- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹു Vs കേതു; ഒക്ടോബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ഇന്നലത്തെ ആകാശം (Yesterday's Sky), വളരെ പ്രശസ്തനായ വെസ്റ്റേൺ ആസ്‌ട്രോളജർ സ്റ്റീഫൻ ഫോറസ്റ്റ് എഴുതിയ പുസ്തകമാണ്. രാഹു, കേതു എന്നീ ഗ്രഹങ്ങളെ മാത്രം ഫോക്കസ് ചെയ്തിരിക്കുന്ന ഈ പുസ്തകത്തിൽ ഇവയെ ഉപയോഗിച്ച് മാത്രം എങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തെ കൂടുതൽ വ്യക്തമായും കൃത്യതയോട് കൂടെയും മനസിലാക്കാം എന്ന് വിശദീകരിച്ചിരിക്കുന്നു. അദ്ദേഹം ഒരു വെസ്റ്റേൺ ആസ്‌ട്രോളജർ ആയതു കൊണ്ട് തന്നെ വേദിക് അസ്‌ട്രോളജി പിന്തുടരുന്ന വ്യക്തികൾ നല്കുകന്ന പോലത്തെ ആഴത്തിലുള്ള അറിവ് ഈ പുസ്തകത്തിൽ നിന്ന് പ്രതീക്ഷിക്കരുത്. ബെയ്‌സിക് ജ്യോത്സ്യത്തിൽ മാത്രം താല്പര്യം ഉള്ളവര്ക്ക് ഈ പുസ്തകം വളരെ ഏറെ പ്രയോജന പ്രദമാണ്. പുരാണത്തില്രാളഹു, കേതു എന്നിവയുടെ ജനനം ഇപ്രകാരം കുറിച്ചിരിക്കുന്നു. പല പുരാണ ഗ്രന്ഥങ്ങളിലും ഇവയെ കുറിച്ച് പറഞ്ഞിട്ടുണ്ട് എങ്കിലും, കൂടുതൽ authentic ആയി ഭാഗവത പുരാണത്തിൽ ഇവരെ കുറിച്ചുള്ള വിശദീകരണം ഉണ്ട്. അമൃത കൊണ്ടുവരാൻ നടത്തുന്ന പരിശ്രമങ്ങളെ കുറിച്ച് പറയുന്ന ഘട്ടത്തിലാണ് രാഹുവിനെ കുറിച്ചും കേതു വിനെ കുറിച്ചും ഉള്ള ക
ഇന്നലത്തെ ആകാശം (Yesterday's Sky), വളരെ പ്രശസ്തനായ വെസ്റ്റേൺ ആസ്‌ട്രോളജർ സ്റ്റീഫൻ ഫോറസ്റ്റ് എഴുതിയ പുസ്തകമാണ്. രാഹു, കേതു എന്നീ ഗ്രഹങ്ങളെ മാത്രം ഫോക്കസ് ചെയ്തിരിക്കുന്ന ഈ പുസ്തകത്തിൽ ഇവയെ ഉപയോഗിച്ച് മാത്രം എങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തെ കൂടുതൽ വ്യക്തമായും കൃത്യതയോട് കൂടെയും മനസിലാക്കാം എന്ന് വിശദീകരിച്ചിരിക്കുന്നു. അദ്ദേഹം ഒരു വെസ്റ്റേൺ ആസ്‌ട്രോളജർ ആയതു കൊണ്ട് തന്നെ വേദിക് അസ്‌ട്രോളജി പിന്തുടരുന്ന വ്യക്തികൾ നല്കുകന്ന പോലത്തെ ആഴത്തിലുള്ള അറിവ് ഈ പുസ്തകത്തിൽ നിന്ന് പ്രതീക്ഷിക്കരുത്. ബെയ്‌സിക് ജ്യോത്സ്യത്തിൽ മാത്രം താല്പര്യം ഉള്ളവര്ക്ക് ഈ പുസ്തകം വളരെ ഏറെ പ്രയോജന പ്രദമാണ്.
പുരാണത്തില്രാളഹു, കേതു എന്നിവയുടെ ജനനം ഇപ്രകാരം കുറിച്ചിരിക്കുന്നു. പല പുരാണ ഗ്രന്ഥങ്ങളിലും ഇവയെ കുറിച്ച് പറഞ്ഞിട്ടുണ്ട് എങ്കിലും, കൂടുതൽ authentic ആയി ഭാഗവത പുരാണത്തിൽ ഇവരെ കുറിച്ചുള്ള വിശദീകരണം ഉണ്ട്. അമൃത കൊണ്ടുവരാൻ നടത്തുന്ന പരിശ്രമങ്ങളെ കുറിച്ച് പറയുന്ന ഘട്ടത്തിലാണ് രാഹുവിനെ കുറിച്ചും കേതു വിനെ കുറിച്ചും ഉള്ള കൂടുതൽ സൂചനകൾ നമുക്ക് ലഭിക്കുക.
