- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് വയ്ക്കുന്ന സമയം അല്ലെങ്കിൽ സ്ഥലം വാങ്ങുന്ന സമയം: സെപ്റ്റംബർ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
വീട് വയ്ക്കുന്ന സമയം അല്ലെങ്കിൽ സ്ഥലം വാങ്ങുന്ന സമയം: വീട് വയ്ക്കുന്ന സമയം അല്ലെങ്കിൽ സ്ഥലം വാങ്ങുന്ന സമയം ഈ വിഷയത്തെ കുറിച്ചും വളരെ അധികം മെയിലുകൾ വരാറുണ്ട്. അതുകൊണ്ട് തന്നെ ഈ ആഴ്ച ഈ വിഷയത്തെ കുറിച്ച് തന്നെ എഴുതാം എന്ന് കരുതി. പക്ഷെ അല്പം ആസ്‌ട്രോളജി വിശദീകരിക്കാതെ ഈ വിഷയത്തെ കുറിച്ച് പറഞ്ഞാൽ മനസിലാക്കാൻ പ്രയാസം ആകും എന്നതുകൊണ്ട് സങ്കീര്ണലമായ ഈ വിഷയത്തെ അല്പം ലളിതമായി പറയാൻ ശ്രമിക്കുകയാണ്. പന്ത്രണ്ടു രാശികൾ, പന്ത്രണ്ടു ഭാവങ്ങൾ, ഒൻപത് ഗ്രഹങ്ങൾ, ഈ മൂന്നും സൂചിപ്പിക്കുന്ന വിഷയങ്ങൾ എന്നിവ ആണ് അസ്‌ട്രോളജിയുടെ അടിസ്ഥാനം. ഇവ മനസിലാക്കാതെ ആര്ക്കും അസ്‌ട്രോളജി പഠിച്ചെടുക്കാൻ സാധിക്കില്ല. പന്ത്രണ്ടു രാശികളും, പന്ത്രണ്ടു ഭാവങ്ങളും രണ്ടു വ്യത്യസ്ത കോൺസെപ്ടറ്റുകൾ ആണ്. ഭാവങ്ങൾ സ്ഥിരമായി നില്ക്കു ന്നു രാശികൾ ഭാവങ്ങളിലൂടെ സഞ്ചരിക്കുന്നു. പന്ത്രണ്ടു രാശികള്ക്ക് ഓരോ അധിപന്മാർ (Lord) ഉണ്ട്. ഈ അധിപന്മാർ പല വിഷയങ്ങളെ സൂചിപ്പിക്കുന്നു. ഈ അധിപന്മാർ പല പല ഭാവങ്ങളിലും രാശികളിലും വന്നു നില്ക്കുധന്നത് അനുസരിച്
വീട് വയ്ക്കുന്ന സമയം അല്ലെങ്കിൽ സ്ഥലം വാങ്ങുന്ന സമയം:
വീട് വയ്ക്കുന്ന സമയം അല്ലെങ്കിൽ സ്ഥലം വാങ്ങുന്ന സമയം ഈ വിഷയത്തെ കുറിച്ചും വളരെ അധികം മെയിലുകൾ വരാറുണ്ട്. അതുകൊണ്ട് തന്നെ ഈ ആഴ്ച ഈ വിഷയത്തെ കുറിച്ച് തന്നെ എഴുതാം എന്ന് കരുതി. പക്ഷെ അല്പം ആസ്‌ട്രോളജി വിശദീകരിക്കാതെ ഈ വിഷയത്തെ കുറിച്ച് പറഞ്ഞാൽ മനസിലാക്കാൻ പ്രയാസം ആകും എന്നതുകൊണ്ട് സങ്കീര്ണലമായ ഈ വിഷയത്തെ അല്പം ലളിതമായി പറയാൻ ശ്രമിക്കുകയാണ്.
