വിശദീകരിക്കാൻ അല്പം പ്രയാസമുള്ള വിഷയം ആണെങ്കിലും , അസ്ട്രോ സൈക്കോളജിക്കൽ അനാലിസിസ് വളരെ അധികം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു ശാഖ ആണ്. ജ്യോല്സ്യതിന്റെയും സൈക്കോളജിയുടെയും ഒന്നിച്ചുള്ള വിശകലനം ഒരു വ്യക്തിയുടെ മാനസിക നിലയെ വളരെ ആഴത്തിൽ മനസിലാക്കാനുള്ള ഫല പ്രദമായ മാർഗമാണ്. ഒരു പക്ഷെ പുരാതന സമയത്ത് ജീവിച്ചിരുന്നവർ മറ്റുള്ളവരെ മനസിലാക്കിയിരുന്നുത് അവരുടെ ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവയിലൂടെ ആയിരുന്നിരിക്കാം. എന്റെ ഒരു ആലോചന പ്രകാരം, ഇവ ഒക്കെ എങ്ങനെ ഉണ്ടായി , എത്ര നാൾ മുന്പ് ഉണ്ടായി എന്നൊക്കെ കണ്ടുപിടിക്കുക അസാധ്യമാണ്.

ഒരു ചാർട്ട് വിശകലനം ചെയ്യാനായി ലഭിക്കുമ്പോൾ ആദ്യം നോക്കുന്നത് ലഗ്ന൦,ചന്ദ്രൻ എന്നിവയെ ആയിരിക്കും. നാം ജനിക്കുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയരുന്ന രാശി ആണ് ലഗ്നം. ഈ സൂത്രം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ആണ് നിങ്ങളുടെ ജനന സമയം ഏതാണ്, ഈ സമയം ഏകദേശം കൃത്യമാണോ എന്ന് ചോദിക്കുന്നത്. ഈ ലഗ്നം എത്ര ഡിഗ്രികൾ ആണ് എന്നത് നിങ്ങളുടെ വ്യക്തിത്വം എത്ര ശക്തമാണ് എന്നതിനെ സൂചനകൾ നൽകുന്നു. ലഗ്നം സ്ഥിതി ചെയ്യുന്ന രാശി fixed : സ്ഥിര രാശി dual: ദ്വിസ്വഭാവ രാശി,  movable : ചര രാശി.ഇവയിൽ ഇതാണ് എന്നതും പ്രധാനമാണ്. ഈ രാശികൾ water:ജലരാശി, air: വായു തത്വ , fire: അഗ്നി തത്വ  , earth: പ്രിഥ്വി തത്വ എന്നിവയിൽ ഇതാണ് എന്ന് നിജപ്പെടുത്തണം. ഇനി ഈ രാശിയുടെ അധിപൻ ആരാണ്, അദ്ദേഹം ഏതു ഭാവത്തിൽ ആണ്, ഏതു നക്ഷത്രത്തിൽ ആണ് ആ നക്ഷത്രത്തിന്റെ അധിപൻ ആരാണ്, ആ അധിപൻ ഏതു ഭാവത്തിൽ ആണ്, ഈ അധിപൻ ഏതു തരം രാശിയിൽ ആണ്, ഈ നക്ഷത്രത്തിന്റെ ഉപാസന മൂർത്തി ആരാണ്, ഈ ഉപാസന മൂർത്തിയുടെ കടമ എന്നതിന്റെ ആകെ തുകയാണ് നിങ്ങളുടെ ഒന്നാം ഭാവം അല്ലെങ്കിൽ നിങ്ങളുടെ വ്യക്തിത്വം ലുക്സ്,  വീക്ഷണകോണ്,  മനോഭാവം, വിചാര ധാര , ആരോഗ്യം,  ഊര്ജ്ജസ്വലത,  എന്നിവ. ഇത് വായിച്ചു അല്പം കടുപ്പം ആണെന്ന് തോന്നുന്നവർക്ക് വളരെ ലളിതമായിട്ടുള്ള വഴി പറഞ്ഞു തരാം. ഈ വഴിയും പ്രയാസമാണെന്ന് ദയവായി പറയരുത്. 

