ക്ഷത്രങ്ങൾ നിശ്ചലമായി നിൽക്കുന്നു ചന്ദ്രൻ അവയിലൂടെ സഞ്ചരിക്കുന്നു. ഒരു രാശിയിൽ ഏതാണ്ട് രണ്ടര നക്ഷത്രങ്ങൾ ഉണ്ട്. നാം ജനിക്കുന്ന സമയം ചന്ദ്രൻ ഏതു  രാശിയിൽ, ഏതു നക്ഷത്രത്തിൽ നിൽക്കുന്നോ ആ നക്ഷത്രമാണ് നമ്മുടെ ജന്മ നക്ഷത്രം, ആ രാശി ആണ് നമ്മുടെ ജന്മ രാശി. നക്ഷത്രങ്ങളെ സ്ത്രീകൾ ആയും, ചന്ദ്രനെ അവരുടെ ഭർത്താവായും ആണ് സങ്കലപ്പിച്ചിട്ടുള്ളത്. ഒരു ഭാര്യയുടെ അടുത്തും ഇദ്ദേഹം രണ്ടര ദിവസത്തിൽ കൂടുതൽ നിൽക്കില്ല. റോൾ കോൾ അനുസരിച്ച് ഇദ്ദേഹം എല്ലാ ഭാര്യമാരുടെ അടുത്തും സ്ഥിരമായി എത്തും. ഈ സ്ത്രീകൾ സഹോദരിമാരും ആണ്. 

അസ്ട്രോലോജിയെ ഒരു സൈക്കൊലജിക്കൽ കാഴ്ചപ്പാടോട് കൂടി പഠിക്കാൻ കഴിഞ്ഞാൽ ഒരു വ്യക്തിയുടെ ജീവിതം, കാഴ്ചപ്പാടുകൾ, അയാൾ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവയെ കുറിച്ച് കൂടുതൽ വ്യക്തമായ സൂചനകൾ ഈ നക്ഷത്രങ്ങൾ വഴി ലഭിക്കുന്നതാണ്. ചന്ദ്രൻ മാത്രമല്ല നമ്മുടെ ലഗ്നവും , ഒൻപതു ഗ്രഹങ്ങളും പല നക്ഷത്രങ്ങളിൽ ആയിരിക്കും സ്ഥിതി ചെയ്യുക. 

നക്ഷത്രങ്ങൾക്ക് ഒരു ദേവത ഉണ്ട്. അവയ്ക്ക് ഒരു അടയാളം ഉണ്ട്. അവയെ ഓരോ ഗ്രഹങ്ങൾ ഭരിക്കുന്നതായി സങ്കൽപ്പിക്കുന്നു. ഇവയെ കുറിച്ച് കൂടുതൽ മനസിലാക്കണം എങ്കിൽ നമുക്ക് വേദങ്ങളെ കുറിച്ച് നല്ല ഗ്രാഹ്യം ഉണ്ടായിരിക്കണം. ഉദാഹരണം, നമ്മുടെ ചാർട്ടിൽ എട്ടാവും കൂടുതൽ ഡിഗ്രിയിൽ നിൽക്കുന്ന ഗ്രഹം ആത്മ കാരക ഗ്രഹം എന്ന് പറയുന്നു. നമ്മുടെ ആത്മാവിന്റെ അഭിലാഷങ്ങൾ എന്താണ്, നമ്മുടെ ആത്മാവിനെ നാം ഏതു രീതിയിൽ സന്തോഷിപ്പിക്കാം, എന്നതിന്റെ സൂചനകൾ ലഭിക്കാൻ ആ ഗ്രഹം നിൽക്കുന്ന, രാശി, നക്ഷത്രം എന്താണ് എന്ന് നോക്കുക. ആ ഗ്രഹത്തിന് തൊട്ടു താഴെ ഡിഗ്രികളിൽ നിൽക്കുന്ന ഗ്രഹമാണ് അമാത്യ കാരക ഗ്രഹം. ഈ ഗ്രഹത്തെ പ്രധാനായും നോക്കി ആണ് ഒരു വ്യക്തിയുടെ ജോലി ഏതു മേഖലയിൽ ആയിരിക്കണം എന്ന് നാം അറിയുന്നത്. 

