- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാഴമാറ്റം വേദിക് ജ്യോതിഷത്തിൽ; ഓഗസ്റ്റ് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
വ്യാഴമാറ്റം വേദിക് ജ്യോതിഷത്തിൽ വ്യാഴം ഒരു രാശിയിൽ ഒരു വര്ഷം നില്ക്കും. വേദിക് ജ്യോത്സ്യം അനുസരിച്ച് ഇപ്പോൾ ചിങ്ങം രാശിയിൽ നില്ക്കുന്ന വ്യാഴം, കന്നി രാശിയിലേക്ക് ഓഗസ്റ്റ് പതിനൊന്നിനു നീങ്ങും. വ്യാഴം നാച്ചുറൽ സോഡിയാക് വീൽ അല്ലെങ്കിൽ രാശി ചക്രത്തിൽ ധനു, മീനം എന്നീ രാശികളുടെ നാഥൻ ആണ്. അദ്ദേഹം, ഗ്രഹങ്ങളിലെ ഏറ്റവും ശുഭ ഫലങ്ങൾ സൂചിപ്പിക്കുന്ന ഗ്രഹം ആണെന്നാണ് പുരാതന ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. അദ്ദേഹം ഏതു ഭാവത്തിൽ സ്ഥിതി ചെയ്യുന്നോ ആ ഭാവത്തിലെ വിഷയങ്ങൾ കൂടുതൽ ഏറ്റെടുക്കുവാൻ നമുക്ക് ആഗ്രഹം ഉണ്ടാകാം. ഇതാണ് പ്രധാന സൂചന. ഉദാഹരണം ലാഭങ്ങളുടെ ഭാവം ആയ പതിനൊന്നിൽ ഇദ്ദേഹം നില്ക്കു ക ആണെങ്കിൽ ആ വ്യക്തി വളരെ അധികം ധനം സമ്പാദിക്കാൻ കഴിയുന്ന വ്യക്തി ആയിരിക്കും എന്നാണ്. ഉണ്ടാകും എന്നല്ല. കൂടുതൽ ധനവാൻ ആകുവാൻ വേണ്ട ഒരു നാച്ചുറൽ അവസ്ഥ അദ്ധേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകും എന്നാണ് അര്ഥംണ. വ്യാഴം കര്ക്കിടകം എന്ന രാശിയിൽ അതീവ ബലവാനും, മകരം രാശിയിൽ ബലഹീനനും അസ്വസ്ഥനും ആണ്. വ്യാഴം സൂചിപ്പിക്കുന്ന കാര്യങ്ങൾ ഇവയ
വ്യാഴമാറ്റം വേദിക് ജ്യോതിഷത്തിൽ
വ്യാഴം ഒരു രാശിയിൽ ഒരു വര്ഷം നില്ക്കും. വേദിക് ജ്യോത്സ്യം അനുസരിച്ച് ഇപ്പോൾ ചിങ്ങം രാശിയിൽ നില്ക്കുന്ന വ്യാഴം, കന്നി രാശിയിലേക്ക് ഓഗസ്റ്റ് പതിനൊന്നിനു നീങ്ങും. വ്യാഴം നാച്ചുറൽ സോഡിയാക് വീൽ അല്ലെങ്കിൽ രാശി ചക്രത്തിൽ ധനു, മീനം എന്നീ രാശികളുടെ നാഥൻ ആണ്. അദ്ദേഹം, ഗ്രഹങ്ങളിലെ ഏറ്റവും ശുഭ ഫലങ്ങൾ സൂചിപ്പിക്കുന്ന ഗ്രഹം ആണെന്നാണ് പുരാതന ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. അദ്ദേഹം ഏതു ഭാവത്തിൽ സ്ഥിതി ചെയ്യുന്നോ ആ ഭാവത്തിലെ വിഷയങ്ങൾ കൂടുതൽ ഏറ്റെടുക്കുവാൻ നമുക്ക് ആഗ്രഹം ഉണ്ടാകാം. ഇതാണ് പ്രധാന സൂചന. ഉദാഹരണം ലാഭങ്ങളുടെ ഭാവം ആയ പതിനൊന്നിൽ ഇദ്ദേഹം നില്ക്കു ക ആണെങ്കിൽ ആ വ്യക്തി വളരെ അധികം ധനം സമ്പാദിക്കാൻ കഴിയുന്ന വ്യക്തി ആയിരിക്കും എന്നാണ്. ഉണ്ടാകും എന്നല്ല. കൂടുതൽ ധനവാൻ ആകുവാൻ വേണ്ട ഒരു നാച്ചുറൽ അവസ്ഥ അദ്ധേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകും എന്നാണ് അര്ഥംണ. വ്യാഴം കര്ക്കിടകം എന്ന രാശിയിൽ അതീവ ബലവാനും, മകരം രാശിയിൽ ബലഹീനനും അസ്വസ്ഥനും ആണ്.
വ്യാഴം സൂചിപ്പിക്കുന്ന കാര്യങ്ങൾ ഇവയാണ്. ആത്മീയത, ദൂര യാത്രകൾ, ഉയര്ന്നള പഠനം , എഴുത്ത്, പ്രസിദ്ധീകരണം, വിദേശ സംസ്‌കാരം . നാച്ചുറൽ സോഡിയാക് വീലിൽ ഒന്പ തു , പന്ത്രണ്ടു എന്നാ ഭാവങ്ങളെ ഇദ്ദേഹം ഭരിക്കുന്നു. വ്യാഴ മാറ്റം നിങ്ങളുടെ ബെര്ത്ത് ചാര്ട്ടി ൽ വ്യാഴ0 നില്ക്കു ന്ന ഭാവം നോക്കുക. ഈ ഭാവത്തെ വിഷയങ്ങളിൽ നിങ്ങള്ക്ക് കൂടുതൽ താല്പര്യം സാധാരണയിൽ കവിഞ്ഞ രീതിയിൽ കാണണം എന്നാണ്. ഈ ഭാവത്തെ ദൃഷ്ടികൾ, ഭാവത്തിൽ നില്ക്കുന്ന രാശി, ആ ഭാവം സ്ഥിതി ചെയ്യുന്ന നക്ഷത്രം എന്ന ഒട്ടനവധി കാര്യങ്ങൾ കൊണ്ടാണ് ഈ ഭാവത്തിൽ നിന്ന് നിങ്ങള്ക്കക വിജയമാണോ, പരാജയപ്പെടാൻ ഉള്ള സാധ്യതകൾ ആണോ, ആണെങ്കിൽ എങ്ങനെ അവയെ നമുക്ക് ഏറ്റെടുക്കാം, എന്ത് സ്ട്രാറ്റെജി പ്രയോഗിക്കാം എന്നാ കാര്യങ്ങൾ നാം അറിയുക.
പുരാതന ഗ്രന്ഥങ്ങളിൽ ഗോചര ഫലങ്ങൾ അല്ലെങ്കിൽ ട്രാന്‌സിറ്റ് ഫലങ്ങൾ ചന്ദ്ര രാശി കൊണ്ട് നോക്കണം എന്നാണ് എങ്കിലും ഈ ഫലങ്ങൾ ലഗ്‌നം സൂര്യ രാശി കൊണ്ടും നിങ്ങള്ക്ക് ബാധകം ആണോ എന്ന് നോക്കാവുന്നതാണ്. മൂന്നു രാശികളിലും ഈ നീക്കങ്ങൾ വളരെ അധികം മാറ്റങ്ങൾ കൊണ്ട് വരും.
വ്യാഴം അദ്ദേഹം ട്രാന്‌സിനറ്റ് ചെയ്യുന്ന രാശിയിൽ നിന്ന് 3 രാശികളെ, 5,7,9 എന്നാ കണക്കിൽ ദൃഷ്ടി ചെയ്യും.