പന്ത്രണ്ടു രാശികൾ, പന്ത്രണ്ടു ഭാവങ്ങൾ, ഒൻപത് ഗ്രഹങ്ങൾ, ഈ മൂന്നും സൂചിപ്പിക്കുന്ന വിഷയങ്ങൾ എന്നിവ ആണ് അസ്‌ട്രോളജിയുടെ അടിസ്ഥാനം. ഇവ മനസിലാക്കാതെ ആര്ക്കും അസ്‌ട്രോളജി പഠിച്ചെടുക്കാൻ സാധിക്കില്ല. പന്ത്രണ്ടു രാശികളും, പന്ത്രണ്ടു ഭാവങ്ങളും രണ്ടു വ്യത്യസ്ത കോൺസെപ്ടറ്റുകൾ ആണ്. ഭാവങ്ങൾ സ്ഥിരമായി നില്ക്കു ന്നു രാശികൾ ഭാവങ്ങളിലൂടെ സഞ്ചരിക്കുന്നു. പന്ത്രണ്ടു രാശികള്ക്ക് ഓരോ അധിപന്മാർ (Lord) ഉണ്ട്. ഈ അധിപന്മാർ പല വിഷയങ്ങളെ സൂചിപ്പിക്കുന്നു. ഈ അധിപന്മാർ പല പല ഭാവങ്ങളിലും രാശികളിലും വന്നു നില്ക്കുധന്നത് അനുസരിച്ചാണ് നാം ഓരോ ചാര്ട്ടുകളും വായിക്കുക.
പന്ത്രണ്ടു ഭാവങ്ങളിൽ നാലാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ ഇവയെല്ലാം. വീട്, കുടുംബം, സിംഹാസനം, ജന്മ ഭൂമി, കിരീടം, മാതാവ്, പൂർവ്വിക സ്വത്തുക്കൾ. ഭൂസ്വത്ത്, വൈകാരികത, ഒരാള്ക്ക് എന്ന് വീട് വയ്ക്കാൻ കഴിയും, അല്ലെങ്കിൽ എന്ന് ഭൂമി സ്വന്തമാക്കാൻ കഴിയും എന്നതിനെ കുറിച്ച് അറിയാൻ നാലാം ഭാവം, നാലാം ഭാവാധിപൻ, മഹാദശ, നാലാം ഭാവത്തിന്മേലുള്ള ദൃഷ്ടികൾ എന്നിവയെ ആണ് പഠിക്കേണ്ടത്.
ഭാവങ്ങൾ പല വിഷയങ്ങൾ സൂചിപ്പിക്കുന്നത് പോലെ ഗ്രഹങ്ങളും പല വിഷയങ്ങളെ സൂചിപ്പിക്കുന്നു. ഇവയിൽ ചൊവ്വ ആണ് നാലാം ഭാവത്തിന്റെ വിഷയങ്ങളെ സ്വാധീനിക്കുന്ന ഗ്രഹം. ഇവിടെ പലര്ക്കും സംശയം തോന്നാം. കാരണം നാച്ചുറൽ സോഡിയാക് വീലിൽ നാലാം ഭാവം ക്യാന്‌സർ രാശി ഭരിക്കുന്നു. ഈ രാശിയുടെ അധിപൻ ചന്ദ്രൻ ആണ്. നാലാം രാശിയായ ക്യാന്‌സർ അല്ലെങ്കിൽ കര്ക്കിടകം രാശിയുടെ അധിപൻ ചന്ദ്രൻ ആണെങ്കിലും നാലാം ഭാവത്തിന്റെ വിഷയങ്ങളുടെ ജയ പരാജയങ്ങളുടെ സൂചന ലഭിക്കാൻ ചൊവ്വയെ ആണ് നാം നോക്കേണ്ടത്. Mars is the natural significator of land and house construction. വ്യാഴം പ്യസീസ് (മീനം) സാജിറ്റെറിയസ് ( ധനു) എന്നീ രാശികളുടെ അധിപൻ ആണ്. നാച്ചുറൽ സോഡിയാക് വീലിൽ ഈ രാശികൾ 12ഉം9ഉം ഭാവങ്ങളെ സൂചിപ്പിക്കുന്നു എങ്കിലും, കുട്ടികൾ ജനിക്കുന്ന വിഷയത്തെ കുറിച്ച് പഠിക്കുന്നത് പ്രധാനമായും വ്യാഴത്തെ നോക്കിയാണ്. Cusignificator ഗ്രഹങ്ങളെ ''കാരക ഗ്രഹം'' എന്നു വിളിക്കുന്നു. ഉദാഹരണത്തിന്'' വിവാഹം കഴിഞ്ഞിട്ട 3 വര്ഷമായി ഇത് വരെ കുട്ടികൾ ഇല്ല'' എന്ന ചോദ്യം ആണെങ്കിൽ ആദ്യം നോക്കുന്നത് വ്യാഴം ഏതു അവസ്ഥയിൽ നില്ക്കുന്നു എന്നായിരിക്കും.
