എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ഏഴാം തീയതി ചന്ദ്ര ഗ്രഹണം . നിലവിൽ ഉള്ള സുഹൃത് ബന്ധങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക . പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ ഉണ്ടാകാം. പുതിയ സുഹൃദ് ബന്ധങ്ങൾ നിങ്ങളെ തേടി എത്താം. ലോങ്ങ് ടെം പ്രോജെക്ട്കട്ടുകളെ കുറിച്ചുള്ള പ്ലാനിങ്ങുകൾ പ്രതീക്ഷിക്കാം. ഈ അവസരം നിങ്ങളുടെ മോഹങ്ങളെയും പ്രതീക്ഷകളെയും കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ , പുതിയ തീരുമാനങ്ങൾ എന്നിവയുടേത് ആയിരിക്കും.

പന്ത്രണ്ടാം തീയതി മുതൽ നിങ്ങളുടെ ആറാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. ബാധ്യതകള്, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കള്,വളര്ത്തു മൃഗങ്ങള്എന്നാ ആറാം ഭാവത്തിലെ വിഷയങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമായി വരുന്ന അവസരമാണ്. ബൈഡൻ ആശയ വിനിമയങ്ങൾ, യാത്രകൾ, ടെക്‌നോളജി എന്നിവയെ സൂചിപ്പിക്കുന്നു. ഈ മേഖലയിൽ നിന്നുള്ള ജോലികളിൽ അശ്രദ്ധ ഉണ്ടാവാം., റീ വർക്ക് ധാരാളമായി ചെയ്യേണ്ട സാദ്യതകളും ഉണ്ടാകും. സഹ പ്രവർത്തകരോടുള്ള ചർച്ചകളിൽ മിതത്വം ഉണ്ടാകേണ്ടതാണ്. നിങ്ങൾ കൈ മാറുന്ന സന്ദേശങ്ങൾ ശരി തന്നെയാണ് എന്ന് ഉറപ്പ് വരുത്തുക; ചെറു പ്രോജെക്ട്കട്ടുകളിൽ കൂടുതൽ സമയം ചിലവഴിക്കും. ആശയ വിനിമയം, ടെക്‌നോളജി , ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ ധാരാളമായി ഉണ്ടാകും. ഈ അവസരം പുതിയ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുവാൻ അത്ര നല്ലതല്ല. നേരത്തെ ശ്രമിച്ചു പരാജയപ്പെട്ട പരീക്ഷ യ്ക്ക് ഒന്ന് കൂടി ശ്രമിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും., നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകും. പുതിയ ആരോഗ്യ ക്രമത്തെ കുറിച്ചുള്ള റിസേർച് പ്രതീക്ഷിക്കുക.

ഈ മാസം മുഴുവൻ നിങ്ങളുടെ അഞ്ചാം ഭാവം വളരെ പ്രാധാന്യം നേടും. 5 ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ വളരെ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. പുതിയ ബിസിനസ് പ്രൊജക്ക്ടുകൾക്ക് തുടക്കo കുറിക്കാനുള്ള സാധ്യത പ്രതീക്ഷിക്കുക. തീം ചർച്ചകൾ, സമാന മനസ്‌കരുടെ ഒപ്പമുള്ള ജോലികൾ, ക്രൊയേറ്റിവ് കഴിവുകൾ കൊണ്ടുള്ള അനവധി പരീക്ഷണമാണ്, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, സ്വന്തം കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള ശ്രമ0 എന്നിവ ഉണ്ടാകും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവവും, മാതാ പിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവവും തമ്മിലുള്ള ബാലൻസിങ്ങിനു വേണ്ടി ആയിരിക്കും ഈ മാസം നിങ്ങളുടെ കൂടുതൽ ശ്രമങ്ങൾ . ഏഴാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ ശക്തമായ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ജോലിയിലെ പുതിയ സാധ്യതകളെ ആണ് ഇത് സൂച്ചിപ്പിക്കുന്നത് . ചില ജോലികളിൽ പൂർത്തീകരണം സംഭവിക്കും. ജോലി സ്ഥലത്തു പല കാരണങ്ങളാൽ നിങ്ങളുടെ പ്രാധാന്യം വർധിക്കാൻ. ഈ കാരണങ്ങൾ നേരെ ഉള്ളതായാൽ കൂടുതൽ നന്നായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ജോലി ഒരു പുതിയ ദിശയിലേക്ക് നീങ്ങുന്നതായി നിങ്ങൾക്ക് തോന്നാം. നിങ്ങളുടെ അധികാരികൾ പുതിയ സന്ദേശങ്ങൾ കൈമാറും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ അഭിലാഷങ്ങൾ എന്നിവയ്ക്കുള്ള സമയമാണ് ഇത്.

