്ട കുട്ടികളിൽ കൂടുതൽ കാണാൻ കഴിയും. ഈ കുട്ടിയെ അവന്റെ കഴിവുകളെ കുറിച്ച് ഇപ്പോഴും ഉല്‌ബോധിപ്പിച്ചു കൊണ്ടിരിക്കണം. വളരെ വലിയ സോഷ്യൽ ഗ്രൂപുകളിൽ ചെന്ന് ചേരാൻ ഈ കുട്ടി കാണിക്കുന്ന പ്രയാസത്തെ നാം മാനിക്കേണ്ടതാണ്. അവനു അതിനു കഴിയില്ല. യഥാര്ത്ഥ ത്തിൽ അതൊരു ഗുണം ആയിട്ടാണ് നാം കാണേണ്ടത്. ഗ്രൂപുകളിൽ അവൻ ഒറ്റപെടൽ അനുഭവിക്കും. അവൻ അവന്റെ കടമകൾ ചെയ്യുന്നുണ്ടോ, അവന്റെ ഉത്തര വാദിതങ്ങളെ കുറിച്ച് ബോധവാൻ ആണോ എന്നുള്ള കാര്യങ്ങൾ മാത്രം മാതാ പിതാക്കൾ ശ്രദ്ധിക്കുക. ഈ കുട്ടി വിശ്വസ്താൻ ആയിരക്കും

ടോറസ് , വിര്‌ഗോാ, കേപ്രികോൺ

ടോറസ്

ടോറസ് അഥവാ ഇടവം രാശി ഒരു പ്രിഥ്വി തത്വ രാശി ആണ്. അതായത് ഈ രാശി എര്ത്ത് ( Earth) രാശി ആണ്. ഈ രാശിയുടെ ടെമ്പറമെന്റ്ി മെലന്‌കൊാളിക് അല്ലെങ്കിൽ വിഷാദ ഭാവം ആണ്. ഈ കുട്ടികൾ അവരുടെ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചു പ്രവര്ത്തിരക്കാൻ ഒരു കാരണവശാലും തയ്യാറാവുകയില്ല . എര്ത്ത്ി സൈൻ എന്ന് വച്ചാൽ അവർ ഭൂമിയെ പോലെ ഉറപ്പുള്ള വ്യക്തികൾ ആയിരിക്കും എന്നാണ്. നിങ്ങളുടെ സുഹൃദ് വലയത്തിൽ ഇണക്കം ഇല്ലാത്ത , ഒന്നിനും എളുപ്പത്തിൽ വഴങ്ങാൽ തയ്യാറല്ലാത്ത ഒരു വ്യക്തി ഉണ്ടെങ്ക്‌ളിൽ അദ്ദേഹത്തിന് ഒരു പരിധി വരെ ടോറസ് സ്വാധീനം ഉണ്ടെന്നു കരുതാം ആലെങ്കിൽ അദ്ദേഹം മറ്റേതെങ്കിലും മെലന്‌കൊആളിക് രാശിയുടെ സ്വാധീനം ഉറപ്പായും ഉണ്ടാവാം.

വളരെ പരുക്കൻ രീതികൾ കൊണ്ട് ഈ കുട്ടികൾ മാതാ പിതാക്കളെ അവരുടെ വഴിക്ക് സ്വാധീനിക്കാൻ ശ്രമിക്കും. അവര്ക്ക് അവരുടെതായ കാഴ്‌ച്ചപ്പട്കൾ ചെറുപ്പം മുതലേ ഉണ്ടാകാം. ഈ കാഴ്ചപ്പാടുകളിൽ ഊന്നി തന്നെ അവർ ഭാവിയിലേക്ക് സഞ്ചരിക്കും. മാറ്റങ്ങൾ അവര്ക്ക് താല്പര്യമുള്ള കാര്യങ്ങൾ അല്ല,. ഒരു സെറ്റ് ആയിട്ടുള്ള അന്തരീക്ഷത്തിൽ നിന്ന് തന്നെ വളരാനും , പുരോഗമിക്കാനും താല്പര്യം പ്രകടിപ്പിക്കുന്ന ഈ കുട്ടികൾ , പെടന്നുണ്ടാകുന്ന മാറ്റങ്ങളെ ഉള്‌ക്കൊകള്ളാൻ പ്രയാസപ്പെടും. അല്പം സാവധാനമേ ഇവർ മാറ്റങ്ങളെ ഉള്‌ക്കൊങല്ലുകയുള്ള് , പക്ഷെ ആ മാറ്റങ്ങളെ അവർ സ്വീകരിച്ചു കഴിഞ്ഞാൽ അവയിൽ നിന്ന് അവര്ക്ക് പിന്നെയും ഒരു മാറ്റം അസഹാനീയമായിരിക്കും.