അമരത്വം നല്കുന്ന അമൃത പാലാഴിയിൽ എവിടെയോ ആണ്. അമൃത് സമുദ്രത്തിൽ നിന്ന് കൊണ്ട് വരാൻ കഷ്ടപ്പെട്ടത് ദേവന്മാരും അസുരന്മാരും ഒന്നിച്ച്. പക്ഷെ ദേവന്മാര്ക്ക് അമൃത അസുരന്മാര്ക്ക് കൊടുക്കാൻ താല്പര്യമില്ല. കാരണംഅവർ അമരത്വം പ്രാപിക്കും അത്രേ. അസുരന്മാർ മൊത്തം മോശമാണ്. അവർ അമരത്വം പ്രാപിച്ചാൽ ലോകം മൊത്തം അവര്ക്ക് സ്വന്തം. ഒരു ലക്ഷ്യത്തിനു വേണ്ടി രണ്ടു ഗ്രൂപ്പുകൾ ഒന്നിച്ചു ജോലി ചെയ്യുക, എന്നിട്ട് അതിന്റെ മൊത്തം ലാഭം ഒരു ഗ്രൂപ്പ് മാത്രം കൊണ്ട് പോകുക. അതേതായാലും ശരി അല്ലല്ലോ. അപ്പോള് അാസുരന്മാർ വരമ്പത്ത് പോലും കൂലി ലഭിക്കാൻ ഇടയില്ലാത്ത വ്യക്തികൾ, അവരും ശക്തന്മാർ ആണ്. അവര്ക്കും ഉണ്ട് രാജാവ്. രാഹു ആണ് അസുരന്മാരുടെ മന്ത്രി പദത്തിൽ. അദ്ധേഹത്തിന്റെ മാതാ പിതാക്കൾ വിപ്രചിത്തി, സിംഹിക. ഈ പേരുകൾ നിങ്ങള്ക്ക് അത്ര പരിചയം ഇല്ലായിരിക്കും. എങ്കിലും ഹിരണ്യ കശിപു ഈ പേര് അങ്ങനെ ആരും മറക്കാൻ ഇടയില്ല. ഇദ്ദേഹത്തിന്റെ മകളാണ് സിംഹിക. ഇദ്ദേഹം ദൈത്യ വംശത്തിൽ പെട്ട രാജാവാണ്. ഇവര് അസുരന്മാരാണ്. ദേവന്മാർ ഇവരുടെ arch enemies അല്ലെങ്കിൽ നിതാന്ത ശത്രുക്കൾ ആണ്. പക്ഷെ പുരാണത്തിന്റെ അകത്തളങ്ങളിലേക്ക് പോയാൽ നമുക്ക് മനസിലാകും. ദേവന്മാരുടെയും അസുരന്മാരുടെയും ഒക്കെജനനം ഒരു വ്യക്തിയിൽ നിന്നാണ് എന്ന്. കശ്യപ മുനി. അതാണ് ഇവരുടെ പിതാമഹൻ. അദ്ദേഹത്തിന് ഭാര്യമാർ അദിതി, ദിതി അങ്ങനെ മറ്റു ഭാര്യമാരും. അവരിൽ ദിതിയിൽ ഉണ്ടായവർ അസുരന്മാർ, അദിതിയിൽ ഉണ്ടായവർ ദേവന്മാർ. ഈ രണ്ടു സ്ത്രീകളും ദക്ഷൻ എന്നാ രാജാവിനു ഉണ്ടായവർ. ഈ രാജാവിന്റെ മക്കളിൽ 27 പെണ് കുട്ടികളെ ആണ് ചന്ദ്രൻ വിവാഹം കഴിച്ചിരിക്കുന്നത്.
