ജോലി ലഭിക്കുന്ന സമയം

ബിസിനസ് വിജയങ്ങളെയും പരാജയങ്ങളെയും കുറിച്ചുള്ള ലേഖനം വന്നതിനു ശേഷം അനവധി മെയിലുകൾ ലഭിക്കുകയുണ്ടായി. അവയിൽ കൂടുതലും ഷെയർ മാര്ക്കറ്റ് സാധ്യതകളെ കുറിച്ചുള്ളതായിരുന്നു. ഈ ആഴ്ച ഷെയർ ട്രേഡിങ് സാധ്യതകളെ കുറിച്ച് എഴുതണം എന്നാണു വിചാരിച്ചതു എങ്കിലും ജോബ് ടൈമിങ് (Job timing) എന്ന വിഷയത്തെ കുറിച്ച് എഴുതുന്നു.

വിവാഹം, ജനനം, ജോലി എന്ത് തന്നെ ആയാലും ടൈമിങ് പറയുന്നത് വലിയ സങ്കീര്ണമായ വിഷയം അല്ലേയല്ല. പക്ഷെ എന്ത് ജോലി, ഏതു വ്യക്തി ആയിരിക്കും നല്ല ചേര്ച്ചഅ, അല്ലെങ്കിൽ കുട്ടികൾ ജനിക്കാൻ എന്താണ് തടസം എന്നിവ പറയാനാണ് പ്രയാസം, നമ്മുടെ ജീവിതത്തെ ദശാ സിസ്റ്റം വഴി അസ്‌ട്രോളോജിയിൽ തരം തിരിക്കപ്പെട്ടിരിക്കുന്നു. ജനനം മുതൽ ഉള്ള കാര്യങ്ങളെ അറിയാൻ വേണ്ടി പ്രധാനമായും ഈ ദശാ കാലത്തെയാണ് ഉപയോഗിക്കുക.

നമ്മുടെ അസ്‌ട്രോളജി ചാര്ട്ടിൽ പന്ത്രണ്ടു ഭാഗങ്ങളെ കാണാൻ കഴിയും. ജനനം മുതൽ മോക്ഷം വരെ ഉള്ള ജീവിതത്തെ പന്ത്രണ്ടു ഭാഗങ്ങൾ ആയാണ് തരം തിരിച്ചിരിക്കുന്നത്. ഒന്നാം ഭാവം/ തനു ഭാവം, രണ്ടാം ഭാവം/ധന ഭാവം, മൂന്നാം ഭാവം/സഹോദര, ശൗര്യ ഭാവം, നാലാം ഭാവം/ സുഖ ഭാവം, അങ്ങനെ പന്ത്രണ്ടു ഭാവങ്ങൾ ഉണ്ട്. അവയിൽ പത്താം ഭാവം ആണ് കര്മ്മ ഭാവം. ഈ ഭാവത്തിന്റെ അവസ്ഥ നോക്കിയാണ് ജോലി എന്താകും, ഏതായിരിക്കും ഈ വ്യക്തിക്ക് യോജിച്ച ജോലി, ഈ വ്യക്തിക്ക് എന്ന് ജോലി ലഭിക്കും, എന്നുള്ള വിഷയങ്ങളെ നാം അറിയുന്നത്. ജോലിയെ കുറിച്ചുള്ള കൂടുതൽ പഠനത്തിനു ദശാംശ ചാര്ട്ട് ഉപയോഗിക്കുന്നു. പത്താം ഭാവതിനെ കൂടുതൽ വിശദമായി മനസിലാക്കാനാണ് ദശാംശ ചാര്ട്ട് ഉപയോഗിക്കുക.