നിങ്ങളുടെ ലഗ്നം ഏതാണെന്ന് എന്നും എത്ര ഡിഗ്രിയിൽ സ്ഥിതി ചെയ്യുന്നു എന്നും കണ്ടു പിടിക്കുക.ധാരാളം അസ്ട്രോലോജി സൈറ്റുകൾ ഇപ്പോൾ ലഭ്യമാണ് . അവയിൽ ഏതെങ്കിലും ഒന്നിൽ നിന്ന് നിങ്ങളുടെ ചാർട്ട് എടുക്കാവുന്നത്തെ ഉള്ളു.നിങ്ങളുടെ ലഗ്നം 4 ഡിഗ്രിയിൽ കുറവും 25 ഡിഗ്രിയിൽ അധികവും ആണെങ്കിൽ. വ്യക്തിത്വ വികസനത്തിന്‌ വേണ്ടി അല്പം അധിക ശ്രമം നടത്തണം എന്നാ ക്ലിയർ കട്ട് സൂചനകൾ ആണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഇത് വരെ ഉള്ള ജീവിതത്തിലേക്ക് നിങ്ങൾ തിരിഞ്ഞു നോക്കുക. നിങ്ങളിലെ ലേറ്റ് ബ്ലൂമിങ് വ്യക്തിയെ അടുത്ത് നിന്ന് കാണാൻ കഴിയേണ്ടതാണ്. 

ഇനി ഈ ലഗ്നം ചര രാശി ആണോ , ദ്വി സ്വഭാവ രാശി ആണോ അതോ സ്ഥിര രാശി ആണോ എന്ന് നോക്കുക. ചര രാശി, അല്ലെങ്കിൽ ദ്വി സ്വഭാവ രാശി അന്നെങ്കിൽ അവ ജീവിതത്തിൽ സാവധാനം പാലിക്കേണ്ടതിന്റെ ആവശ്യമാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് ദ്വി സ്വഭാവ രാശി ലഗ്നം ആയി വരുന്നു എങ്കിൽ ഒരു തീരുമാനം എടുക്കാൻ മറ്റുള്ളവരേക്കാൾ സമയം എടുക്കുന്ന വ്യക്തി ആണെന്നർത്ഥം. ഇവ എല്ലാം ഉറപ്പിക്കുന്നത് ഭൂത കാലത്തെ കുറിച്ചുള്ള വിശകലതിലൂടെ ആണ്. ഈ വ്യക്തിയുടെ ഭൂതകാലം ചോർത്തി എടുക്കുന്നത്തിലൂടെലഗ്നംഎന്താണ് എന്ന് കൃത്യമായി ഉറപ്പിക്കാൻ കഴിയും. 

ഇനി നിങ്ങളുടെ ലഗ്നാധിപൻ ഏതു ഭാവത്തിൽ സ്ഥിതി ചെയ്യുന്നു എന്ന് നോക്കുക. നിങ്ങളിലെ വ്യക്തിത്വം രൂപപ്പെടുത്തുന്നത് ആ ഭാവത്തിലെ വിഷയങ്ങളിലൂടെ ആയിരിക്കും. 70% നിങ്ങളുടെ മാനസിക വ്യാപാരങ്ങളെ കുറിച്ചും, മനസിന്റെ വികൃതികളെ കുറിച്ചും അറിയണം എങ്കിൽ നാലാം ഭാവം , ചന്ദ്രൻ എന്നിവയെ നോക്കുക. 

നാലാം ഭാവം നമ്മുടെ മനസ് എത്ര മാത്രം സന്തോഷം അനുഭവിക്കുന്നു. എത്ര മാത്രo സുരക്ഷ ബോധം നാം അനുഭവിക്കുന്നു, അവ താണ നിലയിൽ ആണെങ്കിൽ സന്തോഷം, സുരക്ഷ ബോധം, സമാധാനം എന്നിവയുടെ അളവ് വർദ്ധിപ്പിക്കാൻ നാം എന്ത് ചെയ്യണം , എന്ത് ചെയ്യരുത് എന്നിവ സൂചിപ്പിക്കുന്നു. നാലാം ഭാവത്തിൽ ഉള്ള രാശിയുടെ വിവിധ സ്വഭാവങ്ങൾ ലഗ്നതെ വിശകലനം ചെയ്ത രീതിയിൽ തന്നെ ചെയ്യുക. നാലാം ഭാവം അല്പം ക്രിട്ടിക്കൽ ആയ അവസ്ഥയിൽ കണ്ടു എന്നാൽ അതോർത് വിഷമിചിരിക്കാൻ അല്ല. പകരം ആ ഭാവത്തെഎങ്ങനെ ശക്തിപ്പെടുത്താം എന്നാണ് നോക്കേണ്ടത്. ഫ്രീ വിൽ എന്നാ സാധനത്തെ പ്രയോജനപ്രദമായി ഉപയോഗിക്കുക. പല ചാർട്ടുകളും വായിച്ചതിൽ  നിന്നുണ്ടായ അറിവിൽ നിന്ന് പറയുകയാണ്‌, നാം പോസിറ്റീവ് ആയി നമ്മുടെ മനസിനെ ശക്തിപ്പെടുത്താൻ ഉള്ള നീക്കം തുടങ്ങുമ്പോൾ സാഹചര്യങ്ങൾ നമുക്ക് വളരെ അനുകൂലമായി ഭവിക്കുന്നതാണ്. അതിനു ചൊവ്വ ദോഷം, അല്ലെങ്കിൽ കാല സർപ്പദോഷം, കേമ ദ്രുമ ദോഷം  എന്നിവ ഒന്നും ഒരുതടസം ആവുകയില്ല. 