അപ്പോള് ഫലത്തിൽ ദേവന്മാരും അസുരന്മാരും ഒരേ വംശത്തിൽ നിന്ന് തന്നെ എന്ന് അര്ഥം. പക്ഷെ പുരാണം 90% ദേവന്മാരെ ജന്മന നല്ലവർ ആയി ചിത്രീകരിക്കുന്നു. പക്ഷെ നമ്മൾ മലയാളികള്ക്ക് അങ്ങനെ അസുരന്മാരെ കൈവിടാൻ കഴിയില്ലല്ലോ. ഒന്നുമല്ലങ്കിലും ഒരു അസുരന്റെ പ്രജകൾ ആണല്ലോ നാം. Whatever, അങ്ങനെ അമൃതിനു വേണ്ടി രണ്ടു കൂട്ടരും പരിശ്രമിച്ചു ഒന്നിച്ചു നിന്നപ്പോൾ അവർ അത് നേടുന്നതിൽ വിജയിച്ചു. പക്ഷെ പിന്നെ നടന്ന കുറെ സംഭവ വികാസങ്ങൾ അസുരന്മാരുടെ താല്പര്യങ്ങള്ക്ക് എതിരായിരുന്നതിനാൽ, ആ താല്പര്യങ്ങൾ സംരക്ഷിക്കാൻ രാഹുവിന് രംഗപ്രവേശനം നടത്തേണ്ടി വന്നു. ഇദ്ദേഹത്തെ സ്വർഭാനുഎന്നും മറ്റുള്ളവർ വിളിക്കും. വളരെ പ്രബലൻ ആയ ഇദ്ദേഹത്തിന്റെ അപകടകരമായ നീക്കങ്ങളെ കുറിച്ച് സൂര്യനും ചന്ദ്രനും ദേവന്മാരെ ബോധിപ്പിച്ചു. ആ നീക്കം തടയാൻ വിഷ്ണു രാഹുവിനെ തന്റെ സുദര്ശന ചക്രം ഉപയോഗിച്ച് രണ്ടായി മുറിച്ചു. അങ്ങനെ ആദ്യ പകുതി രാഹു ആയും, രണ്ടാം പകുതി കേതു ആയും അറിയപ്പെടുന്നു. ഇവർ സൂര്യനോടും ചന്ദ്രനോടും അന്ധമായ കോപം വച്ച് പുലര്ത്തുന്നു അതുകൊണ്ട് തരാം കിട്ടുമ്പോഴൊക്കെ അവരെ ഗ്രസിക്കുന്നു. ആ നടപടിയെ നാം സൂര്യ ഗ്രഹണം, അല്ലെങ്കിൽ ചന്ദ്ര ഗ്രഹണം എന്നി വിളിക്കുന്നു.
ഇതിലൊന്നും ഉള്‌പ്പെിടാത്ത ഒരു കാര്യം ഇടക്ക് പറഞ്ഞോട്ടെ, പുരാണം ഒക്കെ വായിക്കുമ്പോൾ എനിക്ക് പലപ്പോഴും തോന്നിയ ഒരു കാര്യം....... ബ്രഹ്മാവ് അല്പം കൂടെ ഒരു സോഷ്യലിസ്റ്റ് മനസുള്ള ഒരു പ്രതിഭാസമാണ്... എങ്കിലും മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്താൻ അല്പം പ്രയാസമാണ്. പല കഥകളും വായിക്കുമ്പോൾ അല്പ നാളത്തെ (comparatively) തപസു കൊണ്ട് ബ്രഹമാവിനെ പ്രീതിപ്പെടുത്തിയ പലരും ഉണ്ട്. പക്ഷെ വിഷ്ണു പ്രീതി അത് അല്പം പ്രയാസമാണ്.
രാഹു, കേതു ഇവയെ അശുഭ സാന്നിധ്യം ആയാണ് കണക്ക് കൂട്ടുന്നത്... ഇതാണ് പുരാണം. വളരെ സിംബോളിക് ആയ അവതരണം. ആദ്യ പകുതി ആയതിനാൽ രാഹു ആരെയും ഗ്രസിക്കും. Obsession, passion, aggression, ഒബ്‌സഷൻ, പാഷൻ, അഗ്രഷൻ. എന്ത് വികാരവും അതിന്റെ ഏറ്റവും കൂടിയ രീതിയിൽ പ്രദര്ശിപ്പിക്കുക. അതാണ് ഇദ്ദേഹം നമുക്ക് നല്കുുന്ന സഹായം.അതായത്‌നമ്മുടെ ആസ്‌ട്രോലാജി ചാര്ട്ടി നു 12 ഭാഗങ്ങൾ ഉണ്ട്. ജനനം മുതൽ മോക്ഷം വരെ ഉള്ള നമ്മുടെ ജീവിതത്തിന്റെ പന്ത്രണ്ടു ഭാഗങ്ങൾ ആയി വിഭജിച്ചിരിക്കുന്നു. ഈ ഭാഗങ്ങളെ ഭാവങ്ങൾ എന്ന് പറയുന്നു. ഈ ഭാവങ്ങളിൽ ഏതു ഭാവത്തിൽ ആണോ രാഹു നില്ക്കുന്നത് ആ ഭാവത്തിലെ വിഷയങ്ങളോട് നമുക്ക് അമിതമായാ താല്പര്യം ഉണ്ടാകാം.