ഇവരെ ഭരിക്കുന്ന ഗ്രഹം ശുക്രൻ ആണ്. ശുക്രൻ സൂചിപ്പിക്കുന്ന വിഷയങ്ങൾ ഇവയ്യെല്ലാം ഇവയെല്ലാം. സ്‌നേഹം, സൗന്ദര്യം, വിവാഹം, തുല്യത, ക്ഷേമം, പൂക്കൾ, പൂന്തോട്ടം . ഇത്രയും സെന്‌സിറ്റീവ് ആയ വിഷയങ്ങൾ നോക്കി നടത്തുന്ന ഗ്രഹമാണ് ഇവരെ കൂടുതൽ സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ ഇവർ സമാധാന പരമായ അന്തരീക്ഷത്തിൽ ജീവിക്കാനും അവ പരിപാലിച്ചു കൊണ്ട് മുന്നോട്ട് പോകാനും ആഗ്രഹിക്കുന്നു. കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ഈ കുട്ടികൾ ആഗ്രഹിക്കുകയില്ല.

നിങ്ങളുടെ കുട്ടിയുടെ ബെര്ത്ത് ചാര്ട്ടി ൽ ശുക്രൻ ഏതു അവസ്ഥയിൽ ആണെന്ന് നോക്കുക . ശുക്രൻ രണ്ടു രാശികളുടെ അധിപൻ ആകുന്നു. ഒന്ന് ടോറസ്, പിന്നെ ലിബ്ര. ഈ രണ്ടു രാശികളിൽ അദ്ദേഹം നില്ക്കു ന്നു എങ്കിൽ നല്ല അവസ്ഥയിൽ ആയിരിക്കും എന്ന് കരുതാം. വിര്‌ഗോം എന്നാ രാശിയിലും, സൂര്യനുമായി വളരെ അടുത്ത് നില്ക്കു ന്ന അവസ്ഥയിലും , സ്ലോ ഡൗൺ മോദിലും നില്ക്കു ന്ന ശുക്രൻ കുട്ടിയുടെ ജീവിതത്തിൽ ഒന്നാം ഭാവത്തിലും ശുക്രൻ നില്ക്ക്കുന്ന ഭാവത്തിലും ശുക്രൻ ദൃഷ്ടി ചെയ്യുന്ന ഭാവങ്ങളിലും, രാശികൾ സൂചിപ്പിക്കുന്ന വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ വേണ്ടി വരും എന്നാ സൂചന യാണ് നല്കുവന്നത്.

ഈ കുട്ടികളെ ഇടക്കിടക്ക് സമ്മാനങ്ങൾ നല്കിസ പ്രോത്സാഹിപ്പിക്കുന്നത് അവരെ കയ്യിലെടുക്കാൻ സഹായിക്കും. ഇവർ ഒരുമ ആവശ്യപ്പെടുന്നു. അതിനാൽ ഇവരിൽ നിന്നും വിരുദ്ധമായി ചിന്തിച്ചു കൊണ്ടും പ്രവര്ത്തിലച്ചു കൊണ്ടും നടത്തുന്ന നീക്കങ്ങൾ ഫല പ്രദം ആകില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതിലല്ലോ

