പ്രേമം, കുട്ടികൾ എന്നിവയെ സൂചിപ്പിക്കുന്നത് അഞ്ചാം ഭാവമാണ്.  അതുകൊണ്ട് കുട്ടികൾ, അവരുടെ ജനനം, കുട്ടികളുടെ പ്രകൃതം എന്നിവ അഞ്ചാം ഭാവം നോക്കി ആണ് തീരുമാനിക്കുക. എന്നാൽ കുട്ടികളെ സൂചിപ്പിക്കുന്ന ഗ്രഹം വ്യാഴം ആണ്. അടുത്ത കുറെ ദിവസങ്ങളായി കുട്ടികളുടെ ജനനം താമസിക്കുന്നതുകൊണ്ട് ദുഃഖിക്കുന്നവരുടെ ധാരാളം മെയിലുകൾ വരുന്നു. ബാക്ക് ടു ബാക്ക്. അതുകൊണ്ട് തന്നെ ഇത്തവണ കുട്ടികളെ കുറിച്ച് എഴുതുന്നു. ഇവിടെ പരമ്പരാഗത ജ്യോത്സ്യത്തിൽ പറയുന്ന കാര്യങ്ങളെക്കാൾ എന്റെ വ്യക്തി പരമായ പഠനത്തിൽ നിന്നും കണ്ടെത്തിയ കാര്യങ്ങൾ ആണ് എഴുതുന്നത്. 

വിവാഹം കഴിഞ്ഞിട്ട 3 വർഷമായി പക്ഷെ കുട്ടികൾ ഇല്ല എന്നാ വിഷമവുമായി 2 വര്ഷം മുന്പ് രണ്ടു പേർ എത്തി. പെൺകുട്ടിയുടെ ചാർട്ടിൽ കുട്ടികൾക്ക് ശക്തമായ സാധ്യത കാണുന്നു. എന്നാൽ ആ ഭർത്താവിന്റെ ചാര്ട്ടിലോ നെഗറ്റീവ് സൂചനകളാണ് ലഭിക്കുന്നത്. ഇത് എന്റെ തെറ്റിധാരണ ആണോ അല്ലയോ എന്നുറപ്പിക്കാൻ എന്റെ രണ്ടു സുഹൃത്തുക്കളുടെ  പക്കൽ ചാർട്ടുകൾ ഏൽപ്പിച്ചു. ഈ രണ്ടു ചാർട്ടുകളും ഞാൻ ഒരാഴ്ച എടുത്തു തല പുകച്ചു പഠിച്ചിട്ടും യുവാവിനു ഒരു പിതാവാകാൻ ഉള്ള സാധ്യത കണ്ടതേയില്ല. പക്ഷെ പെൺകുട്ടിയുടെ ചാർട്ടിൽ ശക്തമായ സാധ്യതകളും നിൽക്കുന്നു. ഇവർക്ക് രണ്ടു പേർക്കും 31 വയസു കഴിഞ്ഞിരിക്കുകയും ചെയ്യുന്നു. ചാർട്ട് പഠിക്കാൻ ഏൽപ്പിച്ച രണ്ടു പേരും എന്റെ നിരീക്ഷണം ശരി വച്ചു. യാതൊരു കാരണവശാലും ഈ പുരുഷന് പിതാവാകാൻ കഴിയുകയില്ല. 

ഫെർട്ടിലിറ്റി പരീക്ഷണങ്ങളിൽ പുരുഷന് താല്പര്യമില്ല. നേരെ ചൊവ്വേ ഉള്ള പ്രത്യുല്പാദനം അതാണ്‌ അദ്ധേഹത്തിന്റെ ലക്‌ഷ്യം. കുട്ടികൾ ഇല്ലെങ്കിൽ ഇല്ല അതാണ്‌ അദ്ധേഹത്തിന്റെ പോളിസി . പെൺകുട്ടിക്ക് എന്ത് തര൦ പരീക്ഷണം ആണെങ്കിലും തയ്യാറാണ്. വയസു കടന്നു പോകുന്നതിൽ അവർ നിരാശയും ആണ്. ഭർത്താവിനെ IVF പരീക്ഷണത്തിന് തയ്യ്‌രാക്കണം , അത് പെൺകുട്ടി പറഞ്ഞിട്ട് അദ്ദേഹത്തിന് സമ്മതമല്ല. ഞാൻ അദ്ദേഹതോട് സംസാരിക്കാൻ തുടങ്ങി. ഒരു പുരുഷന് പ്രത്യുല്പാദന ശേഷി ഇല്ല , താങ്കൾ വേറെ വഴി നോക്കണം എന്നാണു കൈമാറാൻ ഉദ്ദേശിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം. കുട്ടികളെ ചൊല്ലി അവർ തമ്മിൽ വഴക്കും പതിവായിരിക്കുന്നു. വളരെ ശ്രദ്ധിച്ചു സംസാരിച്ചില്ലെങ്കിൽ അവരുടെ ബന്ധം തന്നെ വേര്പെടാവുന്ന അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും . ഇങ്ങനത്തെ അവസ്ഥകളിൽ എനിക്കും വളരെ അധികം ടെൻഷൻ ഉണ്ടാകാറുണ്ട്. അതൊരു നല്ല കൗൺസലറുടെ ലെക്ഷണം അല്ല.