എരീസ് /മേടം( ലഗ്‌നീ, രാശി)
മേടം രാശിയിൽ പെട്ട വ്യക്തികള്ക്ക് ആറാം ഭാവത്തിലേക്കാണ് വ്യാഴം വരുക. ആറാം ഭാവം സൂചിപ്പിക്കുന്ന കാര്യങ്ങള ജോലി സ്ഥലം, ആരോഗ്യം, വായ്പകൾ, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ എന്നിവ ആണെന്നറിയാമല്ലോ. വ്യാഴം, വിപുലീകരണത്തെ (expansion) സൂചിപ്പിക്കുന്ന ഗ്രഹം ആയതിനാൽ ആറാം ഭാവത്തിലെ വിഷയങ്ങളിൽ വിപുലീകരണം ഉണ്ടാകാം. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ അല്ലെങ്കിൽ കൂടുതൽ അധ്വാനം നല്‌കേണ്ട അവസ്ഥ ഉണ്ടാകും. ഈ അവസ്ഥ അല്പം പ്രയാസം ആയി തോന്നാം. എങ്കിലും നിങ്ങളുടെ അടുത്ത ട്രാന്‌സിറ്റ് ഉണ്ടാകുക ഏഴാം ഭാവത്തിലെക്ക് ആയിരിക്കും. ആ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങള്ക്ക് ഉണ്ടാകാൻ പോകുന്ന വിജയങ്ങൾക്ക് അടിത്തറ പാകുകയാണ് എന്ന് മാത്രം ആലോചിക്കുക. ഈ ഭാവം ധനപരമായ ഭാരങ്ങളെ സൂചിപ്പിക്കുന്നു. നിങ്ങള്ക്ക് ഇപ്പോഴുള്ള സാമ്പത്തിക പരാധീനതകളെ നിയന്ത്രിച്ചു മുന്നോട്ട് പോകേണ്ട സമയമാണ് വരാൻ പോകുന്നത്. അതോടൊപ്പം ഈ ട്രാന്‌സിട്റ്റ് അവസാനിക്കുമ്പോൾ ഈ പരാധീനതകളിൽ നിന്ന് നിങ്ങള്ക്ക് പൂര്ണ്മായ മോചനം ലഭിക്കുന്ന അവസ്ഥയായിരിക്കും. സാമ്പത്തിക പരാധീനത ഉള്ളവർ ഒരു debt management plan-നെ കുറിച്ചോ അല്ലെങ്കിൽ financial literacy class നെ കുറിച്ചോ ആലോചിക്കുന്നത് നല്ലതായിരിക്കും.
സഹപ്രവര്ത്തകർ, ശത്രുക്കൾ എന്നിവയിൽ നിന്ന് അല്പം അകലം പാലിക്കേണ്ട അവസ്ഥ ഇപ്പോഴേ പ്രതീക്ഷിക്കുക. അവരിൽ നിന്നും പ്രത്യേകിച്ച് ഒന്നും പ്രതീക്ഷിക്കാൻ പറ്റിയ സാഹചര്യം ആയിരിക്കില്ല. ഒന്നിലും ഞാൻ തല്പരൻ അല്ല, ഇതൊന്നും എനിക്ക് ബാധകം അല്ല എന്നാ ഒരു ''ലൈൻ ' സ്വീകരിക്കുകയാണ് നല്ലത്. ഇത് ഞാൻ സ്വീകരിച്ചു വിജയിച്ച സ്ട്രാറ്റെജി ആയതു കൊണ്ട് തന്നെ ശത്രു ദോഷത്തിൽ നിന്ന് രക്ഷപ്പെടാൻ ഈ മാര്ഗം തന്നെ സ്വീകരിക്കാൻ മറക്കരുത്. പൊതുവേ വ്യാഴം ട്രാന്‌സിറ്റ് അവസാനിപ്പിക്കുന്ന സമയം ഈ ശത്രുക്കൾ പിന്നോക്കം പോകുന്ന രീതിയാണ് കണ്ടു വരുന്നത്. ഈ ഭാവം ആരോഗ്യ കാര്യത്തെ കൂടി സൂചിപ്പിക്കുന്നു. ആരോഗ്യകാര്യത്തിൽ കൂടി ഒരു ശ്രദ്ധ ആവശ്യമാകും; ചെറു മൃഗങ്ങളോടുള്ള താല്പര്യം വര്ധിക്കാം. ഭ്രിഗു ശാസ്ത്രം അനുസരിച്ച് ആറാം ഭാവം സൂചിപ്പിക്കുന്ന കാര്യങ്ങൾ, അസുഖങ്ങൾ, പരിപോഷണം, ഭക്ഷണം, സേവനം, ജോലിക്കാർ, സേവകർ, കടങ്ങൾ, കന്നുകാലികൾ, വാടകക്കാർ,ശത്രുക്കൾ, മാതാവിന്റെ സഹോദരന്മാർ, പിശുക്ക്, മാനസിക സംഘട്ടനം, വ്യവഹാരങ്ങൾ.
ടോറസ് /ഇടവം
കുട്ടികൾ, അഭിരുചികൾ, വിനോദം, കലാപരമായകഴിവുകൾ, ഉല്ലാസം, കായിക മത്സരങ്ങൾ, പ്രേമം, അനുരാഗം, ചൂതാട്ടം പോലെ ഉള്ള മത്സരങ്ങൾ, ലോട്ടറി, സ്ഥാനപതികൾ, കര്മങ്ങൾ, മന്ത്രം, തന്ത്രം, മത പരമായ താല്പര്യം, വേദങ്ങൾ, അല്ലെങ്കിൽ സാധാരണ അറിവല്ലാത്ത ഉയര്ന്ന അറിവ്, മതപഠനം, ബുദ്ധി, സമ്പന്നത, ആത്മീയമായ ആചാരങ്ങൾ. (ഭ്രിഗു സൂത്ര ) എന്നീ വിഷയങ്ങളുടെ അഞ്ചാം ഭാവത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക. കുട്ടികളിൽ നിന്ന് സന്തോഷ വര്ത്തമാനം കേള്ക്കുവാൻ കഴിയണം. കുട്ടികളുടെ ജനനം, കുട്ടികളുടെ കാര്യത്തിലുള്ള കൂടുതൽ ശ്രദ്ധ, അവരുടെ ബൗദ്ധികവും, ശരീരിരികവും ആയ പോഷനതിനുള്ള മാര്ഗധങ്ങളിൽ ശ്രദ്ധ കൊടുക്കും, സ്വയം വെളിപ്പെടുത്തൽ നടത്താൻ ധാരാളം അവസരങ്ങൾ ലഭിക്കും, സ്വന്തം കഴിവുകളെ കൂടുതൽ പ്രമോട്ട് ചെയ്യാനുള്ള അവസരങ്ങൾ, പ്രപഞ്ചം നിങ്ങള്ക്കായി ഒരുക്കും. സ്വയം വെളിപ്പെടുത്തലിനു വേണ്ടി കഠിനമായി പരിശ്രമിക്കും. സ്വയം വെളിപ്പെടുത്തൽ എന്നാൽ തന്റെ കഴിവുകളെ ഉപയോഗിചുള്ളാ ചൂതാട്ടം വരെ നടത്തിക്കളയും. നിങ്ങൾ ഉപരിപഠനത്തിനായി ശ്രമിക്കും. ഈ ട്രാന്‌സിറ്റ് നിങ്ങള്ക്ക് എന്തുകൊണ്ടും നല്ല അനുഭവങ്ങൾ തരുന്നു. കുട്ടികൾ ജീവിതത്തിൽ സന്തോഷം നല്കുംന്ന സാഹചര്യങ്ങൾ കാണാം. അഞ്ചാം ഭാവം കുട്ടികളെ സൂചിപ്പിക്കുന്നു , കുട്ടികള്ക്ക് വേണ്ടി ആഗ്രഹിക്കുന്നവര്ക്ക് താരതമ്യേന അനുകൂല സമയമാണ് പ്രപഞ്ചം നല്കുിന്നത് . കുട്ടികൾ ഉണ്ടാകാൻ തടസം നേരിടുന്നവര്ക്കും ആ തടസങ്ങൾ എന്താണ്, അവയെ എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ള വസ്തുതകളും തെളിഞ്ഞു വരേണം. അതായിരിക്കും ഈ ട്രാന്‌സിടിന്റെ വേറൊരു പ്രത്യേകത. മതപരമായ വിഷയങ്ങൾ, പുരാതന ചരിത്രം എന്നിവയിൽ കൂടുതൽ അറിവ് നേടും. ധപുതിയ ബിസിനസ് പ്ലാൻ ചെയ്യുന്നവര്ക്ക് അവയെ നല്ല രീതിയിൽ പ്ലാൻ ചെയ്യാനും, മുന്നോട്ടു കൊണ്ട് പോകാനും ഉള്ള നല്ല അവസരമാകുന്നു. ഏതു വിഷയതിലാണോ നിങ്ങൾ റിസ്‌ക് എടുക്കാൻ താല്പര്യപ്പെടുന്നത് ആ മേഖലയിലെ വിജയം എത്ര ശതമാനം ആകുമെന്നറിയണം എങ്കിൽ നിങ്ങളുടെ ബെര്ത്ത്‌ല ചാര്ട്ടിലെ വ്യാഴത്തിന്റെ അവസ്ഥ നോക്കുക.
