ൻപതാം ഭാവം നമ്മുടെ ഭാഗ്യത്തിന്റെ ഭാവം ആയി കരുതപ്പെടുന്നു. ഭാഗ്യം മാത്രമല്ല നമ്മുടെ വിശ്വാസം, തത്വ ചിന്ത,  ദൂര ദേശങ്ങൾ, ആരാധനാലയങ്ങൾ,  മത/ഉപരി പഠനം  എന്നിവയും ഈ ഭാവത്തിൽ വരുന്നു. നിങ്ങളുടെ ഏഴാം ഭാവാധിപൻ അതായത് ഭാര്യ/ഭർത്താവ് എന്നിവ സൂചിപ്പിക്കുന്ന ഭാവം ആണ് ഏഴു . ഈ ഭാവത്തെ സൂചിപ്പിക്കുന്ന ഗ്രഹം ഒൻപതാം ഭാവത്തിൽ നിന്നാൽ അത് പ്രേമ വിവാഹത്തിന്റെ സൂചന ആണെന്നാണ്‌ സങ്കൽപം. വിവാഹത്തിന് മുൻപേ നിങ്ങൾ തമ്മിൽ പരിചയപ്പെടാനുള്ള സാധ്യത ശക്തമാണ് എന്നർത്ഥം.ഇവരെ നിങ്ങൾ ആദ്യമായി കാണുമ്പോൾ വിശ്വാസം, തത്വ ചിന്ത,  ദൂര ദേശങ്ങൾ, ആരാധനാലയങ്ങൾ,  മത/ഉപരി പഠനം എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും ആ സ്ഥലത്ത് ഉണ്ടാകണം എന്നാണ്. ചിലപ്പോൾ മത പഠന ക്ലാസിൽ വച്ച് കണ്ട പരിചയമാകാം. ചിലപ്പോൾ ദൂര സ്ഥലത്ത് വച്ച് കണ്ടു കാണാം, ചിലപ്പോൾ ആരാധനാലയത്തിൽ വച്ച് കാണാം, അല്ലെങ്കിൽ ജ്യോത്സ്യം തട്ടിപ്പാണെന്ന് പറയുന്ന ചർച്ചകളിൽ വചായിരിക്കാം. അങ്ങനെ പല പല സൂചനകൾ ഇതിൽ നിന്ന് ലഭിക്കുന്നു. 

ഇതേ പോലെ ഏഴാം ഭാവാധിപൻ ഒൻപതിൽ നിൽക്കുന്ന പെൺകുട്ടിയോട് ഒരിക്കൽ ഞാൻ ചോദിച്ചു. "ഭർത്താവിനെ ആദ്യം കണ്ടത് കോളേജിൽ വച്ചാണോ" 

കുട്ടി

"അല്ല"

ഞാൻ

" പിന്നെ അദ്ധേഹത്തെ കണ്ടപ്പോൾ അടുത്ത പള്ളിയോ, മോസ്കോ, അമ്പലമോ ഉണ്ടായിരുന്നോ ?" 

കുട്ടി

"ഉവ്വ്. ഞാൻ അമ്പലത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ ചേട്ടൻ വെളിയിൽ ബൈക്കിൽ ചാരി നിൽക്കുകയായിരുന്നു "

" ഓഹോ ആ നില്പ് അങ്ങ് ഇഷ്ടപ്പെട്ടു പോയല്ലേ"

കുട്ടി

"അതെ" 

ഈ ഭാവം മതം, ഭക്തി, തത്വ ചിന്ത എന്നിവയോടുള്ള നമ്മുടെ മനോഭാവത്തെ കാണിക്കുന്നു. ഈ ഭാവം നോക്കി ആണ് ഗുരുക്കൾ, പിതാവ്, അധികാരികൾ എന്നിവരോടുള്ള നമ്മുടെ നയം എന്തായിരിക്കും എന്ന് മനസിലാക്കുക. ഈ ഭാവത്തെ ഭാഗ്യ ഭാവം എന്ന് വിളിക്കും. അടുത്ത ജന്മത്തിലെ ജീവിതത്തിനു വേണ്ടി നാം എത്ര പുണ്യം, സമ്പത്ത് എന്നിവ സൂക്ഷിച്ചു വെക്കുന്നു എന്നതും ഈ ഭാവത്തിൽ നിന്നും മനസിലാക്കാൻ കഴിയും. 