കഴിഞ്ഞ ആഴ്ച ഒരു വ്യക്തിയുടെ ജോലിയെ കുറിച്ച് പഠിക്കാൻ ഇടയായി. 

Mer(R)

Pisces

20.23

Jup

Revati

2

Mer

Ven

Jup(R)

Aquarius

21.07

Sat

P.Bhadrapada

1

Jup

Jup

വ്യാഴം ആണ് ഇദ്ദേഹത്തിന്റെ ആത്മ കാരകൻ എങ്കിൽ ബുധൻ ആണ് ഇദ്ദേഹത്തിന്റെ അമത്യ കരക ഗ്രഹം. 

മീനം ലഗ്നം ആയതിനാൽ ബുധൻ ലഗ്നത്തിൽ തന്നെ സ്ഥിതി ചെയ്യുന്നു. എന്നാൽ ലഗ്നാധിപൻ പന്ത്രണ്ടാം ഭാവത്തിലും. മീനം ലഗ്നതിനു ജോലിയുടെ ഭാവമായ പത്താം ഭാവം ഭരിക്കുന്നത് ധനു രാശി ആയിരിക്കും. അപ്പോൾ ലഗ്നതിന്റെ അധിപനും, ജോലിയുടെ അധിപനും ആയ വ്യാഴം വിദേശ രാജ്യത്തെ സൂചിപ്പിക്കുന്ന പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്നു. ഇദ്ദേഹത്തിനു യാതൊരു കാരണവശാലും സ്വ ദേശത് നല്ല ഒരു ജോലി ലഭിക്കാൻ യാതൊരു സാധ്യതയും ഇല്ല. ഇദ്ദേഹത്തിനു സ്വദേശത് പോകാൻ പല കാരണങ്ങളും ഉണ്ട് താനും. 

ഇനി അമത്യ കാരക ഗ്രഹം ആയ ബുധൻ രേവതി നക്ഷത്രത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ജോലിയെ കുറിച്ചുള്ള വളരെ crucial ആയ വിവരങ്ങൾ നമുക്ക് ഈ ഗ്രഹം വഴി ലഭിക്കും. അതിനു നാം രേവതി നക്ഷത്രത്തെ പിന്തുടരണം. 

രേവതി നക്ഷത്രം ഭരിക്കുന്നത് ബുധൻ തന്നെ ആണ്. ബുധൻ ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ഇലെക്ട്രോനിക്സ്, മീഡിയ എന്നിവയെ സൂചിപ്പിക്കുന്നു. ഈ നക്ഷത്രത്തിന്റെ അടയാളം drum എന്നോ ചെണ്ട എന്നോ പറയാം. ദേവത പുഷൻ - പുഷൻ , അതായത് രേവതി നക്ഷത്രത്തിന്റെ ദേവത എന്ത് ചെയ്തുവോ അത് തന്നെ ആയിരിക്കും ഈ വ്യക്തിയും തന്റെ ജോലിയുടെ ഭാഗം ആയി ചെയ്യുക. 

ഋഗ വേദത്തിൽ വളരെ അധികം സ്നേഹത്തോടെ പരാമർശിക്കപ്പെടുന്ന ഒരു ദേവതയാണ് പുഷൻ. ഋഗ വേദം ഒരു മാസ്മരിക ലോകത്തേക്കുള്ള എൻട്രി ആണ് നമുക്ക് തരുന്നത്. തലങ്ങും വിലങ്ങും ദേവതകൾ പാഞ്ഞു നടക്കുന്നു. രാവിലെ അരുൺ കുമാർ എന്നാ ദേവത, ഇദ്ദേഹം സൂര്യന്റെ തേരാളി ആണ്  28,800,000 മൈലുകൾ നീളമുള്ള  രഥം  ഒരു മുഹൂർത്തത്തിൽ 27,206,400 മൈൽ സ്പീഡിൽ പായിക്കാൻ തുടങ്ങും. ഇദ്ദേഹത്തെ ബ്രഹ്മാവനാണ് ഈ ജോലി എല്പിചിട്ടുള്ളത്. അതിനു ശേഷം പല പല ദേവതകൾ അവരുടെ ജോലികൾ തുടങ്ങും. ഇടക്ക് ഒന്ന് പറഞ്ഞോട്ടെ, വേദങ്ങൾ ലോകത്തിലെ ആദ്യ പുസ്തകങ്ങൾ ആണെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ അവയിൽ പല വിലപ്പെട്ട അറിവുകളും ഒളിഞ്ഞിരിക്കുന്നു. 

