രു വ്യക്തിയുടെ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ എത്രയാണ് എന്നത് ജ്യോത്സ്യം വഴി തിരിച്ചറിയുക വളരെ എളുപ്പമാണ്.വിദ്യാഭ്യാസം തടസപ്പെടുമോ ഇല്ലയോ എന്നറിയാൻ ആഴത്തിൽ ഉള്ള പഠനം ഒന്നും വേണ്ട. ഒരു ചാർട്ട് ആദ്യം കാണുമ്പോൾ തന്നെ ഈ വ്യക്തി വിദ്യാഭ്യാസം തടസം കൂടാതെ നേടിയതാനോ അല്ലയോ എന്നു അറിയാൻ കഴിയും. നമ്മുടെ ബെർത്ത്‌ ചാർട്ടിനു പന്ത്രണ്ടു ഭാഗങ്ങൾ ഉണ്ട് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഈ ഭാഗങ്ങളിൽ 2,34,5,9 എന്നാ ഭാഗങ്ങളാണ് വിദ്യാഭ്യാസത്തിന്റെ അവസ്ഥ, വിദ്യാഭ്യാസത്തിനു തിരഞ്ഞെടുക്കുന്ന വിഷയം, ഇതു വിഷയത്തിൽ ആയിരിക്കും ഈ വ്യക്തിക്ക് ശോഭിക്കാൻ കഴിയുക , എത്ര മാത്രം ശ്രദ്ധ ഈ വ്യക്തി വിദ്യാഭ്യാസത്തിനു നൽകും, എന്നെല്ലാം ഏകദേശം പറയാൻ സാധിക്കുന്നതാണ്.

രണ്ടാം ഭാവം അടിസ്ഥാന വിദ്യാഭ്യാസത്തെ സൂചിപ്പിക്കുമ്പോൾ , അതായത് ബാല്യകാലത്തെ വിദ്യാഭ്യാസം, ഈ വ്യക്തിയുടെ കുടുംബ അന്തരീക്ഷ്കം വിദ്യാഭ്യാസത്തെ എത്ര മാത്രം സപ്പോർട്ട് ചെയ്യുന്നു, എന്നിവയെ കാണിക്കുന്നു. നാലാം ഭാവം , ഈ വ്യക്തി അയാളുടെ പഠനത്തെ എന്ത് തര൦ മനോഭാവത്തോടെ  സമീപിക്കുന്നു എന്നതാണ് സൂചിപ്പിക്കുക. . ഒൻപതാം ഭാവം ഉപരി പഠനത്തെ സൂചിപ്പിക്കുമ്പോൾ അഞ്ചാം ഭാവം ഉപരിപഠനത്തിനു തൊട്ടു മുൻപുള്ള പഠനത്തെ സൂചിപ്പിക്കുന്നു.

മൂന്നാം ഭാവം നമ്മുടെ പഠനത്തിലെ പ്രത്യേക താൽപര്യങ്ങളെ സൂചിപ്പിക്കുന്നു. ഏതെങ്കിലും വിഷയം, അല്ലെങ്കിൽപ്രവർത്തി പരിചയം എന്നിവയിൽ ഉള്ള അധിക താല്പര്യത്തെ സൂചിപ്പിക്കുന്നു.