ഈ ഭാവത്തിന്റെ സുഖകരമായ അവസ്ഥ നമ്മുടെ ജീവിതം എത്ര സുഖകരമായ നിലയിൽ നീങ്ങുന്നു എന്ന് സൂചിപ്പിക്കുന്നു. നമ്മുടെ ലഗ്നാധിപനെ അനുസരിച്ച് ഈ ഭാവം ഭരിക്കുന്ന ഗ്രഹങ്ങളിൽ മാറ്റം വരുമെന്ന അറിയാമല്ലോ.പൊതുവേ നെഗറ്റീവ് എന്ന് പേര് കേൾപ്പിച്ച ശനി, ചൊവ്വ, സൂര്യൻ, രാഹു, കേതു എന്നിവ  ഈഭാവത്തിൽ വന്നാൽ  പൊതുവേ പരമ്പരാഗത വിശ്വാസികൾ നിങ്ങളെ ഒരു റിബൽ ആയി കാണും എന്നാണു. ഈ ഭാവം അച്ചടക്കം നിയമതോടുള്ള വിധേയത്വം എന്നിവയുടെത് ആകുന്നു. ഉദാഹരണത്തിന് നിങ്ങൾAഎന്നാ മതത്തിൽ പെട്ട വ്യക്തികൾ ആണ് നിങ്ങളുടെ മാതാ പിതാക്കൾ, എന്ന് വെക്കുക. നിങ്ങളുടെ ഒൻപതാം ഭാവത്തിൽ മേൽപ്പറഞ്ഞ ഗ്രഹങ്ങളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ ഒന്നിൽ കൂടുതലോ നിൽക്കുന്നു എന്ന് വെക്കുക. നിങ്ങളുടെ ചാർട്ട് നോക്കുന്നതു ഞാൻ ആണെങ്കിൽ ആദ്യ ചോദ്യം ഉപരി പഠനത്തിൽ തടസം നേരിട്ടിട്ടുണ്ടോ എന്നാകും. അതിനർത്ഥം ഉപരി പഠനം ഇല്ല എന്നല്ല , ഈ പഠനത്തിൽ നിന്ന് നല്ല ഫലം ലഭിക്കണം എങ്കിൽസാധാരണ പരിശ്രമം പോര എന്നാണു. ഇനി നിങ്ങളുടെ വിശ്വാസം, നിങ്ങൾ ജനിച്ച മതത്തിനോടുള്ള നിങ്ങളുടെ സമീപനം , ആ മതത്തിൽ ഉറച്ചു വിശ്വസിക്കുന്ന വ്യക്തികൾക്ക് ഒരു പ്രഹേളിക ആയി മാറാനുള്ള സാധ്യതകൾ വളരെ അധികമാണ്.

നിങ്ങളുടെ ഒൻപതാം ഭാവം ഭരിക്കുന്ന ഗ്രഹം, ആഗ്രഹം നിൽക്കുന്ന നക്ഷത്രം. ആ നക്ഷത്രത്തിന്റെ അധിപൻ നിൽക്കുന്ന ഭാവം അവസ്ഥ എന്നിവയിൽ നിങ്ങളിലെ മിതവാദിയെയോ, തീവ്ര വാദിയെയോ കണ്ടെത്താൻ കഴിയുന്നതാണ് . നിങ്ങളിൽ ഒരു ഘർ വാപ്സിക്ക് ഒരു സ്കോപ് ഉണ്ടോ എന്നുള്ളതും വളരെ നിസ്സാരമായി കണ്ടു പിടിക്കാൻ കഴിയും. 