അസ്‌ട്രോളജിയിൽ പല school of astrology ഉണ്ട്. ഇന്ന് പരാശര രീതിയെ കുറിച്ച് ആദ്യം പറയുന്നു. ചൊവ്വയുടെ നില നിങ്ങളുടെ ചാര്ട്ടിൽ എന്ത് എന്ന് നോക്കുന്നത് വളരെ പ്രധാനം ആണ്. ഇനി നിങ്ങളുടെ ചാര്ട്ടിടൽ ചൊവ്വ സ്ലോ ഡൗൺ, ഡെബിലിറ്റി മോഡുകളിൽ നില്ക്കു നത് കണ്ടു പരിഭ്രമിക്കേണ്ട ആവശ്യമില്ല. ഈ മോഡുകൾ അല്പം അധികം പ്ലാനിങ് ആവശ്യമാണ് എന്നാ സൂചന മാത്രമേ നല്കുന്നുള്ളൂ. സ്ഥലം വാങ്ങുക, വീട് വയ്ക്കുക എന്നൊക്കെ ഈസി ആയി നടക്കുന്ന കാര്യങ്ങൾ അല്ലല്ലോ.
അതിനു ശേഷം നാലാം ഭാവം പരിശോധിക്കാം. നാലാം ഭാവത്തിൽ ഉള്ള രാശി. ആ രാശിയുടെ അധിപൻ (lord) ആ അധിപൻ എവിടെ സ്ഥിതി ചെയ്യുന്നു. ആ അധിപൻ എതവസ്ഥയിൽ നില്ക്കു ന്നു. ഇവയെല്ലാം നാം പരിശോധിക്കണം. അടുത്ത പഠനം നമ്മുടെ മഹാ ദശ ഏതാണ് എന്നതായിരിക്കണം. ഉദാഹരണം നിങ്ങളുടെ വ്യാഴ ദശയിൽ ആണെങ്കിൽ, വ്യാഴം ദശാ നാഥൻ ആണ്. (mahadasa lord) ഇനി ഏതൊരു മഹാ ദശയെയും പല അന്തർ ദശ അല്ലെങ്കിൽ അപഹാരകാലം ആയി തരാം തിരിച്ചിരിക്കുന്നു. ഈ അപഹാര കാലം നമ്മെ സ്വാധീനിക്കുന്നത് മറ്റു ഗ്രഹങ്ങൾ ആയിരിക്കും. നിങ്ങളുടെ ദശാ നാഥന് അല്ലെങ്കിൽ അപഹാര നാഥന് നാലാം ഭാവവും ആയി ദൃഷ്ടിയോ, യുതിയോ (conjunction) ഉണ്ടെങ്കിൽ ആ അവസരം ഭൂമി വാങ്ങാൻ ഉള്ള ആലോചന, നീക്കങ്ങൾ എന്നിവ നടത്താൻ അവസരം ലഭിക്കും എന്നാണു.
ഇനി ജമിനി അസ്‌ട്രോളജി പ്രകാരം വളരെ എളുപ്പത്തിൽ ഇതേ വിഷയത്തെ കുറിച്ച് അറിയാവുന്നതാണ്. അതിനായി നമ്മുടെ ചാര്ട്ടി ൽ ഗ്രഹങ്ങൾ എത്ര ഡിഗ്രികളിൽ നില്ക്കുന്നു എന്ന് നോക്കുക. ഇവയെ 1,2,3 , 4 എന്ന രീതിയിൽ തരം തിരിക്കുക. അതായത് ഏറ്റവും കൂടുതൽ ഡിഗ്രിയിൽ നില്ക്കുന്നത് 1 പിന്നെ 2 അങ്ങനെ. ഇവയിൽ നാലാം സ്ഥാനത്ത് വരുന്ന ഗ്രഹം നമ്മുടെ മാതൃ കാരക ഗ്രഹം എന്നറിയപ്പെടും. രാഹു, കേതു, യുറാനസ്, നേപ്ട്യൂൺ, പ്ലൂട്ടോ എന്നിവയെ ഒഴിവാക്കുക.