ബുധൻ ബുദ്ധി, ആശയ വിനിമയം, ലോജിക്ക്, reasoning ability , റിസേർച് എന്നിവയെ സൂചിപ്പിക്കുമ്പോൾ, വ്യാഴംഉപരി പഠനത്തെ സൂചിപ്പിക്കുന്നു. ഈ രണ്ടു ഗ്രഹങ്ങൾ പഠനത്തിന്റെ യഥാർത്ഥ അവസ്ഥയെ കുറിച്ച് സൂചന നൽകുന്നു. ഇവ രണ്ടും നല്ല അവസ്ഥയിൽ അല്ലാത്തവർ അതെ കുറിച്ച് ആലോചിച്ചു സമയം കളയേണ്ട ആവശ്യമില്ല. കാരണം പല ചാർട്ടുകളും പഠിച്ച  അനുഭവത്തിൽ നിന്ന് പറയുകയാണ്‌, ഈ രണ്ടു ഗ്രഹങ്ങൾ ഭദ്രമാല്ലാതെ നിലയിൽ കണ്ടാൽ തീർച്ചയായും വിദ്യാർത്ഥി അധികം സമർപ്പണം പഠനത്തിനു നേരെ നൽകേണ്ടി വരും, പക്ഷെ, ഈ ഗ്രഹങ്ങൾ മറ്റു വർഗ ചാർട്ടുകളിൽ ഏതാവസ്ഥയിൽ നിൽക്കുന്നു എന്നതും പ്രധാനമാണ്. വർഗചാർട്ടുകൾ സെക്കണ്ടുകളുടെ വ്യത്യാസത്തിൽ മാറും എങ്കിലും രാശികൾ നോക്കി നമുക്ക് ഏകദേശ വിവരം അറിയാൻ കഴിയും. അതുകൊണ്ട് തന്നെ ആണ് ജനന സമയം കൃത്യമാണോ എന്നു ചോദിക്കുന്നത്. അഞ്ചോ പത്തോ മിനിട്ടുകൾ, അല്ലെങ്കിൽ ഒരു 20 മിനിറ്റ് വ്യത്യാസം ഉണ്ടെങ്കിൽ അത് തിരുത്താൻ വളരെ എളുപ്പമാണ്. അതിനെക്കാൾ അധികമായുള്ള വ്യത്യാസംഏകദേശ ഫലങ്ങൾ പോലും നൽകണം എന്നില്ല. കൃത്യമായ ജനന സമയം ആവശ്യമില്ല എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ തന്നെ അവർക്ക് ഈ വിഷയത്തിൽ യാതൊരു അടിസ്ഥാന വിജ്ഞാനവും ഇല്ല എന്ന് ഇതിൽ നിന്ന് മനസിലാക്കാം. ലഗ്നം, ഭാവങ്ങൾ, അവ ഭരിക്കുന്ന രാശികൾ എന്നിവ മനസിലാക്കണം എങ്കിൽ നിങ്ങളുടെ ജന സമയത്തിന്റെ കൃത്യത വളരെ പ്രധാനമാണ്.

വളരെ അത്ഭുതകരമായി കഴിഞ്ഞ ദിവസങ്ങളിൽ ഒരേ പോലെത്തെ രണ്ടു ചാർട്ടുകൾ പഠിക്കുവാൻ എനിക്ക് കഴിഞ്ഞു. ആദ്യത്തെ കുട്ടി പ്രൊഫെഷണൽ കോഴ്സിൽ തീർച്ചയായും കഴിവ് തെളിയിക്കും. അല്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും. രണ്ടാമത്തെ കുട്ടി, പ്ലസ് ടൂ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു മാതാ പിതാക്കളെ വെല്ലു വിളിച്ചു സമയം കളയുന്നു. ഈ രണ്ടു കുട്ടികളും കലയോട് അതീവ താല്പര്യം ഉള്ളവരും. ഇവരുടെ ബെർത്ത്‌ ചാർട്ടിൽ ആകപ്പാടെ ഉള്ള വ്യത്യാസം പ്രൊഫെഷണൽ കോഴ്സിൽ ഉള്ള ആൺകുട്ടിയുടെ ചന്ദ്രൻ ഒൻപതാം ഭാവത്തിൽ നിന്ന് ആ കുട്ടിയുടെ വിദ്യാഭ്യാസം വിജയകരമാകും എന്നാ സൂചന നൽകുമ്പോൾ,. രണ്ടമത്തെ കുട്ടിയുടെ ചന്ദ്രൻ അല്പം പിണങ്ങി നിൽക്കുന്ന അവസ്ഥയിലാണ്. ആൺകുട്ടിഏതു ജോലിയിൽ  എത്തിച്ചേരും എന്ന് എനിക്ക് പറയാൻ കഴിഞ്ഞില്ല, പക്ഷെആ കുട്ടി ഗവന്മേന്റ്റ് സെക്ക്ടരിൽ, അല്ലെങ്കിൽ പൊതുജനങ്ങളുമായി നിരന്തര സമ്പർക്കം വരുന്ന മേഖലയിൽ നല്ല നിലയിൽ ശോഭിക്കും എന്നാ സൂചന എനിക്ക് നൽകാൻ കഴിഞ്ഞു.

