- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാഴം തുലാം രാശിയിലേക്ക്: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ഈ നീക്കങ്ങളുടെ ഫലങ്ങൾ മറ്റു പല കാര്യങ്ങളെയും അടിസ്ഥാനമാക്കി ആയിരിക്കും സംഭവിക്കുക,. ഓരോ വര്‍ഷം, മാസം ഗ്രഹങ്ങളുടെ നീക്കം കൊണ്ടുണ്ടാകുന്ന ഫലതെക്കാൾ പ്രാധാന്യം നിങ്ങളുടെ മഹാ ദശ, ശനിയുടെ അവസ്ഥ എന്നിവ നോക്കി വേണം മനസിലാക്കാൻ ഉദാഹരണം ഏഴര ശനി ഉള്ളവർക്ക് അവരുടെ ജീവിതത്തിൽ അല്പം സാവധാനം നീങ്ങേണ്ട സമയമാണ്. ആദ്യം നിങ്ങൾ ഏതു മഹാ ദശയിലൂടെ നീങ്ങുന്നു എന്ന് കണക്ക് കൂട്ടുക . അത് തന്നെ ആയിരിക്കും വ്യാഴ മാറ്റത്തെ ക്കാൾ കൂടുതൽ പ്രധാനം. പക്ഷെ വ്യാഴം ഏതു ഭാവത്തിലൂടെ നീങ്ങുന്നുവോ ആ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾക്ക് അനവധി അവസരങ്ങളും ഉണ്ടാകും. അവ ഉപയോഗപ്പെടുത്തുന്നതിൽ ആയിരിക്കണം നമ്മുടെ ശ്രദ്ധ. ലിബ്ര മുതൽ പയ്സീസ് വരെ ലിബ്ര നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലൂടെ ആയിരിക്കും വ്യാഴം അടുത്ത ഒരു വര്‍ഷം നീങ്ങുക. വ്യക്തി ജീവിതത്തിൽ ഈ ഒരു വര്‍ഷം ധാരാളം മാറ്റങ്ങൾ ഉണ്ടാകാം. പുതിയ വ്യക്തി ബന്ധങ്ങൾ ഉണ്ടാകാം. ഔദ്യോഗിക ജീവിതത്തിൽ അനേക ഉത്തര വാദിതങ്ങൾ ഒരേ സമ
ഈ നീക്കങ്ങളുടെ ഫലങ്ങൾ മറ്റു പല കാര്യങ്ങളെയും അടിസ്ഥാനമാക്കി ആയിരിക്കും സംഭവിക്കുക,. ഓരോ വര്‍ഷം, മാസം ഗ്രഹങ്ങളുടെ നീക്കം കൊണ്ടുണ്ടാകുന്ന ഫലതെക്കാൾ പ്രാധാന്യം നിങ്ങളുടെ മഹാ ദശ, ശനിയുടെ അവസ്ഥ എന്നിവ നോക്കി വേണം മനസിലാക്കാൻ ഉദാഹരണം ഏഴര ശനി ഉള്ളവർക്ക് അവരുടെ ജീവിതത്തിൽ അല്പം സാവധാനം നീങ്ങേണ്ട സമയമാണ്. ആദ്യം നിങ്ങൾ ഏതു മഹാ ദശയിലൂടെ നീങ്ങുന്നു എന്ന് കണക്ക് കൂട്ടുക . അത് തന്നെ ആയിരിക്കും വ്യാഴ മാറ്റത്തെ ക്കാൾ കൂടുതൽ പ്രധാനം.
പക്ഷെ വ്യാഴം ഏതു ഭാവത്തിലൂടെ നീങ്ങുന്നുവോ ആ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾക്ക് അനവധി അവസരങ്ങളും ഉണ്ടാകും. അവ ഉപയോഗപ്പെടുത്തുന്നതിൽ ആയിരിക്കണം നമ്മുടെ ശ്രദ്ധ.
ലിബ്ര മുതൽ പയ്സീസ് വരെ
ലിബ്ര
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലൂടെ ആയിരിക്കും വ്യാഴം അടുത്ത ഒരു വര്‍ഷം നീങ്ങുക. വ്യക്തി ജീവിതത്തിൽ ഈ ഒരു വര്‍ഷം ധാരാളം മാറ്റങ്ങൾ ഉണ്ടാകാം. പുതിയ വ്യക്തി ബന്ധങ്ങൾ ഉണ്ടാകാം. ഔദ്യോഗിക ജീവിതത്തിൽ അനേക ഉത്തര വാദിതങ്ങൾ ഒരേ സമയം ഏറ്റെടുക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ശാരീരിരികമായി പുഷ്ടിപ്പെടും എങ്കിൽ അധികമാകാതെ സൂക്ഷിക്കുക. പുതിയ പ്രേമ ബന്ധം, വിവാഹം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, സ്വന്തം സംരംഭങ്ങൾ എന്നിവ കൂടാതെ വിദേശ യാത്ര, ആത്മീയ വിഷയങ്ങൾ പഠിക്കാനുള്ള താല്പര്യം, ജോലി സംബന്ധമായ ധാരാളം ട്രെയിനിങ്ങുകൾ, ഉപരി പഠനത്തിനുള്ള അവസരങ്ങൾ, വിദേശ ബന്ധം എന്നിവയും ഉണ്ടാകാം.