ഇനി ചന്ദ്രൻ. ചന്ദ്രനെ കുറിച്ച് എഴുതാൻ തുടങ്ങിയാൽ , പിന്നെ എഴുതി കൊണ്ടേയിരിക്കും. ചില രാത്രികളിൽ ചന്ദ്രനെ നോക്കി നോക്കി ടെറസിൽ തന്നെ ഉറങ്ങിപ്പോയിട്ടും ഉണ്ട്.അത്രയ്ക്കും വശീകരണ ശക്തിയുണ്ട്ഇദ്ദേഹത്തിനു. അതുകൊണ്ട് ഇദ്ദേഹത്തെ കുറിച്ച് വിശദമായി അടുത്ത ലക്കം. അത് വരെ നിങ്ങളുടെ ലഗ്നതിനെ കുറിച്ച് കൂടുതൽ പഠിക്കുക. നിങ്ങളെ കുറിച്ച് കൂടുതൽ അറിയുക, നിങ്ങളുടെ ശക്തികൾ, പോരായ്മകൾ, വെല്ലുവിളികൾഎന്നിവയെ കുറിച്ച് മനസിലാക്കി ക്കഴിഞ്ഞു നമുക്ക് ചന്ദ്രനിലേക്ക് പോകാം. ഇതും ഒരു തരം  ആസ്ട്രൽ പ്രൊജക്ഷൻ ആണ്. 

ഏപ്രിൽ മൂന്നാം വാരം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
 ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം ,സംസാരം, കുടുംബംഎന്നാ രണ്ടാം ഭാവത്തിലേക്ക് സൂര്യൻ ഈ ആഴ്ച എത്തും. പുതിയ ധന സമ്പാദന മാർഗങ്ങൾ, പാർട്ട് ടൈം ജോലി, ഫിനാൻഷ്യൽ പ്ലാനിങ്, പുതിയ ബിസിനസ് പ്രോജക്ക്ട്ടുകൾ എന്നിവയ്ക്കുള്ള തുടക്കങ്ങൾക്ക് സമയമായി. നിങ്ങളുടെ മൂല്യത്തെ വർധിപ്പിക്കാനുള്ള അവസരങ്ങൾ തെളിഞ്ഞു വരുന്നതാണ്. സർട്ടിഫിക്കേഷൻ കോഴ്സുകൾ ചെയ്യാനും പുതിയ പദ്ധതികൾക്ക് തുടക്കമിടാനും ഉള്ള പ്രചോദനം പല രീതിയിൽ ലഭിക്കുന്നതാണ്. 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവ്തിലെക്ക് ബുധൻ ഈ ആഴ്ച നീങ്ങും. ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ ഇദ്ദേഹം രണ്ടാം ഭാവത്തിൽ ആയിരിക്കും. നിങ്ങളുടെ വ്യക്തിത്വത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനും, വിശകലനം ചെയ്യാനുമുള്ള അവസരവുമായി പ്രപഞ്ചം തയ്യാറായി നിൽക്കുന്നു. ബുധൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്ന സമയം ഒരു തിരിഞ്ഞു നോട്ടത്തിന്റെതാണ്. ഇത് വരെ ഉള്ള നിങ്ങളുടെ ജീവിതം, ജീവിതത്തെ നിങ്ങൾ സമീപിച്ച രീതി. അവയിലെപോരായ്മകൾനിങ്ങളുടെ മുൻപിൽ വ്യക്തമായി തെളിഞ്ഞു വരുന്ന നിരവധി അവസരങ്ങൾ, പല തര൦ ആശയ വിനിമയങ്ങളിൽ കൃത്യത കൊണ്ട് വരേണ്ടതിന്റെ ആവശ്യകത മനസിലാകുന്ന നിരവധി നിമിഷങ്ങൾ , എന്നിവ നിങ്ങളെ കാത്തു നിൽക്കുന്നു. നിങ്ങളെന്ന വ്യക്തിയുടെ പഴഞ്ചൻ നീതികൾ മാറ്റി പുതിയ വ്യക്തിയായി മാറ്റാനുള്ള നിരവധി "ക്ലൂ"കളുമായി ബുധൻ തന്റെ സ്ലോ ഡൗൺ നീക്കവുമായി ഈ ആഴ്ചയും മുന്നേറും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിലേക്ക് സൂര്യൻ ഈ ആഴ്ച കടന്നു വരും.ജീവിതത്തിൽ പുതിയ തുടക്കങ്ങൾക്കുള്ള സമയമായി എന്ന് പ്രപഞ്ചം പല മാറ്റങ്ങൾ കൊണ്ടും നിങ്ങളെ ഓർമിപ്പിക്കും. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവയിൽ കൂടുതൽ മെച്ചപെടുതലുകൾ വരുത്താനുള്ള നല്ല അവസരമായി കാണുക. സൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാൻ ആകുന്ന അവസരമാണ്. നിങ്ങളുടെ വ്യക്തിത്വം കൂടുതൽ തിളക്കമുറ്റ താക്കാനുള്ള അവസരങ്ങൾ നിങ്ങളെ തേടി എത്തുകയോ, നിങ്ങൾ അവയെ തേടി സഞ്ചരിക്കുകയോ ആവാം. