- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽ വാസ യോഗം (ബന്ധന യോഗം), കണ്ടക ശനി എന്നിവ: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
കാരാഗ്രഹത്തിൽ അടക്കപ്പെടാനുള്ള യോഗത്തെ ബന്ധന യോഗം എന്നാണു പറയുക. സ്വർണത്തിന്റെ കൂട്ടിൽ അകപ്പെട്ടാലും ബന്ധനം , ബന്ധനം തന്നെയാണ്. ഒന്നാം ഭാവധിപനും ആറാം ഭാവത്തിന്റെ അധിപനും മറ്റു ചില നെഗറ്റീവ് ഗ്രഹങ്ങളുമായി ചില ഭാവങ്ങളിൽ ഒന്നിച്ചു നിന്നാൽ അത് ബന്ധന യോഗമായി കാണണം എന്നാണു വയ്പ്. അത് പോലെ ജയിൽ ജീവിതത്തെ സൂചിപ്പിക്കുന്ന പല പല കോമ്പിനേഷനുകളും ഉണ്ട്. എന്നാൽ പന്ത്രണ്ടാം ഭാവത്തെ ഒറ്റപെടൽ , വേദന, ഏകാന്തത, ജയിൽ, ജയിൽ വാസം എന്നിവയുടെ ഭാവമായി കാണുന്നു. ഈ ഭാവത്തിലെ ചില പ്രത്യേക അവസ്ഥകൾ ജയിൽ വാസത്തെ സൂചിപ്പിക്കുന്നു. വിദേശത്ത ജയിൽ വാസം അനുഭവിക്കാനുള്ള അവസരത്തെ പ്രധാനമായും നോക്കുന്നത് പന്ത്രണ്ടാം ഭാവത്തിലൂടെ ആണ്. പക്ഷെ ആ യോഗം തിരിച്ചറിയാൻ വളരെ പ്രയാസമാണ്. ചിലരുടെ ക്രൂരതക്ക് വിധേയരായ വ്യക്തിയെ കുറിച്ച് വേദന ഉണ്ട്. ഇപ്പോൾ ജയിലിൽ അടക്കപ്പെട്ട നടനെ ഓർത്തുo വിഷമം ഉണ്ട്. അദ്ധേഹത്തിന്റെ ഒരു സിനിമ പോലും വിടാതെ കണ്ടിട്ടുള്ളവരാണ് ഞാനും എന്റെ കുടുംബവും. പിക്നിക്കിനു പോകും പോലെയാണ് അദ്ധേഹത്തിന്റെ സിനിമകൾ കാണാൻ
കാരാഗ്രഹത്തിൽ അടക്കപ്പെടാനുള്ള യോഗത്തെ ബന്ധന യോഗം എന്നാണു പറയുക. സ്വർണത്തിന്റെ കൂട്ടിൽ അകപ്പെട്ടാലും ബന്ധനം , ബന്ധനം തന്നെയാണ്. ഒന്നാം ഭാവധിപനും ആറാം ഭാവത്തിന്റെ അധിപനും മറ്റു ചില നെഗറ്റീവ് ഗ്രഹങ്ങളുമായി ചില ഭാവങ്ങളിൽ ഒന്നിച്ചു നിന്നാൽ അത് ബന്ധന യോഗമായി കാണണം എന്നാണു വയ്പ്. അത് പോലെ ജയിൽ ജീവിതത്തെ സൂചിപ്പിക്കുന്ന പല പല കോമ്പിനേഷനുകളും ഉണ്ട്.
എന്നാൽ പന്ത്രണ്ടാം ഭാവത്തെ ഒറ്റപെടൽ , വേദന, ഏകാന്തത, ജയിൽ, ജയിൽ വാസം എന്നിവയുടെ ഭാവമായി കാണുന്നു. ഈ ഭാവത്തിലെ ചില പ്രത്യേക അവസ്ഥകൾ ജയിൽ വാസത്തെ സൂചിപ്പിക്കുന്നു. വിദേശത്ത ജയിൽ വാസം അനുഭവിക്കാനുള്ള അവസരത്തെ പ്രധാനമായും നോക്കുന്നത് പന്ത്രണ്ടാം ഭാവത്തിലൂടെ ആണ്. പക്ഷെ ആ യോഗം തിരിച്ചറിയാൻ വളരെ പ്രയാസമാണ്.
