- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ടോബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ചില ജീവിതങ്ങൾ മൂന്നു ജീവിതങ്ങളെ കുറിച്ചാണ് ഇത്തവണ ഷെയർ ചെയ്യാൻ പോകുന്നത്. മൂന്നു കഥകളും മൂന്നു തരത്തിൽ(context) കാണണം എന്ന് ആദ്യമേ പറയുകയാണ്. കഴിഞ്ഞ വര്ഷചത്തെ പോലെ തന്നെ ഈ വര്ഷ വും അസ്‌ട്രോളജി പഠനത്തിനായി ഞാൻ ഡല്ഹിയിൽ എത്തി. മെഡിക്കൽ അസ്‌ട്രോളജിയെ കുറിച്ച് കൂടുതൽ പഠിക്കാൻ വളരെ നാളുകൾ ആയി ആഗ്രഹിച്ചിരുന്നു. അസ്‌ട്രോളജി അങ്ങനെയാണ് നമ്മെ വല്ലാതെ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കും. പക്ഷെ ഒരു ജീവിതകാലം കൊണ്ട് പോലും നമുക്ക് ഈ വിഷയത്തിന്റെ കാൽ ശതമാനം പോലും പഠിച്ചു തീര്ക്കാൻ കഴിയില്ല. എന്റെ അഭിപ്രായത്തിൽ എന്റെ ഗുരു നാഥൻ ആയ ശ്രീ ദീപക് ബിസാരിയയെക്കാൾ മെച്ചപ്പെട്ട ഒരു മെഡിക്കൽ അസ്‌ട്രോളജർ ലോകത്തിൽ ഇല്ല. എന്തുകൊണ്ടും ഈ അവസരം നന്നായി ഉപയോഗിക്കണം, വളരെ ആഴത്തിൽ പഠിക്കണം എന്നൊക്കെ പ്ലാൻ ചെയ്താണ് ഞാൻ ക്ലാസിൽ എത്തിയത്, ആദ്യ ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ ഈ വിഷയം പഠിക്കേണ്ടതില്ലയിരുന്നു എന്ന് തോന്നി. ആദ്യം പഠിക്കുന്ന കാര്യംനമ്മുടെഏതു ശരീര ഭാഗമാണ് കൂടുതൽ സെന്‌സിപറ്റീവ് എന്നാണ്. ഈഭാഗത്ത് ഏതൊക്കെ അസുഖങ്ങൾ എത്ര മാത്
ചില ജീവിതങ്ങൾ
മൂന്നു ജീവിതങ്ങളെ കുറിച്ചാണ് ഇത്തവണ ഷെയർ ചെയ്യാൻ പോകുന്നത്. മൂന്നു കഥകളും മൂന്നു തരത്തിൽ(context) കാണണം എന്ന് ആദ്യമേ പറയുകയാണ്. കഴിഞ്ഞ വര്ഷചത്തെ പോലെ തന്നെ ഈ വര്ഷ വും അസ്‌ട്രോളജി പഠനത്തിനായി ഞാൻ ഡല്ഹിയിൽ എത്തി. മെഡിക്കൽ അസ്‌ട്രോളജിയെ കുറിച്ച് കൂടുതൽ പഠിക്കാൻ വളരെ നാളുകൾ ആയി ആഗ്രഹിച്ചിരുന്നു. അസ്‌ട്രോളജി അങ്ങനെയാണ് നമ്മെ വല്ലാതെ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കും. പക്ഷെ ഒരു ജീവിതകാലം കൊണ്ട് പോലും നമുക്ക് ഈ വിഷയത്തിന്റെ കാൽ ശതമാനം പോലും പഠിച്ചു തീര്ക്കാൻ കഴിയില്ല.
എന്റെ അഭിപ്രായത്തിൽ എന്റെ ഗുരു നാഥൻ ആയ ശ്രീ ദീപക് ബിസാരിയയെക്കാൾ മെച്ചപ്പെട്ട ഒരു മെഡിക്കൽ അസ്‌ട്രോളജർ ലോകത്തിൽ ഇല്ല. എന്തുകൊണ്ടും ഈ അവസരം നന്നായി ഉപയോഗിക്കണം, വളരെ ആഴത്തിൽ പഠിക്കണം എന്നൊക്കെ പ്ലാൻ ചെയ്താണ് ഞാൻ ക്ലാസിൽ എത്തിയത്, ആദ്യ ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ ഈ വിഷയം പഠിക്കേണ്ടതില്ലയിരുന്നു എന്ന് തോന്നി.
ആദ്യം പഠിക്കുന്ന കാര്യംനമ്മുടെഏതു ശരീര ഭാഗമാണ് കൂടുതൽ സെന്‌സിപറ്റീവ് എന്നാണ്. ഈഭാഗത്ത് ഏതൊക്കെ അസുഖങ്ങൾ എത്ര മാത്രം തീവ്രതയിൽ ഏതു സമയത്ത്, എത്ര നാളേക്ക് വരാം എന്നും, ആ അസുഖം വിട്ടു മാറാൻ ഉള്ള സാധ്യത എത്ര ആണെന്നും ഉള്ളതെന്നാണ്. ആദ്യ കഥ കേട്ടപ്പോൾ തന്നെ മനസ് മടുത്തു.