ഉദാഹരണം:- ഈ ഗ്രഹങ്ങളിൽ ഡിഗ്രിക്കണക്കിൽ നാലമാത് നില്ക്കന്നത് ബുധൻ ആണ്. അതിനാൽ ബുധൻ ആയിരിക്കും മാതൃ കാരക ഗ്രഹം.
സൂര്യൻ : 18:20
ചന്ദ്രൻ : 27: 10
ബുധൻ : 13:22
ചൊവ്വ : 22: 17
ശുക്രൻ : 09:10
വ്യാഴം : 11:20
ശനി : 03:00
നാലാം ഭാവം മാതൃ ഭാവം ആണല്ലോ. ഈ നാലാം സ്ഥാനത് വരുന്ന ഗ്രഹത്തിന്റെ അവസ്ഥ നോക്കുക. ഈ ഗ്രഹത്തിന്റെ മഹാ ദശ, അന്തർ ദശ അല്ലെങ്കിൽ അപഹാരം, ഈ സമയത്ത് നമുക്ക് റിയൽ എസ്റ്റേറ്റ് ഡീലുകൾ, നടത്താൻ അനുയോജ്യമായ സമയം എത്തിച്ചേരും എന്നാണു.
പക്ഷെ മേല്പറഞ്ഞ കാര്യങ്ങൾ ആദ്യ സ്റ്റെപ് മാത്രമാണ്. നമ്മുടെ ബെര്ത്ത് ചാര്ട്ടിൽ മാത്രം അല്ല, നവാംശ, ചതുര്ത്ഥ അംശ ചാര്ട്ടുകൾ നോക്കി മാത്രമേ ഫലം പൂര്ണ്ണമായി മനസിലാകുകയുള്ളു. പക്ഷെ എന്റെ ഒരു റിസേര്ചിൽ ഈ നൂലാമാലകള്ക്ക് ഒന്നും പോകാതെ വളരെ ഈസിയായ ഒരു ടെക്‌നിക്ക് ഉണ്ട്. അത് പറഞ്ഞു തന്നാൽ, അങ്ങനത്തെ planetary alignment ഇല്ലാത്തവർ ഭയക്കും എന്ന് ഞാൻ ഭയന്നതുകൊണ്ട് മനഃപൂർവ്വം വേണ്ട എന്ന് വച്ചു.
പക്ഷെ ഇത്രയും നാളത്തെ എന്റെ പഠനത്തിന്റെ വെളിച്ചത്തിൽ ഒരു വീട് സ്വന്തമായി ഉണ്ടാകുക എന്നാ യോഗം ഇല്ലാതവരായിട്ട് ആരും തന്നെ ഉണ്ടോ എന്ന് തന്നെ സംശയം ഉണ്ട്. പൊതുവേ നാലാം ഭാവത്തിന്റെ അധിപൻ ദുർ സ്ഥാനങ്ങൾ ആയ 6,8,12 എന്ന ഏതെങ്കിലും ഭാവത്തിൽ നിന്നാൽ ചിലർ നമ്മെ ഭയപ്പെടുത്തും. ഈ ഭാവങ്ങൾ നഷടങ്ങളുടെ ഭാവമാണ്. പക്ഷെ never mind. എന്റെ നാലാം ഭാവത്തിന്റെ അധിപൻ ഇങ്ങനെ ഒരു ദുർ സ്ഥാനത്താണ്. പക്ഷെവീട് സ്വന്തമാക്കുന്നതിനു അതൊരു നെഗറ്റീവ് സിഗ്‌നൽ അല്ല എന്ന് ഞാൻ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്ന് പറയുമ്പോൾ അത് സ്വീകരിക്കാൻ തയ്യാറാകണം. നാലാം ഭാവം റിയൽ എസ്റ്റേറ്റ് ഡീലുകളെ മാത്രമല്ല, മറ്റു പല വിഷയങ്ങളെയും സൂചിപ്പിക്കുന്നു. അവയിൽ എന്തെങ്കിലും കുറവുകൾ ആകാം.