ഇനി രണ്ടാമത്തെ പെൺകുട്ടി അല്പം കൂടെ ഒന്ന് ശ്രമിച്ചാൽ, മോശമല്ലാത്ത വിദ്യാഭ്യാസം സാധ്യമാണ്. സത്യം പറയട്ടെ ആ ഒരു അവബോധം ആ കുട്ടിക്ക് ലഭിക്കുമ്പോൾ അല്പം സമയം നഷടപ്പെടും. പക്ഷെ ഈ പെൺകുട്ടി കലാ രംഗത്ത് വളരെ അധികം ശോഭിക്കും. ഭാവിയിൽ നാമെല്ലാം അറിയപ്പെടുന്ന ഒരു അഭിനേത്രി ആയി തീരുകയും ആവാം. പക്ഷെ അത് അവളുടെ മാതാ പിതാക്കൾ എങ്ങനെ സ്വീകരിക്കും എന്നാ കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്. വർഗ ചാർട്ടിൽ 24ആം ഡിവിഷൻ ചാര്ട്ടാണ് വിദ്യാഭ്യാസത്തിന്റെ തനതായ സ്ഥിതി വെളിപ്പെടുത്തുക. 

നമ്മുടെ ജീവിത അന്തരീക്ഷ൦ വളരെ അധികം മാറി വരുന്ന ഈ അവസ്ഥയിൽ, അടിസ്ഥാന വിദ്യാഭ്യാസം ഇല്ലാത്ത എത്രയോ വ്യക്തികൾ ജീവിതത്തിൽ വിജയം നേടിയിരിക്കുന്നു എന്ന് നാം മനസിലാക്കണം. പണ്ടോക്കെയാണ് സ്കൂൾ , പിന്നെ കോളേജ്, പിന്നെ ജോലി, പിന്നെ വിവാഹം എന്നൊക്കെ രീതിയിൽ നാം ആലോചിച്ചിരുന്നത്. ഇപ്പോഴൊക്കെ ഇതു പ്രായത്തിലും നമുക്ക് ഏതെങ്കിലും വിഷയത്തിൽ വിജ്ഞാനം നേടാവുന്ന അവസ്ഥയാണ്. മാത്രമല്ല, ഇന്ന് വിദ്യാഭ്യാസത്തിൽ പരാജയപ്പെട്ടു എന്നൊക്കെ തോന്നൽ ഉള്ളവര ഇത് വായിക്കുന്നു എങ്കിൽ വേറെ ധാരാളം ജീവിത മാർഗങ്ങൾ ഇക്കാലത് ഉണ്ടാവും എന്ന് തിരിച്ചറിയണം. സീറോ ഇൻവെസ്റ്റ്‌മെന്റിലും ബിസിനസ് തുടങ്ങാവുന്ന അവസ്ഥ ഇന്നുണ്ട്. ചിലപ്പോൾ നാം പഠിച്ചതിൽ നിന്നും വ്യത്യസ്തമായ മേഖലയിൽ നിന്നും ആയിരിക്കും വിജയം നമ്മെ തേടി എത്തുക. 

നിങ്ങളുടെ അഞ്ചാം ഭാവം ഭരിക്കുന്ന രാശിക്ക് പന്ത്രണ്ടോ , ഒൻപതോ ഭാവങ്ങളുമായി ബന്ധം ഉണ്ടായം വിദേശത നിന്നുള്ള വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഉണ്ടെന്നാണ്. ഇതേ വിധം, 2, 3,4, 9,12 എന്നീ ഭാവങ്ങൾ തമ്മിൽ പരസ്പരം ഏതെങ്കിലും രീതിയിൽ ബന്ധം ഉണ്ടാവും എങ്കിൽ പഠന കാര്യവുമായി ബന്ധപ്പെട്ട വിദേശ യാത്ര സാധ്യമാവും എന്നാണു. 

രണ്ടാം ഭാവാധിപൻ പന്ത്രണ്ടിൽ/ഒൻപതിൽ, നാലാം ഭാവാധിപൻ /ഒൻപതിൽ/പന്ത്രണ്ടിൽ, അഞ്ചാം ഭാവാധിപൻ, ഒൻപതിൽ/പന്ത്രണ്ടിൽ, പന്ത്രണ്ടാം ഭാവാധിപൻ ഒൻപതിൽ, ഒൻപതാം ഭാവാധിപൻ പന്ത്രണ്ടിൽ ഇവ ചില സൂചനകൾ മാത്രം. 

