സ്ട്രോളജി ചാർട്ടിലെ പതിനൊന്നാം ഭാവം ആണ് സുഹൃത്തുക്കളെ സൂചിപ്പിക്കുക. ഈ ഭാവം, ഈ ഭാവത്തിലെ ഗ്രഹങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചാണ് നമ്മുടെ സാമ്പത്തിക ശക്തിയെ കുറിച്ചുള്ള സൂചനകളും ലഭിക്കുക. ഈ രണ്ടും മാത്രമല്ല നമ്മുടെ സ്വന്തം ബിസിനസിൽ ഒരു കൈ നോക്കാമോ, പാർട്ണർ ഷിപ്പുകളിൽ നിന്ന് നമുക്ക് സന്തോഷമാണോ തിരിച്ചടിയാണോ ലഭിക്കുക, ഈ ഭാവത്തെ നോക്കിയാണ് ഒരാളുടെ യഥാർത്ഥ മോഹങ്ങൾ എന്ത്, എത്ര മാത്രം ലാഭം സൂക്ഷിച്ചു വെയ്ക്കാൻ ശേഷി ഉള്ള വ്യക്തി ആണ് , എന്നുള്ള കാര്യങ്ങളും നാം പഠിക്കുക. പിന്നെ പ്രേമം വിവാഹം, മുതിർന്ന സഹോദരങ്ങൾ അല്ലെങ്കിൽ അവർക്ക് തുല്യരായി നാം കാണുന്നവർ ,  എന്നിങ്ങനെ ഉള്ള വിഷയങ്ങളെ കുറിച്ചും ഈ ഭാവം നമ്മുക്ക് വൻ സൂചനകൾ നൽകും. നമ്മുടെ സുഹൃത്തുക്കൾ ആയി നാം കാണുന്നവരുടെ യഥാർത്ഥ നിറം , ഗുണം അല്ലെങ്കിൽ ഉദ്ദേശം എന്നിങ്ങനെ ഉള്ള സൂചനകൾ കൊണ്ട് അതീവ പ്രധാനമാണ് ഈ പതിനൊന്നാം ഭാവം. 

ഈ ഭാവത്തെ ഉപചയ ഭാവം എന്ന് വിളിക്കുന്നു. കാലക്രമേണ മെച്ചപ്പെടാവുന്ന വിഷയങ്ങളെ ഭരിക്കുന്ന ഭാവം ആയതിനാൽ ആണ് ഈ ഭാവത്തെ ഉപചയ ഭാവം എന്ന് വിളിക്കുന്നത്. ഈ ഭാവം ലാഭ സ്ഥാനം ആയി അറിയപ്പെടുന്നു. 

ഈ ഭാവത്തിന്റെ പ്രാധാന്യം പുരാണത്തിലെ ഒരു കഥയിൽ നിന്നും നമുക്ക് അറിയാൻ കഴിയും. രാവണനെ അറിയാത്തവർ നമ്മിൽ ആരും കാണില്ലല്ലോ. അദ്ദേഹം തനിക്ക് എല്ലാ ഗുണങ്ങളും തികഞ്ഞ ഭാഗ്യവാനായ പുത്രൻ വേണമെന്ന് എല്ലാ മാതാ പിതാക്കളെയും പോലെ തന്നെ ആഗ്രഹിച്ചു. ഇദ്ദേഹം എല്ലാ ഗ്രഹങ്ങൾക്കും ഒരു കല്പന നൽകി. തന്റെ പുത്രൻ ജനിക്കുന്ന സമയം എല്ലാ ഗ്രഹങ്ങളും തന്റെ പുത്രന്റെ പതിനൊന്നാം ഭാവത്തിൽ നിന്ന് കൊള്ളണം എന്നാണു ആധേഹം കല്പിച്ചത്. നിങ്ങളിൽ എത്ര പേർക്ക് അറിയാമെന്നു എനിക്കറിയില്ല , രാവണൻ വളരെ പ്രഗൽഭനായ ഒരു ജ്യോതിഷിആയിരുന്നു,. രാവണ സംഹിത, അർക്കപ്രകാശം എന്നീ ഗ്രന്ഥങ്ങൾ ഇദ്ദേഹത്തിന്റെ സൃഷ്ടികൾ ആയി അറിയപ്പെടുന്നു. ഇവ രണ്ടും യഥാക്രമം വേദിക് ജ്യോതിഷം, മെഡിസിൻ എന്നിവയെ കുറിച്ച് എഴുതപ്പെട്ടവയാണ്. അദ്ധേഹത്തിന്റെ പേരിൽ ധാരാളം അപവാദങ്ങൾ ഉണ്ടായിരിക്കാം എങ്കിലും അദ്ദേഹം മഹാനായ ഒരു രാജാവായിരുന്നു. 

