- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഗസ്റ്റ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒമ്പതാം ഭാവത്തിലേക്ക് ചൊവ്വ ഈ ആഴ്ചയിൽ എത്തുന്നതാണ്. ഈ ഭാവത്തിൽ ശനിയും നില്ക്കുന്നു. ഇവ രണ്ടും ഒമ്പതാം ഭാവത്തിലെ വിഷയങ്ങളിൽ ശക്തമായ നീക്കങ്ങൾ നടത്താൻ നിങ്ങളെ സ്വാധീനിക്കുന്നതാണ്. ഉപരിപഠനം, ദൂര യാത്രകൾ, നിയമവുമായുള്ള നേര്ക്കാഴ്ച, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ഈ വിഷയങ്ങളിൽ നിങ്ങളുടെ കാഴ്‌ച്ചപ്പാടുകൾ വ്യക്തമാക്കാനുള്ള അവസരവും ലഭിക്കാം. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ അവസരങ്ങൾ, സെല്ഫ് പ്രോമോഷനുള്ള അനേക അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക. അഞ്ചാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ ശുക്രൻ എത്തുന്നതാണ്. ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒമ്പതാം ഭാവത്തിലേക്ക് ചൊവ്വ ഈ ആഴ്ചയിൽ എത്തുന്നതാണ്. ഈ ഭാവത്തിൽ ശനിയും നില്ക്കുന്നു. ഇവ രണ്ടും ഒമ്പതാം ഭാവത്തിലെ വിഷയങ്ങളിൽ ശക്തമായ നീക്കങ്ങൾ നടത്താൻ നിങ്ങളെ സ്വാധീനിക്കുന്നതാണ്. ഉപരിപഠനം, ദൂര യാത്രകൾ, നിയമവുമായുള്ള നേര്ക്കാഴ്ച, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ഈ വിഷയങ്ങളിൽ നിങ്ങളുടെ കാഴ്‌ച്ചപ്പാടുകൾ വ്യക്തമാക്കാനുള്ള അവസരവും ലഭിക്കാം.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു. ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ അവസരങ്ങൾ, സെല്ഫ് പ്രോമോഷനുള്ള അനേക അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക.
അഞ്ചാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ ശുക്രൻ എത്തുന്നതാണ്. ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്ത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്നിവയിൽ കൂടുതൽ തൃപ്തി ഉണ്ടാവാം. ജോലിയിൽ കൂടുതൽ തൃപ്തി, ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ നല്കാൻ പറ്റുന്ന അവസ്ഥ എന്നിവ പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് നടക്കുന്ന ഫലപ്രദമായ ചര്ച്ചകൾ, വളര്ത്തു മൃഗങ്ങളോടുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.
പതിനെട്ടാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ എത്തും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. സുഹൃദ് ബന്ധങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, പുതിയ സുഹൃത്തുക്കളുടെ ആഗമനം, ലോങ്ങ്ടേം പദ്ധതികളെ കുറിച്ചുള്ള ആലോചന, പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി ഒൻപതാം തീയതി ശുക്രൻ നിങ്ങളുടെ ഏഴാം ഭാവതിലേയ്ക്ക് നീങ്ങുമ്പോൾ വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന എഴാം ഭാവത്തിൽ പുതിയ അവസ്ഥകൾ പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡവിഷയങ്ങൾ, ഭൗതികവും ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവതിലേയ്ക്ക് ചൊവ്വ എത്തുന്നതാണ്. ഈ ഭാവത്തിൽ ശനിയും നില്ക്കുന്നു. നിക്ഷേപങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചന, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്ച്ചകൾ, ലോണുകൾ ലഭിക്കാനും കൊടുക്കാനുമുള്ള ആലോചനകൾ, ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ഗൗരവതരമായ ചര്ച്ചകൾ എന്നിങ്ങനെ ധനപരമായ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക.
