പേരന്റിങ് സ്‌പെഷ്യല്

സാന്ഗ്വി ൻ കുട്ടികൾ

ജെമിനായ്, ലിബ്ര അക്വേരിയാസ് എന്നാ മൂന്നു ലഗ്‌നാക്കാരെ സാന്ഗ്വിവൻ ഗ്രൂപ്പിൽ ഉള്‌പ്പെടുത്താം. ഈ മൂന്നു രാശികളും എയർ സൈനുകൾ ആല്ലെങ്കിൽ വായു തത്വ രാശികൾ ആണ്. ഈ കുട്ടികൾ പറന്നു നടക്കാൻ ആഗ്രഹിക്കും. ഇവരെ കൂട്ടിൽ അടച്ചു ഭാഗ്യം പരീക്ഷിക്കരുത്.

ജെമിനായ്

രാശിയെ ഭരിക്കുന്നത് ബുധൻ ആണ്. ബുധൻ ഭരിക്കുന്നവ ഇവയെല്ലാം. ആശയ വിനിമയം, മീഡിയ, സഹോദരങ്ങൾ, അയല്ക്കാർ, ചെറു യാത്രകൾ, പഠനം. ഈ കുട്ടികൾ വളരെ അധികം സംസാരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇവര്ക്ക് ആശയ വിനിമയം ഇല്ലാത്ത അവസ്ഥയിലും, അനാവശ്യമായ ആശയ വിനിമയത്തിലും സ്ഥിതി ചെയ്യാൻ പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ ആശയ വിനിമയ സ്‌കില്ലുകളെ തേച്ചു മിനുക്കെണ്ടത് മാതാ പിതാക്കളുടെ കടമയാണ്. പരിശീലിപ്പിച്ചില്ല എങ്കിൽ ഈ കുട്ടികൾ സമൂഹ മധ്യത്തിൽ എന്ത് പറയണം എന്ത് പറയേണ്ട എന്നാ ആശങ്ക കൊണ്ട് നിശ്ചയമില്ലാതെ എന്തും വിളിച്ചു പറയും. പണ്ടൊക്കെ അധികം സംസാരിക്കുന്ന കുട്ടികളെ , പ്രത്യേകിച്ച് പെണ്കുങട്ടികളെ വായാടി ഗണത്തിൽ പെടുത്തി കര്ശ്‌നമായി നിയന്ത്രിക്കുമായിരുന്നു. എന്നാൽ കമ്യൂണിക്കേഷൻ സ്‌കില്ല്‌സ് ഇല്ലെങ്കിൽ പലരും ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥയാണ്. അപ്പ്രേയിസൽ പരിപാടികളിൽ കണ്ണ് നീരോഴുക്കേണ്ടി വരും. ഈ കുട്ടികള്ക്ക് വായിക്കാനും, മറ്റു ആശയ വിനിമയ മാദ്ധ്യമങ്ങളിലും വളരെ താല്പര്യം ഉണ്ട്. അതുകൊണ്ട് തന്നെ മാതാ പിതാക്കളും ആശയ വിനിമയ ശേഷിയിൽ ഇവരുടെ ഒപ്പത്തിനൊപ്പം നീങ്ങ്ണ്ട അവസ്ഥയാണ്. കുട്ടികളോട് ചോദിക്കാതെ തന്നെ അവരുടെ സ്വകാര്യ ജീവിതം സ്‌കൂൾ ജീവിതം എന്നിവയെ കുറിച്ച് ഈ കുട്ടികൾ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. സംസാരരീതിയിൽ പിന്നോക്കം നില്ക്കു ന്നു എന്ന് തോന്നുന്ന മാതാ പിതാക്കൾ അവരുടെ ശരീര ഭാഷ കൊണ്ടോ, സൈലന്റ് പ്രകടനം കൊണ്ടോ അവരെ കേൾക്കുന്നു എന്ന് ഉറപ്പു വരുത്തുന്നില്ല എങ്കിൽ കുട്ടികൾ നിരാശരാകും. 

