വേദിക് ജ്യോതിഷം അനുസരിച്ച്  ശനി  2017 ജാനുവരി ധനു രാശിയിലേക്ക് നീങ്ങിയിരുന്നു. അദ്ദേഹം ജൂൺ 21 നു സ്ലോ ഡൗൺ അവസ്ഥയിൽ വൃശ്ചിക രാശിയിലേക്ക് നീങ്ങുകയും ചെയ്തു. ഓഗസ്റ്റ് 25 നു അദ്ദേഹം തന്റെ സ്ലോ ഡൗൺ നീക്കം അവസാനിപ്പിക്കുകയും നേർ ഗതിയിൽ സഞ്ചാരം ആരംഭിക്കുകയും ചെയ്തു.   ഈ  മാസം 25 നു അദ്ദേഹം തിരിച്ചു ധനു രാശിയിൽ പ്രവേശിക്കുകയും ചെയ്യും. ട്രോപ്പികൽ കണക്കുകൾ അനുസരിച്ച് അദ്ദേഹം ധനു രാശിയിൽ തന്നെ സഞ്ചരിക്കുന്നു. 

ഇപ്പോൾ  വൃശ്ചികം, ധനു , മകരം, എന്നീ രാശികളിൽ ജനിച്ചവർക്ക് ഏഴര ശനി എന്ന അവസ്ഥയാണ്. ഈ ട്രാൻസിറ്റുകൾ ജന്മ രാശികൾ, അതായത് നിങ്ങളുടെ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശിയിൽ നിന്നാണ് കണക്ക് കൂട്ടുക. ജന്മ രാശിയിൽ നിന്ന് 4,7, 10 എന്നീ ഭാവങ്ങളിൽ ശനി നിൽക്കുന്നവർക്ക് കണ്ടക ശനിയും ആണ്. മിഥുനം രാശിയിൽ പെട്ടവർക്ക് അവരുടെ ഏഴാം ഭാവത്തിൽ ആണ് ശനി, കന്നി രാശിയിൽ പെട്ടവർക്ക് നാലാം ഭാവത്തിലും, മീനം രാശിയിൽ പെട്ടവർക്ക് പത്താം ഭാവത്തിലും ആണ് അൽപ നാൾ അധികം ശ്രദ്ധിക്കേണ്ടി വരുക. 

പുരാതന ഗ്രന്ഥങ്ങൾ പറയുന്നത് 3,6,11 എന്നീ ഭാവങ്ങളിലൂടെ ശനി നീങ്ങുമ്പോൾ മാത്രമാണ് ശുഭ ഫലങ്ങൾ ഉണ്ടാകുക എന്നണു. ബാക്കി ഉള്ള ഏതു ഭാവങ്ങളിലൂടെ ശനി നീങ്ങിയാലും വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകണം എന്നണ്. 

ചന്ദ്രൻ നിൽക്കുന്ന രാശി നോക്കി ആണ് ഇവ കണക്ക് കൂട്ടുന്നത് എന്ന് പറഞ്ഞല്ലോ. ചന്ദ്രന്റെ അവസ്ഥ നോക്കി ആണ് ഒരു വ്യക്തിയുടെ മാനസിക വ്യാപാരങ്ങളെ നാം പ്രധാനമായും മനസിലാക്കുക . ചന്ദ്രൻ നിൽക്കുന്ന ഭാവത്തിലും അദ്ധേഹത്തിന്റെ  ഇടതും വലതും ഉള്ള ഭാവങ്ങളിലും ശനി നിൽക്കുന്ന അവസ്ഥയിൽ ഭൗതീകമായ സമ്മർദ്ദങ്ങളെ ക്കാൾ മാനസിക സമ്മർദ്ദങ്ങളെ ആണ് എടുത്തു കാട്ടുക. ജ്യോത്സ്യം എന്നത് ഒരു തരം കോഡിങ് ഭാഷയാണ്‌. അതിൽ പറഞ്ഞിരിക്കുന്ന ലോജിക്കുകൾ മനസിലാക്കണം എങ്കിൽ  വേദങ്ങളിലെ കഥകളിലൂടെ തന്നെ വേണം നീങ്ങാൻ. ഈ കഥകൾ അനുസരിച്ച് ചന്ദ്രന് വേറൊരു ഗ്രഹവും ശത്രു അല്ല. എന്നൽ ശനി ചന്ദ്രന്റെ ശത്രു ആണ് താനും. ഉദാഹരണത്തിന്, ഒരു ബെർത്ത്‌ ചാർട്ടിൽ ചന്ദ്രൻ ശനി എന്നിവ ഒന്നിച്ചു നിന്നാൽ ആ യോഗത്തെ വിഷ യോഗം എന്ന് പറയും. മാതാ പിതാക്കളിൽ നിന്നുള്ള കരുതൽ ആ വ്യക്തിക്ക് വിധിക്ക പ്പെട്ടിട്ടില്ല, അവരിൽ നിന്ന് പ്രത്യേകിച്ച് ഒന്നും പ്രതീക്ഷിക്കണ്ട എന്നണു ഒരു അർഥം. മാതാ പിതാക്കളും കുട്ടിയും തമ്മിലുള്ള അകൽച്ച , അത് പല വിധം ആകാം. അപ്പോൾ ശനി ചന്ദ്രന്റെ അപ്പുറവും, ഇപ്പുറവും ചന്ദ്രനൊപ്പവും നിൽക്കുന്ന അവസ്ഥയിൽ ജീവിതം ഒരു വരണ്ട അവസ്ഥയിലൂടെ ആയിരിക്കും നീങ്ങുക എന്ന സൂചനയാണ് ലഭിക്കുക. 

