- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാഴം തുലാം രാശിയിലേക്ക്; എരീസ് മുതൽ വിർഗോ വരെ: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് വ്യാഴം അടുത്ത ഒരു വര്ഷം നിങ്ങളുടെ ഏഴാം ഭാവത്തിൽ നിൽക്കും. നിങ്ങളുടെ ഏഴാം ഭാവവും ലിബ്ര രാശി തന്നെ ഭരിക്കുന്നു. ഈ രാശി സൂചിപ്പിക്കുന്നത് വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, ദൂര യാത്രകൾ, ജോലി, സമൂഹത്തിലെ വില, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയെ ആണ്. അതുകൊണ്ട് തന്നെ ലഗ്നം , ചന്ദ്രൻ ,സൂര്യൻ എന്നിവ എരീസിൽ വരുന്നവക്ക്, അടുത്ത ഒരു വര്ഷം ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസ്ഥകൾ വന്നെതാം. പുതിയ പ്രേമ ബന്ധം , വിവാഹ ബന്ധം , മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന കൂടുതൽ സ്വീകാര്യത എന്നിവ ലഭിക്കാനുള്ള വളരെ നല്ല അവസരങ്ങൾ നിങ്ങളെ തേടി എത്തും. പുതിയ ബിസിനസ് ബന്ധങ്ങൾ , ജോലി സംബന്ധമായ വിദേശ യാത്രകൾ, എന്നിവ എത്താം കാരണം ഏഴാം ഭാവം ജോലി, സമൂഹത്തിലെ മാന്യത വിദേശ യാത്രകൾ എന്നിവയും സൂചിപ്പിക്കുന്നു ഈ അവസരങ്ങൾ ലഭിക്കുന്നതിനു വേണ്ടി അക്ഷീണം ശ്രമിക്കേണ്ട സമയമാണ് അടുത്ത ഒരു വര്ഷം. ബന്ധങ്ങളിൽ ഒരു സന്തുലിതാവസ്ഥ കൊണ്ട് വരാനുള്ള നല്ല സമയമാണ്. ട
എരീസ്
വ്യാഴം അടുത്ത ഒരു വര്ഷം നിങ്ങളുടെ ഏഴാം ഭാവത്തിൽ നിൽക്കും. നിങ്ങളുടെ ഏഴാം ഭാവവും ലിബ്ര രാശി തന്നെ ഭരിക്കുന്നു. ഈ രാശി സൂചിപ്പിക്കുന്നത് വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, ദൂര യാത്രകൾ, ജോലി, സമൂഹത്തിലെ വില, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയെ ആണ്.
അതുകൊണ്ട് തന്നെ ലഗ്നം , ചന്ദ്രൻ ,സൂര്യൻ എന്നിവ എരീസിൽ വരുന്നവക്ക്, അടുത്ത ഒരു വര്ഷം ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസ്ഥകൾ വന്നെതാം. പുതിയ പ്രേമ ബന്ധം , വിവാഹ ബന്ധം , മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന കൂടുതൽ സ്വീകാര്യത എന്നിവ ലഭിക്കാനുള്ള വളരെ നല്ല അവസരങ്ങൾ നിങ്ങളെ തേടി എത്തും. പുതിയ ബിസിനസ് ബന്ധങ്ങൾ , ജോലി സംബന്ധമായ വിദേശ യാത്രകൾ, എന്നിവ എത്താം കാരണം ഏഴാം ഭാവം ജോലി, സമൂഹത്തിലെ മാന്യത വിദേശ യാത്രകൾ എന്നിവയും സൂചിപ്പിക്കുന്നു ഈ അവസരങ്ങൾ ലഭിക്കുന്നതിനു വേണ്ടി അക്ഷീണം ശ്രമിക്കേണ്ട സമയമാണ് അടുത്ത ഒരു വര്ഷം. ബന്ധങ്ങളിൽ ഒരു സന്തുലിതാവസ്ഥ കൊണ്ട് വരാനുള്ള നല്ല സമയമാണ്.
