നിങ്ങളിൽ എത്ര പേർ ഒരു അസ്‌ട്രോളജർ ആകണം എന്നാഗ്രഹിക്കുന്നു എന്നെനിക്ക് അറിയില്ല, പക്ഷെ പലർക്കും ഈ വിഷയം മനസിലാക്കാൻ ഉള്ള നല്ല സ്‌കിൽ ഉണ്ടാവും. മറ്റുള്ളവരെ മനസിലാക്കാനും അവരെ സഹായിക്കാനും ഉള്ള ഒരു നല്ല ടെക്‌നിക്ക് ആയതിനാൽ അൽപ സ്വല്പം അസ്‌ട്രോളജി അറിയുന്നതുകൊണ്ടു തെറ്റൊന്നുമില്ല. പക്ഷെ ചിലർക്ക് ബെയ്‌സിക് പോലും സങ്കീർണമായി തോന്നാം. അതുകൊണ്ട് തന്നെ ആർക്കൊക്കെ നല്ല ഒരു ആസ്‌ട്രോളജർ ആകാൻ കഴിയും എന്ന് നോക്കാം.

ബുധൻ, നിങ്ങളുടെ ചാർട്ടിൽ ശകതനായ് നിൽക്കണം കണക്ക് കൂട്ടലുകൾ, ലോജിക്ക് , ബുദ്ധി, റീസണിങ് എന്നിവയുടെ ആശാൻ ആണ് ഇദ്ദേഹം. ഇദ്ദേഹം നല്ല അവസ്ഥയിൽ ആയിരിക്കണം. സൂര്യന്റെ തൊട്ടടുത് അതായത് സൂര്യനും ബുധനും തമ്മിൽ ഏതാണ്ട് 6 ഡിഗ്രികളുടെ വ്യത്യാസം ഉണ്ടായിരിക്കണം. അവയിൽ കുറഞ്ഞ ഡിഗ്രി ആണെങ്കിൽ ലോജിക്ക് , റീസണിങ് എന്നിവ വഴങ്ങാൻ സാധ്യത വളരെ കുറവായിരിക്കും. അറിയാമല്ലോ ജ്യോത്സ്യം എന്നാൽ തന്നെ വളരെ ലോജിക്ക് ആവശ്യമുള്ള വിഷയം ആണ്. യുക്തി നന്നായി ഉപയോഗിക്കാൻ കഴിഞ്ഞില്ല എങ്കിൽ ചാർട്ടിലെ ഒരു കാര്യം പോലും നമുക്ക് അർത്ഥവത്തായി വിശദീകരിക്കാൻ കഴിയില്ല. 3,5,8,9,12 എന്നീ ഭാവങ്ങളും പ്രധാനമാണ്.

ലഗ്‌നാധിപൻ എട്ടാം ഭാവത്തിൽ നിൽക്കുക എന്നാൽ തന്നെ നിഗൂഡ വിഷയങ്ങളിൽ അമിത താല്പര്യം ഉള്ള വ്യക്തിയെ കാണിക്കുന്നു . ഈ ഭാവം അല്പം കുഴപ്പം പിടിച്ച ഭാവം ആണ്. ഒന്നാമത്തെ ഈ ഭാവം ദുർ സ്ഥാനമാണ്. ഈ ഭാവത്തിൽ സൂചിപ്പിക്കുന്ന കാര്യങ്ങൾ എല്ലാംതന്നെ വളരെ ശ്രദ്ധയോടെ കാണേണ്ടതാണ്. മന്ത്രം, തന്ത്രം, രഹസ്യങ്ങൾ, സെക്ഷ്വൽ മോഹങ്ങൾ, അല്ലെങ്കിൽ സെക്ഷ്വൽ കഴിവുകളുടെ ദുരുപയോഗം , ആത്മാക്കൾ എന്നിവയാണ് ഈ ഭാവം സൂചിപ്പിക്കുന്ന വസ്തുതകൾ. ഒന്നാം ഭാവാധിപൻ ഈ ഭാവത്തിൽ വന്നു നിന്നാൽ ഒരു പക്ഷെ ന്യൂറോളജി വിദേശത്ത പഠിച്ചു പിന്നെ നാട്ടിലെത്തി ജ്യോത്സ്യം നഗ്‌ന പൂജയുമായി കൂട്ടിക്കുഴക്കുന്ന തരo ജ്യോത്സ്യന്മാരെ സൂചിപ്പിക്കുന്നു. ഒന്നാം ഭാവാധിപൻ, സ്ലോ ഡൗൺ, അല്ലെങ്കിൽ combust അല്ലെങ്കിൽ സൂര്യനുമായി അടുത്ത് നിൽക്കുന്ന അവസ്ഥ എന്നിവ ആണെങ്കിൽ അനാശാസ്യ രീതിയിൽ ജ്യോത്സ്യം പിന്തുടരുന്നവൻ ആകും എന്നർത്ഥം. ഈ എട്ടാം ഭാവത്തിനു ബന്ധനങ്ങൾ , ജെയിൽ വാസം എന്നിവയുമായി ബന്ധം ഉണ്ടെങ്കിൽ അദ്ദേഹത്തിന് ജ്യോത്സ്യം വഴി തന്നെ ബന്ധന യോഗത്തിന് വിധി ഉണ്ടാവും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