പന്ത്രണ്ടാം തീയതി ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്യും. ഈ നീക്കാം ഏതാണ്ട് ഒരു മാസം ഉണ്ടായിരിക്കും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്ന വിഷയങ്ങളിൽ ഈ സ്ലോ ഡൗൺ നീക്ക0 മാറ്റങ്ങൾ കൊണ്ട് വന്നേക്കാം . നിങ്ങളുടെ പ്രേമ ബന്ധങ്ങളിൽ ആഴത്തിലുള്ള വിശകലനം വേണ്ടി വരും. ചില ബന്ധങ്ങൾ വേണമോ എന്നുള്ള ആലോചന തന്നെ വന്നു കൂടായ്കയില്ല. ഈ അവസരം കടുത്ത തീരുമാനങ്ങൾ എടുക്കാൻ ഉള്ളതല്ല. ഭൂതകാലത്തെ കുറിച്ചുള്ള ഓര്മപ്പെടുത്തലുകളും പ്രതീക്ഷിക്കുക. നിങ്ങളുടെ സ്വന്തം സംരംഭങ്ങളി;ൽ റീ വർക്ക് ആവശ്യമായി വന്നേക്കാം. ക്രിയേറ്റിവ് കഴിവുകൾ കൊണ്ടുള്ള ജോലികളിൽ പരിപൂര്ണത കൊണ്ട് വരാൻ നിങ്ങൾ അല്പം കഷ്ടപ്പെടേണ്ടി വരുമെന്ന് സാരം.

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവ0 അതിന്റെ പൂർണ ശക്തിയിൽ ഈ മാസം മുഴുവൻ നിങ്ങളെ പിന്തുടരും., ഈ ഭാവത്തിൽ സൂര്യനും ചൊവ്വയും നിൽക്കുന്നത് കൂടാതെ ശക്തമായ സൂര്യ ഗ്രഹണം കൂടി ഉണ്ടാകും. വീടിന്റെ പുരോഗതിക്ക് വേണ്ടി ഉള്ള ശ്രമങ്ങളിൽ നിങ്ങൾ വളരെ അധികം ശ്രദ്ധിക്കേണ്ടി വരും. റീ പെയറിങ്, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വൃത്തിയാക്കൽ, പെയിന്റിങ്, അങ്ങനെ വീടിനു വേണ്ടി ഉള്ള പല ജോലികൾ പ്രതീക്ഷിക്കുക, ബന്ധു ജന സമാഗമം., കുടുംബ യോഗങ്ങൾ, ബന്ധുക്കളോടുള്ള സീരിയസ് ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ അങ്ങനെ പല വിധ കാര്യങ്ങൾക്കായി ഇപ്പോഴേ തന്നെ തയ്യാറെടുക്കുക.

ജമിനി (മെയ് 21 - ജൂൺ 20)

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിൽ ഏഴാം തീയതി ശക്തമായ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ഈ ഭാവം ആത്മീയതയുടേതാണ്. തീര്ഥാടനം , ആത്മീയ ക്‌ളാസുകൾ എന്നിവയ്ക്കുള്ള അവസരം ഉണ്ടാകും. ആത്മീയത , തത്വ ചിന്ത എന്നിവയെ കുറിച്ച് കൂടുതൽ മനസിലാക്കാനുള്ള തീവ്രമായ ആഗ്രഹം ഉണ്ടാകാം. ദൂര യാത്രകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, തയ്യാറെടുപ്പുകൾ , എഴുത്തു , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ, നിയമവുമായുള്ള നേർക്കാഴ്ച, വിദേശത്തു നിന്നുള്ള വ്യക്തികളുമായുള്ള അടുത്ത ബന്ധം എന്നിവയും ഉണ്ടാകും.

പന്ത്രണ്ടാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ യാത്ര തുടങ്ങും. മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ അല്പം സങ്കീർണമായ അവസരങ്ങൾ അവസ്ഥകൾ കൊണ്ട് വന്നേക്കാം. റോയൽ എസ്റ്റേറ്റ് ഡീലുകൾ, അല്ലെങ്കിൽ വീടിനോട് ബന്ധപ്പെട്ട പുതിയ ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. റീപെയറിങ്, മോടി [പിടിപ്പിക്കൽ എന്നിവ കൃത്യമായ കണക്ക് കൂട്ടലുകളോട് കൂടി ആയിരിക്കും നല്ലത്. മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരോടുള്ള ആശയ വിനിമയത്തിൽ അപാകതകൾ വന്നു ചേരാതെ ശ്രദ്ധിക്കേണ്ട സമയമാണ്. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകും.