ഇവർ ഏതു നേരവും പ്രവര്ത്ത ന നിരതർ ആകാൻ ആഗ്രഹിക്കുന്നു. ബുധൻ സൂര്യന് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്നു. ചൂട് കൊണ്ട് ആയിരിക്കാം ഇദ്ദേഹം ഏറ്റവും വേഗത്തിൽ സൂര്യന് ചുറ്റും സഞ്ചരിക്കുന്നു. അത് പോലെ തന്നെ ഈ കുട്ടികൾ ഇതു നേരവും എന്തെങ്കിലും പ്രവര്ത്തിവച്ചു കൊണ്ടിരിക്കാൻ ആഗ്രഹിക്കും. ഒന്നുകിൽ സംസാരം അല്ലെങ്കിൽ പ്രവര്ത്തിി. എരീസ് കുട്ടികൾ സംസാരിക്കണം എന്നില്ല അവര്ക്ക് അപകടകരമായ പ്രവര്തിയിലാണ് താല്പര്യം. പക്ഷെ ജെമിനായ് കുട്ടികൾ അറിവിന് വേണ്ടിയും, കൂട്ട് കേട്ടുകള്ക്ക്, യാത്രകള്ക്ക് വേണ്ടിയും ആഗ്രഹിക്കുന്നു. ഇവര്ക്ക് അസന്ഖ്യം സുഹൃത്തുക്കൾ ഉണ്ടാകും. അപ്പോൾ അവിടെയും ഒരു ശ്രദ്ധ ആവശ്യമാകുമല്ലോ. ഈ കുട്ടികളുടെ മനസ് ഒന്നിൽ നിന്ന് വെരോന്നിലെക്ക് നിയന്ത്രണം ഇല്ലാതെ നീങ്ങി കൊണ്ടിരിക്കും. ആ മനസിന്റെ മേൽ നിയന്ത്രണം ഇല്ല എങ്കിൽ കുട്ടി വേണ്ടാത്ത രീതിയിലൊക്കെ ചിന്തിച്ചു എന്ന് വരാം. അത് പോലെ ഒരു ടൈം ടേബിൾ തന്ത്രം വഴി ഈ കുട്ടികളെ മെച്ചപ്പെടുത്താം എന്ന് വിചാരിക്കേണ്ട. വായു തത്വ രാശി ആയതിനാൽ തന്നെ അവരെ അങ്ങനെ നിയന്ത്രിക്കാൻ പ്രയാസം ആയിരിക്കും. അതുകൊണ്ട് ഇവരുടെ ഒപ്പം തന്നെ നാം നില്ക്കുൈക തന്നെ ആയിരിക്കും ബുദ്ധി. ഇനി സഞ്ചാര പ്രിയരും , സംസാര പ്രിയരും, വായന ശീലവും ഉള്ള ഈ കുട്ടികൾ ഈ ശീലങ്ങൾ മുഖ്യ ആവശ്യം ആയി വരുന്ന ജോലികളിൽ ഏര്‌പ്പെളടാൻ താല്പര്യപ്പെടും.

നിങ്ങളുടെ ലഗ്‌നം ഒരു എര്ത്ത് സൈൻ ആണെങ്കിൽ ഈ കുട്ടിയുടെ ഒപ്പം നില്ക്കാ ൻ അല്പം എക്‌സ്ട്ര മൈലുകൾ സഞ്ചരിക്കേണ്ടി വരും.

ഇനി നിങ്ങൾ ഒരു കോര്പറേറ്റ് ഓഫീസിൽ പോയി എന്ന് വിചാരിക്കുക. അവിടെ ഒ ഞ എന്നാ വിഭാഗത്തിൽ ജോലി ചെയ്യുന്ന വ്യക്തികൾ .....അവര്ക്ക് നിശ്ചയമായും ബുധൻ ഭരിക്കുന്ന ജെമിനായ് രാശിയുടെയോ, വിര്‌ഗോങ രാശിയുടെയോ സ്വാധീനം ഉണ്ടായിരിക്കും. ഒന്നുകിൽ ലഗ്‌നം, അല്ലെങ്കിൽ ചന്ദ്രൻ , അല്ലെങ്കിൽ സൂര്യൻ അല്ലെങ്കിൽ പത്താം ഭാവത്തിൽ ജെമിനായ്.

ഇനി നിങ്ങൾ ഒരു കോര്പറേറ്റ് ഓഫീസിൽ പോയി എന്ന് വിചാരിക്കുക. അവിടെ H R എന്നാ വിഭാഗത്തിൽ ജോലി ചെയ്യുന്ന വ്യക്തികൾ .....അവര്ക്ക് ബുധൻ കണ്ടു വരുന്നു . ഒന്നുകിൽ ലഗ്‌നം, അല്ലെങ്കിൽ ചന്ദ്രൻ , അല്ലെങ്കിൽ സൂര്യൻ അല്ലെങ്കിൽ പത്താം ഭാവത്തിൽ ജെമിനായ്.