ആദ്യ ആഴ്ച തന്നെ നിങ്ങളുടെ നാലാം ഭാവത്തിൽ ന്യൂ മൂൺ എത്തും. മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. വീട് വില്പന, വാങ്ങൽ, മാറ്റം, ബന്ധു ജന സമാഗമം, വീടിനു വേണ്ടി പ്രധാനപ്പെട്ട കാര്യങ്ങൾ നടത്തുവാനുള്ള അവസരങ്ങൾ, മാതാപിതാക്കളോടുള്ള കൂടുതൽ സംസാരം എന്നിവ പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിലേക്ക് ശുക്രൻ ആദ്യ ആഴ്ചയിൽ തന്നെ നീങ്ങും. പുതിയ പ്രേമബന്ധങ്ങള്ക്കുള്ള അവസരങ്ങൾ ഉണ്ടാകാം. സെല്ഫ് പ്രോമോഷനുള്ള കൂടുതല് സാധ്യതകൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആലോചനകൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ, ഉല്ലാസത്തിന് വേണ്ടിയുള്ള അവസരങ്ങൾ, പുതിയ ഹോബികളെ കുറിച്ച് ആലോചിക്കാനുള്ള അവസരങ്ങൾ, ക്രിയേറ്റീവ് കഴിവുകളിൽ ഉള്ള വിശ്വാസം, അവയിൽ നിന്നും ഉണ്ടാകുന്ന അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
പതിനെട്ടാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂര്ണ ചന്ദ്രൻ എത്തും. ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ജോലിയിലെ പുതിയ ഉത്തരവാദിതങ്ങൾ, അധികാരികളോടുള്ള ചര്ച്ചകൾ, ജോലി സ്ഥലത്തെ നിങ്ങളുടെ പ്രാധാന്യത്തെ കുറിച്ചുള്ള ചിന്ത എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി ഒന്പതാം തീയതി ശുക്രൻ നിങ്ങളുടെ ആറാം ഭാവത്തിലെക്ക് നീങ്ങും. ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്ത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും. ജോലിയിൽ കൂടുതൽ പ്രാധാന്യം. സഹപ്രവര്ത്തകരുമായുള്ള അടുപ്പം എന്നിവയ്‌ക്കെല്ലാം അനുയോജ്യമായ അവസരം ഉണ്ടാവേണ്ടതാണ്.
ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന എഴാം ഭാവത്തിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ഈ ഭാവത്തിൽ ശനിയും നില്ക്കുന്നു. അടുത്ത കുറെ നാളുകളിലേക്ക് ഏഴാം ഭാവത്തിലെ വിഷയങ്ങൾ എല്ലാം തന്നെയും വളരെ അധികം പ്രാധാന്യം ഉള്ളതായി തീരും. ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള അവസരം ഉണ്ടാകും. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചനകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ എടുക്കാൻ പോകുന്ന തീരുമാനങ്ങൾ എന്നിവയിൽ കൂടുതൽ വെളിച്ചം ഉണ്ടാകും.
ആദ്യ ആഴ്ച തന്നെ നിങ്ങളുടെ മൂന്നാം ഭാവത്തിൽ ന്യു മൂൺ എത്തും. ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. സഹോദരങ്ങളോടുള്ള സംസാരം, ചെറു യാത്രകള്ക്കുള്ള തയ്യാറെടുപ്പുകൾ, ചെറുകോഴ്‌സുകള്ക്കുള്ള ആലോചന, മീഡിയ എഴുത്ത് എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ, കൂടുതൽ ആശയ വിനിമയങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അഞ്ചാം തീയതി നിങ്ങളുടെ നാലാം ഭാവത്തിലെക്ക് ശുക്രൻ എത്തും. മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നീ വിഷയങ്ങളിൽ കൂടതൽ ചലനങ്ങൾ ഉണ്ടാകും. വീട് മാറ്റം, വില്പന, അലങ്കരിക്കൽ എന്നിവയ്ക്കുള്ള അവസരം പ്രതീക്ഷിക്കുക. മാതാ പിതാക്കലോടുള്ള സംസാരം, ബാല്യ കാലത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.
