- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസ്ട്രോ സൈക്കോളജിപഠനത്തിൽ ചന്ദ്രന്റെ പ്രാധാന്യം: മെയ് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ചന്ദ്രൻ ആസ്ട്രോളജിയിൽ മനസിനെ സൂചിപ്പിക്കുന്നു. മാനസിക വ്യാപാരങ്ങളെ കുറിച്ച് പഠിക്കാൻ ചന്ദ്രനെ ആണ് പ്രധാനമായും വിശകലനം ചെയ്യുന്നത് എങ്കിലും, ചില ഭാവങ്ങളും ആസ്ട്രോ സൈക്കോളജിപഠനത്തിൽ വളരെപ്രധാനമാണ്.4,5,6,8,9,12 എന്നീ ഭാവങ്ങൾ മനസിന്റെ പൊതുവായ അവസ്ഥ, ഉപബോധ മനസ്, ബുദ്ധി, ഉയർന്ന തത്വങ്ങളെ മനസിന് ഉൾക്കൊള്ളാൻ കഴിയുമോ, ഇല്ലയോ എന്നാ വിശകലനം, മനസിന്റെ അഗാധതയിൽ എന്തെല്ലാം ഒളിഞ്ഞു കിടക്കുന്നു എന്നാ വിഷയങ്ങളെ വിശകലനം ചെയ്യാൻ ഉപയോഗിക്കുന്നു. ചന്ദ്രൻഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹമാണ് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഒരു രാശിയിൽ രണ്ടര അല്ലെങ്കിൽ രണ്ടേകാൽ ദിവസം മാത്രമേ ഇദ്ദേഹം നിൽക്കൂ. ആകപ്പാടെപന്ത്രണ്ടു രാശികളിൽ ആയി 28 നക്ഷത്രങ്ങളെ ഉൾക്കൊള്ളിച്ചിരിക്കുന്നു. എന്നാൽ ഇവയിൽ ഒരാളെ നാം ഇപ്പോൾ എടുത്തു പറയാറില്ല. ഈ 27 നക്ഷത്രങ്ങൾ എല്ലാം ചന്ദ്രന്റെ ഭാര്യമാരാണ് എന്നാണ് സങ്കൽപം. നാം ജനിക്കുമ്പോൾ ചന്ദ്രൻ ഏതു രാശിയിൽ നിൽക്കുന്നോ അതാണ് നമ്മുടെ ജന്മ രാശി. ഈ രാശിയിൽ രണ്ടര നക്ഷത്രങ്ങൾ ഉണ്ട്. ഇതിൽഏതു നക്ഷത്രത്തിൽ അദ്ദേ
ചന്ദ്രൻ ആസ്ട്രോളജിയിൽ മനസിനെ സൂചിപ്പിക്കുന്നു. മാനസിക വ്യാപാരങ്ങളെ കുറിച്ച് പഠിക്കാൻ ചന്ദ്രനെ ആണ് പ്രധാനമായും വിശകലനം ചെയ്യുന്നത് എങ്കിലും, ചില ഭാവങ്ങളും ആസ്ട്രോ സൈക്കോളജിപഠനത്തിൽ വളരെപ്രധാനമാണ്.4,5,6,8,9,12 എന്നീ ഭാവങ്ങൾ മനസിന്റെ പൊതുവായ അവസ്ഥ, ഉപബോധ മനസ്, ബുദ്ധി, ഉയർന്ന തത്വങ്ങളെ മനസിന് ഉൾക്കൊള്ളാൻ കഴിയുമോ, ഇല്ലയോ എന്നാ വിശകലനം, മനസിന്റെ അഗാധതയിൽ എന്തെല്ലാം ഒളിഞ്ഞു കിടക്കുന്നു എന്നാ വിഷയങ്ങളെ വിശകലനം ചെയ്യാൻ ഉപയോഗിക്കുന്നു.