അഞ്ചാം ഭാവാധിപൻ ഒൻപതാം ഭാവത്തിൽ നിൽക്കുക എന്ന് പറഞ്ഞാൽ തന്നെ വലിയ ഒരു ഭാഗ്യമായാണ് ജ്യോത്സ്യത്തിൽ കാണുന്നത്. ഒന്നാമത്തെ ഇതൊരു ലെക്ഷ്മി യോഗമാണ്. അഞ്ചാം ഭാവം വിദ്യാഭ്യാസം, പുരാതന ഗ്രന്ഥങ്ങളിൽ ഉള്ള താല്പര്യം, ഗുരുകുല രീതിയിലുള്ള വിദ്യാഭ്യാസം എന്നിവയെ സൂചിപ്പിക്കുന്നു. ഒൻപതാം ഭാവം തന്നെ ജ്യോല്‌സ്യതിന്റെതാണ്. അപ്പോൾ അഞ്ചാം ഭാവധിപൻ ഒൻപതിൽ നിൽക്കുന്നത് കണ്ടാൽ ജ്യോത്സ്യത്തിൽ നിങ്ങൾക്ക് ഒരു കൈ നോക്കാം എന്നുള്ളതാണ് .

ആത്മ കാരകൻ, അതായത് ഏറ്റവും വലിയ രണ്ടാമത്തെ ഡിഗ്രിയിൽ നിൽക്കുന്ന ഗ്രഹം ശുക്രൻ ആണെങ്കിൽ അയാൾക്ക് നല്ല ഒരു ദൈവീകൻ ആയ ജ്യോത്സ്യർ ആകാൻ സാധിക്കും എന്നാണു. 

ബുധൻ വ്യാഴതോടൊപ്പം നിന്നാലും ഒരു ജ്യോത്സ്യൻ ആകാൻ ഉള്ള മിനിമം കഴിവ് ഉണ്ടെന്നാണ്.
ഇനിയും പല കൊമ്പിനെഷനുകളും ഉണ്ട്. പക്ഷെ അവ മനസിലാക്കാൻ പ്രയാസമാകും എന്ന് തോന്നിയതുകൊണ്ട് എഴുതുന്നില്ല.

പന്ത്രണ്ടു രാശികൾ എന്തൊക്കെ ആണെന്നും, പന്ത്രണ്ടു ഭാവങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു എന്നും മനസിലാകിയാൽ തന്നെ നിങ്ങൾക്ക് സ്വന്തം കാര്യങ്ങളെ ഒരു മാതിരി മനസിലാക്കാവുന്നതെ ഉള്ളു. അത് ആർക്കും സാധിക്കും.