ചിലരുടെ ക്രൂരതക്ക് വിധേയരായ വ്യക്തിയെ കുറിച്ച് വേദന ഉണ്ട്. ഇപ്പോൾ ജയിലിൽ അടക്കപ്പെട്ട നടനെ ഓർത്തുo വിഷമം ഉണ്ട്. അദ്ധേഹത്തിന്റെ ഒരു സിനിമ പോലും വിടാതെ കണ്ടിട്ടുള്ളവരാണ് ഞാനും എന്റെ കുടുംബവും. പിക്നിക്കിനു പോകും പോലെയാണ് അദ്ധേഹത്തിന്റെ സിനിമകൾ കാണാൻ പോയിരുന്നത്. വേറൊരു നടന്റെയും സിനിമകൾ ഇത്ര ആവേശത്തോടെ ഞങ്ങൾ കണ്ടിരുന്നില്ല. പൊതു അഭിപ്രായം എന്തായിരുന്നാലും , എല്ലാ സിനിമയും കണ്ടു. ചിരിച്ചു കയ്യടിച്ചു. അദ്ധേഹത്തിന്റെ സിനിമകൾക്കായി കാത്തിരുന്നു. രണ്ടും മൂന്നും തവണ പൊയ് ക്കണ്ട ചില സിനിമകൾ ഉണ്ട്.അദ്ദേഹംപൊലീസ് വാനിൽ ഇരിക്കുന്നത് കണ്ടു എന്റെ മകൾസങ്കടം സഹിക്കാനായില്ല . ഒരു വിദഗ്ദനായ കള്ളനായി അദ്ദേഹംഅഭിനയിക്കുന്ന സിനിമ കുട്ടി അമ്പതിലേറെ തവണ എങ്കിലും കണ്ടിട്ടുണ്ടാവണം.
കണ്ടക ശനി എത്തുന്നത്, ശനി ട്രാൻസിറ്റിൽ 1,4,7,10 എന്നീ ഭാവങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ്. ശനി ഒരു രാശിയിലൂടെ ഏതാണ്ട്രണ്ടര വര്ഷം സഞ്ചരിക്കും. അതായാത് ഒരു രാശി കടക്കാൻ ശനിക്ക് രണ്ടര വര്ഷം വേണ്ടി വരും. സൂര്യൻ മുപ്പത് ദിവസം, ബുധൻ ഏതാണ്ട് പതിനഞ്ചു ദിവസം, ചന്ദ്രൻ ഏതാണ്ട് രണ്ടര ദിവസം. ഇങ്ങനെ ആണ് കണക്ക്. ഒരേ രാശിയിൽ ദീർഘ നാൾ സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെആസമയത്താണ് നമ്മുടെ ജീവിതത്തിൽ തീവ്രമായ മാറ്റങ്ങൾക്ക് ഉള്ള സമയമായി എന്ന് സൂചിപ്പിക്കുക. ശനി1,4,7,10 എന്നീ ഭാവങ്ങളിൽ കൂടി നീങ്ങുന്ന അവസരം നമുക്ക് കണ്ടക ശനി ആയിരിക്കും. ഈ ഭാവങ്ങൾ കേന്ദ്ര ഭാവങ്ങൾ എന്ന് അറിയപ്പെടുന്നു.
ഒന്നാം ഭാവം നമ്മുടെ വ്യക്തിത്വം, അഭിലാഷം, ആരോഗ്യം, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത
4: മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, സമാധാനം, മാതൃ രാജ്യം, സിംഹാസനം
7: വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്
10: ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ
ഈ നാല് ഭാവങ്ങൾ ജീവിതത്തിലെ പരമ പ്രധാനങ്ങളായ വിഷയങ്ങളെ സൂചിപ്പിക്കുന്നു. ഒരു വ്യക്തിയുടെ കേന്ദ്ര ഭാവങ്ങൾ ശക്തി ഉള്ളതായിരിക്കണം അങ്ങനെ എങ്കിൽ അയാൾക്ക് ഏതാണ്ട് എല്ലാ സുഖ സൗകര്യങ്ങളും ലഭിക്കും എന്നാണു.
ഈ നാല് ഭാവങ്ങളിലൂടെ ശനി ട്രാന്സിട്റ്റ് ചെയ്യുന്ന അവസ്ഥയിൽ അയാളുടെ ജീവിതത്തിന്റെ അടിത്തറ ഒന്ന് കൂടി ഇളക്കി പണിയാനുള്ള സമയം സമാഗതമായി എന്നർത്ഥം. നാം എന്തിൻ മേൽ നമ്മുടെ ജീവിതം പടുതുയര്തിയിരിക്കുന്നു എന്നുള്ള വ്യക്തമായ തെളിവുകളോടെ പ്രപഞ്ചം നമ്മെ വരവേൽക്കും. ഇവയെഏതു രീതിയിൽ മുന്നോട്ട് കൊണ്ട് പോകണം എന്ന് നമുക്ക് തന്നെ പിന്നെയും തീരുമാനിക്കാം.
പക്ഷെ ഈ നാല് ഭാവങ്ങളിൽ ഏതു ഭാവത്തിലൂടെ ആണോ ശനി നീങ്ങുക ആ രണ്ടര വര്ഷം അൽപ സ്വല്പം വിഷമതകൾ നമുക്ക് ഉണ്ടാകുന്നതാണ്. സർവ പി ആർ തന്ത്രവും പാളിപ്പോകും. അതുകൊണ്ട് അല്പം അട്ജ്സ്റ്റ് ചെയ്തു നിൽക്കുകയാവും നല്ലത്.
ഈ നടൻ നിരപരാധിത്വം തെളിയിച്ചു പുറത്ത് വരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ പ്രിയപ്പെട്ട നടനാണ്. പക്ഷെ ആ പി ആർ തന്ത്രം ഇദ്ദേഹത്തിന്റെ ശത്രുക്കളുടെതാണോ എന്ന് പോലും തോന്നിപ്പോകും.. യൂ ട്യൂബിൽ പെട്ടന്നു സപ്പോർട്ട് വീഡിയോകൾ കണ്ടപ്പോൾ തന്നെ ഇദ്ദേഹത്തെ പിന്നെയും കുഴപ്പത്തിൽ ചാടിക്കാൻ ഉള്ള പ്രവർത്തി അല്ലെ എന്നും തോന്നിപ്പോയി. സാമാന്യ ബുദ്ധി ഉള്ള ആരും ഇങ്ങനെ ചെയ്യില്ലല്ലോ. ഇനി ആരും പരസ്യ പ്രസ്താവന ഇറക്കാതിരുന്നാൽ അദ്ദേഹത്തിന് കൊള്ളാം. എല്ലാം സമയത്തിന് വിട്ടു കൊടുക്കുകയാവും ബുദ്ധി.
പക്ഷെ അടുത്ത കുറെ നാളുകളിൽ path breaking ആയ നിരവധി മാറ്റങ്ങൾ പലരുടെയും ജീവിതത്തിൽ സംഭവിക്കും എന്ന് പ്രതീക്ഷിക്കാം. ആമണ്ടൻ പി ആർ തന്ത്രം ഒരുക്കിയ വ്യക്തിയോട് ഒരേ ഒരു കാര്യം മാത്രം ചോദിച്ചോട്ടെ. കണ്ടക ശനിക്കെന്തു സോഷ്യൽ മീഡിയ ? Destiny will chart its own course.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവം ഇനി കുറെ നാൾ വളരെ അധികം പ്രാധാന്യം നേടും. സൂര്യനും ചൊവ്വയും ഈ ഭാവത്തിൽ അൽപ നാൾ ഉണ്ടായിരിക്കും. പുതിയ ടീം ജോലികൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ചെയ്യേണ്ട പുതിയ ജോലികൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരങ്ങൾ,സ്വതം കഴിവുകളെ വെളിപ്പെടുത്താനുള്ള കൂടുതൽ അവസരങ്ങൾ. , പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പമുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവം അൽപ നാളേക്ക് വളരെ അധികം പ്രാധാന്യം നേടും. സൂര്യൻ ചൊവ്വ എന്നിവ ഈ ഭാവതിലേക്ക് ഈ ആഴ്ച നീങ്ങുന്നതാണ്. ബന്ധുക്കളോടുള്ള കൂടുതൽ സംവാദം, ബന്ധു ജനങ്ങളെ കുറിച്ചുള്ള പുതിയ വാർത്തകൾ കേൾക്കാനുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ,വീട് മാറ്റം, റീ പെയരിങ്, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങളാണ്.
ജമിനി (മെയ് 21 - ജൂൺ 20)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യനും ചൊവ്വയും എത്തും. എഴുത്ത്, എഡിറ്റിങ് എന്നാ വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക. പഠനം, പരീക്ഷ എന്നിവയും ഉണ്ടാകാം.ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, കൂടുതൽ ആശയ വിനിമയങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ട്ടലുകൾ,ഇലെക്ട്രോനിക്സ് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം എന്നിവ ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാ൦ ഭാവതിലെക്ക് ഈ ആഴ്ച സൂര്യനും, ചൊവ്വയും എത്തും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, രണ്ടാം ജോലിയെ കുറിച്ചുള്ള ആലോചന,പഠനം, നിങ്ങളുടെ മൂല്യ വര്ധനയ്ക്കാലുള്ള പ്ലാനുകൾ, എന്നിവപ്രതീക്ഷിക്കുക.ലോണുകൾ ലഭിക്കാനുള്ള അവസരം, ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ച എന്നിവയും ഉണ്ടാകാം.