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും  പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങൾ , അല്ലെങ്കിൽ അവയ്ക്കുള്ള  തുടക്കങ്ങളുമായി പ്രപഞ്ചം നിങ്ങളെ കാത്തു നിൽക്കുന്നു. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്ന  പതിനൊന്നാം ഭാവത്തിൽ ശുക്രൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് വരെ നിങ്ങൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ അസ്വസ്ഥനായി കാണപ്പെട്ടു എങ്കിലും ഇനി അങ്ങോട്ട്  കാര്യങ്ങൾ പുരോഗമിക്കേണ്ട സമയമാണ്. അതിനു നിങ്ങൾ സ്വയം അനുവദിക്കേണ്ട താമസമേയുള്ളൂ. ടീം ജോലികളിൽ പുതിയ അവസരങ്ങൾ, ഈ അവസരങ്ങളെ ഒന്നിച്ചു കൊണ്ട് പോകുന്നതിനു വേണ്ടി ഉള്ള നിരവധി ചർച്ചകൾ, പുതിയ ലോങ്ങ്‌ ടേം ബിസിനസ് ബന്ധങ്ങൾ അല്ലെങ്കിൽ ലോങ്ങ്‌ ടേം സുഹൃത്ത് ബന്ധങ്ങളിൽ പുരോഗതി വരുത്തേണ്ടത്തിന്റെആലോചന, കുട്ടികൾ യൂത്ത് ഗ്രൂപുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള നിരവധി അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ അംഗം ആകാനുള്ള ക്ഷണം ലഭിക്കൽ, എന്നിവ പ്രതീക്ഷിക്കുക. ശുഭ പ്രതീക്ഷകൾ കൊണ്ട് മനസ് നിറയും. 

ജമിനി (മെയ് 21 - ജൂൺ 20)
 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ് . ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെത് ആണ്. സൂര്യൻ ഈ ഭാവത്തിൽ നിങ്ങളുടെ വേദനകൾ, എന്തിനെ നിങ്ങൾ ഭയക്കുന്നു, എന്നിവയെ എടുത്തു കാട്ടുന്ന സമയമാണ്. ശാരീരികമായ അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും.പ്രാർത്ഥന, ധ്യാനം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയിൽ കൂടുതൽ താല്പര്യം ഉണ്ടാകാം. അല്ലെങ്കിൽ ഇവയിൽ ഒരു കൈ നോക്കാം എന്നാ തോന്നൽ ഉണ്ടാകാതിരിക്കുകയില്ല. ഏകാന്തനായി തീരാനുള്ള അനേക അവസരങ്ങളെ നിങ്ങൾ അന്വേഷിച്ചു കണ്ടു പിടിക്കുന്ന നിരവധി അവസരങ്ങൾ ഉണ്ടാകാം. ഈ അവസരം നിഗൂഡ ശാസ്ത്രം പഠിക്കാൻ അധിക താല്പര്യം ഉണ്ടാകാം. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിലേക്ക്‌ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ ഈ ആഴ്ച പ്രവേശിക്കും. സ്ലോ ഡൗൺ എന്നാൽ ചുരുക്കത്തിൽ സ്ലോ ആയി നിങ്ങളും നീങ്ങണം എന്നാണ് അർഥം. ഈ ഭാവത്തിലെ വിഷയങ്ങളെ നിരീക്ഷിക്കുക. നിങ്ങളുടെ ലോങ്ങ്‌ ടേം പദ്ധതികൾ, അവയെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ അവ നേരായി തന്നെ ആണോ നീങ്ങുന്നത് എന്നാ പരിശോധന നടത്തേണ്ട കൃത്യമായ അവസരമാണ്. സുഹൃദ് ബന്ധങ്ങൾ, ഗ്രൂപ്പ് ബന്ധങ്ങൾ എന്നിവയിൽ നിങ്ങൾ നടത്തുന്ന നീക്കങ്ങൾ ശെരി ആണ് എന്നുറപ്പ് വരുത്തുക. ബുധൻ ആശയ വിനിമയങ്ങൾ, ടെക്നോളജി, മീഡിയ എന്നിവയെയും, പതിനൊന്നാം ഭാവം സോഷ്യൽ മീഡിയയെയും സൂചിപ്പിക്കുന്നു. ഇവയിൽ നിങ്ങളുടെ നീക്കങ്ങൾ എത്ര മാത്രം ഹിതകരമാണ് എന്ന് ഉറപ്പു വരുത്തേണ്ട സമയമാണ്. പുതിയ ഗ്രൂപ്പുകൾ, പുതിയ സുഹൃത്തുക്കളെ എന്നിവരെ സ്വീകരിക്കുന്നതിനു മുന്പ് രണ്ടാമത് ആലോചിക്കേണ്ടതായി വന്നേക്കാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിലേക്ക്പല പുതിയ അനുഭവങ്ങളുമായി സൂര്യൻ ഈ ആഴ്ച കടന്നു വരും. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളുടെ നിജ സ്ഥിതി നിങ്ങളുടെ മുൻപിൽ വെളിപ്പെടും . ചില ബന്ധങ്ങളിൽ നിന്ന് അകന്നു പോകുവാണോ, ചില ബന്ധങ്ങളിലെക്ക് കാൽവെയ്ക്കുവാനോഅവസരങ്ങൾ ലഭിക്കാം. വ്യക്തി പരമായ ബന്ധങ്ങളിൽ മാത്രമല്ല, ഗ്രൂപ്പുകൾ കമ്യൂണിറ്റികൾ എന്നിവയിലും ഇതേ അവസരങ്ങൾ തന്നെ പ്രതീക്ഷിക്കുക.പുതിയ ലോങ്ങ്‌ ടേം പദ്ധതികളെ കുറിച്ചുള്ള ആലോചന ഉണ്ടാകാം. പുതിയ പ്രതീക്ഷകൾ, പുതിയ മോഹങ്ങൾ അവയ്ക്കുള്ള തുടക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം,  എംപ്ലോയർ , സമൂഹതിലെ  വില, ഉല്ക്കര്ഷേച്ഛ എന്ന പത്താം ഭാവത്തിൽ തന്റെ സ്ലോ ഡൗൺ തന്ത്രവുമായി ഈ ആഴ്ച ബുധൻ പ്രവേശിക്കും. ഈ അവസരം പത്താം ഭാവത്തിലെ വിഷയങ്ങളിൽ ഒന്ന് കൂടി ശ്രദ്ധിക്കേണ്ടതാണ്. ആശയ വിനിമയം, മീഡിയ ടെക്നോളജി, ഇലെക്ട്രോനിക്സ്എന്നീ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം. ഈ ജോലികളിൽ കൃത്യത ഉണ്ടാവാൻ അധിക ശ്രദ്ധ വേണ്ടി വരും . ഏതു ഗ്രഹം ഈ ഭാവത്തിൽ നിന്നാലും അധികാരികൾ , മുതിർന്നവർ എന്നിവരോടുള്ള സംസാരം പ്രതീക്ഷിക്കുക, പ്രത്യേകിച്ച് ആശയ വിനിമയങ്ങൾ ഭരിക്കുന്ന ബുധൻ തന്നെ ഈ ഭാവത്തിൽ സ്ലോ ഡൗൺ ചെയ്യുമ്പോൾ മേൽ പറഞ്ഞവരുമായുള്ള സംസാരം ഫലപ്രദമാക്കാൻ നിങ്ങളുടെ ഭാഗത്ത്‌ നിന്നും ഒത്തു തീർപ്പുകൾ വേണ്ടി വരാം. പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയിൽ നിന്ന് അവസരങ്ങൽ ലഭിച്ചേക്കാം, പക്ഷെ ഈ അവസരങ്ങളുടെ ആധികാരികത എത്ര എന്ന് മനസിലാക്കേണ്ടതാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
 സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ കഴിഞ്ഞ ആഴ്ച വരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന ശുക്രൻ നേരെ നീങ്ങി തുടങ്ങിയിരിക്കുന്നു. ജോയിന്റ് സ്വത്തുക്കൾ, ധന കാര്യം എന്നിവയിൽ അൽപ കാലമായി നേരിട്ട് കൊണ്ടിരുന്ന ആശങ്കകൾക്ക് ഒരു പരിധി വരെ എങ്കിലും ആശ്വാസം ഉണ്ടാകുന്നതാണ്. ജോയിന്റ് സ്വത്തുക്കളുടെ മേലുള്ള തീരുമാനങ്ങളിൽ ഉറപ്പുകൾ ലഭിക്കാം. പുതിയപാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ തുടരാം,. പങ്കാളികളുമായുള്ള ബന്ധത്തിൽ വിട്ടു വീഴ്ചകൾക്ക് തയ്യാറാകും. ടാക്സ്, ഇൻഷുറൻസ് എന്നിവയിലും സംശയ നിവാരണം പ്രതീക്ഷിക്കുക.ധന സഹായം ലഭിക്കണോ നൽകാനോ ഉള്ള അവസരങ്ങളും ഉണ്ടാകാം.  

