എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ആദ്യ രണ്ടാഴ്ച ശുക്രൻ, സൂര്യൻ, ബുധൻ എന്നിവ ഉണ്ടാകും. വീട് വില്പന-വാങ്ങൽ-മാറ്റം, വീട് വൃത്തിയാക്കൽ എന്നിവയെ കുറിച്ച് ഗൗരവമായ ചർച്ചകൾ നടത്തും. വീടിനു വേണ്ടിയും വീട്ടുകാർക്ക് വേണ്ടിയും കൂടുതൽ ശ്രദ്ധ നല്‌കേണ്ടി വരും. മാതാ പിതാക്കളോടുള്ള കൂടുതൽ ശ്രദ്ധ, ബന്ധു ജനങ്ങളോടുള്ള സംസാരം, പൂർവ്വികരെ കുറിച്ചുള്ള സ്മരണ എന്നിവയും പ്രതീക്ഷിക്കുക.

രണ്ടാം ആഴ്ചയ്ക്ക് ശേഷം സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷികുക. ഉല്ലാസത്തിന് വേണ്ടി കൂടുതൽ സമയം ചെലവാക്കും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം നല്ല സമയം ഉണ്ടാവേണ്ടതാണ്. സ്വയം വെളിപ്പെടുത്താനുള്ള കൂടുതൽ അവസരങ്ങൾ, സ്വന്തം സംരംഭങ്ങള് തുടങ്ങാനുള്ള അവസരം. സില്ലി ആയിട്ടുള്ള റൊമാന്റിക് ബന്ധങ്ങളിൽ സമയം ചിലവഴിക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികളിൽ സന്തോഷം കണ്ടെത്താനുള്ള അവസരം, കൂടുതൽ നെറ്റ് വര്ക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കൽ എന്നിവ പ്രതീക്ഷിക്കുക.

പത്തൊന്പതാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. ചെയ്തു കൊണ്ടിരിക്കുന്ന ജോലികളിൽ പൂര്ത്തീകരണം, അധികാരികളോടുള്ള സംസാരം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലിയിലെ പുതിയ ഉത്തരവാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ ആദ്യ രണ്ടാഴ്ചകളിൽ സൂര്യൻ, ശുക്രൻ ബുധൻ എന്നിവ നില്ക്കും. സ്വന്തം പരിശ്രമം കൊണ്ട് കൂടുതൽ ജോലികൾ ചെയ്യേണ്ട സമയം ആണ്. സഹോദരങ്ങളോടുള്ള കൂടുതൽ സംസാരം പ്രതീക്ഷിക്കുക. ചെറു യാത്രകള്ക്കുള്ള അവസരങ്ങൾ, ആശയ വിനിമയങ്ങൾ കൊണ്ടുള്ള കൂടുതൽ ജോലികൾ, അയല്ക്കാർ, മുതിര്ന്നവർ എന്നിവരോടുള്ള കടുത്ത സംസാരം, ചെറു കോഴ്‌സുകളെ കുറിച്ചുള്ള തീരുമാനങ്ങൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്, എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങളും ഉണ്ടാകാം.

രണ്ടാഴ്‌ച്ചക്ക് ശേഷം സൂര്യൻ, ശുക്രൻ ബുധൻ എന്നിവ നാലാം ഭാവത്തിലേക്ക് നീങ്ങും. വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ വീട് വില്പന, വാങ്ങൽ മാറ്റാം, വീട് വൃത്തിയാക്കൽ, റിന്നോവേഷൻ എന്നിവയെ കുറിച്ച് ഗൗരവമായ ചര്ച്ചകൾ നടത്തും. വീടിനു വേണ്ടിയും വീട്ടുകാര്ക്കു വേണ്ടിയും കൂടുതൽ ശ്രദ്ധ നല്‌കേണ്ടി വരും. മാതാ പിതാക്കളോടുള്ള കൂടുതൽ ശ്രദ്ധ, കുടുംബ യോഗങ്ങൾ, ബന്ധു ജനങ്ങളോടുള്ള സംസാരം, പൂർവ്വികരെ കുറിച്ചുള്ള സ്മരണ എന്നിവയും പ്രതീക്ഷിക്കുക.