എട്ടാം ഭാവാധിപൻ ഒൻപതാം ഭാവത്തിൽ നിന്നാലും, ഒൻപതാം ഭാവാധിപൻ എട്ടാം ഭാവത്തിൽ നിന്നാലും ജ്യോത്സ്യം വഴങ്ങുന്ന വ്യക്തി ആയിരിക്കും എന്നാണ് അർത്ഥ0 പക്ഷെ ഈ എട്ടാം ഭാവത്തിന്റെ കണക്ഷൻ വരുമ്പോൾ എപ്പോഴും ഓർക്കണം ചിലപ്പോൾ ജ്യോത്സ്യത്തിൽ നിങ്ങൾക്ക് വഴി തെറ്റാം എല്ലാം ശെരിയാക്കി തരാം എന്ന് പറയുന്ന ജ്യോത്സ്യന്മാരും ഇക്കൂട്ടത്തിൽ വരാം.

അൽപ നാളുകൾക്ക് മുന്പ് താൻ വിഷ്ണുവിന്റെ അവതാരം ആണെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയെ കുറിച്ച അറിയാൻ ഇടയായി. ഇദ്ദേഹം ഒരു ആശ്രമം പോലെ ഉള്ള സാഹചര്യത്തിൽ നിരവധി സ്ത്രീകളുടെ ഒപ്പം ജീവിക്കുന്നു. ഇവർക്ക് വസ്ത്രധാരണത്തിൽ താല്പര്യമില്ല. പക്ഷെ ഈ സ്ത്രീകളും ഇദ്ദേഹം വിഷ്ണു അവതാരമാണെന്ന് വിശ്വസിക്കുന്നു. എത്ര സ്ത്രീകളെ വേണമെങ്കിലും അദ്ദേഹം സ്വീകരിക്കും എന്നും, സ്ത്രീകൾക്കും അതെ സ്വാതന്ത്ര്യം അനുഭവിക്കാൻ ഉള്ള സ്വാതന്ത്ര്യം കൊടുക്കണം എന്നാ പക്ഷക്കാരൻ ആണ് താൻ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.പുറം ലോകവുമായി വലിയ ബന്ധം ഒന്നുമില്ല.

ഇദ്ദേഹത്തിന്റെ അവതാരകഥയുടെ വിശ്വാസ്യതയെ ആരും ചോദ്യം ചെയ്യാൻ പാടില്ല., നിന്റെ വിശ്വാസം നിന്നെ രേക്ഷിക്കട്ടെ എന്നാണ് ഞാൻ പഠിച്ചത് എന്ന് പറഞ്ഞു ഞാൻ ആ മനുഷ്യനെ ബ്ലോക്ക് ചെയ്തു. ഭൂമിയിൽ ജീവിക്കുമ്പോൾ എന്തൊക്കെ കാണണം ആവോ. ഇത്രയും സ്ത്രീകൾക്ക് ഭക്ഷണം കൊടുക്കാൻ തന്നെ ഉള്ള വരുമാനം ജ്യോത്സ്യത്തിൽ നിന്ന് ലഭിക്കും എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇദ്ദേഹം വളരെ ആർഭാടപൂർണമായ ജീവിതമാണ് നയിക്കുന്നതും. ഇന്ദ്രിയങ്ങളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത ഇദ്ദേഹം എങ്ങനെ അതീന്ദ്രിയ വിജ്ഞാനം ദൈവീകമായ രീതിയിൽ ഉപയോഗിക്കുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു.

മാർച്ച് അവസാന വാരം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, അല്ലെങ്കിൽ പുതിയ തുടക്കങ്ങളിലേക്ക് നയിക്കാവുന്ന സംഭവങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ നാല് ഗ്രഹങ്ങൾ ഉള്ളതിനാൽ ശരീരിരിക അസ്വസ്ഥതകളും ഉണ്ടാകാം. സാമൂഹിക തലത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള വളരെ അധികം അവസരങ്ങൾ ഉണ്ടാകാം.