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം,  എംപ്ലോയർ , സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവതിലെക്ക് സൂര്യൻ ഈ ആഴ്ച എത്തുന്നതാണ്  ജോലിയിലെ പുതിയ അവസരങ്ങൾ, ജോലിയുടെ യാതാർത്ഥ അവസ്ഥ., പുതിയ ജോലിയെ കുറിച്ചുള്ള നിങ്ങളുടെ കടുത്ത ആലോചനകൾ, എന്നിവ ഈ അവസരം ഉണ്ടാകാം. ഇത് വരെ നിങ്ങൾ ചെയ്ത ജോലിയെ കുറിച്ചുള്ള വിലയിരുത്തലുകൾ, നിങ്ങളെ കുറിച്ചുള്ള അധികാരികളുടെ മനോവിചാരം വെളിപ്പെടുന്ന അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
 വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ കഴിഞ്ഞ ആഴ്ച വരെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ ആയിരുന്നു. സ്ലോ ഡൗൺ അവസാനിപ്പിച്ച ഈ അവസരം, ഏഴാം ഭാവത്തിലെ എല്ലാ വിഷയങ്ങളിലും ഒരു പുതിയ വെളിച്ചം കാണേണ്ടതാണ് .  വിവാഹം, വിവാഹ സമാനമായ ബന്ധങ്ങൾ എന്നിവയിൽ ഒരു തീരുമാനം എടുക്കാനുള്ള അനുകൂല അവസരമായി വന്നതായി നിങ്ങൾ മനസിലാക്കും. . അവയ്ക്കുള്ള പല സിഗ്നലുകളും പ്രപഞ്ചം നിങ്ങളുടെ മുന്നിലേക്ക് വരും ദിവസങ്ങളിൽ കൊണ്ടെതിക്കുന്നതാണ്. പുതിയ എഗ്രീമെന്റുകൾ രൂപീകരിക്കാനുള്ള അവസരങ്ങൾ, പുതിയ വ്യക്തി ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോബ്‌ ഓഫർ ലഭിക്കാനുള്ളസാഹചര്യങ്ങൾ, എന്നിവയ്ക്കുള്ള സാഹചര്യങ്ങളും നിങ്ങളെ തേടി എത്താവുന്നതാണ്.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവതിലെക്ക് സ്ലോ ഡൗൺ അവസ്ഥയിൽ ഈ ആഴ്ച ബുധൻ പ്രവേശിക്കും. സർവ ധന കാര്യതിന്മേലും അധിക ശ്രദ്ധ ഉണ്ടാവേണ്ട അവസരമാണ് ഇനിഉള്ള ദിവസങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്നത്. സ്ലോ ഡൗൺ എന്നാൽ ഈ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങളും സ്ലോ ഡൗൺ തന്ത്രം പയറ്റണം എന്നർത്ഥം.ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം , കഴിവുകൾ എന്നിവ ഉപയോഗിച്ചുള്ള ജോലികൾ എന്നിവയിൽ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ നിയന്ത്രണം ഉണ്ടാവേണ്ടതാണ്. പുതിയപാർട്ണർഷിപ്പുകളിൽ അല്പം സാവധാനം നീങ്ങുക ആണ് ഉത്തമം. ധന പരമായ ഏതൊരു നീക്കവും നല്ല ആലോചനകൾക്ക് ശേഷമേ നടത്താവൂ.നിക്ഷേപങ്ങൾ, ടാക്സ്, ഇന്ഷുറന്സ് എന്നിവയിലും സംശയ നിവാരണം വേണ്ടി വരാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തില് പല പുതിയ അറിവുകളുമായി സൂര്യൻ ഈ ആഴ്ച എത്തിച്ചേരും. വൈകാരിക ബന്ധങ്ങളിലും , ബിസിനസ് ബന്ധങ്ങളിലും ഉള്ള യഥാർത്ഥ അവസ്ഥ തെളിഞ്ഞു വരുന്ന അവസരമാണ്. പുത്യ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ ആവശ്യങ്ങൾ സൃഷ്ടിക്കുന്ന ആശയ ക്കുഴപ്പങ്ങൾ എന്നിവ ഉണ്ടാകാം. ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ പുതിയ തിരുത്തലുകൾ വേണ്ടി വന്നേക്കാം. പുതിയ ചിന്തകൾ, പുതിയ വ്യക്തിയായി രൂപാന്തരം പ്രാപിക്കാനുള്ള അവസരം, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള റിസേർച്, ജോയിന്റ് സ്വത്തുക്കൾ , നിക്ഷേപങ്ങൾ ലോണുകൾ ലഭിക്കാനോ നൽകുവാനോ ഉള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിലേക്ക്‌ബുധൻ തന്റെ സ്ലോ ഡൗൺ തന്ത്രവുമായി ഈ ആഴ്ച എത്തും. വിവാഹം, പ്രേമം, വിവാഹത്തിലേക്ക്എത്താവുന്ന തരാം ബന്ധങ്ങൾ എന്നിവയിൽ നടത്തുന്ന ആശയ വിനിമയങ്ങൾക്ക മേൽനിയന്ത്രണം ഉണ്ടാവേണ്ടതാണ്. പുതിയ പാർട്ണർ ഷിപ്പുകൾ കൊന്റ്രാക്ക്ട്ടുകൾ എന്നിവയിലും ശ്രദ്ധ വേണം എന്നർത്ഥം. നിലവിൽ ഉള്ള ബന്ധങ്ങൾ എങ്ങനെ കൂടുതൽ ശക്തിപ്പെടുത്തണം എന്നാ ആലോചന ആകും ഈ അവസരം ഏറ്റവും യോജിച്ചത്. പുതിയ പ്രോജക്ക്ട്ടുകളിൽ ചേരണം എന്നാൽ അവയിലെ നിബന്ധനകളെ കുറിച്ചുള്ള വ്യക്തമായ ധാരണകൾ ഉണ്ടായിരിക്കണ൦.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ പുതിയ തന്ത്രങ്ങളുമായി സൂര്യൻ ഈ ആഴ്ച എത്തും. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ കാഴ്ച വെയ്ക്കും. വിവാഹം, പ്രേമം, വിവാഹ സമാനമായ ബന്ധങ്ങൾ എന്നിവയിൽ പല വെളിപ്പെടുത്തലുകളും പ്രതീക്ഷിക്കുക. ഈ ബന്ധങ്ങളുടെ നിജ സ്ഥിതി നിങ്ങൾ മനസിലാക്കും. ഇതേ അവസ്ഥ ഔദ്യോഗിക ബന്ധങ്ങളിലും പ്രതീക്ഷിക്കുക . നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമായി ഈ സമയത്തെ കാണുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ പുതിയവെളിപ്പെടുത്തലുകളും ആയി സൂര്യൻ ഈ ആഴ്ച പ്രത്യക്ഷപ്പെടും.പുതിയ ജോലിയെ കുറിച്ചുള്ള അന്വേഷണം.  ജോലിയുടെ യഥാര്ത അവസ്ഥയുടെ ദർശനം, സഹ പ്രവർത്തകരെ കുറിച്ചുള്ള ആലോചന, അവരുമായുള്ള സീരിയസ് ചർച്ചകൾ, ടീം ചർച്ചകളിൽ നിങ്ങളുടെ വെല്ലുവിളികൾ അവർ ഏറ്റെടുക്കാത്ത അവസ്ഥ., എന്നിവ ഉണ്ടാകും. ഈ ഭാവം ആരോഗ്യ അവസ്ഥയും സൂചിപ്പിക്കുന്നു.ആരോഗ്യത്തെ കുറിച്ചുള്ള ആകാംഷ ഉണ്ടാകാം. പുതിയ ആരോഗ്യക്രമം , ഭക്ഷണ ക്രമം എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കും. ബാധ്യതകളെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ. എന്നിവയും ഉണ്ടാകാം.