ഘർ വാപ്സി, സമാധാന പരമായ മതം മാറ്റം, പരിശുദ്ധ കൊലപാതകങ്ങൾ , ഭക്ഷണ സാധനങ്ങൾ നൽകി ഉള്ള മതം മാറ്റം , സാത്താൻ സേവ, എന്നിവയിൽ പ്രകടനം കാഴ്ച വെയ്ക്കാൻ താല്പര്യം ഉള്ളവർ, ബാഹ്യ ജീവിതത്തിൽ മതേതരൻ, എന്നാൽ ആന്തരികമായി തീവ്രവാദി എന്നിവരുടെ എല്ലാം ഒൻപതാം ഭാവം വളരെ പ്രത്യേകത ഉള്ളതായിരിക്കും.സർവ യഹൂദ വിശ്വാസികളെയും ഇല്ലാതാക്കാൻ ആഗ്രഹിച്ച ഹിറ്റ്ലരിന്റെ ഒൻപതാം ഭാവത്തിൽ രാഹു ആയിരുന്നു എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. പകൽ യുക്തിവാദി എന്നാൽ രാത്രി ഈശ്വര വാദി, കടുത്ത നിരീശ്വര വാദി എന്നിവരുടേയും ഒൻപതാം ഭാവം അത്ര സുഖകരമായ അവസ്ഥയിൽ ആയിരിക്കുകയില്ല. എന്നാൽ മതം ഏതായാലും കുഴപ്പമില്ല നാട്ടുകാർ നന്നായാൽ മതി എന്നാ ആറ്റിറ്റ്യൂട് ഉള്ളവർക്കും, എല്ലാ മതങ്ങളിലും എന്തോ പോയിന്റ് ഉണ്ടെന്നു വിശ്വസിക്കുന്നവർക്കും വളരെ മിതവാദി ആയ വ്യക്തികൾക്കും ഒൻപതാം ഭാവത്തിൽ മൃദുലമായ ഗ്രഹങ്ങളോ , അല്ലെങ്കിൽഅവയുടെ ദ്രിഷ്ടികളോകാണാതിരിക്കുകയില്ല. 

A മതത്തിൽ പെട്ടവന് Bമതത്തിനെ കുറിച്ചോ C മതത്തിനെ കുറിച്ചോ വലിയധാരണ ഉള്ളതായി തോന്നിയിട്ടില്ല.രണ്ടുമാസം മുന്പ് B മതത്തിന്റെഅടിസ്ഥാന തത്വങ്ങളെ കുറിച്ച് പഠിക്കാൻ ഞാൻ ഒരു ക്ലാസിൽ ജോയിൻ ചെയ്തു. അതിനു മുന്പ് C മതത്തിനെ കുറിച്ച്പഠിപ്പിക്കുന്ന ആളോട് കുറെ നാളുകൾ സംസാരിക്കുകയും ചെയ്തു. അങ്ങനെ കുറച്ച ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി A  B  Cഎന്നിവർക്ക് എതിർ കക്ഷിയുടെ തത്വങ്ങളെ കുറിച്ച് ധാരണ ഒന്നുമില്ല. അവനനവന്റെ  പുസ്തകങ്ങൾ എല്ലാം കമ്പ്ലീറ്റ് ആണെന്ന് അവർആണയിടുകയും ചെയ്യുന്നു. 

അപ്പോൾ, അടിസ്ഥാന പരമായി എല്ലാവരുടെയും വിശ്വാസം, മതത്തോടുള്ള സമീപനം വേറെ വേറെ ആയതു കൊണ്ട് മതം, വിശ്വാസം എന്നീ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിയാൽ ഒരു നിഗമനത്തിലും എത്താൻ പറ്റാത്ത അവസ്ഥ ഉണ്ടാകാം. മതം, ദൈവ വിശ്വാസം ഇവ രണ്ടും ഇല്ലെങ്കിലും മനുഷ്യന് ജീവിക്കാം എന്നുള്ളതാണ് സത്യം. പക്ഷെ ഇപ്പൊ പലരും ദൈവത്തിന്റെ ഏജൻസി എടുത്തിരിക്കുന്നതുകൊണ്ട് സമാധാന പരമായ ജീവിതം ആർക്കും ഇല്ലാതായി . 

