ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവര്ക്ക് വേണ്ടി

ന്തു കൊണ്ടാണ് എന്നറിയില്ല ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ വരുന്നത് സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരിൽ നിന്നാണ്. ബിസിനസിൽ നഷ്ടം സംഭവിച്ചവർ, നന്നായി നടന്നു വന്ന ബിസിനസ് പെട്ടന്ന് നഷ്ടത്തിൽ പോയവർ, വീണ്ടു വിചാരം ഇല്ലാതെ ബിസിനസ് സംരംഭങ്ങളിൽ ഇന്വെപസ്റ്റ് ചെയ്തവർ. അതുകൊണ്ട് തന്നെ ഈ ആഴ്ച നമ്മുടെ ബെര്ത്ത് ചാര്ട്ടിൽ നിന്ന് സാമ്പത്തിക വിജയങ്ങളെയും പരാജയങ്ങളെയും എങ്ങനെ കണ്ടെത്താം എന്ന് നോക്കാം.

ഇതെഴുതുമ്പോൾ ഒരു വ്യക്തിയെ കുറിച്ച് ചെറുതായി പറയാതിരിക്കാൻ കഴിയില്ല. ഇദ്ദേഹത്തിനു 44 വയസുണ്ട്. ഹൈ സ്‌കൂൾ ഡ്രോപ്പ് ഔട്ട് ആണ്. 2003 തുടങ്ങി അദ്ദേഹം ഒരു ബിസിനസ് പാര്ട്ണ്‌റും റിന്യൂവബിൾ എനര്ജി മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നു. 2016 വരെ എത്തിയപ്പോൾ നഷ്ടപ്പെട്ടത് 5 കോടിയാണെന്നും അതിനു പുറമേ 20 ലക്ഷം രൂപ കടവും ഉണ്ടെന്നു അവകാശപ്പെടുകയും ചെയ്തു. ഭാര്യ ഉണ്ടായിരുന്നു. അവർ ഡിവോഴ്‌സ് ചെയ്തു, കുട്ടിയുമായി വേറെ എവിടെയോ ജീവിക്കുന്നു. ഈ കുട്ടിയെ ഇദ്ദേഹം കഴിഞ്ഞ 7 വര്ഷവമായി കണ്ടിട്ടും ഇല്ല.

അദ്ദേഹത്തിന് അറിയേണ്ടത് എന്ന് ഒരു പുരോഗതി ഉണ്ടാകും എന്നാണ്. പുരോഗതി 2017 മധ്യത്തോടെ ഉണ്ടാവേണ്ടതാണ്. പക്ഷെ അത് ഈ ഒരു വര്ഷം സ്വന്തം ജീവിതം ഇദ്ദേഹം എങ്ങനെ മാനേജ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

ഒരാളുടെ ഫിനാന്ഷ്യണൽ സ്റ്റെബിലിറ്റി/ സാമ്പത്തികദൃഢത ബര്ത്ത് ചാര്ട്ടിൽ നിന്ന് കണ്ടെത്തുന്നത് ഈ വിധം ആണ്.

ആറാം ഭാവം, എട്ടാം ഭാവം, പന്ത്രണ്ടാം ഭാവം എന്നിവയെ നാം വളരെ ആഴത്തിൽ പഠിക്കണം. ഈ ഭാവങ്ങൾ ദുർസ്ഥാനങ്ങൾ ആണ്.

ആറാം ഭാവം കടുത്ത രോഗങ്ങൾ, ലോണുകൾ (അൺസെക്യുർ ലോണുകൾ) എന്നിവയെ സൂചിപ്പിക്കുന്നു. എട്ടാം ഭാവം വിട്ടു മാറാത്ത രോഗങ്ങൾ, പണയം വച്ച് നേടുന്ന ലോണുകൾ ( മോര്ട്ട്‌ഗേജ്) പന്ത്രണ്ടാം ഭാവം ആശുപത്രി വാസം, കോടതി നിര്ദ്ധ്‌നനായി പ്രഖ്യാപിക്കുന്ന അവസ്ഥ എന്നിവയും സൂചിപ്പിക്കുന്നു.