വിർഗോ

വിർഗോ  ലഗ്‌നത്തിൽ പിറന്ന കുട്ടികൾ എങ്ങനെ ഈ വിഭാഗത്തിൽ പെടും എന്ന് ഞാൻ സംശയിക്കുന്നു. ഒരു പക്ഷെ വിര്‌ഗോഎ ഡീൽ ചെയ്യുന്ന വിഷയങ്ങളുടെ കാഠിന്യം കൊണ്ടായിരിക്കണം. വിര്‌ഗോ് ഡീൽ ചെയ്യുന്ന വിഷയങ്ങൾ ഇവയെല്ലാം. ജോലിസ്ഥലം, ഉത്തര വാദിതങ്ങൾ , കടങ്ങൾ, രോഗം, ആരോഗ്യം എന്നീ ഭാരപ്പെട്ട വിഷയങ്ങൾ സൂചിപ്പിക്കുന്ന ലഗ്‌നത്തിൽ ഉള്‌പ്പൊട്ട കുട്ടി മെലന്‌കൊതളിക്ക് വിഭാഗത്തിൽ പെട്ടാൽ അല്ഭുതപ്പെടാനും ഇല്ല.

ഈ കുട്ടി വളരെ അപഗ്രഥനപരമായ ( analytical ) രീതിയിലെ ആരോടും ഇടപെടൂ. വളരെ അധികം വിവേചന ശക്തി ഈ കുട്ടിക്ക് ഉള്ളതുകൊണ്ട് വെറുതെ ഈ കുട്ടിയെ നയിക്കാം എന്നത് മാതാ പിതാക്കളുടെ അതിമോഹം ആണ്. ഇവർ വളരെ അച്ചടക്കത്തോടെയും, വ്യവസ്ഥാനുസൃതമായും മാത്രമേ മുന്നേറാൻ താല്പര്യം കാണിക്കൂ. മാതാപിതാക്കൾ തിരക്ക് കൂട്ടിയിട്റ്റ് കാര്യമില്ല. റീസണിങ് ആവശ്യമുള്ള ജോലികളിൽ ഈ കുട്ടിക്ക് നന്നായി ശോഭിക്കാൻ സാധിക്കും. വിര്‌ഗോമ സൂചിപ്പിക്കുന്ന വിഷയങ്ങൾ കാഠിന്യം നിറഞ്ഞവ ആയതിനാൽ ഈ കുട്ടികളെ വളരെ ആയാസ രഹിതമായ അന്തരീക്ഷത്തിൽ വളര്ത്തി യാൽ അവര്ക്ക് അവരുടെ ജീവിതം എളുപ്പമായി തോന്നാം. ഈ കുട്ടികൾ സൗമനസ്യം ഇല്ലാത്തവർ ആയി നമുക്ക് തോന്നാം എങ്കിലും. അവരുടെ സ്‌നേഹം സമ്പാദിക്കാൻ കഴിഞ്ഞാൽ ഇവർ നമുക്ക് വേണ്ടി കാര്യങ്ങൾ ചെയ്യുന്നതിൽ വളരെ അധികം ശ്രദ്ധിക്കും എന്നത് മനസിലാകും. ചുരുക്കിപ്പറഞാൽ ഈ കുട്ടികൾ പെര്‌ഫെക്ഷനിസ്റ്റ് ഗോത്രത്തിൽ പെട്ടവർ ആണ്.

വിര്‌ഗോ ഭരിക്കുന്നത് ബുധൻ ആണ. ബുധൻ ലഗ്‌നത്തിൽ നിന്നാൽ വളരെ ബലവാൻ ആണ്. കാരണം സ്വന്തം രാശി ആയ വിര്‌ഗോ് തന്നെ ആണ് ബുധന്റെ എക്‌സോള്‌റ്റെ്ഷൻ രാശി. എന്നാൽ ബുധൻ പ്യ്‌സീസ് എന്നാ രാശിയിൽ ബല ഹീനൻ ആണ്. മറ്റു ഗ്രഹങ്ങളെ പോലെ സൂര്യന് അടുത്ത നിന്നാൽ കംബസ്റ്റ് എന്നാ അവസ്ഥയിലും,.സ്ലോ ഡൗൺ മോദിലും ബുധൻ നില്ക്കും .