ഈ മാസം മുഴുവനും ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ വളരെ അധികം ശ്രദ്ധ ഉണ്ടാകും. സൂര്യനും ചൊവ്വയും ഈ ഭാവത്തിൽ നിൽക്കുന്നു മാത്രമല്ല ഈ ഭാവത്തിൽ വളരെ ശക്തമായ സൂര്യ ഗ്രഹണവും ഉണ്ടാകും, എഴുത് , എഡിറ്റിങ് എന്നീ കഴിവുകൾ കൊണ്ട് കൂടുതൽ ജോലികൾ ചെയ്യേണ്ടി വരും., ഈ ഭാവം ചെറു ജോലികളുടേതാണ്. ചെറു യാത്രകൾ, ചെറു ലേഖനങ്ങൾ എഴുതൽ , നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവ യഥേഷ്ടം ഉണ്ടാകാം. ആശയ വിനിമയങ്ങൾ കൊണ്ടുള്ള കൂടുതൽ ജോലികൾ, ടെക്നോളജി, അല്ലെങ്കിൽ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങൾ, സഹോദരങ്ങളുമായുള്ള സംവാദം എന്നിവ പ്രതീക്ഷിക്കുക . ഈ ഭാവം മൾട്ടി ടാസ്‌ക്കിങ് രീതിയിൽ ചെയ്യേണ്ട ജോലികളുടേതാണ്. അതിനാൽ, ശാരീരിരിക അസ്വസ്ഥതകളും സാധാരണ ആയിരിക്കും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള് എന്ന എട്ടാം ഭാവത്തിൽ ഏഴാം തീയതി വളരെ ശക്തമായ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ഈ ഭാവം പരിവർത്തനങ്ങളുടേതാണ്. ബന്ധങ്ങളെ കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാകും. ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ലോണുകൾ കുറിച്ചുള്ള പ്ലാനുകൾ, ധന സഹായ0 നൽകാനുള്ള പരിശ്രമം, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ആലോചന, എന്നിവ ഉണ്ടാകും.

ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ ബുധൻ പന്ത്രണ്ടാം തീയതി മുതൽ സ്ലോ ഡൗൺ തുടങ്ങും. ബുധൻ ആശയ വിനിമയങ്ങൾ സൂചിപ്പിക്കുന്നതിനാൽ അൽപ കാലo നിങ്ങളുടെ ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. എഴുത്തു , എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള ജോലികളിൽ റീ വർക്ക് ആവശ്യമായി വന്നേക്കാം. ചെറു യാത്രകളിൽ ഈ അവസ്ഥയിൽ തടസങ്ങൾ വളരെ സാധാരണ ആയിരിക്കും. നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് പരിശോധന ആവശ്യമായി വരും. ടെക്നോളജി സംബന്ധമായ എല്ലാ വിഷയങ്ങളിന്മേലും ശ്രദ്ധ ആവശ്യമാകും. പഠനം , നേരത്തെ ശ്രമിച്ചു പരാജയപ്പെട്ട പരീക്ഷകൾ എന്നിവയിൽ ഒന്ന് കൂടി ശ്രമിക്കുവാൻ അനുയോജ്യമായ അവസരമാണ്

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ സൂര്യനും ചൊവ്വയും തുടരുന്നു. വളരെ ശക്തമായ സൂര്യഗ്രഹണം ഉണ്ടാകും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും. പുതിയ ബിസിനസ് പ്രോജെക്ട്കട്ടുകളെ കുറിച്ചുള്ള ചർച്ചകൾ നടത്തും. ഈ ഭാവം നിങ്ങളുടെ മൂല്യത്തെ സൂചിപ്പിക്കുന്നു. അല്പം സെന്‌സിറ്റിവ് ആയ സമയത്തിലൂടെയാണ് ഇപ്പോൾ നിങ്ങൾ സഞ്ചരിക്കുന്നത് . അധിക ചെലവ് നിയന്ത്രിക്കാനുള്ള നല്ല ശ്രമം ആവശ്യമായി വരും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തിൽ ഏഴാം തീയതി ചന്ദ്രഗ്രഹണം ഉണ്ടാകും. ബിസിനസ് /ജീവിത പങ്കാളിയുമായുള്ള ബന്ധം ആഴ്ചത്തെ വിശകലനം ചെയ്യേണ്ടി വരും. നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമം ശക്തമായി തന്നെ നടത്തും. ചില ബന്ധങ്ങളിൽ ചില ശക്തമായ തീരുമാനങ്ങളും എടുത്തേക്കാം. പുതിയ ബന്ധങ്ങളിൽ എത്താനുള്ള അവസരവും ഇത് തന്നെ ആയിരിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു . ഈ അവസരം പൂർത്തീകരണങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങൾ അധികമായി നിങ്ങളെ തേടി എത്തും. ബന്ധങ്ങളുടെ പുരോഗമനത്തെ കുറിച്ചുള്ള ചർച്ചകൾ കൂടുതലായും പ്രതീക്ഷിക്കുക.