പത്തൊന്പതാം തീയതി നിങ്ങളുടെ ഒമ്പതാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീ വിഷയങ്ങളിൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ഉയര്ന്ന പഠനത്തിൽ ഉള്ള പുതിയ നീക്കങ്ങൾ, നിയമവുമായുള്ള നേര്ക്കാഴ്ച, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ ഉള്ള പുതിയ നീക്കങ്ങൾ, ആത്മീയതയോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ധനം, വസ്തു വകകൾ, സെല്ഫ് വര്ത്ത് എന്ന രണ്ടാം ഭാവത്തിൽ ആദ്യ രണ്ടാഴ്ചകളിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നില്ക്കും. ഈ മാസം മുഴുവൻ നിങ്ങളുടെ ശ്രദ്ധ ധനം, ഫിനാന്ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വര്ധന എന്നിവയിൽ ആയിരിക്കും എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അധിക ചെലവ് പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകൾ വര്ധിപ്പിക്കാൻ ഉള്ള ശ്രമം. അതിനു വേണ്ടി ചില വെല്ലുവിളികൾ നേരിടുകയും മറ്റുള്ളവരെ വെല്ലു വിളിക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥയും ഉണ്ടാകാം. വളരെ സെന്‌സിറ്റീവ് ആയ അവസ്ഥയായിരിക്കും ഇത്. ധനകാര്യത്തെ കുറിച്ചുള്ള തര്ക്കങ്ങളും ഉണ്ടാകാം.

ആദ്യ രണ്ടാഴ്ചകള്ക്ക്ര ശേഷം ആദ്യം ശുക്രനും ബുധനും പിന്നെ സൂര്യനും മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സ്വന്തം പരിശ്രമം കൊണ്ട് കൂടുതൽ ജോലികൾ ചെയ്യേണ്ട സമയം ആണ്. സഹോദരങ്ങളോടുള്ള കൂടുതൽ സംസാരം പ്രതീക്ഷിക്കുക. ചെറു യാത്രകള്ക്കുള്ള അവസരങ്ങൾ, ആശയ വിനിമയങ്ങൾ കൊണ്ടുള്ള കൂടുതൽ ജോലികൾ, അയല്ക്കാർ മുതിര്ന്നവർ എന്നിവരോടുള്ള കടുത്ത സംസാരം, ചെറു കോഴ്‌സുകളെ കുറിച്ചുള്ള തീരുമാനങ്ങൾ. മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്, എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങളും ഉണ്ടാകാം.

പത്തൊമ്പതാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുരദൈഖ്യം, നിഗൂഡവിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ്‌സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്നീ വിഷയങ്ങളിൽ പുതിയ അനേകം നീക്കങ്ങൾ ഉണ്ടാകാം. കടങ്ങളെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ചില കടങ്ങൾ കൊടുത്തു തീര്ക്കാ ൻ ശ്രമിക്കും. പങ്കാളിയുമായുള്ള ബന്ധത്തെ കുറിച്ച് ആലോചനകൾ ഉണ്ടാകാം. പാര്ട്ണർഷിപ്പുകൾ, മറ്റു നിക്ഷേപങ്ങൾ എന്നിവയിലും ശ്രദ്ധ കൊടുക്കേണ്ട അവസരങ്ങൾ ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ, വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നില്ക്കും. ഇവ മൂന്നും ആദ്യ രണ്ടാഴ്ചകളിൽ നിങ്ങളുടെ ഒന്നാം ഭാവത്തെ സംഭവാ ബഹുലമാക്കുവാൻ സ്വാധീനം ചെലുത്തും. ലുക്‌സ് മെച്ചപ്പെടുത്താനുള്ള അവസരം, ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ, ബന്ധങ്ങളിൽ നടത്തുന്ന അട്ജസ്റ്റ്‌മെന്റുകൾ, ജീവിതത്തിലും ജോലിയിലും നടത്തുന്ന പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഈ അവസരത്തിൽ അധികം സംസാരിക്കുവാനും അത് വഴി പ്രശനങ്ങളെ സങ്കീര്ണമാക്കാനും ഉള്ള നീക്കങ്ങൾ ഉപേക്ഷിക്കേണ്ടതാണ്.