വസ്തു വാങ്ങുക, വീട്വയ്ക്കുക എന്നതൊന്നും നിസ്സാരമായ കാര്യങ്ങൾ അല്ല. ഇനി ഇപ്പൊ ആരെങ്കിലും നിങ്ങളുടെ ചാര്ട്ട് നോക്കി നടക്കില്ല എന്ന് പറഞ്ഞാലും, അത് കേട്ട് നിരാശപ്പെടരുത്. ഇതെന്നോടും എന്റെ ചാര്ട്ട് നോക്കിയ പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ അതൊക്കെ തെറ്റാണ് എന്ന് സമയം തെളിയിചു കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് പരമ്പരാഗത ജ്യോല്‌സ്യത്തെ ഞാൻ വെറുക്കുന്നത്. ശുഭ സൂചനകൾ ധാരാളം ലഭിക്കുന്ന ഒരു ശാഖയെ ഭീകരമായി ചിത്രീകരിക്കാൻ ചില ജ്യോല്‌സ്യന്മാര്ക്ക് എങ്ങനെ സാധിക്കുന്നു എന്ന് മനസിലാകുന്നില്ല. ഞാൻ നോക്കിയിട്ട ഈ ശാഖയിൽ ശുഭ വാര്ത്താകൾ മാത്രമേ കാണുന്നുള്ളൂ താനും. ഇവയ്‌ക്കെല്ലാം ഓരോ സമയം ദൈവം നല്കികയിട്ടുണ്ട് അത് വരെ നമ്മൾ നമ്മെ തയ്യാറാക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാൻ കഴിയൂ ഒരു ഹൗസിങ് ലോണിനു അപേക്ഷ നല്കിയവന്റെ വേദന അറിയാൻ അയാളോട് നേരിട്ട തന്നെ ചോദിക്കണം.
സെപ്‌റ്റെംബർ അവസാന വാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ, പുതിയ ബിസിനസ് അവസരം, അധികാരികളുമായുള്ള ചര്ച്ചകൾ എന്നിവ പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന ഏഴാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്. പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ക്ട്ടുകൾ, എന്നിവയെ കുറിച്ചുള്ള പുനർ വിചിന്തനം നടന്നേക്കാം. നിലവിൽ ഉള്ള ബന്ധങ്ങളുടെ യഥാര്ത്ഥ് അവസ്ഥ എന്താണെന്നു തിരിച്ചറിയാൻ ഉള്ള സാഹചര്യം ഉണ്ടാകും. വ്യക്തി ബന്ധങ്ങളിലും, ഇപ്പോൾ നിങ്ങളെ കൂടുതൽ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന എല്ലാ ബന്ധങ്ങളിലും തന്നെ ഈ അവസ്ഥ ദ്രിശ്യമാകും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയതയെ കുറിച്ചുള്ള നിങ്ങളുടെ നിലപാടുകളെ വിശദീകരിക്കൽ, വിദേശ സംസ്‌കാരവുമായുള്ള അടുത്ത ബന്ധം, നിയമവുമായുള്ള നേര്ക്കാഴ്ച, എഴുത്ത്, പ്രസിദ്ധീകരണം, തീര്ഥാടനം എന്നിവയ്ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകര്, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥ ഉണ്ടാകാം. പുതിയ ആരോഗ്യക്രമങ്ങളെ കുറിച്ച് പ്ലാൻ ചെയ്‌തേക്കാം, സഹപ്രവര്ത്തകരെ കുറിച്ചുള്ള കൂടുതൽ ആലോചന, വളര്ത്തു മൃഗങ്ങളോടുള്ള പ്രത്യേക അടുപ്പം എന്നിവയും ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. പാര്ട്ണർഷിപ്പുകളിൽ അനാവശ്യ ശക്തി പ്രകടനം നടത്താനുള്ള ശ്രമം ഒഴിവാക്കുക. പുതിയ പാര്ട്ണർഷിപ്പുകളെ കുറിച്ചുള്ള എല്ലാ സാധ്യതകളും രണ്ടാമത് കൂടി ആലോചിക്കേണ്ട അവസ്ഥയാണ്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തീരുമാനം, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ എന്നിവയും പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തില് ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. ക്രിയേറ്റീവ് പ്രോജക്ടുകളിൽ ജോലി ചെയ്യാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപുകൾ എന്നിവയിൽ കൂടുതൽ പ്രവർത്തിക്കാൻ ഉള്ള അവസരം, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന ഏഴാം ഭാവത്തിലെക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചര്ച്ചകൾ, ഈ ഭാവത്തിൽ ഉള്‌പ്പെടുന്ന എല്ലാ ബന്ധങ്ങളിന്മേലും ശക്തി പ്രകടനം നടത്താനുള്ള ആഗ്രഹം, ബന്ധങ്ങളിൽ നവീകരണത്തിനുള്ള ആഗ്രഹം, പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയെ കുറിച്ചും ഉള്ള കൂടുതൽ ആലോചന എന്നിവ പ്രതീക്ഷിക്കുക.