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ ബുധൻ പന്ത്രണ്ടാം തീയതി മുതൽ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നതാണ്. സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ വഴിതെറ്റാതെ സൂക്ഷിക്കേണ്ട സമയമാണ് . ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. സാമ്പത്തിക പ്ലാനിങ്ങുകൾ നല്ല റിസേർച്ചുകൾക്ക് ശേഷം മാത്രമേ പാടുള്ളു. പുതിയ ബിസിനസ് പ്രോജെക്ട്കട്ടുകളെ കുറിച്ചുള്ള ചർച്ചകളെ ക്കാൾ , നേരത്തെ പ്ലാൻ ചെയ്തവയിൽ ശ്രദ്ധ വയ്ക്കുന്നതായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ സാധാരണ ആയിരിക്കും.

നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ സൂര്യനും ചൊവ്വയും തുടരുന്നു. ഈ ഭാവത്തിലെ വിഷയങ്ങളിൽ ഈ മാസം മുഴുവൻ വളരെ പ്രാധാന്യം ഉണ്ടാകുന്നതാണ്. ഈ ഭാവത്തിൽ ശക്തമായ സൂര്യ ഗ്രഹണവും ഉണ്ടാകും. വ്യക്തി ജീവിതത്തിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ശെരിയാണോ എന്ന് ഉറപ്പിക്കേണ്ടതാണ്. ഒന്നാം ഭാവത്തിലൂടെ ഏതു ഗ്രഹങ്ങൾ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം എന്നിവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും, വൈകാരികമായ പപല നീക്കങ്ങളും നടത്തും. പക്ഷെ ഇവയെല്ലാം ശരിയായ ഫലം കൊണ്ട് വരുമോ എന്നുള്ളത് സംശയമാണ്. ഇത് തീർച്ചയായും അല്പം സങ്കീർണമായ സമയമാണ്. ജീവിതത്തെ പുതിയ ഒരു ദിശയിലേക്ക് കൊണ്ട് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ചിന്തകൾ അധികമായി ഈ അവസരം പ്രതീക്ഷിക്കുക