ആദ്യ രണ്ടാഴ്ചകള്ക്ക് ശേഷം ആദ്യം ശുക്രനും ബുധനും പിന്നെ സൂര്യനും നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. ധനം, ഫിനാന്ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വര്ധന എന്നിവയിൽ ശ്രദ്ധ ഉണ്ടാകും. വരവും ചിലവും ഒരുപോലെ പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകൾ വര്ധി പ്പിക്കാൻ ഉള്ള ശ്രമം. അതിനു വേണ്ടി ചില വെല്ലുവിളികൾ നേരിടുകയും മറ്റുള്ളവരെ വെല്ലു വിളിക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥയും ഉണ്ടാകാം. വളരെ സെന്‌സിറ്റീവ് ആയ അവസ്ഥയായിരിക്കും ഇത്. ധന കാര്യത്തെ കുറിച്ചുള്ള തര്ക്കങ്ങളും ഉണ്ടാകാം.
പത്തൊന്പതാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന ഏഴാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ നല്‌കേണ്ടി വരും. ബിസിനസ്/വ്യക്തി ബന്ധങ്ങളിൽ പുതിയ നിലപാടുകൾ സ്വീകരിക്കും. നിലവിലുള്ള ബന്ധങ്ങൾ കൂടുതൽ ശകതമാക്കാൻ വേണ്ട നിലപാടുകളും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ വാസം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ആദ്യ രണ്ടാഴ്ച സൂര്യൻ, ശുക്രൻ ബുധൻ എന്നിവ നില്ക്കും. ഈ ഭാവം മാനസിക സമ്മര്ദ്ദങ്ങളുടെതു ആയതിനാൽ, മനസിനെ ഉറപ്പിച്ചു നിര്ത്തു വാൻ ശ്രമിക്കേണ്ടതായി വന്നേക്കാം. പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി എന്നിവയിൽ ശ്രദ്ധിക്കും. വ്യക്തി ജീവിതത്തെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കും. ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധയും ഉണ്ടാകാം. ജോലിയിൽ കൂടുതൽ വാക്ക് തര്ക്കചങ്ങളും പ്രതീക്ഷിക്കുക.

ആദ്യ രണ്ടാഴ്ചകള്ക്ക് ശേഷം ആദ്യം ശുക്രനും ബുധനും പിന്നെ സൂര്യനും നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് നീങ്ങും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജ സ്വലത എന്ന ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ പുരോഗമനപരമായ നീക്കങ്ങൾ നടന്നേക്കാം. ലുക്‌സ് മെച്ചപ്പെടുത്താനുള്ള അവസരം, ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ, ബന്ധങ്ങളിൽ നടത്തുന്ന അഡ്ജസ്റ്റ്‌മെന്റുകൾ, ജീവിതത്തിലും ജോലിയിലും നടത്തുന്ന പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധങ്ങള്ക്കുള്ള സാധ്യതകളും ശക്തമാണ്.

പത്തൊന്പതാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്നീ വിഷയങ്ങളിൽ കൂടുതൽ തെളിമയോടെ കാര്യങ്ങൾ സംഭവിക്കും. സഹ പ്രവര്ത്ത കരുമായി സീരിയസ് ആയ ചര്ച്ചകൾ, ജോലി സ്ഥലത്ത് ഉണ്ടാകുന്ന ചില പുതിയ നീക്കങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക, വളർത്തു മൃഗങ്ങളോടുള്ള കൂടുതൽ ശ്രദ്ധ എന്നിവയും ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിൽ ആദ്യ രണ്ടാഴ്ച സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ ഉണ്ടാകും. പുതിയ ഗ്രൂപ്പുകൾ, അസോസിയേഷനുകൾ എന്നിവയിൽ ചേരാനുള്ള അവസരങ്ങൾ ഉണ്ടാകാം. പുതിയ സുഹൃത്തുക്കളും ഉണ്ടാകാം. സുഹൃത്തുക്കളുടെ കൂടെ ഉള്ള സമയം, യൂത്ത് ഗ്രൂപ്പുകൾ കുട്ടികൾ എന്നിവരുടെ ഒപ്പം ഉള്ള ജോലികൾ, പുതിയ പ്രോജക്റ്റുകളുടെ പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക. സുഹൃദ് ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കും. മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്തും.

ആദ്യ രണ്ടാഴ്ചകള്ക്ക് ശേഷം ആദ്യം ശുക്രനും ബുധനും പിന്നെ സൂര്യനും പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ വാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടത്തും. ഈ ഭാവം മാനസിക സമ്മര്ദ്ദങ്ങളുടെതു ആയതിനാൽ, മനസിനെ ഉറപ്പിച്ചു നിര്ത്തുവാൻ ശ്രമിക്കേണ്ടതായി വന്നേക്കാം. പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി എന്നിവയിൽ ശ്രദ്ധിക്കും. വ്യക്തി ജീവിതത്തെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കും. ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധയും ഉണ്ടാകാം. ജോലിയിൽ കൂടുതൽ വാക്ക് തര്‌ക്കെങ്ങളും പ്രതീക്ഷിക്കുക.