ശനി   കർമ ബന്ധനങ്ങളുടെ ഗ്രഹമാണ്. ഇത് വരെ ഉള്ള നമ്മുടെ കര്മങ്ങളെ കുറിച്ച് ഒരു വിശകലനം നടത്താനും, അവ തെറ്റായിരുന്നു എങ്കിൽ തുറന്നു സമ്മതിക്കാനും , അവയെ തിരുത്താനും ഉള്ള സമയമാണ് ഇവ. ഇവ എല്ലാവര്ക്കും ഒരു പോലെയാണ്. സല്ക്കര്മങ്ങൾ അല്ലാതെ വേറൊരു പരിഹാരം ഈ സമയം ഇല്ല എന്നത് നിങ്ങൾ തിരിച്ചറിയുന്ന സമയം കൂടെ ആണ്. നാം അസ്ട്രോളജർ എന്ന പ്രോഫെഷനിൽ നിൽക്കുമ്പോൾ ജനം അധികവും ആഗ്രഹിക്കുന്നത് എല്ലാ പ്രശനവും മാറ്റി തരുന്ന ഒരു വ്യക്തി എന്നണു. അതിനു വേണ്ട പല തര൦ കുറുക്കു വഴികളും ഉണ്ടെന്നു പലരും വ്യാമോഹിക്കുന്നു. സത്യം പറയാം ഒരു ചുക്കും നടക്കുകയില്ല. 

ഞാൻ ഈ ഗ്രൂപ്പിൽ നിന്നും വരുന്നതുകൊണ്ടും എന്റെ സുഹൃത്തുക്കൾ കൂടുതലും തിയോളജി , അസ്ട്രോലാജി രംഗത്ത് നിന്നും ഉള്ളവ്രായതുകൊണ്ടും പലരുടെയും വ്യക്തി ജീവിതം എനിക്ക് അറിയാം. കൂടുതൽ പരിഹാരം പറഞ്ഞു കൊടുക്കുന്ന വ്യക്തികൾ മിക്കവാറും തന്നെ അവരുടെ ജീവിതത്തിൽ വളരെ അസംതൃപ്തരാണ്.  ചിലരുടെ മേൽ വലിയ ക്രിമിനൽ കേസുകൾ വരെ ഉണ്ട്.  എന്തിനും ഏതിനും ജെം സ്റ്റോണുകൾ നൽകുന്ന ഒരു ജ്യോത്സ്യന്റെ പേരിൽ മൂന്ന് കോടിയുടെ വഞ്ചനാ കേസാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. ( മലയാളി അല്ല  ) 

ഏഴര ശനി , കണ്ടക ശനി എന്നീ പ്രതിഭാസത്തിലൂടെ കടന്നു പോകുന്നവർ , ഒരു പരീക്ഷണ ഘട്ടത്തിലൂടെ നിങ്ങൾ പോകുന്നു എന്ന് തോന്നിയാൽ ആദ്യം ഏതു ഭാവത്തിൽ ആണ് ഈ പ്രതിഭാസം നടക്കുന്നത് എന്ന് മനസിലാക്കുക. ആ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ തീർച്ചയായും തിരുത്തൽ ആവശ്യമായ കാര്യങ്ങൾ ഭൂതകാലത് ചെയ്തിട്ടുണ്ടാകണം. അത് തിരുത്താൻ  ആവശ്യമായ നടപടികൾ എത്രയും പെട്ടന്നു ഏറ്റെടുക്കുക. ഒരു പക്ഷെ നിങ്ങളുടെ ഈഗോ ഒരു തടസമായി വന്നേക്കാം. അപ്പോൾ ഈ അവസ്ഥ അതി കഠിനമായി തോന്നാം. ഇത് വരെ നല്ല കർമങ്ങൾ ചെയ്തവർക്ക് വളരെ നല്ല ഫലങ്ങൾ ലഭിക്കും എന്ന്  മനസിലാക്കാം. അത് പോലെ തന്നെ നിങ്ങൾ ഏതു മഹാ ദശയിലൂടെ കടന്നു പോകുന്നു എന്നതും കൂട്ടി വായിക്കേണ്ടതാണ്.