ഈ മൂന്നു ഭാവങ്ങൾ മാത്രം അല്ല നോക്കേണ്ടത് എങ്കിലും പ്രധാനമായും നോക്കേണ്ടത് ഇവ തന്നെയാണ്.

മേല്പറഞ്ഞ വ്യക്തിയുടെ പത്താം ഭാവാധിപൻ, അതായത് ജോലിയുടെ കാര്യങ്ങൾ സൂചിപ്പിക്കുന്ന ഗ്രഹം എട്ടാം ഭാവത്തിൽ വളരെ മോശപ്പെട്ട അവസ്ഥയിൽ നില്ക്കു ന്നു. അതുകൊണ്ട് തന്നെ ഈ ഗ്രഹത്തിന്റെ ദശാ കാലം തുടങ്ങിയ ആ കാലഘട്ടം തൊട്ടു അഴിച്ചെടുക്കാൻ എളുപ്പം സാധിക്കാൻ ആവാത്ത കുരുക്കായി ഇദ്ദേഹത്തിന്റെ ജീവിതം മാറിയിരിക്കുന്നു.

'താങ്കൾ ആരോട് ഉപദേശം എടുത്തിട്ടാണ് ഈ ബിസിനസ് മേഖലയിലേക്ക് ഇറങ്ങിയത്? അറ്റ്‌ലീസ്റ്റ് താങ്കൾ ഒരു ഫിനാന്ഷ്യ ൽ കൺസല്ട്ടന്റിനെ എങ്കിലും കണ്ടിരുന്നോ ?'' എന്നുള്ള എന്റെ ചോദ്യത്തിന് ഇദ്ദേഹം ഒരു ഒറ്റ വരി മറുപടിയെ തന്നുള്ളൂ.

'' ഞാൻ ആരുടേയും ഉപദേശം സ്വീകരിക്കാറില്ല, മറ്റുള്ളവർ എന്നെ കുറിച്ച് എന്ത് പറയും എന്നതിനെ കുറിച്ച് അറിയാൻ ഞാൻ തല്പരൻ അല്ല'

വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവാധിപൻ വളരെ മോശം അവസ്ഥയിൽ നില്ക്കുന്ന ഈ വ്യക്തി അങ്ങനെ തന്നെ കുറിച്ചും, ലോകത്തെ കുറിച്ചും നല്ല മനോഭാവം സ്വീകരിക്കുകയും ഇല്ല കൂടാതെ നാലാം ഭാവത്തിൽ നില്ക്കുന്ന ഒന്നാം ഭാവാധിപൻ സൂചിപ്പിക്കുന്നത് സ്വന്തം മാതാവ് തന്നെ ഇദ്ദേഹത്തിനു അനാവശ്യ ഉപദേശങ്ങൾ നല്കി പരിപോഷിപ്പിക്കുന്നു എന്നാണ്.