ഈ കഥയിലെ കുട്ടിക്ക് 29വയസുണ്ട്.വിവാഹം2014മെയ് മാസം കഴിഞ്ഞു. ആറു മാസം കഴിഞ്ഞപ്പോൾ ഗുഡ് ന്യൂസ് ലഭിച്ചു എങ്കിലും അതായത് ഒക്‌റ്റോബർ മാസം കുട്ടിക്ക് ഗുഡ് ന്യൂസ് ലഭിച്ചു . എല്ലാവര്ക്കും സന്തോഷം, പക്ഷെ അടുത്ത മാസം തന്നെ ഈ ഗുഡ് ന്യൂസ് വേണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായി. ശരീരം അനാവശ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത് പ്രെഗ്‌നന്റ് ആയതിന്റെ അല്ല എന്ന് മനസിലാക്കിയത് അല്പം താമസിച്ചാണ്. ഡിസംബറില് നടത്തിയ ടെസ്റ്റിൽ ലക്ഷണങ്ങള് ക്യാന്‌സറിന്റെ ആണെന് മനസിലായി. ഈകുട്ടിക്ക് ഒന്ന് സ്ലോ ഡൗൺ ചെയ്യാൻ സമയം അവസരം കൊടുക്കുന്നില്ല. പെട്ടന്ന് തന്നെ ക്യാന്‌സര് വ്യാപിക്കുന്നു. വയറ്റിൽ വേറൊരു ജീവനും. പക്ഷെ കുട്ടിക്ക് നല്ല വിൽ പവർ ഉണ്ട്. ലഗ്‌നം എരീസ് ആണ്. ഏതവസ്ഥയിലും നിന്ന് യുദ്ധം ചെയ്യും. ഈ അവസ്ഥയിലും അവള്ക്ക് ആരോഗ്യമുള്ള കുഞ്ഞുണ്ടായി. 2015 ൽ. അതിനു ശേഷം, ക്യാന്‌സസർ ഭേദപ്പെട്ടു എന്ന് ചികിത്സിച്ചിരുന്ന ഡോക്ടർ അഭിപ്രായപ്പെട്ടു. സന്തോഷം തിരിച്ചു കിട്ടിയതായി എല്ലാവര്ക്കും തോന്നി. പക്ഷെ.........ഈ വര്ഷം പഴയതിനേക്കാൾ ശക്തമായി രോഗം ഈ കുട്ടിയെ ബാധിച്ചു. രണ്ടാമത് ചികിത്സ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ഇനി ആണ് കൂടുതൽ വേദന തരുന്ന സംഭവങ്ങൾ നടന്നത്.
വളരെ പ്രതീക്ഷ്‌കയോടെ വിവാഹം ചെയ്ത സ്ത്രീ ഇത്ര മാത്രം ഭാരങ്ങൾ ജീവിതത്തിലേക്ക് കൊണ്ട് വന്ന യാതാര്യംഥ്ത അവളുടെ ഭര്ത്താ വിനു സ്വീകാര്യമായില്ല. പിന്നീടുള്ള ചികിത്സക്ക് അയാളുടെ സഹകരണം ലഭ്യമല്ലാതായി. അയാളുടെ വീട്ടുകാര്ക്കുംക ഈ കുട്ടി ഒരു ഭാരമായി തീര്ന്നു എന്ന് നിങ്ങള്ക്ക് ഊഹിക്കാമല്ലോ. അയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല അയാള്ക്ക് അയാളുടെതായ പ്ലാനുകൾ കാണാതിരിക്കുമോ? ട്രൂ ലവ് , അല്ലെങ്കില്ത്യാ്ഗ മനോഭാവം വെറും ഒരു സങ്കല്പമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. ഇനി ഇപ്പൊ ഒരു വ്യക്തിക്ക് സത്യ സന്ധത, ട്രൂ ലവ്, ത്യാഗ മനോഭാവംഎന്നിവ ആവോളം ഉണ്ടെന്നിരിക്കട്ടെ അവൾ അല്ലെങ്കിൽ അവൻ ഈ കാലത്തിനു യോജിച്ച വ്യക്തി അല്ല എന്ന് ജനം അഭിപ്രയപ്പെടും.അവരെ ലോകം താഴ്തിക്കെട്ടും. അവർ ചിലപ്പോൾ മോസ്റ്റ് അൺവാണ്ടഡ് എന്നാ ഗ്രൂപിലേക്ക് പോകും.
പക്ഷെ ഈ പെണ്കുഅട്ടിയുടെ മാതാ പിതാക്കൾക്ക് അവളെ കൈവിടാൻ കഴിയില്ലല്ലോ . പക്ഷെ അവര്ക്കും ചികിത്സ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്.പക്ഷെ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അവര്ക്ക് സഹായം ലഭിച്ചു. മകൾ ഈ അവസ്ഥയിൽ നിന്ന് രേക്ഷപ്പെടുമോ, അവള്ക്ക് ഒരു മാറ്റം ഉണ്ടാകുമോ എന്നറിയാൻ അദ്ദേഹം അവസാന റിസോഴ്‌സ് ആയി കണ്ടത് അസ്‌ട്രോളജി ആണ്.
ഈ പെണ്കുസട്ടിയുടെ ജീവിതത്തിൽ എന്ത്എപ്പോൾ സംഭവിക്കാൻ പോകുന്നു എന്ന് ഇപ്പോൾ എനിക്ക് ഏതാണ്ട് 90% അറിയാം. അപ്പോള് എ ന്നെ പഠിപ്പിക്കുന്നവര്ക്ക് അതിനേക്കാൾ കൂടുതൽ അറിയാമായിരിക്കുമല്ലോ. Sometimes astrology is a very depressing profession . കാരണം ഇതൊന്നും അറിഞ്ഞിട്ട നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. വരുന്നതിനെ അത് പോലെ കൈ നീട്ടി സ്വീകരിക്കുക അത്ര മാത്രം. ഈപിതാവിനോട് എന്ത് മറുപടി എങ്ങനെ നല്കരണം എന്ന് അറിയില്ല. ഒറ്റ നോട്ടത്തിൽ യാതൊരു പ്രതീക്ഷകളും ഇല്ല. പക്ഷെഒരു തീരെ ചെറിയ പ്രതീക്ഷ്‌കക്ക് വകയുണ്ട്. അതെന്താണ് എന്ന് ഞാൻ പറയുന്നില്ല. കാരണം അത് വായിച്ചു നിങ്ങളുടെ മനസ് വ്യകുലപ്പെടരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം ഇതേ കോമ്പിനേഷൻ നമ്മിൽ പലര്ക്കും കാണും. നിങ്ങളുടെ ഉപബോധ മനസിനെ ഹൈജാക്ക് ചെയ്യാൻ ഞാൻ താല്പര്യപ്പെടുന്നില്ല.