ജെമിനായ്/മിഥുനം
നിങ്ങളുടെ നാലാം ഭാവത്തിൽ വ്യാഴം എത്തും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുകൾ എന്ന നാലാം ഭാവത്തിൽ വ്യാഴം എത്തും. വീട് വില്പന, വാങ്ങൽ എന്നിവയ്ക്ക് അടുത്ത വര്ഷം വരെ അനുയോജ്യമായ സമയമാകുന്നു. റിയൽഎസ്റ്റേറ്റ് ഡീലുകൾ ഫലപ്രദം ആവേണ്ടതാണ്. ചിലപ്പോൾ സകല ശ്രദ്ധയും വീടിനുള്ളിലേക്ക് ആയതു പോലെ തോന്നാം. ക്ലോസ്‌ട്രോഫോബിയ ആയോ എന്ന് തോന്നിപ്പിക്കും പോലെ വീടിനു വേണ്ടിയും വീട്ടുകാര്ക്ക് വേണ്ടിയും ഓടി നടക്കും. ബന്ധങ്ങളിലെ സൗമ്യത, ബന്ധുക്കളോടുള്ള നല്ല നിലപാടുകൾ, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. മാതാവിനോടുള്ള കൂടുതൽ ശ്രദ്ധ, കുടുംബത്തിലെ സ്ത്രീകളോടുള്ള കൂടുതൽ അടുപ്പം, വ്യാഴം നാലാം ഭാവത്തിൽ നിന്ന് പത്താം ഭാവത്തെ ദൃഷ്ടി ചെയ്യുമ്പോൾ, പത്താം ഭാവത്തിലെവിഷയങ്ങളായ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ, സമൂഹത്തിലെ ലഉല്ക്കര്‌ഷേച്ഛ എന്നീ വിഷയങ്ങളിലും മാറ്റം കാണേണ്ടതാണ്. പുതിയ ജോലി, അല്ലെങ്കിൽ ജോലി സ്ഥലത്തെ നവീകരണം, കൂടുതൽ ഉത്തര വാദിതങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ഭ്രിഗു സൂത്ര അനുസരിച്ച് നാലാം ഭാവം ഡീൽ ചെയ്യുന്ന കാര്യങ്ങൾ മാതാവ്, സ്വന്തംദേശം, രാജ്യം, വീട്, വീട്ടു കര്യങ്ങൾ, ശ്മശാനം, സ്വകാര്യ ജീവിതം, സ്വകാര്യരഹസ്യങ്ങൾ, വാഹനം, കൃഷിസ്ഥലം, പടങ്ങൾ, പഴതോട്ടങ്ങൾ, ഖനികൾ, കെട്ടിടങ്ങൾ, പൂർവ്വിക സ്വത്തുക്കൾ, നിധികൾ, വിദ്യാഭ്യാസം, കിണർ, കുടി വെള്ളം, പാല്, നദികൾ, പുഴകൾ.
കാൻസർ/കര്ക്കടകം
സഹോദരങ്ങൾ, ആശയ വിനിമയം ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, നെറ്റ് വര്കിംയഗ്, അയല്ക്കാ ർ, എന്നാ മൂന്നാം ഭാവത്തിൽ വ്യാഴം എത്തും. യാത്രയ്ക്കുള്ള ഉപാധികൾ വാങ്ങാം. ആശയ വിനിമയ രംഗത്തേക്ക് ഉള്ള വഴികൾ തുറന്നു വരാം. കൂടുതൽ നെറ്റ് വര്കിം ഗ്. ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, നിരവധി ചെറു യാത്രകൾ, നെറ്റ് വര്കിംയഗ് രംഗത്തുള വിജയങ്ങൾ, ജോലിയിലെ ശുഭ സൂചനകൾ, സഹോദരങ്ങള്ക്ക് ഉണ്ടാകുന്ന നല്ല അനുഭവങ്ങൾ, ബിസിനസിലെ ഉയര്ച്ച, പുതിയ ജോലിക്കുള്ള സാധ്യത, സഹോദര്ങ്ങളുടെ സ്വാധീനം എന്നിവ അനുഭവിക്കാൻ കഴിയണം. അടുത്ത വര്ഷം ഇതേ സമയം നിങ്ങളുടെ ജീവിതത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകുകയും അതിൽ സന്തോഷവാൻ ആയിരിക്കുമെന്നും പ്രതീക്ഷിക്കുക. ഈ ഭാവം മാനസികമായ പരിശ്രമം ( mental efforts/mental inclinations) എന്നിവയുടെ ഭാവം ആയതിനാൽ മനസ് അല്പം അധികം ആക്റ്റീവ് ആയി സൂക്ഷിക്കേണ്ട അവസ്ഥകളിലൂടെ കടന്നു പോകാം പഠനം ആസ്വദിക്കുന്നവര്ക്ക് വളരെ നല്ല സമയമാകുന്നു.