പതിനെട്ടാം തീയതി നിങ്ങളുടെ ഒന്പതാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീ വിഷയങ്ങളിൽ കൂടുതൽ സാധ്യതകൾ ഉണ്ടാകാം. നിയമപ്രശങ്ങളെ കുറിച്ചുള്ള ചര്ച്ചകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, വിദേശത്തു നിന്ന് ലഭിക്കുന്ന വാര്ത്തകൾ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി ഒന്പതാം തീയതി ശുക്രൻ നിങ്ങളുടെ അഞ്ചാം ഭാവത്തിലെക്ക് നീങ്ങും. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രാവര്ത്തകർ, ശത്രുക്കൾ, വളര്ത്തുമൃഗങ്ങൾ എന്ന ആറാം ഭവത്തിലേക്ക് ഈ ആഴ്ച ചൊവ്വ നീങ്ങുന്നതാണ്. ഈ ഭാവത്തിൽ ശനിയും നില്ക്കുന്നു ആരോഗ്യ കാര്യത്തിൽ ഉള്ള ശ്രദ്ധ അധികം വേണ്ടി വരും. ജോലി, ഉത്തര വാദിതങ്ങൾ എന്നീ വിഷയങ്ങളിൽ നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന വിഷയങ്ങളിൽ പുതിയ ഉറച്ച തീരുമാനം എടുക്കാനുള്ള സാഹചര്യങ്ങളും ഒരുങ്ങി വരും. ആദ്യ ആഴ്ച തന്നെ നിങ്ങളുടെ രണ്ടാം ഭാവത്തിൽ ന്യു മൂൺ എത്തും. ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തില് കൂടുതല് നീക്കങ്ങൾ പ്രതീക്ഷിക്കുക. ധനകാര്യത്തെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകാം. ഫിനാന്ഷ്യനൽ പ്ലാനിങ്ങിനെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ പ്രതീക്ഷിക്കുക. അഞ്ചാം തീയതി ശുക്രൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകുന്നതാണ്. കൂടുതൽ ചര്ച്ചകൾ, സഹോദരങ്ങളുമായുള്ള സംവാദം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ ചെയ്യുവാനുള്ള ആഗ്രഹം, എഴുത്ത്, മീഡിയ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ പതിനെട്ടാം തീയതി പൂര്ണ ചന്ദ്രൻ ഉദിക്കും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ആലോചന, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ, മറ്റുള്ളവരുടെ ധനം ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ, പാര്ട്ണര്ഷിപ്പുകളെ കുറിച്ചുള്ള ആലോചന എന്നിവ ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിലെക്ക് ചൊവ്വ ആദ്യ ആഴ്ച തന്നെ എത്തുന്നതാണ്. ഇതേ ഭാവത്തിൽ തന്നെ ശനിയും നില്ക്കുന്നു. പ്രേമ ബന്ധങ്ങളിൽ പുരോഗമനം പ്രതീക്ഷിക്കുക. ക്രിയേറ്റീവ് കഴിവുകൾ സെക്ഷ്വൽ ബന്ധങ്ങൾ എന്നിവയിൽ പുരോഗമനം പ്രതീക്ഷിക്കുക. ഉല്ലാസത്തിന് വേണ്ടി ഉള്ള കൂടുതൽ സമയം, സെല്ഫ്് പ്രൊമോഷന് വേണ്ടി ഉള്ള അനേക അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള സാധ്യതകൾ എന്നിവയും ഉണ്ടാകാം. അഞ്ചാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ന്യു മൂൺ എത്തും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തില് സൗന്ദര്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ആദ്യ ആഴ്ചയിൽ തന്നെ ശുക്രൻ നിങ്ങളുടെ രണ്ടാം ഭാവത്തിൽ എത്തുന്നതാണ്. ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തില് കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് പ്രോജക്ക്ടുകൾ, പുതിയ ഫിനാന്ഷ്യൽ പ്ലാനിങ് നടത്താൻ ഉള്ള സാഹചര്യങ്ങൾ, നിങ്ങളുടെ മൂല്യ വര്ധനക്ക് അനുകൂലമായ അനേക സാഹചര്യങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഈ അവസരങ്ങളെ മെച്ചമായി ഉപയോഗിക്കുക. പതിനെട്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തില് പൂര്ണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന എഴാം ഭാവത്തിൽ ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ നടത്താൻ അവസരം ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളിൽ ശക്തിപ്പെടൽ ഉണ്ടാകാം. പുതിയ ബന്ധങ്ങൾ തുടങ്ങാനുള്ള അവസരങ്ങൾ, കൂടുതല് ഒത്തു തീര്പ്പിനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
അഞ്ചാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂര്ണചന്ദ്രൻ എത്തുന്നതായിരിക്കും. രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ വാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകും. ഈ ഭാവം മാനസിക സമ്മര്ദ്ദങ്ങളെ കുറിച്ചുള്ള ആലോചന, അവയെ എങ്ങനെ നേരിടണം എന്നാ ആലോചന, പ്രാര്ത്ഥന, ധ്യാനം എന്നിവയോടുള്ള താല്പര്യം, ആദ്യ ആഴ്ച തന്നെ ചൊവ്വ നിങ്ങളുടെ നാലാം ഭാവത്തിൽ എത്തും. ശനിയും ഇതേഭാവത്തിൽ നില്ക്കുന്നു. മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നീ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. വീട് വില്പന, മാറ്റം, വൃത്തിയാക്കൽ എന്നിവയക്ക് സമയം ഉണ്ടാകും. മാതാ പിതാക്കളോടുള്ള ഗൗരവതരമായ ചര്ച്ചകൾ, ബന്ധു ജനങ്ങളോടുള്ള സംസാരം എന്നിവയും പ്രതീക്ഷിക്കുക. ഈ വിഷയങ്ങളിൽ അല്പകാലം നല്ല ശ്രദ്ധ വേണ്ടി വരും.