അവരുടെ ചാർട്ട് പഠിച്ച കാര്യവും, അതിൽ കണ്ട കാര്യങ്ങളും, ഇദ്ദേഹത്തിനു വേദനിക്കാത്ത രീതിയിൽ അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. " താങ്കളുടെ ചാർട്ടിൽ സാധ്യതകൾ അല്പം പരുങ്ങലിൽ ആണ്. താങ്കൾ ഒരു ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റിനെ കാണാൻ മടിക്കരുത്. താങ്കളുടെ ചാർട്ടിൽ ഉള്ള വസ്തുതകളുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന് ഒരു സ്പെഷ്യാലിസ്ട്ടിനെ പറയാൻ കഴിയൂ. പക്ഷെ നിങ്ങളുടെ രണ്ടു പേരുടെയും ചാർട്ടുകൾ ഒന്നിച്ചു നോക്കിയാൽ താങ്കളുടെ ഭാര്യക്ക് നിശ്ചയമായും സന്താന യോഗം ഉണ്ട്. അവർ വഴി താങ്കൾക്കും അതനുഭവിക്കാൻ കഴിയേണ്ടതാണ് എന്നാണ് എന്റെ മനസ് പറയുന്നത്."  

അപ്പോൾ അദ്ദേഹം പറഞ്ഞു തുടങ്ങി. " ഇപ്പോൾ പറഞ്ഞത് വളരെ കൃത്യമാണ്., ഞാൻ ഒരു സ്പെഷ്യലിസ്റ്റിനെ കണ്ടിരുന്നു. കുഴപ്പം എനിക്കാണ്." ഇദ്ദേഹത്തിനു യാതൊരു കുഴപ്പവും ഇല്ല, സ്പേം കൗണ്ട് നോർമൽ, അവർ തമ്മിൽ വളരെ ആരോഗ്യകരമായിട്ടുള്ള സെക്സ് ലൈഫ് എല്ലാം ഉണ്ട്, പക്ഷെ അദ്ധേഹത്തിന കുട്ടികൾ നാച്ചുറൽ പ്രോസസിലൂടെ ഉണ്ടാവുകയില്ല. അതൊരു പ്രത്യേക്സ് മെഡിക്കൽ അവസ്ഥയാണ് അതിന്റെ പേരെന്താണ് എന്നെനിക്ക് അറിയില്ല. ഒരു 2 മണിക്കൂർ സംസാരത്തിന് ശേഷം ഇദ്ദേഹം IVF ചികിത്സക്ക് തയ്യരാകാം എന്ന് മനസില്ലാ മനസോടെ സമ്മതിച്ചു.

ഒരു പ്രത്യേക സമയം നോക്കി ഈ കലവധിയിലെ ഈ ചികിത്സക്ക് പോകാവൂ എന്ന് ഞാൻ പറഞ്ഞെന്കിലും അതിനു മുൻപേ തന്നെ പെൺകുട്ടി പുഞ്ചിരിച്ചും കൊണ്ട് ഹാജരായി. സന്തോഷ വർത്തമാനം കേട്ട ഞാൻ കോപം കൊണ്ട് വിറച്ചു. ഞാൻ പറഞ്ഞതിനും അപ്പുറം പോയി തീരുമാനം എടുത്ത് എനിക്ക് തീരെ ഇഷ്ടമായില്ല. അവയിലെ റിസ്ക്‌ അത്ര മാത്രം ഉണ്ടെന്നു അറിയാമായിരുന്നു. പക്ഷെ പെൺകുട്ടിക്ക് നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു. എല്ലാം മംഗളമായി അവസാനിക്കുന്നത് വരെ എനിക്ക് ഒരു ടെൻഷൻ ആയിരുന്നു. ഇപ്പോൾ അവർക്ക് ഒരു ആൺ കുട്ടി ഉണ്ട്. ഇനി കൂടുതൽ റിസ്ക്‌ ഏറ്റെടുക്കേണ്ട എന്നുള്ള എന്റെ ഉപദേശം സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. 