പത്തൊന്പതാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തില് പുതിയ പ്രേമ ബന്ധങ്ങൾ ഉണ്ടാകാം. അല്ലെങ്കിൽ ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ നടത്താം. ക്രിയേറ്റീവ് ജോലികളിൽ പൂര്ത്തീ കരണം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ ആദ്യ രണ്ടാഴ്ച സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നില്ക്കും. സാമൂഹിക ജീവിതത്തിൽ കൂടുതൽ തിളങ്ങാൻ ഉള്ള അവസരം, ജോലിയിൽ കൂടുതൽ നീക്കങ്ങൾ, പുതിയ ബിസിനസ് അവസരങ്ങൾ, അധികാരികളോടുള്ള സംസാരം, ജോലിയിൽ പുതിയ ഉത്തര വാദി തങ്ങൾ, എന്നിവയും ഉണ്ടാകും.

ആദ്യ രണ്ടാഴ്ചകള്ക്ക് ശേഷം ആദ്യം ശുക്രനും ബുധനും പിന്നെ സൂര്യനും പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിൽ പുതിയ ഗ്രൂപ്പുകൾ, അസോസിയേഷനുകൾ എന്നിവയിൽ ചേരാനുള്ള അവസരങ്ങൾ ഉണ്ടാകാം. പുതിയ സുഹൃത്തുക്കളും ഉണ്ടാകാം. സുഹൃത്തുക്കളുടെ കൂടെ ഉള്ള സമയം, യൂത്ത് ഗ്രൂപ്പുകൾ കുട്ടികൾ എന്നിവരുടെ ഒപ്പം ഉള്ള ജോലികൾ, പുതിയ പ്രോജക്റ്റുകളുടെ പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.സുഹൃദ് ബന്ധങ്ങളിൽ പുതിയ തീര്‌നമങ്ങൾ എടുക്കു0. മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്തും.

പത്തൊമ്പതാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ വീട് മാറ്റം, വില്പന, വാങ്ങൽ എന്നിവയെ കുറിച്ചുള്ള സീരിയസ് ചര്ച്ചകൾ നടത്തും. മാതപിതാക്കളെ കൂടുതൽ ശ്രദ്ധിക്കാനുള്ള അവസരം. ബന്ധു ജന സമാഗമം, പൂർവ്വികരെ സ്മരിക്കൽ എന്നിവയും നടക്കാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ ആദ്യ രണ്ടാഴ്ചകളിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നില്ക്കും. കൂടുതൽ ശ്രദ്ധ എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ ഉണ്ടാകും. ആത്മീയ വിഷയങ്ങളെ കുറിച്ച് പഠിക്കാനുള്ള ആഗ്രഹം, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, വിദേശത്ത നിന്നുള്ള സന്ദേശം, എന്നിവയും പ്രതീക്ഷിക്കുക.

ആദ്യ രണ്ടാഴ്ചകള്ക്ക് ശേഷം ആദ്യം ശുക്രനും ബുധനും പിന്നെ സൂര്യനും നിങ്ങളുടെ പത്താം ഭാവതിലെക്ക് നീങ്ങും. ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ജോലിയിൽ കൂടുതൽ നീക്കങ്ങൾ, പുതിയ ബിസിനസ് അവസരങ്ങൾ , അധികാരികലോടുള്ള സംസാരം, ജോലിയിൽ പുതിയ ഉത്തര വാദി തങ്ങൾ, എന്നിവയും ഉണ്ടാകും, എഴുത്ത്, കല, സൗന്ദര്യം, ഇലക്ട്രോണിക്‌സ്, ബിസിനസ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവര്ക്കു ള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പത്തൊന്പതാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂര്ണവ ചന്ദ്രൻ ഉദിക്കും.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര് എന്ന മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ, എഴുത്ത് എഡിറ്റിങ് എന്നിവയിൽ ജോലികൾ പൂര്ത്തീകരിക്കും. സഹോദരങ്ങൾ, അയല്ക്കാർ, ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം ഉണ്ടാകാം. ചെറു കോഴ്‌സുകൾ പൂര്ത്തീ കരിക്കും, കൂടുതൽ ആശയ വിനിമയം നടത്താനുള്ള അവസരവും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ആദ്യ രണ്ടാഴ്ച സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നില്ക്കും. നിക്ഷേപങ്ങൾ, പാര്ട്ണർഷിപ്പുകൾ, ലോണുകൾ എന്നിവായിൽ ആയിരിക്കും കൂടുതൽ ശ്രദ്ധ, പുതിയ പാര്ണ്പുർ ഷിപ്പുകൾ ഏറ്റെടുക്കാൻ അവസരം ഉണ്ടാകാം. നിക്ഷേപങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരം ഉണ്ടാകാം. ലോണുകൾ കൊടുക്കുകയോ ലഭിക്കുകയോ ചെയ്യാം. ടാക്‌സ്, ഇൻഷുറന്‌സ എന്നിവയിൽ ശ്രദ്ധ ഉണ്ടാകും. ഫിനാന്ഷ്യൽ പ്ലാനിങ്ങിനെ കുറിച്ചും ആലോചിക്കും. നിങ്ങളുടെ ബിസിനസ്/ജീവിത പങ്കാളിയോട് ചോദ്യങ്ങൾ ചോദിക്കാനും ഉള്ള അവസരം ഉണ്ടാകും.