ഈ കുട്ടിയുടെ മാതാ പിതാക്കൾ ജീവിച്ചിരിക്കുന്നത് വരെ കുട്ടി സുരക്ഷിതയാണ് എന്ന് പറയാം. അവളുടെ പിതാവിന് എന്തെങ്കിലും സംഭവിക്കുന്ന പക്ഷം............. പിന്നെന്തു എന്നെനിക്ക് ആലോചിക്കാനേവയ്യ. അദ്ധേഹം ആരോഗ്യവാനായി ഇരിക്കട്ടെ എന്നാണു എന്റെ പ്രാര്ത്ഥന.
അദ്ധേഹതോട് എങ്ങനെ കാര്യങ്ങൾ വിശദീകരിക്കും എന്നതു ഒരു വലിയ പ്രോസസ് ആണ്. ഇദ്ദേഹം ആകപ്പാടെ നിരാശനാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.ഇങ്ങനത്തെവിശദീകരണങ്ങള് കേള്ക്കുന്നവരെക്കാൾ അവ അവതരിപ്പിക്കുന്നവരെയും ബാധിക്കും. ഞാൻ എന്റെ മനസ്സിൽ പല രീതിയിൽ എങ്ങനെപ്രെസന്റ് ചെയ്യാം എന്ന് നോക്കി. എന്റെ ഭാവനയിൽ ഞാൻ പല രീതിയിൽ ആ കുട്ടിയുടെ പിതാവിന്റെ മുന്പി ൽ മകളുടെ രോഗാവസ്ഥയെ കുറിച്ച് അവതരിപ്പിച്ചു. പക്ഷെ അവ ഒന്നും തന്നെ എനിക്ക് ത്രുപ്തികരമായിരുന്നില്ല.
അന്ന് തൊട്ടു പല രാത്രികളിലും എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.വളരെ പ്രതീക്ഷകളോടെ ജീവിതം ആരംഭിച്ച ഒരു പെണ്കു ട്ടിയും അവളുടെ വേദനകളും മാത്രമായിരുന്നു എന്റെ മനസ്സിൽ.
ആ കുട്ടിയെ പിറ്റേ ദിവസം പോയി കാണണം എന്ന് ഞാൻ കരുതി. അവൾ ഇപ്പോൾ ഓൾ ഇന്ത്യ ഇന്‌സ്‌റികറ്റിയൂട്ട് ഓഫ് മെഡിക്കൽ സയന്‌സളസിൽ ചികിത്സയിൽ ആണ്. പക്ഷെ അവളെ പോയി കാണുന്നത് അവരുടെ വീട്ടുകാർ അപകട സൂചനയായി കാണുമോ എന്ന് ഞാൻ ഭയന്നു. ഞാൻ അവളുടെ ക്ലാസ് മേറ്റോ അയല്ക്കാരിയോ ആയിരുന്നു എങ്കിൽ അവളെ പോയി കാണുന്നത് മറ്റുള്ളവർക്ക് കൂടുതൽ സ്വീകര്യമായേനെ.
ഇതെഴുതുന്ന സമയവും എഴുത്ത് നിര്ത്തിന ഞാൻ ആലോചിച്ചു കൊണ്ടേയിരുന്നു. ഇത് പോലുള്ള ചില അവസരങ്ങളിൽ ദൈവത്തോട് കഠിനമായ വെറുപ്പ് തോന്നും .....സത്യം പറഞ്ഞാൽ പിന്നെ ഉള്ള ദിവസങ്ങൾ എല്ലാം തന്നെ ഞാൻ വളരെ നിരാശയിൽ ആയിരുന്നു. ഇങ്ങനെ ഓരോ കഥകൾ റെഫർ ചെയ്തു മെഡിക്കൽ അസ്‌ട്രോളജി വശത്താക്കി എങ്കിലും മുന്നിൽ നില്ക്കു ന്ന വ്യക്തിയോട് ഇതെല്ലാം വിശദീകരിക്കുന്നത് ഒന്ന് പാളിപ്പോയാൽ പിന്നെ ......................എല്ലാം തീര്ന്നു . ചിലപ്പോൾ അസ്‌ട്രോളജി വളരെ ളമമേഹ ആയ പ്രൊഫഷൻ ആണ്. സംസാരം കൊണ്ട് ജനം നമ്മെ വെറുക്കും.
ഞാൻ നിങ്ങളെ ഭയപ്പെടുത്തുക അല്ല. I am just sharing my burden with you. ആ പെണ്കുട്ടിയുടെ റിക്കവറിയുടെ സാധ്യത വളരെ നേരിയതാണ് എങ്കിലും അവൾ അതിൽ നിന്നും രേക്ഷപ്പെടും എന്നാണു എന്റെ ഒരു കണക്ക് കൂട്ടൽ. പക്ഷെ 2019 വരെ കാര്യങ്ങൾ ഇങ്ങനെ സെന്‌സിറ്റീവ് ആയി തുടരും.