''എന്റെ മാതാവുമായി എനിക്ക് വളരെ നല്ല അടുപ്പമാണ്. ഇപ്പോഴും അവർ എന്നെ സാമ്പത്തികമായി സഹായിക്കുന്നു'  മാതാവിനെ കുറിച്ച് എനിക്ക് മനസിലായത് അദ്ദേഹത്തിനോട് പറഞ്ഞാൽ ഞാനും ഇദ്ദേഹവും ആയുള്ള ബന്ധം മോശമാകും. ചില മനുഷ്യരുടെ ജീവിത പരാജയങ്ങളുടെ പുറകിൽ ശക്തമായ റോളുകൾ ഏറ്റെടുക്കുന്നത് അവരുടെ മാതാ പിതാക്കൾ തന്നെ ആയിരിക്കും. താങ്കളെ കുറിച്ചും, താങ്കളുടെ ബിഹേവിയർ പാറ്റെൺ/പെരുമാറ്റരീതിയെ കുറിച്ചും താങ്കൾ ബോധവാൻ ആകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് വരാൻ പോകുന്ന ജീവിതത്തിലെ താങ്കളെ വളരെ അധികം സഹായിക്കുന്നതാണ്. പ്രപഞ്ചം താങ്കളെ എങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നു, ഇതു തരം നീക്കങ്ങൾ ആയിരിക്കും താങ്കള്ക്ക് നല്ലത്, ഭാവിയിൽ ഉണ്ടാകാവുന്ന പരീക്ഷണങ്ങൾ ഏതെല്ലാം, അവയിൽ ഏതൊക്കെ നടപടികൾ എന്നിവയെ കുറിച്ച് ഏകദേശ രൂപം നല്കാൻ എനിക്ക് കഴിയും.

പക്ഷെ ഇദ്ദേഹത്തിനു അതിലൊന്നും താല്പര്യമില്ല. എനിക്ക് എപ്പോൾ എന്ത് കിട്ടും. ഇതാണ് ഇദ്ദേഹത്തിന്റെ ആവശ്യം. സത്യമായജ്യോത്സ്യത്തിന്റെലെക്ഷ്യം ആര്ക്ക് എന്ത് എപ്പോൾ ലഭിക്കും,അല്ലെങ്കിൽ അവ ലഭിക്കാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു കൊടുക്കൽ അല്ല. അവനവനെ കൂടുതൽ അടുത്തറിയുക എന്നത് മാത്രമാണ്. നമ്മുടെ ജീവിത്തിലെ ചില ഭാരങ്ങൾ ഏറ്റെടുക്കാൻ നാം വിധിക്കപ്പെട്ടവരാണ്. അവ ഒന്നും മാറ്റിമറിക്കാൻ ഇവിടെ ആര്ക്കും കഴിയുകയും ഇല്ല. താങ്കൾ ഇത് വരെ തെറ്റായ മാര്ഗങങ്ങൾ പരീക്ഷിച്ചു, അതുകൊണ്ട് അവ തുടരുന്നതിൽ യാതൊരു അര്ത്ഥവും ഇല്ല. മാത്രമല്ല. ബിസിനസ് മേഖലയിൽ ഒരു നല്ല ഭാവി ഉണ്ടാകാൻ സാധിക്കുമോ എന്ന് ഞാൻ സംശയിക്കുന്നു. താങ്കളുടെ ആറാം ഭാവാധിപൻ വളരെ മോശം അവസ്ഥയിൽ ആണ്, എട്ടാം ഭാവം അതിനേക്കാൾ ഭാരമേറിയതാണ്. പന്ത്രണ്ടാം ഭാവത്തിലെ നില വച്ച് നോക്കുമ്പോൾ നിയമക്കുരുക്കിൽ ചെന്ന് പെടാതെ സൂക്ഷിക്കേണ്ട അവസ്ഥയും കാണുന്നു. ഈ വ്യക്തി ഒരു നല്ല തീരുമാനം എടുത്താൽ മതി, ഇപ്പോഴുള്ള അവസ്ഥയിൽ വളരെ അധികം നല്ല മാറ്റങ്ങൾ ഉണ്ടാകും. പക്ഷെ വളരെ ീയേെശിമലേ/നിര്ബംന്ധബുദ്ധിയായ വ്യക്തിയാണ്. ഞാൻ പറയുന്നതൊന്നും തന്നെ സ്വീകരിക്കാനുള്ള താല്പര്യം കാണിക്കുന്നില്ല. വ്യക്തി ജീവിതവും കരിയറും എല്ലാം തന്നെ അപായ സൂചനയിൽ. ഏതെങ്കിലുംഒരു മേഖലയിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ വരുമ്പോൾ തന്നെ അടുത്ത മേഖലയിലും പുരോഗമനം ഉണ്ടാകാവുന്നത്തെ ഉള്ളു.