കേതു രണ്ടാം പകുതി ആയതിനാൽ, എല്ലാത്തിൽ നിന്നും ഉള്ള താല്പണര്യക്കുറവു സൂചിപ്പിക്കുന്നു. കേതു മോക്ഷത്തെ സൂചിപ്പിക്കുന്നു, ഒറ്റപ്പെടൽ, ഏകാന്തത, ആത്മീയത, രഹസ്യമയമായ കാര്യങ്ങൾ, മാന്ത്രിക ശക്തി, ആത്മജ്ഞാനീ. രാഹു ഏതു ഭാവത്തിൽ നില്ക്കുന്നുവോ ആ ഭാവത്തിലെ വിഷയങ്ങളെ കൈവശപ്പെടുത്താൻ നമുക്ക് ഒരു natural tendency, സ്വാഭാവികമായ കഴിവുകൾ ഉണ്ടാകും എന്നാണ്. കരിയർ കൺസല്‌ട്ടെഷനിൽ ഈ ഒരേ ഒരു ഗ്രഹത്തിന്റെ അവസ്ഥ നോക്കി ഈ വ്യക്തി ഏതു ജോലിയിലാകും കൂടുതൽ ശോഭിക്കുക എന്ന് പറയാൻ കഴിയും. അസ്‌ട്രോളജി പഠിക്കുന്ന ധാരാളം കുട്ടികൾ എനിക്ക് മെയിൽ അയക്കാറുണ്ട്. അവര്ക്ക് ഈ ഒരു വിവരം വളരെ പ്രയോജന പ്രദമാകും. അതുകൊണ്ട് ഈ ലേഖനത്തിൽ രാഹുവിനെ കുറിച്ചാണ് കൂടുതൽ വിശദീകരിക്കുന്നത്. ഒരു വ്യക്തിയുടെ സൈക്കോളജി പ്രകാരം അവന്റെ മനസ് ഏറ്റവും കൂടുതൽ ഏതു കാര്യത്തിൽ സന്തോഷിക്കുന്നു. എത്ര മാത്രം സംതൃപ്തി അവനു ആ വിഷയത്തിൽ നിന്ന് ലഭിക്കും. ഈ സംതൃപ്തി ലഭിക്കാൻ അവൻ ഏതൊക്കെ മാര്ഗങ്ങൾ സ്വീകരിക്കും, ആയ മാര്ഗങ്ങളിൽ അവൻ എത്ര ശതമാനം വിജയിക്കും, ഈ വിജയ ശതമാനം വര്ധിപ്പിക്കാൻ എന്തൊക്കെ നടപടികൾ, എത്ര കൂട്ടലുകൾ കുറക്കലുകൾ അവൻ സ്വീകരിക്കണം എന്നുള്ള കാര്യങ്ങൾ എല്ലാം തന്നെ രാഹു ഏതു ഭാവത്തിൽ എത്ര ഡിഗ്രികളിൽ, ഏതൊക്കെ ഗ്രഹങ്ങളുടെ ദൃഷ്ടികളോട് കൂടെ നില്ക്കുന്നു എന്നതുകൊണ്ട് നമുക്ക് മനസിലാക്കാൻ കഴിയും.
ഈ കാര്യങ്ങൾ നോട്ടു ചെയ്യുക
- രാഹു ഏതു ഭാവത്തിൽ നില്ക്കുന്നു
- ആരാണ് ആ ഭാവത്തിന്റെ അധിപൻ
- ആ അധിപൻ ഏതു ഭാവത്തിൽ നില്ക്കുന്നു
- രാഹു ഏതു നക്ഷത്രത്തിൽ നില്ക്കുന്നു
- ഈ നക്ഷത്രത്തിന്റെ അധിപൻ ആര്?
- ഈ അധിപൻ ഏതു ഭാവത്തിൽ നില്ക്കുന്നു.
രാഹു ദോഷം, ഗുരുചണ്ഡാല യോഗം, ഗ്രഹണ യോഗം എന്നിവയിലേക്ക് തല്ക്കാതലം നോക്കേണ്ടതില്ല. സത്യത്തിൽ യോഗങ്ങൾ ഏറ്റവും അവസാനം നോക്കേണ്ട സംഗതി ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. രാഹു നിൽക്കുന്നതും, അധിപന്മാർ നില്ക്കുന്നതും ആയ ഭാവങ്ങളിലെ വസ്തുതകൾ ആയിരിക്കും ഒരു വ്യക്തിയുടെ ജീവിതത്തിലെ മഹത്തായ വിഷയങ്ങൾ. ആ വിഷയങ്ങളിൽ നിന്നായിരിക്കും അവന്റെ പഠനം,മാതപിതക്കലോടുള്ള അടുപ്പം, വിദ്യാഭ്യാസം, ജീവിത പങ്കാളി, ജോലി, ഈ ജന്മത്തിലെ അവന്റെ കര്മംയ എന്നിവ രൂപപ്പെടുക.ഈ ഭാവത്തിന്റെ വിശദമായ പഠനത്തിൽ നിന്ന് വളരെ അധികം പ്രയോജന പ്രദമായ വിവരങ്ങൾ നമുക്ക് ലഭിക്കുന്നതാണ്.