അഞ്ചാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ശുക്രൻ എത്തുന്നതായിരിക്കും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തില് ശുക്രൻ എത്തുന്നതായിരിക്കും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, വ്യക്തി ബന്ധത്തിലും, സാമൂഹിക ജീവിതത്തിലും പുതിയ മാറ്റങ്ങൾ, പുതിയ വ്യക്തി ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
പതിനെട്ടാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്ത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭവതിൽ കൂടുതൽ നീക്കങ്ങൾ. ജോലിസ്ഥലത്തെ പുതിയ ഉത്തര വാദിതങ്ങൾ, ജോലിയെ കുറിച്ചുള്ള കൂടുതൽ ആലോചന, ആരോഗ്യത്തെ കുറിച്ചുള്ള ആലോചന, ജോലിയിൽ ചെയ്തു കൊണ്ടിരുന്നവയുടെ പൂര്ത്തീകരണം എന്നിവ പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ നീങ്ങുന്നതാണ്. ഈ ഭാവത്തിൽ ശനിയും നില്ക്കുന്നു. അടുത്ത കുറച്ചു നാളുകൾ നിങ്ങളുടെ ശ്രദ്ധമൂന്നാം ഭാവത്തിൽ അധികം ഉണ്ടാവേണ്ടതാണ്. ചെറുയാത്രകൾ, ഗൗരവമേറിയ ചര്ച്ചകൾ, ചെറു കോഴ്‌സുകളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവ ഉണ്ടാകാം. കൂടുതൽ ആശയ വിനിമയം, അയല്ക്കാർ കമ്മ്യൂണിറ്റികൾ എന്നിവർക്ക് വേണ്ടിയുള്ള ജോലികളും ഉണ്ടാകാം.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് ആദ്യ ആഴ്ച തന്നെ ന്യൂ മൂൺ എത്തുന്നതാണ്. ലോങ്ങ് ടേം പ്രോജക്ടുകൾ പ്ലാൻ ചെയ്യും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ സുഹൃത്തുക്കളുടെ ആഗമനം, പുതിയ ടീം ജോലികൾ എന്നിവ പ്രതീക്ഷിക്കുക.
അഞ്ചാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ എത്തുന്നതായിരിക്കും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ വാസം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തില് പൂര്ണ ചന്ദ്രൻ ഉദിക്കും. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ര പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽകുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള ആലോചനകൾ.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിലേക്ക് ആദ്യ ആഴ്ച തന്നെ ചൊവ്വ എത്തും. ഈ ഭാവത്തിൽ തന്നെ ശനിയും നില്ക്കുന്നു. രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ അല്പ കാലം അതീവ ശ്രദ്ധ വേണ്ടി വന്നേക്കാം. പുതിയ ധന സമ്പാദന മാര്ഗങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ചിന്ത, പുതിയ ബിസിനസ് പ്രോജക്ടുകളെ കുറിച്ചുള്ള ചര്ച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ ന്യൂ മൂൺ എത്തും. ജോലിയെ കുറിച്ചുള്ള ആലോചനകൾ, അധികാരികളോടുള്ള ചര്ച്ചകൾ, ജോലി സ്ഥലത്തെ പുതിയ നീക്കങ്ങൾ, ജോലിയിലെ പുതിയ ഉത്തരവാദിതങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
അഞ്ചാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിലെക്ക് ശുക്രൻ നീങ്ങുന്നതായിരിക്കും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ ലോങ്ങ് ടേം പദ്ധതികൾ, പുതിയഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, മുതിര്ന്ന സഹോദരങ്ങളിൽ നിന്ന് ലഭിക്കുന്ന സന്ദേശം, പുതിയ അനേകം അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
