അഞ്ചാം ഭാവവും കുട്ടികളും

ഞ്ചാം ഭാവം കുട്ടികളുടെ ഭാവം ആണ്. നിങ്ങൾ വിവാഹിതർ ആണെങ്കിലും അവിവാഹിതർ ആണെങ്കിലും നിങ്ങളുടെ ജാതകത്തിലെ അഞ്ചാം ഭാവം കുട്ടികളോടുള്ള നിങ്ങളുടെ സമീപനം, കുട്ടികളെ കുറിച്ചുള്ള നിങ്ങളുടെ ധാരണ, അവരെ ലഭിക്കുന്നതിൽ നിങ്ങള്ക്കുള്ള സാധ്യതകൾ, അവയിലെ വിജയം, അവയിലെ തടസങ്ങൾ, നിങ്ങള്ക്കുണ്ടാകുന്ന കുട്ടികളുടെ സ്വഭാവ സവിശേഷത, അവരുടെ ജീവിതം എന്നിവയെ കുറിച്ച് ഒരു നല്ല ധാരണ ലഭിക്കുന്നതാണ്.

അഞ്ചാം ഭാവത്തെ പൂർവ്വപുണ്യ ഭാവം എന്ന് വിളിക്കുന്നു. പൂർവ്വ ജന്മത്തിൽ നാം ചെയ്ത കർമ്മങ്ങളുടെ ഫലമനുസരിച്ചുള്ള കുട്ടികൾ ആയിരിക്കും നമുക്ക് ലഭിക്കുക എന്നാണ്. ഈ ഭാവത്തെ പുത്രഭാവം എന്നും വിളിക്കും. നാം പരാശര ഹോര ശാസ്ത്രം വായിക്കുമ്പോൾ പുത്ര ഭാവത്തിന്റെ സാധ്യതകളെ കുറിച്ച് തെറ്റിധാരണയിൽ പെടാൻ സാധ്യതയുണ്ട് എന്ന് മുന്നേ പറയുന്നു. കുട്ടികളെ നഷ്ടപ്പെടുക, കുട്ടികളുടെ സ്വഭാവ ശുദ്ധിയെ കുറിച്ചുള്ള സംശയം എന്നിവയെ കുറിച്ച് നമ്മെ ഭീതിപ്പെടുത്തുന്ന തരത്തിൽ ഉള്ള വിവരണം അതെ പോലെ നമ്മുടെ ജീവിതത്തിൽ ഉണ്ടാവണം എന്നില്ല. അതുകൊണ്ട് തന്നെ ഈ പുരാതന ഗ്രന്ഥങ്ങൾ അതേപടി വെള്ളം തൊടാതെ വിഴുങ്ങി നടത്തുന്ന അഭിപ്രായങ്ങള് ഇന്നത്തെക്കാലത്ത് ശരിയാവണം എന്നും ഇല്ല.

ഇനി മാതാ പിതാക്കളുടെ ലഗ്‌നത്തിൽ നിന്നും അഞ്ചാമത്തെ ഭാവം, ആ ഭാവം ഭരിക്കുന്ന ഗ്രഹം, ആ ഗ്രഹീ ഇതു ഭാവത്തിൽ നില്ക്കുന്നു ഇത്രയും ആണ് ആദ്യം നോക്കേണ്ടത്. ഓരോ ലഗ്‌നക്കാരുടെയും അഞ്ചാം ഭാവം ഈ പറയും വിധം ആണ് -

ഏരീസ് : ലിയോ: സൂര്യൻ
ടോറസ് : വിര്‌ഗോ: ബുധൻ
ജെമിനായ് : ലിബ്ര: ശുക്രൻ
കാൻസർ : സ്‌കോര്പിയോ : ചൊവ്വ
ലിയോ : സാജിറ്റെറിയ്‌സ് : വ്യാഴം
വിര്‌ഗോ: കേപ്രികോൺ: ശനി
ലിബ്ര : അഖ്വാരിയസ് : ശനി
സ്‌കോര്പിയോ : പയ്‌സീസ്: വ്യാഴം
സാജിറ്റെറിയ്‌സ്:ഏരീസ്: ചൊവ്വ
കേപ്രികോൺ:ടോറസ്: ശുക്രൻ
അക്വരിയാസ്: ജെമിനായ്:ബുധൻ
പയ്‌സീസ്: കാൻസർ: ചന്ദ്രൻ