എന്ന് ജോലി ലഭിക്കും എന്നറിയാനുള്ള ആദ്യ പടി ഇപ്പോഴത്തെ ദാശാകാലം നോക്കുക. മഹാ ദശാ നാഥൻ, അന്തർ ദശാ നാഥൻ ഇവയെ രണ്ടും നോട്ട് ചെയ്യുക. ഇനി ഈ മഹാ ദശാ നാഥൻ ഏതു ഭാവത്തിൽ നില്ക്കുന്നു എന്ന് നോക്കുക. ഉദാഹരണം ഈ മഹാ ദശാ നാഥൻ മൂന്നാം ഭാവത്തിൽ ആണെന്ന് കരുതുക. ഈ മഹാ ദശ പത്തു വര്ഷത്തേക്ക് ആണെങ്കിൽ ഈ പത്തു വര്ഷവും കൂടുതൽ നീക്കങ്ങൾ മൂന്നാം ഭാവത്തിലെ വിഷയങ്ങള് ആയ ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാർ എന്നിവയിൽ ആയിരിക്കും. മൂന്നാം ഭാവത്തിൽ വരുന്ന വിഷയങ്ങളുടെ ഒരു ചെറു വിശദീകരണം മാത്രമാണിത്. ഇനി അന്തർ ദശാ നാഥനെ നോക്കുക. അദ്ദേഹം ഇതു ഭാവത്തിൽ നില്ക്കുന്നു എന്ന് നോക്കുക. അദ്ദേഹം ഏഴാം ഭാവത്തിൽ നില്ക്കുന്നു എന്ന് കരുതുക അപ്പോള് ഈ അന്തർ ദശാ കാലത്ത് ഏഴാം ഭാവത്തിലെ വിഷയങ്ങൾ ആയ വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്നീ വിഷയങ്ങളും നടക്കാം. എന്നാണ്.

ഇനി അടുത്ത സ്റ്റെപ്. ഇത് അല്പം സങ്കീര്ണ്ണമായി തോന്നാം എങ്കിലും പറയാതെ വയ്യ. ഈ മഹാ ദശാ നാഥൻ മൂന്നാം ഭാവത്തിൽ നില്ക്കുന്നു എന്ന് പറഞ്ഞല്ലോ.. ആ ഭാവത്തിൽ നിന്നും അന്തർ ദശാ നാഥൻ എത്ര ഭാവങ്ങൾ അകലെ ആണ് എന്ന് എണ്ണുക. അന്തർ ദശാ നാഥൻ ഏഴാം ഭാവത്തിൽ നില്ക്കുന്നു മൂന്നിൽ നിന്ന് ഏഴാം ഭാവത്തിൽ എത്തുമ്പോൾ 3, 4 ,5, 6, 7 മൂന്നാം ഭാവത്തിൽ നിന്ന് അഞ്ചാം ഭാവത്തിൽ ആണ് അന്തർ ദശാ നാഥൻ നില്ക്കുന്നത് എന്ന് മനസിലാകും.

അപ്പോള് അഞ്ചാം ഭാവത്തിലെ വിഷയങ്ങള് ആയ ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെറ്റുവര്ക്കിങ്, ഹോബികൾ. അതുകൊണ്ട് തന്നെ മൂന്നാം ഭാവം, അഞ്ചാം ഭാവം ഏഴാം ഭാവം എന്നീ ഭാവങ്ങളുടെ ആകെത്തുകയാണ് ഈ അന്തർ ദശാ കാലം മുഴുവൻ നടക്കുക എന്ന് നമുക്ക് മനസിലാകും. ഈ വ്യക്തിയുടെ ജീവിതത്തിൽ ഈ സമയം നടക്കാവുന്ന കാര്യങ്ങൾ ഇവയാണ്.

പ്രേമ ബന്ധം, വിവാഹം, കുട്ടികളുടെ ജനനം, പഠനം, യാത്രകൾ, പുതിയ ജോലി, ഷെയർ മാര്ക്കറ്റിൽ നടത്തുന്ന നിക്ഷേപങ്ങൾ, സ്വന്തം ബിസിനസ് തുടങ്ങാനുള്ള അവസരങ്ങൾ, മീഡിയയിൽ നടത്തുന്ന നീക്കങ്ങൾ.