പതിനെട്ടാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ എത്തും. മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ വീട് വില്പന, വാങ്ങൽ, മാറ്റം എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, മാതാപിതാക്കലോടുള്ള സംസാരം എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലേക്ക് ചൊവ്വ ഈ ആഴ്ച എത്തുന്നതാണ്. ഈ ഭാവത്തിൽ ശനിയും നില്ക്കുന്നു. ഈ അവസ്ഥ അടുത്ത കുറെ നാളുകളിലേക്ക് ഉണ്ടാവും. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഉണ്ടാകാം. ഇത് വരെ മുടങ്ങിക്കിടന്ന പ്രോജക്ക്ട്ടുകളിൽ പുരോഗതി പ്രതീക്ഷിക്കുക. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പ്താം ഭാവത്തിൽ ന്യൂ മൂൺ എത്തുന്നതാണ്. ആത്മീയതയെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ, വിദേശത്ത നിന്നുള്ള സന്ദേശം ലഭിക്കൽ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഉപരിപഠനം, പഠിപ്പിക്കൽ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
അഞ്ചാം തീയതി നിങ്ങളുടെ പത്താം ഭാവത്തിലെക്ക് ശുക്രൻ എത്തും. ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ പുതിയ നീക്കങ്ങൾ നടക്കും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ, ജോലി സ്ഥലത്തെ നവീകരണം, അധികാരികളുടെ ഉപദേശം, സൗന്ദര്യം, കല എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവര്ക്കുള്ള പ്രാധാന്യം എന്നിവ പ്രതീക്ഷിക്കുക.
പതിനെട്ടാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂര്ണചന്ദ്രൻ ഉദിക്കുന്നതാണ്. ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ സഹോദരങ്ങളോടുള്ള സംവാദം, ചെറു യാത്രകളെ കുറിച്ചുള്ള ആലോചനകൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരങ്ങൾ, മീഡിയയിൽ നടത്തുന്ന നീക്കങ്ങൾ, അയല്ക്കാ ർ, കമ്യൂണിറ്റികൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് രണ്ടാം തീയതി ചൊവ്വ എത്തുന്നതായിരിക്കും. ശനിയും ഇതേ ഭാവത്തിൽ തന്നെ നില്ക്കുന്നു. ഏകാന്തനായി തീരാനുള്ള ആഗ്രഹം, കൂടുതൽ റിസേര്ച്ച് ജോലികളിൽ തിരക്കേറുന്ന അവസ്ഥ, ഈ ഭാവം മാനസിക സമ്മര്ദ്ദ്ങ്ങളുടെത് ആകയാൽ അല്പം സാവധാനം നീങ്ങേണ്ട അവസ്ഥയാണ്.
ആദ്യ ആഴ്ച തന്നെ നിങ്ങളുടെ എട്ടാം ഭാവത്തിൽ ന്യു മൂൺ എത്തുന്നതാണ്. സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡവിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ്‌സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്നാ എട്ടാം ഭാവത്തിൽകൂടുതൽ ശ്രദ്ധ നല്‌കേണ്ടി വരും. ധന സംബന്ധമായ എല്ലാ വിഷയങ്ങളിലും നല്ല ആലോചന ഉണ്ടാവേണ്ടതാണ്. ലോണുകൾ ലഭിക്കൽ കൊടുക്കൽ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ട്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ആലോചന, ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയെ കുറിച്ചും ഉള്ള ആലോചനകൾ എന്നിവയും പ്രതീക്ഷിക്കുക.