ചന്ദ്രൻഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹമാണ് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഒരു രാശിയിൽ രണ്ടര അല്ലെങ്കിൽ രണ്ടേകാൽ ദിവസം മാത്രമേ ഇദ്ദേഹം നിൽക്കൂ. ആകപ്പാടെപന്ത്രണ്ടു രാശികളിൽ ആയി 28 നക്ഷത്രങ്ങളെ ഉൾക്കൊള്ളിച്ചിരിക്കുന്നു. എന്നാൽ ഇവയിൽ ഒരാളെ നാം ഇപ്പോൾ എടുത്തു പറയാറില്ല. ഈ 27 നക്ഷത്രങ്ങൾ എല്ലാം ചന്ദ്രന്റെ ഭാര്യമാരാണ് എന്നാണ് സങ്കൽപം. നാം ജനിക്കുമ്പോൾ ചന്ദ്രൻ ഏതു രാശിയിൽ നിൽക്കുന്നോ അതാണ് നമ്മുടെ ജന്മ രാശി. ഈ രാശിയിൽ രണ്ടര നക്ഷത്രങ്ങൾ ഉണ്ട്. ഇതിൽഏതു നക്ഷത്രത്തിൽ അദ്ദേഹം നിൽക്കുന്നോ അതാണ് നമ്മുടെ നക്ഷത്രം.
ചന്ദ്രൻ നിൽക്കുന്ന രാശിയെ ഭരിക്കുന്നത് അഗ്നി, ജലം, വായു, ഭൂമിഎന്നിവയിൽ ഏതെങ്കിലും തത്വങ്ങൾ ആയിരിക്കും.ചന്ദ്രൻ അഗ്നി തത്വ രാശി ആയ മേടം, ചിങ്ങം, ധനു എന്നിവയിൽ നിന്നാൽ മനസ് ഏതു നേരവും "പുകയുന്ന" അവസ്ഥയിൽആയിരിക്കും എന്നർത്ഥം. അത് ചിലപ്പോൾ constructive ( പുരോഗമനപരമായ) ചിന്തകൾ കൊണ്ടോ,destructive ( വിനാശകരമായ) ചിന്തകൾ കൊണ്ടോ ആകാം . അഗ്നി പലതിനും ഉപയോഗിക്കാമല്ലോ. അപ്പോൾ വിനാശകരമായ രീതിയിൽ ചിന്തിക്കുന്നവർ പെട്ടന്ന് തന്നെ ആ ചിന്തകൾ നിർത്തി വെക്കുക.പൊതുവായി പറഞ്ഞാൽ മനസ് വളരെ ആക്ക്ട്ടീവ് ആയി കത്ത് സൂക്ഷിക്കേണ്ട ജീവിത ശൈലി ആയിരിക്കും അഗ്നി തത്വ രാശിയിൽ ഉള്ളവരുടെത്. ഈ സവിശേഷതകൾ വിശദീകരിക്കണം എങ്കിൽ വലിയ ഒരു ഗ്രന്ഥം തന്നെ വേണ്ടി വരും. അത് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.2018ഇൽ പ്രതീക്ഷിക്കാം.
കർക്കടകം, വൃശ്ചികം, മീനം എന്നിവരുടെ ചന്ദ്രൻ ജല തത്വ രാശിയിൽ സ്ഥിതി ചെയ്യുന്നു. അവരുടെ മനസിന്റെ അഗാധതയിൽ ചന്ദ്രൻ സ്ഥിരമായ ഇരിപ്പിടമില്ലാത്ത അവസ്ഥയിലാണ്. ഈ ചന്ദ്രൻ അത്യധികം വൈകാരികത പ്രദർശിപ്പിക്കാൻ ഇവരെ പ്രേരിപ്പിക്കും. ചന്ദ്രൻ വായു തത്വ രാശിയിലോ, അഗ്നി തത്വ രാശിയിലോ നിൽക്കുന്നവർക്ക് ഈ വൈകാരികമായ നീക്കങ്ങൾ ഇഷ്ടപ്പെട്ടു എന്ന് വരില്ല. ഒരു കുടുംബത്തിൽ ഉള്ളവരുടെ തന്നെ നക്ഷത്രങ്ങളുടെ തത്വങ്ങൾ കണക്ക് കൂട്ടി നോക്കുക. മീനം രാശിയിൽ നിൽക്കുന്ന ഒരാൾക്ക് ചന്ദ്രൻ ചിങ്ങം രാശിയിൽ ചന്ദ്രൻ നിൽക്കുന്ന വ്യക്തിയുമായും അല്ലെങ്കിൽ ഭൂമി തത്വ രാശിയായ ഇടവത്തിൽ ചന്ദ്രൻ നിൽക്കുന്ന വ്യക്തിയുമായും എളുപ്പത്തിൽ യോജിച്ചു പോകാൻ കഴിഞ്ഞു എന്ന് വരില്ല . നമ്മുടെ എല്ലാം കോസ്മിക് പ്രോഗ്രാമ്മിങ് വേറെ ആണല്ലോ.