നിയമ പഠന കാലത്ത് ജ്യൂറിസ്പ്രൂഡൻസ് ക്ലാസിൽ ഒരു ചുക്കും മനസിലാകാതെ പകച്ചിരുന്ന ഞാൻ സന്ധ്യാപ്രാര്തനകളിൽ ദൈവത്തോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം " പാവത്തുങ്ങളെ വക്കീൽ പണി  ചെയ്തു ജീവിക്കാൻ അനുവദിക്കല്ലേ തമ്പുരാനെ" എന്നായിരുന്നു. അദ്ദേഹംആ പ്രാർത്ഥന കാര്യമായി "കൺസിഡർ" ചെയ്തതായി എനിക്ക് ഇന്ന് മനസിലാകുന്നു. നമ്മുടെ മൈൻഡ് സെറ്റിനു യോജിക്കാത്ത ഒരു ജോലി ചെയ്തു ജീവിക്കാൻ എങ്ങനെ കഴിയും? 

മാർച്ച് നാലാം വാരഫലം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
 
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽഈ ആഴ്ച സൂര്യൻ എത്തും. പുതിയ തുടക്കങ്ങൾ ജീവിതത്തിൽ പ്രതീക്ഷിക്കുക. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പല തരത്തിലുള്ള വഴിത്തിരിവുകൾ എന്നിവ അടുത്ത കുറെ നാളുകൾ ഉണ്ടാകാം. ഈ ഭാവത്തിൽ ശുക്രനും ബുധനും നിൽക്കുന്നു.ആശയ വിനിമയ സംബന്ധമായ കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങൾ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും, അതിനു വേണ്ടി ഉള്ള ചർച്ചകൾ, പല തരാം ജോലികളിൽ ഒരേ സമയം മനസ് വെക്കേണ്ട അവസ്ഥ എന്നിവ പ്രതീക്ഷിക്കുക. ഈ മൂന്നു ഗ്രഹങ്ങളും ഏഴാം ഭാവത്തെയും സ്വാധീനിക്കും. വിവാഹം,  പങ്കാളി ,  നിയമപരമായബന്ധങ്ങൾ,  ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ ,എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾ എന്ന എഴാം ഭാവത്തിലും പല നീക്കങ്ങളും ഉണ്ടാകും. നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ വഴിത്തിരിവുകൾ , ബന്ധങ്ങൾശക്തിപ്പെടുത്താനുള്ള ചർച്ചകൾ, പുതിയ കൊന്റ്രാക്ക്ട്ടുകൾ രൂപീകരിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു.മാനസികഭാര൦  നൽകുന്ന സംഭവങ്ങളിൽ ചെന്ന് വീഴാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക., ഏകാന്തനായി തീരാനുള്ള ആഗ്രഹം,പ്രാർത്ഥന ധ്യാനം എന്നിവയോടുള്ള താല്പര്യം, ചാരിറ്റി പ്രവര്തനഗങ്ങൾക്കുള്ള അവസരങ്ങൾ എന്നിഅവ് പ്രതീക്ഷിക്കുക. ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച് നടത്തും. ഈ ഭാവത്തിൽ ബുധനും ശുക്രനും നിൽക്കുന്നു.ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്, ചാരിറ്റി പ്ര്വര്തനങ്ങൾക്കുള്ള സമയം, എന്നിവയും ഉണ്ടാകും. ഈ മൂന്നു ഗ്രഹങ്ങളും നിങ്ങളുടെ ആറാം ഭാവത്തെ സ്വധീനിക്കുകയാൽ