അപ്പോൾ ഞാൻ പറഞ്ഞു വന്നത് നിങ്ങളിൽ കുട്ടികൾ ഇല്ലാത്തവർ ആദ്യം പോകേണ്ടത് ഒരു ജ്യോത്സ്യരുടെ അടുത്ത അല്ല എന്നാണ്. മേൽപ്പറഞ്ഞ ദമ്പതികളുടെ ചാർട്ട് നോക്കാൻ ഏൽപിച്ച രണ്ടാമത്തെ സുഹൃത്തുമായി ഞാൻ തെറ്റിപ്പിരിഞ്ഞു. കാരണം, അയാൾ അത് അവതരിപ്പിച്ച രീതി എനിക്ക് ഇഷ്ടമായില്ല. ഒരു കാരണവശാലും ആ യുവാവിനു കുട്ടികൾ ഉണ്ടാവില്ല എന്നും. ഉണ്ടാവണം എങ്കിൽ ചില മന്ത്ര തന്ത്രാദികളിൽ ഏർപ്പെടണം എന്നും , അതിനു വേണ്ടി ചെലവ് ഉണ്ടെന്നും അറിയിച്ചതോടെ ഞാൻ വേറെ വഴി നോക്കിക്കൊള്ളാം എന്നെ രീതിയിൽ ഞാൻ നിന്നു. കഴിഞ്ഞ ദിവസങ്ങളിൽ വന്ന പലരോടും ഞാൻ പ്രത്യേകം ചോദിച്ചു നിങ്ങൾ ഒരു ഡോക്റ്ററെ കണ്ടിരുന്നോ. അതിൽ പലരും ഇല്ല എന്നാണു മറുപടി പറഞ്ഞത്. 

ചിലർക്ക് കുട്ടികൾ താമസിച്ചേ ഉണ്ടാകൂ. അതെപ്പോൾ ആണെന്ന് ചിലപ്പോൾ ജ്യോല്സ്യത്തിനു പറയാൻ കഴിഞ്ഞേക്കും. പക്ഷെ കുട്ടികൾ ഉണ്ടാകുമോ ഇല്ലയോ എന്നതിന് ജ്യോത്സ്യം അവസാന വാക്കായി എടുക്കരുത്. ഞാൻ പറഞ്ഞ കഥ അതിനു നല്ല ഉദാഹരണം ആണ്. ഇത് പോലെ വേറെയും ഉണ്ട്. മെഡിക്കൽ അസ്ട്രോലോജി നിയമങ്ങൾ വച്ച് നോക്കിയാൽ കുട്ടികൾ ഉണ്ടാകാൻ തടസം ഉണ്ടോ എന്ന് സ്പഷ്ടമായി അറിയാൻ കഴിയും. പക്ഷെ ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും കൃത്യമായി പറയാൻ കഴിയില്ല. 

ചിലർക്ക് കുട്ടികൾ വേണം എന്നാ ആഗ്രഹമില്ല. അതില് തെറ്റൊന്നും ഞാൻ കാണുന്നും ഇല്ല. ഇപ്പൊ ഒരു സ്ത്രീ കുട്ടികളും വേണ്ട കല്യാണവും വേണ്ട എന്നാ നിലപാട് സ്വീകരിച്ചാൽ അവരെ ക്രൂശിക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നതും ഇല്ല.

അഞ്ചാം ഭാവം പ്രേമം , സെക്സ്, കുട്ടികൾ എന്നിവയെ സൂചിപ്പിക്കുന്നു. ഈ ഭാവം, വ്യാഴം എന്നിവയെ നോക്കി ആണ് കുട്ടികളെ കുറിച്ച് പഠിക്കുക. അതിന്റെ വിശദാംശങ്ങളിലേക്ക് പോയി ആരെയും ഭയപ്പെടുത്താൻ ഞാൻ താല്പര്യപ്പെടുന്നില്ല. സയൻസ് ആൻഡ്‌ ടെക്നോളജി ഇത്രയും പുരോഗമിച്ച സമയത്ത് കാലത്തിനൊത് നീങ്ങാൻ ശ്രമിക്കുക. ഈ ടെക്നോളജി ഒക്കെ സ്വന്തം ജീവിതത്തിൽ ഉപയോഗിക്കേണ്ട സമയത്ത് ഉപയോഗിക്കാൻ തയ്യാറാകുക.  ഇനി ഇപ്പോൾ എല്ലാ രീതിയും ശ്രമിച്ചു പരാജയപ്പെട്ടവർ ആണെങ്കിൽ പാവപ്പെട്ട ഒരു കുട്ടിയെ എടുത്തു വളർത്തുക. 