ആദ്യ രണ്ടാഴ്ചകള്ക്ക് ശേഷം ആദ്യം ശുക്രനും ബുധനും പിന്നെ സൂര്യനും നിങ്ങളുടെ ഒന്പംതാം ഭാവതിലെക്ക് നീങ്ങും.ദൂര യാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. ദൂര യാത്രകൾ, വിദേശത്ത നിന്നും സ്‌നേഹ ബന്ധങ്ങൾ, ആത്മീയതയോടുള്ള അടുപ്പം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ കൂടുതൽ സാധ്യതകൾ, താത്വികമായ ചര്ച്ചദകൾ, വിദേശ സംസ്‌കാരത്തോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക .
പത്തൊന്പ്താം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും. ധനം, വസ്തു വകകൾ, സെല്ഫ് എന്നാ രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ ഒരു സംശയ നിവാരണം വേണ്ടി വന്നേക്കാം. ഫിനാന്ഷ്യരൽ പ്ലാനിങ്ങിനു വേണ്ടി തയ്യാറെടുക്കും. വരവും ചിലവും തമ്മിലുള്ള പൊരുത്തക്കേടുകൾ ഇല്ലാതാക്കാൻ നല്ല അധ്വാനം വേണ്ടി വരും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന ഏഴാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ ആദ്യ രണ്ടാഴ്ചയിൽ ഉണ്ടാകും. സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും പുതിയ ബന്ധങ്ങൾ ഉണ്ടാകുവാൻ യോജിച്ച അവസരമാണ്. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയും ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. ആശയ വിനിമയങ്ങളിൽ അപാകത വരാതെ സൂക്ഷിക്കുക.

ആദ്യ രണ്ടാഴ്ചകള്ക്ക് ശേഷം ആദ്യം ശുക്രനും ബുധനും പിന്നെ സൂര്യനും നിങ്ങളുടെ എട്ടാം ഭാവതിലെക്ക് നീങ്ങും. സെക്‌സ്, തകര്ച്ചംകൾ, പാര്ട്ണ്ര്ഷി പ്പുകൾ, ആയുര്‌ദൈാര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ പുരോഗമനം പ്രതീക്ഷിക്കുക ധന കാര്യത്തിൽ മെച്ചപ്പെടൽ ഉണ്ടാവേണ്ടതാണ്. പുതിയ നിക്ഷേപങ്ങൾ, അവയ്ക്കുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യാനുള്ള അവസരവും പ്രതീക്ഷിക്കുക. സെക്ഷ്വൽ ബന്ധങ്ങളിലെ വൈകാരികമായ നിലപാടുകൾ സ്വീകരിക്കും.