ഉദാഹരണം നിങ്ങളുടെ മൂന്നാം ഭാവത്തിൽ രാഹു നില്ക്കുന്നു എന്ന് കരുതുക. മൂന്നാം ഭാവം ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, എഴുത്ത് ടെക്‌നോളജി, മീഡിയ ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാർ എന്നിവയെ സൂചിപ്പിക്കുന്നു. നിങ്ങളിൽ മീഡിയ രംഗത്ത് പ്രവര്ത്തിക്കാൻ താല്പര്യമുള്ളവര്ക്ക് ഒരു പ്ലസ് പോയിന്റ് ആയിരിക്കും ഈ ഭാവത്തിലെ രാഹു. രാഹു മഹാ ദശ അല്ലെങ്കിൽ രാഹുവിന്റെ അന്തർ ദശാ കാലത്ത് നിങ്ങള്ക്ക് അതിനുള്ള അവസരങ്ങൾ ധാരാളമായി ലഭിക്കുന്നതാണ്. അത് പ്രയോജനപ്പെടുത്തണം. ഇതൊരു ചെറിയ വിശദീകരണം മാത്രമാണ്.
മൂന്നാം ഭാവം ശൗര്യ ഭാവമാണ്. നമ്മുടെ ധൈര്യം, സ്ഥൈര്യം എന്നിവ എത്രമാത്രം ഉണ്ടെന്നു ഈ ദശാ കാലങ്ങൾ നമ്മെ ബോധ്യപ്പെടുത്തും. ഈ ഭാവത്തിൽ രാഹു നില്ക്കുമ്പോൾ, മുഖ്യമായും ഈ ദശാ കാലങ്ങളിൽ സ്വന്തം പ്രസ്ഥാനങ്ങൾ പടുത്തുയർത്താൻ നിങ്ങള്ക്ക് പ്രപഞ്ചം അവസരം മുന്നിൽ കൊണ്ട് വന്നു തരും. അതിനര്ത്ഥം നാം അടുത്ത ഇലോൺ മസ്‌കോ, അല്ലെങ്കിൽ ജെഫ് ബിസോസോ ആയി ലോകം കീഴടക്കും എന്നില്ല, പകരം നമ്മുടെ ജീവിതം തൃപ്തി കരമായി മുന്നോട്ട് കൊണ്ട് പോകേണ്ട അവസരങ്ങൾ ലഭിക്കും എന്നാണു. സ്വന്തം പ്രസ്ഥാനം തുടങ്ങാൻ നിങ്ങൾ ശ്രമിച്ചാൽ അതിനു വിജയ സാധ്യത കൂടുതൽ ആണെന് മനസിലാക്കാം.
അത് പോലെ രാഹു ദശ അല്പം സൂക്ഷിക്കേണ്ട ദശാ കാലം ആണെന്ന് പറയുന്നത് രാഹുവിന്റെ സവിശേഷതകൾ കൊണ്ട് തന്നെയാണ്. രാഹു സൂചിപ്പിക്കുന്ന കാര്യങ്ങളിൽ പ്രധാനം അനിയന്ത്രിതമായ വികാര പ്രകടനം ആണ്. രാഹു ദശയിൽ ഒരു വ്യക്തി തന്നെ തന്നെ കൂടുതൽ പ്രോമോട്റ്റ് ചെയ്യാൻ ഓരോ അവസരങ്ങൾ നോക്കി നടക്കും. അത് മറ്റുള്ളവരുടെ താല്പ്ര്യങ്ങളുമായി എറ്റു മുട്ടാൻ നല്ല നല്ല അവസരങ്ങൾ വന്നു കൊണ്ടേയിരിക്കും. പ്രത്യേകിച്ച് കുട്ടികൾ രാഹു ദശയിൽ നമ്മുടെ കയ്യിൽ നിന്ന് എന്ന് വരില്ല. ടീൻ എയ്ജുകാരെ ഒതുക്കാൻ അല്പം വളഞ്ഞ വഴിയിൽ ചിന്തിക്കേണ്ടി വരും.