അപ്പോൾ പുഷൻ എന്നാ ദേവതയെ സൂര്യന്റെ ഒരു ഭാഗമായാണ് കാണുന്നത്. ഇദ്ദേഹത്തിന്റെ പ്രധാന ജോലി പശുക്കളെ സംരക്ഷിക്കുക, മനുഷ്യരുടെ വസ്തു വകകൾ മോഷ്ടിക്കാൻ വരുന്നവരെ തുരത്തി ഓടിക്കുക എന്നിവയാണ്. പരിപോഷണം തന്നെ ആണ് ജോലി, ഗോ സംരക്ഷണ൦ , പാല്,  പശു ക്കുട്ടി എന്നിവയുടെ പരിപോഷണം , യാത്രകളിൽ വഴി തെളിക്കൽ, എന്നിവയാണ്. 

അപ്പോൾ ബുധൻ അമാത്യ കാരകൻ ആയി രേവതി നക്ഷത്രത്തിൽ നിൽക്കുന്ന ഈ വ്യക്തി ഉറപ്പായും പുഷൻ എന്ത് ചെയ്യുന്നോ അതെ ജോലികൾ തന്നെ ചെയ്യും. " താങ്കളുടെ ജോലി മേഖല FMCG അല്ലെ എന്നും, താങ്കളുടെ ദേവതയായ പുഷൻ ചെയ്യുന്ന അതെ ജോലി തന്നെ ആയിരിക്കും  താങ്കളും ചെയ്യുക'' എന്നാ എന്റെ ചോദ്യത്തിന് അദ്ദേഹം നേരത്തെ ജോലി ചെയ്ത കമ്പനിയുടെ പേര് വെളിപ്പെടുത്തി. "Nestle" 

ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി വ്യക്തികൾക്ക് പുതിയ രൂപവും ഭാവവും നൽകുന്നതിനു സഹായകമായ മേഖലയിൽ ആണ്. അതിനു മുന്പ് ആഗോള ഭീകരന്റെ കെച്ച് അപ് വിങ്ങിലും. അദ്ദേഹം എവിടെ പോയാലും FMCG മേഖലയിൽ തന്നെ ജീവിത കാലം ജോലി ചെയ്യും. അൽപ നാൾ കഴിഞ്ഞു സ്വന്തം ബിസിനസ് തുടങ്ങുകയും ചെയ്യും. ഇദ്ദേഹം തന്റെ കമ്പനിയുടെ വസ്തുക്കളെ കുറിച്ച് വിളംബരം ചെയ്യുന്ന ജോലിയിലും ആണ്. അതായത് സെയ്ല്സ്. രേവതി നക്ഷത്രത്തിന്റെ അടയാളം തന്നെ വിളംബരം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തു ആണല്ലോ. 

ജ്യോത്സ്യത്തിൽ സത്യം പറഞ്ഞാൽ എനിക്ക് കരിയർ മേഖലയിൽ മാത്രമേ താല്പര്യമുള്ളൂ. കർമ മേഖല നേർ ഗതിയിൽ ആകുമ്പോൾ തന്നെ ജീവിതം ഒന്ന് സെറ്റ് ആകും എന്നാണു എനിക്ക് തോന്നുന്നത്. നമ്മുടെ ദേവത എന്ത് ചെയ്തോ ആ മേഖലയിൽ ജോലിക്ക് വേണ്ടി പരീക്ഷിച്ചു നോക്കുക. അപ്പോൾ കൂടുതൽ ജോലി അവസരങ്ങൾ, പുരോഗതിക്കുള്ള നിങ്ങളെ തേടി എത്തുന്നതായി കാണാൻ കഴിയും. കുറെ നാൾ കരിയർ മേഖലയിൽ തപ്പി തടഞ്ഞ ഞാൻഎന്റെ പ്രധാന ജോലി എന്തായിരിക്കണം എന്നറിഞ്ഞത് എന്റെ അമാത്യ കാരക ഗ്രഹത്തിന്റെ സ്ഥിത്യിൽ നിന്നാണ് 

 

  • ആ ഗ്രഹത്തിന്റെ ദേവത ആപാസ് എന്നാ ജല ദേവതയാണ്.