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ഏഴാം തീയതി വളരെ ശക്തമായ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ആരോഗ്യം, പല തരത്തിൽ ഉള്ള ബാധ്യതകൾ എന്നിവയായിരിക്കും ഈ അവസ്ഥയിൽ പ്രാധാന്യം നേടുക. ആരോഗ്യം വളരെ ശ്രദ്ധ നേടും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ആവശ്യമാകാം. നിങ്ങളുടെ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഈ ബാധ്യതകളെ കുറയ്ക്കുവാനുള്ള ശ്രമങ്ങൾ, പല തരം പ്ലാനുകളെ കുറിച്ചുള്ള വിശകലനം എന്നിവ പ്രതീക്ഷിക്കാം. ജോലി സ്ഥലത്തെ പൂര്തീകരണങ്ങൾ ആണ് മറ്റൊരു പ്രാധാന വിഷയം. ചില പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം ഉണ്ടാകും. പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത, സഹ പ്രവർത്തകരുടെ വേറിട്ട കാഴ്ച പാടുകൾ , അവരുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആകാംഷ എന്നിവ പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി മുതൽ നിങ്ങളുടെ ഒന്നാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുന്നതാണ്. നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്ന വിഷയങ്ങളിൽ വളരെ അധികം ആലോചന അൽപ നാളുകൾ വേണ്ടി വരും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. ഈ ഗ്രഹ0 സ്ലോ ഡൗൺ അവസ്ഥയിൽ ആയിരിക്കുന്ന സമയം നാം നടത്തുന്ന ആശയ വിനിമയങ്ങൾ , നാം എടുക്കുന്ന തീരുമാനങ്ങൾ ശെരിയായ ദിശയിൽ ആണെന്ന് ഉറപ്പ് വരുത്തുക. പുതിയ തീരുമാനങ്ങളിൽ ചിലപ്പോൾ വഴി തെറ്റിയേക്കാം. ഏതു ഗ്രഹാം ഒന്നാം ഭാവത്തിലൂടെ നീങ്ങിയാലും ആരോഗ്യ പ്രശനങ്ങൾ സാധാരണ ആയിരിക്കും., ഭൂതകാലത്തെ കുറിച്ചുള്ള ചിന്തകൾ, അവയെ കുറിച്ചുള്ള കടുത്ത ഓർമ്മപ്പെടുത്തലുകൾ, ബന്ധങ്ങളിൽ കൂടുതൽ വിശകലനം ആവശ്യമായ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ മാസം മുഴുവനും വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. സൂര്യനും ചൊവ്വയും ഈ ഭാവത്തിൽ നിൽക്കുന്നു. മാത്രമല്ല ഇതേ ഭാവത്തിൽ തന്നെ വളരെ ശക്തമായ സൂര്യഗ്രഹണവും ഉണ്ടാകും. ഈ ഭാവവും മാനസിക സമ്മർദ്ദങ്ങളുടേതാണ്. കഴിഞ്ഞ കുറെ നാളുകൾ ആയി അല്പം സുഖകരമാലാത്ത അനുഭവങ്ങളിലൂടെ ആണല്ലോ നാം കടന്നു പോകുന്നത്. ഈ അവസരം അല്പം മൗനമായി നിൽക്കേണ്ട അവസരമാണ്. ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, സാമ്പത്തിക ബാദ്യതയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവിയെ കുറിച്ചുള്ള റിസേർച്, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള കൂടുതൽ താല്പര്യം എന്നിവ ഉണ്ടാകും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ ഏഴാം തീയതി വളരെ ശക്തമായ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ക്രിയേറ്റിവ് ജോലികളിൽ ഉള്ള പൂർത്തീകരണമാണ് പ്രാധാനമായും സംഭവിക്കുക, തീം ജോലികളിൽ വളരെ അധികം സമയം ചിലവഴിക്കേണ്ടി വരും. നിങ്ങളുടെ കഴിവുകളെ മെച്ചമായി അവതരിപ്പിക്കാനുള്ള അവസരങ്ങൾ ലാഭിക്കാം. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, യൂത് ഗ്രൂപ്പുകൾ കുട്ടികൾ എന്നിവരുടെ ഒപ്പമുള്ള ജോലികൾ, വിനോദ പരിപാടികളെ കുറിച്ചുള്ള നിങ്ങളുടെ പ്രത്യേക കാഴ്ചപ്പാടുകൾ, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രേഎം ബന്ധത്തിൽ സ്വീകരിക്കുന്ന വേറിട്ട നിലപാടുകൾ എന്നിവ ഉണ്ടാകും. പുതിയ ഹോബികൾ ഏറ്റെടുക്കാനും, ഈ ഹോബികൾ ഒരു വരുമാന മാർഗം എന്ന നിലയിൽ കൊണ്ട് വരാനും ഉള്ള ശ്രമവും ഉണ്ടാകും.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ പന്ത്രണ്ടാം തീയതി മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. ബുധൻ ആശയ വിനിമയങ്ങൾ സൂചിപ്പിക്കുന്നു. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടേതാണ് എന്ന് ഓര്മ വേണം. ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനിങ്, കൂടുതൽ റിസേർച് ആവശ്യമായ ജോലികൾ, എന്നിവ ഉണ്ടാകും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ , പ്രാർത്ഥന, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിന്റെ പ്രാധാന്യം ഈ മാസം മുഴുവൻ ഉണ്ടായിരിക്കും. സൂര്യനും, ചൊവ്വയും ഈ ഭാവത്തിൽ നിൽക്കുന്നു . കൂടാതെ വളരെ ശക്തമായ സൂര്യഗ്രഹണം ഈ ഭാവത്തിലെ വിഷയങ്ങളിൽ ഉള്ള പ്രാധാന്യത്തെ എടുത്തു കാട്ടുന്നു . പുതിയ ഗ്രൂപുകളിൽ ചേരാനുള്ള സമയം, നിലവിൽ ഉള്ള ബന്ധങ്ങളിലെ ആശങ്ക ചില ബന്ധങ്ങളെ വേണമോ എന്ന ആലോചന , എന്നിവ ഉണ്ടാകും. ടീമ് ജോലികളിൽ വളരെ അധികം ശ്‌റദ്ധിക്കേണ്ട അവസരങ്ങൾ വന്നെത്താം. പുതിയ ലോങ്ങ് ടെം ജോലികൾക്ക് രൂപം കൊടുക്കും. സമാന മനസ്‌കരുടെ ഒപ്പമുള്ള പ്രവർത്തനങ്ങൾ ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ വളരെ അധികം ശ്രദ്ധ വേണ്ടി വരും. ഏഴാം തീയതി ഈ ഭാവത്തിൽ ശക്തമായ ചന്ദ്ര ഗ്രഹണം ഉണ്ടാകും. കുടുംബത്തിൽ പല തരത്തിലുള്ള പ്രശ്‌ന പരിഹാര ശ്രമങ്ങൾ വേണ്ടി വരും. മാതാ പിതാക്കലോടുള്ള വൈകാരികമായ ആശയ വിനിമയം, പല പ്രശ്‌നങ്ങലുടെയും അവസാനതിലെക്കെതുന്ന നിമിഷങ്ങൾ ഉണ്ടാകും. ബന്ധു ജനങ്ങളെ സന്ദർശിക്കാനുള്ള സാധ്യത, കുടുംബ യോഗങ്ങൾ, പൂർവികരെ സ്മരിക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പല തരത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീ ലുകൾ, വീടുമാറ്റം, റീ പെയരിങ്, മോടി പിടിപ്പിക്കൽ , വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഉണ്ടാകാം.