ജൂൺ നാലാം ആഴ്ച

 എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവം ഇപ്പോൾ വളരെ പ്രധാനമാണ്. ഈ പ്രാധാന്യം ഈ ആഴ്ചയിൽ വളരെ അധികം വർധിക്കും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, അസുഖകരമായ അവസരങ്ങളും പ്രതീക്ഷിക്കാം. ബന്ധുജനങ്ങളെ കുറിച്ചുള്ള വിവിധ വാർത്തകൾ , ബന്ധു ജന സമാഗമം, ബന്ധുക്കലോടുള്ള ചർച്ചകൾ, വീട്ടിൽനിന്നുള്ള യാത്രകൾ, അങ്ങനെ കുടുംബവുമായി ബന്ധപ്പെട്ട അനേക വിഷയങ്ങളിൽ നിങ്ങൾ സമയം ചിലവഴിക്കും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്,  ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ അധിക സമയം ചിലവഴിക്കുന്നു. ഈ ആഴ്ച മുതൽ ഈ ഭാവത്തിന്റെ പ്രാധാന്യം വര്ധിക്കുന്നതാണ് കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങലോടുള്ള സംവാദം, അവരെ സഹായിക്കാനുള്ള അവസരങ്ങൾ, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ , പരീക്ഷകൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ,  എന്നിവ പ്രതീക്ഷിക്കുക. സുഖകരമായ ജോലികൾ  ആശയവിനിമയം എന്നിവയിൽ തീർച്ചയായും തടസങ്ങൾ പ്രതീക്ഷിക്കുക

ജമിനി (മെയ് 21 - ജൂൺ 20)
 

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവ൦ ഈ അവസരം വളരെ അധികം പ്രാധാന്യം ഉണ്ടാകും. ധന പരമായ നീക്കങ്ങളിൽ ശ്രദ്ധ വേണ്ടി വരും; അധിക ചെലവിനുള്ള അനേക അവസരങ്ങൾ ഉണ്ടാകാം. പുതിയ ഫിനാൻഷ്യൽ പ്ലാനിങ് നടത്തേണ്ട അവസരമാണ്നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള പ്രോഗ്രാമുകളിൽ ചേരാനുള്ള അവസരം ലഭിക്കാം. പുതിയകോഴ്സുകൾ, പുതിയ സ്കൂളുകളിൽ ചേരാനുള്ള അവസരങ്ങൾ, ധന സഹായം ലഭിക്കാനുള്ള സാധ്യത, എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവoവളരെ പ്രധാനമാണ്. നിങ്ങളുടെ വ്യക്തി ജീവിതത്തിൽ വളരെ ചിന്തിച്ചു നീങ്ങേണ്ട അനവധി അവസരങ്ങൾ നേരത്തെ തന്നെ നില നിൽക്കുന്നു. പുതിയ തുടക്കങ്ങൾ , പുതിയ വെളിപാടുകൾ എന്നിവ യഥേഷ്ടം ഉണ്ടാകും. ബന്ധങ്ങളിൽ പുതിയ നിലപാടുകൾ, ചില ബന്ധങ്ങളെ ഉപേക്ഷിക്കുന്ന സാഹചര്യം ആരോഗ്യം സൗന്ദര്യം എന്നിവയിൽ കൂടുതൽ ശ്രദ്ധ, പുതിയ എഗ്രീമെന്റുകൾ കൊന്റ്രാക്ക്ടുകൾ എന്നിവയും ഉണ്ടാകാവുന്ന അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ:ജൂലായ്‌ 23-ഓഗസ്റ്റ് 22 