മെഡിക്കൽ അസ്‌ട്രോളജി ക്ലാസിനു ശേഷം ബിസാരിയജിയുടെ വക ഉപദേശം ലഭിച്ചു. ' ഈ വിദ്യ ആരെയും അങ്ങനെ പഠിപ്പിക്കാറില്ല. ഇതെടുത്ത് പ്രയോഗിക്കുന്നത് സൂക്ഷിച്ചു വേണം''
രണ്ടാമത്തെകഥ ഒരു യുക്രേനിയൻ യുവാവിന്റെതാണ്. ഇദ്ദേഹത്തിന്റെ ഭാര്യ എന്റെ ഒപ്പം അസ്‌ട്രോളജി പഠിക്കുന്നു. ഇവരെ ഞാൻ കാണുന്നത് കഴിഞ്ഞ വര്ഷം ആണ്. ഒരു ദിവസം ക്ലാസ് കഴിഞ്ഞു ഞങ്ങൾ ശ്രീ കെ എൻ റാവുജിയുടെ വീട്ടിൽ എത്തി. ലോകത്തിലെ ഏറ്റവും പേര് കേട്ട അസ്‌ട്രോല്ജ്ര് ആണ് അദ്ദേഹം. അധെഹമാണ് ഞങ്ങളെ പ്രധാനമായി പഠിപ്പിക്കുന്നത്. അദ്ധേഹത്തെ കാണുവാനും സംസാരിക്കുവാനും ലഭിക്കുന്ന അവസരം ആരും കളയാറില്ല. അവിടെ ഈ യുവാവും, അദ്ധേഹത്തിന്റെ ഭാര്യയും അവരുടെ 4 വയസായ മകളും ഉണ്ട്. ഇവര്ക്ക് ഇംഗ്ലീഷ് അറിയില്ല. അതുകൊണ്ട് തന്നെ ആശയ വിനിമയം മുഴുവൻ ദ്വിഭാഷിയെ ഉപയോഗിച്ചാണ്. എന്റെ ഉറ്റ സുഹൃത്ത് ബള്‌ഗേനറിയൻ ആണെങ്കിലും മോസ്‌കോവിൽ പഠിച്ചതുകൊണ്ട് റഷ്യൻ നന്നായി വഴങ്ങും. അവർ ആണ് എന്റെ ദ്വിഭാഷി.
ഈയുവാവിന്റെ ഭാര്യ , അതായത് എന്റെ ക്ലാസ് മേറ്റ്രാവുജിയെ കാണാൻ ആയി പോയി കൂടെ ദ്വിഭാഷിയായി എന്റെ സുഹൃതും. യുവാവ് തന്റെ മകളെയും ലാളിച്ചു കൊണ്ട് എന്റെ ഒപ്പം ഇരുന്നു. മുറി ഇന്ഗ്ലീഷിൽ ഞങ്ങൾ സംസാരിച്ചു. കുട്ടി മുറിയിൽ മൊത്തം ഓടി നടന്നു. ''താങ്കളുടെ ഭാര്യ വളരെ ഭാഗ്യവതിയാണ്, താങ്കൾ താങ്കളുടെ കുട്ടിയെ നന്നായി നോക്കുന്നു.. മാത്രമല്ല നിങ്ങൾ രണ്ടു പേരും തീരെ ചെറുപ്പവും ചേരുന്ന ജോഡികളും ആണ്. താങ്കളെ കണ്ടാൽ ഒരു പിതാവാണ് എന്ന് ആരും പറയുകയില്ല. നിങ്ങളെ രണ്ടു പേരെയും കാണാനും നല്ല ഭംഗി ഉണ്ട്.'' ഞാൻ അധെഹതോദ് പറഞ്ഞു. ഭാഷ ഒരു പ്രശ്‌നം ആയതു കൊണ്ട് ലളിതമായ കാര്യങ്ങളെ സംസാരിക്കാൻ കഴിയൂ. എങ്കിലും റഷ്യൻ പെണ്കുയട്ടികളുടെ സഹവാസം കൊണ്ട് റഷ്യൻസംസാരിക്കാൻ അറിയില്ല എങ്കിലും റഷ്യൻ എനിക്ക് മനസിലാകും. അങ്ങനെറഷ്യൻ, ഇംഗ്ലീഷ് ഭാഷകൾ കൂട്ടികുഴച് ഞങ്ങൾ സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഇടക്കിടക്ക് krasivaya (കൊള്ളാം) da da ( അതെ അതെ ) deystvitel'no ( ശരിക്കും, really?) pravda (സത്യമാണോ? എന്നൊക്കെ പറഞ്ഞു അയാൾ പറയുന്നത് എനിക്ക് മനസിലാകുന്നുണ്ട് എന്ന് ധരിപ്പിച്ചു.
ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞു കാണും ഇദ്ദേഹത്തിന്റെ ഭാര്യ ഉറക്കെനിലവിളിച്ചും കൊണ്ട് ഓടി വരവായി പിന്നാലെ അവളെ സമാധാനിപ്പിച്ചു കൊണ്ട് ദ്വിഭാഷിയായി കയറിയ എന്റെ സുഹൃത്തും. ഈ പെണ്കുുട്ടി ഓടി ബാത്റൂമിൽ കയറി നിലവിളിക്കാൻ തുടങ്ങി. ഞങ്ങളെല്ലാം എന്ത് ചെയ്യണം എന്നറിയാതെനിന്നു. ഒന്നാമത്തെ ഭാഷാ പ്രശ്‌നം, ......ഈ യുവാവ് എന്തൊക്കെയോ പറഞ്ഞപ്പോൾ ഭാര്യ പുറത്തു വന്നു . അവർ രണ്ടും കുട്ടിയുമായി വീടിനു പുറത്തേക്ക പോയി.