ഇതാണ് ഏറ്റവും എളുപ്പം ആയ വിശദീകരണം. ഇനി ആഴത്തിലുള്ള പഠനത്തിനു ദൃഷ്ടികൾ, ഈ ഗ്രഹങ്ങളുടെ അവസ്ഥ, അതായത് അവ നല്ല അവസ്ഥയിൽ ആണോ ബലഹീനം ആണോ, ഇവ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങൾ, ആ നക്ഷത്രങ്ങളുടെ അധിപന്മാർ എവിടെ നില്ക്കും, പ്രത്യന്ദർ ദശ, സൂക്ഷ്മ ദശ എന്നൊക്കെ വിശദമായി നോക്കിയാൽ, നമുക്ക് നല്ല ഒരു ഗ്രാഹ്യം ലഭിക്കുന്നതാണ്. അസ്‌ട്രോളജി അറിയാത്തവര്ക്ക് ഇതൊരു കുഴഞ്ഞു മറിഞ്ഞ അവസ്ഥയായി തോന്നാം എങ്കിലും, അസ്‌ട്രോളജി അറിയുന്നവര്ക്ക് അല്ലെങ്കിൽ നല്ല പ്രാക്റ്റീസ് ഉള്ളവര്ക്കും ഒരു മിനിട്ടിനുള്ളിൽ നിഷ്പ്രയാസം പറയാവുന്ന കാര്യങ്ങളാണിവ.

ഇനി ജോലി ലഭിക്കുന്ന സമയം ഇതേ പോലെ തന്നെ നോക്കുക. ഇപ്പോളത്തെ ദശാകാലം ഏതു ഗ്രഹങ്ങളുടേതാണ്. എത്രനാൾ ആ ദശാ കാലം ഉണ്ട്. ഈ ഗ്രഹങ്ങൾ പത്താം ഭാവത്തിൽ നില്ക്കുന്നുണ്ടോ, ഈ ഗ്രഹങ്ങള്ക്ക് ദൃഷ്ടി വഴിയോ, അല്ലെങ്കിൽ പത്താം ഭാവത്തിന്റെ അധിപനുമായി എന്തെങ്കിലും ബന്ധം ഉണ്ടോ, അല്ലെങ്കിൽ പത്താം ഭാവത്തിന്റെ അധിപനെ ദൃഷ്ടി ചെയ്യുന്നുണ്ടോ എന്ന് നോക്കുക. ഇനി 7 1/2 ശനിയുടെ അവസ്ഥ ഉണ്ടോ, എന്ന് നോക്കുകയും വേണം. ഇനി ഉണ്ടെങ്കിൽ അതോര്ത്ത് ദയവായി മനസമാധാനം കളയരുത്. അല്പം ലാഗ്ഗിങ് ആയിരിക്കും സംഭവങ്ങൾ. എങ്കിലും വളരെ അധികം നല്ല കാര്യങ്ങൾ ഈ സമയത്തും നടക്കാറുണ്ട്.

ഇനി ഓരോ മാസവും ട്രാന്‌സിറ്റ് ഫലങ്ങളിൽ ഈ ഗ്രഹങ്ങൾ ഏതു ഭാവത്തിൽ നില്ക്കുന്നു എന്ന് നോക്കുക. സൂര്യൻ, ബുധൻ, ശുക്രൻ, ചന്ദ്രൻ . ഇവ നിങ്ങളുടെ 1, 6, 7, 9, 10, 11 ഈ ഭാവങ്ങളിൽ വരുന്ന സമയം ജോലിയുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങൾ ഉണ്ടാവണം എന്നാണ്. അത് പുതിയ ജോലി ആവാം, പുതിയ ജോലിയിലേക്ക് നയിക്കുന്ന എന്തെങ്കിലും വിഷയങ്ങൾ ആവാം, ജോലിയിൽ പുതിയ ഉത്തരവാദിതങ്ങൾ ആകാം. അല്ലെങ്കിൽ ജോലി സ്ഥലത്ത് ശ്രദ്ധ നല്‌കേണ്ട അവസ്ഥകൾ ആവാം.

പിന്നെ ''പെഴ്‌സണൽ'' ആയി പറയുക അല്ല. ദയവായി നിങ്ങളുടെ ബെര്ത്ത് ഡീറ്റെയിൽ ''ഓപ്പൺ പ്ലാഫോമുകളിൽ നല്കാതിരിക്കുക'. Please respect your privacy. അങ്ങനെ നല്കണം എന്ന് നിര്ബന്ധം ആണെങ്കിൽ നിങ്ങൾ ഒരു 'light worker' അല്ലെങ്കിൽ ഹീലിങ് സെക്റ്ററിൽ നല്ല പരിശീലനം ലഭിച്ച വ്യക്തി ആണെന്നുറപ്പ് വരുത്തുക.