ഞാൻ ഇപ്പോൾ എന്റെ ഒൻപതാം ഭാവത്തെ കുറിച്ച് കൂടുതൽ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഭാവം ആണ് നമ്മുടെ പേരക്കുട്ടികളുടെ ഭാവം. ഈ കുട്ടികൾ എങ്ങനെ ആയിരിക്കും, പെൺകുട്ടികൾ എത്ര ആൺകുട്ടികൾ എത്ര, അവർക്ക് എന്ത് പേരിടണം, ഈ കുട്ടികളെ എങ്ങനെ വരുതിയിൽ കൊണ്ട് വരണം,  എന്നൊക്കെയാണ് എന്റെ ആലോചന. വീടിന്റെ നടുമുറ്റത്ത് ഞാൻ ഒരു ബദാം ചെടി നട്ടു  കിളിർപ്പിച്ചു . എട്ടു വിത്തുകൾ നട്ടു എങ്കിലും ഒന്നേ കിളിർത്തു വന്നുള്ളൂ. ഇപ്പോൾ അതൊരു വലിയ മരമായി മാറി മുറ്റം നിറയെ തണലായി. " ഈ മരത്തിൽ ഞാൻ വലിയ ഊഞ്ഞാൽ കെട്ടും. എന്റെ കൊച്ചു മക്കൾക്കായി. അവർ മുറ്റത് ഓടിക്കളിക്കും, ഊഞാലാടും   അത് ഞാൻ വരാന്തയിലെ കസേരയിൽ ഇരുന്നു കാണും " മുറ്റം മൊത്തം ഇല വീണു വൃതികെടായെന്നും മരം പെട്ടന്ന് മുറിക്കണം എന്നും അവകാശപ്പെട്ട പിതാവിനോട് ഞാൻ പറഞ്ഞു. അദ്ദേഹം എന്റെ ആഗ്രഹം കേട്ടാണോ എന്തോ മരം മുറിക്കുന്നതിൽ നിന്നും പിന്മാറി.....പകരം മരത്തിനു താഴെ ഒരു പാഷൻ ഫ്രൂട്ട് ചെടി നടുകയും ആ ചെടി മരത്തിൽ പടർന്നു കയറുകയും ചെയ്തു. തന്റെ മൂന്നാം തലമുറ ഊഞ്ഞാലാടുകയും, ഒപ്പം പാഷൻ ഫ്രൂട്ട് കഴിക്കുകയും ചെയ്യട്ടെ എന്നദ്ദേഹം കരുതിയിട്ടുണ്ടാകും.

ജൂൺ  മൂന്നാം ആഴ്ച 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
 
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന വ്യാഴം നേരെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. വ്യക്തി ബന്ധങ്ങളിലും ബിസിനസ് ബന്ധങ്ങളിലും ഈ നീക്കം വളരെ അധികം മാറ്റങ്ങൾ കൊണ്ട് വരുന്നതായിരിക്കും ബിസിനസ് ബന്ധങ്ങൾ, വിവാഹ ബന്ധം, പ്രേമ ബന്ധം ഇവയിൽ ഏതെങ്കിലും നിങ്ങളുടെ മനസ്സിൽ നിൽക്കുന്നു. ഈ ബന്ധങ്ങളിൽ നിങ്ങൾ പുരോഗമനം ആഗ്രഹിക്കുന്നു. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങള്ക്കായി കരുക്കൾ നീക്കുന്നു. പുതിയ എഗ്രീമെന്റുകൾ, പുതിയ ജോലി ഓഫർ എന്നിവയെകുറിച്ചുള്ള പ്ലാനുകൾ അടുത്ത കുറെ നാളുകൾ വളരെ ശക്തിയായി നിങ്ങളുടെ മനസ്സിൽ ഉണ്ടാകും.