'' അവളുടെ കാര്യം ആകെ പരുങ്ങലിൽ ആണ് ' എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു. ഇവർ യുക്രെനികൾ ആണ്. അവിടത്തെ രാഷ്ട്രീയ അന്തരീക്ഷം നിനക്കറിയാമല്ലോ. ജൂലായില്‌ഇെവരുടെ രാജ്യത്തിന്റെ ഭാഗമായ ക്രീമിയ, റഷ്യ അറ്റാച്ച് ചെയ്തതുഉക്രയിൽ താല്പര്യങ്ങള്ക്ക് എതിരെ ആണ്. യുക്രൈൻ റിബലുകൾക്ക് എതിരെ പോരാടാനും, യുക്രിനെ അതിര്ത്തി സംരക്ഷിക്കാനും ഗവന്മേന്റ്‌റ് പട്ടാളക്കാരെ റിക്രൂട്ട് ചെയ്യുന്നു.അവരുടെ നാട്ടിൽ 18 മുതൽ 27 വയസ് വരെ ഉള്ള യുവാക്കൾ നിര്ബുന്ധമായി പട്ടാളത്തിൽ ജോലി ചെയ്യണം എന്നാണ്. ഇവരെ ഡ്രാഫ്റ്റികൾ എന്ന് വിളിക്കും. 2014 ൽ ഡോൺബാസ്യുദ്ധം തുടങ്ങിയ ശേഷം പട്ടാളത്തിൽ ചേരുന്നതിൽ നിന്ന് യുവാക്കൾ ഒഴിഞ്ഞു മാറുന്നു. പട്ടാളത്തിലേക്ക് ചേരുവാൻ ഈ യുവാവിനു നിര്‌ദേ്ശം ലഭിക്കുന്ന സാഹചര്യങ്ങൾ ആണ് അത് മുന്കൂനട്ടി കണ്ടു ഇവർ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു. 18 മുതൽ 27 വയസ് ഉള്ള യുവക്കാൾ വിദേശത്ത പോകണം എങ്കിൽ മിലിട്ടറി കമ്മീഷനിൽ നിന്ന് അനുവാദവും വാങ്ങണം. അവരുടെപാര്‌ലലമ്ന്റ്‌റ്ഢലൃസവീ്ിമഞമറമ വേര്‌ക്കൊ വനറാഡാ ഓഫ് യുക്രിനിലെ വയസന്മാർ ചോരയും നീരുമുള്ള യുവാക്കളെ കുരുതി കൊടുക്കാനുള്ള ഈ നിയമം 256വോട്ടുകളിൽ 226വോട്ടു കൊടുത്തു പാസാക്കി.കോട്ടും സ്യൂട്ടും ധരിച്ചു റാഡയിൽ വന്നിരുന്നു പരസ്പരം കഴുത്തിന് പിടിച്ചു തള്ളുന്ന രംഗം നാമെല്ലാം കണ്ടതാണല്ലോ.
''റാവുജി ചാര്ട്ട് നോക്കി ഒരു കാരണവശാലും അയാളെ യുദ്ധത്തിനു വിടരുത് എന്നാണ് പറഞ്ഞത് ' അവൾപറഞ്ഞു. ' ഒന്നാമത്തെ അയാളുടെ .... ഭാവധിപന്റെ മഹാ ദശ ആണ് നടന്നു കൊണ്ടിരിക്കുന്നത്. അത്എല്ലാവര്ക്കുംവളരെ പ്രയാസമേറിയ ദശാകാലം ആണ് എന്ന് നിനക്ക് അറിയാമല്ലോ .
എനിക്ക് തൃപ്തിയായില്ല. കൂടുതൽ വിശദമായി കാര്യങ്ങൾ അറിയണം. പക്ഷെ ആരോടും ചോദിക്കാൻ നിവൃത്തിയില്ലല്ലോ. അന്ന് രാത്രി അവിടെ നിന്നിറങ്ങിയപ്പോൾ തന്നെ 12 കഴിഞ്ഞിരുന്നു. പിന്നെസുഹൃത്തുക്കളുടെ ഒപ്പം കറങ്ങി റൂമിൽ ചെന്നപ്പോൾ വെളുപ്പിനെ രണ്ടു മണി.പക്ഷെആ സമയം മുതൽ ഞാനീ യുവാവിനെ കുറിച്ച് തന്നെ ആലോചിക്കുകയായിരുന്നു. തന്റെ സുന്ദരിയായ ഭാര്യയുടെ ഒപ്പം അല്പം കൊച്ചു വർത്തമാനം പറഞ്ഞു സന്ധ്യസമയംകഴിച്ചുകൂട്ടുന്നവ്യക്തിയായെ എനിക്ക് ഈ യുവാവിനെ കാണാൻ കഴിയൂ. ബ്ലാക്ക് സീ അതിര്ത്തി യിൽ പോയി ഒരുഅഗ176മുന്പികല്‌നിലല്ക്കു ന്നത് പോയിട്ട ഒരു സാദ എയർ ഗൺ കൊണ്ടൊരു പക്ഷിയെ കൊല്ലാനുള്ള മനോധൈര്യം ഈ യുവാവിനുണ്ടോ എന്ന് എനിക്ക് അറിയില്ല. ഒരു പുരുഷന്റെ യഥാര്ത്ഥ ശക്തി അവന്റെ ദര്ശ്‌നമാത്രയിൽ അല്ല എന്ന് ഞാൻ മറക്കുന്നതുമില്ല. എങ്കിലും ഇദ്ദേഹം തന്റെ ഭാര്യയും കുട്ടിയുമായി സന്തോഷത്തോടെ ജീവിതം ചിലവഴിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
എത്ര മാത്രം യഥാര്ത്ഥ ത്തിൽ സംഭവിക്കും എന്നറിയാൻ എന്റെ ഉള്ളിലെ അസ്‌ട്രോലജ്ര് തിളച്ചു മറിഞ്ഞു. സൂര്യഭഗവാന്ഉനദിച്ചുയരാൻ ഇനിയും ധാരാളം സമയം ബാക്കി............. അദ്ധേഹതോട് ഈ കാര്യങ്ങളുടെ നിജ സ്ഥിതി വ്യക്തമാകി ഒരു സോറി ഒക്കെ പറഞ്ഞു'' ഈ രണ്ടു മണി നേരത്ത് താങ്കളെ ശല്യപ്പെടുതുന്നതിൽ എന്നോട് ക്ഷമിക്കുമല്ലോ? ' പിന്നെഒരു പ്രശ്‌ന ചാര്ട്ട്ത എടുത്തു.എന്റെ സുഹൃത്തുക്കളെ ഒരു കാരണവശാലും ഈ യുവാവ് ആ രാജ്യത്തേക്ക് തന്നെ തിരിച്ചു പോയിക്കൂട. അതാണ് ആ ചാര്ട്ട് എന്നോട് പറഞ്ഞത്. ഈ പെണ്കുാട്ടി നിലവിളിച്ചതിന്റെ യഥാര്ത്ഥ ഭീകരത അപ്പോൾ ആണ് എനിക്ക് മനസിലായത്. പോയാൽ അപകടമാണ്. പക്ഷെപോകാതിരിക്കാൻ നിരവധി സാധ്യതകളും ഉണ്ട്. പിറ്റേ ദിവസം കരഞ്ഞു വീര്ത്ത മുഖവുമായി ഈ പെണ്കുകട്ടി ക്ലാസിൽ വന്നു. തന്റെ ഭാര്യുടെ അസ്‌ട്രോളജി പഠനത്തിനു എല്ലാ സപ്പോര്ട്ടും നല്കി് ശാന്തനായ് ഈ യുവാവ് ഒരു ബാര്ബിര ബോമ്മയെ പോലുള്ള തന്റെ മകളുമായി കാമ്പസിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്റെ ശ്രദ്ധ ഈ യുവാവിലും കുട്ടിയിലും, , ഈ പെണ്കു്ട്ടിയിലും ആയിരുന്നു. എന്റെ മനസ് വ്യാകുലപ്പെട്ടിരുന്നു എന്ന് പ്രത്യേകിച്ച്പറയേണ്ടതില്ലല്ലോ.