ഭ്രിഗു സൂത്ര പ്രകാരം, മൂന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ
മാനസികമായ അഭിരുചികൾ, കഴിവുകൾ, ഓര്മശക്തി, ബുദ്ധി, പഠനതോടുള്ള അഭിരുചി,ധൈര്യം, ദൃഡത, ശൗര്യം, വീര്യം, സാഹസികത, ഇളയ സഹോദരങ്ങൾ, കസിന്‌സ്്, അയല്ക്കാ ർ,ചെറു യാത്രകൾ, ആശയ വിനിമയം, ആശയവിനിമയഉപാധികൾ, എഴുത്ത്, വീട്മാറ്റം, ഊഹാപോഹം , കൈകൾ, തൊണ്ട, തോളെല്ല്, കോളർ ബോൺ, കരങ്ങൾ( കൈത്തണ്ട ) നാഡീ വ്യുഹം
ലിയോ/ചിങ്ങം
ധനം വസ്തു വകകൾ , നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ അടുത്ത വര്ഷം വരെ വ്യാഴം നില്ക്കും. സമൂഹത്തിൽ നിങ്ങളുടെ മൂല്യം പല രീതിയിൽ വര്ധിക്കം. ധനത്തിന്റെ ആഗമനം, വിവാഹം, കൂടുതൽ അധികാരം. ലഭിക്കൽ, ആ അധികാരം വഴി ഉള്ള ലാഭങ്ങൾ, വിലയേറിയ വസ്തുക്കളുടെ അവകാശം, സമ്പാദ്യം വര്ധിക്കൽ, നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ലാഭകരമായ ഡീലുകൾ. സ്വന്തം മൂല്യ വര്ധ്‌നക്ക് വേണ്ടി മുൻ കൈ എടുക്കും. അങ്ങനെ ഈ ഭാവം ധനം, അതിൽ നിന്നുണ്ടാകുന്ന സന്തോഷങ്ങൾ എന്നിവയെ കാണിക്കുന്നു. കുടുംബത്തിൽ സന്തോഷം ഉണ്ടാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ അവസരം ജോലിയിലെ നല്ല നീക്കങ്ങള്ക്കാ യി ഉപയോഗിക്കുക. കുടുംബത്തിൽ ഉള്ള നല്ല അവസ്ഥ, കുടുംബ യോഗങ്ങൾ, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കുടുംബത്തിൽ ശുഭ കാര്യങ്ങൾ ഉണ്ടാവണം എന്നാണ്.
ഭ്രിഗു സൂത്രം അനുസരിച്ച് രണ്ടാം ഭാവത്തിലെ വിഷയങ്ങൾ ഇവയെല്ലാമാണ്ധനം, ധനകാര്യം,ഭാഗ്യം, ലാഭം, നഷ്ടം, അധികാരികൾ, കഴിവുകൾ, ലൗകികമായ വിജയങ്ങൾ, ബാഹ്യ ലോകത്ത് വില മതിക്കപ്പെടുന്നകാര്യങ്ങൾ,
ആഭരണങ്ങൾ , രത്‌നങ്ങൾ , കടപ്പത്രങ്ങൾ, ഷെയർ,സെക്യുരിറ്റി, സംസാരം, ദര്ശ്‌നം, വലത്തേക്കണ്ണ് ഓര്മ് ശക്തി, ഭാവന, നഖം, നാവു, മൂക്ക്,പല്ലു, താടി, കുടുംബംഗങ്ങൾ, വിദ്യാഭ്യാസം
വിര്‌ഗോ /കന്നി
നിങ്ങളുടെവ്യക്തിത്വം , ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര എന്നാ ഒന്നാം ഭാവത്തിൽ വ്യാഴം അടുത്ത വര്ഷം വരെ നില്ക്കു മ്പോൾ ശാരീരിരികമായ പുഷ്ടിപ്പെടൽ സാധ്യമാണ്. ലോങ്ങ് ടേം പദ്ധതികൾ പ്ലാൻ ചെയ്യും. ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ സ്ഥിരത നെടുന്നതിനാൽ ഒന്നാം ഭാവത്തിലെ വിഷയങ്ങൾ കൊണ്ട് നേടേണ്ട കാര്യങ്ങളായ ജോലി,വിവാഹം, മൂല്യ വര്ധണന എന്നിവയിൽ ശുഭ സൂചനകൾ ഉണ്ടാകും. പഠനം, പഠിപ്പിക്കൽ, ദൂര യാത്രകൾ, ആത്മീയമായ നീക്കങ്ങൾ, എന്നിവയ്ക്കും നല്ല സമയമാകുന്നു . നേതൃ നിരയിലേക്ക് ഉയര്തപ്പെടാനുള്ള അവസരങ്ങളും ഉണ്ടായേക്കാം . കുട്ടികൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുന്ന സന്തോഷം നിറഞ്ഞ അവസരങ്ങളും ഉണ്ടാകും. മേല്പ്‌റഞ്ഞ വിഷയങ്ങൾ എല്ലാം തന്നെ നിങ്ങളുടെ വ്യക്തിത്വത്തെ പാകപ്പെടുതുകയാൽ, ഒന്നാം ഭാവത്തിലൂടെ വ്യഴാ0 നീങ്ങുമ്പോൾ, ഒന്നാം ഭാവം സൂചിപ്പിക്കുന്ന എല്ലാ വിഷയങ്ങളിലും ഉള്ള പരിപോഷണത്തെ പ്രപഞ്ചം അനുകൂല ശക്തികളാൽ സ്വാധീനിക്കുന്നു. ഇപ്പോൾ എട്ടാം ഭാവത്തിൽ നില്ക്കു ന്ന . ഈ ട്രാന്‌സിളറ്റ് നിങ്ങളെ എത്ര ശതമാനം സ്വാധീനിക്കുന്നു എന്നറിയുവാൻ ബര്ത്ത്ാ ചാര്ട്ടി ൽ വ്യാഴം, ഏതു അവസ്ഥയിൽ ആണ് എന്നറിയുക.
ഭ്രിഗു സൂത്രം അനുസരിച്ച് ഒന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ, ശരീര വളര്ച്ച , നിറം,ശരീര പ്രകൃതം, ശരീര ഘടന, ആരോഗ്യം, ഓജസ്, കായബലം, ശരീരപ്രകൃതി, വ്യക്തിത്വം,ജീവിതസമരം , ബഹുമാനം, അന്തസ്സ്, അഭിവയോധികി, ശിരസ്സ്, മുഖത്തിന്റെ മേൽ ഭാഗം,ഗുണങ്ങൾ, ദീര്ഘാ്യുസ്സ്, ജീവിതത്തിന്റെ തുടക്കം, ജീവിതത്തെ കുറിച്ചുള്ള പൊതുവായ ധാരണ
ലിബ്ര/തുലാം
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെശേഴ്‌സ്, ദൂര ദേശ വാസം,ഒറ്റപ്പെടൽ, നിഗൂഡ വിഷയങ്ങൾ, ധ്യാനം, പ്രാര്ത്ഥ്‌ന എന്ന പന്ത്രണ്ടാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും. അതീന്ദ്രിയ വിഷയങ്ങളെ കുറിച്ചുള്ള പഠനം നടത്താം, ദൂര ദേശ വാസം സാധ്യമാകും പക്ഷെ അവയിൽ കൂടുതൽ പ്രതീക്ഷകൾ വെക്കതിരിക്കുകയാവും നല്ലത്. ആത്മീയ രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്കു്ള്ള നല്ല സമയം. കൂടുതൽ പ്രാര്ത്ഥിന, ധ്യാനം, അതീന്ദ്രിയ ജ്ഞാനം കൊണ്ടുള്ള അറിവുകളിൽ താല്പര്യം ഉണ്ടാകാം. ദൂര ദേശവുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധം ഉണ്ടാകാൻ നല്ല സധ്യത ഉണ്ട്. രഹസ്യമായ വിഷയങ്ങളിൽ കൂടുതൽ വെളിച്ചം വീശുകയും , നിങ്ങൾ ശത്രുക്കളാണെന്ന് കരുതാതെ നിങ്ങളോട് ശത്രുത മനസ്സിൽ വെക്കുന്നവരിൽ നിന്ന് രക്ഷ നേടുകയും ചെയ്യും. ഈ ട്രാന്‌സിടിന്റെ ഫലം മനസിലാക്കാൻ വേണ്ടി പന്ത്രണ്ടാം ഭാവം എന്താണെന്ന നല്ല തിരിച്ചറിവ് ഉണ്ടായിരിക്കണം.