പതിനൊന്നാം ഭാവത്തിൽ സർവ ഗ്രഹങ്ങളും ഒന്നിച്ചു നിന്ന സമയം ആണ് അദ്ദേഹം തന്റെപുത്രൻ ജനിക്കും എന്ന് പ്രവചിച്ചത്, പക്ഷെ ഏതു കൂട്ടത്തിലും ഒരു പിന്തിരിപ്പൻ ഉണ്ടാകും. അത് നമ്മുടെ വ്യക്തി ജീവിതത്തിൽ ആയാലും ഔദ്യോഗിക ജീവിതത്തിൽ ആയാലും എല്ലാ കൂട്ടായ്മയിലും എവിടെ നിന്നോ ഒരു പിന്തിരിപ്പൻ പ്രത്യക്ഷപ്പെടും. എന്നാൽ അദ്ദേഹത്തിന് തന്നെ കുറിച്ചുള്ള ഈ സത്യം ആര് പറഞ്ഞു കൊടുത്താലും മനസിലാകുകയുമില്ല. ഗ്രഹങ്ങളുടെ കൂട്ടത്തിലെ പിന്തിരിപ്പൻ ആയി ശനി പ്രത്യക്ഷപ്പെട്ടു. അദ്ദേഹം തന്റെ വിയർപ്പു കൊണ്ട് ഒരു ഗോളം ഉണ്ടാക്കി , വ്യാഴം ആ ഗോളത്തിന് ജീവ തത്വം നൽകി . കാരണം വ്യാഴം ജീവ കാരകൻ ആയി അറിയപ്പെടുന്നു.പന്ത്രണ്ടാം ഭാവത്തിൽ പ്രതിഷ്ഠിച്ചു. അങ്ങനെ രാവണന്റെ സ്വപ്നങ്ങൾക്ക് മേൽ ശനി തന്റെ പുത്രൻ മാന്ദിയെ(ഗുളികൻ) ഉപയോഗിച്ച് . ഇദ്ദേഹത്തെ ശനിയുടെ ഉപഗ്രഹമായിട്ടാണ് വേദിക് ജ്യോതിഷം പഠിപ്പിക്കുന്നത്. രാവണൻ തന്റെ പുത്രനായ മേഘ നാഥനെ അദ്ധ്യാപകനായ ശുക്രാചാര്യനെ ആണ് ഏൽപ്പിച്ചത്. അദ്ദേഹം അസുരന്മാരുടെ ഗുരുവായി അറിയപ്പെടുന്നു. 

ഈ കഥയിൽ നിന്ന് തന്നെ പതിനൊന്നാം ഭാവത്തിന്റെ പ്രാധാന്യം നമുക്ക് മനസിലാക്കാമല്ലോ.ഒരു നാച്ചുറൽ സോഡിയാക് വീലിൽ, അതായത് മേടം/എരീസ്  ഒന്നാം ഭാവമായി ഒരു ചാർട്ടിനെ കാണുമ്പോൾ ആ ചാർട്ടിലെ പതിനൊന്നാം ഭാവം എന്ന് പറയുന്നത് കുംഭം അല്ലെങ്കിൽ അക്വേറിയസ്ആയിരിക്കും. ഈ രാശിയുടെ നാഥൻ ശനി ആണ്. അതുകൊണ്ട് ഏതൊരു ലഗ്നം വരുന്ന ചാർട്ട് ആണെങ്കിലും പതിനൊന്നാം ഭാവത്തിന്റെ നാച്ചുറൽ കാരകൻ ശനി തന്നെ ആയിരിക്കും. ലഗ്നം മാറി വരുന്നതനുസരിച്ച്‌. നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ വരുന്ന രാശിയും മാറി വരും.