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. വീട് മാറ്റം, വില്പന, റിന്നോവേഷൻ എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകാം. വീടിനെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികളും പ്രതീക്ഷികുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകര്, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലേക്ക് ഈ ആഴ്ച ചൊവ്വ എത്തും. ജോലി, ആരോഗ്യം എന്നിവ മറ്റെന്തിനെക്കാളും കൂടുതൽ ശ്രദ്ധ നേടും. സഹ പ്രവര്ത്തകരോടുള്ള സീരിയസ് ചര്ച്ചകൾ, ജോലിയെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, സഹപ്രവര്ത്തകരോടുള്ള സീരിയസ് ചര്ച്ചകൾ, ആരോഗ്യത്തെ കുറിച്ചുള്ള പുതിയ പ്ലാനുകൾ എന്നിവ പ്രതീക്ഷിക്കുക.
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. കൂടുതൽ ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള കൂടുതൽ സംസാരം, എഴുത്ത്, എഡിറ്റിങ് എന്നിവയിലെ സാധ്യതകൾ, ഇലക്‌ട്രോണിക്‌സ് ഉല്പ്ന്നങ്ങൾ വാങ്ങുവാൻ ഉള്ള അവസരം, അയല്ക്കാര്ക്ക് വേണ്ടി ഉള്ള സഹായം, ടെക്‌നോളജി ഉപയോഗിച്ചുള്ള പ്രോജക്ടുകൾ എന്നിവയും ഉണ്ടാകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തില് ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതായിരിക്കും. എന്നിവ നില്ക്കുന്നു. പുതിയ ഫിനാന്ഷ്യൽ പ്രോജക്ടുകൾ, ബിസിനസ് അല്ലെങ്കിൽ ജോലി അവസരങ്ങളെ കുറിച്ചുള്ള ചര്ച്ചകൾ, നിങ്ങളുടെ മൂല്യ വര്ധനക്ക് വേണ്ടി ഉള്ള ചര്ച്ചകൾ ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ക്രിയേറ്റീവ് ജോലികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാം. സ്വന്തം സംരഭങ്ങൾ തുടങ്ങാനുള്ള പദ്ധതികള്ക്ക് രൂപം കൊടുക്കാനുള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ അവസരങ്ങൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള കൂടുതൽ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തില് ഈ ആഴ്ച ന്യൂ മൂൺ എത്തും. പുതിയ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കുക, പുതിയ ലുക്‌സ് വരുത്താൻ ഉള്ള ശ്രമങ്ങൾ, ആരോഗ്യ കാര്യത്തിൽ ഉള്ള കൂടുതൽ ശ്രദ്ധ, പുതിയ അവസരങ്ങൾ, സെല്ഫ് അനാലിസിനുള്ള അനേക അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. മാതാപിതാക്കള്, സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്ന നാലാം ഭാവത്തിലേക്ക് ഈ ആഴ്ച ചൊവ്വ എത്തും. വീട് വില്പന, വാങ്ങൽ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാപിതാക്കളോടുള്ള സീരിയസ് ചര്ച്ചകൾ, ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തില് ഈ ആഴ്ച ന്യൂ മൂൺ എത്തും. പ്രാര്ത്ഥന, ധ്യാനം എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും, മാനസിക സമ്മര്ദ്ദങ്ങളെ നേരിടാനുള്ള അവസരങ്ങൾ, ചാരിറ്റിയെ കുറിച്ചുള്ള ആലോചന, ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക.