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ  ചൊവ്വ തുടരുന്നു. വീട്, കുടുംബം എന്നിവയിൽ സുപ്രധാന നീക്കങ്ങൾ നടക്കുന്നു. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യതകൾ തുടർന്നു കൊണ്ടേയിരിക്കുന്നു റിയൽ എസ്റ്റേറ്റ്പ്ലാനുകൾ, വീട് മാറ്റം, വീടിനുള്ളിൽ പുതിയ മാറ്റങ്ങൾ എന്നിവ ഇനിയും ഉണ്ടാകും. ദൂര യാത്രകൾ, വീടിനുള്ളിൽ പ്രശ്ന പരിഹാരത്തിന് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന വ്യാഴ൦ നേരെ നീങ്ങി തുടങ്ങിയിരിക്കുന്നു. ഈ നീക്കം നിങ്ങളുടെ ആറാം ഭാവത്തെ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ കൊണ്ട് വരുന്നതാണ്. ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ , പുതിയ ജോലി സ്ഥലം, നിലവിൽ ഉള്ള ഉത്തര വാദിതങ്ങളിൽ പുതിയ നീക്കങ്ങൾ, പുതിയ സഹ പ്രവർത്തകർ, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ നിന്ന് കൂടുതൽ സങ്കീർണമായ ജോലിയിലേക്കുള്ള നീക്കം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ എന്നിവ ഉണ്ടാകും. ആരോഗ്യ കാര്യത്തിലും ശ്രദ്ധ എത്തേണ്ട ആവശ്യം ഉണ്ടാകും, പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ പരീക്ഷിക്കും. അൽപ കാലത്തേക്ക് ഇവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില്   ചൊവ്വ  നീക്കം തുടരുന്നു  ആശയ  വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, ഈ ജോലികളിൽ അൽപ സ്വല്പം തടസങ്ങൾ, അനാവശ്യ സംസാരം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ,  എഴുത്ത് എഡിറ്റിങ് എന്നീ ജോലികളിൽ അധിക അധ്വാനം വേണ്ട അവസ്ഥ,  ജോലി സംബന്ധമായ ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എന്നിവ ഉണ്ടാകാം. ചൊവ്വ തന്റെ നീച രാശിയിലൂടെ നീങ്ങുന്ന അവസ്ഥയിൽ മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ അശ്രദ്ധ ഉണ്ടാകും എന്നാ സൂചനയാണ് ലഭിക്കുന്നത്.

ജമിനി (മെയ് 21 - ജൂൺ 20)
 ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന വ്യാഴം നേരെ നീങ്ങി തുടങ്ങിയിരിക്കുന്നു.  ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കും. ഇത് വരെ തടസപ്പെട്ടു നിന്നിരുന്ന ക്രിയേറ്റീവ് ജോലികൾ, പരിപാടികളിൽ പുരോഗതി ഉണ്ടാകുന്നതായി കാണാൻ കഴിയും. സുഹൃത്തുക്കൾ, സമാന മനസ്കർ എന്നിവരുടെ കൂടെ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം, എന്നിവ പ്രതീക്ഷിക്കുക,. നിങ്ങളുടെ കഴിവുകൾ കൊണ്ട് പുതിയ ഒരു ജോലി ചെയ്യാനുള്ള ആലോചനകൾ തുടരും, ഈ ജോലികൾക്ക് വേണ്ടി വളരെ അധികം പരിശ്രമിക്കാൻ ഉള്ള നല്ല അവസരമാണ്. നിങ്ങളുടെ കഴിവുകളെ പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ നിങ്ങളെ സമീപ ഭാവിയിൽ തന്നെ തേടി എത്തുന്നതാണ്. പുതിയ പ്രേമബന്ധത്തെ കുറിച്ചുള്ള ആലോചന, കുട്ടികൾ  യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊത്ത് സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ. വിനോദ പരിപാടികൾക്ക് വേണ്ടി ഉള്ള ആലോചന എന്നിവാ പ്രതീക്ഷിക്കുക. 

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് ചൊവ്വ നിൽക്കുന്നു. ചൊവ്വ തന്റെ നീച രാശിയിലും ആണ്. അൽപ നാളുകളിലേക്ക് രണ്ടാം ഭാവത്തിലെ വിഷയങ്ങൾ നിങ്ങൾക്ക് അത്ര സുഖകരമായിരിക്കുകയില്ല. അധിക ചെലവ് നിയന്ത്രിക്കാനുള്ള അടിയന്തിര നടപടികൾ വേണ്ടി വരും. ധനകാര്യത്തിൽ സ്ഥിരത വരുത്താൻ വേണ്ടി അക്ഷീണം ശ്രമിക്കേണ്ട സമയമാണ്. പുതിയ ബിസിനസ് , അല്ലെങ്കിൽ പാർട്ട് ടൈം ജോലികൾ എന്നിവയെ കുറിച്ച് ആലോചിക്കുന്ന സമയമാണ്. നിങ്ങളുടെ കഴിവുകളെ കുറിച്ചുള്ള സംശയം സ്വയം തോന്നുകയും ചെയ്യും. ഈ അവസരം നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി നീക്കി വെക്കെണ്ടതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ ചെയ്തു നിന്ന വ്യാഴം നേരെ നീങ്ങി തുടങ്ങിയിരിക്കുന്നു വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരത്തിനുള്ള സമയമായിരിക്കുന്നു വീട് വില്പന, മാറ്റം, വാങ്ങൽ എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകും.വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ആലോചന, ബന്ധു ജനങ്ങലോടുള്ള ഗൗരവമായ ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ  ഒന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ചൊവ്വ ഈ ഭാവത്തിൽ അസ്വസ്ഥനായി നിൽക്കുന്നു. അൽപ നാളുകളിലേക്ക് നിങ്ങളുടെ വ്യക്തി ജീവിതത്തെ  ഒരു പരീക്ഷണം എന്നാ നിലയിൽ കാണേണ്ടതായി വരും, പുതിയ ആലോചനകൾ, വ്യക്തി ജീവിതത്തിൽ പല പുതിയ തുടക്കങ്ങൾ., ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ അധികം വേണ്ട അവസ്ഥ, ജിവിതത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം, ബന്ധങ്ങളിൽ പുതിയ നിലപാടുകൾ എന്നിവ പ്രതീക്ഷിക്കുക.