എന്നെ മെയിൽ, ലിങ്ക്ഡ് ഇൻ, ഫോൺ നമ്പർ എന്നിവ വഴി കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്. ഞാൻ ഫെയ്‌സ് ബുക്കോ, വാട്‌സ് ആപ്പോ ഉപയോഗിക്കാറില്ല. അങ്ങനത്തെ പ്രോമോഷന്‌സിൽ എനിക്ക് താല്പര്യം ഇല്ല. എന്റെ വെബ് സൈറ്റിൽ റിപ്പോര്ട്ടുകളുടെ ഫോര്മാറ്റ് ഇടയ്ക്കിടെ അപ്‌ഡേറ്റ്‌ചെയ്യാറും ഉണ്ട്. അവയിൽ job timing റിപ്പോര്ട്ട് നോക്കിയാൽ നിങ്ങളുടെ job timing എങ്ങനെ കണ്ടു പിടിക്കാം എന്നതിന്റെ ആശയം മനസിലാക്കാവുന്നതാണ്. ഈ വിശദീകരണം സഹായിച്ചു എന്ന് വിചാരിക്കുന്നു.

സെപ്റ്റംബർ രണ്ടാം വാരം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന ഏഴാം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുന്നു. പുതിയ ബിസിനസ് ബന്ധങ്ങൾ, വ്യക്തി ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, എഗ്രീമെന്റുകൾ എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം.

ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളര്ത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ബുധനും സൂര്യനും തുടരുന്നു. ബാധ്യതകളെ കുറിച്ചുള്ള ആലോചന, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ആലോചനകൾ, സഹപ്രവര്ത്തകരെ കുറിച്ചുള്ള യഥാര്ത്ഥ ബോധ്യം എന്നിവ പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുന്നു. ജോലിയിൽ ഉള്ള കൂടുതൽ അധ്വാനം, ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ചെയ്യേണ്ട പ്രോജക്ടുകൾ, ആരോഗ്യ കാര്യത്തിൽ ഉണ്ടാവുന്ന കൂടുതൽ ശ്രദ്ധ, സഹപ്രവര്ത്തകരോടുള്ള കൂടുതൽ ചര്ച്ചകൾ, പുതിയ ജോലിക്കുള്ള അവസരങ്ങൾ, ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കാം.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തില് ബുധൻ സൂര്യൻ എന്നിവ നില്ക്കുന്നു. കുട്ടികൾ യൂത്ത് ഗ്രൂപ്പുകളിൽ എന്നിവര്‌ക്കൊപ്പം പ്രവര്ത്തിക്കാൻ ഉള്ള അവസരങ്ങൾ. ക്രിയേറ്റീവ് ജോലികളിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, കൂടുതൽ നെറ്റ് വര്ക്കിങ്, ഉല്ലാസത്തിന് വേണ്ടി ഉള്ള യാത്രകൾ, പുതോയ ഹോബികളെ കുറിച്ചുള്ള ചിന്തകൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ബുധൻ, സൂര്യൻ എന്നിവ നില്ക്കുന്നു. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റിന്നോവേഷൻ എന്നിവ ഉണ്ടാകാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, ഒന്നിച്ചുള്ള യാത്രകൾ, മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരോടുള്ള തുറന്ന സംസാരം എന്നിവയും പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുന്നു. പുതിയ സംരഭങ്ങൾ ഏറ്റെടുക്കാനുള്ള നിരവധി അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ച് ചിന്തികാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ഫലപ്രദമായി ചിലവഴിക്കാനുള്ള സാധ്യതകൾ, പുതിയ ഹോബികൾ ഏറ്റെടുക്കാൻ ഉള്ള അവസരം, ഉല്ലാസത്തിന് വേണ്ടി ഉള്ള കൂടുതൽ സമയം ചിലവഴിക്കൽ, പുതിയ സൗഹൃദ ബന്ധങ്ങൾ, പ്രേമ ബന്ധം എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാകും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ ബുധൻ, സൂര്യൻ എന്നിവ നില്ക്കുന്നു, ചെറു യാത്രകള്ക്കുള്ള നിരവധി അവസരങ്ങൾ, ചെറു കോഴ്‌സുകള്ക്കുള്ള അവസരങ്ങൾ, സഹോദരങ്ങളോടുള്ള തുറന്ന സംസാരം, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, കൂടുതൽ നെറ്റ് വര്ക്കിങ് എന്നിവയും പ്രതീക്ഷിക്കുക.