ഈ തത്വങ്ങളിൽ ഒന്നും മോശമല്ല. പലരും പറയുന്നത് കേട്ടിട്ടുണ്ട്, ആ നക്ഷത്രം മോശമാണ്, ആ രാശി മോശമാണ് എന്നൊക്കെ. സത്യം പറഞ്ഞാൽ അങ്ങനെ ഒന്നില്ല. അതെല്ലാം വെറും തെറ്റായ ധാരണകൾ ആണെന്ന് നാം മനസിലാക്കണം.
ചന്ദ്രൻ, മനസ്, സമാധാനം,സമൃദ്ധി, മാതാവ് എന്നിവയെ സൂചിപ്പിക്കുന്നു. ചന്ദ്രൻഏതു അവസ്ഥയിൽ നിൽക്കുന്നു എന്നതും പ്രധാനമാണ്.പലരും പക്ഷ ബലത്തെ കുറിച്ച് പറയുന്നു, പക്ഷെ ഞാൻ എന്റെ റീ സെർച്ചിൽ അത്ര ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. കൃഷ്ണ പക്ഷ കാലത്തെ ചന്ദ്രൻ ബലവാൻ അല്ല ശുക്ല പക്ഷ കാലത്തെ ചന്ദ്രൻ ബലവാൻ ആണെന്നും പറയപ്പെടുന്നു. പക്ഷെ നാം ഒരു മാനസികരോഗ ആശുപത്രിയിലെ രോഗികളെ നോക്കിയാൽ അവരിൽ ഈ രണ്ടു പക്ഷ കാലത്തും ജനിച്ചവർ ഉണ്ട് എന്നതാണ് സത്യം. കൃഷ്ണ പക്ഷ കാലത്ത് നിന്നു ശുക്ല പക്ഷ കാലത്തേക്കുള്ള സമയം രണ്ടാഴ്ച ആണ് എന്ന് നിങ്ങൾക്ക് അറിയാമല്ലോ'. ഈ രണ്ടാഴ്‌ച്ചക്ക് ഇടയിൽ വരുന്ന ദിവസങ്ങളെ പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർഥി,പഞ്ചമി, ഷഷ്ടി, സപ്തമി, അഷ്ടമി, നവമി, ദാശമി,ഏകാദശി, ദ്വാദശി,ത്രയോദശി, ചതുർദശി, അമാവാസ്യ/പൗർണമി എന്നിങ്ങനെ വിളിക്കുന്നു. ഇവയിൽ ഏതു പക്ഷത്തിൽ ഏതു ദിവസം ജനിച്ചാലും മോശമല്ല എന്ന് ദയവായി മനസിലാക്കുക . ഇവ ചാന്ദ്ര ദിവസങ്ങളാണ്. ചന്ദ്ര ദിവസങ്ങളെ തിഥി എന്നാണ് വിളിക്കാറ്.
നിങ്ങളുടെ മനസ് ദുർബലവും, നിങ്ങളുടെ ജീവിതത്തെ യാത്ര് രീതിയിലും സഹായിക്കുന്നില്ല എന്ന് തോന്നുന്നു എങ്കിൽ മാത്രം നിങ്ങളുടെ ചാർട്ടിലെ ചന്ദ്രനെ നോക്കുക്ക. അത് ഏതു തത്വത്തിൽ സ്ഥിതി ചെയ്യുന്നു എന്ന് പഠിക്കുക. നിങ്ങൾ ആ തത്വത്തെ ഇഷ്ടപ്പെടുന്നില്ല എങ്കിൽ നിങ്ങളുടെ മനസിനെ വരുതിക്ക് കൊണ്ട് വരാൻ എന്ത് ചെയ്യണം എന്ന് മനസിലാക്കുക. ലെസ്സ് ലഗ്ഗേജ് മോർ കംഫർട്ട് അതാണ് ഞാൻ എന്റെ ചന്ദ്രനെ ആദ്യം പറഞ്ഞു പഠിപ്പിച്ചത്. വേഗത്തിൽ പായുന്ന ഇദ്ദേഹത്തെ ഉപയോഗപ്രദമായ രീതിയിൽ നിയന്ത്രിക്കുക.