പന്ത്രണ്ടാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ഭൂതകാലത്തിന്റെ ആവർത്തനം പ്രതീക്ഷിക്കുക. പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം ഉണ്ടാകും. നേരത്തെ ശ്രമിച്ചു പരാജയപ്പെട്ട ലോങ്ങ് ടേം സംരംഭങ്ങളെ കുറിച്ച് പുതിയ പ്ലാനുകൾ കൊണ്ട് വരും. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളെ വേണമോ എന്നുള്ള ആലോചനകൾ, ഈ ആശങ്ക ലോങ്ങ് ടേം പ്രോജക്ക്ട്ടുകളെ കുറിച്ചും ഉണ്ടാകാം. ഈ ജോലികളിൽ നിങ്ങൾ നടത്തുന്ന ആശയ വിനിമയം കൃത്യമാണ് എന്ന് രണ്ടാമത് ഉറപ്പ് വരുത്തേണ്ടി വരും. പുതിയ ബിസിനസ് പ്ലാനുകലെക്കാൾ നിലവിൽ ഉള്ള ജോലികളിൽ പൂർണത വരുത്താൻ ശ്രമിക്കുകയാണ് നല്ലത്.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ മാസം മുഴുവനും വളരെ അധികം പ്രാധാന്യം ഉണ്ടാകുന്നതാണ് . സൂര്യനും ചൊവ്വയും ഈ ഭാവത്തിൽ നിൽക്കുന്നു. മാത്രമല്ല ഇതേ ഭാവത്തിൽ ശക്തമായ സൂര്യഗ്രഹണം ഉണ്ടാകുന്നതാണ്. ജോലിസ്ഥലത് പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ പ്രാധാന്യം വര്ധിക്കാം. ഈ മാറ്റങ്ങൾ എന്തിനു വേണ്ടി ആകണം എന്നതു തീരുമാനിക്കുന്നതിൽ നിങ്ങളുടെ കാഴ്ചപ്പാടുകൾ പ്രധാനമാകും. അധികാരുകളുടെ വക ഉപദേശം, മുതിർന്നവരുടെ ഇടപെടലുകൾ, പുതിയ ജീവിത മാർഗത്തെ കുറിച്ചുള്ള ചിന്ത. സാമൂഹ്യ ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം സ്വപ്നങ്ങൾ, ഒരേ സമയം പല ജോലികളിലും ശ്രദ്ധ നൽകേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ ഏഴാം തീയതി അതി ശക്തമായ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ഈ ഭാവം ആശയ വിനിമയങ്ങളുടെതാണ്. കൂടുതൽ ആശയവിനിമയങ്ങൾ , ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ എന്നിവ പ്രതീക്ഷിക്കുക. എഴുത്ത് , എഡിറ്റിങ്, സെയ്‌ല്‌സ് എന്നീ മേഖലകളിൽ നിന്നുള്ള ജോലികളിൽ നിങ്ങൾ വളരെ അധികം ശ്രദ്ധ നൽകും. സഹോദരങ്ങളുടെമായുള്ള കൂടുതൽ സംസാരം, കൂടുതൽ ചർച്ചകൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവ പ്രതീക്ഷിക്കുക. ബൗദ്ധിക ശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ ധാരാളമായി ഉണ്ടാകും. ഈ അവസരം ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ പന്ത്രണ്ടാം തീയതി മുതൽ ബുധൻ സ്ലോ ഡൗൺ തുടങ്ങും. ബുധൻ ആശയ വിനിമയങ്ങളെ നിയന്ത്രിക്കുന്നു. അതിനാൽ ജോലി സ്ഥലത്ത് നടത്തുന്ന ആശയ വിനിമയങ്ങൾ, നിങ്ങൾ കൈകാര്യം ചെയ്യുന്ന ഇലെക്ട്രോനിക് ഉപകരണങ്ങൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ, ഡേറ്റ എന്നിവയിൽ നല്ല ശ്രദ്ധ ആവശ്യമായി വരും. സഹ പ്രവർത്തകർ, അധികാരികൾ എന്നിവരുടെ ഒപ്പമുള്ള പ്രവർത്തനങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. റീ വർക്ക് പല ജോലികളിലും ആവശ്യമായി വരും. നേരത്തെ ശ്രമിച്ചു പരാജയപ്പെട്ട പരീക്ഷകൾ, ജോലിക്കുള്ള അവസരങ്ങൾ എന്നിവയിൽ ഒന്ന് കൂടി ശ്രമിക്കുവാൻ യോജിച്ച അവസരമാണ്.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ വളരെ അധികം പ്രാധ്‌നയ്മുള്ള കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു . സൂര്യനും ചൊവ്വയും ഇതേ ഭാവത്തിലാണ്. ഈ ഭാവത്തിലെ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് വളരെ ശക്തമായ സൂര്യഗ്രണം ഈ മാസം ഉണ്ടാകും. ദൂര യാത്രക്കുള്ള തയ്യാറെടുപ്പുകൾ, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സീരിയസ് ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികൾക്കുള കൂടുതൽ അവസരങ്ങൾ , ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള റിസേർച്, നിയമവുമായുള്ള നേർക്കാഴ്ച എന്നിവയും പ്രതീക്ഷിക്കുക