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ ചൊവ്വ തുടരുന്നു. ആഴ്ചയുടെ അവസാന ദിവസം ബുധൻ ഈ ഭാവത്തിൽ എത്തുന്നതാണ്. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ നിശ്ചയമായും പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ധന സമ്പാദന മാർഗങ്ങളിൽ നടത്തുന്ന തിരുത്തലുകൾ, നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള ആലോചനകൾ, പുതിയ പാഠങ്ങൾ പഠിക്കാൻ ഉള്ള ആഗ്രഹം അവയ്ക്ക് വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകൾ, നിങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള ആഗ്രഹം, കഴിവുകൾ തെളിയിക്കാനുള്ള വെല്ലുവിളികൾ നിങ്ങളെ തേടി വരുന്ന സാഹചര്യങ്ങൾ, എന്നിവയും ഉണ്ടാകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച ന്യൂ മൂൺ എത്തും. നേരത്തെ തന്നെ ഈ ഭാവത്തിൽ സൂര്യനും ശുക്രനും നിൽക്കുന്നു. ഈ ഭാവം മാനസിക സമ്മർദ്ദങ്ങൾ, ശാരീരിക അസ്വസ്ഥതകൾ എന്നിവയുടെതാണ് . അല്പം സ്ട്രെസ് അനുഭവപ്പെടുന്ന സാഹചര്യങ്ങളിലൂടെ കടന്നു പോകും എന്നതാണ് ഇതിൽ നിന്ന് മനസിലാക്കാവുന്നതാണ്. ഈ അവസരം ജീവിതത്തിൽ അല്പം സാവധാനം നീങ്ങണം എന്നാ സൂചന ലഭിക്കുന്നു. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്ക് അനുയോജ്യമായ സമയം ആണ്. ചാരിറ്റി പ്രവർത്തനങ്ങൾ, ആരോഗ്യം മെച്ചപ്പെടുത്താൻ വേണ്ട മാർഗങ്ങൾ സ്വീകരിക്കാനുള്ള അവസരങ്ങൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച് എന്നിവ പ്രതീക്ഷിക്കുക. മാനസിക ഭാരം വർധിപ്പിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു ആഴ്ചയുടെ അവസാനം, ബുധനും ഇതേ ഭാവതിലെക്ക് എത്തും. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുരോഗമനത്തിന് വേണ്ടി ഉള്ള കൂടുതൽ അവസരങ്ങൾ, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള കൂടുതൽ അവസരങ്ങൾ, ശാരീരിക അസ്വസ്ഥതകൾ, സ്വന്തം ശക്തി പ്രകടനത്തിനുള്ള തീവ്ര ശ്രമം, എന്നിവ പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,  തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിലും പുതിയ നീക്കങ്ങൾ ഉണ്ടാകും. വിവാഹം , വിവാഹത്തോട് അടുത്ത ബന്ധങ്ങൾ എന്നിവയിൽ നിന്ന് പുതിയ അവസരങ്ങൾ ഉണ്ടാകും. . ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള വിവിധ ചർച്ചകൾ നടന്നേക്കാം. ബന്ധ്‌നഗളിൽ നിങ്ങളുടെ നിലപാടുകൾ വളരെ പ്രാധാന്യം നേടും. ഈ നീക്കങ്ങൾ ബിസിനസ് ബന്ധങ്ങളിലും , പാർട്ണർ ശിപ്പുകളിലും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവതിലെക്ക് ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്. ഈ ഭാവത്തിൽ സൂര്യനും ശുക്രനും നിൽക്കുന്നു ലോങ്ങ് ടേം ബന്ധങ്ങളിൽ പല മാറ്റങ്ങളും പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ലോങ്ങ് ടേം പ്രോജക്ക്ട്ടുകളിൽ പല തിരുത്തലുകളും ഉണ്ടാകും പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, സുഹൃദ് ബന്ധങ്ങളിൽ പല പുതിയ നീക്കങ്ങളും ഉണ്ടാകും. ചില സുഹൃദ് ബന്ധങ്ങളുടെ നില നില്പിനെ കുറിച്ചുള്ള ആലോചന പ്രതീക്ഷിക്കുക. പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകളിൽ താല്പര്യം ഉണ്ടാകാം.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ആഴ്ചയുടെ അവസാനം ഇതേ ഭാവതിലെക്ക് ബുധനു0 എത്തുന്നതാണ് ഈ ഭാവം മാനസിക സമ്മർദ്ദങ്ങൾ ശാരീരിരിക അസ്വസ്ഥത എന്നിവയെ സൂചിപ്പിക്കുന്നതിനാൽ അല്പം സാവധാനം നീങ്ങേണ്ട അവസരമാണ്. ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റിസേർച്, പ്രാർത്ഥന, ധ്യാനം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിലേക്ക് ഈ ആഴ്ച ന്യൂ മൂൺ എത്തും. ഈ ഭാവത്തിൽ സൂര്യനും ,ശുക്രനും നിൽക്കുന്നു. ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനം, പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കൽ, പുതിയ സഹ പ്രവർത്തകരുടെ ആഗമനം, അധികാരികളുടെ ഉപദേശം, എഴുത്ത് മീഡിയ എന്നിവയിൽ നിന്നുള്ള ജോലികൾ ഇവ പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ചൊവ്വയും ബുധനും നിൽക്കുന്നു. സുഹൃദ് ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, പുതിയ സുഹൃത്തുക്കളുടെ ആഗമനം, പുതിയ ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ച, അവയെ കുറിച്ചുള്ള പ്ലാനിങ്, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയോട് ബന്ധപെട്ടുള്ള പ്രവർത്തനം , പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ക്ഷണം ലഭിക്കൽ എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവതിലെക്ക് ഈ ആഴ്ച ന്യൂ മൂൺ എത്തും ഈ ഭാവത്തിൽ സൂര്യനും ശുക്രനും നിൽക്കുന്നു ദൂര യാത്രകൾക്കുള്ള അനേക അവസരങ്ങൾ, ഉപരി പഠനo, അദ്ധ്യാപനം , പരീക്ഷ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, തീര്ഥാടനം , തത്വ ചിന്ത എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങൾ, വിദേശികളുമായുള്ള സമ്പർക്കം എന്നിവ പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ആഴ്ചയുടെ അവസാനം ബുധനും ഇതേ ഭാവത്തിൽ എത്തും. ജോലിയിലെ അധ്വാന ഭാരം വർധിക്കാ0 പുതിയ ഉത്തര വാദിതങ്ങൾ ലഭിക്കാം . എഴുത്ത്, മീഡിയ ടെക്‌നോളജി എന്നാ മേഖലയിൽ നിന്നും ഉള്ള ജോലികൾ ഉണ്ടാകാം. അധികാരികലുമായുള്ള ചർച്ചകൾ, പുതിയ ജീവിത മാർഗത്തെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവതിലെക്ക് ഈ ആഴ്ച ന്യൂ മൂൺ എത്തും . ഈ ഭാവത്തിൽ സൂര്യൻ , ശുക്രൻ എന്നിവയും നിൽക്കുന്നു . വൈകാരിക ബന്ധങ്ങളിലെ നൂല മാലകളെ ഈ ആഴ്ച ഡീൽ ചെയ്യേണ്ടി വരാം. പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ ഉണ്ടാകാം. ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയിൽ തിരുത്തലുകളും നടത്താനുള്ള അവസരമാണ്. ജോയിന്റ് സ്വത്തുക്കളിൽ പുതിയ തീരുമാനങ്ങൾ എടുത്തേക്കാം. നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, വൈകാരിക ബന്ധങ്ങളിൽ ഉള്ള സംശയ നിവാരണം., ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ എന്നിവയും കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ തുടരും.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു ഈ ആഴ്ചയുടെ അവസാനം ബുധനും ഇതേ ഭാവത്തിൽ എത്തും. ദൂര യാത്രകൾക്കുള്ള അനേക അവസരങ്ങൾ, ഉപരി പഠനo, അദ്ധ്യാപനം , പരീക്ഷ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, തീര്ഥാടനം , തത്വ ചിന്ത എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങൾ, വിദേശികളുമായുള്ള സമ്പർക്കം, എന്നിവ പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവതിലെക്ക് ഈ ആഴ്ച ന്യൂ മൂൺ എത്തും. സൂര്യനും , ശുക്രനും ഇതേ ഭാവത്തിൽ നിൽക്കുന്നു പുതിയ എഗ്രീമ്ന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയിൽ കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകും. ബന്ധങ്ങളിൽ തുടക്കങ്ങലോ ഒടുക്കങ്ങലോ വൈകാരിക മുഹൂര്തങ്ങലോ പ്രതീക്ഷിക്കുക വിവാഹം. പ്രേമം , വിവാഹത്തോട് അടുത്ത് നിൽക്കുന്ന ബന്ധങ്ങളുടെ പുരോഗമനം എന്നിവയെ കുറിച്ചും ചർച്ചകൾ ഉണ്ടാകാം. 

സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ബുധൻ ഈ ആഴ്ച അവസാനം ഈ ഭാവത്തിൽ എത്തും. വൈകാരിക ബന്ധങ്ങളിലെ നൂല മാലകളെ ഈ ആഴ്ച ഡീൽ ചെയ്യേണ്ടി വരാം. ജോയിന്റ് സ്വത്തുക്കൾ പാർട്ണർ ഷിപ്പ് പദ്ധതികൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. . ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയിൽ തിരുത്തലുകളും നടത്താനുള്ള അവസരമാണ്. നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, വൈകാരിക ബന്ധങ്ങളിൽ ഉള്ള സംശയ നിവാരണം., ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ എന്നിവയും കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ തുടരും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. സൂര്യനും ശുക്രനും ഇതേ ഭാവത്തിൽ നിൽക്കുന്നു . ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ ഉണ്ടാകും. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പ്രത്യേക ശ്രദ്ധ തന്നെ വേണ്ടി വന്നേക്കാം. സഹ പ്രവതകരോടുള്ള കൂടുതൽ ചർച്ചകൾ, ജോലിയിൽ അല്പം സാവധാനം നീങ്ങേണ്ട സാഹചര്യങ്ങൾ, വളർത്തു  മൃഗങ്ങളോടുള്ള  ശ്രദ്ധ, ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ഈ ചൊവ്വ നിൽക്കുന്നു. ഈ ആഴ്ചയുടെ അവസാനം ബുധനും ഇതേ ഭാവത്തിൽ നിൽക്കുന്നതാണ് പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ബന്ധങ്ങളുടെ നില നില്പിനെ കുറിച്ചുള്ള ആലോചന, ബിസിനസ് ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ, പുതിയ പ്രൊഫെഷനൽ ബന്ധങ്ങൾക്കുള്ള സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച ന്യൂ മൂൺ എത്തും. സൂര്യനും ശുക്രനും ഇതേ ഭാവത്തിൽ നിൽക്കുന്നു. സെൽഫ് പ്രൊമോഷന് വേണ്ടി ഉള്ള അനേക അവസരങ്ങൾ, ക്രിയേറ്റീവ് കഴിവുകളെ കുറിച്ചുള്ള റിസേർച്, അവ ഉപയോഗിച്ച് ചെയ്യേണ്ട പദ്ധതികളെ കുറിച്ചുള്ള ആലോചന, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, കൂടുതൽ നെറ്റ് വർക്കിങ്, പുതിയ ഹോബികൾ ഏറ്റെടുക്കൽ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാൻ ഉള്ള അവസരം എന്നിവ പ്രതീഷിക്കുക.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രവര്ത്ക്ര്, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഈ ആഴ്ച അവസാനം ഇതേ ഭാവത്തിൽ ബുധനും എത്തുന്നതാണ് . സൂര്യനും ശുക്രനും ഇതേ ഭാവത്തിൽ നിൽക്കുന്നു. ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ ഉണ്ടാകും. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പ്രത്യേക ശ്രദ്ധ തന്നെ വേണ്ടി വന്നേക്കാം. സഹ പ്രവതകരോടുള്ള കൂടുതൽ ചർച്ചകൾ, ജോലിയിൽ അല്പം സാവധാനം നീങ്ങേണ്ട സാഹചര്യങ്ങൾ, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ, ബാധ്യതകളെ കുറിച്ചുള്ള ആലോചന കൂടുതൽ ചെറു പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കാനുള്ള അവസരം, എഴുത്ത് മീഡിയ , ടെക്‌നോളജി എന്നീ മേഖകലിൽ നിന്നുള്ള കൂടുതൽ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. സൂര്യൻ ശുക്രൻ എന്നിവയും ഇതേ ഭാവത്തിൽ നിൽക്കുന്നു. വീടുമായി ബന്ധപ്പെട്ടാ ജോലികളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം വീട് വില്പന, വാങ്ങൽ, വീട് മാറ്റം , റീ പെയറിങ് എന്നിവയെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കും. ബന്ധുജനങ്ങളുടെ ആഗമനം, മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ എന്നിവ ഉണ്ടാകാം. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്ന അഞ്ചാം ഭാവത്തില് ചൊവ്വ നിൽക്കുന്നു. ആഴ്ചയുടെ അവസാനം ബുധൻ ഇതേ ഭാവത്തിൽ എത്തുന്നതാണ്. സെൽഫ് പ്രൊമോഷന് വേണ്ടി ഉള്ള അനേക അവസരങ്ങൾ, ക്രിയേറ്റീവ് കഴിവുകളെ കുറിച്ചുള്ള റിസേർച്, അവ ഉപയോഗിച്ച് ചെയ്യേണ്ട പദ്ധതികളെ കുറിച്ചുള്ള ആലോചന, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, കൂടുതൽ നെറ്റ് വർക്കിങ്, പുതിയ ഹോബികൾ ഏറ്റെടുക്കൽ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാൻ ഉള്ള അവസരം എന്നിവ പ്രതീഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ഈ ആഴ്ച ന്യൂ മൂൺ എത്തും. സൂര്യനും , ശുക്രനും ഇതേ ഭാവത്തിൽ നിൽക്കുന്നു. കൂടുതൽ ആശയ വിനിമയങ്ങൾ, എഴുത്ത് എഡിറ്റിങ് എന്നിവയ്ക്കുള്ള സാധ്യത, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, ചെറു യാത്രകൾ, പരീക്ഷ, പഠനത്തിനുള്ള സാധ്യതകൾ, മീഡിയ , ആശയ വിനിമയം സെയ്‌ല്‌സ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ എന്നിവ പ്രതീക്ഷിക്കുക. 