വീട്, കുടുംബം, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ വ്യാഴം ശുക്രൻ എന്നിവ നില്ക്കുന്നു. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, പൂർവ്വികരെ സ്മരിക്കൽ എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധനം, വസ്തു വകകൾ, സെല്ഫ് എന്ന രണ്ടാം ഭാവത്തിൽ ബുധൻ സൂര്യൻ എന്നിവ നില്ക്കുന്നു. ധന കാര്യത്തെ കുറിച്ചുള്ള കൂടുതൽ ആശങ്കകൾ പ്രതീക്ഷിക്കുക. ബുധൻ ഈ ഭാവത്തിൽ തന്നെ സ്ലോ ഡൗൺ ചെയ്തു നില്ക്കുകമ്പോൾ വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും പുരോഗതിക്കായി നിങ്ങൾ നടത്തുന്ന ചര്ച്ചകളിൽ അധിക ശ്രദ്ധ നല്‌കേണ്ടി വന്നേക്കാം. ഏതൊരു ചര്ച്ചകളിന്മേലും നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുന്നു. കൂടുതൽ ചെറു യാത്രകൾ, കരിയർ ഡെവലപ്‌മെന്റ് കോഴ്‌സുകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ ലഭിക്കാനുള്ള സാധ്യതകൾ എന്നിവയും ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജ സ്വലത എന്ന ഒന്നാം ഭാവത്തിൽ ബുധൻ, സൂര്യൻ എന്നിവ നില്ക്കുന്നു. ബുധൻ സ്ലോ ഡൗൺ ചെയ്തു നില്ക്കുന്ന ഈ അവസ്ഥയിൽ നിങ്ങൾ നടത്തുന്ന ഏതൊരു ചര്ച്ചകളുടെ മേലും നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. പുതിയ അവസരങ്ങൾ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാവേണ്ടതാണ്. പുതിയ ബിസിനസ് അവസരങ്ങൾ, ഭാവിയിലേക്ക് സഹായകം ആകാവുന്ന ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യം, സൗന്ദര്യം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.

