എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവം ഈ മാസം വളരെ അധികം പ്രാധാന്യം നേടും. സൂര്യൻ, വ്യാഴം, ബുധൻ എന്നിവ ഈ ഭാവത്തിൽ നിൽക്കുന്നു. പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. പുതിയ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ശുക്രൻ ആദ്യ രണ്ടു ആഴ്ചകളിൽ ഉണ്ടാകും. ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ച് കൂടുതൽ പ്ലാനുകൾ ഉണ്ടാകും. നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ടാക്‌സ്, ഇന്ഷുറന്‌സ് എന്നീ വിഷയങ്ങളിൽ ഉള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

പതിനാറാം തീയതി നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജ സ്വലത എന്ന ഒന്നാം ഭാവത്തില് പൂർണ ചന്ദ്രൻ എത്തും. പുതിയ ആലോചനകൾ, പുതിയ വ്യക്തി ബന്ധങ്ങൾ, ലുക്‌സ് മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ ചൊവ്വ ഈ മാസം മുഴുവനും ഉണ്ടാകും. ഈ ഭാവത്തിൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ, അധികാരികളുമായുള്ള സീരിയസ് ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തിൽ ആദ്യ രണ്ടാഴ്ചകളിൽ ശുക്രൻ ഉണ്ടാകും. ഈ ഭാവം പുതിയ ബിസിനസ് ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. വിവാഹം, പ്രേമ ബന്ധങ്ങൾ എന്നിവയെ കുറിച്ച് പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. പുതിയ ജോബ് ഓഫർ, പുതിയ ലീഗൽ ബന്ധങ്ങൾ, കോണ്ട്രാക്ടുകൾ എന്നിവയ്ക്കും അവസരങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്ത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്നീ വിഷയങ്ങളെ സൂര്യൻ, ബുധൻ, വ്യാഴം എന്നിവ അധിക ദിവസവും സ്വാധീനിക്കുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹപ്രവർത്തകരുടെ യഥാർത്ഥ അവസ്ഥ, നിങ്ങളോടുള്ള അവരുടെ മനോഭാവത്തെ കുറിച്ചുള്ള വെളിപാടുകൾ ലഭിക്കൽ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസ്ഥ എന്നിവ ഉണ്ടാകും.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ പന്ത്രണ്ടാം ഭാവത്തില് പതിനാറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ഈ ഭാവം മാനസിക ഭാരങ്ങളുടെത് ആയതിനാൽ, കൂടുതൽ സമയം ഏകാന്തനായി നിൽക്കാൻ ആഗ്രഹിച്ചേക്കാം. പ്രാർത്ഥന, ധ്യാനം, ചാരിറ്റി എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കാം. നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ഭാവിയെ കുറിച്ചുള്ള ആലോചനകൾ എന്നിവയും കൂടുതലായി ഉണ്ടാകും.

ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടാകും ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, പുതിയ വിഷയങ്ങൾ പഠിക്കാനും, പഠിപ്പിക്കാനും ഉള്ള സാഹചര്യങ്ങൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള നിങ്ങളുടെ നിലപാടുകളെ എടുത്തു കാട്ടൽ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലെ പുതിയ സാധ്യതകൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹപ്രാവര്ത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ആദ്യ രണ്ടാഴ്ച ശുക്രൻ ഉണ്ടാകും. ജോലി സ്ഥലത്തെ നവീകരണം, ക്രിയേറ്റീവ് പ്രോജക്ടുകളിൽ ഉണ്ടാകുന്ന ജോലികൾ, സൗന്ദര്യം കല എന്നിവയിൽ പ്രവർത്തിക്കുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ, സഹപ്രവർത്തകരിൽ നിന്നുള്ള സഹായം, ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള സമയം, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ശ്രദ്ധ, ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവം, ഈ മാസം വളരെ പ്രാധാന്യം നേടും. സൂര്യൻ, ബുധൻ, വ്യാഴം എന്നിവ ഈ മാസത്തിന്റെ അധിക സമയവും ഈ ഭാവത്തിലെ കാര്യങ്ങൾ നിരീക്ഷിക്കും. ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കുന്നതാണ്, ഉല്ലാസത്തിന് വേണ്ടി കൂടുതൽ അവസരങ്ങൾ, പുതിയ ഹോബികൾക്കുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള സാധ്യതകൾ, സെൽഫ് പ്രോമോഷനുള്ള കൂടുതൽ സാധ്യകൾ, സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിർന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് പതിനാറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. പുതിയ ടീം ജോലികൾ. പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള അവസരം, സുഹൃദ് ബന്ധങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ചാരിറ്റി പ്രവർത്തികൾ എന്നിവയും പ്രതീക്ഷിക്കുക.