നാം ബിസിനസ് സംരഭത്തിൽ ഏര്‌പ്പെടാൻ ആഗ്രഹിക്കുന്നു എങ്കിൽ അസ്‌ട്രോളജി വഴി ധാരാളം ആശയങ്ങൾ നമുക്ക് ലഭിക്കുന്നതാണ്. നിങ്ങളുടെ ലഗ്‌നാധിപന്റെ ശക്തിയെ, ആ ലഗ്‌നാധിപൻ നില്ക്കുന്ന ഭാവം, ലഗ്‌ന നക്ഷത്രം, നക്ഷത്രത്തിന്റെ അധിപൻ, എന്നിവയുടെ അവസ്ഥ നിങ്ങളുടെ മന ശക്തി, ഇച്ഛാശക്തി എന്നിവയെ കുറിച്ചുള്ള നല്ല അറിവ് നമുക്ക് നല്കും. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളുടെ അവസ്ഥ, അവയിൽ നിങ്ങൾ എടുത്ത നിലപാടുകൾ എന്നിവയിൽ നിന്ന് ലഗ്‌നാധിപൻ നിങ്ങള്ക്ക് അനുകൂലമാണോ, ലഗ്‌നീ സൂചിപ്പിക്കുന്ന വിഷയങ്ങളെ മെച്ചപ്പെടുതനമോ എന്ന തിരിച്ചറിവ് ഉണ്ടാകും.

ഇനി, 6, 8, 12 എന്നീ ഭാവങ്ങൾ, നോക്കുക. ഈ ഭാവങ്ങളിൽ കംബ്സ്റ്റ്, സ്ലോ ഡൗൺ, ഡെബിലിട്ടെഷൻ മോഡുകളിൽ ഏതെങ്കിലും ഗ്രഹങ്ങൾ നില്ക്കു ന്നത് കണ്ടാൽ ദയവായി ഇന്വെകസ്റ്റ്മെന്റ്വ ആവശ്യമുള്ള സംരംഭങ്ങളിലേക്ക് ആലോചന ഇല്ലാതെ എടുത്ത് ചാടരുത്. ഈ ഭാവങ്ങളുടെ അധിപന്മാർ ശത്രുക്കളുടെ രാശിയിൽ നില്ക്കുന്നത് കണ്ടാലും ബിസിനസ് തീരുമാനങ്ങളിൽ സാവധാനം പാലിക്കുക. ബിസിനസ് മാത്രം അല്ല നിങ്ങൾ ഏതെങ്കിലും പരിചയം ഉള്ളതോ ഇല്ലാത്തതോ ആയ മേഖലയിൽ നിക്ഷേപിക്കുന്നതിന് മുന്പ് സാവകാശം പാലിക്കുക. അതിനര്ത്ഥംക ഒരിക്കലും നിങ്ങള്ക്ക് ബിസിനസ് ചെയ്യാൻ സാധിക്കില്ല എന്നല്ല, പകരം ധനപരമായ ഡീലുകളിൽ നിങ്ങള്ക്ക് അശ്രദ്ധ ഉണ്ടാകാം എന്ന സൂചന ആയിരിക്കും ഇവ നല്കുക. ബിസിനസ് നടത്തി ജീവിതം തന്നെ ഇല്ലാതായ പലരുടെയും ചാര്ട്ട് നോക്കി ലഭിച്ച അനുഭവത്തിൽ നിന്നെഴുതുകയാണ്.