ടോറസ്
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിലൂടെ ആണ് അടുത്ത ഒരു വര്ഷം വ്യാഴം നീങ്ങുക. ജോലി സ്ഥലം, സഹ പ്രവർത്തകർ ,അവരുടെ മനോഭാവം എന്നിവ അടുത്ത ഒരു വർഷത്തേക്ക് നിങ്ങളുടെ ശ്രദ്ധ നേടുന്ന അവസ്ഥയാണ്. വളരെ അധികം ചെറു പ്രോജക്ക്ട്ടുകളിൽ നിങ്ങൾ സമയം ചിലവഴിക്കും. ഈ ജോലികൾ ടെക്നോളജി,.ഇലെക്ട്രോനിക്സ്, പരിപോഷണം എന്നിവയെ അടിസ്ഥാനമാക്കി ഉള്ളവ ആയിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പ്ടുതാനുള്ള ശ്രമം ഈ വര്ഷം ഉടനീളം ഉണ്ടാകും. ആരോഗ്യ സംരക്ഷണം, പ്രധാന വിഷയമാകും. ദിവസേന ഉള്ള ജീവിതം കൂടുതൽ സംഭവ ബഹുലമാകും. ആറാം ഭാവത്തിലെ വിഷയങ്ങളെ എങ്ങനെ നേരിടാം എന്നുള്ള യുക്തി ബോധം ധാരാളം ഉണ്ടാകും അതിനാൽ ഈ വിഷയങ്ങളിൽ നിന്ന് പുരോഗതി ഉണ്ടാകേണ്ടതാണ്.
ജെമിനായ്
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ആയിരിക്കും അടുത്ത ഒരു വർഷത്തേക്ക് വ്യാഴം നിൽക്കുക. ഈ ഭാവം നിങ്ങളുടെ കഴിവുകളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ വിപുലീകരിക്കാനുള്ള അവസരം ലഭിക്കും. പഠനം, കലകൾ, എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരമാണ് നിങ്ങളെ തേടി വരുക. ഈഭവം കുട്ടികളെ സൂചിപ്പിക്കുന്നു. കുട്ടികളുടെ കാര്യത്തിൽ മാതാ പിതാക്കൾക്ക് കൂടുതൽ കരുതൽ ഉണ്ടാവേണ്ടതാണ്. കുട്ടികളെ ലഭിക്കാനുള്ള നല്ല അവസരമായി കാണുക. പുതിയ പ്രേമ ബന്ധം, വിവാഹം സുഹൃദ് ബന്ധങ്ങൾ, എന്നിവയും ഉണ്ടാകും. പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കാനും., സ്വന്തം സംരംഭങ്ങൾ ഏറ്റെടുക്കാനും മെച്ചപ്പെടുത്താനും ഉള്ള നിരവധി അവസരങ്ങൾ ഈ ഒരു വര്ഷം നിങ്ങൾക്ക് ലഭ്യമാകും. അതിനാൽ ഈ അവസരം യുക്തിയോടെ ഉപയോഗിക്കുക. നിങ്ങളുടെ കഴിവുകളെ എടുത്തു കാട്ടാനുള്ള നല്ല അവസരമാണ്., അത് വഴി സമൂഹത്തിൽ ശോഭിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക.