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു.ഈ ആഴ്ചയുടെ അവസാനം ഇതേ ഭാവത്തിൽ ബുധനും എത്തും. പല തരാം റിയൽ എസ്റ്റേറ്റ് ഡീലുകൾക്കുള്ള അവസരമാണ്. വീട്ടിൽ നിന്നുള്ള യാത്രകൾ വീട് മാറ്റം, വീട്ടിൽ നിന്നും ബിസിനസ് ചെയ്യാനുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. മാതാ പിതാക്കൾ ബന്ധുക്കൾ എന്നിവരോടുള്ള സംസാരം, ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്ക്ൽ എന്നിവയും ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. ഇതേ ഭാവത്തിൽ സൂര്യനും ശുക്രനും നിൽക്കുന്നു. അധിക ചെലവ് നിയന്ത്രിക്കാനുള്ള ആലോചന, പുതിയ വരുമാന മാർഗത്തെ കുറിച്ചുള്ള ആലോചന, രണ്ടാം ജോലി ഏറ്റെടുക്കാനുള്ള ആഗ്രഹം, നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കാനുള്ള മാർഗങ്ങൾ അവിഷ്‌കരിക്കൽ എന്നിവ പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ആഴ്ചയുടെ അവസാനം ഇതേ ഭാവത്തിൽ ബുധനും എത്തുന്നതാണ് . ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, അല്ലെങ്കിൽ പുതിയ തുടക്കങ്ങളിലേക്ക് നയിക്കാവുന്ന സംഭവങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ നാല് ഗ്രഹങ്ങൾ ഉള്ളതിനാൽ ശരീരിരിക അസ്വസ്ഥതകളും ഉണ്ടാകാം. സാമൂഹിക തലത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള വളരെ അധികം അവസരങ്ങൾ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം പ്രതീക്ഷിക്കുക.

jayashreeforecast@gmail.com