പത്തൊന്പ്താം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജ സ്വലത എന്ന ഒന്നാം ഭാവത്തിൽ വൈകാരികമായ നിലപാടുകൾ സ്വീകരിക്കും. പുതിയ ലുക്‌സ് പരീക്ഷിക്കാനുള്ള അവസരം, മറ്റുള്ളവരിൽ നിന്ന് കൂടുതൽ കരുതൽ ആവശ്യപ്പെടൽ എന്നിവയും പ്രതീക്ഷിക്കുക. വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ആദ്യ രണ്ടാഴ്ചകളിൽ നിങ്ങളുടെ ആറാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധന് എന്നിവ നില്ക്കും. ജോലിസ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ചെറു പ്രോജക്ടുകൾ അധികം പ്രതീക്ഷിക്കുക. പുതോയ ജോലിയെ കുറിച്ചുള്ള ആലോചന, സൗന്ദര്യം,കല, ഇലെക്ട്രോനിക്‌സ്, ആശയ വിനിമയം എന്നാ മേഖലകളിൽ ജോലി ചെയ്യുന്നവര്ക്കുള്ള കൂടുതൽ അവസരങ്ങൾ, ജോലി സ്ഥലത്തെ നവീകരണം എന്നിവയും പ്രതീക്ഷിക്കുക . ജോലിയിലെ പുതിയ ഉത്തര വാടിതങ്ങളും , അധികാരികളോടും, സഹ പ്രവര്ത്തകരോടും ഉള്ള സംസാരവും ശ്രദ്ധിക്കുക.

ആദ്യ രണ്ടാഴ്ചകള്ക്ക് ശേഷം ആദ്യം ശുക്രനും ബുധനും പിന്നെ സൂര്യനും നിങ്ങളുടെ ഏഴാം ഭാവതിലെക്ക് നീങ്ങും. . സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും പുതിയ ബന്ധങ്ങൾ ഉണ്ടാകുവാൻ യോജിച്ച അവസരമാണ്. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയും ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. ആശയ വിനിമയങ്ങളിൽ അപാകത വരാതെ സൂക്ഷിക്കുക.

പത്തൊന്പങതാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും.രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ വാസം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന വിഷയങ്ങളിൽ കൂടുതൽ ആത്മീയതയോട് താല്പര്യം ഉണ്ടാകും. പ്രാര്ത്ഥലന, ധ്യാനം, ചാരിറ്റി എന്നിവയിൽ ശ്രദ്ധിക്കും. മാനസിക സമ്മര്ദ്ദങ്ങളെ ഒഴിവാക്കാൻ ശ്രമിക്കും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ആദ്യ രണ്ടാഴ്ചകളിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ഉണ്ടാകും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്‌പ്രൊമോഷന്, നെറ്റുവർക്കിങ്, ഹോബികള് എന്നീ വിഷയങ്ങളിൽ കൂടുതൽ ഉല്ലാസത്തിന് വേണ്ടി ശ്രമിക്കും. സുഹൃത്തുക്കളുടെ കൂടെ ഉള്ള നല്ല സമയം പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ ഏര്‌പ്പൈടും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ തീരുമാനം എടുത്തേക്കാം. പുതിയ പ്രേമ ബന്ധത്തെ കുറിച്ച് ആലോചിക്കും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും പ്ര്വര്തിക്കെണ്ടാതാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ മെച്ചപ്പെടുത്തൽ ആവശ്യമാണെന്ന് തോന്നും.

ആദ്യ രണ്ടാഴ്ചകള്ക്ക് ശേഷം ആദ്യം ശുക്രനും ബുധനും പിന്നെ സൂര്യനും നിങ്ങളുടെ ആറാം ഭാവതിലെക്ക് നീങ്ങും. ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ചെറു പ്രോജക്ക്ടുകൾ അധികം പ്രതീക്ഷിക്കുക. പുതോയ ജോലിയെ കുറിച്ചുള്ള ആലോചന, സൗന്ദര്യം,കല, ഇലെക്ട്രോനിക്‌സ്, ആശയ വിനിമയം എന്നാ മേഖലകളിൽ ജോലി ചെയ്യുന്നവര്ക്കു ള്ള കൂടുതൽ അവസരങ്ങൾ, ജോലി സ്ഥലത്തെ നവീകരണം എന്നിവയും പ്രതീക്ഷിക്കുക . പുതിയ ഉത്തര വാദിതങ്ങൾ ലഭിച്ചേക്കാം. സഹ പ്രവര്ത്തകകരുമായി ഉള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. ടീം ജോലികളിൽ പല കാരണങ്ങൾ കൂടുതൽ താല്പര്യം പ്രകടിപ്പിക്കും.

പത്തൊന്പ്താം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂര്ണര ചന്ദ്രൻ ഉദിക്കും.മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിൽ നിങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ആധികാ ശ്രമം നടത്തും. പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരും. സുഹൃത്തുക്കൾ, ടീം ജോലികൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും.

jayashreeforecast@gmail.com