അഞ്ചാം തീയതി നിങ്ങളുടെ ഒമ്പതാം ഭാവത്തിലേക്ക് ശുക്രൻ എത്തുന്നതാണ് ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീ വിഷയങ്ങളില് ആത്മീയതയെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ, വിദേശത്തു നിന്നുള്ള സന്ദേശം ലഭിക്കൽ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഉപരിപഠനം, പഠിപ്പിക്കൽ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
പതിനെട്ടാം തീയതി നിങ്ങളുടെ രണ്ടാംഭാവത്തിൽ പൂര്ണ ചന്ദ്രൻ എത്തുന്നതാണ്. ധനം, വസ്തുവകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തില് ധന സംബന്ധമായ വിഷയങ്ങളിൽ പൂര്ത്തീകരണം സംഭവിക്കും. പുതിയ ബിസിനസ് പ്രോജക്ക്ടുകൾ,വസ്തു വകകളെ കുറിച്ചുള്ള പ്ലാനുകൾ, നിങ്ങളുടെ സെല്ഫ്് വര്ത്ത് വര്ധിപ്പിക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവതിലെക്ക് ചൊവ്വ ആദ്യ ആഴ്ച തന്നെ എത്തുന്നതാണ്. ഈ ഭാവത്തിൽ ശനിയും നില്ക്കുളന്നു. പതിനൊന്നാം ഭാവത്തിലെ വിഷയങ്ങൾ ആയ ഗ്രൂപ്പ് പ്രോജക്ക്ടുകൾ , സുഹൃത്തുക്കൾ എന്നിവയിൽ പുതിയ നീക്കങ്ങൾ നടക്കും. ചാരിറ്റി പ്രവര്ത്തനങ്ങൾ, പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരൽ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള അവസ്ഥ, ലോങ്ങ് ടേം പധ്‌തൈകളുടെ പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക.
ആദ്യ ആഴ്ച തന്നെ നിങ്ങളുടെ ഏഴാം ഭാവത്തിൽ ന്യു മൂൺ എത്തുന്നതാണ്. വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ട്ടുകള് എന്ന എഴാം വിഷയങ്ങളിൽ പുതിയ തീരുമനങ്ങൾ ഉണ്ടാകും. ബന്ധങ്ങളുടെ നില നില്പിനായി ശ്രമിക്കാൻ തയ്യാറാകും. പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയെ കുറിച്ചുള്ള ചര്ച്ചകൾ പ്രതീക്ഷിക്കുക.
അഞ്ചാം തീയതി ശുക്രൻ നിങ്ങളുടെ എട്ടാം ഭാവതിലെക്ക് നീങ്ങുന്നതാണ്. സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈുര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം എന്നിവയിൽ കൂടുതൽ തീരുമാനങ്ങൾ എടുക്കും. പുതിയ ബിസിനസ് പ്രോജക്ക്ട്ടിനെ കുറിച്ചുള്ള ആലോചന ഉണ്ടാകാം. ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യാം.
പതിനെട്ടാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂര്‌ണോ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തില് കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. സൗന്ദര്യം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിലേക്ക് ചൊവ്വ എത്തുന്നതാണ്. ശനിയും ഇതേ ഭാവത്തിൽ നില്ക്കു ന്നു. ജോലിയിലെ പുതിയ തുടക്കങ്ങൾ, അധികാരികലുമായുള്ള സീരിയസ് ചര്ച്ചനകൾ, പുതിയ ബിസിനസ് അവസരങ്ങൾ, എന്നിവയിൽ കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ആദ്യ ആഴ്ച തന്നെ നിങ്ങളുടെ ആറാം ഭാവത്തിൽ ന്യു മൂൺ എത്തുന്നതാണ്.ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ പുതിയജോലിയെ കുറിച്ചുള്ള ആലോചന,ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, വളര്ത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതൽ എന്നിവയും പ്രതീക്ഷിക്കുക .
അഞ്ചാം തീയതി നിങ്ങളുടെ ഏഴാം ഭാവതിലെക്ക്ശുക്രന്എത്തുന്നതാണ്. വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ട്ടുകള്എന്ന എഴാം ഭാവത്തിൽ പങ്കാളിയുമായുള്ള ബന്ധത്തിൽ കൂടുതൽ നീക്കനഗൽ നടക്കും.പുതിയ എഗ്രീമെന്റുകൾ, കോന്റ്രാക്ക്ടുകൾ എന്നിവയിൽ പുതിയ സാധ്യകൾ പ്രതീക്ഷിക്കുക.
പതിനെട്ടാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ വാസം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാവിഷയങ്ങളിൽ കൂടുതൽ ചലനങ്ങൾ പ്രതീക്ഷിക്കുക. പ്രാര്ത്ഥലന, ധ്യാനം, നിഗൂഡ വിഷയങ്ങൾ എന്നിവയിൽ സമയം ചിലവഴിക്കും. ഏകാന്തനായി നില്ക്കളനുല്ല്‌ല ആഗ്രഹം, കൂടുതൽ റിസേര്ച് എന്നിവയും പ്രതീക്ഷിക്കുക.