എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾഎന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള അനവധി ജോലികൾ പ്രതീക്ഷിക്കുക. കുട്ടികളുമായി കൂടുതൽ സമയം പങ്കു വെക്കാനുള്ള അവസരം ഉണ്ടാകും. യൂത്ത് ഗ്രൂപ്പുകൾ , കുട്ടികൾ എന്നിവർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള സാഹചര്യങ്ങൾ പ്രതീക്ഷിക്കുക. പുതിയ വ്യക്തികളെ കണ്ടെത്താനുള്ള സന്ദർഭങ്ങൾ, വിനോദ പരിപാടികൾ എന്നിവയും ഉണ്ടാകാം.

സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം എന്നാ  ആറാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. അടുത്ത ദിവസവസങ്ങളിൽ നിങ്ങളുടെ ജോലി സ്ഥലത്ത് വളരെ അധികo ജോലികൾ ഏറ്റെടുക്കേണ്ട അവസ്ഥ വന്നതായി നിങ്ങൾക്ക് മനസിലാകും . ചെറു പ്രോജക്ക്ട്ടുകൾ, ഇവയിൽ റീ വർക്ക് വേണ്ട അവസരങ്ങൾ, ആശയവിനിമയം. ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ, ടീം ജോലികൾ. ചർച്ചകൾ എന്നിവയിൽ വളരെ അധികം ശ്രദ്ധ വേണ്ടി വരും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങളും ഉണ്ടാകും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും.   ബന്ധു  ജന  സമാഗമം., കുടുംബ യോഗങ്ങൾ എന്നിവ പ്രതീക്ഷ്ക്കുക . വീടിനോട് സംബന്ധിച്ച ജോലികൾ ഏറ്റെടുക്കും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീ പെയറിങ്, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പുതിയ വീടിനെ കുറിച്ചുള്ള പ്ലാനിങ് എന്നിവ ഉണ്ടാകും. ഈ ഭാവത്തിലെ വിഷയങ്ങളെ അടിസ്ഥാനമാക്കി ഉള്ള പുതിയ തുടക്കങ്ങളും നിങ്ങളെ തേടി എത്താം. 

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച തന്നെ സൂര്യൻ എത്തും. ചെറു പ്രോജക്ക്ട്ടുകളിൽ വളരെ അധികം ശ്രദ്ധ നൽകേണ്ടി വരും. റീ വർക്ക്‌ പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകളും ഉണ്ടാകും. ടീം ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ അസന്തുഷ്ടി എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും തുടരുന്നു. 

ജമിനി (മെയ് 21 - ജൂൺ 20)

ധൈര്യ൦, ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം, എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തിൽ ഈ ആഴ്ച വളരെ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ ഉണ്ടാകും. ചെറു യാത്രകൾ, ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ , ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള തുറന്ന സംവാദം , സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ എന്നിവ പ്രതീക്ഷിക്കുക. വീട് മാറ്റം, റീ പെയരിങ്, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകളും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ നടക്കുന്നു. പുതിയ പാർട്ട്‌ ടൈം ജോലി, പുതിയ ജോലി, ബിസിനസ് സംരംഭങ്ങൾ എന്നിവയെ കുറിച്ചുള്ള പല തീരുമാനങ്ങളും എടുക്കുന്ന അവസരമാണിത്. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , കുടുംബവുമായി ഉള്ള സീരിയസ് ചർച്ചകൾ എന്നിവയും ഉണ്ടാകും. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. സഹോദരങ്ങലോടുള്ള സംവാദം, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ, പുതിയ ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, ചെറു യാത്രകൾ , ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എഴുത്ത് എഡിറ്റിങ് എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. ജീവിതം പുതിയ രീതിയിൽ നയിക്കാനുള്ള പ്രേരണ ഉണ്ടാകും. ബന്ധങ്ങളിൽ പുതിയതുടക്കങ്ങൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, നിങ്ങളുടെ അഭിപ്രായങ്ങളെ ഉറപ്പിക്കാനുള്ള കഠിന ശ്രമം എന്നിവ പ്രതീക്ഷിക്കുക. 

 ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തും. .  സാമ്പത്തിക വിഷയങ്ങൾ, നിങ്ങളുടെ മൂല്യം എന്നിവയെ കുറിച്ച്  പുതിയ ആലോചനകൾ ഉണ്ടാകും. പുതിയ പാർട്ട്‌ ടൈം ജോലി, ബിസ്നസ് സംരംഭങ്ങൾ എന്നിവയിൽ ശ്രദ്ധ ഉണ്ടാകും. നിങ്ങളുടെ കഴിവുകളെ മെച്ചമായി ഉപയോഗിക്കാനുള്ള അവസരങ്ങൾ തേടും. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
 

നിങ്ങളുടെ ഒന്നാം ഭാവ്തിലെക്ക് ഈ ആഴ്ച സൂര്യൻ എത്തും. നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്ന വിഷയങ്ങളിൽ വളരെ അധികം ആലോചന അൽപ നാളുകൾ വേണ്ടി വരും.   പുതിയ തീരുമാനങ്ങളിൽ ചിലപ്പോൾ വഴി തെറ്റിയേക്കാം. ഏതു ഗ്രഹാം ഒന്നാം ഭാവത്തിലൂടെ നീങ്ങിയാലും ആരോഗ്യ പ്രശനങ്ങൾ സാധാരണ ആയിരിക്കും., ഭൂതകാലത്തെ കുറിച്ചുള്ള ചിന്തകൾ, അവയെ കുറിച്ചുള്ള കടുത്ത ഓർമ്മപ്പെടുത്തലുകൾ, ബന്ധങ്ങളിൽ കൂടുതൽ വിശകലനം ആവശ്യമായ അവസരങ്ങൾ  എന്നിവയും പ്രതീക്ഷിക്കുക.

 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം  ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും    ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടേതാണ് എന്ന് ഓര്മ വേണം. ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനിങ്, കൂടുതൽ റിസേർച് ആവശ്യമായ ജോലികൾ,  എന്നിവ ഉണ്ടാകും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ,പ്രാർത്ഥന, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

മോഹങ്ങള്,  പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന   സഹോദരങ്ങള്,  കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽ  ഈ ആഴ്ച ശക്തമായ സൂര്ര്യ ഗ്രഹണം ഉണ്ടാകും . ഈ ഭാവം നിങ്ങളുടെ സുഹൃദ് ബന്ധങ്ങൾ., ലോങ്ങ്‌ ടേം ജോലികൾ എന്നിവയ്ക്ക് വേണ്ടി ഉള്ളതാണ്. അതിനാൽ ഈ അവസരം പുതിയ ബന്ധങ്ങൾ നിങ്ങളെ തേടി  എത്താം. സിംഗിൾ വ്യക്തികൾ സ്വയം മറന്നു മിംഗിൾ ചെയ്യാനുള്ള പല വഴികളും നോക്കും. പുതിയ ഗ്രൂപ്പുകൾ അവരുടെ ശ്രദ്ധയിൽ പെടും. വിവാഹിതർ അവരുട്രെ കുട്ടികളുടെ ഒപ്പം അല്ലെങ്കിൽ മറ്റു യൂത്ത് ഗ്രൂപുകൾക്ക് ഒപ്പം സമയം ചിലവഴിക്കാനുള്ള അവസരം തേടും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ വ്യക്തമായ മാറ്റങ്ങൾ പ്രതീക്ഷിക്കുക. ടീം ജോലികളിൽ നിങ്ങൾ വ്യാപ്രുതരാകും. നിങ്ങളുടെ മോഹങ്ങൾ സഫലീകരിക്കുന്നതിനു വേണ്ടി ഉള്ള റിസേർച് നടത്താനുള്ള നല്ല അവസരങ്ങളും നിങ്ങളെ തേടി എത്താം.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം  ഭാവത്തിൽ  ഈ ആഴ്ച സൂര്യൻ എത്തും.  ഈ ഭാവത്തിലൂടെ ഉള്ള സൂര്യന്റെ സഞ്ചാരം നിങ്ങളുടെ മാനസിക വ്യഥകളെ സൂച്പ്പിക്കുന്നു . ഈ അവസരം നിങ്ങളുടെ മാനസിക ഭാരങ്ങളെ കുറിച്ച് വിശകലനം ചെയ്യാനുള്ളതാണ്. പ്രാർത്ഥന, ധ്യാനം സ്വകാര്യമായ പല തരം കണക്ക് കൂട്ടലുകൾ, ദൂര ദേശ വശത്തെ കുറിച്ചുള്ള ആലോചന, എനിവ കൊണ്ട് അടുത്ത ദിവസങ്ങൾ നിങ്ങൾ കഴിച്ചു കൂട്ടും ഈ അവസരം ശരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ , സമൂഹതിലെ  വില, ഉല്ക്കര്ഷേച്ഛ  എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച സൂര്യ ഗ്രഹണം ഉണ്ടാകും  ഈ  പുതിയ ജോലിക്കുള്ള അനേക അവസരങ്ങൾ നിങ്ങളെ തേടി എത്താം. പുതിയ ഉത്തരവാദിത്തങ്ങൾ പല രീതിയിൽ എത്താം . നിങ്ങളുടെ അധികാരികളുടെ ശ്രദ്ധ നിങ്ങളിൽ ഉണ്ടാകും. അവർ നിങ്ങളുടെ ജോലിയുടെ ശൈലി മാറ്റാനുള്ള ഉപദേശങ്ങൾ നൽകാം. പുതിയ റോൾ, പുതിയ പ്രോജക്ക്ടു എന്നിവയും നിങ്ങൾക്ക് പ്രതീക്ഷിക്കാം. 