ക്യാൻസർ
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവതിലെക്കാന് വ്യാഴം എത്തുക. ഈ ഭാവം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, ഫർണിഷിങ് , വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയെ സൂചിപ്പിക്കുന്നു. വ്യാഴം വിപുലീകരണത്തെ സൂചിപ്പിക്കുന്നതിനാൽ നിലവിൽ ഉള്ള വീട് പുതുക്കി പണിയുന്നതിനും വിപുലീകരിക്കുന്നതിനും ഉള്ള അവസരമാണ്. വീടിനു വേണ്ടി കൂടുതൽ ധനം ചെലവാക്കേണ്ട അവസ്ഥയും ഉണ്ടാകാം. കുടുംബ യോഗങ്ങൾ, ബന്ധുജന സന്ദർശനം, റിയൽ എസ്റ്റേറ്റ് പ്രശ്ന ങ്ങൾക്കുള്ള പരിഹാരം ഉണ്ടാവേണ്ട സമയമാണ്. യുക്തി പരമായി നീങ്ങി ഇല്ല എങ്കിൽ നിലവിൽ ഉള്ള പ്രശ്നങ്ങൾ രൂക്ഷ്മാകാനും സാധ്യത ഉണ്ട്. മാതാ പിതാക്കലോടുള്ള ശ്രദ്ധ അധികമാകാം. സഹ പ്രവർത്തകർ കുടുംബത്തിന്റെ ഭാഗമാകാം.,പല കാരണങ്ങൾ കൊണ്ടും. വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാ പിതാക്കളിൽ നിന്ന് കൂടുതൽ ശിക്ഷണം ലഭിക്കേണ്ട അവസ്ഥയും ഉണ്ടാകും.
ലിയോ
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി, ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മൂന്നാം ഭാവമാണ് ഈ ഒരു വര്ഷം വിപുലീകരിക്കപെടുക . പുതിയ ഇലെക്ട്രോനിക് ഉപകരണങ്ങൾ, വാഹനങ്ങൾ , എന്നിവ വാങ്ങാനുള്ള സാഹചര്യം ഉണ്ടാകാം. ചെറു യാത്രകൾ നിങ്ങളുടെ സമയം അപഹരിക്കും. ഈ ഭാവം ആശയ വിനിമയങ്ങൾ അവ സംബന്ധിച്ച ജോലികൾ എന്നിവയ്ക്ക് വേണ്ടി ഉള്ളതാണ്. സെയ്ല്സ് , മീഡിയ, ജേർണലിസം എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങൾ ലഭിക്കേണ്ടതാണ്. ഈ ഭാവം ഹോബികളുടെത് കൂടിയായതിനാൽ സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം നടത്തും. ഈ ഭാവം മാനസിക പരിവര്തനങ്ങളുടെത് കൂടിയാണ്. ബന്ധുക്കൾ, സഹോദരങ്ങൾ അയൽക്കാർ എന്നിവരുടെ ജീവിതത്തിൽ വിപുലീകരണം ഉണ്ടാകും. പുതിയ പല കോഴ്സുകളും പഠിക്കാനുള്ള അവസരം നിങ്ങൾടെ തേടി എത്താം. ബൗദ്ധീകമായ പ്രോജക്ക്ട്ടുകളിൽ നിങ്ങൾ റിസേർച് നടത്തുകയും ചെയ്യും. വളരെ അധികം ആശയ വിനിമയം നടത്തേണ്ട പല സാഹചര്യങ്ങളും പ്രതീക്ഷിക്കുക.
വിർഗോ
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ ആണ് അടുത്ത ഒരു വര്ഷം നിൽക്കുക. ധന സമ്പാദനത്തിനായി നിരവധി അവസരങ്ങൾ ലഭിക്കുന്നതാണ്. പക്ഷെ അധിക ചെലവിനുള്ള അവസ്ഥകളും വന്നു ചേരാം. പുതിയ ബിസിനസ് , പാർട്ട് ടൈം ജോലി എന്നിവയ്ക്കുള്ള അന്വേഷണം നടത്തുന്ന സമയമാണ്. മാതാ പിതാക്കൾ, വീട് എന്നിവ നിങ്ങളുടെ സമയം അപഹരിക്കാം. ഈ ഭാവം കുടുംബത്തെ സൂചിപ്പിക്കുന്നു. കുടുംബത്തിൽ വിപുലീകരണം സംഭവിക്കാം. പുതിയ വിഷയങ്ങൾ പഠിക്കാനും, പരീക്ഷകളിൽ പങ്കെടുക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകും. പുതിയ കൊന്റ്രാക്ക്ട്ടുകൾ നിങ്ങളെ തേടി എത്താം. ഈ ഭാവം ആഹാരം. പുഷ്ടി എന്നിവയും സൂചിപ്പിക്കുന്നു. അതിനാൽ ഇവയിലും ശ്രദ്ധ വേണ്ടി വരാം.
വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവം വളരെ അധികം സംഭവ ബഹുലമാണ്. ഈ ആഴ്ച ശുക്രൻ ഈ ഭാവത്തിൽ എത്തുകയും ചെയ്യും. ഈ ഭാവത്തിൽ അദ്ദേഹം അത്ര ത്രുപതൻ അല്ല. ജോലി, സഹപ്രവർത്തകർ എന്നാ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം ഉണ്ട്. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, ആശയ വിനിമയം, ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള ജോലികളും ഉണ്ടാകും . സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ട അവസ്ഥ, പുതിയജോലിയെ കുറിച്ചുള്ള ആലോചന, ബാധ്യതകളെ നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പ്, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ശ്രദ്ധ, പുതിയ ആരോഗ്യ ക്രമം നടപ്പിലാക്കാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തും. ഈ ഭാവത്തിൽ സൂര്യൻ അത്ര തൃപ്തനല്ല. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയെ കുറിച്ച് ഉള്ള ചിന്തകൾ ഉണ്ടാകും ഈ ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം , പുതിയ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് അല്പകാലതെക്ക് അധികം ശ്രദ്ധ ഉണ്ടാവേണ്ടതാണ്.; ശുക്രൻ ഈ ഭാവത്തിൽ ഈ ആഴ്ച എത്തും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ആഗ്രഹം ഉണ്ടാകാം. പുതിയ ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാനുള്ള ധാരാളം അവസരങ്ങൾ ലഭിക്കാം. പക്ഷെ ഈ അവസരങ്ങളിൽ നിങ്ങളുടെ താല്പര്യകുറവ് [പ്രകടമാകും. ഊഹ ക്കച്ചവടത്തിൽ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കണമെങ്കിൽ ശ്രദ്ധയോടെ നീങ്ങേണ്ടാതാണ്. അങ്ങനെ ഉള്ള സാഹസത്തിനുള്ള അവസരം ഇതല്ല. നിങ്ങളുടെ കഴിവുകളെ തെളിയിക്കാനുള്ള ശ്രമം ഉണ്ടാകും. പുതിയ സംരംഭങ്ങളെ കുറിച്ചുള്ള ആഗ്രഹം, അവയ്ക്ക് വേണ്ടി ഉള്ള ചർച്ചകൾ, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ചർച്ച , നിലവിൽ ഉള്ള ബന്ധങ്ങളിൽ എടുക്കുന്ന പുതിയ നീക്കംഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തുമ്പോൾ നിങ്ങളുടെ ആരോഗ്യം, ജോലി, സഹ പ്രവർത്തകർ എന്നാ വിഷയങ്ങൾ പ്രധാനമാകും. സൂര്യൻ ഈ ഭാവത്തിൽ അസ്വസ്തതനാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ വളരെ ക്ഷമ പാലിക്കേണ്ടതാണ്. അവരുടെ ലെക്ഷ്യങ്ങൾ ഒരു പക്ഷെ നിങ്ങൾക്ക് സ്വീകാര്യമായി എന്ന് വരില്ല. ധാരാളം ചെറു പ്രോജക്ക്ട്ടുകൾ എത്താം. ടീം ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ. എന്നിവയും ഉണ്ടാകും.