ഇനി ഞാൻ വിവിധ ചാര്ട്ടുകൾ നോക്കി ഉള്ള അനുഭവത്തിൽ നിന്ന് ഒരു ആശയം തരുന്നു. ഈ ഗ്രഹത്തെ നോക്കിക്കോളൂ, ശനി. ഈ ഗ്രഹം സ്ലോ ഡൗൺ, കംബ്സ്റ്റ് എന്നീ അവസ്ഥകളിൽ കണ്ടാൽ വിമര്ശനാത്മകമായ കര്ശന നിരീക്ഷണം സ്വന്തം ജീവിതത്തിനു മേൽ നിശ്ചയമായും ഉണ്ടാകണം. അല്ലെങ്കിൽ ഭാവിയിൽ ക്രിട്ടിക്കൽ ആയ ഏതെങ്കിലുംഅവസ്ഥകളിൽ നിങ്ങൾ വേദനയോടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടി വരും. ശനിയെ പലതും പഠിപ്പിക്കുന്ന ഒരു ഗ്രഹമായാണ് നാം കാണുന്നത്. അതുകൊണ്ട് തന്നെ ശനി മഹാ ദശാ കാലത്ത് പലരും ജീവിതം മടുപ്പിക്കുന്നതായി പരാതി പറയുന്നു. വിമര്ശകർ എന്തൊക്കെ പറഞ്ഞാലും ശനി നമ്മുടെ കാര്മിക ബന്ധനങ്ങളെ എടുത്തു കാട്ടുന്നു. ഈ ഗ്രഹം സൂചിപ്പിക്കുന്ന വിഷയങ്ങൾ ഇവയെല്ലാം. വ്യവസ്ഥ, തടസങ്ങൾ, അച്ചടക്കം, നിയമങ്ങൾ, ദീര്ഘായുസ്സ്, ഉത്തരവാദിതങ്ങൾ ഇവ എല്ലാം സൂചിപ്പിക്കുന്ന ശനി സ്ലോ ഡൗൺ, ഡെബിലിറ്റി, കംബ്സ്റ്റ് എന്നീ മോഡുകളിൽ നിന്നാൽ നിങ്ങള്ക്ക് കാര്മിക ബന്ധങ്ങൾ ഉണ്ട് എന്നര്ത്ഥം. പൂർവ്വ ജന്മത്തിൽ നിങ്ങൾ അലസരും, ജീവിതം അലക്ഷ്യമായി കൈകാര്യം ചെയ്തവരും, കുടുംബ ജീവിതത്തിൽ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കാതവരും ആണെന്നാണ് സൂചന. അതിന്റെ കടം നാം ഈ ജന്മത്തിൽ വീട്ടി തീര്ക്കുന്നത് വരെ സാമ്പത്തിക സ്ഥിരത വെറും സ്വപ്നമായി മാറുന്ന അവസ്ഥ ആയിരിക്കും. ഈ കടം സാമ്പത്തിക നിലയിൽ മാത്രം ആയിരിക്കില്ല. വൈകാരികവും, ശരീരിരികവും, ആത്മീയവും ആയിരിക്കും. ഈ ശനി ഈ മോഡുകളിൽ നില്ക്കു ന്ന എന്റെ സുഹൃത്തുക്കളോടും, ഞാൻ ചാര്ട്ട് വായിച്ചു കൊടുതിട്ടുല്ലവരോടും ഞാൻ പറയാറുണ്ട്. ''നാം തമ്മിൽ പൂർവ്വ ജന്മ ബന്ധം ഉണ്ട്. കാര്മികബന്ധനങ്ങളും ഉണ്ട്. നാം തമ്മിൽ മുൻ പരിചയം ഇല്ല എങ്കിലും നമ്മുടെ ആത്മാക്കള്ക്ക് നമ്മെ തിരിച്ചറിയാം. മുജ്ജന്മത്തിൽ വീട്ടാനുള്ള കടം ഈ ജന്മത്തിൽ നാം പരസ്പരം കൊടുത്തു തീര്ത്തി രിക്കുന്നു എന്ന്.