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവ0 വളരെ അധികം പ്രാധാന്യം നേടും. ഈ ഭാവത്തിൽ ഏഴാം തീയതി ശക്തമായ ചന്ദ്ര ഗ്രഹണം ഉണ്ടാകും. സാമ്പത്തിക അച്ചടക്കം കൊണ്ടുവരാനുള്ള കഠിന ശ്രമം നടക്കുന്നു . പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള പ്രതീക്ഷകളും ചർച്ചകളും നടക്കും. നിങ്ങളുടെ മൂല്യ വ്രധനയെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ഈ അവസരം വളരെ സെൻസിറ്റീവ് ആയതിനാൽ മറ്റുള്ളവരെ വിമർശനാത്മകമായ രീതിയിൽ കാണാനുള്ള പ്രലോഭനം വളരെ അധികമായിരിക്കും. മാതാ പിതാക്കൾ, സഹ പ്രവർത്തകർ എന്നിവരോടുള്ള പെരുമാറ്റത്തിൽ അധിക ശ്രദ്ധ വേണ്ടി വരും.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ പന്ത്രണ്ടാം തീയതി മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നതിനാൽ, ഈ ഭാവത്തിലെ വിഷങ്ങളിൽ നിങ്ങൾ നടത്തുന്ന നീക്കങ്ങളിൽ വളരെ ശ്രദ്ധ വേണ്ടി വരും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ വിശ്വാസത്തെ കുറിച്ചുള്ള ചരച്ചകൾ, വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള കൂടുതൽ ചർച്ചകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളെ കുറിച്ചുള്ള വീണ്ടു വിചാരം എന്നിവയും പ്രതീക്ഷിക്കുക . ഉപരി പഠനത്തിനുള്ള സാധ്യതകളെ കുറിച്ചുള്ള അന്വേഷണം, നിയമവുമായുള്ള നേർക്കാഴ്ച എന്നിവയും പ്രതീക്ഷിക്കുക

സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിൽ അതി ശക്തമായ നീക്കങ്ങളാണ് ഇപ്പോൾ നടന്നു കൊട്‌നിരിക്കുന്നത്. സൂര്യനും ചൊവ്വയും ഈ ഭാവത്തിൽ സ്ഥിതി ചെയ്യുന്നു. ഈ നീക്കങ്ങൾക്ക് ശക്തി പകർന്നു കൊണ്ട് ഈ മാസം വളരെ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകുന്നതാണ്. ജോയിന്റ് പ്രോജക്ക്ട്ടുകൾക്ക് പുതിയ തുടക്കം ഉണ്ടാകാനുള്ള അവസരങ്ങൾ നിങ്ങളെ തേടി എത്താം. ഈ ഭാവം പരിവര്തനങ്ങളുടെതാണ്. നിങ്ങളുടെ ബിസിനസ്/ജീവിത പങ്കാളിയെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ഈ ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള അവലോകനം, ധന സഹായത്തിനുള്ള പെക്ഷകളെ കുറിച്ചുള്ള ആലോചന, ടാക്‌സ് ഇന്‌സുരൻസ് എന്നിവയിലെ പ്രശ്‌നങ്ങൾ വിശകലനം ചെയ്യാനുള്ള ശ്രമം എന്നിവയും ഉണ്ടാകം. ഈ ഭാവം വൈകാരിയ്ക്മായ നീക്കങ്ങളുടെതയതിനാൽ അപ്രകാരമുള്ള നീക്കന്ങ്ങളും പ്രതീക്ഷിക്കുക

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവത്തിൽ ഏഴാം തീയതി ശക്തമായ ചന്ദ്ര ഗ്രഹണം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ പ്രതീക്ഷിക്കുക . ഈ അവസരം വൈകാരികമായ നീക്കങ്ങൾ നടത്തും. ഈ നീക്കം നിങ്ങളുടെ ബന്ധങ്ങളിന്മേൽ പ്രതിഫലിക്കും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. പുതിയ വ്യക്തിയായി മാറാനുള്ള ആഗ്രഹം, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും.

സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിൽ പന്ത്രണ്ടാം തീയതി മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ തന്ത്രം പുറത്തെടുക്കും. സാമ്പത്തിക കാര്യങ്ങൾ, വൈകാരിക ബന്ധങ്ങൾ എന്നിവയിൽ ആയിരിക്കും ഈ നീക്കം കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരുക . മാനസിക ഭാരങ്ങൾ അധികമാണെന്ന് തോന്നാം., ഭൂതകാലത്തെ കുറിച്ചുള്ള കണക്കെടുപ്പ് നടത്തും. അവയെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ കൂടുതലായി അനുഭവപ്പെടും,. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം അവാശ്യമായി വരും, ടാക്‌സ് , ഇന്ഷുറന്‌സ് എന്നിവയിൽ നിങ്ങൾ പല ഒത്തു തീര്പുകളും നടത്തേണ്ടി വരും. പങ്കാളിയുമായി വിവിധ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. അതിനാൽ ഈ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ നല്ല ശ്രദ്ധ ആവശ്യമായി വരും.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില് വളരെ അധികം നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഈ നീക്കങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് വളരെ ശക്തമായ സൂര്യ ഗ്രഹണം ഈ മാസം ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു പുതിയ അഗ്രീമെന്റുകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഇത് സങ്കീർണമായ അവസ്ഥയായതിനാൽ,അനാവശ്യ തിടുക്കം ഒഴിവാക്കുക

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ശക്തമായ ചന്ദ്ര ഗ്രഹണം ഉണ്ടാകും ഈ ഭാവം മാനസിക സംമ്ര്ദ്ടങ്ങളുടെതാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം , ഭൂത കാലത്തെ കുറിച്ചുള്ള ആലോചന , പുതിയ രീതിയിൽ ജീവിതം തുടങ്ങാനുള്ള ശ്രമങ്ങൾ, ഭാവിയെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. പ്രാർത്ഥന, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില് ബുധൻ പന്ത്രണ്ടാം തീയതി സ്ലോ ഡൗൺ ആരംഭിക്കും., ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നതിനാൽ വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ ഉണ്ടാവണം. പ്രേമം, വിവാഹം എന്നാ വിഷയങ്ങളിൽ ഭൂത കാലത്തിന്റെ ഓർമപ്പെടുത്തലുകൾ ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനുള്ള അനുയോജ്യമായ സമയമാണ് ഇത്. പുതിയ ബന്ധങ്ങളെ നന്നായി വിശകലനം ചെയ്തു മാത്രമേ സ്വീകരിക്കാവൂ.

ബാധ്യതകള്, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കള്,വളര്ത്തു മൃഗങ്ങള്എന്നാ ആറാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഈ നീക്കങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഈ മാസം വളരെ ശക്തമായ സൂര്യഗ്രഹണം ഉണ്ടാകും. പുതിയ പ്രോജക്ക്ട്ട്കൽ പ്രതീക്ഷിക്കുക. ഇവയിൽ അധികവും ഷോർട്ട് ടേം രീതിയിൽ ഉള്ളതായിരിക്കും. ഈ ജോലിയെ കുറിച്ച് സഹ പ്രവർത്തകർ അവരുടെ അഭിപ്രായം നിങ്ങളെ അറിയിക്കും. നിങ്ങളുടെ ജോലിയെ കുറിച്ച് വേറിട്ട പ്രതീക്ഷകൾ ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ട നീക്കങ്ങൾ അല്പം സാവധാനം മതി . ഈ സ്ലോ ഡൗൺ അവസാനിക്കുന്നത് വരെ പുതിയ ജോലിയുടെ സാധ്യതകളെ കുറിച്ചുള്ള റിസേർച് വളരെ നല്ലതായിരിക്കും. സഹ പ്രവർത്തകരുമായുള്ള അനാവശ്യ സംസാരത്തിന് അവസരം കൊടുക്കാതിരിക്കുക. ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, ബാധ്യതകളെ കുറിച്ചുള്ള വേവലാതി എന്നിവയും ഉണ്ടാകും.

jayashreeforecast@gmail.com