സ്റ്റീഫൻ ഫോറസ്റ്റ് അദ്ധേഹത്തിന്റെ പുസ്തകത്തിൽ രാഹുവിനെയും കേതുവിനെയും ഈ ജന്മതിന്റെയും , മുജ്ജന്മതിന്റെയും സൂചനകൾ ആയി കൂടുതൽ അവതരിപ്പിച്ചിരിക്കുന്നു. കേതു ഏതു ഭാവത്തിൽ നില്ക്കു ന്നുവോ ആ ഭാവത്തിൽ നിന്ന് ഒരു വ്യക്തിയുടെ പൂര്വഭ ജന്മം കണ്ടെത്താം എന്നുള്ളത് അസ്‌ട്രോലജിയിൽ പോപ്പുലർ ആയ കോൺസേപ്റ്റ് ആണ്. പക്ഷെ ഞാൻ ആ നിലയിൽ ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ല. ഈജന്മം നന്നായിട്റ്റ് കൊണ്ട് പോകാൻ പറ്റാത്തവർ കഴിഞ്ഞ ജന്മത്തിൽ എന്ത് സംഭവിച്ചു എന്നോര്ത്യ പ്രയസപ്പെട്ടിട്ടു കാര്യമില്ലല്ലോ.അവയെ കുറിച്ച് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
അങ്ങനെ ഡല്ഹിഴയിലേക്കുള്ള യാത്രയിലെ സമയം കൊണ്ടും, തിരിച്ചു കേരളത്തിലേക്കുള്ള യാത്രയിൽ ലഭിച സമയം കൊണ്ടും ശ്രീ സ്റ്റീഫൻ ഫോറസ്ടിന്റെ Yesterday's Sky വായിച്ചു തീര്ത്തു. അല്പം പുരാണത്തിന്റെ മേമ്പൊടി ചേര്ത്തി രുന്നു എങ്കില്ഈവ പുസ്തകത്തിന് വളരെ അധികം മാസ്മരികത ഉണ്ടാകുമായിരുന്നു എന്നെനിക്ക് തോന്നി.
ഒക്‌റ്റോബർ മൂന്നാം വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജ്‌സ്വലത എന്നീ ഒന്നാം ഭാവത്തിൽ ആദ്യ ദിവസം തന്നെ പൂര്ണ ചന്ദ്രൻ ഉദിക്കും. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതികൾ, സ്വയം പ്രോമോട്ട് ചെയ്യുന്ന കൂടുതൽ ആലോചനകൾ, പുതിയ വ്യക്തികളുടെ ആഗമനം, പുതിയ ബിസിനസ് അവസരങ്ങളെ കുറിച്ചുള്ള ചിന്ത എന്നിവയും പ്രതീക്ഷിക്കുക.
ഇതുവരെ നിങ്ങളുടെ എട്ടാം ഭാവത്തിൽ നിന്ന ശുക്രൻ ഈ ആഴ്ച ഒന്പതാം ഭാവതിലെക്ക് നീങ്ങുന്നതായിരിക്കും. ദൂര യാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള ആലോചനകൾ, പ്രതീക്ഷകൾ, ആത്മീയ യാത്രകൾ നടത്തുവാനുള്ള ആഗ്രഹം, പുതിയ വിഷയങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഉള്ള അവസരങ്ങൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ചയിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും. മാനസിക സമ്മര്ദ്ദങ്ങളെ ഡീൽ ചെയ്യാനുള്ള ഒരു പ്രബോധനമായി ഈ അവസരത്തെ നിങ്ങൾ കാണേണ്ടതാണ്. പ്രാര്ത്ഥരന, ധ്യാനം, നിഗൂഡ വിഷയങ്ങൾ എന്നിവയിൽ കൂടുതൽ താല്പര്യം ഉണ്ടാലും. വിചിത്രമായ സ്വപ്നങ്ങൾ , അവയിൽ നിന്ന് ലഭിക്കുന്ന ഉള്വിവളികൽ എന്നിവയും പ്രതീക്ഷിക്കുക.