നിങ്ങളുടെ ലഗ്‌നം ഏതാണോ ആ ലഗ്‌നത്തിൽ നിന്ന് അഞ്ചാം ഭാവം ഭരിക്കുന്ന രാശി അറിയുക. ഉദാഹരണംക്യാന്‌സലർ ലഗ്‌നം ആയ വ്യക്തി ആണെങ്കിൽ ക്യാന്‌സിർ രാശിയിൽ നിന്ന് അഞ്ചു ഭാവം എന്നി വരുമ്പോൾ സ്‌കോര്പിയോ രാശിയിൽ എത്തും. സ്‌കോര്പിയോ രാശി ഭരിക്കുന്നത് ചൊവ്വ ആണ്. ഈ ചൊവ്വ ഏതു ഭാവത്തിൽ നില്ക്കു ന്നു എന്ന് നോക്കുക. ഇനി ഈ അഞ്ചാം ഭാവാധിപന്മാർ ഏതെങ്കിലും സങ്കീര്ണിമായ അവസ്ഥകളിൽ ആണ് നില്ക്കു ന്നത് എന്ന് കണ്ടു ദയവായി ഭയപ്പെടരുത്. ആകപ്പാടെ പന്ത്രണ്ടു ഭാവങ്ങളും ഒന്പ്ത ഗ്രഹങ്ങളും അല്ലെ ഉള്ളു? അവയ്ക്ക് ഏതെങ്കിലും ഭാവത്തിൽ നിന്നല്ലേ പറ്റൂ?

അഞ്ചാം ഭാവത്തിലെ രാശിയുടെയും അധിപന്മാരുടെയും നില വഴി നിങ്ങളുടെ കുട്ടികൾ ഈ വിധം ആയിരിക്കും:-