  • എരീസ് – അക്വേറിയസ്
  • ടോറസ്: പ്യ്സീസ്
  • ജെമിനായ്:എരീസ്
  • ക്യാൻസർ:ടോറസ്
  • ലിയോ: ജെമിനായ്
  • വിർഗോ: ക്യാൻസർ
  • ലിബ്ര : ലിയോ
  • സ്കോർപിയോ : വിർഗോ
  • സാജിറ്റെറിയസ്: ലിബ്ര
  • കേപ്രിക്കോൺ: സ്കോർപിയോ
  • അക്വേരിയാസ്: സാജിറ്റെറിയസ്:
  • പ്യ്സീസ്: കേപ്രിക്കോൺ 

പതിനൊന്നാം ഭാവം ഉപചയ ഭാവം ആണെന്നത് തന്നെയാണ് ഈ ഭാവത്തിന്റെ ഏറ്റവും വലിയ ശക്തി. കാലക്രമേണ മെച്ചപ്പെടുതാവുന്ന കാര്യങ്ങൾ ആണ് ഈ ഭാവത്തിൽ സൂചിപ്പിക്കുന്നത്. അത് നമ്മുടെ വ്യക്തി ബന്ധങ്ങൾ ആകാം, ബിസ്നസ് ബന്ധങ്ങൾ ആകാം. ഒന്നാം ഭാവത്തിന്റെ അധിപൻ പതിനൊന്നാം ഭാവത്തിൽ നിൽക്കുന്നത് തന്നെ ഒരു തരം ധനയോഗമാണ്. പക്ഷെഅങ്ങനെ നാം പൊതുവായി വിശ്വസിക്കാൻ പാടുള്ളതല്ല.ഒന്നാം ഭാവാധിപൻ സ്ലോ ഡൗൺ അവസ്ഥയിൽ ആണ് പതിനൊന്നിൽ നിൽക്കുന്നത് എങ്കിൽ ഏതാണ്ട് നാൽപ്തു വയസു വരെ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് തിരിച്ചടി കിട്ടാം എന്നാ സൂചനയാണ്. ഒരു ചാർട്ടിലെ പോസിറ്റീവും നെഗറ്റീവും ഒന്നും പൊതുവായി കണക്ക് കൂട്ടുന്നത് നല്ല രീതി അല്ല. 

 പതിനൊന്നാം ഭാവം സ്ഥിതി ചെയ്യുന്നത് ഏതു രാശിയിൽ ആണെന്നാണ്‌ നോക്കേണ്ടത്. ഈ രാശിയുടെ അധിപൻ ഏതു രാശിയിൽ സ്ഥിതി ചെയ്യുന്നു. എന്നും നോക്കുക പതിനൊന്നാം ഭാവധിപൻ കേന്ദ്ര ഭാവങ്ങൾ ആയ  1,4,7,10ലോ ത്രികോണ ഭാവങ്ങൾ ആയ 1,5,9 നിന്നാൽ ശുഭകരമായി കാണുന്നു എങ്കിലും ഈ ഗ്രഹങ്ങളുടെ അവസ്ഥ വളരെ പ്രധാനമാണ്.ഈ ഗ്രഹങ്ങൾ, നല്ല അവസ്ഥയിൽ അല്ല എന്ന് കാണുന്നവർ വിഷമിക്കേണ്ട ഈ ഭാവം ഉപചയ ഭാവം ആയതിനാൽ നിങ്ങളുടെ നല്ല പ്ലാനിങ് കൊണ്ട് കാര്യങ്ങളെ കാല ക്രമേണ മെച്ചപ്പെടുത്താൻ കഴിയും എന്ന് വിശ്വസിക്കുക. ഈ ഭാവത്തിലെ വിഷയങ്ങളിൽ നമ്മുടെ തുടർച്ചയായ പരിശ്രമം അത്യാവശ്യം ആണെന്നാണ് അർഥം. 