ലിയോ:ജൂലായ്‌ 23-ഓഗസ്റ്റ് 22 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, . ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര എന്നാ മൂന്നാം ഭാവത്തിൽ  ഇത് വരെ സ്ലോ ഡൗൺ ചെയ്തു നിന്നിരുന്ന വ്യാഴം നേരെ സഞ്ചരിച്ചു തുടങ്ങിരിയിക്കുന്നു. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന, ചെറു യാത്രകൾ, ജോലി സംബന്ധമായ ചെറു കോഴ്സുകൾ , എന്നിവ പ്രതീക്ഷിക്കുക. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള ആലോചന, മീഡിയ സംബന്ധമായ ജോലികൾ, എഴുത്ത് എഡിറ്റിങ് എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും അല്പകാലതെക്ക് ഉണ്ടാകും. സഹോദരങ്ങലോടുള്ള തുറന്ന സംസാരം, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ എന്നിവ അൽപ കാലത്തേക്ക് പ്രതീക്ഷിക്കുക. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഇദ്ദേഹം അൽപ നാൾ ഈ ഭാവത്തിലെ വിഷയങ്ങളെ നിരീക്ഷിക്കും. ഈ ഭാവം നിങ്ങളുടെ മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു. ആൾക്പം സൂക്ഷിച്ചു നീങ്ങേണ്ട പല സാഹചര്യങ്ങളും അധികമായി ഉണ്ടാകുന്ന അവസരമാണ്. ശാരീരിരികമായ അസ്വസ്ഥതകൾ ഉണ്ടാകാം. അവ ചൊവ്വ ഈ രാശിയിൽ നിൽക്കുന്ന അത്രയും നാൾ ഒളിഞ്ഞും തെളിഞ്ഞും നിങ്ങളെ പിന്തുടരും.  സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ഭാവിയെ കുറിചുള്ളാ ആലോചന, പ്രാർത്ഥന ധ്യാനം എന്നിവയ്ക്കുള്ള കൂടുതൽ ശ്രമം, ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ആലോചന, നിഗൂഡ ശാസ്ത്രങ്ങളെ കുറിച്ചുള്ള ആകാംഷ എന്നിവ ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് അൽപ കാലം സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന വ്യാഴം നേരെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ശ്രമിക്കേണ്ട സമയമാണ്. ഈ ശ്രമങ്ങൾ  വിജയത്തിൽ എത്താനുള്ള ശക്തമായ സാധ്യതകൾ നില നിൽക്കുന്നു. പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ശ്രമിക്കാനുള്ള നല്ല അവസരങ്ങൾ നിങ്ങളെ കാത്തു നിൽക്കുന്നു. പുതിയ ബിസിനസ് അവസരങ്ങളെ കുറിച്ചും നിങ്ങൾ ആലോചിചെക്കാം. ഈ അവസരങ്ങലെ കൃത്യമായ പ്ലാനുകളോടെ സമീപിക്കുക. അങ്ങനെ ഉള്ള പ്ലാനുകൾ വിജയിക്കാം. പുതിയ സർട്ടിഫിക്കേഷൻ കോഴ്സുകളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ കഴിവുകളെ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാനുള്ള അവസരങ്ങളുടെ ആഗമനം എന്നിവയും പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു . ചൊവ്വ ഈ രാശിയിൽ തൃപ്തനുമല്ല. നിങ്ങളുടെ കൂട്ടുകെട്ടുകൾ, ലോങ്ങ്‌ ടേം പദ്ധതികൾ എന്നിവയിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ ലോങ്ങ്‌ ടേം പദ്ധതികൾ തീരുമാനിക്കാനുള്ള അവസരം വന്നേക്കാം, ഈ പദ്ധതികളെ കുറിച്ച് റിയലിസ്റ്റിക് ആയിട്ടുള്ള പ്ലാനുകൾ തയ്യാറാക്കുക. നിങ്ങളുടെ ബിസിനസ് പ്ലാനുകൾ പൂർത്തീകരിക്കാൻ നിങ്ങളുടെ കൂട്ടുകെട്ടുകൾ തന്നെ തടസമാകുന്ന അവസ്ഥ ഉണ്ടാകാം. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങൾ , ബിസിനസ് പങ്കാളികൾ എന്നിവരിൽ നിന്ന് ശെരിയായ അടയാളങ്ങൾ തന്നെ ആണ് ലഭിക്കുന്നത് എന്നുറപ്പ് വരുത്തുക. ടീം ചർച്ചകളിൽ നിങ്ങളുടെ ആശയങ്ങളെ അടിചെൽപ്പിക്കാനുള്ള ആഗ്രഹം ഉണ്ടാകും. ഈ നീക്കം നിങ്ങളുടെ പ്ലാനുകൾക്ക് തടസം വരുത്താതെ ശ്രദ്ധിക്കുക. പുതിയ സുഹൃദ് ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ അവസ്ഥകൾ എന്നിവ തീർച്ചയായും ഉണ്ടാകും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം,  ഊര്ജ്ജസ്വലത, എന്നാ  ഒന്നാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന വ്യാഴം നേരെ നീങ്ങി തുടങ്ങിയിരിക്കുന്നു. സ്വന്തം ജീവിതത്തെ കുറിച്ച് വളരെ അധികം പ്രതീക്ഷകൾ ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന, വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ , സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ചൊവ്വ തന്റെ നീച രാശിയിലു ആണ്. ഈ അവസ്ഥയിൽ നിങ്ങളുടെ ജോലി അല്ലെങ്കിൽ ജോലി സ്ഥലം എന്നിവയിൽ അത്ര നിസ്സാരമല്ലാത്ത പല അവസ്ഥകൾ ഉണ്ടാകാം. അധികാരികളുമായുള്ള സീരിയസ് ചർച്ചകൾ, ജോലിയിൽ കൂടുതൽ ഭാരപ്പെട്ട ഉത്തര വാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ബിസിനസ് അവസരത്തെ കുറിച്ചുള്ള പ്ലാനുകൾ, എന്നിവയും ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന വ്യാഴം നേരെ നീങ്ങി തുടങ്ങിയിരിക്കുന്നു. ഈ ഭാവം നിങ്ങളുടെ മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുകയാൽ, ഈ സമ്മർദ്ദങ്ങളെ അടുത്തറിയാനുള്ള അവസരങ്ങൾഅല്പകാലതെക്ക് നിങ്ങളെ തേടി എത്തും. ഈ അനുഭവങ്ങളെ ജീവിതത്തിൽ നിന്ന് നീക്കി കളയേണ്ട അവസരമാണ്. പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ താല്പര്യം ഉണ്ടാകാം. പല വിധത്തിലുള്ള ഹീലിങ് ,നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ താല്പര്യം., ശാരീരിരിക അസ്വസ്ഥകൾ, എന്നിവയും അൽപ കാലം പ്രതീക്ഷിക്കുക. 