ജമിനി (മെയ് 21 - ജൂൺ 20)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ഈ ഭാവത്തിൽ ചൊവ്വയും ബുധനും നേരത്തെ തന്നെ നിൽക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങൾക്ക് അൽപ കാലം വളരെ പ്രാധാന്യം ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട് വില്പന, എന്നിവ ഉണ്ടാകാം. വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ , പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസ്ഥ, എന്നിവയും ഉണ്ടാകും.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച സൂര്യൻ എത്തും. ഈ ഭാവത്തിൽ സൂര്യൻ വളരെ അസ്വസ്ഥനാണ്. ടീം ചർച്ചകൾ ഉണ്ടാകാം. ഈ ചർച്ചകളിൽ വാഗ്വാദങ്ങളും ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ വളരെ അധികം അധ്വാനം ആവശ്യമാകും. ഊഹക്കച്ചവടം, സ്വന്തം സംരംഭങ്ങൾ എന്നിവയിൽ തിരുത്തലുകൾ വന്നേക്കാം കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കും. പുതിയഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, പ്രേമ ബന്ധത്തെ കുറിച്ചുള്ള ചിന്ത, നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി, ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ഇതേ ഭാവത്തിൽ ചൊവ്വയും ബുധനും നിൽക്കുന്നു. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവ ഉണ്ടാകാം. കൂടുതൽ ആശയ വിനിമയം, ആശയ വിനിമയശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ, എഴുത്ത് , എഡിറ്റിങ് എന്നിവയിൽ നിന്നുള്ള അവസരങ്ങൾ സഹോദരങ്ങലുമായുള്ള ചർച്ചകളും പ്രതീക്ഷിക്കുക. ഈ ചർച്ചകളിൽ നിങ്ങളുടെ തീരുമാനത്തെ അവർ എത്ര മാത്രം സ്വീകരിക്കും എന്ന് പരിശോധിക്കുക. നിങ്ങളുടെ സ്വന്തം കഴിവുകളെ കുറിച്ചുള്ള ബോധ്യം ഉണ്ടാകാം., പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, പുതിയ ഇലെക്ട്രോണിക് ഉപകരണങ്ങൾ ലഭിക്കാനുള്ള അവസരവും പ്രതീക്ഷിക്കുക ഈ ഭാവത്തിലൂടെ ഏതു ഗ്രഹം നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവതിലെക്ക് സൂര്യൻ ഈ ആഴ്ച എത്തും. ഈ ഭാവത്തിൽ അദ്ദേഹം തീരെ സന്തോഷവാൻ അല്ല. അതിനാൽ തന്നെ അല്പം സങ്കീർണമായ അവസ്ഥകൾ കുടുംബത്തിലും വ്യക്തി ജീവിതത്തിലും പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, യാത്രകൾ, ഫർണിഷിങ് എന്നിവ ഉണ്ടാകാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, കുടുംബ്തിനുള്ളിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം എന്നിവയും ഉണ്ടാകും. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ജീവിത സൗകര്യം, സന്തോഷത്തെ കുറിച്ചുള്ള ആകുലത എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും. ഈ ഭാവത്തിൽ ചൊവ്വയും, ബുധനും നേരത്തെ തന്നെ നിൽക്കുന്നു. ഏതെങ്കിലും ഭാവത്തിൽ മൂന്നോ അതിൽ അധികമോ ഗ്രഹങ്ങൾ നിന്നാൽ ആ ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ ജാഗ്രത വേണം എന്നാ സൂചനയാണ് പ്രപഞ്ചം നിങ്ങൾക്ക് നൽകുന്നത്. സാമ്പത്തിക കാര്യങ്ങളിൽ നിന്നുള്ള വെല്ലുവിളി പ്രതീക്ഷിക്കുക. പുതിയ സാമ്പത്തിക പ്ലാനിനെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, പുതിയ ബിസിനസ് പ്രോജക്ക്ട്ടിനെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ ഉണ്ടാകാം. വ്യക്തി ജീവിതത്തിൽ പല പ്രശനങ്ങൾക്ക് വേണ്ടി ഉള്ള പരിഹാരം കാണാനുള്ള ആഗ്രഹം, നിങ്ങളുടെ മൂല്യത്തെ മറ്റുള്ളവർ അന്ഗീകരിക്കുന്നോ എന്നാ സംശയം, നിങ്ങളുടെ മൂല്യത്തെ മറ്റുള്ളവർ സ്വീകരിക്കാൻ വേണ്ടി നടത്തുന്ന നീക്കങ്ങൾ ,പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച സൂര്യൻ എത്തും, സൂര്യൻ ഈ ഭാവത്തിൽ വളരെ അസ്വസ്തനുമാണ്. അതിനാൽ ആശയ വിനിമയങ്ങൾക്ക് മേൽ നല്ല നിയന്ത്രണം ആവശ്യമാകും,. സഹോദരങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഇടപെടലുകൾ നടത്താം. അവരെ കുറിച്ചുള്ള ആശങ്കകൾ നിങ്ങൾക്കും ഉണ്ടാകാം. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് , എഡിറ്റിങ് എന്നിവയോടുള്ള താല്പര്യം, പുതിയ ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം,. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ശുക്രൻ എത്തും. ചൊവ്വയും, ബുധനും ഇതേ ഭാവത്തിൽ നേരത്തെ നിൽക്കുന്നു. ഏതു ഭാവത്തിൽ മൂന്നോ അതിലധികമോ ഗ്രഹങ്ങൾ നിന്നാൽ, ആ ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ നിന്നുള്ള സമ്മർദ്ദമാണ് സൂചിപ്പിക്കുക. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകാം. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നിങ്ങൾ അവസാന തീരുമാന൦ എടുക്കേണ്ട പല അവസരങ്ങളും വന്നെതാം. പുതിയ ബന്ധങ്ങൾ രൂപീകരികാനുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ഒരേ സമയം വളരെ അധികം കാര്യങ്ങൾ ചെയ്യേണ്ട സാഹചര്യം, ഈ അവസ്ഥയിൽ ശരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. ഈ ഭാവത്തിൽ അദ്ദേഹം തീരെ സന്തുഷ്ടനല്ല., സാമ്പത്തിക കാര്യങ്ങളുടെ മേൽ വേണ്ട അതീവ ശ്രദ്ധ ആവശ്യമുള്ള സമയമാണ്., പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമംങ്ങൾ, പുതിയ കോഴ്സുകൾ പഠിക്കാനുള്ള അവസരം, എന്നിവ ഉണ്ടാകും. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചനകൾ ആയിരിക്കും മനസ്സിൽ.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. ഈ ഭാവത്തിൽ അദ്ദേഹം അത്ര തൃപ്തൻ അല്ല. പുതിയ തുടക്കങ്ങളിൽ അദ്ദേഹം തൃപ്തൻ ആവണം എന്നില്ല. ജീവിതതെകുരിച്ചുള്ള വേറിട്ട പ്രതീക്ഷകൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിൽ എത്താനുള്ള ശ്രമങ്ങൾ നടത്തും. സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. എങ്കിലും ഈ തുടക്കങ്ങളിൽ നിന്ന് സന്തോഷം ഉണ്ടാവണമെങ്കിൽ അല്പം അധികം ശ്രമം നടത്തേണ്ടി വരും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകും.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ എത്തുന്നതാണ്, ഇതേ ഭാവത്തിൽ തന്നെ ബുധനും ചൊവ്വയും നിൽക്കുന്നു ഏകാന്തനായി തീരാനുള്ള പല അവസരങ്ങളും ഉണ്ടാകും. ദൂര ദേശ വാസം, മാനസിക സമ്മർദ്ദങ്ങൾ എന്നിവയും എത്താം. പ്രാർത്ഥന ധ്യാനം എന്നിവയ്ക്കുള്ള താല്പര്യം ഉണ്ടാകാം. ഈ അവസ്ഥ അല്പം നെഗറ്റീവ് ആയ അവസ്ഥ ആയതിനാൽ പുണ്യ കരമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ഇതേ ഭാവത്തിൽ ബുധനും ചൊവ്വയും നിൽക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണം എന്നാ സൂചനയാണ് നമുക്ക് ലഭിക്കുന്നത്. ശുക്രൻ ഈ ഭാവത്തിൽ തീരെ തൃപ്തൻ അല്ല. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവ്ൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ടീം ചർച്ചകൾ, നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള പുതിയ പ്രോജക്ക്ട്ടുകളുടെ തുടക്കത്തിനു വേണ്ടി ഉള്ള ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള പ്രവർത്തനം, ടീം ചർച്ചകളിൽ നിന്നുണ്ടാകുന്ന സംശയം എന്നിവ പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ എത്തുന്നതാണ്, ഏകാന്തനായി തീരാനുള്ള പല അവസരങ്ങളും ഉണ്ടാകും. ദൂര ദേശ വാസം, മാനസിക സമ്മർദ്ദങ്ങൾ എന്നിവയും എത്താം. പ്രാർത്ഥന ധ്യാനം , ഹീലിങ് എന്നിവയ്ക്കുള്ള താല്പര്യം ഉണ്ടാകാം. നിങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുന്ന പല അവസ്തകളിലൂടെയും കടന്നു പോകാം. ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവം അടുത്ത കുറെ നാളേക്ക് വളരെ അധികം സജീവമായിരിക്കും. ശുക്രൻ ഈ ഭാവത്തിൽ ഈ ആഴ്ച എത്തുന്നതാണ്. ഇതേ ഭാവത്തിൽ ബുധനും ചൊവ്വയും നിൽക്കുന്നു . ജോലി , അധികാരികൾ , സമൂഹ്യ ജീവിതം എന്നിവയിൽ നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കേണ്ട അവസ്ഥ ഉണ്ടാകാം. പുതിയ ഉത്തര വാദിതങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം ആവശ്യം വരുന്ന സമയം, കല, ആശയ വിനിമയം എന്നിവയിൽ നിന്നുണ്ടാകുന്ന ജോലികൾ, അധികാരികൾ, എന്നിവരോടുള്ള ചർച്ചകൾ, നിങ്ങളുടെ ജീവിതത്തിൽ അവർ നടത്തുന്ന ഇടപെടലുകൾ എന്നിവ പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. . സൂര്യൻ ഈ ഭാവത്തിൽ തീരെ തൃപ്തൻ അല്ല. പുതിയ തീരുമാനങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവ്ൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ടീം ചർച്ചകൾ, ഈ ചർച്ചകളിൽ മറ്റുള്ളവരെ വെല്ലുവിളിക്കേണ്ട അവസരം, ടീം അംഗങ്ങൾ നിങ്ങളുടെ ആശയങ്ങളെ സംശയത്തോടെ നോക്കുന്ന അവസ്ഥ, നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള പുതിയ പ്രോജക്ക്ട്ടുകളുടെ തുടക്കത്തിനു വേണ്ടി ഉള്ള ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള പ്രവർത്തനം, ടീം ചർച്ചകളിൽ നിന്നുണ്ടാകുന്ന സംശയം എന്നിവ പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവം വളരെ സജീവമാണ്. ഈ ഭാവത്തിൽ ശുക്രൻ ഈ ആഴ്ച എത്തും. ചൊവ്വയും, ബുധനും ഇതേ ഭാവത്തിൽ നിൽക്കുകയും ചെയ്യുന്നു. ഈ ഭാവത്തിലെ വിഷങ്ങളിൽ അല്പം അധിക ശ്രദ്ധ ആവശ്യമാകും എന്നാണ് സാരം. ദൂര യാത്രകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ നടത്തും. വിദേശത്ത നിന്നുള്ള വ്യക്തികളുമായി നിരന്തര സമ്പർക്കം നടത്തിയേക്കാം . എഴുത്ത് , കല എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ റിസേർച് നടത്താനുള്ള ശ്രമം. ധ്യാനം, തീർത്ഥാടനം എന്നിവയ്ക്കുള്ള അവസരം, എന്നിവയും ഉണ്ടാകും.