 

ലിബ്ര കുട്ടികൾ

സാന്ഗ്വി ൻ ഗ്രൂപ്പിലെ രണ്ടാമത്തെ വിഭാഗമായ ലിബ്ര കുട്ടികൾ. ഈ രാശിയെ ഭരിക്കുന്നത് ശുക്രൻ ആണ്. ശുക്രൻ സൗന്ദര്യം, കല, സംഗീതം സ്‌നേഹം, ആഭരണങ്ങൾ, സൗന്ദര്യമുള്ള വസ്തുക്കൾ, ബന്ധങ്ങളിലെ ഒരുമ എന്നിവയെ സൂചിപ്പിക്കുമ്പോൾ ഈ കുട്ടികൾ സമാധാന പ്രിയരാനെന്നു മനസിലായല്ലോ. ഇവര്ക്ക് സമാധാനപരമായ അന്തരീക്ഷം നാം ഒരുക്കണം. ശുക്രൻ സൂചിപ്പിക്കുന്ന വിഷയങ്ങൾ ആയ സ്‌നേഹം, കല, സൗന്ദര്യം സംഗീതം എന്നിവയിൽ വളരെ താല്പര്യം ഉണ്ടാകും. ചിലപ്പോൾ ഇവര്ക്ക് യോജിച്ച ജോലിയും അവയിൽ തന്നെ ആയിരിക്കും. ഇപ്പോഴും സാമൂഹിക തലത്തിൽ കഴിയാൻ ഈ കുട്ടികൾ താല്പര്യപ്പെടും. അല്പം പൊങ്ങച്ചം പ്രതീക്ഷിക്കാം. സുന്ദരന്മാരും സുന്ദരികലുമായി അറിയപ്പെടാൻ ഇവർ ആഗ്രഹിക്കും. വളരെ മൃദുല ഹൃദയർ ആയിരിക്കും . അതുകൊണ്ട് തന്നെ പെട്ടന്ന് മുറിവേറ്റു വീഴാൻ പ്രവണത ഉണ്ടായിരിക്കും. മാതാ പിതാക്കൾ ഒപ്പം ഉണ്ടാവണം എന്നര്ത്ഥം . ഒരു ജെമിനായ് കുട്ടി അവന്റെ വേദനകൾ തുറന്നു പറയുമായിരിക്കും എങ്കിൽ ഒരു ലിബ്രൻ കുട്ടി അത് തുറന്നു പറയാൻ മടിക്കും. കഠിനമായ പരീക്ഷണത്തിൽ അകപ്പെട്ടാൽ ഈ കുട്ടിക്ക് അവയിൽ നിന്ന് പുറത്തു വരാൻ അധിക സമയം പ്രോത്സാഹനം വേണ്ടി വന്നേക്കാം.

ശുക്രൻ ഏറ്റവും മൃദുവായ കാര്യങ്ങളെ സൂചിപ്പിക്കുന്നു. ഈ കുട്ടികളെ മൃദുലമായി വേണം കൈകാര്യം ചെയ്യാൻ,. ഒരു എരീസ് കുട്ടിക്ക് കൊപിഷ്ടരായ മാതാ പിതാക്കളെ കടുത്ത നയം കൊണ്ട് നേരിടാനുള്ള തന്ത്രം ഉണ്ടെങ്കിൽ ലിബ്രൻ കുട്ടി ആ കോപത്തിന്റെ മുന്പിിൽ എല്ലാം നഷടപ്പെട്ടവനായി തീര്‌ന്നേ ക്കാം.