നഷ്ടം, പ്രതിബന്ധം, വിഘ്‌നം, ചെലവ്, ധൂര്ത്ത്, ധാരാളിത്തം, കഠിനത, നിക്ഷേപങ്ങൾ, ദാനങ്ങൾ, ജീവകാരുണ്യ പ്രവര്ത്തികൾ, ഒറ്റപ്പെടൽ, ദൂര ദേശവാസം, ദുഃഖങ്ങൾ, പാപങ്ങൾ, ദുരിതം ദൗര്ഭാഗ്യം, ദാരിദ്ര്യം, തടവ്, രഹസ്യശത്രുക്കൾ, ആശുപത്രിവാസം, സംഘംചേരലുകൾ, തട്ടിപ്പ്, അപകീര്ത്തി, അപമാനം, രഹസ്യ മോഹങ്ങൾ/ ദാഹങ്ങൾ, മാന്ത്രിക വിദ്യ കൊണ്ടുള്ള വിജയങ്ങൾ, കാല്പാരദം, ഇടത്തേ കണ്ണ്, ഇടത്തേ ചെവി, സെക്ഷ്വൽ പ്ലെഷേഴ്‌സ്, കടങ്ങൾ,മോക്ഷം.
സ്‌കോര്പിയോ/വൃശ്ചിക0
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയിലാണ് വ്യാഴം നില്ക്കുക. കുട്ടികളുടെ കാര്യത്തിൽ ഉള്ള ശുഭ സൂചനകളെ ഇത് കാണിക്കുന്നു. സുഹൃത്തുക്കളുടെ എണ്ണം വര്ധിക്കാം. പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരാം. സുഹൃത്തുക്കളിൽ നിന്ന് ധന സഹായവും ലഭിക്കാം. ധനസഹായം അതിരുവിടാതെ സൂക്ഷിക്കുക. വിവാഹിതരകാനും, സുഹൃത്തുക്കൾ വഴി അധികാരത്തിലെത്താനും ഉള്ള നല്ല അവസരങ്ങൾ ഉണ്ടാകാം സോഷ്യൽ മീഡിയ. സോഷ്യൽ ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള ലാഭം ഉണ്ടാകണം. പതിനൊന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ ഏതൊക്കെ എന്ന് നോക്കാം. സുഹൃത്തുക്കൾ, സമൂഹം, സമാന മനസ്‌കർ അടങ്ങിയ ഗ്രൂപ്പുകൾ, നിങ്ങള്ക്ക് താല്പര്യമുള്ളവിഷയങ്ങൾ, അഭിലാഷങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ലാഭങ്ങള് എന്നിവയുടെ പൂര്ത്തീ കരണം, ധനാഗമനം, ഏറ്റെടുക്കുന്ന സംരംഭങ്ങളിലെ വിജയം, ധനത്തിന്റെ വരവ്, അഭിവയോധികി, മുതിര്ന്ന സഹോദരങ്ങൾ, അസുഖത്തിൽ നിന്നുള്ള മോചനം, ഭാഗ്യങ്ങളുടെ തുടക്കം എന്നിവ ആകുന്നു പതിനൊന്നാം ഭാവത്തിലെ വിഷയങ്ങൾ.
സാജിറ്റെറിയസ് / ധനു
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ എന്ന പത്താം ഭാവത്തിൽ വ്യാഴം ഒരു വര്ഷം നില്ക്കും. ജോലിയിലെ മുന്നേറ്റങ്ങളെ ആണ് ഇത് സൂചിപ്പിക്കുന്നത് എന്ന് അറിയണം. ജോലി ഇല്ലാത്തവര്ക്ക് ഉദാഹരണം വിദ്യാര്ത്ഥികള്ക്ക് അദ്ധ്യാപകരിൽ നിന്ന് നല്ല അനുഭവങ്ങൾ ഉണ്ടാകാം. മുന്നോട്ട് നീങ്ങേണ്ട സമയമാകുന്നു. ജോലിയിലെ ശുഭ കാര്യങ്ങള്ക്ക് വേണ്ടി പ്രപഞ്ചം നിങ്ങൾ നടത്തുന്ന നീക്കങ്ങളെ അനുകൂലിക്കും എന്നര്ത്ഥം. ഈ അവസരം മനസിലാക്കി പ്രവര്ത്തിക്കുക. ഗവൺമെന്റ്, അധികാരികൾ എന്നിവരിൽ നിന്നും അനുകൂല നിലപാടുകൾ പ്രതീക്ഷിക്കാം. വാഹനം, വസ്തുക്കൾ എന്നിവയും വന്നു ചേരാവുന്ന സമയമാകുന്നു. ഈ ട്രാന്‌സിറ്റിന്റെ നീക്കം അറിയണമെങ്കിൽ എന്താണ് പത്താം ഭാവം എന്ന തിരിച്ചരിവ് ഉണ്ടായിരിക്കണം. ഭ്രിഗു സൂത്രം അനുസരിച്ച് ആദരവ്, അന്തസ്സ്, സമൂഹത്തിലെ നിങ്ങളുടെ നില, പേര്, പെരുമ, അധികാരം, വിജയം, പദവി, ശ്രേണി, കീര്ത്തി, അഭിലാഷം, അധികാരം, ലൗകീക പ്രവര്ത്തികൾ, ഉത്തര വാദിതങ്ങൾ, സ്ഥിരത, അധികരോന്നതി, പുരോഗതി, നിയമനം, ജോലി, മാതാ പിതാക്കള്ക്ക് വേണ്ടി ചെയ്യുന്ന ഉപചാരങ്ങൾ, മതപരമായ ചടങ്ങുകൾ, സര്ക്കാര്, ഭരണ കര്ത്താവ് , തീര്ത്ഥ യാത്രകൾ, സര്ക്കാരിൽ നിന്നുള്ള ബഹുമതി. ഈ ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് എന്ത് നിങ്ങൾ പ്രതീക്ഷിക്കുന്നോ അതിനു അനുസൃതമായി ജോലി ചെയ്താൽ ഫലം ഉറപ്പായും ഉണ്ടാകുന്നതാണ്.
കേപ്രികോൺ/മകരം
ദൂര യാത്രകൾ, ഉയര്ന്ന പഠനം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒന്പതതാം ഭാവത്തിലേക്ക് വ്യാഴം നീങ്ങുന്നതാണ്. ഈ ഭാവം വ്യാഴത്തിന്റെ സ്വന്തം ഭാവം ആകുന്നു. പഠനം, പഠിപ്പിക്കൽ, കൂടുതൽ അറിവ് നേടൽ അവയെ മറ്റുള്ളവരിലേക്ക് പകര്ന്നു നല്കൽ എന്നീ വിഷയങ്ങൾ വളരെ അധികം സാദ്ധ്യതകൾ ഉണ്ടാകും. തത്വ ചിന്ത, ആത്മീയത, വിദേശ സംസ്‌കാരം, പുരാതന സംസ്‌കാരം എന്നിവയെ കുറിച്ചുള്ള കൂടുതൽ അറിവ് നേടുകയും അവ ജീവിതത്തിൽ വളര്ച്ച കൊണ്ടെത്തിക്കുകയും ചെയ്യും. ഇങ്ങനെ നേടുന്ന അറിവിൽ അല്പം അഹങ്കാരം ഉണ്ടാകാനും, ആ അഹങ്കാരം കൊണ്ട് അറിവ് തെറ്റായ രീതിയിൽ ഉപയോഗിക്കാനും സാധ്യത ഉണ്ട്. എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കും അനുകൂല സാഹചര്യം നിലനില്ക്കുന്നു. ഒന്പതാം ഭാവം സൂചിപ്പിക്കുന്ന കാര്യങ്ങൾ ഏതൊക്കെ എന്ന് നോക്കാം. ഭ്രിഗു സൂത്രം അനുസരിച്ച് വിശ്വാസം, ബുദ്ധി, ആരാധന, ഭാഗ്യം, തത്വ ചിന്ത, മതപരവും, താത്വികവും ആയ ആലോചനകൾ/വിശ്വാസങ്ങൾ, ധ്യാനം, ഉൾവിളികൾ, ദീര്ഘദൃഷ്ടി, ആരാധനാലയം, ആചാരങ്ങൾ, ജീവകാരുണ്യ പ്രവര്ത്തനം, പിതാവ്, ഗുരു, ശിക്ഷണം, അനുശാസനം, ധാര്മികചിന്ത, പേരക്കുട്ടികൾ, സ്വപ്നങ്ങൾ, ദര്ശനങ്ങൾ, ആത്മാക്കളുമായുള്ള സംസാരം, ദൂര യാത്ര, സമുദ്ര യാത്ര, വിമാന യാത്ര, വിദേശ സഞ്ചാരം, ഉയര്ന്ന പഠനം. ഈ വിഷയങ്ങൾ അടങ്ങിയ ഒന്പതാം ഭാവത്തിൽ അതീവ ശുഭകരങ്ങൾ ആയ സംഭവങ്ങൾ നടക്കേണ്ടതാകുന്നു. ആത്മീയമായ പഠനത്തിൽ ഏര്‌പ്പെട്ടിരിക്കുന്നവർ, ഭരണത്തിൽ ഉള്ളവർ എന്നിവര്ക്ക് അനുകൂലമായ നീക്കങ്ങൾ കാണുവാൻ കഴിയും. ദൂര യാത്രകൾ, പഠിക്കാനും, പഠിപ്പിക്കാനും ഉള്ള അവസരങ്ങൾ എന്നിവയും നിങ്ങളെ തേടി വരാം.