ചില സെറ്റ് ആയിട്ടുള്ള വിശാസങ്ങൾ ഉണ്ട്. അവയുടെ നിജ സ്ഥിതി എന്താണ് എന്ന് പഠിക്കുക. ഗജകേസരി യോഗം അതി ശുഭകരവും, കേമ ദ്രുമ യോഗം മഹാ മോശവും ആണെന്ന് നാം ധാരാളം വായിച്ചിരിക്കുന്നു. വ്യാഴം ഉത്തമനും , ചൊവ്വ പ്രശ്നക്കാരനും ആണെന്ന് നാം കരുതുന്നു. പക്ഷെ ഇതൊന്നും തന്നെ സത്യമല്ല എന്ന് നാം ഈ വിഷയത്തെ ആഴത്തിൽ പഠിക്കുമ്പോൾ മനസിലാക്കും. പിന്നെ വേറൊന്നുണ്ട് ഒരു കുട്ടി ജനിച്ചാൽ, അമ്മക്ക് ദോഷം, അച്ഛന് ദോഷം .................അതെന്തു കൊണ്ട് ആണെന്ന് മാത്രം പലർക്കും അറിയില്ല. ഇങ്ങനെ വിളിച്ചു പറയുന്നവർക്കും ഇതേ കുഴപ്പങ്ങൾ കാണുമെന്നു അവർ ഒരിക്കലും മനസിലാക്കുകയുമില്ല.അങ്ങനെ പല പല തെറ്റായ വിശകലനങ്ങൾ കാരണം ഇത്രയും മനോഹരമായ ഒരു വിഷയത്തെ ജനങ്ങൾ വെറുക്കുന്നു.
മെയ് മാസ ഫലം:
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ആഴ്ച എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ ധന സ്ഥിതിയെ കുറിച്ചുള്ള ആലോചനകൾ പ്രതീക്ഷിക്കുക. പങ്കാളിയുമായുള്ളബന്ധത്തെ കുറിച്ചുള്ള കൂടുതൽ ആലോചന, ഈ ബന്ധങ്ങൾ മെച്ചപ്പെടുതാനുള്ള കഠിന ശ്രമം എന്നിവ ഉണ്ടാകാം , നിക്ഷേപങ്ങൾ, ജോയിന്റ്സ്വത്തുക്കൾഎന്നിവയിൽ കൂടുതൽ തിരുത്തലുകൾ തീരുമാനങ്ങൾ എന്നിവയും ഉണ്ടാകാം. ടാക്സ്, ഇന്ഷുറന്സ് എന്നിവയിലും പുതിയ തീരുമാനങ്ങൾ എടുത്തേക്കാം., വൈകാരികമായ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ , ഈബന്ധങ്ങളിൽ അടുത്ത നടപടികൾ എന്താകണം എന്നാ ആലോചന എന്നിവയും ഉണ്ടാകും.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മൂന്നാം ഭാവത്തില് ചൊവ്വതുടരുന്നു. സഹോദരങ്ങൾ സഹോദര തുല്യർ ആയവർ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ, ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ, ചെറു യാത്രകൾ, എഡിറ്റിങ്, ഇലെക്ട്രോണിക്സ് , മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ ജോലികൾ എന്നിവയും ഉണ്ടാകാം. കൂടുതൽ തുറന്ന ആശയ വിനിമയങ്ങൾ, അത് വഴി ഉണ്ടാകുന്ന ആശങ്കകൾ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ ആഴ്ച നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും, വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച കൂടുതൽ പ്രാധാന്യം ഉണ്ടാകും. നിങ്ങൾ പ്രധാന ഭാഗം ആയിരിക്കുന്ന എല്ലാ ബന്ധങ്ങളിലും ഈ പ്രാധാന്യം പ്രതീക്ഷിക്കുക ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകാം നിലവിൽ ഉള്ള ബന്ധങ്ങളിൽ പുരോഗമനം പ്രതീക്ഷിച്ചു പല നീക്കങ്ങളും നടത്താം. എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയിലും പുതിയ വഴിത്തിരിവുകൾ പ്രതീക്ഷിക്കുക.