മുതിർന്ന സഹോദരങ്ങലുമായുള്ള ബന്ധം,സുഹൃത്തുക്കളുമായുള്ള അടുപ്പം, ലാഭം ലെക്ഷ്യമാക്കി ഉള്ള പദ്ധതികൾ ,ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളുടെ രൂപീകരണം , നമ്മുടെ ആഗ്രഹ സാഫല്യം എന്നിവയിൽ തുടർച്ചയായ പരിശ്രമം ആവശ്യമായി വരുന്നു.  പുരോഗമനത്തിന് വേണ്ടി ഉള്ള വളരെ അധികം സാധ്യതകൾ നമ്മുടെ നിരന്തര നിരീക്ഷണത്തിൽ നിന്നും ഉയർന്നു വരാവുന്നതാണ്. 

ഇനി പതിനൊന്നാം ഭാവാധിപൻ ഏതു ഭാവത്തിൽ ആണോ നിൽക്കുന്നത് അല്ലെങ്കിൽ ഏതു ഭാവത്തിന്റെ അധിപൻ ആണോ പതിനൊന്നാം ഭാവത്തിൽ നിൽക്കുന്നത് എന്നാൽ നമ്മുടെ ഭൂരി ഭാഗം സുഹൃത്തുക്കളും അതാതു ഭാവങ്ങൾ സൂചിപ്പിക്കുന്ന മേഖലകളിൽ നിന്നും നമ്മിലേക്ക് എത്തുമെന്നാണ് സാരം. നമ്മുടെ സുഹൃത്തുക്കൾ, അവരുടെ മനോവിചാരം, അവരും നാമും തമ്മിലുള്ള ഒരുമ  എന്നിവയും ഇതേ ഭാവത്തിന്റെ വിശകലനത്തിലൂടെ പഠിക്കാവുന്നതാണ്. വളരെ പെഴ്സണൽ ആയി പറയുകയാണെങ്കിൽ ഒരു വര്ഷം മുഴുവൻ എടുത്താണ് ഞാൻ എന്റെ ചാര്ടിലെ പതിനൊന്നാം ഭാവത്തെ കാര്യങ്ങളെ വശത്താക്കിയത്. അത് പോലെ നിങ്ങൾക്കും ഒറ്റ വായനയിൽ ഈ കാര്യങ്ങൾ  മനസിലാകണംഎന്നില്ല. കാരണം കാലക്രമേണ മനസിലാകുന്ന കാര്യങ്ങൾ ആണല്ലോ ഇവയെല്ലാം.പക്ഷെ ഒന്ന് ട്രാക്ക് ചെയ്തപ്പോൾ പിന്നെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്റെ ജീവിതത്തിൽ വാല്യൂ അഡീഷൻ എന്നത് തീർച്ചയായും എന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്റെ ലോങ്ങ്‌ ടേം സ്വപ്നങ്ങളിൽ അവർക്കുള്ള പങ്കു വളരെ വലുതാണ്‌. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണല്ലോ. 

മെയ്‌ അവസാന ആഴ്ച 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
 ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ ബുധൻ തുടരുന്നു. ധനകാര്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ തുടരുന്നു. പുതിയ ധന സമ്പാദന മാർഗങ്ങൾ, ധന സഹായത്തിനു വേണ്ടി ഉള്ള അപേക്ഷകൾ, നിങ്ങളുടെ മൂല്യ വര്ധനക്കുള്ള ആലോചനകൾ, ജീവിതത്തിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കാനുള്ള ആലോചന, എന്നിവ പ്രതീക്ഷിക്കുക ധൈര്യ൦, ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.   ചെറുയാത്രകള്,   ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന മൂന്നാം ഭാവം   വളരെ അധികം സജീവമാണ്. ഈ ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നത് കൂടാതെ,ഈ ആഴ്ച ന്യൂ മൂൺ കൂടി വന്നെത്തുമ്പോൾ കൂടുതൽ ആശയ  വിനിമയങ്ങൾ നടത്തേണ്ട അവസ്ഥ ഉണ്ടാകും.സഹോദരങ്ങലുമായുള്ളസീരിയസ് ചർച്ചകൾ, മുഷിഞ്ഞുള്ള സംസാരം, തുറന്നു പറച്ചിലുകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക. ആശയ വിനിമയം കൊണ്ടുള്ള ജോലികൾ,ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയ്ക്കുള്ള അവസരങ്ങളും തുടരുന്നു. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ ബുധൻ തുടരുന്നു. പുതിയ ആശയങ്ങൾ ജീവിതത്തിൽ പകർത്താനുള്ള അവസരങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, പുതിയ ബിസ്നസ് ബന്ധങ്ങൾ, സജീവമായി നിൽക്കെണ്ടാതിന്റെ ആവശ്യം മനസിലാകുന്ന പല അവസരങ്ങൾ എന്നിവ അൽപ കാലത്തേക്ക് പ്രതീക്ഷിക്കുക. ഈ അവസരം ശരീരിരിക അസ്വസ്ഥതകളും സാധാരണ ആയിരിക്കും. 