അപ്പോൾ നക്ഷത്രങ്ങളെ ഇങ്ങനെ വിശദീകരിക്കുക 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് സൂര്യനും, ചൊവ്വയും സ്ഥിതി ചെയ്യുന്നു. ഗ്രൂപ്പ് ജോലികളിൽ നാം വളരെ അധികം സമയം ചിലവഴിക്കും. സെൽഫ് പ്രൊമോഷൻ ജോലികൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, അതിനു വേണ്ട വഴികളിലൂടെ ഉള്ള യാത്ര, നിലവിൽ ഉള്ള സംരംഭങ്ങളിൽ കൂടുതൽ കൂട്ടി ചേർക്കലുകൾ നടത്തുന്നതിന് വേണ്ടി ഉള്ള കണക്ക് കൂട്ടലുകൾ എന്നിവ  പ്രതീക്ഷിക്കുക. ഈ ഭാവം പ്രേമ ബന്ധങ്ങൾ, കുട്ടികൾ എന്നിവയുടെത് കൂടിയും ആണ്. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം സമയം ചിലവഴിക്കാൻ ഉള്ള കൂടുതൽ അവസരങ്ങൾ, പുതിയ പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന,. ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള ജോലികൾ കൂടുതൽ നെറ്റ് വർക്കിങ്, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ആഗ്രഹം എന്നിവ ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിലൂടെ സൂര്യനും ചൊവ്വയും സഞ്ചരിക്കുന്നു. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വില്പന, വാങ്ങൽ, റിപെയറിങ് എന്നിവ പ്രതീക്ഷിക്കാം. മാതാപിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധുജന സമാഗമം, കുടുംബ യോഗങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. വീടിനു വേണ്ടി കൂടുതൽ സമയം ചിലവഴിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം, പുതിയ ഉത്തര വാദിതങ്ങൾ വീടിനു വേണ്ടി ഏറ്റെടുക്കേണ്ടി വന്നേക്കാം. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ അല്പം ശ്രദ്ധ ആവശ്യമായി വരും.  

ജമിനി (മെയ് 21 - ജൂൺ 20)