• ഏരീസ്: ലിയോ: സൂര്യൻ

അധികാരം, ശക്തി ഈഗോ, വിജയം, സെല്ഫ് പ്രൊമോഷൻ

• ടോറസ്: വിര്‌ഗോ : ബുധൻ

ആശയവിനിമയം, മീഡിയ, ബുദ്ധി, പഠനം

• ജെമിനായ്: ലിബ്ര: ശുക്രൻ

കല, സൗന്ദര്യം, സെന്‌സിറ്റിവിറ്റി, ഇമോഷന്‌സ്, സമൃദ്ധി

• കാൻസർ: സ്‌കോര്പിസയോ; ചൊവ്വ

പോരാട്ടം, യോദ്ധാവ്, മാത്സര്യബുദ്ധി

• ലിയോ: സാജിറ്റെറിയ്‌സ്:വ്യാഴം

ബുദ്ധി, പഠനം, ആത്മീയത, അദ്ധ്യാപനം

• വിര്‌ഗോസ: കേപ്രികോൺ: ശനി

പരിമിതാവസ്ഥ, നിയന്ത്രണം, അച്ചടക്കം, നിയന്ത്രണം, അധിക ശ്രദ്ധ

• ലിബ്ര: അക്വരിയാസ്: ശനി

പരിമിതാവസ്ഥ, നിയന്ത്രണം, അച്ചടക്കം, നിയന്ത്രണം, അധിക ശ്രദ്ധ

• സ്‌കോര്പിയോ:പയ്‌സീസ്: വ്യാഴം

ബുദ്ധി, പഠനം, ആത്മീയത, അദ്ധ്യാപനം

• സാജിറ്റെറിയ്‌സ്: എരീസ്: ചൊവ്വ

പോരാട്ടം, യോദ്ധാവ്, മാത്സര്യബുദ്ധി

• കേപ്രികോൺ:ടോറസ്: ശുക്രൻ

കല, സൗന്ദര്യം, സെന്‌സിതറ്റിവിറ്റി , ഇമോഷന്‌സ് , സമൃദ്ധി

• അക്വരിയാസ്: ജെമിനായ്:ബുധൻ

ആശയ വിനിമയം, മീഡിയ, ബുദ്ധി, പഠനം

• പയ്‌സീസ്: ക്യാന്‌സിർ: ചന്ദ്രൻ

വികാരം, വികാരപ്രകടനം, സങ്കല്പം: സുരക്ഷയെ കുറിച്ചുള്ള അധിക ആലോചന

മാതാ പിതാക്കളുടെ അഞ്ചാം ഭാവം അനുസരിച്ച്കുട്ടികളുടെ വ്യക്തിത്വം, അഞ്ചാം ഭാവത്തിലെ രാശി, അതിന്റെ അധിപൻ, എന്നിവയുടെ ആകെ തുക ആയിരിക്കും. അതിനൊപ്പം കുട്ടികളുടെ ലഗ്‌നം, കുട്ടികളുടെ ടെമ്പരമേന്റ്‌റ് എന്നിവയും കൂട്ടി വായിക്കുക.

അഞ്ചാം ഭാവത്തിൽ നിന്ന് നമുക്ക് ശുഭ സൂചനകൾ ആണെങ്കിലും, ദുസൂചനകൾ ആണെങ്കിലും ഒരു കുട്ടി അല്ലെങ്കിൽ വ്യക്തി അയാളുടെ ജീവിതത്തിൽ പരീക്ഷണങ്ങൾ നേരിടും എന്നത് നിശ്ചയമാണ്. നമ്മുടെ അഞ്ചാംഭാവം അല്പം കഠിനമായ അവസ്ഥയിൽ ആണ് എന്ന് കരുതുക അതിനര്ത്ഥം് നമ്മുടെ കുട്ടികൾ നശിച്ചു പോകും അല്ലെങ്കിൽ അവർ സമൂഹ വിരുദ്ധർ ആയി വളരും, എന്നല്ല. പകരം അവരുടെ വളര്ച്ച്യിൽ അല്പം എക്‌സ്ട്ര മൈലുകൾ മാതാ പിതാക്കൾ നീങ്ങേണ്ടി വരും എന്നതിന്റെ സൂചന മാത്രമാണ്. ഒരു പക്ഷെ കുട്ടികളെ ലഭിക്കുന്നതിൽ ആയിരിക്കാം, അല്ലെങ്കിൽ അവരെ നേര്വടഴി നടത്തുന്നതിൽ ആയിരിക്കാം, അല്ലെങ്കില്അൂവരുടെ കഴിവുകൾ കണ്ടെത്തുന്നതിൽ ആയിരിക്കാം, ചില കുട്ടികൾ ലേറ്റ് ബ്ലൂമെഴ്‌സ് ആയിരിക്കാം.ഇപ്പോഴത്തെ സാമൂഹിക ചുറ്റുപാടിൽ എത്ര ശുഭ സൂചനകൾ കണ്ടാലും മാതാ പിതാക്കൾ കുട്ടികളുടെ കാര്യത്തിൽ എക്‌സ്ട്ര മൈലുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്. അങ്ങനെ ഉള്ള വാര്ത്ത കൾ ആണല്ലോ ദിവസേന നമ്മെ തേടി എത്തുന്നത്.