കേപ്രികോൺ

കേപ്രികോൺ ലഗ്‌നത്തിൽ പിറന്ന കുട്ടി മെലന്‌കൊെളിക് വിഭാഗത്തിൽ പെടും എന്നതിനെ കുറിച്ച യാതൊരു തര്ക്ക വും ആവശ്യമില്ല. ഈ ലഗ്‌നത്തിന്റെ അധിപൻ ശനി ആണ്. ഈ കുട്ടികൾ വളരെ പക്വതയോടെ ചിന്തിക്കുകയും പ്രവര്ത്തി ക്കാൻ ആഗ്രഹിക്കുകയും ചെയ്യും. ഒരു കുടുംബത്തിലെ മൂത്ത കുട്ടിക്ക് ഏതെങ്കിലും രീതിയിൽ ഒരു കേപ്രികോൺ ബന്ധം ഉണ്ടാകാൻ സാധ്യത ഉണ്ട്. അതായത് കേപ്രികോൺ ലഗ്‌നമോ, രാശിയോ, ആരൂഡ ലഗ്‌നമോ, അലെങ്കിൽ സൂര്യ ലഗ്‌നമോ ആയി കണ്ടു വരുന്നു. ആല്ലെങ്കിൽ അവര്ക്ക് കേപ്രികോൺ രാശിയിൽ എന്തെങ്കിലും പ്രധാന പെട്ട ഗ്രഹങ്ങൾ ഉണ്ടാകാം. ഈ കുട്ടികൾ മുഷിപ്പന്മാരായി തോന്നുന്നെകിൽ നമുക്ക് തെറ്റി. ഇവർ വളരെ പ്രായോഗികമായി ചിന്തിക്കുന്നവർ ആയിരിക്കും. ദീര്ഖവ ദര്ശികൾ ആയതു കൊണ്ട് , ഇവരുടെ നയങ്ങൾ പെട്ടന്ന് ഫലം ആഗ്രഹിക്കുന്ന മാതാ പിതാക്കള്ക്ക്ര ഇഷ്ടപ്പെട്ടു എന്ന് വരില്ല. ആദ്യം ഈ കുട്ടികള്ക്ക് നല്ല ഒരു ബെയ്‌സ് കൊടുക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.

ബാക്കി അവർ സ്വയം ചെയ്തു കൊള്ളും. അതുകൊണ്ട് അവരുടെ ബാല്യകാലത്തെ അവസ്ഥ ആയിരിക്കില്ല പിന്നീട്. മാതാ പിതാക്കൾ ഇപ്പോഴും ഓര്മ വെക്കേണ്ട കാര്യമാണിത്. മറ്റുള്ള കുട്ടികളെ പോലെ പെര്‌ഫോംം ചെയ്യാൻ ഈ കുട്ടികളെ യാതൊരു കാരണവശാലും നിര്‌ബോന്ധിക്കാൻ പാടുള്ളതല്ല. അവര്ക്ക് പ്രകൃതി ഏര്‌പ്പെ ടുത്തിയ നിയമങ്ങളെ മാനിച്ചല്ലേ പറ്റൂ? അതിനെ മറികടക്കാൻ അങ്ങനെ സാധിക്കുമോ?

ശനി എരീസ് രാശിയിൽ ബല ഹീനനനും ലിബ്ര രാശിയിൽ ബലവാനും ആണ്. മറ്റു ഗ്രഹങ്ങളെ പ്പോലെ ഇധേഹവും കംബ്സ്റ്റ് അവസ്ഥയിലും സ്ലോ ഡൗൺ അവസ്ഥയിലും നില്ക്കും .