അഖ്വാരിയാസ്
സെക്‌സ്, നിഗൂഡത, തകര്ച്ചകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇന്ഷുറന്‌സ്, രൂപാന്തരം, മറ്റുള്ളവരുടെ കഴിവുകൾ എന്ന എട്ടാം ഭാവത്തിൽ വ്യാഴം എത്തും. ലോണുകൾ ലഭിക്കാൻ വളരെ അനുകൂല സമയം, ഈ സാധ്യത വര്ധിച്ചു വ്യാഴം അടുത്ത വര്ഷം അടുത്ത ഭാവതിലെക്ക് നീങ്ങുമ്പോൾ കട ഭാരത്താല് വലയാൻ വരെ സാധ്യത. മറ്റുള്ളവർ അവരുടെ വില പിടിച്ച വസ്തുക്കൾ നിങ്ങളെ ഏല്പിക്കാനും സാധ്യതയുണ്ട്/ വ്യാഴം ഈ ഭാവത്തിൽ നില്ക്കുന്ന സമയം ധനപരമായ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കാം. സെക്‌സ് പരമായ നീക്കങ്ങൾ നടക്കുമെന്നോര്ത്തു ചിലർ സന്തോഷിച്ചേക്കാം. അത് വെറും ആലോചന മാത്രമാണെന്ന് സമയം നിങ്ങളെ ബോധ്യപ്പെടുത്തും നിഗൂഡ വിഷയങ്ങളിൽ ഉള്ള താല്പര്യം, അവയിലെ പുതിയ അറിവുകളുടെ നേട്ടം എന്നിവ പ്രതീക്ഷിക്കാം. ഭ്രിഗു സൂത്രം അനുസരിച്ച് എട്ടാം ഭാവത്തിൽ ഉള്‌പ്പെടുന്ന കാര്യങ്ങൾ ഇവ എല്ലാം. ദീര്ഘായുസ്സ്, രൂപാന്തരം, മരണം, അനന്തരാവകാശം, പൈതൃകം, വില്പത്രം, പെന്ഷൻ, പെന്ഷ ൻ ആനുകൂല്യങ്ങൾ, അപകടങ്ങൾ, ദുരിതം, ദൗര്ഭാഗ്യം, ദുഃഖം, അപമാനം, താമസംനേരിടൽ, മനസ്സുമടുപ്പ്, പരാജയം, മോഷണം, കവര്ച്ച, അസുഖങ്ങൾ എന്നിവ ആകുന്നു. ഈ ഭാവത്തിൽ വ്യാഴം നില്ക്കുന്ന സമ്മിശ്ര ഫലങ്ങളോട് കൂടി ആയിരിക്കും. ധനപരമായ നീക്കങ്ങൾ സൂക്ഷിച്ചു വേണം. ഇപ്പോൾ പതിനൊന്നാം സ്ഥാനത്തു നിന്ന് കൊണ്ട് നിങ്ങളുടെ എട്ടാം ഭാവത്തെ നോക്കുന്നു. നിഗൂഡ വിഷയങ്ങളിൽ താല്പര്യം, മാനസികമായ രൂപാന്തരം എന്നിവ പ്രതീക്ഷിക്കാം.
പയ്‌സീസ് ലഗ്‌നം /ചന്ദ്രൻ
വിവാഹം, പങ്കാളി, ബിസിനസ്ബന്ധങ്ങൾ, നിയമപരമായബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിലാണ് വ്യാഴം. ഈ ഭാവത്തിൽ വ്യാഴം നില്ക്കുമ്പോൾ സിംഗിള്‌സ്് ആയവര്ക്ക് മിംഗിൾ ചെയ്യാനുള്ള വിശാലമായ അവസരം പ്രപഞ്ചം ഒരുക്കിയിരിക്കുന്നു. ഇത് കേട്ട് വിവാഹിതർ ആയവർ ദുഃഖിക്കേണ്ട. ഈ ട്രാന്‌സികറ്റ് നിങ്ങള്ക്കും നിങ്ങളുടെ പങ്കാളികും ഒത്തു തീര്പുകള്ക്ക് വേണ്ടി ഉള്ള അനേക അവസരങ്ങൾ കൊണ്ട് വരും. ബന്ധങ്ങളിലെ അട്ജസ്ടുമെന്റുകള്ക്ക് നിങ്ങളെ പ്രപഞ്ചം വെല്ലുവിളിക്കുകയും, നിങ്ങൾ വെറുമൊരു സാധാരണ മനുഷ്യൻ ആണെന്ന തിരിച്ചറിവ് കൂടുതൽ ഉണ്ടാകുകയും ചെയ്യും. ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം കൈ വരും. മറ്റുള്ളവരെ സ്വാധീനിക്കാൻ വളരെ നല്ല അവസരങ്ങൾ ലഭിക്കുന്നതാണ് പുതിയ കോണ്ട്രാക്ടുകൾ, നിയമം വഴി ഏര്‌പ്പെ ടുന്ന ബന്ധങ്ങൾ, എന്നിവ ഉണ്ടാകാം.ഇനി ഈ ഭാവത്തിൽ കാണുന്ന കുരുക്കുകളെ കുറിച്ച് പറയുന്നു. ഏഴാം ഭാവം സന്തോഷകരമായ പല കാര്യങ്ങളെയും സൂചിപ്പിക്കുന്ന പോലെ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കളെയും സൂചിപ്പിക്കുന്നു നിങ്ങളുടെ ശത്രുക്കളാണെന്ന് നിങ്ങള്ക്ക് ഉറപ്പുള്ള വ്യക്തികൾ അവരുടെ മേൽ ശ്രദ്ധ ഉണ്ടാവണം. അവര്ക്ക് നിങ്ങളുടെ മേൽ ആധിപത്യം നേടാൻ പ്രപഞ്ചം അവസരം ' ഒപ്പിച്ചു'' കൊടുക്കും. ആഴമേറിയ ശത്രുത ഉണ്ടാകാൻ ഉള്ള അവസരം മുന്നേ കണ്ടു നീങ്ങേണ്ടാതാണ് . കുടുംബത്തിൽ വിവാഹം, ജനനം, തുടങ്ങിയ മംഗള കര്മകങ്ങൾ നടക്കാം.