മാതാ പിതാക്കളുടെ ലഗ്‌നം, ആ ലഗ്‌നതിന്റെ അധിപൻ, ആ അധിപനുമായി അഞ്ചാം ഭാവധിപന്റെ ബന്ധം. അഞ്ചാം ഭാവാധിപൻ നില്ക്കു ന്ന നക്ഷത്രം, അഞ്ചാം ഭാവത്തിൽ നില്ക്കു ന്ന ഗ്രഹങ്ങൾ അവ സ്ഥിതി ചെയ്യുന്ന നക്ഷത്രം, ആ നക്ഷത്രത്തിന്റെ അധിപൻ ആ അധിപൻ എവിടെ സ്ഥിതി ചെയ്യുന്നു എന്നിവയും മറ്റനേകം കാര്യങ്ങളും നോക്കി മാത്രമേ കുട്ടികളുടെ കാര്യത്തെ കുറിച്ച് നമുക്ക് തീര്ച്ച പറയാൻ സാധിക്കൂ. ഇവ കൂടെ സപ്താംശ ചാര്ട്ടിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ കുട്ടികലെ കുറിച്ച് പറയാൻ പാടുള്ളതല്ല.

കുട്ടികളുടെ ചാര്ട്ടിൽ, നാലാം ഭാവം ചന്ദ്രൻ എന്നിവ മാതാവിനെയും. ഒന്പടതാം ഭാവം സൂര്യൻ എന്നിവ പിതാവിനെയും സൂചിപ്പിക്കുന്നു. ഈ ഭാവങ്ങളെ വിശകലനം ചെയ്യുന്നതിൽ നിന്നും മാതാവും പിതാവും കുട്ടിയോട് നീതി പാലിക്കുമോ എന്ന് നിസ്സംശയം പറയാൻ കഴിയുന്നതാണ്. ഇവയെ കുറിച്ച് അടുത്ത ലക്കം വിശദീകരിക്കുന്നതാണ്.

ജൂലായ് മൂന്നാം വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ഈ ആഴ്ച ബുധൻ, ശുക്രൻ എന്നിവ നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങുന്നതാണ്. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന, അവയെ കുറിച്ചുള്ള ചര്ച്ചകൾ നടത്താനുള്ള അവസരങ്ങൾ എന്നിവ ഉണ്ടാകാം. ശുക്രൻ ഈ ഭാവത്തിൽ നില്ക്കുന്ന സമയം സിംഗിൾ വ്യക്തികൾക്ക് കൂടുതൽ മിംഗിൾ ചെയ്യാൻ അവസരങ്ങൾ ഉണ്ടാകാവുന്നതാണ്. പക്ഷെ ഈ അവസരങ്ങൾ ലോങ്ങ് ടേം ബന്ധങ്ങള്ക്ക് യോജിച്ചതാവണം എന്നില്ല. അതുകൊണ്ട് കൂടുതൽ പ്രതീക്ഷകൾ പാടില്ല. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനും, അവരിൽ നിന്നുള്ള നല്ല സമയത്തിനും അവസരം ഉണ്ടാകും. പുതിയ ഹോബികൾ, എഴുത്ത് എന്നിവ തുടങ്ങാൻ അവസരം ഉണ്ടാകാം.