അക്വേരിയ്‌സ് കുട്ടികൾ

നാച്ചുറൽ സോടിയാക്ക് വീലിൽ അക്വേരിയ്‌സ് പതിനോനാം ഭാവത്തെ സൂചിപ്പിക്കുന്നു. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളാണ് പതിനൊന്നാം ഭാവം സൂചിപ്പിക്കുക. ഈ രാശിയെ ഭരിക്കുന്നത് ശനി ആണ്. ഭരിക്കുന്നത് ശനി ആണെങ്കിലും ഈ കുട്ടികളുടെ മൊത്തം ശ്രദ്ധ പതിനൊന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ ആയിരിക്കും. ഇവര്ക്ക് ഇപ്പോഴും ഭാവി പരിപാടികളെ കുറിച്ചുള്ള ആലോചന അധികകം ഉണ്ടായിരിക്കും. സാമൂഹിക ജീവിതത്തിലെ നീക്കങ്ങൾ ആയിരിക്കും ഇപ്പോഴും മനസ്സിൽ,. കൂട്ടുകാരും , അവരുടെ വാക്കുകളും ഇവരെ വളരെ അധികം സ്വധീനീക്കും. ഇപ്പോഴും ഉന്നതമായ ആശയങ്ങൾ, ചാരിറ്റി പ്രവര്തനങ്ങലോടുള്ള താല്പര്യം, പരോപകാര0 എന്നിവയിൽ താല്പര്യമുള്ള ഈ കുട്ടികള്ക്ക് അവരുടെ ആശയങ്ങൾ ചിറകടിച്ചു പറക്കുവാൻ അവസരം ഉണ്ടാക്കി കൊടുക്കുകയാണ് മാതാ പിതാക്കള്ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. പതിനൊന്നാം ഭാവം മീഡിയ , ടെക്‌നോളജി , കമ്പ്യൂട്ടർ ആപ്പ്‌ലിക്കെഷന്‌സ്യ എന്നിവയെ കൂടി സൂചിപ്പിക്കുകയാൽ, ഇവര്ക്ക് ഈ വിഷയങ്ങൾ നന്നായി വഴങ്ങുന്നതാണ്. 

ജൂൺ അവസാന വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

അല്പ നാളത്തെ സ്ലോ ഡൗൺ നീക്കത്തിന് ശേഷം, ചൊവ്വ എട്ടാം ഭാവത്തിൽ നിന്ന് ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ഉണ്ടായിരുന്ന ഒരു അസ്ഥിരത അല്ലെങ്കില് സുഖകരമല്ലാത്ത അവസ്ഥയ്ക്ക് അല്പ സ്വല്പം മാറ്റങ്ങള് കണ്ടേക്കാം. എട്ടാം ഭാവത്തിലെ പ്രധാന വിഷയങ്ങളില് ഒന്നായ നിക്ഷേപങ്ങള്, ലോണുകള്, ജോയിന്റ് സ്വത്തുക്കള് എന്നിവയില് ഉണ്ടായിരുന്ന തടസങ്ങള് നീങ്ങുന്നതായി കാണാന് കഴിയും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന ഏഴാം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച അവസാനത്തോടെ സ്ലോ ഡൗൺ നീക്കം അവസാനിപ്പിക്കും. ഏഴാം ഭാവത്തിലെ നീക്കങ്ങളിൽ ചിലര്ക്ക് തിരിച്ചടികൾ ലഭിച്ചിരുന്നിരിക്കാം. അവയിൽ പുതിയ നീക്കങ്ങൾ നടത്തേണ്ട അവസരങ്ങൾ ഉണ്ടാകാം. ബിസിനസ്/ജീവിത ബന്ധങ്ങളിൽ മുന്നോട്ടുള്ള നീക്കങ്ങൾ പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ജോലിസ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കും. ജോലിയിൽ നേരിട്ട് കൊണ്ടിരുന്ന തടസങ്ങൾ ഒരു പരിധി വരെ നീങ്ങുന്നതായി കാണാൻ കഴിയും. ജോലി സ്ഥലത്തും കൂടുതൽ നീക്കങ്ങൾ അനുകൂലം ആകേണ്ടതാണ്. ആരോഗ്യം മെച്ചപ്പെടുത്താൻ വേണ്ടി നടത്തിയിരുന്ന ശ്രമങ്ങൾ കൂടുതൽ ഫലപ്രദമായി കൊണ്ട് പോകും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ തന്റെ സ്ലോ ഡൗണ് അവസാനിപ്പിക്കും. അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ അല്പ കാലം ആയി നേരിട്ട് കൊണ്ടിരുന്ന മേല്ലെപ്പോക്കിനു അല്പം മാറ്റങ്ങൾ ഉണ്ടാവാൻ സമയം ആയി. ക്രിയേറ്റീവ് ജോലികളിൽ താല്പര്യം, സെല്ഫ് പ്രോമോഷനുള്ള അനവധി അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള തടസങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കും. വീട് മാറ്റം, വാങ്ങൽ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയിൽ പുരോഗതി പ്രതീക്ഷിക്കുക. കുടുംബത്തിനുള്ളിൽ നിലനിന്നിരുന്ന അവസ്ഥകള്ക്ക് നല്ല ഒരു പുരോഗതി അല്ലെങ്കിൽ മാറ്റം കാണാൻ കഴിയുന്നതാണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ തന്റെ സ്ലോ ഡൗൺ ഈ ആഴ്ച അവസാനിപ്പിക്കും. ഈ ഭാവത്തിൽ ഉള്‌പ്പെ ടുന്ന വിഷയങ്ങളിൽ നില നിന്നിരുന്ന തടസങ്ങൾ ക്രമേണ മാറുന്നതായി കാണാൻ കഴിയും. എഴുത്ത്, മീഡിയ, ആശയ വിനിമയം എന്നിവ കൊണ്ട് ഉള്ള പ്രോജക്ടുകളിൽ പുരോഗതി പ്രതീക്ഷിക്കാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധനം, വസ്തു വകകൾ, സെല്ഫ് എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കും. ധനകാര്യവുമായി ബന്ധപ്പെട്ടു അല്പ കാലം ആശങ്കപ്പെട്ടു നിന്നവര്ക്ക് പുതിയ പ്രോജക്ടുകളിലേക്കുള്ള വഴി തെളിയുന്നതായി കാണാൻ കഴിയും. അല്പം അധികം ശ്രമിക്കുന്നതിലൂടെ ഈ ശ്രമങ്ങളിൽ വിജയം കണ്ടെത്താൻ കഴിയേണ്ടതാണ്. സ്ലോ ഡൗൺ അവസാനിക്കുമ്പോൾ രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ മുന്നേറ്റം നടതാൻ ഉള്ള അവസരം തെളിഞ്ഞു വരേണ്ടതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ ചൊവ്വ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കും. ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ പുരോഗതി പ്രതീക്ഷിക്കുക. കൂടുതൽ ആത്മ വിശ്വാസം, ഉറച്ച തീരുമാനങ്ങൾ, പുതിയ മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുക

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ വാസം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സ്ലോ ഡൗൺ മോദിൽ നിന്ന ചൊവ്വ ഈ ആഴ്ച മുതൽ നേരെ നീങ്ങി തുടങ്ങും. മാനസിക സമ്മര്ദ്ദങ്ങളാൽ ആശങ്കപ്പെട്ടിരുന്ന നിങ്ങള്ക്ക് ഈ നീക്കം തീര്ച്ചയായും ആശ്വാസം നല്കുന്നതായിരിക്കും. പുതിയ പ്രോജക്ടുകളെ കുറിച്ചുള്ള റിസേർച്ച്, അവയിലേക്കുള്ള നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് ഈ ആഴ്ച ചൊവ്വ സ്ലോ ഡൗൺ അവസാനിപ്പിക്കും. പതിനൊന്നാം ഭാവത്തിൽ നില നിന്നിരുന്ന സന്തോഷമില്ലായ്മ അലപാല്പമായി നീങ്ങുന്നത് കാണാൻ കഴിയും. സുഹൃത്തുക്കളോടുള്ള ബന്ധം പുരോഗമിക്കാം. ഭാവി പദ്ധതികളിൽ പുതിയ പ്ലാനുകൾ പരീക്ഷിക്കാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നും നല്ലത് മാത്രം പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവതിൽ ചൊവ്വ ഈ ആഴ്ച സ്ലോ ഡൗൺ അവസാനിപ്പിക്കും. ജോലിയിൽ നേരിട്ട് കൊണ്ടിരുന്ന പരീക്ഷണങ്ങളിൽ ഒരു അവസാനം പ്രതീക്ഷിക്കാവുന്നതാണ്. മാതാ പിതാക്കൾ, അധികാരികൾ എന്നിവരോടുള്ള നീരസം അല്ലെങ്കിൽ വിഷമകരമായ അവസ്ഥയിലും മാറ്റം പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കും. വിശ്വാസങ്ങൾ, ആത്മീയത എന്നിവയെ കുറിച്ചുള്ള ആശങ്കകൾ മാറുന്നതായി കാണാൻ കഴിയും. എഴുത്ത്, പ്രസിദ്ധീകരണം, മീഡിയ എന്നിവയിൽ നിന്നുണ്ടായിരുന്ന അതൃപ്തിക്കും മാറ്റം ഉണ്ടാകാം. ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ സംശയ ദൂരീകരണം ഉണ്ടാകാം.

jayashreeforecast@gmail.com