നിയമപരമായ ബന്ധങ്ങൾ, വിവാഹബന്ധം വഴി ഉണ്ടാകുന്ന പങ്കാളി, വിവാഹബന്ധം അല്ലാത്ത ബന്ധങ്ങൾ വഴി ഉണ്ടാകാവുന്ന പങ്കാളി, സെക്ഷ്വൽ ബന്ധങ്ങൾ, ദൂര ദേശം, ദൂര ദേശത് ലഭിക്കുന്ന ബഹുമാനം, ജീവന് നേരെ ഉണ്ടാകുന്ന മാനസികവും, ശരീരിരികവുമായ ഭീഷണികൾ. എന്നിവയാണ് ഭ്രിഗു സൂത്രം ഏഴാം ഭാവത്തെ കുറിച്ച് വിശദീകരിക്കുന്നത്.
ഓഗസ്റ്റ് രണ്ടാം വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ, ബുധൻ എന്നിവ നിൽക്കുന്നു. ജോലിയിൽ വളരെ പ്രധാനമായ നീക്കങ്ങൾ നടത്തുന്നു. ഗ്രൂപ്പ് ചർച്ചകൾ വേണ്ട ജോലികൾ, ഈ ചർച്ചകളിൽ നിങ്ങളുടെ പ്രാധാന്യം, ചെയ്യുന്ന ജോലിയിൽ നടത്തുന്ന അഴിച്ചു പണികൾ, സഹപ്രവർത്തകരോടുള്ള നല്ല ആശയ വിനിമയം, എഴുത്ത്, സൗന്ദര്യം, കല, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി എന്നീ മേഖലയിൽ ചെയ്യുന്ന കൂടുതൽ ജോലികൾ, ആല്ലെങ്കിൽ ഈ മേഖലയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ചിന്ത, ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പ്ലാനുകൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ, ശനി എന്നിവ നിൽക്കുന്നു. ശനി സ്ലോ ഡൗൺ മോദിലും ആണ്. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന ഉണ്ടാവാം. ഉപരി പഠനം അല്ലെങ്കിൽ കരിയർ ഡെവലപ്‌മെന്റ് കോഴ്‌സുകൾ ചെയ്യാനുള്ള ആഗ്രഹം, വിദേശത്തു നിന്നുള്ള വാർത്തകൾ, വിദേശ സംസ്‌കാരവുമായുള്ള ഇടപെടലുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിങ്ങൾ നടത്തുന്ന നീക്കങ്ങൾ, ഇവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങൾ, അറിവ് പങ്കുവെക്കുവാനുള്ള അവസരങ്ങളും ആത്മീയതയെ കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകളും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ക്രിയേറ്റീവ് ജോലികളുടെ പ്രാധാന്യം മനസിലാക്കുന്ന സമയം ആയിരിക്കും ഈ അവസരം. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, സ്വന്തം കഴിവുകളെ ഉയര്ത്തിക്കാണിക്കാനുള്ള സാഹചര്യങ്ങൾ, സിംഗിൾ വ്യക്തികൾക്ക് പ്രേമബന്ധത്തിനു അനുകൂലമായ അവസരങ്ങൾ, വിനോദ പരിപാടികൾക്ക് വേണ്ടി സമയം ചിലവഴിക്കൽ, പുതിയ ഹോബികളെ കുറിച്ചുള്ള ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ ജോലി, കൂടുതൽ നെറ്റ് വർക്കിങ്, അവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക.
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന സങ്കീർണമായ വിഷയങ്ങളുടെ എട്ടാം ഭാവത്തിൽ ചൊവ്വയും ശനിയും ആണ് നിൽക്കുന്നത്. പുതിയ പാർട്ണർഷിപ്പിനെ കുറിച്ചുള്ള ചർച്ചകൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള കണക്കുകൂട്ടലുകൾ, ലോണുകൾ, ടാക്‌സ് എന്നിവയിൽ നടത്തുന്ന ചർച്ചകൾ പാർട്ണർഷിപ്പുകളിൽ ഉണ്ടാകുന്ന സംശയ നിവാരണം, ജോയിന്റ് സ്വത്തുക്കൾ കൊണ്ടുള്ള ബിസിസിനസ് പദ്ധതികൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള റിസേർച്ച് എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. വീട് വില്പന, വാങ്ങൽ, മാറ്റം, വൃത്തിയാക്കൽ എന്നിവയ്ക്കുള്ള അനേക അവസരങ്ങൾ, കുടുംബ യോഗങ്ങൾ, മാതാപിതാക്കളോടുള്ള ചർച്ചകൾ, പൂർവ്വികരെ സ്മരിക്കൽ എന്നീ വിഷയങ്ങൾക്കുള്ള അനുകൂല സമയം ആയിരക്കും. ഈ അവസരം വീടിനു വേണ്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട സെൻസിറ്റീവ് ആയിട്ടുള്ള അവസരം ആണ്.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തിൽ ചൊവ്വയും ശനിയും നിൽക്കുന്നു. ശനി സ്ലോ ഡൗൺ മോദിലും ആണ്. ബിസിനസ്/ജീവിത ബന്ധങ്ങളിൽ വളരെ അധികം പ്രാധാന്യം നൽകേണ്ട അവസരമാണ്. രണ്ടു വിപരീത ശക്തികൾ ഒരേ സമയം ഏഴാം ഭാവത്തെ സ്വാധീനിക്കുന്നു എന്നതാണ് സത്യം. പുതിയ എഗ്രീമെന്റുകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിലും, നിങ്ങളുടെ നിലപാടുകൾ വളരെ പ്രധാനമാണ്. ഈ അവസരം നിങ്ങൾ അനാവശ്യമായ ശകതിപ്രകാടനം നടത്തിയേക്കാം. ചൊവ്വ ഈ ഭാവത്തിൽ നിൽക്കുമ്പോൾ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ നാം തള്ളിക്കളയാൻ സാധ്യതയുണ്ട്. വിവാഹ ബന്ധം, പ്രേമ ബന്ധം, ബിസിനസ് ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ യോജിച്ച അവസരം ഉണ്ടാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ചെറു യാത്രകൾ, സഹോദരങ്ങൾ ബന്ധുക്കൾ എന്നിവരുമായുള്ള കൂടുതൽ സംവാദം, കൂടുതൽ ആശയ വിനിമയങ്ങൾ, അയൽക്കാരുമൊത്തുള്ള പ്രവർത്തികൾ, കൂടുതൽ നെറ്റ് വർക്കിങ്, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസ്ഥ, എഴുത്ത് മീഡിയ എന്നിവയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ചൊവ്വയും ശനിയും നിൽക്കുന്നു. ശനി സ്ലോ ഡൗൺ മോദിലും ആണ്. ജോലി സ്ഥലം മെച്ചപ്പെടുത്താനുള്ള കൂടുതൽ അവസരങ്ങൾ, ജോലിയിൽ നേരിട്ട് കൊണ്ടിരിക്കുന്ന ആശങ്കയെ കൂടുതൽ അടുത്തറിയാനും, നേരിടുവാനും ഉള്ള അവസരങ്ങൾ ലഭിക്കാം. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ ശനി എന്നിവ നിൽക്കുന്നു. പ്രേമ, വിവാഹ ബന്ധങ്ങളിൽ ഉണ്ടാകുന്ന കൂടുതൽ നീക്കങ്ങളെ ഈ അവസരം പ്രതീക്ഷിക്കാം. വിനോദത്തിനു കൂടുതൽ അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതകൾ, കൂടതൽ നെറ്റ് വർക്കിങ്, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള പദ്ധതികൾ തുടങ്ങാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ ഇടപഴകലുകൾ എന്നിവ പ്രതീക്ഷിക്കുക.
ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തില് ബുധൻ ശുക്രൻ എന്നിവ അൽപ കാലം ഉണ്ടാകും. പുതിയ ധന സമ്പാദന മാർഗങ്ങളിലേക്കുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക, വസ്തു വകകൾ വാങ്ങാനുള്ള അവസരം, പുതിയ ബിസ്‌നസ് പ്രോജക്ക്ടുക്കൾ, ജോലി ഓഫറുകൾ, നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അനേക അവസരങ്ങൾ, ഈ പുരോഗമന പരമായ അവസ്ഥകളിലേക്ക് നയിക്കുന്ന കൂടുതൽ ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തില് ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുരോഗമനപരമായ പുതിയ അദ്ധ്യായങ്ങൾ നിശ്ചയമായും പ്രതീക്ഷിക്കാം. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, പുതിയ ബന്ധങ്ങൾ, മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന അനേക അവസരങ്ങൾ, നിങ്ങൾക്ക് അനുകൂലമായി തീർന്നേക്കാവുന്ന അനേക സാഹചര്യങ്ങൾ എന്നിവ ഉണ്ടാകാം. ഈ അവസരങ്ങളെ വളരെ പ്രയോജനകരമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നാ നാലാം ഭാവത്തിൽ ചൊവ്വ ശനി എന്നിവ നിൽക്കുന്നു. വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കൂടുതൽ പ്രാധ്യാനം കൊടുക്കും. വീട് വില്പന, വാങ്ങൽ, മാറ്റം വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ ഉണ്ടാകാം. പൂർവ്വിക സ്വത്ത്, നിലം എന്നിവയെ കുറിച്ചുള്ള തീരുമാനങ്ങൾ, മാതാ പിതാക്കളോടുള്ള തർക്കങ്ങൾ, ബന്ധു ജനങ്ങളുടെ സന്ദർശനം എന്നിവ പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ ബുധൻ എന്നിവ നിൽക്കുന്നു. കൂടുതൽ ചെറു യാത്രകൾ, സഹോദരങ്ങളോടുള്ള സീരിയസ് ചർച്ചകൾ, കൂടുതൽ നെറ്റ് വർക്കിങ്, കൂടുതൽ തുറന്ന സംസാരം, അത് വഴി ഉണ്ടാകുന്ന അനാവശ്യ തർക്കങ്ങൾ, ബൗദ്ധികമായ പ്രോജക്ടുകൾ, കൂടുതൽ ആകാംഷ നിറഞ്ഞ സംഭവ വികാസങ്ങൾ, ചെറു കോഴ്‌സുകൾ ചെയ്യാൻ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. ശരീരിരികമായ അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് ശുക്രൻ, ശനി എന്നിവ നിൽക്കുന്നു. പല വിഷയങ്ങളെയും കുറിച്ചുള്ള റിസേർച് നടത്താൻ അനുയോജ്യമായ സമയം ഇതായിരിക്കും. പല കണക്ക് കൂട്ടലുകളും നടത്തുന്നു. കൂടുതൽ ധന വ്യയം ഉണ്ടാകാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തിലേക്ക് ആദ്യ ആഴ്ച തന്നെ ചൊവ്വ എത്തും. ഈ ഭാവത്തിൽ തന്നെ ശനിയും നിൽക്കുന്നു. പുതിയ ധന സമ്പാദന മാർഗങ്ങളിലെക്കുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക, വസ്തു വകകൾ വാങ്ങാനുള്ള അവസരം, പുതിയ ബിസ്‌നസ് പ്രോജക്ക്ടുക്കൾ, ജോലി ഓഫറുകൾ, നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അനേക അവസരങ്ങൾ, ഈ പുരോഗമന പരമായ അവസ്ഥകളിലേക്ക് നയിക്കുന്ന കൂടുതൽ ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം.
നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ശുക്രൻ ബുധൻ എന്നിവ നിൽക്കുന്നു. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ ലോങ്ങ് ടേം പദ്ധതികൾ, പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരങ്ങൾ, മുതിർന്ന സഹോദരങ്ങളിൽ നിന്ന് ലഭിക്കുന്ന സന്ദേശം, പുതിയ അനേകം അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലേക്ക് ചൊവ്വ ഈ ആഴ്ച എത്തുന്നതാണ്. ഈ ഭാവത്തിൽ ശനിയും നിൽക്കുന്നു. ഈ അവസ്ഥ അടുത്ത കുറെ നാളുകളിലേക്ക് ഉണ്ടാവും. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഉണ്ടാകാം. ഇത് വരെ മുടങ്ങിക്കിടന്ന പ്രോജക്ടുകളിൽ പുരോഗതി പ്രതീക്ഷിക്കുക. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ ശുക്രൻ, ബുധൻ എന്നിവ നിൽക്കുന്നു. പുതിയ നീക്കങ്ങൾ നടക്കും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ, ജോലി സ്ഥലത്തെ നവീകരണം, അധികാരികളുടെ ഉപദേശം, സൗന്ദര്യം, കല എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള പ്രാധാന്യം, ജീവിത ശൈലിയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ ശനി എന്നിവ നിൽക്കുന്നു. ഏകാന്തനായി തീരാനുള്ള ആഗ്രഹം, കൂടുതൽ റിസേർച് ജോലികളിൽ തിരക്കേറുന്ന അവസ്ഥ, ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടേത് ആകയാൽ അല്പം സാവധാനം നീങ്ങേണ്ടതാണ്.
നിങ്ങളുടെ ഒൻപതാം ഭാവത്തിൽ ബുധൻ, ശുക്രൻ എന്നിവ എത്തുന്നതാണ് ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീ വിഷയങ്ങളിൽ ആത്മീയതയെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ, വിദേശത്തു നിന്നുള്ള സന്ദേശം ലഭിക്കൽ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഉപരിപഠനം, പഠിപ്പിക്കൽ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വ ശനി എന്നിവ നിൽക്കുന്നു. ഗ്രൂപ്പ് പ്രോജക്ടുകൾ, സുഹൃത്തുക്കൾ എന്നിവയിൽ പുതിയ നീക്കങ്ങൾ നടക്കും. ചാരിറ്റി പ്രവർത്തനങ്ങൾ, പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരൽ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള അവസ്ഥ, ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക.
ശുക്രനും ബുധനും നിങ്ങളുടെ എട്ടാം ഭാവത്തിൽ നിൽക്കുന്നു സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം എന്നിവയിൽ കൂടുതൽ തീരുമാനങ്ങൾ എടുക്കും. പുതിയ ബിസിനസ് പ്രോജക്ക്ട്ടിനെ കുറിച്ചുള്ള ആലോചന ഉണ്ടാകാം. ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതമാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിലേക്ക് ചൊവ്വ ശനി എന്നിവ നിൽക്കുന്നു. ജോലിയിലെ പുതിയ തുടക്കങ്ങൾ, അധികാരികളുമായുള്ള സീരിയസ് ചർച്ചകൾ, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവയിൽ കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തിൽ ബുധനും, ശുക്രനും നിൽക്കുന്നു, പങ്കാളിയുമായുള്ള ബന്ധത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും. പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയിൽ പുതിയ സാധ്യതകൾ പ്രതീക്ഷിക്കുക. പുതിയ എഗ്രീമെന്റുകൾ ഉണ്ടാകാം, വിവാഹബന്ധം ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ, പുരോഗമനപരമായ ബിസിനസ് ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കുക.