ഇനി പൂർവ്വജന്മ, പുനര്ജന്മം എന്ന കൺസപ്റ്റുകളിൽ താല്പര്യം, വിശ്വാസം ഇല്ലാത്തവര്ക്ക്, ശനി സ്ലോ ഡൗൺ, ഡെബിലിറ്റി, കംബ്സ്റ്റ് മോഡുകളിൽ നിന്നാൽ, നിങ്ങളുടെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തെ വച്ച് നോക്കുമ്പോൾ അല്പം അധികം സങ്കീര്ണം ആണോ എന്നാ സംശയം ഉണ്ടാകാം. ഈ സങ്കീര്ണത ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പുരോഗതി ലഭിക്കാൻ അല്പം എക്‌സ്ട്രാ മൈലുകൾ സഞ്ചരിക്കേണ്ടി വരേണ്ടി വരും എന്നതിന്റെ സൂചന ആണ് നല്കുന്നത്. മറ്റുള്ളവരുടെ മാര്ഗ നിര്‌ദ്ദേശം അനുസരിക്കാൻ അല്പം താമസിക്കുന്ന രീതി ആയിരിക്കും ജീവിതത്തിന്റെ അധിക ഭാഗവും. എന്ത് വേണം എന്നതിന്റെ ക്രിട്ടിക്കല് അനാലിസിസ് നടത്തുക. സാമ്പത്തിക സ്ഥിരത കണ്ടു പിടിക്കാൻ 6,8,12 എന്നീ ഭാവങ്ങൾ നോക്കുന്നതിനൊപ്പം, 11,4, 2 ഭാവങ്ങൾ, ഭാവധിപന്മാർ എന്നിവരുടെ അവസ്ഥയും നോക്കേണ്ടാതാണ്.

6,8,12 എന്ന ഭാവത്തിലെ അധിപന്മാർ പരസ്പരമോ, ഒറ്റയ്‌ക്കോ, അതാതു ഭാവങ്ങളിൽ നിന്നാലോ വിപരീത രാജയോഗങ്ങൾ ഹര്ഷപ വിപരീത രാജ യോഗം, സരള വിപരീത രാജയോഗം, വിമല വിപരീത രാജയോഗം എന്നിവ ശുഭ യോഗങ്ങൾ ആണ് പക്ഷെ ഇവ ഭൗതീകമായ സുഖങ്ങളെ വാഗ്ദാനം ചെയ്യുന്നതിനെക്കാൾ മാനസികമായ തലത്തിലാണ് നമ്മെ സ്വാധീനിക്കുക. 6,8,12 എന്നീ ഭാവങ്ങളിലെ വിഷയങ്ങളിൽ നാം നടത്തുന്ന തെറ്റായ നീക്കങ്ങൾ കൊണ്ട് നാം പരാജയം അനുഭവിക്കും എങ്കിലും ആ അപകടകരമായ അവസ്ഥയെ നാം മറികടക്കും എന്നതിന്റെ വാഗ്ദാനം ആണ് ഈ യോഗങ്ങൾ നമുക്ക് നല്കുക.

ഒരു ബെര്ത്ത് ചാര്ട്ടിൽ തന്നെ നിരവധി രാജയോഗങ്ങളുടെ സാന്നിധ്യം സാമ്പത്തിക വെല്ലുവിളികൾ നേരിടാനുള്ള പൊട്ടൻഷ്യലിന്റെ ശതമാനത്തെ കാണിക്കുന്നു. സാധാരണ ഒരു ചാർത്തിടൽ മിനിമം മൂന്നു രാജ യോഗങ്ങൾ കാണാൻ കഴിയും. മൂന്നിൽ കൂടുതൽ ഉണ്ടെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടിന്റെ അളവ് കുറഞ്ഞിരിക്കും. പഞ്ച മഹാപുരുഷ യോഗം, മുസല യോഗം, ഗൗരി രാജയോഗം എന്നിവയെല്ലാം സ്വന്തം കഴിവുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വ്യക്തി ആയിരിക്കണം നിങ്ങൾ എന്ന സൂചനയാണ് നല്കുക.