ഈ ആഴ്ച നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ സൂര്യൻ എത്തും.  മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   പതിനൊന്നാം ഭാവത്തിൽ     പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾക്കുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം. പഴയ ബന്ധങ്ങളെ കുറിച്ചുള്ള ഓർമ്മകൾ , ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ., മുതിർന്ന സഹോദരങ്ങൾ , സുഹൃത്തുക്കൾ എന്നിവരുടെ ഒപ്പമുള്ള കൂടുതൽ സമയം, പുതിയ പ്രതീക്ഷകൾ , മോഹങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിലൂടെ ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. .  ദൂര യാത്രകളിൽ വളരെ അധികം സാധ്യതകൾ ഉണ്ടാകാ0, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള സംസാരം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും നിങ്ങളെ തേടി എത്താം, ആത്മീയ വിഷയങ്ങളിൽ ഉള്ള അധിക താല്പര്യം, തീർത്ഥാടനം , പുണ്യ പ്രവർത്തികൾ എന്നിവയ്ക്കുള്ള  അവസരം എന്നിവയും ഉണ്ടാകാം.

 ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം  ഭാവത്തിൽ  ഈ ആഴ്ച  സൂര്യൻ എത്തും . ബുധനും ഈ ഭാവത്തിൽ സ്ലോ ഡൗൺ അവസ്ഥയിൽ നിൽക്കുന്നു.  ബുധൻ ആശയ വിനിമയങ്ങളെ നിയന്ത്രിക്കുന്നു. അതിനാൽ ജോലി സ്ഥലത്ത് നടത്തുന്ന ആശയ വിനിമയങ്ങൾ, നിങ്ങൾ കൈകാര്യം ചെയ്യുന്ന ഇലെക്ട്രോനിക് ഉപകരണങ്ങൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ, ഡേറ്റ എന്നിവയിൽ നല്ല ശ്രദ്ധ ആവശ്യമായി വരും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന., അധികാരികളുടെ ഉപദേശം, റീ വർക്ക് സഹ പ്രവർത്തകർ, അധികാരികൾ എന്നിവരുടെ ഒപ്പമുള്ള പ്രവർത്തനങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. റീ വർക്ക് പല ജോലികളിലും ആവശ്യമായി വരും. നേരത്തെ ശ്രമിച്ചു പരാജയപ്പെട്ട പരീക്ഷകൾ, ജോലിക്കുള്ള അവസരങ്ങൾ എന്നിവയിൽ ഒന്ന് കൂടി ശ്രമിക്കുവാൻ യോജിച്ച അവസരമാണ്.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം,  നിഗൂഡവിഷയങ്ങള്,  ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്,  ലോണുകള്,എന്നാ എട്ടാം ഭാവത്തിലൂടെ ഈ ആഴ്ച സൂര്യ ഗ്രഹണം ഉണ്ടാകും. അധിക ചെലവ് നിങ്ങൾ പ്രതീക്ഷിക്കാത്ത സമയം എത്തിയേക്കാം. അത് പോലെ   അനാവശ്യ കമ്മിട്ട്മെന്റുകൾ ഒഴിവാക്കുക.   ടാക്സ് , ഇന്ഷുറന്സ്  എന്നിവയിൽ നിന്ന് സംശയങ്ങൾ ഉണ്ടാകാ. ലോണുകൾ ലഭിക്കാനോ നൽകാനോ ഉള്ള സമയവും ഇത് തന്നെയാണ്. മറ്റുള്ളവരുടെ ധനം കൊണ്ടുള്ള പ്രോജക്ക്ടുകൾ ഉണ്ടാകാം. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു , അതിനാൽ അനാവശ്യമായ വാക്ക് തർക്കങ്ങലും ഒഴിവാക്കുക.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും,ബുധനും ഈ ഭാവത്തിൽ സ്ലോ ഡൗൺ അവസ്ഥയിൽ നിൽക്കുന്നു . ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നതിനാൽ, ഈ ഭാവത്തിലെ വിഷങ്ങളിൽ നിങ്ങൾ നടത്തുന്ന നീക്കങ്ങളിൽ വളരെ ശ്രദ്ധ വേണ്ടി വരും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ വിശ്വാസത്തെ കുറിച്ചുള്ള ചരച്ചകൾ, വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള കൂടുതൽ ചർച്ചകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികളെ കുറിച്ചുള്ള വീണ്ടു വിചാരം എന്നിവയും പ്രതീക്ഷിക്കുക . ഉപരി പഠനത്തിനുള്ള സാധ്യതകളെ കുറിച്ചുള്ള അന്വേഷണം, നിയമവുമായുള്ള നേർക്കാഴ്ച എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും .  നിലവിൽ ഉള്ള ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ. . പുതിയ പ്രേമ ബന്ധം, വിവാഹ ബ്വന്ധം, വിവാഹ സമാനമായ ബന്ധം എന്നിവയും നിങ്ങല്കെ തേടി എത്താം. ജോബ്‌ ഓഫർ, അല്ലെങ്കിൽ പുതിയ ബിസിനസ് ഡീൽ എന്നിവ ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾക്ക് അവസരം ഉണ്ടാകാം.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്  എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. ബുധനും ഈ ഭാവത്തിൽ സ്ലോ ഡൗൺ അവസ്ഥയിൽ നിൽക്കുന്നു  സാമ്പത്തിക കാര്യങ്ങൾ, വൈകാരിക ബന്ധങ്ങൾ എന്നിവയിൽ ആയിരിക്കും ഈ നീക്കം കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരുക . മാനസിക ഭാരങ്ങൾ അധികമാണെന്ന് തോന്നാം., ഭൂതകാലത്തെ കുറിച്ചുള്ള കണക്കെടുപ്പ് നടത്തും. അവയെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ കൂടുതലായി അനുഭവപ്പെടും,. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം അവാശ്യമായി വരും, ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ നിങ്ങൾ പല ഒത്തു തീര്പുകളും നടത്തേണ്ടി വരും. പങ്കാളിയുമായി വിവിധ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. അതിനാൽ ഈ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ നല്ല ശ്രദ്ധ ആവശ്യമായി വരും.  പങ്കാളിയുമായുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം എന്നാ  ആറാംഭാവത്തിൽ ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. നീങ്ങുന്നു. പുതിയ ക്രിയേറ്റീവ് ജോലികളിൽ നിങ്ങൾ സമയം ചിലവഴിക്കും. സഹ പ്രവര്തക്രുമായുള്ള ബന്ധം കൂടുതൽ ശകതമാകാനുള്ള അവസരമാണ്, ചെറു പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ നിങ്ങൾ സഹ പ്രവർത്തകരുമായി നടത്തും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനും, ബാധ്യതകളെ നിയന്ത്രിക്കാനും ഉള്ള അവസരങ്ങൾ എത്താം. 

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില് ഈ ആഴ്ച സൂര്യൻ എത്തും . ബുധനും ഈ ഭാവത്തിൽ സ്ലോ ഡൗൺ അവസ്ഥയിൽ നിൽക്കുന്നു. ഭൂതകാലത്തെ ബന്ധങ്ങളിലെക്ക് ഒരു തിരിഞ്ഞു നോട്ടം ഉണ്ടാകും.  ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നതിനാൽ വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ ഉണ്ടാവണം. പ്രേമം, വിവാഹം എന്നാ വിഷയങ്ങളിൽ ഭൂത കാലത്തിന്റെ ഓർമപ്പെടുത്തലുകൾ ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനുള്ള അനുയോജ്യമായ സമയമാണ് ഇത്. പുതിയ ബന്ധങ്ങളെ നന്നായി വിശകലനം ചെയ്തു മാത്രമേ സ്വീകരിക്കാവൂ.

jayashreeforecast@gmail.com