ഇവർ ശോകം, ശോക ഭാവം അധികം പ്രകടിപ്പിക്കുന്നവരായിരിക്കും. മറ്റു ഗുണങ്ങൾ ഇവയാണ് ലോലമായമനസ്, എല്ലാ സാഹചര്യങ്ങളെയും വളരെ അധികം അപഗ്രധിക്കുന്നവർ, സമ്പൂർണ്ണതാവാദി ( perfectionist), സഹവാസശീലമില്ലാത്ത, ചിന്താമൂകത, കര്ക്ക്ശസ്വഭാവം.

ജൂൺ നാലാം വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽലേക്ക് ബുധൻ എത്തിയിരിക്കുന്നു. കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങളോടുള്ള ചർച്ചകൾ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ വാങ്ങാനുള്ള സാധ്യത, കൂടുതൽ ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ നില്ക്കുന്നു. മാതാ പിതാക്കളോട് ഗൗരവമായ വിഷയങ്ങളെ കുറിച്ചുള്ള സംസാരം, അവരോടുള്ള ശക്തി പ്രകടനം, റിയൽ എസ്റ്റേറ്റ് ഡീലുകളെകുറിച്ചുള്ള ആലോചന, ജീവിത സൗകര്യങ്ങൾ മെച്ചപെടുത്താനുള്ള ചിന്തകൾ, പൂർവിക സ്വത്തുക്കളെ കുറിച്ചുള്ള ആലോചന, ബന്ധു ജന സമാഗമം, ബന്ധുക്കളെകുറിച്ചുള്ളആലോചനഎന്നിവയും പ്രതീക്ഷിക്കുക.

ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ 28 ഡിഗ്രിയിൽ പൂർണ ചന്ദ്രൻ ഉദിക്കും. ആത്മീയ ചിന്തകൾ, അവയോടുള്ള സമര്പ്പകണം, പുതിയ വിഷയങ്ങൾ പഠിക്കൽ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരം, വിദേശത്ത നിന്നുള്ള സന്ദേശം ലഭിക്കൽ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
ധനം, വസ്തു വകകൾ, സെൽഫ് എന്ന രണ്ടാം ഭാവത്തിലേക്ക് ബുധൻ വന്നു കഴിഞ്ഞു. ഫിനാൻഷ്യൽ പ്രോജക്ടുകളെ കുറിച്ചുള്ള ചർച്ചകൾ, സെൽഫ് വർത്ത് വർദ്ധിപ്പിക്കാനുള്ള അവസരങ്ങൾ, അവസരങ്ങൾ, പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന, ചർച്ചകൾ എന്നിവയും ഉണ്ടാകാം.

ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ നില്ക്കുന്നു. സഹോദരങ്ങളുമായി ഉള്ള ചർച്ചകൾ, എഴുത്ത് ആശയവിനിമയം, മീഡിയ എന്നിവയിൽ കൂടുതൽ ജോലികൾ, ചെറു യാത്രകൾ, അയൽക്കാർക്കു വേണ്ടി ഉള്ള ജോലികൾ, സ്വന്തം പരിശ്രമം കൊണ്ട് തുടങ്ങുന്ന സംരംഭങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിലേക്ക് ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. മാനസികമായ പരിവർത്തനങ്ങൾ പ്രതീക്ഷിക്കുക. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ വൈകാരികമായ നിലപാടുകൾ സ്വീകരിക്കാൻ തിടുക്കം കാട്ടും. ഭൗതീകമായ പരിവർത്തനങ്ങളും സ്വാഭാവികമായി സംഭവിക്കാം. ലോണുകൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ തീരുമാനങ്ങൾ എടുക്കേണ്ടതായി വരാം.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലേക്ക് ബുധൻ ഈ ആഴ്ച എത്തുന്നതാണ്. കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുമായുള്ള കൂടുതൽ സംസാരം, പുതിയ പ്രോജക്ടുകളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ, സെല്ഫ് എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ നില്ക്കുന്നു. പുതിയ ഫിനാൻഷ്യൽ പ്ലാനിങ്, സെൽഫ് വർത്ത് തെളിയിക്കേണ്ട കൂടുതൽ അവസരങ്ങൾ, അധിക ചെലവിനെ കുറിച്ചുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ കൂടുതൽ തീരുമാനങ്ങൾ എടുക്കും. പുതിയ വിവാഹ ബന്ധം, ബിസിനസ് ബന്ധങ്ങൾ എന്നിവയെ കുറിച്ച് നിലപാടുകൾ എടുക്കാൻ നിര്ബ്ന്ധിതൻ ആകാം. ബന്ധങ്ങളുടെപുരോഗമനം ലക്ഷ്യമാക്കി ചർച്ചകൾ നടത്തും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ബുധൻ എത്തിയിരിക്കുന്നു. വ്യക്തിജീവിതത്തെ കുറിച്ച് കൂടുതൽ ആലോചനകൾ ഉണ്ടാകാം. ഭൂതകാലത്തേ കുറിച്ചുള്ള റിസേർച് നടത്തും.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജ സ്വലത എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ എത്തിയിരിക്കുന്നു. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, പുതിയ ബന്ധങ്ങൾ, പുതിയ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ജോലിയിൽ പുതിയ നീക്കങ്ങൾ ഉണ്ടാകാം. ജോലി സ്ഥലത്തെ നവീകരണം പ്രതീക്ഷിക്കുക. ആരോഗ്യം മെച്ചപ്പെടുത്താനുള്ള സാധ്യതകൾ, വളർത്തു മൃഗങ്ങളോടുള്ള സ്‌നേഹം എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ നിൽക്കുന്നു. നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, പ്രാർത്ഥന ചാരിറ്റി എന്നിവയ്ക്കുള്ള അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ,ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. പുതിയ ടീം ജോലികൾ, പുതിയ ബിസിനസ് പ്രോജക്ടുകളെ കുറിച്ചുള്ള പ്ലാനുകൾ, പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരൽ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയുടെ കൂടെ ഉള്ള സമയം എന്നിവ പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ചെയ്തു കൊണ്ടിരുന്ന ക്രിയേറ്റീവ് പ്രോജക്ടുകളിൽ പൂളർണത ഉണ്ടാകാം. പ്രേമ ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷികുക. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം എന്നിവയും ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിലേക്ക് ഈ ആഴ്ച ബുധൻ എത്തും. ജോലിയിലെ പുതിയ തുടക്കങ്ങൾ, അധികാരികളുമായുള്ള ചർച്ചകൾ, പുതിയ ഉത്തര വാദിതങ്ങൾ, മാതാപിതാക്കളോടുള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക. എഴുത്ത്, ആശയ വിനിമയം ഈ രംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങളും ഉണ്ടാകാം.

മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ നില്ക്കുന്നു. പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള അവസരങ്ങൾ ഉണ്ടാകാം. ഭാവിയിലേക്കുള്ള പദ്ധതികൾ ആവിഷ്‌കരിക്കാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാൻ ഉള്ള അവസരവും ലഭിക്കാം.

വീട് , കുടുംബം, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ മാതാ പിതാക്കളോടുള്ള കൂടുതൽ ചർച്ചകൾ നടത്തും. കുടുംബത്തിലെ വിഷയങ്ങളിൽ വൈകാരികമായ നിലപാടുകൾ സ്വീകരിക്കും. വീട് മാറ്റം, വില്പന, വാങ്ങൽ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയിൽ നീക്കങ്ങൾ ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാ ടനം എന്ന ഒൻപതാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. ദൂര യാത്രക്കുള്ള അവസരങ്ങൾ, ആത്മീയമായ വിഷയങ്ങളോടുള്ള താല്പര്യം, വിദേശത്തനിന്നുള്ള വാർത്തകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള സാധ്യതകളും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ നില്ക്കു്ന്നു . ജോലിയിലെ പുതിയ സാധ്യതകൾ, അധികാരികലുമായുള്ള ചര്ച്ച്കൾ, ജോലിയിലെ പുതിയ ഉത്തര വാടിതങ്ങൾ, സൗന്ദര്യം കല എന്നീമേഖലകളിൽ ജോലി ചെയ്യുന്നവര്ക്കു ള്ള പുതിയ സാധ്യതകൾ എന്നിവയും ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. ബിസിനസ്/ജീവിത പങ്കാളിയുമായി കൂടുതൽ സംസാരം, പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, കൂടുതൽ റിസേർച്ച് നടത്താനുള്ള അവസരങ്ങളും ഉണ്ടാകാം. ലോണുകളുടെ മേൽ ആലോചന, ജോയിന്റ് സ്വതുക്കളിന്മേലുള്ള ചര്ച്ചുകൾ, എന്നിവയും പ്രതീക്ഷിക്കുക.

ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാ ടനം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ദൂര യാത്രകൾക്കുള്ള അവസരങ്ങൾ, ആത്മീയതയോടുള്ള താല്പര്യം, വിദേശത്ത നിന്നുള്ള വാര്ത്തകൾ, ഉപരി പഠനത്തിനുള്ള സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരങ്ങൾ, നിയമവുമായുള്ള നേര്ക്കാ ഴ്ച, എന്നിവ പ്രതീക്ഷിക്കുക

ധനം, വസ്തു വകകൾ, സെല്ഫ് എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ് ചന്ദ്രൻ ഉദിക്കും. ഫിനാന്ഷ്യരൽ പ്ലാനിങ്ങിനെ കുറിച്ച് ആലോചന നടത്തും . അധിക ചെലവിനുള്ള കൂടുതൽ സാധ്യതകൾ, ഫിനന്ശ്യ്ൽ പ്ലാനിങ്ങിനെ കുറിച്ചുള്ള അവസരമായി ഈ ആഴ്‌ച്ചയെ കാണുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എധന്നാ ഏഴാം ഭാവത്തിൽ ബുധൻ ഈ ആഴ്ച എത്തുന്നതാണ്. വിവാഹം/ബിസിനസ്സംബന്ധിച്ച കൂടുതൽ ചര്ച്ചതകൾ പ്രതീക്ഷിക്കുക. പുതിയഎഗ്രീമ്ന്റുകൾ, കൊണ്ട്രാ ക്ക്ടുകൾ എന്നിവ ഉണ്ടാകാം.

സെക്‌സ്, തകര്ച്ചഉകൾ, പാര്ട്ണകര്ഷിസപ്പുകൾ, ആയുര്‌ദൈലര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ്

സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ സൂര്യൻ ശുക്രൻ എന്നിവ നില്ക്കുസന്നു. സെക്ഷ്വൽ ബന്ധങ്ങളിൽ കൂടുതൽ വൈകാരികമായ നിലപാടുകള്‌സ്വീണകരിക്കും. മാനസികവുംഭൗതീകവും ആയ പാരിവര്ത്ത്‌നങ്ങൾ പ്രതീക്ഷിക്കുക , പുതിയപാര്ട്ണ ർ ശിപ്പുകളെ കുറിച്ചുള്ള ആലോചനകൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള ചിന്തകൾ, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജധസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച പൂര്ണവ ചന്ദ്രൻ ഉദിക്കും. വ്യക്തിബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കും. ചില ബന്ധങ്ങളെ അകറ്റി നിര്ത്താ ൻ മടിക്കുകയും ഇല്ല.പുതിയലുക്‌സ് വരുത്തുന്നുണ്ടോവരുത്താനുള്ളതീരുമാനങ്ങള്എ്ടുത്തേക്കാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്!, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ,എന്നാ ആറാം ഭാവത്തിൽ ബുധൻ നില്ക്കുന്നു. ജോലിയിൽ ആശയ വിനിമയം, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ് എന്നിവ ഉപയോഗിച്ചു ചെയ്യേണ്ട കൂടുതൽ ജോലികൾ ഉണ്ടാകാം. ടീം ജോലികളിൽ കൂടുതൽ ചര്ച്ചു വേണ്ടി വന്നേക്കാം. പുതിയ പ്രോജക്ക്ട്ടുകള്ക്ക് രൂപം കൊടുക്കും.