നിങ്ങൾ ബിസിനസിൽ നഷ്ടം സംഭവിച്ച വ്യക്തി ആണെങ്കിൽ മേല്പറഞ്ഞ കാര്യങ്ങൾ ഒന്ന് ഒത്തു നോക്കുക. ബിസിനസ് എല്ലാവര്ക്കും യോജ്യമായ ഒരു മേഖല അല്ല. അത് പോലെ തന്നെ ഒരിക്കൽ പൂത്തു തളിര്ത്തു നില്ക്കുന്നു ബിസ്‌നസ് മാൻ അല്ലെങ്കിൽ വുമൻ നാളെ കരിഞ്ഞു വീഴുകയില്ല എന്നതിന് ഒരു ഉറപ്പുമില്ല. സംഭാവിക്കാനുള്ളതിനെ തടയാൻ ഒരു ജോല്‌സ്യര്ക്കും കഴിയുകയും ഇല്ല. എന്ന് വച്ച് ജ്യോത്സ്യം തെറ്റായ ശാഖയും ആകുന്നില്ല.

ഓഗസ്റ്റ് നാലാം വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകര്, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലെക്ക് സൂര്യൻ ഈ ആഴ്ച നീങ്ങുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ഉത്തര വാദിതങ്ങൾ, കൂടുതൽ ചെറു പ്രോജക്ടുകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവര്ത്തികൾ, ബാധ്യതകൾ അവയെ കുറിച്ചുള്ള ആലോചന, സഹപ്രവര്ത്തകരെ കൂടുതൽ അറിയാനുള്ള അവസരങ്ങൾ അവരെ നിയന്ത്രണത്തിൽ കൊണ്ട് വരാനുള്ള പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ്കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങുന്നതാണ്. സെല്ഫ് പ്രൊമോഷന് വേണ്ടി ഉള്ള കൂടുതൽ അവസരങ്ങൾ ലഭിക്കാം. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ച് ചെയ്യുന്ന ജോലികളുടെ പ്രാധാന്യം വര്ദ്ധിക്കുന്നതാണ്. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന, അവ തുടങ്ങാനുള്ള അവസരങ്ങൾ, വിനോദത്തിനു വേണ്ടി കൂടുതൽ സമയം ചിലവഴിക്കാനുള്ള സാഹചര്യങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച എത്തുന്നതാണ്. വീട് മാറ്റം, വില്പന, റിന്നോവേഷൻ എന്നിവ നടക്കാം. മാതാപിതാക്കൾ, മറ്റു അംഗങ്ങൾ എന്നിവരുടെ ജീവിതത്തിൽ നടത്തുന്ന കൂടുതൽ ഇടപെടലുകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, വീടിനെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ എത്തും. കൂടുതൽ ആശയ വിനിമയങ്ങൾ, ചെറുയാത്രകൾ, ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ, ആശയ വിനിമയം കൊണ്ട് ചെയ്യേണ്ട അനവധി ജോലികൾ, ടെക്‌നോളജിയെ കുറിച്ചുള്ള കൂടുതൽ ഗ്രാഹ്യം, സോഷ്യൽ മീഡിയയിൽ നടത്തുന്ന നീക്കങ്ങൾ, കൂടുതൽ നെറ്റ് വര്ക്കിങ്, കൂടുതൽ കോണ്ടാക്ക്ട്ടുകൾ, സഹോദരങ്ങളോടുള്ള കൂടുതൽ സംവാദം എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച മുതൽ ഉണ്ടാവും. ധനകാര്യത്തെ കുറിച്ച് കൂടുതൽ ബോധവാൻ ആകുന്ന അവസരം ആയിരിക്കും. അധിക ചെലവ് ഉണ്ടാകാം, പുതിയ വരുമാന മാര്ഗങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, ചര്ച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജ സ്വലത എന്ന ഒന്നാം ഭാവത്തില് സൂര്യൻ ഈ ആഴ്ച മുതൽ കുറെ നാൾ ഉണ്ടായിരിക്കും. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ തുടക്കങ്ങള്ക്ക് വേണ്ട നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. സൗന്ദര്യം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തില് ഈ ആഴ്ച സൂര്യൻ എത്തും. ഭൂതകാലത്തെ കുറിച്ചുള്ള ചിന്തകൾ കൂടുതലായി ഉണ്ടാകും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടേത് ആയതിനാൽ മനസിനെ കൂടുതൽ തൃപ്തിപ്പെടുത്താനുള്ള നീക്കങ്ങൾ ആകണം ഉണ്ടാകേണ്ടത്. ഭാവിയെ കുറിച്ചുള്ള പ്ലാനിങ്, പ്രാര്ത്ഥന, ധ്യാനം എന്നിവയോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് സൂര്യൻ എത്തിക്കഴിഞ്ഞു. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ലോങ്ങ് ടേം പദ്ധതികള്ക്ക് ഉള്ള സാധ്യതകൾ, ചാരിറ്റി പ്രവര്ത്തനങ്ങള്ക്കുള്ള താല്പര്യം, വളരെ റിയലിസ്റ്റിക്ക് ആയുള്ള നീക്കങ്ങളും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതമാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച മുതൽ അല്പ നാളേക്ക് ഉണ്ടാകും. അധികാരികളുമായുള്ള ഗൗരവതരമായ ചര്ച്ചകൾ പ്രതീക്ഷിക്കുക. ജോലി, ജോലി സ്ഥലം എന്നിവയെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികളുടെ ആവിഷ്‌കാരം, ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള കണക്കെടുപ്പ് എന്നിവയും ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ ഈ ആഴ്ച മുതൽ സൂര്യൻ അല്പ കാലത്തേക്ക് ഉണ്ടാവും. ദൂര യാത്രകള്ക്ക് വേണ്ടിയുള്ള പ്ലാനുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, പുതിയ വിഷയങ്ങൾ പഠിക്കാനും പടിപ്പിക്കാനുമുള്ള സാധ്യതകൾ, വിദേശ സംസ്‌കാരത്തോടുള്ള കൂടുതൽ അടുപ്പം എന്നിവ പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡവിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ സൂര്യൻ എത്തിക്കഴിഞ്ഞു. അല്പ കാലത്തേക്ക് ഈ ഭാവത്തിലെ വിഷയങ്ങളെ ഇദ്ദേഹം സ്വാധീനിക്കും. ജീവിത പങ്കാളിയുമായും, ബിസിനസ് പങ്കാളിയും ആയുള്ള ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്ച്ചകൾ, ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യാവുന്ന അവസ്ഥ, പുതിയ ബിസിനസ് സംരംഭങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന ഏഴാം ഭാവത്തിൽ സൂര്യൻ അല്പ നാളേക്ക് ഉണ്ടാവും. പുതിയ എഗ്രീമെന്റുകൾ കോണ്ട്രാക്ടുകൾ എന്നിവയ്ക്കുള്ള സാധ്യതകൾ ഉണ്ടാകാം. പുതിയ പാര്ട്ടണർഷിപ്പിനെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ പ്ലാനിങ്ങുകൾ എന്നിവ പ്രതീക്ഷിക്കുക. ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നടപടികൾ സ്വീകരിക്കും. നിങ്ങള്ക്ക് മറ്റുള്ളവരെ കൂടുതൽ സ്വാധീനിക്കാൻ അനുയോജ്യമായ സമയം ആയതിനാൽ ഓരോ അവസരങ്ങളും ശ്രദ്ധയോടെ ഉപയോഗിക്കുക.

jayashreeforecast@gmail.com