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടാകും. നിക്ഷേപങ്ങൾ, ബിസിനസ് പാർട്ണർഷിപ് എന്നിവയിൽ കൂടുതൽ ആലോച്ചനകൾക്കുള്ള അവസ്ഥകൾ ഉണ്ടാകാം. ടാക്‌സ്, ഇന്ഷുറന്‌സ്, എന്നിവ സംബന്ധിച്ച സംശയ നിവാരണം, ജോയിന്റ് സ്വത്തുക്കളിന്മേലുള്ള പ്രശ്‌നപരിഹാരം എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ശുക്രൻ ആദ്യ രണ്ടാഴ്ചകളിൽ ഉണ്ടാകും ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കുന്നതാണ്, ഉല്ലാസത്തിന് വേണ്ടി കൂടുതൽ അവസരങ്ങൾ, പുതിയ ഹോബികൾക്കുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള സാധ്യതകൾ, സെൽഫ് പ്രോമോഷനുള്ള കൂടുതൽ സാധ്യകൾ, സസ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും.

മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ, ബുധന്, വ്യാഴം എന്നിവ നിൽക്കുന്നു. കുടുംബ യോഗങ്ങൾ, ബന്ധുജന സമാഗമം, വീട് മാറ്റം, യാത്രകൾ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, എന്നിവയും ഉണ്ടാകാം.

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ പതിനാറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, മാതാ പിതാക്കൾ, അധികാരികൾ എന്നിവരോടുള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തിൽ ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടാകും. വ്യക്തി ബന്ധങ്ങളിലും, സാമൂഹിക ബന്ധങ്ങളിലും നിങ്ങളുടെ തീരുമാനങ്ങൾ പ്രാധാനം ആകും. പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയെ കുറിച്ച് ആലോചിക്കും. നിയമതിന്റെ പരിധിയിൽ വരുന്ന ബന്ധങ്ങളിൽ സംശയ നിവാരണം വേണ്ടി വരും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ, വ്യാഴം എന്നിവ നിൽക്കുന്നു. ഈ മാസത്തിന്റെ അധിക ഭാഗവും ഈ ഭാവത്തിലെ കാര്യങ്ങൾ വളരെ പ്രാധാന്യം നേടും. കൂടുതൽ ചെറു യാത്രകൾ, സഹോദരങ്ങോടുള്ള സീരിയസ് ചർച്ചകൾ, കൂടുതൽ ആശയ വിനിമയം, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, മീഡിയ എന്നിവയിൽ നിന്ന് ലഭിക്കുന്ന കൂടുതൽ അവസരം എന്നിവ പ്രതീക്ഷിക്കുക.

മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ശുക്രൻ ആദ്യ രണ്ടാഴ്ചകളിൽ ഉണ്ടാകും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, വീട് മാറ്റം, യാത്രകൾ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, എന്നിവയും ഉണ്ടാകാം.

ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ മൂന്നാമത്തെ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, പുതിയ വിഷയങ്ങൾ പഠിക്കാനും, പഠിപ്പിക്കാനും ഉള്ള സാഹചര്യങ്ങൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള നിങ്ങളുടെ നിലപാടുകളെ എടുത്തു കാട്ടൽ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലെ പുതിയ സാധ്യതകൾ എന്നിവയും പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടായിരിക്കും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, ജോലി സ്ഥലത്തെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, സഹ പ്രവര്ത്തകരോടുള്ള ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തില് ഈ മാസത്തിന്റെ അധിക ഭാഗവും സൂര്യൻ, ബുധൻ, വ്യാഴം എന്നിവ ഉണ്ടാകും. പുതിയ ധനസമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചനകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ആഗ്രഹം, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്, സെൽഫ് വർത്ത് വർധിപ്പിക്കാനുള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ശുക്രൻ ആദ്യ രണ്ടാഴ്ചകളിൽ ഉണ്ടാകും. ഈ മാസത്തിന്റെ അധിക ഭാഗവും ഈ ഭാവത്തിലെ കാര്യങ്ങൾ വളരെ പ്രാധാന്യം നേടും. കൂടുതൽ ചെറു യാത്രകൾ, സഹോദരങ്ങോടുള്ള സീരിയസ് ചർച്ചകൾ, കൂടുതൽ ആശയ വിനിമയം, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, മീഡിയ എന്നിവയിൽ നിന്ന് ലഭിക്കുന്ന കൂടുതൽ അവസരം എന്നിവ പ്രതീക്ഷിക്കുക.