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് ചൊവ്വതുടരുന്നു. ഈ ഭാവം നിങ്ങളുടെ മൂല്യത്തെ സൂചിപ്പിക്കുന്നു. മൂല്യ വര്ധനക്കായി പ്ലാൻ ചെയ്യാനുള്ള വളരെ നല്ല അവസരമാണ്. പുതീഅ സർട്ടിഫിക്കേഷൻ കോഴ്സിനെ കുറിച്ച് ആലോചിക്കുക, നിങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് പുതിയ ബിസിനസ് പ്രോജക്ക്ട്ടുകൾക്ക് രൂപം കൊടുക്കുക, ഇവയെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലിക്കുള്ള ആലോചന എന്നിവയും ഉണ്ടാകാം. പുതിയ ഫിനന്ശ്യാൽ പ്ലാനിങ്, തുറന്ന സംസാരം, എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ വന്നെത്തും. ഈ ഭാവത്തിലെ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം ജോലി, ആരോഗ്യം എന്നിവയ്ക്ക് നൽകേണ്ടി വരും. സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ടിനെ കുറിച്ചുള്ള ആലോചന, ചില പ്രോജക്ക്ട്ടുകല്ടെ പൂർത്തീകരണം , പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, എന്നിവ ജോലി സംബന്ധമായി ഉണ്ടാകാം. ആരോഗ്യ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. അത് ചിലപ്പോൾ മാനസിക ആരോഗ്യകാര്യതിലോ ശരീരിരിക ആരോഗ്യത്തിലോ ആകാം.പുതിയ ഭക്ഷണ ക്രമം , അല്ലെങ്കിൽ ആരോഗ്യക്രമം എന്നിവ പരീക്ഷിക്കേണ്ട അവസ്ഥകളും ഉണ്ടാകാം. വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതലും പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്എന്ന പതിനൊന്നാം ഭാവത്തിൽ ബുധനും ശുക്രനും തുടരുന്നു. പുതിയ ഗ്രൂപുകളിൽ ചേരുവാനുള്ള നിരവധി അവസരങ്ങൾ, പുതിയ സുഹൃദ് ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങൾ അല്ലെങ്കിൽ ലോങ്ങ് ടേം ബന്ധങ്ങൾ എന്നിവയിൽ, മാറ്റങ്ങൾ വരുത്തുന്നതിനെ കുറിച്ചുള്ള ആലോചന,. എന്നിവ ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങളും ലഭിച്ചേക്കാം .
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്ന പത്താം ഭാവത്തിൽ ബുധനും ശുക്രനും തുടരുന്നു. പുതിയ ജോലിയെ കുറിച്ചുള്ള പ്രതീക്ഷകൾ, റീസേർച്ച് എന്നിവ പ്രതീക്ഷിക്കുക. ജോലിയിൽ പുതിയ അവസരങ്ങൾ, ആശയ വിനിമയം, കല സൗന്ദര്യം എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. അധികാരികൾ, മാതാ പിതാക്കൾ , മുതിർന്നവർ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കുക. പുതിയബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ പ്രതീക്ഷകൾ എന്നിവയും പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പ്രേമ ബന്ധങ്ങളെ കുറിച്ച് വേറിട്ട രീതിയിൽ ആലോചന ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ പുതിയ ആലോചനകൾ ഉണ്ടാകും. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനിങ്, വിനോദ പരിപാടികളെ കുറിച്ചുള്ള വേറിട്ട നിലപാടുകൾ , പുതിയ ഹോബികളെകുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രന് ഉദിക്കും. മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവo വളരെപ്രാധാന്യം നേടും. കുടുംബം, വീട് എന്നിവയിൽ പുതിയ നീക്കങ്ങൾ നടക്കാം . റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക വീട് മാറ്റം, റീ പെയറിങ് എന്നിവയും സാധ്യമാണ്. മാതാ പിതാക്കലോടുള്ള വൈകാരികമായ സംഭാഷണം, ബന്ധുജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ചൊവ്വ തുടരുന്നു . പുതിയ ലോങ്ങ് ടേം പ്രോജക്ക്ടുകളെ കുറിച്ചുള്ള ആലോചനകൾ ചർച്ചകൾ ഉണ്ടാകാം. പുതിയ സുഹൃത്തുക്കളെ നിങ്ങളെ തേടി എത്താനുള്ള സമയം ഇതാണ്., പുതിയ ഗ്രൂപുകളിലെക്കുള്ള ക്ഷണം ലഭിക്കാം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പല അഭിപ്രായ വ്യത്യാസം ഉണ്ടാകാം. പുതിയ മോഹങ്ങളും പ്രതീക്ഷകളും മനസ്സിൽ നിറയും കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ , ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മൂന്നാം ഭാവത്തില് ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഈ ഭാവം ആശയ വിനിമയങ്ങളുടെതാണ് . അതുകൊണ്ട് വൈകാരികത നിറഞ്ഞ ധാരാളം ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. സഹോദരങ്ങലോടുള്ള കൂടുതൽ ആശയ വിനിമയം കൂടുതൽചെറു പ്രോജക്ക്ട്ടുകൾ, എഴുത്ത്, ആശയ വിനിമയം, മീഡിയ എന്നിവയിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന അവസ്ഥ, ചെറു യാത്രകൾ, ജോലി സംബന്ധംയ ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക. എഴുത്ത്, ആശയ വിനിമയം എന്നാ മേഖലകളിലെ ജോലികളിൽ പൂർത്തീകരണം ഉണ്ടാകാം.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലൂടെസൂര്യൻസഞ്ചരിക്കുന്നുദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, ഉയർന്ന പഠനം , അദ്ധ്യാപനം എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ധനസമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പല കണക്ക് കൂട്ടലുകളും നടത്തുന്നു. നിങ്ങളുടെ കഴിവുകൾതെളിയിക്കാനുള്ള അവസരങ്ങളെ കുറിച്ചുള്ള ആലോചന പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും. നിങ്ങളുടെ കഴിവുകൾ തെളിയിക്കാൻ വേണ്ടി ഉള്ള വെല്ലുവിളികൾ നേരിടും. തൽഫലമായിവൈകാരികത നിറഞ്ഞ സംഭാഷണവും പ്രതീക്ഷിക്കുക.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ചൊവ്വതുടരുന്നു ദൂര യാത്രകളെ കുറിച്ചുള്ളപ്ലാനുകൾ, അവപഠന സംബന്ധമോ ജോലി സംബന്ധമോ ആകാം. തീർത്ഥാടനം, എന്തെങ്കിലും തരത്തിൽ ഉള്ള ദൂര യാത്രകൾ എന്നിവയെ കുറിച്ചുള്ള പ്ലാനിങ് നടക്കാം. എഴുത്ത്പ്രസിദ്ധീകരണം എന്നീ മേഖലയിലെ ജോലികൾ;ക്ക് താല്പര്യം ഉണ്ടാകാം. അദ്ധ്യാപനം, വിദേശ സംസ്കാരത്തോടുള്ള താല്പര്യം എന്നിവയും ഉണ്ടാകും.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാകാം. വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പുതിയ തുടക്കങ്ങൾ ഉണ്ടാകാം., ചില ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധ്നഗളിൽ വേറിട്ട തന്ത്രങ്ങൾ പ്രയോഗിക്കേണ്ടി വന്നേക്കാം. ആരോഗ്യം സൗന്ദര്യം എന്നിവയെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ പ്രതീക്ഷിക്കുക. ഈ അവസരം കൂടുതൽ ശ്രദ്ധ പാർട്ണർ ഷിപ്പുകൾ അവയുടെ പുരോഗമനo എന്നിവയെ കുറിച്ചായിരിക്കും.