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. എന്നാൽ ഇദ്ദേഹം ഈ ഭാവത്തിൽ തൃപ്തൻ അല്ല . ജോലി , അധികാരികൾ , സമൂഹ്യ ജീവിതം എന്നിവയിൽ നിന്ന് വെല്ലുവിളികൾ പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ആഗ്രഹം ഉണ്ടാകാം. . പുതിയ ഉത്തര വാദിതങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം ആവശ്യം വരുന്ന സമയം, കല, ആശയ വിനിമയം എന്നിവയിൽ നിന്നുണ്ടാകുന്ന ജോലികൾ, അധികാരികൾ, എന്നിവരോടുള്ള ചർച്ചകൾ, നിങ്ങളുടെ ജീവിതത്തിൽ അവർ നടത്തുന്ന ഇടപെടലുകൾ എന്നിവ പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും. ചൊവ്വയും ബുധനും ഇതേ ഭാവത്തിൽ നിൽക്കുന്നു. ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെത് കൂടി ആയതിനാൽ. ശ്രദ്ധയോടെ നീങ്ങേണ്ട പല സാഹചര്യങ്ങളും ഉണ്ടാകാം. വിവഹ ബന്ധത്തിൽ മറ്റുള്ളവരുടെ ഇടപെടലുകൾ, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള അനവധി ചർച്ചകൾ, ഈ ബന്ധങ്ങളുടെ പുരോഗതിക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാം. ലോണുകൾ ലഭിക്കുകയോ നൽകുകയോ ചെയ്യാനുള്ള ശ്രമങ്ങൾ പ്രതീക്ഷിക്കുക . ജോയിന്റ് സ്വത്തുക്കൾ, പൂർവിക സ്വത്തുക്കൾ എനിവയിൽ നടത്തുന്ന നീക്കങ്ങളും ഉണ്ടാകും.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവം വളരെ സജീവമാണ്. ഈഭാവത്തിൽ സൂര്യൻ ഈ ആഴ്ച എത്തുന്നതാണ്. പിതാവുമായുള്ള ബന്ധത്തിൽ ക്ഷമ വേണ്ടി വരും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, . വിദേശത്ത നിന്നുള്ള വ്യക്തികളുമായി നിരന്തര സമ്പർക്കം എഴുത്ത്, പ്രസിദ്ധീകരണം , കല എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ റിസേർച് നടത്താനുള്ള ശ്രമം. ധ്യാനം, തീർത്ഥാടനം എന്നിവയ്ക്കുള്ള അവസരം, എന്നിവയും ഉണ്ടാകും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ഇതേ ഭാവത്തിൽ തന്നെ ബുധനും ചൊവ്വയും നിൽക്കുന്നു. പങ്കാളിയുമായുള്ള ബന്ധം വളരെ പ്രധാനമാകും. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമംങ്ങൾ തുടരും., പക്ഷെ ഈ ബന്ധങ്ങളിൽ തീരുമാനം എടുക്കേണ്ട സാഹചര്യം ഇതായിരിക്കില്ല., ഈ സമയം പല തരാം ബന്ധങ്ങളെ വിശകലനം ചെയ്യേണ്ടാതിന്റെതാണ്. പുതിയ ബിസ്നസ് ബന്ധങ്ങൾ എഗ്രീമ്ന്റുകൾ എന്നിവയെ കുറിച്ചും ഉള്ള ആലോചന ഉണ്ടാകാം. ഈ ഭാവം നിങ്ങളുടെ ശത്രുക്കല്ടെത് കൂടി ആയതിനാൽ, വളരെ സാവധാനം തന്നെ നീങ്ങേണ്ടി വരും.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. സൂര്യൻ ഈ ഭാവത്തിൽ തീരെ സന്തോഷവാൻ അല്ല. പാർട്ണർ ശിപ്പുകളിൽ വളരെ ശ്രദ്ധ നൽകേണ്ട സാഹചര്യമാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യം വന്നെതാം., സാമ്പത്തിക കാര്യങ്ങൾ അത്ര സുഖകര്മായിരിക്കുകയില്ല, പുതിയ പ്രോജക്ക്ടുകൾ, ജോയിന്റ് സ്വത്തുക്കൾ , പാർട്ട് ടൈം ജോലികൾ എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും. വൈകാരിക ബന്ധങ്ങളിൽ ഉള്ള അതൃപ്തി വെളിവാകും. ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെത് കൂടി ആയതിനാൽ ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.
jayashreeforecast@gmail.com