ലിയോ:ജൂലായ് 23-ഓഗസ്റ്റ് 22
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യനും ചൊവ്വയും എത്തും. ജീവിതത്തിൽ പുതിയ മാറ്റങ്ങൾ, പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തികളുടെ ആഗമനം, ആരോഗ്യതെകുരിച്ചുള്ള കൂടുതൽ ശ്രദ്ധ, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക .ഈ നീക്കം നിങ്ങളുടെ ഏഴാം ഭാവത്തെയും ബാധിക്കും.വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിളെ വിഷയങ്ങളിലും മാറ്റങ്ങൾ ഉണ്ടാകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളിൽ അൽപ നാൾ വളരെ അധികം ശ്രദ്ധ ഉണ്ടാകും., ധനസ്ഥിതിയെകുരിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള ആലോചന, പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള താല്പര്യം. ഏകാന്തനായി തീരാനുള്ള ആഗ്രഹം. ഭാവിയെ കുറിച്ചുള്ള റിസേർച് എന്നിവയും ഉണ്ടാകും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവതിലെക്ക് സൂര്യനും ചൊവ്വയും ഈ ആഴ്ച എത്തുന്നതാണ്.ലോങ്ങ് ടേം ബന്ധങ്ങലിൽ തിരുത്തലുകൾ ഉണ്ടാകാം.പുതിയ ലോങ്ങ് ടേം പദ്ധതികൾ പുതിയ ബിസിനസ് പ്ലാനുകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ ചില ബന്ധങ്ങളിൽ നിന്നുള്ള മാറ്റ൦ കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവതിലെക്ക് ഈ ആഴ്ച സൂര്യനും ചൊവ്വയും എത്തുന്നതാണ്.പുതിയ ജോലിയെ കുറിച്ചുള്ള പരിശ്രമം,, അതിനു വേണ്ടി ഉള്ള പ്ലാനുകൾ, ജോലിയെ കുറിച്ചുള്ള ചില പ്രത്യേക കണക്ക് കൂട്ടലുകൾ, ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസ്ഥ, അധികാരികലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവ ഉണ്ടാകാം കൂടുതൽ ശ്രമകരമായ ജോലികൾ എന്നിവ പ്രതീക്ഷിക്കുക.
സാജിട്ടെരിയാസ്: നവംബർ 22 _ഡിസംബർ 21
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനംഎന്നാഒൻപതാംഭാവത്തിൽ ഈ ആഴ്ച സൂര്യനും ചൊവ്വയും എത്തും. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ നിന്നുള്ള ജോലികളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. പുതിയ പ്രോജക്ക്ട്ടുകൾ ഈ മേഖലയിൽ നിന്ന് തന്നെ വന്നേക്കാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, അവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ പ്രോജക്ക്ട്ടുകൾ, വിദേശ യാത്രകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച, ഉപരി പഠനം , റിസേർച്ച് എന്നിവയ്ക്കുള്ള അവസരങ്ങൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകാം.
കേപ്രികോൺ: ഡിസംബർ 21 – ജാനുവരി 19
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽസൂര്യനും ചൊവ്വയും ഈ ആഴ്ച എത്തുന്നതാണ്. .ബന്ധങ്ങൾ, സാമ്പത്തിക ഭാരങ്ങൾ എന്നിവയെ കുറിച്ചുള്ള ആശങ്ക ഉണ്ടാകാം. സാമ്പത്തികഭാരങ്ങളെ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ പ്രതീക്ഷിക്കുക ബിസിനസ്/ജീവിത പങ്കാളിയുമായുള്ള പ്രശ്നങ്ങളെ വൈകാരികമായി നേരിടും.. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ആഗ്രഹം. നിക്ഷേപങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരങ്ങളും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാംഭാവത്തിൽഈ ആഴ്ച സൂര്യനും ചൊവ്വയും എത്തും . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം,ചില ബന്ധങ്ങളിലെ പരിവർത്തനം,. പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ, വിവഹ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ, പുതിയകൊന്റ്രാക്ക്ടുകൾ ലഭിക്കാനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽസൂര്യനും ചൊവ്വയും ഈ ആഴ്ച എത്തുന്നതാണ് . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ,ഇവകൂടുതൽ ഷോർട്ട് ടേം പ്ർജക്ക്ടുകൾ ആയിരിക്കും,ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ,, സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലത്തെ നവീകരണം, പുതിയ ഡയറ്റ് , ആരോഗ്യ ക്രമം എന്നിവ പരീക്ഷിക്കാനുള്ള ശ്രമങ്ങൾ എന്നിവയും ഉണ്ടാകാം.
jayashreeforecast@gmail.com