 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങളുടെ ശ്രദ്ധ നേരത്തെ തന്നെ നിൽക്കുന്നു. ഈ ആഴ്ചയോടെ ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധയോടെ നീങ്ങേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥകൾ ഈ അവസരം സാധാരണ ആയിരിക്കും. ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, മാനസിക സമ്മർദ്ദങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള കൂടുതൽ താല്പര്യം, എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവം വളരെ അധികം പ്രാധാന്യം അർഹിക്കുന്നു. ഈ ഭാവത്തിൽ പല മാറ്റങ്ങളും നടക്കുന്നു. ഈ ആഴ്ച മുതൽ ഈ ഭാവത്തിലെ വിഷയങ്ങൾ കൂടുതൽ സജീവമാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ ഉണ്ടാകും. നിലവിലുൽ ബന്ധങ്ങളിൽ മാറ്റങ്ങളും ഉണ്ടാകാം. കുട്ടികൾ,യൂത്ത് ഗ്രൂപുകളിൽ നിന്ന് കൂടുതൽ അവസരങ്ങളും പ്രതീക്ഷിക്കുക. ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ആലോചന, ടീം ചർച്ചകൾ, മുതിർന്ന സഹോദരങ്ങലോടുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ , സമൂഹതിലെ  വില, ഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ അല്പകാലമായി വളരെ അധികം നീക്കങ്ങൾ നടക്കുന്നു. ഈ നീക്കങ്ങളുടെ പ്രാധാന്യം ഈ ആഴ്ച മുതൽ കൂടുതൽ ഗൗരവതരമാകുന്നതാണ്. ജോലി സ്ഥലത്ത് കൂടുതൽ ഉത്തര വാദിതങ്ങൾ എത്റെടുക്കെണ്ടാതായി വരും. പുതിയ ജോലികൾ പല രൂപത്തിലും നിങ്ങളെ തേടി എത്തുന്നതാണ്. ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികളും ഈ കൂട്ടത്തിൽ ഉണ്ടാകും. അധികാരികളുടെ ഉപദേശം , അവരെ നയിക്കേണ്ട അവസരങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന , ജോലിയിൽ പുതിയ അവസ്ഥകൾ, ആശയവിനിമ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എന്നിവ ഉണ്ടാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകുന്നതാണ്. ഈ വിഷയങ്ങളിൽ നേരത്തെ തന്നെ വളരെ അധികം നീക്കങ്ങൾ നടക്കുന്നു . ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ഈ യാത്രകളിൽ നേരിട്ടേക്കാവുന്ന ചെറു തടസങ്ങൾ, യാത്രകളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസ്ഥ എന്നിവ പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, പഠനം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള വേറിട്ട കാഴ്ചപ്പടുകൾ വെളിപ്പെടുത്താനുള്ള അവസരങ്ങൾ , നിയമവുമായുള്ള നേർക്കാഴ്ച എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങൾ അൽപ കാലമായി വളരെ സജീവമാണ്. ഈ പ്രാധാന്യം ഈ ആഴ്ച മുതൽ വളരെ അധികം ആയിരിക്കുകയും ചെയ്യും. ഈ ഭാവം മാനസിക സ്മ്മ്ർദ്ട്ങ്ങളുടെതും കൂടി ആയതിനാൽ, അൽപ കാലം മൗനമായി നിൽക്കേണ്ട അനവധി അവസരങ്ങൾ ഉണ്ടാകാം. അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളുടെ  പുരോഗതിയെ കുറിച്ചുള്ള ആലോചന,ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ ഉള്ള പ്രശ്ന പരിഹാരം, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ആലോചന, നിക്ഷേപങ്ങൾ മറ്റു ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ അൽപ നാളുകളായി വളരെ അധികം നീക്കങ്ങൾ സംഭവിക്കുന്നു . ഈ പ്രാധാന്യം അടുത്ത ആഴ്ച മുതൽ വര്ധിക്കുന്നതാണ് ബന്ധങ്ങൾ അവയിലെ നിങ്ങളുടെ നിലപാടുകൾ എന്നിവയെ കുറിച്ച് ആഴത്തിൽ ആലോചിക്കേണ്ടി വരും. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുതെണ്ടാതിന്റെ ആവശ്യകത മനസിലാകുന്ന അവസരങ്ങൾ, പുതിയ കൊന്റ്രാക്ക്ടുകൾ പുതിയ എഗ്രീമെന്റുകൾ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിലെ വിഷയങ്ങൾ അൽപ കാലമായി വളരെ സജീവമാണ്. ഈ ആഴ്ച മുതൽ ഈ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കുന്നതായിരിക്കും പല തരത്തിലുള്ള ബാധ്യതകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും. ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക എന്നിവയും പ്രതീക്ഷിക്കുക. 

 പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവം ഇപ്പോൾ തന്നെ വളരെ സജീവമാണ്. ഈ ആഴ്ച മുതൽ ഈ ഭാവത്തിലെ വിഷയങ്ങളിൽ ആയിരിക്കും നിങ്ങളുടെ കൂടുതൽ ശ്രദ്ധ . പുതിയ സംരംഭങ്ങളെ കുറിച്ചുള്ള കടുത്ത പ്ലാനിങ്ങുകൾ, സെൽഫ് പ്രൊമോഷന് വേണ്ടി ഉള്ള പദ്ധതികൾ തയ്യാറാക്കൽ,. പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള പദ്ധതികൾ, പുതിയ ഹോബികൾ ഏറ്റെടുക്കൽ;, കൂടുതൽ നെറ്റ് വർക്കിങ്, എന്നിവ ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കുകയും ചെയ്യും.

 jayashreeforecast@gmail.com