സൂര്യൻ നാലാം ഭാവത്തിൽ തന്നെ നില്ക്കുന്നു. കുടുംബം, വീട്, മാതാവ്, പൂർവ്വിക സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ കൂടുതൽ സംഭവങ്ങൾ നടക്കുന്നു. വീട് വില്പന, വാങ്ങൽ, മാറ്റം, റിന്നോവേഷൻ എന്നിവയിൽ ശ്രദ്ധിക്കും. മാതാവിനോടുള്ള കൂടുതൽ ഉത്തരവാദിത്തം മനസിലാക്കേണ്ട അവസ്ഥയിലൂടെ കടന്നു പോകാം. ബന്ധു ജനങ്ങളിൽ നിന്നുള്ള വാര്ത്തകൾ, അവരെ സന്ദര്ശിക്കാനും, അവർ സന്ദര്ശിക്കാനും ഉള്ള അവസരങ്ങൾ, പൂർവ്വികരെ സ്മരിക്കൽ, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
കുടുംബം, വീട്, മാതാവ്, പൂർവ്വിക സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിലേക്ക് ഈ ആഴ്ച ബുധനും ശുക്രനും നീങ്ങുന്നതാണ്. വീടിനെ കുറിച്ചും സ്വന്തം ജീവിതത്തെ കുറിച്ചും വളരെ ഇമോഷണൽ ആയ കാഴ്ചപ്പാടുകൾ ഉണ്ടാകാം. ബാല്യകാലത്തെ കുറിച്ച് മാതാപിതാക്കളോടുള്ള ചര്ച്ച, വീട് മാറ്റം വില്പന, മോടി പിടിപ്പിക്കൽ എന്നിവ നടത്താനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. വീട്ടുകാരും ഒന്നിച്ചുള്ള യാത്രകളും ഉണ്ടാകാം.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. കൂടുതൽ ആശയ വിനിമയങ്ങൾ നടത്തേണ്ട സാഹചര്യങ്ങൾ വന്നു ചേരും. ആശയ വിനിമയ ശേഷി ഉപയോഗിച്ചുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക, സഹോദരങ്ങളെ സഹായിക്കാനോ അവരോടുള്ള ഗൗരവതരമായ ചര്ച്ചകൾ നടത്താനുള്ള അവസരങ്ങളോ ലഭിക്കാം. കൂടുതൽ നെറ്റ് വര്ക്കിങ്, അതുവഴി ഉപകാരപ്രദമായ കോൺട്രാക്ടുകൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരങ്ങൾ, കൂടുതൽ ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര് എന്ന മൂന്നാം ഭാവത്തിലേക്ക് ബുധൻ ശുക്രൻ എന്നിവ ഈ ആഴ്ച എത്തുന്നതാണ്. കൂടുതൽ ചെറു പ്രോജക്ടുകൾ, ചെറു കോഴ്‌സുകൾ, ചെറു യാത്രകൾ എന്നിവ ഉണ്ടാകാം. സഹോദരങ്ങളോടുള്ള കൂടുതൽ ആശയ വിനിമയം, അവരെ സന്ദര്ശിക്കൽ, ഇലക്ട്രോണിക്‌സ് ഉപകരങ്ങൾ വാങ്ങാനുള്ള അവസരം, ആശയ വിനിമയം ഉപയോഗിച്ചുള്ള അനേക ജോലികൾ, ടെക്‌നോളജി സംബന്ധമായ ജോലികൾ ചെയ്യാനുള്ള അവസരം, അയല്ക്കാര്, കമ്മ്യൂണിറ്റികൾ എന്നിവയിൽ ചെയ്യുന്ന ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ കോണ്ട്രാക്ടുകൾ ലഭിക്കാനും സാധ്യത.

സൂര്യൻ നിങ്ങളുടെ രണ്ടാം ഭാവത്തിൽ തന്നെ തുടരുന്നു. ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിൽ തന്നെ തുടരുന്നു. ഫിനാന്ഷ്യൽ പ്ലാനിങ് നടത്താനുള്ള കൂടുതൽ ആലോചനകൾ. പുതിയ ധന സമ്പാദന മാര്ഗത്തെ കുറിച്ചുള്ള ചര്ച്ചകൾ, രണ്ടാം ജോലിക്ക് വേണ്ടി ഉള്ള ആലോചന, അധിക ചെലവിനെ കുറിച്ചുള്ള ആകുലതകൾ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം, വസ്തുവകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിലേക്ക് ബുധൻ, ശുക്രൻ എന്നിവ ഈ ആഴ്ച നീങ്ങുന്നതാണ്. പുതിയ ധന സമ്പാദന മാര്ഗങ്ങളെ കുറിച്ചുള്ള ചര്ച്ച, സ്വന്ത മൂല്യ വര്ധനയെ കുറിച്ചുള്ള ആലോചനകൾ, സ്വന്തം കഴിവുകളെ ഉയര്ത്തിക്കാട്ടാനുള്ള പ്രവണത, അധിക ചെലവിനെ കുറിച്ചുള്ളചിന്തകൾ, വില കൂടിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