ഈ പ്രൊഫഷനിൽ നില്ക്കു ന്നത് നമ്മൾ അഗ്‌നിയിൽ നില്ക്കു ന്നത് പോലെയാണ്.നാംവേറൊരു വ്യക്തിയായി രൂപാന്തരം പ്രാപിക്കുന്നു. അവരുടെ വേദന നാം മനസിലാക്കുന്നു. ഈ അവസ്ഥയിൽ അവര്ക്ക് അനുയോജ്യമായ നടപടി എന്താണെന്നു അവരെ പറഞ്ഞു മനസിലാക്കുന്നു. പലപ്പോഴും അവരുടെ വേദന നമ്മുടെ വേദനകൾ ആയി മാറുന്നു. അങ്ങനത്തെ ഏറ്റെടുക്കലുകൾ ഒട്ടും ആരോഗ്യകരമല്ല. പക്ഷെ നാമെല്ലാം വെറും നിസാരരായ മനുഷ്യർ ആണല്ലോ. എല്ലാം കൊള്ളാം , പക്ഷെ നാളെ സ്വന്തം ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് ഉറപ്പ് പറയാൻ പറ്റാത്ത അസ്‌ട്രോലജ്ര് എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞു ദൈവത്തിന്റെ രൂപം ധരിക്കാൻ ശ്രമിക്കുമ്പോൾ ജനം നമ്മെ വെറുപ്പോടെ നോക്കും. കല്ലെറിയും. അവര്ക്ക് ഈ വിഷയത്തെ കുറിച്ച് പഠിക്കാൻ പോലും താല്പര്യം കാണില്ല. അങ്ങനെ ബ്രിഹത് പരാശര ഹോര ശാസ്ത്രം ഒന്ന് കാണുകയോ, ഒരു പത്തു ജാതകം റിസേര്ച്‌സ ചെയ്യുകയോ പോലും ചെയ്യാത്തവർ ടോക് ഷോകളിൽ ഇരുന്നു ജ്യോല്‌സ്യതിനെതിരെ ഇരുന്നു വിഡ്ഢിത്തം വിളമ്പി കൊണ്ടിരിക്കും.
മൂന്നാമത്തെ കഥ എഴുതുന്നില്ല അതും ഒരു റഷ്യൻ വ്യക്തിയെ കുറിച്ചാണ്. പക്ഷെ ഒരു ഹിന്റ് തരാം. USSRൽ നിന്ന് വിഘടിച്ചു പോയഎല്ലാ രാജ്യത്തെയും ആള്ക്കാചരുടെ ജീവിതം വളരെ കഷ്ടമാണ്. ഒന്നാമത്തെ അവര്ക്ക് ജോലി സാധ്യതകൾ വളരെ കുറവാണ് എന്ന്പറയേണ്ടതില്ലല്ലോ. പിന്നെ എല്ലാം ശരിയാക്കി തരാം എന്നാ വാഗ്ദാനവുമായി കങഎഉക്രെയിനിൽ താവളം ഉറപ്പിചിരിക്കുകയും ചെയ്യുന്നു.പണ്ട് നമ്മൾ സ്വര്ണം പണയം വച്ച ഓര്മ വന്നു പോയി.
പണ്ട് തിയോളജി ക്ലാസിൽ പ്രഭാഷകൻ റഷ്യക്കെതിരെ ഗര്ജി ച്ചു. ദൈവഭയമില്ലാത്ത റഷ്യയെ ദൈവം നശിചിപ്പിച്ചു ....കൂടുതൽ ഭക്തി കൂടിയാൽ ഏതു തിയോളജിയനും ഭ്രാന്തനായി മാറുമെന്നു അന്ന് മനസിലായി. പക്ഷെഇന്ന്പല ഫണ്ടമെന്റരലിസ്റ്റു ഗ്രൂപ്പുകൾആ ഭൂപ്രദേശത് കണ്ണ് വച്ചിരിക്കുന്നത് കാരണം ആ ജനങ്ങള്ക്കാ വിശപ്പ് കൊണ്ടും ഭയം ഉറങ്ങാൻ പറ്റുന്നില്ല . പ്രത്യേകിച്ച് പെണ്കുശട്ടികള്ക്ക് ( മനസിലായല്ലോ അല്ലെ ) . ഇവയെല്ലാം ഉണ്ടാകുന്നതിനു മുന്പ് സ്ഥിതി ഗതികൾ അല്പം കൂടി ഭേദം ആയിരുന്നു.