സ്കോർപിയോ
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലൂടെ ആയിരിക്കും അടുത്ത ഒരു വര്‍ഷം വ്യാഴം നീങ്ങുക . വിദേശ യാത്രകൾ, വിദേശത്ത സ്ഥിര താമസം ചെയാനുള്ള പ്ലാനുകൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവ ഉണ്ടാകും. പ്രാർത്ഥന, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ചാരിറ്റി പ്രവര്തങ്ങൾ എന്നിവയും ഭാവി ജീവിതത്തെ കുറിച്ചുള്ള കൂടുതൽ റിസേർച്ചും പ്രതീക്ഷിക്കുക.
സാജിറ്റെറിയസ്
മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീം ജോലികള്‍, ഗ്രൂപ്പുകള്എന്ന പതിനൊന്നാം ഭാവത്തിലൂടെ ആയിരിക്കും വ്യാഴ൦ അടുത്ത ഒരു വര്‍ഷം നീങ്ങുക. നിങ്ങളുടെ ലോങ്ങ് ടേം സ്വപ്നങ്ങൾ സഫലമാകെണ്ടാതാണ്. അതുകൊണ്ട് നല്ല ആലോചനക്ക് ശേഷം മാത്രം പ്ലാനുകൾ തയ്യാറാക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിങ്ങളുടെ ഇടപെടലുകൾ അധികമാകും. കുട്ടികൾ ഇല്ലാത്തവർക്ക് പരിഹാരം ലഭിക്കുന്ന ഏറ്റവും അനുയോജ്യമായ സമയമാണ്. പുതിയ സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിൽ എത്താം. പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള അവസരവും ഉണ്ടാകാം. വിവാഹം, പ്രേമം എന്നിവയും സാധ്യമാണ്. മുതിർന്ന സഹോദരങ്ങൾ , സഹോദര തുല്യർ ആയവർ എന്നിവരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള കൂടുതൽ ജോലികൾ, പുതിയ ഇലെക്ട്രോനിക് ഉപകരണങ്ങൾ, വാഹനം എന്നിവ വാങ്ങാനുള്ള സാഹചര്യം, കൂടുതൽ ആശയ വിനിമയം, പുതിയ ബിസ്നസ് ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
കേപ്രികോൺ
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേ എന്നാ പത്താം ഭാവാതിലൂടെ ആയിരിക്കും വ്യാഴ്൦ അടുത്ത ഒരു വര്‍ഷം നീങ്ങുക . പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ , ശമ്പള വർധന എന്നിവയ്ക്ക് നല്ല സാധ്യത ഉണ്ട്. അത് പോലെ ജോലിയിൽ അലസമായി നീങ്ങാനുള്ള താല്പര്യവും ഉണ്ടാകും. അധികാരികലുമായുള്ള ചർച്ചകൾ, പുതിയ തീരുമാനങ്ങൾ എന്നിവ ഉണ്ടാകും. സാമ്പത്തിക സ്ഥിതി പുരോഗമിക്കാനുള്ള അവസരം , വിവാഹബന്ധം, കുടുംബത്തിൽ കൂടുതൽ ബന്ധുക്കൾ ഉണ്ടാകാനുള്ള അവസരം, വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം, പുതിയ സഹ പ്രവർത്തകർ വന്നെതാവുന്ന സാഹചര്യം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ്
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്ന ഒൻപതാം ഭാവത്തിലൂടെ ആയിരിക്കും വ്യാഴം നീങ്ങുക. ദൂര യാത്രകൾ, നിയമ വശത്തെ ക്കുറിച്ചുള്ള റിസേർച്, വിദേശതു നിന്നുള വ്യക്തികളുമായുള്ള സംവാദം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള റിസേർച്, പ്രസിദ്ധീകരണം, എഴുത്ത് എന്നിവയ്ക്കുള്ള അവസരം, ജോലി സംബന്ധമായ ട്രെയിനിങ്ങുക;ൾ, പരീക്ഷകൾ എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം., വ്യക്തിബന്ധങ്ങളിൽ പുതിയ അവസ്ഥ, ആശയ വിനിമയങ്ങളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, പുതിയ വാഹനം , ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, പുതിയ പ്രേമബന്ധം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ, കുട്ടികളെ ലഭിക്കാനുള്ള കൂടുതൽ അവസരം എന്നിവ പ്രതീക്ഷിക്കുക.