ധനം, വസ്തുവകകൾ, സെല്ഫ് എന്ന രണ്ടാം ഭാവത്തിൽ, വ്യാഴം ശുക്രൻ എന്നിവ നില്ക്കുന്നു. ഫിനാൻഷ്യൽ പ്ലാനിങ്, പുതിയ ജോലി, ബിസിനസ് പ്രോജക്ടുകളെ കുറിച്ചുള്ള ചര്ച്ചകൾ, നിങ്ങളുടെ സെല്ഫ് വര്ത്ത് വര്ദ്ധിപ്പിക്കുവാനുള്ള അനേക അവസരങ്ങൾ എന്നിവ ഉണ്ടാകും. ഈ അവസരം മെച്ചമായി ഉപയോഗിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ, വ്യാഴം എന്നിവ നില്ക്കുന്നു. ആരോഗ്യം, സൗന്ദര്യം എന്നിവയിൽ ഉള്ള കൂടുതൽ ശ്രദ്ധ. പുതിയ ബിസിനസ് അവസരങ്ങൾ, വ്യക്തി ജീവിതത്തിൽ ഉണ്ടാകുന്ന പുതിയ നീക്കങ്ങൾ. പുതിയ ഫലപ്രദമായ കോണ്ടാക്ടുകൾ എന്നിവ പ്രതീക്ഷിക്കുക.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ ശനി എന്നിവ നില്ക്കുന്നു. കൂടുതൽ ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള തുറന്ന സംസാരം, ചെറു യാത്രകൾ, കരിയർ ഡെവലപ്‌മെന്റ് കോഴ്‌സുകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ പ്രോജക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിൽ ബുധൻ സൂര്യൻ എന്നിവ നില്ക്കുന്നു. ബുധൻ സ്ലോ ഡൗൺ മോദിലും ആണ്. അതുകൊണ്ട് ലോങ്ങ് ടേം പദ്ധതികളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകണം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും, പുതിയ ഗ്രൂപ്പുകളിൽ ചേരാൻ അവസരങ്ങളും ഉണ്ടാകാം. സുഹൃദ് ബന്ധങ്ങളിലും പാര്ട്ണർഷിപ്പുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ വാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുന്നു. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി ജോലികളിൽ കൂടുതൽ താല്പര്യം, പ്രാര്ത്ഥന, ധ്യാനം എന്നിവയിൽ ഉള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക ഭാവി പദ്ധതികളെ കുറിച്ചുള്ള കൂടുതൽ റിസേര്ച്ച്, മാനസിക ഭാരങ്ങളെ ഡീൽ ചെയ്യാനുള്ള താല്പര്യം എന്നിവയും ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ ബുധൻ, സൂര്യൻ എന്നിവ നില്ക്കുന്നു. ജോലിയെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, അധികാരികളുമായുള്ള ചര്ച്ചകൾ, ജോലിയിലെ പുതിയ പ്രോജക്ടുകൾ, എഴുത്ത്, മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവ ഉണ്ടാകാം.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുന്നു. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരങ്ങൾ. പുതിയ സുഹൃദ് ബന്ധങ്ങൾ, ലോങ്ങ് ടീം പ്രോജക്ടുകളുടെ രൂപീകരണം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ എന്നിവ ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ ബുധൻ സൂര്യൻ എന്നിവ നില്ക്കുന്നു. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ കൂടുതൽ അവസരങ്ങൾ, വിദേശത്ത നിന്നുള്ള കൂടുതൽ അവസരങ്ങൾ, ആത്മീയതയോടുള്ള കൂടുതൽ താല്പര്യം, വിദേശ യാത്രകളെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ എന്നിവ പ്രതീക്ഷികുക.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുന്നു. ജോലിയിൽ നിന്നുള്ള പുതിയ അവസരങ്ങൾ, പുതിയ ഉത്തരവാദിതങ്ങൾ, അധികാരികളുമായുള്ള ചര്ച്ചകൾ, ക്രിയേറ്റീവ് പ്രോജക്ടുകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര് ദൈര്ഖ്യം, നിഗൂഡവിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ബുധൻ സൂര്യൻ എന്നിവ നില്ക്കുന്നു. പാര്ട്ണർഷിപ്പുകളെ കുറിച്ചുള്ള സീരിയസ് ആലോചനകൾ, പുതിയ ബിസ്‌നസ് ബന്ധങ്ങളെ കുറിച്ചുള്ള ചര്ച്ചകൾ, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, ജോയിന്റ് സ്വത്തുക്കളിൽ നിന്നുള്ള സാധ്യതകൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള സംശയ നിവാരണം എന്നിവ പ്രതീക്ഷിക്കുക.

ദൂര യാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുന്നു. ദൂര യാത്രകള്ക്കുള്ള കൂടുതൽ സാധ്യതകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, തീര്ത്ഥാടനം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന ഏഴാം ഭാവത്തിൽ ബുധൻ, സൂര്യൻ എന്നിവ നില്ക്കുന്നു. പുതിയ പാര്ട്ണർഷിപ്പുകള്ക്കുള്ള അവസരങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോലിക്കുള്ള സാധ്യതകൾ, ലാഭകരമായ പദ്ധതികൾ രൂപീകരിക്കാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ്‌സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുന്നു. ലോണുകൾ ലഭിക്കാനും നല്കാനും ഉള്ള സാധ്യതകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചിന്തകൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക.

jayashreeforecast@gmail.com