സൂര്യൻ നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ തന്നെ തുടരുന്നു. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാകേണ്ട അവസ്ഥയാണ്. പുതിയ ലുക്‌സ് വരുത്താൻ ഉള്ള നീക്കങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, പുതിയ വഴികളിൽ കൂടി ഉള്ള യാത്രകൾ, പുതിയ അറിവുകൾ എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ് വീക്ഷണകോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലേക്ക് ബുധനും ശുക്രനും ഈ ആഴ്ച നീങ്ങുന്നതാണ്. പുതിയ ലുക്‌സ് പരീക്ഷിക്കാൻ ശ്രമിക്കും. വ്യക്തി ജീവിതത്തെ കുറിച്ചും, സാമൂഹിക ജീവിതത്തെ കുറിച്ചും കൂടുതല് ചര്ച്ചകൾ, ആലോചനകള് എന്നിവ നടത്തും. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയെ കുറിച്ചുള്ള ആലോചനകൾ, പദ്ധതികൾ, മറ്റുള്ളവരെ ആകര്ഷിക്കാനുള്ള ഉപായങ്ങൾ പ്ലാൻ ചെയ്യൽ എന്നിവ നടത്തും. കൂടുതൽ ചര്ച്ചകൾ, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ്‌പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, ദൂരദേശ വാസം, നഷ്ടങ്ങൾ, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ അല്പനാളേക്ക് കൂടി തുടരുന്നതാണ്. മാനസികസമ്മര്ദ്ദങ്ങളെ ഡീൽ ചെയ്യാനുള്ള അവസരമാണിത്. മനസിനെ ഭാരപ്പെടുതിക്കൊണ്ടിരിക്കുന്ന വിഷയങ്ങളെ കുറിച്ചുള്ള ഉൾവിളികൾ പ്രതീക്ഷിക്കുക. പ്രാര്ത്ഥന, ധ്യാനം എന്നിവയോടുള്ള കൂടുതൽ താല്പര്യം പ്രതീക്ഷിക്കുക. ചാരിറ്റി, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ്‌പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, ദൂരദേശ വാസം, നഷ്ടങ്ങൾ, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച ബുധനും ശുക്രനും എത്തുന്നതാണ്. ഈ വര്ഷം ഇത് വരെ നിങ്ങൾ ചെയ്ത ജോലികളെ കുറിച്ചുള്ള ഏകദേശ റിപ്പോര്ട്ട് തയ്യാറാക്കും. ഏകാന്തനായി തീരാൻ കൂടുതൽ ആഗ്രഹിക്കും. മനസ്സിൽ ഉള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറാവുകയില്ല. നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്നുള്ള വ്യക്തികളുടെ സന്ദര്ശ്‌നം എന്നിവയും പ്രതീക്ഷിക്കുക.

മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ അല്പ നാളേക്ക് കൂടി ഉണ്ടാകും. ഭാവിയിലേക്കുള്ള പ്ലാനുകൾ തയ്യാറാക്കും. പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള അവസരങ്ങൾ തുടര്ന്ന് കൊണ്ടേയിരിക്കുന്നു. ടീം ജോലികളിൽ കൂടുതൽ ബിസിയാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും താല്പര്യം പ്രകടിപ്പിക്കും. സുഹൃദ് ബന്ധങ്ങളിലും പല രീതിയിൽ ഉള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിലേക്ക് ബുധനും ശുക്രനും ഈ ആഴ്ച നീങ്ങുന്നതാണ്. ടീം ജോലികളിൽ കൂടുതൽ സമയം ചിലവക്കേണ്ടാതായി വരും. ഈ ജോലികളിൽ നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവർ ചര്ച്ച ചെയ്യും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയോടുള്ള അടുപ്പം എന്നിവയും പ്രതീക്ഷിക്കുക. സുഹൃത്തുക്കളുടെ കൂടെ കൂടുതൽ സമയം ചെലവാക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. പുതിയ ഗ്രൂപുകളിൽ ചെന്നെത്താനുള്ള സാഹചര്യങ്ങൾ ഒത്തു വന്നേക്കാം. സോഷ്യൽ മീഡിയയിൽ കൂടതൽ നീക്കങ്ങൾ. സുഹൃത്തുക്കൾ വഴി പുതിയ വ്യക്തികളെ കാണാൻ ഉള്ള അവസരം, സമാന മനസ്‌കരുടെ ഒപ്പമുള്ള ജോലികൾ. ഭാവി പദ്ധതികളെ കുറിച്ചുള്ള ആലോചനകൾ എന്നിവയും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതമാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ അല്പനാളേക്ക് കൂടി സൂര്യൻ ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങൾ, ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ, അധികാരികളുടെ ഇടപെടലുകൾ, മാതാപിതാക്കളുടെ നിര്‌ദ്ദേശം ലഭിക്കൽ, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കൽ, ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതമാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിലേക്ക് ബുധൻ, ശുക്രൻ എന്നിവ ഈ ആഴ്ച നീങ്ങുന്നതാണ്. എഴുത്ത്, ആശയ വിനിമയം, ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, സൗന്ദര്യം, കല എന്നീ മേഖലയിൽ ജോലി ചെയ്യുന്നവര്ക്ക് വളരെ പ്രാധാന്യം ലഭിക്കാം. അധികാരികളോടുള്ള ചര്ച്ച പ്രതീക്ഷിക്കുക. ജോലിയെ കുറിച്ചുള്ള കൂടുതൽ സംവാദം പ്രതീക്ഷിക്കുക. ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ തയ്യാറാക്കുന്ന പ്രചോദനം ലഭിക്കും. ക്രിയേറ്റീവ് ജോലികളിൽ പുതിയ കാര്യങ്ങൾ ചെയ്യും.

ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ അല്പ നാളുകൾ കൂടി സൂര്യൻ ഉണ്ടാവുന്നതാണ് ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ താല്പര്യം പ്രതീക്ഷിക്കുക. വിദേശ സംസ്‌കാരത്തോടുള്ള അടുത്ത ഇടപഴകൽ, വിദേശത്ത നിന്നുള്ള വാര്ത്തകൾ ലഭിക്കൽ, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന, പഠിപ്പിക്കാനുള്ള അവസരം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള ആലോചനകൾ, പദ്ധതികൾ എന്നിവയും ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവതിലേക്ക് ഈ ആഴ്ച ബുധൻ ശുക്രൻ എന്നിവ എത്തുന്നതാണ്. ദൂര യാത്രകള്ക്കുള്ള സാധ്യതകൾ, വിദേശസംസ്‌കാരത്തോടുള്ള അടുത്ത ഇടപഴകൽ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ ഉള്ള പുതിയ അവസരങ്ങൾ, പുതിയ വിഷയങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഉള്ള അവസരങ്ങൾ, പുതിയ ഭാഷ സംസ്‌കാരം എന്നിവയോടുള്ള താല്പര്യം, യാത്രക്കിടയിൽ പുതിയ വ്യക്തികളെ കണ്ടെത്തൽ എന്നിവയും പ്രതീക്ഷിക്കുക.

സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ സൂര്യൻ അല്പനാളുകൾ കൂടി ഉണ്ടാകും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ആലോചന, ധനകാര്യത്തിൽ നടത്തുന്ന സംശയ നിവാരണം, ബിസിനസ്/ജീവിത പങ്കാളിയോട് നടത്തുന്ന ഗൗരവമായ ചര്ച്ചകൾ എന്നിവ പ്രതീക്ഷിക്കുക. ലോണുകളെ കുറിച്ചുള്ള ആലോചന, ലോണുകൾ കൊടുക്കുവാനും വാങ്ങുവാനും ഉള്ള സാഹചര്യം, മാനസികവും ഭൗതീകവുമായ രൂപാന്തരം എന്നിവയും പ്രതീക്ഷിക്കുക. ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയെ കുറിച്ചും പ്ലാനുകൾ ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിലേക്ക് ഈ ആഴ്ച ബുധൻ ശുക്രൻ എതുന്നതായിരിക്കും. റിസേര്ച്ച് ജോലികളിൽ അവസരങ്ങൾ ഉണ്ടാകും. ഫിനാന്ഷ്യൽ പ്ലാനിങ്ങിനെ കുറിച്ച ആലോചിക്കും. പുതിയ പാര്ട്ണർഷിപ്പുകളെ കുറിച്ചുള്ള ആലോചനകൾ, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള നീക്കങ്ങൾ പെട്ടന്നുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സൂര്യൻ നിങ്ങളുടെ ഏഴാം ഭാവത്തിൽ അല്പ നാളുകൾ കൂടി ഉണ്ടാകും. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന എഴാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതായ അവസരങ്ങൾ ഉണ്ടാകും. ബിസിനസ്/ ജീവിത ബന്ധങ്ങളിൽ കൂടുതൽ ആശയ വിനിമയങ്ങൽ നടക്കും. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ അവസരം ഉണ്ടാകാം. ബന്ധങ്ങളെ മെച്ചപ്പെടുത്താൻ വേണ്ടി നിങ്ങൾ ശ്രമിക്കും. പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയിൽ താല്പര്യം ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന എഴാം ഭാവത്തിലേക്ക് ബുധൻ ശുക്രൻ എന്നിവ ഈ ആഴ്ച നീങ്ങും. പുതിയ ബന്ധങ്ങൾ, പ്രേമ ബന്ധം, വിവാഹബന്ധം, ബിസിനസ് ബന്ധം എന്നിവയിൽ അവസരങ്ങൾ ഉണ്ടാകാം. പുതിയ പാര്ട്ണർഷിപ്പുകളെ കുറിച്ച് ആലോചിക്കും. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കും.

ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകര്, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭവത്തിൽ സൂര്യൻ അല്പ നാളുകൾ കൂടി ഉണ്ടാകും. ജോലിയിലെ പുതിയ ഉത്തരവാദിതങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ആലോചന, സഹപ്രവര്ത്തകരോടുള്ള അടുപ്പത്തെ കുറിച്ചുള്ള ബോധ്യം, കൂടുതൽ ചെറു പ്രോജക്ടുകൾ, പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത, പുതിയ ആരോഗ്യക്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളര്ത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിലേക്ക് ബുധൻ, ശുക്രൻ എന്നിവ ഈ ആഴ്ച എത്തുന്നതാണ്. കൂടുതൽ ചെറു പ്രോജക്ടുകൾ, ഇലക്ട്രോണിക്‌സ്, ആശയ വിനിമയം, സൗന്ദര്യം, കല എന്നീ മേഖലയിൽ ജോലി ചെയ്യുന്നവര്ക്കുള്ള കൂടുതൽ അവസരങ്ങൾ, കൂടുതൽ ടീം ജോലികൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, സഹ പ്രവര്ത്തകരോടുള്ള കൂടുതൽ ചര്ച്ചകൾ, വളര്ത്തു മൃഗങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തെ നവീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ എന്നിവയും പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തില് സൂര്യൻ അല്പ നാളുകൾ കൂടി ഉണ്ടാവുന്നതാണ്. സെല്ഫ് പ്രോമോഷനുള്ള അവസരങ്ങൾ, നിങ്ങളുടെ സ്വന്തം സംരഭങ്ങളെ കുറിച്ചുള്ള ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയെ കുറിച്ചുള്ള താല്പര്യം അവരുടെ ഒപ്പം നടത്തുന്ന നീക്കങ്ങൾ, പുതിയ ഹോബികളോടുള്ള താല്പര്യം, ക്രിയേറ്റീവ് ജോലികളിൽ ഉള്ള താല്പര്യം എന്നിവയും ഉണ്ടാകും.

jayashreeforecast@gmail.com