സൂര്യനും ഏഴാം ഭാവത്തിൽ നില്ക്കു ന്നു വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എകന്നാ ഏഴാം ഭാവത്തിൽ പുതിയ പ്രേമ ബന്ധങ്ങൾ, വിവാഹ ബന്ധം, ബിസിനസ്/വ്യക്തി ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധം മെച്ചപ്പെടുത്താൻ ധാരാളം അവസരങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ, എന്നിവ പ്രതീക്ഷിക്കുക

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം,നഷ്ടങ്ങൾ, പ്രാര്ത്ഥ്‌ന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാപന്ത്രണ്ടാം ഭാവത്തിൽ കൂടുതൽ ഏകാന്തനായി നില്ക്കാെനുള്ള ആഗ്രഹം, പ്രാര്ത്ഥളന ധ്യാനം എന്നിവയോടുള്ള താല്പര്യം, വികാരപരമായ നിലപാടുകൾ എന്നിവയും പ്രതീക്ഷിക്കുക

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ി പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽബുധൻ നില്ക്കു ന്നു. കൂടുതൽ സെല്ഫ് പ്രൊമോഷൻ പ്രവര്ത്തി കൾ, സ്വന്ത, സംരംഭങ്ങൾ തുടങ്ങാനുള്ള ആലോചന . കൂടുതൽ ഉല്ലാസത്തിന് വേണ്ടി ഉള്ള ശ്രമങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം ക്രിയേറ്റീവ് കഴിവുകളിൽ ഉള്ള സന്തോഷം എന്നിവയും പ്രതീക്ഷിക്കുക

ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കള്, വളര്ത്തു മൃഗങ്ങള്, എന്നാ ആറാം ഭാവത്തിൽ, സൂര്യൻ ശുക്രൻ എന്നിവ നില്ക്കുാന്നു.സഹപ്രവര്തരുടെ നിലപാടുകളെ കുറിച്ചുള്ള ആലോചന, പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, ജോലി സ്ഥലത്തെ നവീകരണം, വളര്ത്തു മൃഗങ്ങലോടുള്ള ശ്രദ്ധ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവര്ത്തികൾ, സൗന്ദര്യം, കല ആസ്വാദനം എന്നാ മേഖലയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്നള സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ,ഗ്രൂപ്പുകള് എന്നാ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ സുഹൃദ് ബന്ധങ്ങളിലെ മാറ്റങ്ങൾ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടുത്തു പ്രവര്ത്തി ക്കാൻ ഉള്ള അവസരം ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

വീട് , കുടുംബം, മാതാ പിതാക്കൾ, പൂര്വിതകർ, പൂര്വിവക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. വീട് മാറ്റം, വില്പന, റിയൽ എസ്റ്റെട്റ്റ് ദീലുകൾ,മാതാ പിതാക്കലോടുള്ള സംസാരം, ബന്ധുജന സമാഗമം, പൂര്വി്ക സമരണ എന്നിവ പ്രതീക്ഷിക്കുക

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ്‌പ്രൊ മോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എ!ന്നാ അഞ്ചാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവ നില്ക്കു ന്നു,നിലവിൽ ഉള്ള പ്രേമ ബന്ധങ്ങളിൽ പുതിയ നില;അപാടുകൾ സ്വീകരിക്കും. കുട്ടികൾ യൂത്ത് ഗ്രൂപുകൾ എന്നിവയിൽ പ്രവര്ത്തിവക്കാൻ അവസരം ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ പുതിയ അവസരങ്ങൾ, സെല്ഫ്ട പ്രൊമോഷന് യോജിച്ച അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ, സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ജോലിയിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും, ജോലി സ്ഥലത്ത് നിങ്ങള്ക്കുിള്ള പ്രാധാന്യം പെട്ടാന്നു വര്ധിതച്ചതായി തോന്നാം. അധികാരികലുമായുള്ള സംവാദം പ്രതീക്ഷിക്കുക.

jayashreeforecast@gmail.com