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിലും പല രീതിയിൽ ഉള്ള ചലനങ്ങൾ പ്രതീക്ഷിക്കുക . ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള വ്യഗ്രത, ജോലിയിലെ പുതിയ ഉത്തര വാടിതങ്ങളെ കുറിച്ചുള്ള ആലോചന, ബാധ്യതകളെ കുറിച്ചുള്ള ആലോചന, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്,  പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. പുതിയ സുഹൃദ് ബന്ധങ്ങൾ, പുതിയ ഗ്രൂപുകളിൽ അംഗത്വം അല്ലെങ്കിൽ ടീം ജോലികളിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കാനുള്ള സാഹചര്യം എന്നിവ ഉണ്ടാകാം.ബുധനും ശുക്രനും ഇതേ ഭാവത്തിൽ നിൽക്കുന്നു. ലോങ്ങ്‌ ടേം പദ്ധതികളിൽ നിങ്ങളുടെ ആശയങ്ങൾ മാനിക്കപ്പെട്ടെക്കാം.ലോങ്ങ്‌ ടേം പദ്ധതികൾ നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിക്കേണ്ടി വരാം. ഈ മൂന്നു ഗ്രഹങ്ങളും നിങ്ങളുടെ അഞ്ചാം ഭാവത്തെയും സ്വാധീനിക്കുന്നു.ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്,  ഊഹക്കച്ചവടം,   സെല്ഫ്പ്രൊമോഷന്,   നെത്വര്ക്കിങ്,  ഹോബികള്എന്നാ വിഷയങ്ങളിലും പല നീക്കങ്ങളും ഉണ്ടാകാം. കൂടുതൽ നെറ്റ് വർക്കിങ്, പല പുതിയ ബിസിനസ് പദ്ധതികളെയും കുറിച്ചുള്ള ചർച്ച, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊത്ത് ചിലവഴിക്കുന്ന സമയം, പുതിയ വരുമാന മാർഗങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. ജോലിയെ കുറിച്ചുള്ള പുതിയ ആലോചന, പുതിയ ജോലിക്ക് വേണ്ടി നടത്തുന്ന ശ്രമം, അവയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, അധികാരികലോടുള്ളചർച്ച, ജോലിക്ക് വേണ്ടി ഉള്ള പരീക്ഷകളിൽ പങ്കെടുക്കാനുള്ള അവസരം, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം, അധികാരികളുടെ വിവിധ തരാം ഉപദേശങ്ങൾ സ്വീകരിക്കേണ്ട സാഹചര്യം, ഇത് വരെ നിങ്ങൾ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കൽ എന്നിവ ഉണ്ടാകും. ബുധനുംശുക്രനും ഈ ഭാവത്തിൽ നിൽക്കുന്നു. എഴുത്ത്., മീഡിയ, ഇലെക്ട്രോനിക്സ് എന്നാ മേഖലകളിൽ നിന്നുള്ള ജോലികൾ ചെയ്യാനുള്ള കൂടുതൽ അവസരം ലഭിക്കാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ അവയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻഎത്തും  . ആത്മീയത, തത്വ ചിന്ത എന്നിവയെ കുറിച്ച് കൂടുതൽ ആലോചനകൾ ഉണ്ടാകും. ഈ വിഷയങ്ങളിൽ നിങ്ങളുടെ കാഴ്ചപ്പടുകൾ എന്ത് എന്ന് തെളിഞ്ഞു വരുന്ന അവസ്ഥയാണ്. ഉപരി പഠനം, പരീക്ഷകൾ എന്നിവ ഉണ്ടാകാം.എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയോട് ബന്ധപ്പെട്ടു പ്രവർത്തിക്കാനുള്ള അവസരം, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ചിന്തകൾ, വിദേശ സംസ്കാരത്തെ കുറിച്ചുള്ള ആലോചന, എന്നിവ പ്രതീക്ഷിക്കുക. നിയമവുമായുള്ള നേർക്കാഴ്ച, നിയമ വശങ്ങളെ കുറിച്ചുള്ള റിസേർച്.തീർത്ഥാടനം, ആരാധന, ധ്യാനം എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകൾ, കരിയർസംബന്ധമായ ട്രെയിനിങ്ങുകൾ, നിങ്ങളുടെ ആശയങ്ങൾ പങ്കു വെക്കാനുള്ള അവസരം എന്നിവ ലഭിക്കാം. നിങ്ങളുടെ ജോലി സംബന്ധമായ സ്വപ്നങ്ങൾക്ക് ഈ സമയം ഒരു ഉണർവ് പ്രതീക്ഷിക്കാവുന്നതാണ്. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
 സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തും .ഈ ഭാവം മാനസിക വ്യാപാരങ്ങൾ, വൈകാരികമായ സമ്മർദ്ദങ്ങൾ, ധനപരമായ വിഷയങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. പങ്കാളിത്തത്തിൽ ഉള്ള സംശയ നിവാരണം ഉണ്ടാകാം. ബിസിനസ് ബന്ധങ്ങളിൽ നിങ്ങളുടെ ആശയങ്ങൾ വ്യക്തമാക്കും. മറ്റുള്ളവരുടെ നിലപാടുകൾ കൃത്യമായി നിങ്ങൾ മനസിലാക്കും. നിങ്ങളുടെ നിലപാടുകൾ ഈ അവസരം മറ്റുള്ളവർക്ക് അത്ര കണ്ടു സ്വീകര്യമാവുമോ എന്നാ സംശയം ഉണ്ടാകും. ബുധനും ശുക്രനും ഇതേ ഭാവത്തിൽ നിൽക്കുന്നു ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ , ജോയിന്റ് സ്വത്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള തീരുമാനം, നിക്ഷേപങ്ങളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ, ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ, പുതിയ ധന സമ്പാദന മാർഗത്തെ കുറിച്ചുള്ള ആലോചന,വേഗത്തിൽ തീരുമാനങ്ങൾമാറ്റേണ്ട അവസ്ഥ എന്നിവ പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന എഴാം  ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തും. ബിസിനസ് ബന്ധങ്ങൾ, ജീവിത ബന്ധങ്ങൾ എന്നിവയിൽ പുതിയ നിലപാടുകൾ എടുക്കേണ്ട അവസരമാണ്. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള സാഹചര്യം,.  പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, അവയിലുള്ളനിബന്ധനകളെ കുറിച്ചുള്ള ചർച്ചകൾ എന്നിവ ഉണ്ടാകും. ബുധനും ശുക്രനും ഈ ഭാവത്തിൽ നിൽക്കുന്നു. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നിബന്ധനകൾ ആവശ്യമായി വരാം.പുതിയ കൊന്റ്രാക്ക്ട്ടുകൾ, എഗ്രീമെന്റുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, തീരുമാനങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധ൦, വിവാഹ ബന്ധത്തിലേക്ക് എത്തിച്ചേരാവുന്ന ബന്ധങ്ങളുടെ തുടക്കം., സാമൂഹിക ജീവിതത്തിൽ കൂടുതൽ നീക്കങ്ങൾ നടത്തേണ്ടുന്ന സാഹചര്യങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ, നിങ്ങളുടെ പ്രാധാന്യം വർധിക്കുന്ന നിരവധി സാഹചര്യങ്ങൾ എന്നിവയും ഉണ്ടാകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. ജോലി, ആരോഗ്യം, എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. പുതിയ പ്രോജക്ക്ട്ടുകൾ, ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ,സഹ പ്രവർത്തകരുമായുള്ള സീരിയസ് ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക. ബുധനും ശുക്രനും ഇതേ ഭാവത്തിൽ നിൽക്കുന്നു. ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള സാഹചര്യം, ടെക്നോളജി, ആശയ വിനിമയം , ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, ടീം ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് കൂടുതാൽ പ്രാധന്യം കണ്ടു വരാനുള്ള ശ്രമം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട സാഹചര്യം, പുതിയ അറിഗ്യക്രമത്തെ കുറിച്ചുള്ള രിസേർച്, എന്നിവ പ്രതീക്ഷിക്കുക, ബാധ്യതകൾ, സഹപ്രവർത്തകരുടെ പിന്തുണയെ കുറിച്ചുള്ള ആഴമേറിയ ചിന്തകളും ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില്ഈ ആഴ്ച സൂര്യൻ എത്തും.  