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ  രണ്ടാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. ഈ ഭാവത്തിൽ സൂര്യനും ചൊവ്വയും അൽപ ദിവസങ്ങൾ കൂടി ഉണ്ടാകുന്നതാണ്. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ചിലവുകളെ കുറിച്ചുള്ള ആശങ്ക. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പുതിയ പാർട്ട്‌ ടൈം ജോലി, ബിസിനസ് അവസരങ്ങൾ എന്നിവയെ കുറിച്ചുള്ള ആലോച്ചന, കണക്ക് കൂട്ടലുകൾ എന്നിവ പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
 നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത, എന്നാ  ഒന്നാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ  എത്തുന്നതാണ്. ഈ ഭാവത്തിൽ സൂര്യനുംചൊവ്വയുംഅൽപ ദിവസങ്ങൾ കൂടി ഉണ്ടാകും. ജീവിതത്തിൽ പുതിയ തുടക്കങ്ങൾക്ക് വേണ്ടി കാത്തിരിക്കുക. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും എത്താൻ പോകുന്ന മാറ്റങ്ങൾക്ക് വേണ്ടി സ്വയം തയ്യാറാകുക.ആരോഗ്യം, സൗന്ദര്യം എന്നിവയെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഉണ്ടാകും. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽ ശുക്രൻ അൽപ നാളുകൾ കൂടി ഉണ്ടാകും. പുതിയഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരങ്ങൽ. പുതിയ ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ പ്രതീക്ഷകൾ, പുതിയ മോഹങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അനേക അവസരങ്ങളുമായി ശുക്രൻ ഈ ഭാവത്തിൽ അൽപ ദിവസങ്ങൾ കൂടി ഉണ്ടാകും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്‌ച്ച് ന്യൂ മൂൺ  എത്തുന്നതാണ്. ഈ ഭാവത്തിൽ സൂര്യനും ചൊവ്വയും നേരത്തെ തന്നെ നിൽക്കുന്നു.  ശരീരിരികഅസ്വസ്ഥതകൾ ഈ അവസ്ഥയിൽ സാധാരണ ആയിരിക്കും. പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള ആഗ്രഹം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ചാരിറ്റി പ്രവര്തനങ്ങലോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽബുധൻ നിൽക്കുന്നു. സുഹൃത്തുക്കളുമായുള്ള കൂടുതൽ സമയം,. പുതിയഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരങ്ങൽ. പുതിയ ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ പ്രതീക്ഷകൾ, എന്നിവ പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകളുടെ ആവിഷ്കാരം, അതിനു വേണ്ടി ഉള്ള റിസേർച് എന്നിവയും ഉണ്ടാകും.