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം, നിയമം,  തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ചൊവ്വ തന്റെ നീച രാശിയിലും ആണ്. ദൂര യാത്രകളിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥകൾ ഉണ്ടാകാം. യാത്രകളിൽ ചെറു തടസങ്ങൾ, വാഗ്വാദങ്ങൾ എന്നിവയും പ്രതീക്ഷിക്കുക ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള വിമർശനം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ഈ അവസരങ്ങളെ മെച്ചമായി ഉപയോഗിക്കാനുള്ള ചില്ലറ തടസങ്ങൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന വ്യാഴം നേരെ നീങ്ങി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ലോങ്ങ്‌ ടേം പ്ലാനുകൾ, ലാഭത്തിനു വേണ്ടി ഉള്ള പുതിയ പ്രോജക്ക്ട്ടുകളിൽ ഒരു പുതു ജീവൻ ഉണ്ടാകുന്ന അവസരമാണ്. പുതിയ സുഹ്രദ് ബന്ധങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ പദ്ധതികളുടെ ആവിഷ്കാരം എന്നിവ അൽപ നാളുകലെക്ക് ഉണ്ടാകും., കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാൻ അവസരം, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ അൽപ നാലതെക്ക് ചൊവ്വ ഉണ്ടാകും. എട്ടാം ഭാവത്തിലെ വിഷയങ്ങളെ ഇദ്ദേഹമായിരിക്കും അടുത്ത കുറെ നാളേക്ക് നിരീക്ഷിക്കുക . പല ഒത്തു തീര്പുകളും ധന കാര്യത്തിൽ ആവശ്യമായി വരും. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചർച്ചകൾ, ഈ ചര്കളിലെ ചില വാഗ്വാദങ്ങൾ , ;ലോണുകൾ നേടാനും ലഭിക്കാനും ഉള്ള ചർച്ചകൾ, ടാക്സ് ഇന്ഷുറന്സ് എന്നിവയിലെ പ്രശ്ന പരിഹരതിനുള്ള ശ്രമം, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ച. നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന വ്യാഴം നേരെ നീങ്ങിതുടങ്ങിയിരിക്കുന്നു. ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എത്റെടുക്കെണ്ടാതായി വരാം. പുതിയ ജോലി, പുതിയ ജോലി സ്ഥല൦ , പുതിയ അധികാരികൾ, ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കൽ , ജോലിയെ കുറിച്ചുള്ള പുതിയ ലക്ഷ്യങ്ങൾ, അധികാരികളുടെ വല ഉപദേശം എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഇദ്ദേഹം തന്റെ നീച രാശി ആയ ക്യാൻസ്രിൽ വളരെ അസ്വസ്ഥനാണ്. ബിസിനസ്/ജീവിത പങ്കാളിയോടുള്ള ബന്ധം കർശനമായി നിരീക്ഷിക്കേണ്ടി വരും. പുതിയ പങ്കാളിതത്തെ കുറിച്ചുള്ള ആലോചന, പുതിയ ബിസിനസ് ബന്ധങ്ങളെ കുറിച്ചുള്ള ആലോചന., ചില ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ, നിലവിൽ ഉള്ള എഗ്രീമെന്റുകളിലും കൊന്റ്രാക്ക്ട്ടുകളിലും പുതിയ അവസ്ഥകൾ, അവയെ വേണമോ , വേണ്ടയോ എന്നുള്ള ആലോചനകളും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
 ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന വ്യാഴം നേരെ നീങ്ങി തുടങ്ങിയിരിക്കുന്നു . ദൂര യാത്രകളെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ ഉണ്ടാകും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ താല്പര്യം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംസാരം. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരങ്ങളും  പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ,  ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ  ചൊവ്വ തുടരുന്നു . അടുത്ത കുറെ നാളേക്ക് ഈ ഭാവത്തിലെ വിഷയങ്ങൾ വളരെ പ്രധാനമാകും.  ചൊവ്വ തന്റെ നീച രാശി ആയ ക്യാൻസറിൽ   ആയതിനാൽ  ഈ ഭാവത്തിലെ വിഷയങ്ങളിൽ ശ്രദ്ധ ഉണ്ടാകണം.   അധ്വാനം വളരെ അധികം വേണ്ട ജോലികൾ, കൂടുതൽ ഷോർട്ട് ടേം ജോലികൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ടീം ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ അനാവശ്യ ശക്തി പ്രകടനം,. ആരോഗ്യസംരക്ഷണത്തെ  കുറിച്ചുള്ള പുതിയ പ്ലാനുകൾ എന്നിവ പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നിന്ന വ്യാഴം നേരെ നീങ്ങി തുടങ്ങിയിരിക്കുന്നു . ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകൾ ഉണ്ടാകാം/. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തീരുമാനം, വൈകാരിക് ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ഈ ബന്ധങ്ങളിൽ പുതിയ തീരുമാന്നഗൽ, നിക്ഷേപങ്ങൾ, പുതിയ പാർട്ണർ ഷിപ്പുകൾ എന്നിവയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക

 ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു    ചൊവ്വ തന്റെ നീച രാശിയിൽ ആയതിനാൽ സാവധാനം നീങ്ങേണ്ടാതാണ് . ടീം ചർച്ചകളിൽ നിങ്ങൾ അസ്വസ്ഥനാകുന്ന സാഹചര്യം ഉണ്ടാകാം. നിങ്ങളുടെ സ്വന്തം സംരംഭാങ്ങല്കെ കുറിച്ചുള്ള കൂടുതൽ ആലോചന, ക്രിയേറ്റീവ് ജോലികളിൽ വളരെ അധികം ശ്രദ്ധ വേണ്ടി വരുന്ന അവസരങ്ങൾ, നിങ്ങളുടെ സെൽഫ് പ്രൊമോഷൻ പദ്ധതികളിൽ അല്പം തെറ്റ് പറ്റുന്ന അവസരങ്ങൾ ഉണ്ടാകാം. കുട്ടികൾ യൂത്ത്  ഗ്രൂപ്പുകൾ എന്നിവയിൽ ശ്രദ്ധയോടെ നീങ്ങേണ്ട സാഹചര്യങ്ങൾ എത്താം പുതിയ ഹോബികളെ കുറിച്ചുള്ള ചിന്ത, എന്നിവ പ്രതീക്ഷിക്കുക.

 jayashreeforecast@gmail.com