ക്രിയേറ്റീവ് കഴിവുകൾ കൊണ്ട്പല ജോലികൾ ചെയ്യാനുള്ള അവസരം ലഭിക്കാം.പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള സാധ്യതകൾ , പുതിയ ഹോബികളെ വരുമാന മാർഗം എന്നാ നിലയിൽ ഉയർത്തിക്കൊണ്ടു വരാനുള്ള സാധ്യതകൾ,പുതിയ സംരംഭം തുടങ്ങുന്നതിനെ കുറിച്ചുള്ളആഴത്തിലുള്ള ആലോചന എന്നിവയെല്ലാം ഉണ്ടാകാം. ബുധനും ശുക്രനും ഇതേ ഭാവത്തിൽ നിൽക്കുന്നു . നെറ്റ വർക്കിങ്, സെൽഫ് പ്രോമോഷനുള്ള അനേക അവസരങ്ങൾ, വിനോദ പരിപാടികൾക്കുള്ള തീരുമാനം, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള സങ്കല്പങ്ങളുടെ ആധിക്യം. പഴയ ബന്ധങ്ങളെ കുറിച്ചുള്ള ഒരമാപ്പെടുതലുകൾ ലഭിക്കുന്ന സാഹചര്യം, നിലവിൽ ഉള്ള പ്രേമ ബന്ധങ്ങളിൽ തിരുത്തലുകൾ കൊണ്ട് വരാനുള്ള വ്യഗ്രത, ഹോബികളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽഈ ആഴ്ച സൂര്യൻഎത്തും.പലതരം റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചർച്ചകളോ തീരുമാനങ്ങലോ ഉണ്ടാകും.  വീട് വില്പന , വാങ്ങൽ മാറ്റം റീപെയരിങ് എന്നിവ ഉണ്ടാകാം. ബുധൻ, ശുക്രൻ എന്നിവയും ഈ ഭാവത്തിൽ നിൽക്കുന്നു. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ, മാതാ പിതാക്കൾ, ബന്ധുക്കൾഎന്നിവരോടുള്ള സീരിയസ് ചർച്ചകൾ , വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനുള്ള നീക്കങ്ങൾ, ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം എന്നിവ ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
 ധൈര്യ൦, ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി, ചെറുയാത്രകള്,  ചെറു കോഴ്സുകള്,  അയല്ക്കാര്എന്ന   മൂന്നാം ഭാവത്തില്  ഈ ആഴ്ച സൂര്യൻ എത്തും. സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കുക. കൂടുതൽ ആശയ വിനിമയം, ആശയ വിനിമയം ഉപയോഗിച്ച് ചെയ്യേണ്ട കൂടുതൽ ജോലികൾ എന്നിവയും ഉണ്ടാകും. ബുധനും ശുക്രനും ഇതേ ഭാവത്തിൽ നിൽക്കുന്നു.ചെറു യാത്രകൾ, ജോലി സംബന്ധ്മയം കോഴ്സുകൾ, പരീക്ഷകൾ, എഴുത്ത്, എഡിറ്റിങ് സെയ്ല്സ് സംബന്ധമായ ജോലികൾ. ഈ ജോലികളിൽ അധിക ശ്രദ്ധ വേണ്ട സാഹചര്യങ്ങൾ, ഇലെക്ട്രോനിക്സ്ഉപകരണങ്ങൾ വാങ്ങുവാനും അവ ഉപയോഗിക്കാനും ഉള്ള സാഹചര്യങ്ങൾ, അയൽക്കാർ, കമ്യൂണിറ്റികൾ എന്നിവയിൽ പ്രവർത്തിക്കാൻ ഉള്ള അവസരം എന്നിവ ഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
 ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽഈ ആഴ്ച സൂര്യൻ എത്തും. പുതിയ ഫിനന്ശ്യാൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ ചോദ്യം ചെയ്തേക്കാവുന്ന അവസ്ഥ,സാമ്പത്തിക മാർഗങ്ങളുടെ പ്ലാനിങ്ങിൽ തിരുത്തലുകൾ ഉണ്ടാകാവുന്ന സാഹചര്യ൦  എന്നിവയും പ്രതീക്ഷിക്കുക. ബുധനും ശുക്രനും ഈ ഭാവത്തിൽ തന്നെ നിൽക്കുന്നു. അധിക ചെലവിനുള്ള അനേക സാഹചര്യങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ് തന്ത്രങ്ങൾ മെനയും. ലോങ്ങ്‌ ടേം ബിസിനസ് പ്ലാനുകൾക്ക് വേണ്ടി കൃത്യതയോടെ നീങ്ങാനുള്ള സമയമാണ്. സഹ പ്രവർത്തകർ, അല്ലെങ്കിൽ ജോലി സ്ഥലത്ത് നിങ്ങൾ ഇടപഴകുന്നവരുമായുള്ള സീരിയസ് ചർച്ചകളും ഇതിൽ നിന്ന് വെളിവാക്കപ്പെടുന്നു.

jayashreeforecast@gmail.com