ലിയോ:ജൂലായ്‌ 23-ഓഗസ്റ്റ് 22 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽബുധൻ അൽപ നാളുകൾ കൂടി ഉണ്ടാകും . ജോലിയിലെ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, മീഡിയ ഇലെക്ട്രോനിക്സ് എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ ഈ സമയം ഉണ്ടാകാം.അധികാരികളുടെ വക ഉപദേശം, മുതിർന്നവരോടുള്ള കൂടുതൽ ചർച്ചകൾ, പുതിയ ജീവിത മാർഗത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  പതിനൊന്നാംഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും . ഈ ഭാവത്തിൽ ചൊവ്വയും സൂര്യനുംകുറച്ചു ദിവസങ്ങൾ കൂടി ഉണ്ടാകും ലോങ്ങ്‌ ടേം ബന്ധങ്ങളിൽ അല്പം സൂക്ഷിച്ചു നിൽക്കേണ്ടി വന്നേക്കാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ബന്ധങ്ങളിൽ ആശങ്ക. ചിലബന്ധങ്ങളുടെ ആവശ്യകതയെ കുറിച്ചുള്ള വേറിട്ട ആലോചന, പുതിയസുഹൃദ് ബന്ധങ്ങൾ , എന്നിവ പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. ഇതേഭാവത്തിൽ ചൊവ്വയും സൂര്യനും നിൽക്കുന്നു  പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലിയിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ള അനേക അവസരങ്ങൾ, അധികാരികളുടെ ഉപദേശം ലഭിക്കാനുള്ള അവസരം., അവരുടെ മുൻപിൽ നിങ്ങളുടെ കഴിവ് തെളിയിക്കേണ്ട അവസ്ഥ പുതിയ ജോലിയെ കുറിച്ചുള്ള ആലോചന , ജോലി സ്ഥലത്ത് ശാരീരിരിക അധ്വാനം വേണ്ടി വരുന്ന പ്രവർത്തികൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽശുക്രൻ അൽപ ദിവസങ്ങൾ കൂടി ഉണ്ടാകും. ധന കാര്യത്തെ കുറിച്ചുള്ള കൂടുതൽ ആലോചന. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ വൈകാരികബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ലോണുകൾലഭിക്കാനും നൽകാനും ഉള്ള പ്ലാനുകൾ., ടാക്സ് ഇന്ഷുറന്സ് എന്നിവയിൽ നടത്തേണ്ട നീക്കങ്ങലെകുറിച്ചുള്ള ആലോചന, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ശുക്രൻ അൽപ ദിവസങ്ങൾ കൂടി ഉണ്ടാകും. പുതിയപ്രേമ ബന്ധം.,വിവാഹ ബന്ധത്തിലേക്ക് എത്താവുന്ന ബന്ധങ്ങളുടെ തുടക്കം., പുതിയ ബിസിനസ് ബന്ധങ്ങൾ, പുതിയ പല തര൦ ബന്ധങ്ങളിലെക്ക് എത്താവുന്ന നീക്കങ്ങൾ, പുതിയ ജോബ്‌ ഓഫർ എന്നിവയും ഈ സമയം ഉണ്ടാകാം

 ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ  ഈ ആഴ്ച ന്യു മൂൺ എത്തും. ഇതേ ഭാവത്തിൽ സൂര്യൻ, ചൊവ്വ എന്നിവയുംനിൽക്കുന്നു കൂടുതൽ ദൂര യാത്രകൾ. സ്വന്തംവിശ്വാസത്തെ കുറിച്ചുള്ള അഭിമാനം, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന, എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ. വിദേശികലുമായുള്ള സംവാദം, ചാരിറ്റി പ്രവർത്തനത്തെ കുറിച്ചുള്ള ആലോചന. എന്നിവ പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ  എത്തും  ഇതേഭാവത്തിൽ ചൊവ്വയും സൂര്യനുംനിൽക്കുന്നു.ധന കാര്യത്തെ കുറിച്ചുള്ള കൂടുതൽ ആലോചന. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ലോണുകൾലഭിക്കാനും നൽകാനും ഉള്ള പ്ലാനുകൾ., ടാക്സ് ഇന്ഷുറന്സ് എന്നിവയിൽ നടത്തേണ്ട നീക്കങ്ങലെകുറിച്ചുള്ള ആലോചന, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക . ബന്ധങ്ങളുടെതുടർച്ചയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും.
 

 ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം,  സഹ പ്രാവര്ത്ക്ർ,  ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ക്രിയേറ്റീവ് ജോലികളിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, ജോലി സ്ഥലത്തെ നവീകരണം, ആരോഗ്യം സൗന്ദര്യം എന്നിവയെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ സഹപ്രവർത്തകരുമായുള്ള ചർച്ചകൾ., ബാധ്യതകളെ കുറിച്ചുള്ള ആലോചന,. എന്നിവ പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും . ഇതേ ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നു . നിലവി;ൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ചില ബന്ധങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള ആഗ്രഹം., ചില ബന്ധങ്ങളുടെ സ്വീകാര്യതയെ കുറിച്ചുള്ള ആലോചന, പുതിയ തുടക്കങ്ങൾ. ചില ബന്ധ്നഗലെ മെച്ചപ്പെടുത്താനുള്ള ആലോചന, പുതിയ വ്യക്തികളുടെ ആഗമനം എന്നിവ പ്രതീക്ഷിക്കുക. പുതിയ എഗ്രീമെന്റുകൾ കൊണ്ട്രക്ക്ട്ടുകൾ എന്നിവയും ഉണ്ടാകാം. 

 ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ബുധൻ തുടരുന്നു. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ആശയ വിനിമയം, ഇലെക്ട്രോനിക്സ്,  മീഡിയ എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ തുടരുന്നുന്നു . ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ. സഹ പ്രവര്തകരുമായുല്ല ചർച്ചകൾ,.പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ആറാം ഭാവത്തിൽഈ ആഴ്ച ന്യൂ മൂൺ എത്തും ഇതേ ഭാവത്തിൽ ചൊവ്വയുംസൂര്യനും നിൽക്കുന്നു  ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ വിഷയങ്ങൾ കൂടുതൽ പ്രധാനമാണ്. ആരോഗ്യംസൗന്ദര്യം എന്നിവയെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകും..  പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക  ടീം ചർച്ചകൾ, ചെറു പ്രോജക്ക്ട്ടുകളിൽ കൂടുതൽ അധ്വാനം വേണ്ട അവസ്ഥ,ടീം ചർച്ചകളിൽ ഉണ്ടാകുന്ന സംശയ നിവാരണം എന്നിവയും പ്രതീക്ഷിക്കാം. 

നിങ്ങളുടെ നാലാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു മാതാപിതാക്കൾ, സ്വത്ത്‌,  ബന്ധുക്കൾ,  സന്തോഷം,  വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വന്നേക്കാം  . റിയൽഎസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ,വീട് വൃത്തിയാക്കൽ എന്നിവ പ്രതീക്ഷിക്കുക.ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്,  ആശയ വിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില് ശുക്രൻ തുടരുന്നു. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവ ഉണ്ടാകും. സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, കൂടുതൽ നെറ്റ് വർക്കിങ് എന്നിവയും ഉണ്ടാകാം. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച ന്യൂ മൂൺ എത്തും.പ്രേമ ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളെകുറിച്ചുള്ള ആലോചന, സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ആഗ്രഹം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും.

 പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് ശുക്രൻ തുടരുന്നു.ധനകാര്യംമെച്ചപ്പെടുത്താനുള്ള അവസരങ്ങൾ തുടരുന്നു. പുതിയ ധന സമ്പാദന മാർഗങ്ങൾ, ധന സഹായത്തിനു വേണ്ടി ഉള്ള അപേക്ഷകൾ, നിങ്ങളുടെ മൂല്യ വര്ധനക്കുള്ള ആലോചനകൾ, ജീവിതത്തിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കാനുള്ള ആലോചന, എന്നിവ പ്രതീക്ഷിക്കുക അധിക കളവു നിയന്ത്രിക്കേണ്ട അവസ്ഥയുമാണ്.

 നിങ്ങളുടെ നാലാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും ഇതേ ഭാവത്തിൽ ചൊവ്വയും, സൂര്യനും നിൽക്കുന്നുമാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽകൂടുതൽ ശ്രദ്ധ എത്തേണ്ട അവസ്ഥയാണ് റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീടുമായി ബന്ധപ്പെട്ട മറ്റു ജോലികൾ, വെട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയ്ക്കുള്ള സാധ്യതകൾ തുടരുന്നു. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം എന്നിവയ്ക്കുള്ള അവസരങ്ങളും തുടരുന്നതാണ്.

jayashreeforecast@gmail.com