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ ശുക്രൻ തന്റെ സ്ലോ ഡൗൺ ഡൗൺ അവസാനിപ്പിച്ച ഈ അവസരം റിയൽ എസ്റ്റേറ്റ് ഡീലുകളിൽ പുരോഗതി പ്രതീക്ഷിക്കാവുന്നതാണ്.വീട്മാറ്റം, യാത്രകൾ, ബന്ധു ജന സമാഗമം. പൂർവികരെ സ്മരിക്കൽ, സ്വത്തു, വാഹനം എന്നിവയിൽ നടത്തുന്ന ക്രയ വിക്രയങ്ങൾ, വീട്മോടി പിടിപ്പിക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
 ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില് ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന ശുക്രൻ ആ നീക്കം അവസാനിപ്പിച്ചിരിക്കുന്നു. അതിനാൽ മൂന്നാം ഭാവം കൊണ്ട് സൂചിപ്പിക്കുന്ന വിഷയങ്ങളിൽ വളരെ അധികം സുതാര്യമായ മാറ്റങ്ങൾ കാണാൻ കഴിയും. എഴുത്ത് എഡിറ്റിങ് എന്നെ മേഖലകളിൽ നിനുള്ള കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കാം. സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരുമായുള്ള സീരിയസ് ചർച്ചകൾ, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നീ മേഖലകളിൽ നിന്നും ഉള്ള അനേക ജോലികൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക

 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ ബുധൻ ഈ ആഴ്ച തന്റെ സ്ലോ ഡൗൺ തന്ത്രം പുറത്തെടുക്കും.റിയൽ എസ്റ്റേറ്റ് ഡീലുകളിൽവളരെ അധികം ശ്രദ്ധ ആവശ്യമുള്ള സമയമാണ്. ഇപ്പോൾ നിലക്കുന്ന കുടുംബ അന്തരീക്ഷത്തെ മെച്ചപ്പെടുത്താൻ മാത്രം ശ്രമിക്കുക. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജനങ്ങളിൽ നിന്നുള്ള വാർത്തകൾ ലഭിക്കൽ, സ്വത്തുക്കളുടെ ക്രയ വിക്രയത്തെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച പുതിയ അവസ്ഥകൾ കൊണ്ട് വന്നേക്കാം. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റീ പെയറിങ്, മോടിപിടിപ്പിക്കൽ എന്നിവ ഉണ്ടാകാം. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ജോലികൾ, പൂർവികരെ സ്മരിക്കൽ എന്നിവയും പ്രതീക്ഷിക്കുക.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില് ബുധൻഈ ആഴ്ച എത്തുന്നതാണ്. ബുധൻ സ്ലോ ഡൗൺ നീക്കത്തിലും ആണ്. അതിനാൽ ഈ ഭാവത്തിലെ എല്ലാ എല്ലാ വിഷയങ്ങളിലും നിങ്ങളും സാവധാനം നീങ്ങേണ്ടാതാണ്.  എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള ജോലികളിൽ അധിക ശ്രദ്ധ ആവശ്യമാകും. സഹോദരങ്ങലുമായുള്ള ചർച്ചകൾ ശ്രദ്ധിച്ചു വേണം. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയിലും ഇതേ ശ്രദ്ധ വേണ്ടി വന്നേക്കാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. ബുധൻ സ്ലോ ഡൗൺ അവസ്ഥയിലും ആണ്. അൽപ നാളേക്ക് സാമ്പത്തിക കാര്യങ്ങളിൽ അല്പം സാവധാനം നീക്കങ്ങൾ നടത്തേണ്ടി വന്നേക്കാം. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന, അവയ്ക്ക് വേണ്ടി നടത്തുന്ന ആശയ വിനിമയങ്ങൾ, നിങ്ങളുടെ മൂല്യo തെളിയിക്കാനുള്ള കഠിന പരിശ്രമം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ ശുക്രൻ തന്റെ സ്ലോ ഡൗൺ നീക്കം അവസാനിപ്പിചിരിക്കുന്നു. ഈ നീക്കം നിങ്ങൾക്ക് പുതിയ ഒരു ഉണർവ് തന്നെ നല്കിയേക്കാം. പുതിയ ബന്ധങ്ങൾ നിങ്ങളെ തേടി എത്താം. അവ വ്യക്തി ജീവിഅതതിലോ ഔദ്യോഗിക ജീവിതത്തിലോ ആകാം. പുതിയ അവസരങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവയ്ക്ക് തയ്യാറെടുക്കുക, ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അനേക അവസരങ്ങൾ, മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള സാധ്യതകൽ എന്നിവ മെച്ചമായി ഉപയോഗിക്കാൻ മറക്കരുത്.

jayashreeforecast@gmail.com