ധൈര്യ൦, ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മൂന്നാം ഭാവത്തിലൂടെ  സൂര്യനും ചൊവ്വയും തുടരുന്നു.  ചെറു യാത്രകൾ  ഉണ്ടാകാം.  ഈ യാത്രകളിൽ ഉള്ള തടസങ്ങൾ സ്വാഭാവികമാണ്. ഈ ഭാവം ആശയ വിനിമയങ്ങൾ, അവ കൊണ്ടുള്ള ജോലികൾ എന്നിവയെ പ്രധാനമായും സൂചിപ്പിക്കുന്നു ആശയ വിനിമയം കൊണ്ടുള്ള പല വിധ ജോലികളും പ്രതീക്ഷിക്കുക. സെയ്ല്സ് , മീഡിയ എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. ചെറു കോഴ്സുകൾ, പഠന വിഷയങ്ങളിൽ കൂടുതൽ പ്രോജക്ക്ട്ടുകൾ ചെയ്യാനുള്ള അവസരം, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങൾ, സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരോടുള്ള അടുത്താൽ സംവാദം. ടെക്നോളജിയുടെ കൂടുതൽ ഉപയോഗം, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ, എന്നിവ ഈ മാസം മുഴുവനും ഉണ്ടാകും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിലൂടെ സൂര്യനും ചൊവ്വയും സഞ്ചരിക്കുന്നു. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള പരിശ്രമ൦ തുടർന്ന് കൊണ്ടേയിരിക്കുന്നു. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആലോചന ഉണ്ടാകും. പാർട്ട് ടൈം ജോലി, പുതിയ ബിസിനസ് സംരംഭങ്ങൾ എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കും. ഈ ഭാവം സംസാരം, കുടുംബം എന്നിവയും സൂചിപ്പിക്കുന്നു. ഈ വിഷയങ്ങളിൽ അല്പം സങ്കീർണമായ അവസ്ഥകൾ ഉണ്ടാകാൻ ശക്തമായ സാധ്യതകൾ കാണുന്നു. രണ്ടാം ഭാവം ജോലിയുടെയും കൂടി ഭാവം ആയതിനാൽ ജോലിയെ കുറിച്ചുള്ള കൂടുതൽ പ്ലാനുകളും ഉണ്ടാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിലൂടെ സൂര്യനും ചൊവ്വയും സഞ്ചരിക്കുന്നു. ഏതു ഗ്രഹം ഒന്നാം ഭാവത്തിലൂടെ സഞ്ചരിച്ചാലും ശാരീരിരികമായ അസ്വസ്ഥതകൾ സ്വാഭാവികമാണ്.   ആരോഗ്യ സംരക്ഷണം, സൗന്ദര്യ പരിപാലനം എന്നിവയിൽ  സ്വാഭാവികമായും വളരെ അധികം സമയം ചിലവഴിക്കേണ്ടി വരും. ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനുകൾ തയ്യാറാക്കേണ്ട സമയമാണ് ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങൾ, ഈ മാറ്റങ്ങളിൽ വളരെ അധികം ശ്രദ്ധ വേണ്ട അവസ്ഥ, എന്നിവ കൊണ്ട് ഈ മാസം മുഴുവൻ നാം പല കണക്ക് കൂട്ടലുകളും നടത്തും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സ്വാഭാവികമായിരിക്കും. ഭൗതീകമായ മാറ്റങ്ങളെ ക്കാളും മാനസിക ഭാരങ്ങളെ കുറിച്ചായിരിക്കും കൂടുതൽ ആശങ്ക. സാമ്പത്തിക ബാധ്യതകൾ ക്രമപ്പെടുതാനുള്ള ശ്രമം ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, പ്രാർത്ഥന, ധ്യാനം, തെറാപ്പി എന്നിവയ്ക്കുള്ള അവസരങ്ങൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്, ചാരിറ്റി പ്രവരതനങ്ങൾക്ക് ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിലൂടെ സൂര്യനും ചൊവ്വയും സഞ്ചരിക്കുന്നു പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. അതോടൊപ്പം നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങൾ അല്ലെങ്കിൽ ഗ്രൂപ്പുകൾ എന്നിവയിൽ പ്രകടമായ മാറ്റങ്ങളും ഉണ്ടാകും. ടീം ചർച്ചകളിൽ നിങ്ങളുടെ വേറിട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തും. നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവർ കീറിമുറിച്ചു പരിശോധിക്കും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം , പുതിയ ടീം ജോലികൾക്കുള്ള തയ്യാറെടുപ്പുകൾ, പുതിയ ബിസ്നസ് പദ്ധതികല്ക്കുള്ള ചർച്ചകൾ, പുതിയ മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവ ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ സൂര്യനും ചൊവ്വയും