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ബുധനുംശുക്രനും നിൽക്കുന്നു/. ജോലി സ്ഥലം , സഹ പ്രവർത്തകർ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. സഹ പ്രവർത്തകരോടുള്ള ചർച്ചകൾ എഴുത്ത് , ആശയ വ്നിമയം, കല എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക, ബാധ്യതകളുടെ മേലും ശ്രദ്ധ ആവശ്യമാണ് ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുതാനുഅല്ല ശ്രമംങ്ങളും ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ബുധനും, ശുക്രനുംതുടരുന്നു വിനോദ പരിപാടികളിൽ സമയം ചിലവഴിക്കാം, ക്രിയേറ്റീവ് ജോലികളിൽ താല്പര്യം ഉണ്ടാകും, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും ശ്രദ്ധ എത്തും. സ്വന്തംസംരംഭങ്ങൾ തുടങ്ങാനും, മെച്ചപ്പെടുത്താനും ഉള്ള അവസരങ്ങളും ആഗ്രഹവും പ്രതീക്ഷിക്കുക . കൂടുതൽ നെറ്റ് വർക്കിങ് , സ്വയം പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും ഉണ്ടാകും.
പത്താം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത വിഷയങ്ങൾ കൂടുതൽ ശ്രദ്ധ നേടും. ഏതു ഗ്രഹം ഈ ഭാവത്തിൽ വന്നാലും മാനസികമായ ഭാരങ്ങൾ പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. പ്രാർത്ഥന, ധ്യാനം, മറ്റു ഹീലിങ് പരിപാടികൾ എന്നിവയിൽ സമയം ചിലവഴിക്കും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
പത്താം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും,മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,വിഷയങ്ങൾ ആണ് മനസ് നിറയെ. ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള കടുത്ത ആലോചന, അത് പ്രേമ ബന്ധവും ആകാം, ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക പുതിയസുഹൃത്തുക്കളെ ലഭിക്കാം, പുതിയ ഗ്രൂപുകളിലെക്കുള്ള ക്ഷണം ലഭിക്കാം, പുതിയ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും പ്രവർത്തിക്കാൻ ഉള്ള അവസരവും ലഭിച്ചേക്കാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷകളും ഉണ്ടാകും. അവയിലുള്ള തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം സമയത്തിന് വിട്ടുകൊടുക്കുക.
നിങ്ങളുടെ ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നുബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം, ആവശ്യം ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, ചർച്ചകളിൽ നിങ്ങൾ അക്ഷമൻ ആകുന്ന അവസ്ഥ പുതിയ ജോലി, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. ഈ ജോലികളിൽ നല്ല അധ്വാനം ആവശ്യമായി വാടും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ബുധനും ശുക്രനും തുടരുന്നു . കൂടുതൽ ചെറു യാത്രകൾ, ചെറു പ്രോജ്ക്ക്ട്ടുകൾ, കോഴ്സുകൾ എന്നിവ പ്രതീക്ഷിക്കുക.. ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, എഡിറ്റിങ് എന്നിവയിൽ മനസ് കൂടുതൽ അർപ്പിക്കേണ്ട അവസ്ഥ, സഹോദരങ്ങൾബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നിവയിൽ നിന്നുള്ള ജോലികളും ഉണ്ടാകും. കൂടുതൽ ആശയ വിനിമയങ്ങളും പ്രതീക്ഷിക്കുക.
പത്താം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോ ലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ വിഷയങ്ങൾ കൂടുതൽ ശ്രദ്ധ നേടുന്നു. അധികരികലോടുള്ള ചർച്ചകൾ ഉണ്ടാകും. അവർ നിങ്ങളുടെ പ്രവർത്തനം, പെരുമാറ്റം എന്നിവയെ വിശകലനം ചെയ്തേക്കാം. ചില ജോലികളുടെ പൂർത്തീകരണം, ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവയും ഉണ്ടാകും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ച നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽആയിരിക്കും കൂടുതൽ നീക്കങ്ങൾ ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ്തെളിയിക്കാൻ ഉള്ള സാധ്യതകൾ, ദൂര ദേശത് നിന്നുള്ളവരുമായുള്ള സംസർഗം, ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക
നിങ്ങളുടെ നാലാം ഭാവത്തിൽ ചൊവ്വ തുടരുന്നു. മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ സുപ്രധാന നീക്കങ്ങളും നടക്കുന്ന വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്., മാതാ പിതാക്കളെ വെല്ലു വിളിക്കാനുള്ള അവസരങ്ങൾ, മുഷിഞ്ഞുള്ള സംസാരം, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകും.
jayashreeforecast@gmail.com