സെക്‌സ്, തകര്ച്ചുകൾ, പാര്ട്‌ണേര്ഷിപ്പുകൾ, ആയുര്‌ദൈിര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവതിലെക്ക് ശുക്രൻ ഈ ആഴ്ച എത്തുന്നതാണ്. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസ്ഥ. ഇന്ഷുറന്‌സ്, ടാക്‌സ് എന്നിവയിൽ നടത്തേണ്ടുന്ന നീക്കങ്ങൾ, പുതിയ ബിസിസ്‌ന്‌സ് പദ്ധതിയെ കുറിച്ചുള്ള ചര്ച്ച്, മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ചുള്ള പ്രോജക്ക്ടുകളുടെ രൂപീകരണം എന്നിവ പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തില് ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. പുതിയ ടീം ജോലികളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം, സുഹൃദ് ബന്ധത്തിൽ ഏറ്റകുറചിലുകൾ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ ഇടപെടലുകൾ നടത്തും. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചും ആലോചന ഉണ്ടാകാം.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന ഏഴാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ നീങ്ങും. പുതിയ ബിസിനസ് ബന്ധങ്ങൾ, പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങൾ ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ, കോന്റ്രാക്ടുകൾ എന്നിവയ്ക്കും വേണ്ടി നിങ്ങൾ കൂടുതൽ ശ്രമിക്കുന്ന സമയമാണ് ഇത്. ഈ അവസരങ്ങളെ ബുദ്ധി പൂര്വ്വംറ പ്രയോജനപ്പെടുത്തുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. ജോലിയെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ, അധികാരികളിൽ നിന്നുള്ള പുതിയ ഉത്തരവുകൾ, ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യത്തെ കുറിച്ചുള്ള വൈകാരികമായ ചിന്തകൾ, പുതിയ ജോലിയെ കുറിച്ചുള്ള പ്രതീക്ഷകൾ, എന്നിവ കൂടുതലായി പ്രതീക്ഷിക്കുക.
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രവര്ത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലെക്ക് ഈ ആഴ്ച ശുക്രൻ നീങ്ങും. ജോലി സ്ഥലം , ജോലി , ആരോഗ്യം എന്നീ മേഖലകൾ കൂടുതൽ പ്രാധാന്യം നേടും. സൗന്ദര്യം, കല എന്നാ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ചിന്ത, ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കാം. പുതിയ ടീം അംഗങ്ങൾ വരുന്നതും ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ ആഴ്ച തന്നെ പൂര്ണയ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള ആലോചനകൾ, പ്രതീക്ഷകൾ, ആത്മീയ യാത്രകൾ നടത്തുവാനുള്ള ആഗ്രഹം, പുതിയ വിഷയങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഉള്ള അവസരങ്ങൾ, എഴുത്ത് , പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിയമവുമായുള്ള ഒരു നേര്ക്ക്‌ഴ്ചയും ആവാം.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും. ഉല്ലാസത്തിന് വേണ്ടി സമയം കണ്ടെത്തും. ക്രിയേറ്റീവ് പ്രോജക്ക്ടുകളില്‌സ ന്തോഷം കണ്ടെത്തും. കൂടുതൽ നെറ്റ വര്ക്കിം ഗ്, പുതിയ ഹോബികൾ, സെല്ഫ് പ്രോമോഷനുള്ള അനേക അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്, എന്ന നാലാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവ പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ, മറ്റു റിയൽ എസ്റ്റെട്റ്റ് ഡീലുകൾ, വീട് മാറ്റം എന്നിവ പ്രതീക്ഷിക്കുക.
സെക്‌സ്, തകര്ച്ചതകൾ, പാര്ട്ണിര്ഷിരപ്പുകൾ, ആയുര്‌ദൈടര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ചയിൽ പൂര്ണാ ചന്ദ്രൻ ഉദിക്കും. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസ്ഥ. ഇന്ഷുറന്‌സ് , ടാക്‌സ് എന്നിവയിൽ നടത്തേണ്ടുന്ന നീക്കങ്ങൾ, പുതിയ ബിസിസ്‌ന്‌സ് പദ്ധതിയെ കുറിച്ചുള്ള ചര്ച്ച്, മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ചുള്ള പ്രോജക്ക്ടുകളുടെ രൂപീകരണം എന്നിവ പ്രതീക്ഷിക്കുക . ബിസിനസ്/ജീവിത പങ്കാളിയുമായി നടത്തുന്ന ചര്ച്ച്കളിൽ നിങ്ങൾ വളരെ ഏറെ നിയന്ത്രണം പാലിക്കേണ്ടതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ ഏഴാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. ബിസിനസ് ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ എന്നിവയിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. ഈ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ വ്യക്തമാക്കേണ്ട അവസ്ഥകൾ ഉണ്ടാകും. തുടക്കങ്ങളും ഒരുക്കങ്ങളും പ്രതീക്ഷിക്കുക. ഈ അവസരം നിങ്ങളെക്കാൾ തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കള്ക്ക്അ ആയിരിക്കും കൂടുതൽ മുൻ ഗണന നല്കുക.
