- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലായ് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നിൽക്കുന്നു. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകും. സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിക്കാൻ ഉള്ള സാഹചര്യം, പുതിയ പ്രേമ ബന്ധങ്ങള്ക്കുള്ള സാധ്യതകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, പുതിയ ഹോബികൾ, ഉല്ലാസത്തിന് വേണ്ടി സമയം ചിലവഴിക്കൽ എന്നിവയും പ്രതീക്ഷിക്കുക. ടോറസ് (ഏപ്രിൽ 20 - മെയ് 20)മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ ശുക്രൻ, ബുധൻ എന്നിവ നില്ക്കുന്നു. വീട് മാറ്റം, വില്പന, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീടുമായി ബന്ധപ്പെട്ട മറ്റു ജോലികൾ എന്നിവ പ്രതീക്ഷിക്കുക. ബന്ധുജന സമാഗമം, പൂർവ്വികരെ സ്മരിക്കൽ, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം. വീട്ടിൽ നിന്നുള്ള യാത്
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നിൽക്കുന്നു. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകും. സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിക്കാൻ ഉള്ള സാഹചര്യം, പുതിയ പ്രേമ ബന്ധങ്ങള്ക്കുള്ള സാധ്യതകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, പുതിയ ഹോബികൾ, ഉല്ലാസത്തിന് വേണ്ടി സമയം ചിലവഴിക്കൽ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ ശുക്രൻ, ബുധൻ എന്നിവ നില്ക്കുന്നു. വീട് മാറ്റം, വില്പന, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീടുമായി ബന്ധപ്പെട്ട മറ്റു ജോലികൾ എന്നിവ പ്രതീക്ഷിക്കുക. ബന്ധുജന സമാഗമം, പൂർവ്വികരെ സ്മരിക്കൽ, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം. വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാ പിതാക്കളോടുള്ള ഗൗരവമായ സംവാദം, വീടിനു വേണ്ടി ഉള്ള വസ്തുക്കൾ വാങ്ങൽ എന്നിവയും ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നില്ക്കുന്നു. ചെറു യാത്രകള്ക്കുള്ള അവസരങ്ങൾ, കരിയർ സംബന്ധമായ കോഴ്‌സുകൾ, എഡിറ്റിങ് എഴുത്ത് സംബന്ധിച്ച ജോലികൾ, സഹോദരങ്ങളുമായുള്ള ഗൗരവമായ ചര്ച്ചകൾ, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ എന്നിവ പ്രതീക്ഷിക്കുക. അയല്ക്കാർ കമ്മ്യൂണിറ്റികൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ജോലികളും ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം, വസ്തുവകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ ശുക്രൻ എന്നിവ നില്ക്കുന്നു. ധനകാര്യത്തെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ, വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള സാധ്യത, നിങ്ങളുടെ കഴിവുകൾ എടുത്തു കാട്ടുവാനുള്ള അനേകഅവസരങ്ങൾ പുതിയ ബിസിനസ് പ്രോജക്ടുകളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരവും ഉണ്ടാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നില്ക്കുന്നു. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ആരോഗ്യം, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തും. പുതിയ വ്യക്തി ബന്ധങ്ങളും ഉണ്ടാകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ വാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നില്ക്കുന്നു. ഈ ഭാവം മാനസിക സമ്മര്ദ്ദങ്ങളുടെത് ആകയാൽ നിങ്ങൾ കൂടുതൽ ശ്രദ്ധ മനസിനെ നിയന്ത്രിക്കുന്നതിൽ ആയിരിക്കും. ചാരിറ്റി പ്രവര്ത്തനങ്ങളിൽ ശ്രദ്ധ ഉണ്ടാകും. പ്രാര്ത്ഥന, ധ്യാനം എന്നിവയിൽ സമയം ചിലവഴിക്കും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ,ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ ശുക്രൻ, ബുധൻ എന്നിവ നില്ക്കുന്നു. പുതിയ ഗ്രൂപ്പുകളിൽ ചേരാൻ അവസരങ്ങൾ ഉണ്ടാകും. ലോങ്ങ് ടേം പദ്ധതികൾ രൂപീകരിക്കും. ടീം ജോലികളിൽ നിന്ന് കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ സൂര്യൻ, ശുക്രൻ ബുധൻ എന്നിവ നില്ക്കുന്നു. ജോലിയിലെ പുതിയ അവസരങ്ങൾ, പുതിയ ഉത്തരവാദിത്തങ്ങൾ എന്നിവ പ്രതീക്ഷിക്കുക. അധികാരികളുമായി ഉള്ള ചര്ച്ചകൾ, എഴുത്ത്, ആശയ വിനിമയം, കല, സൗന്ദര്യം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള നല്ല അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നില്ക്കുന്നു. ദൂര യാത്രകള്ക്കുള്ള ആലോചനകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള സാധ്യതകൾ, നിയമ വശങ്ങളെ കുറിച്ചുള്ള ചര്ച്ചകൾ, ആത്മീയതയോടുള്ള താല്പര്യം, ഉപരി പഠനത്തെ കുറിച്ചുള്ള ചിന്തകൾ, വിദേശത്തു നിന്നുള്ള വാര്ത്തകൾ ലഭിക്കൽ എന്നിവ പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സെക്‌സ്, തകര്ച്ചകൾ, പാര്ട്ണർഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നില്ക്കുന്നു. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്ച്ചകൾ പ്രതീക്ഷിക്കുക, പുതിയ എഗ്രീമെന്റുകളിൽ ചേരാനുള്ള സാഹര്യങ്ങൾ ഉണ്ടാകാം. നിക്ഷേപങ്ങൾ, ലോണുകൾ, മറ്റു ഫിനാന്ഷ്യൽ പ്രോജക്ടുകൾ എന്നിവയെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ സൂര്യൻ , ബുധൻ ശുക്രൻ എന്നിവ നില്ക്കു ന്നു. പുതിയ ബിസിനസ് ബന്ധങ്ങൾ , വ്യക്തി ബന്ധങ്ങൾ എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ കൊന്റ്രാക്ക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ എന്നാ ആറാം ഭവതിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നില്ക്കുപന്നു. കൂടുതൽ ചെറു പ്രോജക്ക്ട്ടുകളിൽ ശ്രദ്ധ ഇതും. ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി , ആശയ വിനിമയം, എഴുത്ത്, സൗന്ദര്യം, കല എന്നീ മേഖലയിൽ ജോലി ചെയ്യുന്നവര്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാം. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, വളര്ത്തു മൃഗങ്ങളോടുള്ള കരുണ എന്നിവയ്ക്കും കൂടുതൽ അവസരങ്ങൾ ഉണ്ടാകാം.