നിര്ബന്ധിത പട്ടാള സേവനീ ഇല്ലാത്തതും, എല്ലാ രീതിയിലും ഉള്ള സ്വാതന്ത്ര്യവും ലഭ്യമായ ഇന്ത്യയിൽ പട്ടാളക്കാർ ജീവൻ കൊടുത്തു നേടിക്കൊടുക്കുന്ന സുരക്ഷയുടെ തണലിൽ ഇരുന്നു ചില ഇന്ത്യൻ യുവാക്കൾ കൂടുതൽ ആസാദിക്കായി മുറവിളി കൂട്ടി. അവരുടെ അമ്മമാർ അംഗന വാടിയിലെ കുട്ടികളുടെ ഒലിച്ചു വീഴുന്ന മൂക്കുകൾ തുടച് അന്നന്നത്തെ അന്നത്തിനുവക കണ്ടെത്തി. പക്ഷെ മേല്പറഞ്ഞവര്ക്ക്അ ആസാദി മാത്രം മതിയായിരുന്നു.ഒരു നിര്ബകന്ധിത പട്ടാള സേവനം അങ്ങ് നടപ്പിലാക്കിയാൽ എന്തായിരിക്കും അവസ്ഥ? അങ്ങനെ വരില്ല എന്ന് ആര് കണ്ടു ?
ഒക്‌റ്റോബർ രണ്ടാം വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കുന്നു. സൂര്യൻ, ബുധൻ, വ്യാഴം എന്നിവ ഈ ഭാവത്തിലെ വിഷയങ്ങളെ സ്വാധീനിക്കുന്നു. പുതിയ പാര്ട്ണവർ ഷിപ്പുകളെ കുറിച്ചുള്ള നിരവധി പ്ലാനുകൾ,പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കുള്ള നിരവധി സാധ്യതകൾ , ബിസിനസ് ബന്ധങ്ങളിലെ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ മാസം ചൊവ്വ ഉണ്ടാകും. ജോലി സ്ഥലത്തെ പുതിയ നീക്കങ്ങൾ, പുതിയ ജോലിക്കുള്ള അവസരങ്ങൾ, ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ അധികാരികലുമായുള്ള ചര്ച്ച എന്നിവ പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. സൂര്യൻ, ബുധൻ, വ്യാഴം എന്നിവ ഈ ഭാവത്തിൽ നില്ക്കു ന്നു. പല തരം ബാധ്യതകളുടെ മേൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും. ആരോഗ്യംമെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാകാം. ജോലി സ്ഥലത്ത് അല്പം കൂടുതൽ മാനസിക വ്യായാമങ്ങൾ വേണ്ടി വരും.ശ പ്രവര്ത്തഅകരുമായുള്ള ബന്ധം വളരെ പ്രാധാന്യം അര്ഹിക്കും. ആശയ വിനിമയം കൊണ്ടുള്ള പ്രോജക്ക്ടുകളിൽ ജോലി ചെയ്യാം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലത്തെ നവീകരണം എന്നിവയും പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കുന്നു.ശുക്രൻ ഈ ഭാവത്തിലെ വിഷയങ്ങളെ സ്വാധീനിക്കുന്നു. പുതിയ പാര്ട്ണരർ ഷിപ്പുകളെ കുറിച്ചുള്ള നിരവധി പ്ലാനുകൾ, പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കുള്ള നിരവധി സാധ്യതകൾ , ബിസിനസ് ബന്ധങ്ങളിലെ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക
ജമിനി (മെയ് 21 - ജൂൺ 20)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ര പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ ഈ ആഴ്ച വളരെ അധികം ശ്രദ്ധ ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവര്ക്ക് വേണ്ടി പ്രവര്ത്തിക്കാനുള്ള ധാരാളം അവസരങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന, സെല്ഫ്് പ്രോമോഷനുള്ള ധാരാളം അവസരങ്ങൾ, കൂടുതൽ നെറ്റ് വര്ക്കിംംഗ്, ഉല്ലാസത്തിന് വേണ്ടി ഉള്ള അവസരങ്ങൾ എന്നിവ ഉണ്ടാകാം.
സെക്‌സ്, തകര്ച്ചവകൾ, പാര്ട്ണലര്ഷി്പ്പുകൾ, ആയുര്‌ദൈനര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ ഈ മാസം കൂടുതൽ ശ്രദ്ധ ഉണ്ടാകും. പുതിയ പാര്ട്ൺ്ര ഷിപ് ഡീലുകളെ കുറിച്ചുള്ള ആലോചന, നിഗൂഡ വിഷയങ്ങലോടുള്ള താല്പര്യം, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്ച്ച , ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ എന്നിവയും ഉണ്ടാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചൂ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാനാലാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. സൂര്യൻ, ബുധൻ, വ്യാഴം എന്നിവ ഈ ഭാവത്തിലെ വിഷയങ്ങളെ കൂടുതൽ സ്വാധീനിക്കുന്നു. വീട് വില്പന, മാറ്റം, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ പ്രതീക്ഷിക്കുക. മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ചനകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ ചൊവ്വ ഈ മാസം മുഴുവൻ ഉണ്ടാകും. എല്ലാ ബിസിനസ് ബന്ധങ്ങളിലും, വ്യക്തിബന്ധങ്ങളിലുംഅല്പം സ്ലോ ഡൗൺ ആവശ്യമായി വന്നേക്കാം. പുതിയ എഗ്രീമെന്റുകൾ , നിലവിൽ ഉള്ള ബന്ധങ്ങളില്പ.ല തരത്തിലുള്ള മാറ്റങ്ങളും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ, വ്യാഴം എന്നിവ നില്ക്കു ന്നു. കൂടുതല്യാതത്രകൾ, സഹോദരങ്ങൾ ബന്ധുക്കൾ എന്നിവരോടുള്ള സീരിയസ് ചര്ച്ച കൾ, കൂടുതൽ ആശയ വിനിമയം ഉപയോഗിച്ചുള്ള ജോലികൾജോലി സംബന്ധമായ ട്രെയിനിങ്ങുകൾ,ടെക്‌നോളജി ഉപയോഗിച്ചുള്ള കൂടുതൽ ജോലികൾ എന്നിവ പ്രതീക്ഷിക്കുക.