പ്യ്സീസ്
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നാ എട്ടാം ഭാവത്തിലാണ് കൂടുതൽ മാറ്റങ്ങൾ സംഭവിക്കുക . സാമ്പത്തിക ലാഭം ഉണ്ടാകാം, പക്ഷെ അധിക ചെലവ് നിയന്ത്രിക്കെണ്ട്തായി തന്നെ വരും. ധന സഹായം ലഭിക്കാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും നടക്കാം. ദൂര യാത്രകൾ, ചാരിറ്റി പ്രവർത്തനത്തിനുള്ള അവസരം , ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, വീട് മാറ്റം, റീപെയരിങ്, റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കളുടെ ജീവിതത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.
വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് . ഈ ഭാവത്തിലെ വിഷയങ്ങളിൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ബിസിനസ് എഗ്രീമെന്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. വിവാഹം, പ്രേമബന്ധം എന്നിവയിലും കൂടുതൽ ചർച്ചകൾ ഉണ്ടാകും. നിലവി;ലുള്ള ബന്ധങ്ങളിൽ പുരോഗതിക്ക് വേണ്ടിശ്രമിക്കേണ്ട സമയമാണ്. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമംങ്ങൾ ഫലവതാകണം എന്നില്ല.
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഉള്ളനീക്കങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. കൂടുതൽ ചെറു പ്രോജക്ക്ട്ടുകൾ, അവയിൽ വേണ്ടി വരുന്നതിരുതലുകൾ , ടീം ചർച്ചകൾ, സഹ പ്രവർത്തകരുമായുള്ള അഭിപ്രായ വ്യത്യാസം, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക എന്നിവ പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവം ഈ ആഴ്ച അല്പം സങ്കീർണമായ അവസ്ഥയിലേക്ക് ഈ ആഴ്ച എത്താം. സൂര്യനും , ബുധനും ഈ ഭാവത്തിലെ വിഷയങ്ങൾ സങ്കീർണമാണ് എന്നാ സൂചനയാണ് നൽകുന്നത്. ജോലിസ്ഥലം , സഹ പ്രവർത്തകർ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം ക്രമപ്പെടുതാനുള്ള ശ്രമം ഉണ്ടാകും. പുതിയ ചെറു പ്രോജക്ക്ട്ടുകൾ, ആശയ വിനിമയം, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ കൂടുതൽ ഉണ്ടാകും. ഇവയിൽ വളരെ അധികം വിശദീകരണവും ആവശ്യമാകും. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ നടത്തേണ്ടി വരും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ആരോഗ്യ കാര്യത്തിലെ കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹ ക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില്‍ ഈ ആഴ്ച വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. ഈ ഭാവത്തിൽ സൂര്യനും ബുധനുംക് നിൽക്കുന്നു. നെറ്റ് വർക്കിങ് അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവ ലഭിക്കാം. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാകാം. പക്ഷെ നിങ്ങളുടെ പദ്ധതികൾ അവയ്ക്ക് വേണ്ടി അനുയോജ്യമാണോ എന്ന് പരിശോധിക്കുക. പ്രേമ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാട് പരിശോധിക്കേണ്ടി വരും. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ , പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
മാതാപിതാക്കള്‍,സ്വത്ത്, ബന്ധുക്കള്‍, സന്തോഷം, വളര്‍ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്‍ എന്നാ നാലാം ഭാവം വളരെ പ്രധാനമാണ്. ഈ ഭാവത്തിലെ വിഷയങ്ങളിൽ സങ്കീർണമായ അവസ്ഥയിൽ എത്താൻ സാധ്യത ഉണ്ട്. മാതാ പിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക, എന്നിവ ഉണ്ടാകാം. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, പൂർവിക സ്വത്തുക്കളെ കുറിച്ചുള്ള ചർച്ച എന്നിവയും ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മൂന്നാം ഭാവത്തിൽ സൂര്യനും , ബുധനും നിൽക്കുന്നു. സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ, ആശയവിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത് എഡിറ്റിങ് എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവ ഉണ്ടാകാം. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം വസ്തു വകകള്‍, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. ഈ ഭാവത്തിൽ അദ്ദേഹം തീരെ സന്തുഷ്ടനല്ല., സാമ്പത്തിക വിഷയങ്ങളിൽ നിങ്ങളുടെ തീരുമാനങ്ങൾ, പ്രധാനമാണ്. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം., ബാധ്യതകളെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നു കൊണ്ടേയിരിക്കുന്നു മാനസിക സ്മ്മ്ർദ്ടങ്ങളിലൂടെ കടന്നു പോകുന്ന അവസരമാണ്. അധിക ചെലവ് പല രൂപത്തിലും വന്നെതാം. പുതിയ കോഴ്സുകളിൽ ചേരാനുള്ള അവസരം ഉണ്ടാകാം. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള പല വിധ പ്ലാനുകളും തയ്യാറാക്കും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. ഒന്നാം ഭാവത്തിലൂടെ ഏതു ഗ്രഹങ്ങൾ നീങ്ങിയാലും, ശരീരിരികവും, മാനസികവുമായ വെല്ലുവിളികളെ സൂചിപ്പിക്കുന്നു പുതിയ തുടക്കങ്ങളെ ക്കുറിച്ച് ആലോചന ഉണ്ടാകും. സാമൂഹിക ജീവിതത്തിൽ കൂടുതൽ വെല്ലുവിളികൾ നേരിടാം., ഇവ ഔദ്യോഗിക ജീവിതത്തിൽ നിന്നും കൂടുതൽ ഉണ്ടാകാം. പുതിയ തീരുമാനങ്ങൾ, പുതിയ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ആഗ്രഹം, പല തരാം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെതാണ്. പുതിയ തുടക്കങ്ങൾ ഈ സമയം ഒഴിവാക്കുക ആകും നല്ലത്. മാനസിക ഭാരങ്ങളെ നേരിടാനുള്ള യോജിച്ച അവസരമാണ്. ചാരിറ്റി പ്രവർത്തനങ്ങൾ ഉണ്ടാകും. യോഗ, ഹീലിങ് , ആത്മീയത എന്നിവയോടുള്ള താല്പര്യം പ്രതീക്ഷിക്കുക ശരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, നിഗൂഡ വിഷയങ്ങളെ കുറിച്ച് പഠിക്കാനുള്ള ശ്രമം എന്നിവയും ഉണ്ടാകും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ആലോചന ഉണ്ടാകും. നിലവിൽ ഉള്ള ലോങ്ങ് ബന്ധങ്ങളിൽ മാറ്റങ്ങൾ ആവശ്യമാണോ എന്നാലോചിക്കും. പുതിയ ലോങ്ങ് ടേം ജോലികൾ എത്റെടുതെക്കാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് സഹകരിച്ചു ജോലി ചെയ്യാനുള്ള അവസരവും വന്നെതാം. ടീം ചർച്ചകളിൽ വാഗ്വാദങ്ങൾ പ്രതീക്ഷിക്കുക. പുതിയ ടീം ജോലികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകും., എങ്കിലും ആലോചിച്ചു നീങ്ങേണ്ട അവസരമാണ്.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന ഉണ്ടാകും. അധികാരികൾ സഹ പ്രവർത്തകർ എന്നിവരോട് വേറിട്ട മനോഭാവം ഉണ്ടാകാം. ജോലി സ്ഥലത്ത് ആശയ ക്കുഴപ്പങ്ങൾ ഉണ്ടാകുകയും ചെയ്യാം. പുതിയ ഉത്തര വാദിതങ്ങൾ എത്തുന്ന സമയമാണ് അധികാരികൾ നിങ്ങളുടെ ജോലിയിൽ ഇടപെട്ടെക്കാം. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ വിലയിരുത്തലുകൾ നിർണായകമാകും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ ഒൻപതാം ഭാവം വളരെ പ്രാധാന്യം അർഹിക്കുന്നു. ഈ ഭാവത്തിൽ സൂര്യനും ബുധനും ഈ ആഴ്ച ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും. വിദേശത്തുള്ള വ്യക്തികളുമായുള്ള സമ്പർക്കം , നിയമ വശത്തെ കുറിച്ചുള്ള റിസേർച്, ഉപരിപഠനത്തിനുള്ള അവസരങ്ങൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരം , ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍ എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമായി വരും. സാമ്പത്തിക കാര്യങ്ങളിൽ പുതിയ പ്ലാനുകൾ വേണ്ടി വരും. ബിസിനസ്/ജീവിത പങ്കാളികളോട് സീരിയസ് ചർച്ചകൾ നടത്തും. ആത്മീയ വിഷയങ്ങൾ പഠിക്കാനുള്ള ആഗ്രഹം, ടാക്സ് ഇൻഷുറൻസ് എന്നിവയിൽ തിരുത്തലുകൾ ആവശ്യമായി വന്നേക്കാം. ലോണുകൾ , സാമ്പത്തിക സഹായം എന്നിവ ലഭിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം.
jayashreeforecast@gmail.com