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും. കൂടുതൽ ആശയ വിനിമയം, സഹോദരങ്ങളോടുള്ള ശക്തി പ്രകടനം, കൂടുതൽ ചെറു യാത്രകൾ, എഴുത്ത്, എഡിറ്റിങ്, മീഡിയ എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് ന്യൂ മൂൺ എത്തുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ലോങ്ങ് ടേം പദ്ധതികളുടെ ആവിഷ്‌കാരം, പുതിയ സുഹൃദ് ബന്ധങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ധനം, വസ്തു വകകൾ, സെല്ഫ്ത വര്ത്ത്ങ എന്നാ രണ്ടാം ഭാവതിലെക്ക് ചൊവ്വ ഈ ആഴ്ച എത്തുന്നതാണ്. കൂടുതൽ ചെലവ്, പുതിയ ഫിനാന്ഷ്യതൽ പ്ലാനിങ്, പുതിയ ബിസിനസ് പ്രോജക്ക്ടുകളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വര്ധനക്കുള്ള അനേക സാധ്യതകൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്. ജോലിയിലെ പുതിയ ഉത്തര വാദിത്തങ്ങൾ, ജോലി സ്ഥലത്തെ കുറിച്ചുള്ള പ്ലാനുകൾ, മാതാ പിതാക്കൾ, അധികാരികൾ എന്നിവരോട് നടത്തുന്ന സംസാരം, പുതിയ ജീവിത മാര്ഗങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവതിലെക്ക് ചൊവ്വ ഈ ആഴ്ച എത്തുന്നതാണ്. പുതിയ പ്ലാനുകൾ, വ്യക്തി ബന്ധങ്ങളിലും സാമൂഹിക ബന്ധത്തിലും ഉള്ള പുതിയ തുടക്കങ്ങൾ, പുതിയ ലുക്‌സ് പരീക്ഷിക്കാനുള്ള അവസരം, പുതോയ കൊണ്ട്രാക്ടുകൾ എന്നിവ പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ആലോചനകൾ, വിദേശസംസ്‌കാരവുമായി ഉള്ള അടുത്ത ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലെക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ഈ ഭാവം മാനസിക സംമാര്ദ്ദങ്ങളുടെത് ആയതിനാൽ, ഏകാന്തനായി നില്ക്കുനുള്ള താല്പര്യം കൂടുതലായി ഉണ്ടാകും, പ്രാര്ത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ താല്പര്യം ചാരിറ്റി പ്രവര്ത്തനങ്ങലക്ക് വേണ്ടി സമയം കണ്ടെത്തൽ എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്‌സ്, തകര്ച്ചകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ, ഇന്ഷുറന്‌സ്, ടാക്‌സ് എന്നിവയെ കുറിച്ചുള്ള ആലോചന, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ധന കാര്യത്തെ കുറിച്ചുള്ള ചര്ച്ചകൾ, ഈ ചര്ച്ചകളിൽ ഉള്ള ഇമോഷണൽ ആയ അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. പുതിയ ലോങ്ങ് ടേം പദ്ധതികളുടെ പൂര്ത്തീകരണം, പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരൽ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ പ്രവര്ത്തിക്കാൻ അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കൽ എന്നിവ പ്രതീക്ഷിക്കുക.
jayashreeforecast@gmail.com