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും . എഴുത്ത്, ആശയ വിനിമയം എന്നാ മേഖലയിൽ നിന്ന് കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. സഹോദരങ്ങലോടുള്ള കൂടുതൽ ചര്ച്ചലകൾ, ചെറു യാത്രകൾ ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം, വസ്തു വകകൾ, സെല്ഫ് എന്നാ രണ്ടാം ഭാവതിലെക്ക് ശുക്രൻ ഈ ആഴ്ച എത്തിയിരിക്കും. അധിക ചെലവിനുള്ള അവസരങ്ങൾ മുന്കൂ ട്ടി കാണുക. പുതിയ വസ്തുക്കാൾ വന്നു ചേരാനുള്ള അവസരം, മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കൂടുതൽ അവസരനഗ്ല് നിങ്ങളുടെ മൂല്യ വര്ധനകായി ലഭിക്കാവുന്ന സാഹചര്യങ്ങൾ എന്നിവ എല്ലാം കണക്ക് കൂട്ടുക
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ,എന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച പൂര്ണശ ചന്ദ്രൻ ഉദിക്കും. ആരോഗ്യം, ജോലി എന്നീ വിഷയങ്ങൾ കൂടുതൽ ശ്രദ്ധ നേടും. ജോലിയെ കുറിച്ച് കൂടുതൽ ആകാംഷ സ്വാഭാവികം ആയിരിക്കും. ആരോഗ്യം, ജോലി എന്നിവയിൽ കൂടുതൽ ക്ഷമ ഉണ്ടാകെണ്ടാതായി വരും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര , ആരോഗ്യം, ഊര്ജ്ജ സ്വലത,എന്നാ ഒന്നാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് . പുതിയ ബിസിനസ് , വ്യക്തി ബന്ധ്‌നഗൽ പ്രതീക്ഷകൾ, സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവയും ഉണ്ടാകാം.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച പൂര്ണമ ചന്ദ്രൻ എത്തുന്നതാണ്. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ വൈകാരികമായ നിലപാടുകൾ എടുത്തേക്കാം. ക്രിയേറ്റീവ് ജോലികൾ ഉല്ലാസം എന്നിവയിൽ നിന്ന് സന്തോഷം ലഭിക്കാൻ എക്‌സ്ട മൈലുകൾ സഞ്ചരിക്കേണ്ടി വരാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്, എന്നിവയില് ഈ ആഴ്ച പൂര്ണാ ചന്ദ്രൻ ഉദിക്കും. റിയൽ എസ്ട്ടീറ്റ് സംബന്ധമായ ദീലുകളിൽ പൂര്ത്തീ കരണം സംഭവിക്കും വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പല കാര്യങ്ങളും ചെയ്തു തീര്ക്കും .
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ വാസം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥരന , ധ്യാനം എന്നിവയോടുള്ള താല്പര്യം, കൂടുതൽ റിസേര്ച്ഥ ജോലികൾ എന്നിവ പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച പൂര്ണച ചന്ദ്രൻ എത്തും. എഴുത്ത്, ആശയ വിനിമയം എന്നാ മേഖലയിൽ നിന്ന് കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. സഹോദരങ്ങലോടുള്ള കൂടുതൽ ചര്ച്ചലകൾ, ചെറു യാത്രകൾ ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില്ഈ ആഴ്ച ശുക്രൻ എത്തും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, സുഹൃദ് ബന്ധങ്ങളിൽ ഉള്ള പുതിയ മാറ്റങ്ങൾ, പുതിയ ടീം ജോലികൾ, ലോങ്ങ് ടേം പ്രോജക്ക്ടുകളുടെ രൂപീകരണം എന്നിവ പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം, വസ്തു വകകൾ, സെല്ഫ് എന്ന രണ്ടാം ഭാവതിലെക്ക് ഈ ആഴ്ച പൂര്ണ, ചന്ദ്രൻ ഉദിക്കും. അധിക ചെലവ് പ്രതീക്ഷിക്കുക. പുതിയ ഫിനാന്ഷ്യളൽ പ്ലാനിങ് നടത്താനുള്ള അവസരങ്ങൾ ഉണ്ടാകും. മറ്റെന്തിനേക്കാൾ കൂടുതൽ ധനപരമായ നീക്കങ്ങൾ അല്പം പ്രയാസകരമായി തോന്നാം.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും. ജോലിയിലെ പുതിയ പ്രോജക്ക്ടുകൾ, സൗന്ദര്യം, കല എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, അധികാരികലുമായുള്ള ഫലപ്രദമായ ചര്ച്ച കൾ, അവരുടെ അനുകൂല നീക്കങ്ങൾ, പുതിയ ഉത്തര വാദിതങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
jayashreeforecast@gmail.com