തുടരുന്നു. ജോലി, അല്ലെങ്കിൽ നിങ്ങളുടെ സ്ഥാനം, അധികാരം എന്നിവയെ കുറിച്ചുള്ള ആഴത്തിൽ ഉള്ള ആലോചനകൾ ഈ മാസം മുഴുവൻ നിങ്ങളെ പിന്തുടരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർഹ്ച്കൾ നടത്തും. അധികാരികൾ, മുതിർന്നവർ എന്നിവരോടുള്ള വിമരശ്നാത്മകമായ സമീപനങ്ങളും ഉണ്ടാകും. പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, പുതിയ ബിസ്നസ് പ്രോജെക്കറ്റ്, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ അധികാരികളുടെ ഉപദേശ൦, നിങ്ങളുടെ ജീവിതം ജോലി എന്നിവയിൽ അവർ നടത്തുന്ന കൂടുതൽ ഇടപെടലുകൾ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം  എന്നാ ഒൻപതാം ഭാവത്തിലൂടെ സൂര്യനും ചൊവ്വയും സഞ്ചരിക്കുന്നു. ഈ വിഷയങ്ങൾ ഈ മാസം മുഴുവനും നിങ്ങളുടെ പരിഗണനയിൽ ഉണ്ടായിരിക്കും.ദൂര യാത്രകളെ കുറിച്ചുള്ള അനവധി പദ്ധതികൾ, ജോലി സംബന്ധമായ ട്രെയിന്ന്ഗുകൾ , യാത്രകളെ കുറിച്ചുള്ള ആശങ്ക എന്നിവ ഉണ്ടാകും. തീര്ഥാടനം, ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കാനുള്ള അവസരങ്ങളും എന്നിവയും പ്രതീക്ഷിക്കാം. എഴുത്ത് , പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നും ഉള്ള ജോലികളും നിങ്ങളെ തേടി എത്താം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, വിദേശ സംസ്കാരത്തെ കുറിച്ച് പഠിക്കാനുള്ള അവസരങ്ങളും ഉണ്ടാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നീ വിഷയങ്ങളിൽ നിങ്ങൾ കൂടുതൽ പ്ലാനിങ്ങോട് കൂടി നീങ്ങേണ്ടാതാണ്. ലോണുകൾ ലഭിക്കാനോ നൽകാനോ ഉള്ള അനവധി സാഹചര്യങ്ങൾ ഉണ്ടാകും. പ്രതീക്ഷിക്കാതെ ധനം ചെലവാക്കേണ്ട അവസ്ഥകൾ വന്നു ചേരാം. പുതിയ സാമ്പത്തിക പദ്ധതികളിൽ ചേരുന്നത് അല്പം താമസിപ്പിക്കുകയാവും നല്ലത്. പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള ആലോചന, പങ്കാളിയോടുള്ള കർക്കശ മനോഭാവം,  മാനസിക ഭാരങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അവയെ ഡീൽ ചെയ്യാനുള്ള പദ്ധതികൾ തയ്യാറക്കൽ., നിക്ഷേപങ്ങൾ ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ, ഇന്ശുരൻസ് ടാക്സ് എന്നിവയിൽ തിരുത്തലുകൾ നടത്താനുള്ള സാഹചര്യങ്ങളും ഉണ്ടാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തിലൂടെ സൂര്യനും ചൊവ്വയും സഞ്ചരിക്കുന്നു.  വിവാഹം , പ്രേമം എന്നീ ബന്ധങ്ങളിൽ നിലവിൽ ഉള്ള സാഹചര്യങ്ങളെ കുറിച്ച് ആലോചനകൾ ഉണ്ടാകും. ഈ ബന്ധങ്ങളെ മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചനയും ഉണ്ടാകും. നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, പുതിയ എഗ്രീമെന്റിലെക്ക് എത്താവുന്ന ബന്ധങ്ങളുടെ തുടക്കം. എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടെത് കൂടി ആയതിനാൽ , സാവധാനം നീങ്ങേണ്ട സാഹചര്യമാണ്. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിലൂടെ സൂര്യനും ചൊവ്വയും നീങ്ങുന്നു. ആരോഗ്യത്തെ കുറിച്ചുള്ള കരുതൽ, സൗന്ദര്യ വർധനയെ കുറിച്ചുള്ള പുതിയ പ്ലാനുകൾ എന്നിവ പ്രതീക്ക്ഷിക്കുക . ജോലി സ്ഥലത്ത്. ഈ അവസരം കൂടുതൽ സമ്മർദ്ദം അനുഭവപ്പെടാം. ചെറു പ്രജക്ക്ട്ടുകളിൽ കൂടുതൽ സമയം ചെലവാക്കേണ്ടി വരും. ടീം ചർച്ചകൾ, സഹ പ്രവർത്തകർക്ക് നിങ്ങളെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം., അവരുടെ അഭിപ്രായങ്ങളെ കുറിച്ച് നിങ്ങളുടെ താല്പര്യമില്ലായ്മ, നിങ്ങളുടെ സാമ്പത്തിക ഭാരങ്ങളെ ക്രമപ്പെടുതാനുള്ള നെട്ടോട്ടം, അധിക ജോലി,. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹം., വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.

 jayashreeforecast@gmail.com