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ചിന്തകൾ, സഹ പ്രവര്ത്തതകരുമായുള്ള സീരിയസ് ചര്ച്ച കൾ, ആരോഗ്യകാര്യങ്ങളിൽ ഉള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് സൂര്യൻ, ബുധൻ, വ്യാഴം എന്നിവ നില;ക്കുന്നു. അധിക ചിലവുണ്ടാകാം. പുതിയ ബിസ്‌നസ് പ്രോജക്ക്ടുകളെ കുറിച്ചുള്ള ചര്ച്ച്കൾ,ഫിനാന്ഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക . മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചീ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ശുക്രൻ നില്ക്ക്കു ന്നു. വീട് വില്പന, വാങ്ങൽ മാറ്റ0 മറ്റു റിയൽ എസ്റ്റെട്റ്റ് ദീലുകൾ, ബന്ധു ജന സമാഗമ0, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് സൂര്യൻ, ശുക്രൻ, വ്യാഴം എന്നിവ നില്ക്കുനന്നു.ജീവിതത്തിൽ പല പുതിയ തുടക്കങ്ങൾ,പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ടുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചന,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടായിരിക്കും. വീട് വില്പന, വാങ്ങൽ, ,മാറ്റം എന്നിവ കൂടാതെ മറ്റു റിയൽ എസ്റ്റെട്റ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് സൂര്യൻ, ബുധൻ, വ്യാഴം എന്നിവ നില്ക്കുാന്നു. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥലന, ധ്യാനം, ചാരിറ്റി എന്നിവയോടുള്ള താല്പര്യം, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേര്ച്് എന്നിവ പ്രതീക്ഷിക്കുക
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ചൊവ്വ ഈ മാസം മുഴുവൻ ഉണ്ടാകും. കൂടുതൽ ആശയ വിനിമയം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സീരിയസ് ചര്ച്ചമകൾ, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നിവ ഉപയോഗിച്ച് ചെയ്യുന്ന കൂടുതൽ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് സൂര്യൻ, ബുധൻ, വ്യാഴം എന്നിവ നില്ക്കുിന്നു. പുതിയ ലോങ്ങ് ടേം പ്രോജക്ക്ടുകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ ടീം ജോലികൾ, പുതിയ പ്രതീക്ഷകൾ, ലാഭം മുന്നിൽ കണ്ടു കൊണ്ടുള്ള പദ്ധതികളുടെ രൂപീകരണം എന്നിവയും പ്രതീക്ഷിക്കുക.
ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടാകും. അധിക ചെലവ് ഒഴിവാക്കാൻ പ്രയാസപ്പെടും. എങ്കിലും പുതിയ പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാക്കും. നിങ്ങളുടെ മൂല്യ വര്ധതനക്ക് വേണ്ടി ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് ചൊവ്വ ഈ മാസം മുഴുവൻ ഉണ്ടാകും. കൂടുതൽ ക്ഷമ പരിശീലി ക്കെണ്ടാതായി വരും. ലുക്‌സ് മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും, ചൊവ്വ ഏഴാം ഭാവത്തിൽ ദൃഷ്ടി ചെയ്യുന്നതിനാൽ,. പാര്ട്ൺ്ര ഷിപ്പുകളിൽ അക്ഷമ പരീക്ഷിക്കാനുള്ള വ്യഗ്രത ഉണ്ടാകാം. ഈ അവസ്ഥ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയിൽ സങ്കീര്ണ്തകൾ കൊണ്ട് വരാതെ നോക്കേണ്ടതായി വരും.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ സൂര്യൻ, ബുധൻ, വ്യാഴം എന്നിവ നില്ക്കുണന്നു. ജോലി സ്ഥലത്ത് പുതിയ ഉത്തര വാദിതങ്ങൾ, പുതിയ ജോലി,അധികാരികലോടുള്ള ചര്ച്ചൂകൾ, എഴുത്ത് ആശയ വിനിമയം എന്നാ മേഖലയിൽ നിന്ന് കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ,താം ഭാവത്തിൽ സൂര്യൻ, ബുധൻ, വ്യാഴം എന്നിവ നില്ക്കുതന്നു. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്ന് കൂടുതൽ അവസരങ്ങൾ, പഠിക്കാനും പഠിപ്പിക്കാനും ഉള്ള അവസരങ്ങൾ, വിദേശവുമായുള്ള ബന്ധം, ആത്മീയതയോടുള്ള താല്പര്യം. എന്നിവ പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ, സൗന്ദര്യം കല എന്നാ മേഖലയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള അനുകൂല സമയം എന്നിവ പ്രതീക്ഷിക്കുക
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്‌സ്, തകര്ച്ച കൾ, പാര്ട്ണ്ര്ഷി്പ്പുകൾ, ആയുര്‌ദ്രൈ്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ, വ്യാഴം എന്നിവ നില്ക്കു്ന്നു. പാര്ടൻ്ര ഷിപ് ജോലികളെ കുറിച്ചുള്ള പ്ലാനുകൾ, ജോയിന്റ് സ്വത്തുക്കളിൽ നടത്തുന്ന നീക്കങ്ങൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസ്ഥ, നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടാകും. പുതിയ ടീം ജോലികൾ, ലോങ്ങ് ടേം പ്രോജക്ക്ടുകൾ,പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
jayashreeforecast@gmail.com