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ പതിനാറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന, ബിസ്‌നസ്/ജീവിത പങ്കാളിയോടുള്ള സീരിയസ് ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തീരുമാനങ്ങൾ, ടാക്‌സ്, ഇൻഷുറൻസ് എന്നിവയെ കുറിച്ചുള്ള ആലോചനകൾ, ലോണുകൾ ലഭിക്കാനോ കൊടുകകാണോ ഉള്ള വ്യസ്ഥകൾ എന്നിവയും ഉണ്ടാകും.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ ഈ മാസം മുഴുവൻ ചൊവ്വ നിൽക്കും. സെൽഫ് പ്രോമോഷനുള്ള കൂടുതൽ അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം, കൂടുതൽ നെറ്റുവർക്കിങ്, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തില് സൂര്യൻ, വ്യാഴം, ബുധൻ എന്നിവ നിൽക്കുന്നു. പുതിയ അനേകം തുടക്കങ്ങൾ, വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ, ലുക്‌സ് മെച്ചപ്പെടുത്താനുള്ള സാധ്യതകൾ, പുതിയ വിചാരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് ശുക്രൻ ആദ്യ രണ്ടാഴ്ചകളിൽ ഉണ്ടാകും. പുതിയ ബിസ്‌നസ് പ്രോജക്ക്ടുക്കൾ, ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, അധിക ചെലവ് നിയന്ത്രിക്കാനുള്ള ആഗ്രഹം, വിലയേറിയ വസ്തുക്കൾ കൈവശം വരാനുള്ള സാധ്യത എന്നിവയും ഉണ്ടാകും.

വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തിൽ മൂന്നാമത്തെ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പുതിയ ലീഗൽ ബന്ധങ്ങൾ, നിയമപരമായ ബന്ധങ്ങളെ കുറിച്ചുള്ള ആലോചനകൾ, പുതിയ എഗ്രീമ്ന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, ബന്ധങ്ങളിലെ പുതിയ വഴിത്തിരിവുകൾ എന്നിവയും പ്രതീക്ഷിക്കുക.

മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ ഈ മാസം മുഴുവൻ ഉണ്ടാകും. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, വീട് മാറ്റം, യാത്രകൾ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തില് സൂര്യൻ, ബുധൻ, വ്യാഴം എന്നിവ നിൽക്കുന്നു. ഈ ഭാവം, മാനസിക സമ്മർദ്ദങ്ങളുടെത് ആയതിനാൽ കൂടുതൽ സമയം ഏകാന്തനായി നിൽക്കാൻ താല്പര്യപ്പെടും. പ്രാർത്ഥന, ധ്യാനം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക. ചാരിറ്റി പ്രവര്ത്തനങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തില് ആദ്യ രണ്ടാഴ്ചകളിൽ ശുക്രൻ ഉണ്ടാകും. പുതിയ അനേകം തുടക്കങ്ങൾ, വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ. ലുക്‌സ് മെച്ചപ്പെടുത്താനുള്ള സാധ്യതകൾ, പുതിയ വിചാരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രവര്ത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ പതിനാറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, ബാധ്യതകളെ നേരിടാനുള്ള ആഗ്രഹം, സഹപ്രവർത്തകരെ കുറിച്ചുള്ള ആശങ്ക, വളർത്തു മൃഗങ്ങളോടുള്ള കരുതൽ എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് സൂര്യൻ, ബുധൻ, വ്യാഴം എന്നിവ നിൽക്കുന്നു. പുതിയ ടീം ജോലികളിൽ ഏർപ്പെടാനുള്ള അവസരം, ലോങ്ങ് ടേം പദ്ധതികളുടെ ആവിഷ്‌കാരം, പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള സാധ്യതകൾ, എന്നിഅവ് പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തില് ശുക്രൻ ആദ്യ രണ്ടാഴ്ചകളിൽ ഉണ്ടാകും. ഈ ഭാവം, മാനസിക സമ്മർദ്ദങ്ങളുടെത് ആയതിനാൽ കൂടുതൽ സമയം ഏകാന്തനായി നിൽക്കാൻ താല്പര്യപ്പെടും. പ്രാർത്ഥന, ധ്യാനം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക. ചാരിറ്റി പ്രവര്ത്തനങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റുവർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിൽ മൂന്നാമത്തെ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പ്രേമ ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ കൂടുതൽ സമയം പ്രവർത്തിക്കാനുള്ള അവസരം, സെൽഫ് പ്രൊമോഷൻ പദ്ധതികളെ കുറിച്ചുള്ള ആലോചന എന്നിവ ഉണ്ടാകാം.

ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടാകും. അധിക ചെലവ് ഒഴിവാക്കാൻ സാധിക്കുമോ എന്ന് കണ്ടറിയണം, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ സെൽഫ് വർത്ത് വർധിപ്പിക്കാനുള്ള മാർഗങ്ങൾ നോക്കാനുള്ള സാധ്യതയും ഉണ്ടാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ സൂര്യൻ, ബുധൻ, വ്യാഴം എന്നിവ നിൽക്കുന്നു. ജോലിയിലെ പുതിയ നീക്കങ്ങൾ, അധികാരികളോടുള്ള ചർച്ചകൾ, ജോലിയിലെ പുതിയ ഉത്തരവാദിതങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിർന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് ആദ്യ രണ്ടാഴ്ചകളിൽ ശുക്രൻ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള വസരം, പുതിയ ലോങ്ങ് ടേം പദ്ധതികളുടെ ആവിഷ്‌കാരം, പുതിയ സുഹൃത്തുക്കളെ ലഭിക്കൽ, ടീം ജോലികൾ, പുതിയ പ്രതീക്ഷകൾ എന്നിവയും പ്രതീക്ഷിക്കുക.

മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ പതിനാറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, റിന്നോവേഷൻ എന്നിവ വളരെ പ്രാധാന്യം വഹിക്കും. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തില് ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടായിരിക്കും. പുതിയ ലുക്‌സ് പരീക്ഷിക്കാൻ ഉള്ള അവസരങ്ങൾ, പുതിയ കൊണ്ട്രാക്ടുകൾ, പുതിയ തുടക്കങ്ങൾ, പുതിയ എഗ്രീമെന്റുക്കൾ എന്നിവ പ്രതീക്ഷിക്കാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒൻപതാം ഭാവി ഈ മാസം വളരെ പ്രാധാന്യം അർഹിക്കും. സൂര്യൻ, ബുധൻ, വ്യാഴം എന്നിവ ഈ ഭാവത്തിൽ നിൽക്കുന്നു. ദൂര യാത്രകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, വിദേശ സംസ്‌കാരവുമായി അടുത്ത ബന്ധം, ഉപരി പഠനത്തിനുള്ള സാധ്യതകൾ, നിയമയവുമായുള്ള നേർക്കാഴ്ച, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ ആദ്യ രണ്ടാഴ്ചകളിൽ ശുക്രൻ ഉണ്ടാകും. കല, സൗന്ദര്യം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ, അധികാരികളോടുള്ള നല്ല ചർച്ചകൾ, ജോലിയിലെ അനുകൂല അവസ്ഥകൾ, ജോലി സ്ഥലത്തെ നവീകരണം എന്നിവ ഉണ്ടാകാം.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ പതിനാറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. കൂടുതൽ ചെറു യാത്രകൾ, കൂടുതൽ ആശയ വിനിമയം, ചെറു കോഴ്‌സുകൾ എന്നിവ ചെയ്യാനുള്ള അവസരം, മീഡിയ എഴുത്ത് എന്നിവയിലെ കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ വാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തില് ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടാകും. അദ്ദേഹം മേൽപ്പറഞ്ഞ വിഷയങ്ങളിൽ തന്റെ സ്വാധീനം വെളിവാക്കുന്നതായിരിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, കൂടുതൽ പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള താല്പര്യം. ചാരിറ്റി ജോലികളിൾക്കുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡവിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ്‌സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവം ഈ മാസം വളരെ പ്രധാനം ആയിരിക്കും. ജോയിന്റ് സ്വത്തുക്കളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക, പാർട്ണർഷിപ്പ് പ്രോജക്ടുകളിൽ കൂടുതൽ അവസരങ്ങൾ നടത്തും, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ, മറ്റുള്ളവരുടെ കഴിവുകൾ കൊണ്ടുള്ള ജോലികൾ, ടാക്‌സ് ഇന്ഷുറന്‌സ് എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ ആദ്യ രണ്ടാഴ്ചകളിൽ ഉണ്ടാകും. ദൂര യാത്രകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, വിദേശ സംസ്‌കാരവുമായി അടുത്ത ബന്ധം, ഉപരി പഠനത്തിനുള്ള സാധ്യതകൾ, നിയമയവുമായുള്ള നേർക്കാഴ്ച, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക.

ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് പതിനാറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ഫിനാൻഷ്യൽ പ്ലാനിങ് കർശനമായി വേണ്ടി വരും. അധിക ചെലവ് ഒഴിവാക്കാനുള്ള മാർഗങ്ങൾ പരീക്ഷിക്കും.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടാകും. പുതിയ ലോങ്ങ് ടേം പദ്ധതികൾ ഉണ്ടാകാം, പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള ധാരാളം അവസരങ്ങൾ, പുതിയ ടീം ജോലികൾ, പുതിയ പ്രതീക്ഷകൾ ഉണ്ടാകാൻ പാകത്തിലുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

jayashreeforecast@gmail.com