തിയോളജി ക്ലാസിൽ പ്രഭാഷകൻ " How to kill your ego" എന്ന വിഷയത്തെ കുറിച്ച് എടുത്ത ക്ലാസുകൾ എത്ര ശക്തവും , ഫല പ്രദവും , ആത്മാവിനെ ശക്തിപ്പെടുതുന്നതും, പരിപോഷിപ്പിക്കുന്നതും ആണല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. അതെ കാര്യം തന്നെ മനോഹരമായ പല കഥകൾ കൊണ്ടും, മനുഷ്യ മനസിന്‌ എത്തിപ്പെടാൻ വളരെ ശ്രമകരവുമായ ഭാഷയാൽ അസ്ട്രോളജി പറയുന്നല്ലോ എന്നും ഞാൻ ചിന്തിച്ചു. " നീ ചുമ്മാതെ അങ്ങ് ഫ്രീ വിൽ വാരി വിതറിയിരിക്കുകയാണല്ലേ  കൊച്ചു കള്ളാ എന്ന് ദൈവത്തോട് ചോദിക്കുകയും ചെയ്തു".

മൂന്നാം വാരം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
വിവാഹം,  പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കോൺട്രാക്ടുകൾഎന്ന ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ,  പുതിയ വ്യക്തികൾ നിങ്ങളെ തേടി എത്തുന്ന അവസരങ്ങൾ, നിലവിൽ ഉള്ള പങ്കാളിത്തത്തിൽ പുതിയ നീക്കങ്ങൾ,  പുതിയ പ്രേമ ബന്ധം, വിവാഹം വരെ എത്താവുന്ന പുതിയ ബന്ധങ്ങളുടെ ആഗമനം എന്നിവ പ്രതീക്ഷിക്കുക. ബിസിനസ് ബന്ധങ്ങളിലും ഈ മാറ്റങ്ങൾ ബാധകമായിരിക്കും. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്ന എട്ടാം ഭാവതിലെക്ക് ഈ ആഴ്ച ബുധൻ എത്തും. അൽപ നാൾ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളിൽ അല്പം അധിക ശ്രദ്ധ ആവശ്യമാകും. ആവശ്യങ്ങൾ അനവധി ഉണ്ടാകാം. പക്ഷെ അവയിൽ സമം ആയി ചെലവാക്കാൻ പ്രയാസപ്പെടേണ്ടി വന്നേക്കാം. ധന സഹായം ലഭിക്കുകയോ കൊടുക്കുകയോ ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. പുതിയ ലോണുകളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇന്ശുരൻസ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ, ജോയിന്റ് സ്വത്തുക്കൾ , പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ , വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആകുലതകൾ , നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നുവ ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

 ബാധ്യതകള്, ആരോഗ്യം,  ജോലിസ്ഥലം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കള്,വളര്ത്തുമൃഗങ്ങള്എന്ന  ആറാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. ജോലി, ജോലി സ്ഥലം എന്നിവയിൽ  അൽപ നാളുകൾ ആയി വളരെ അധികം നീക്കങ്ങൾ നടക്കുന്നു. പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, ആശയ വിനിമയ ശേഷി, ക്രിയേറ്റീവ് കഴിവുകൾ എന്നിവ കൊണ്ടുള്ള ചെറു ജോലികൾ, ഈ ജോലികളെ കുറിച്ചുള്ള ടീം ചർച്ചകൾ,  ഈ ചർച്ചകളിൽ നിങ്ങളുടെ വേറിട്ട അഭിപ്രായങ്ങൾ എന്നിവ ഉണ്ടാകും.  ആരോഗ്യസംരക്ഷണം ആവശ്യമാകാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന,  വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഈ അവസരം ദ്രിശ്യമാകും. 

വിവാഹം,  പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കോൺട്രാക്ടുകൾഎന്ന ഏഴാം ഭാവതിലെക്ക് ഈ ആഴ്ച ബുധൻ എത്തും.  പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ കൊന്റ്രാക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, നിരവധി വാദപ്രതിവാദങ്ങൾ എന്നിവ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നിബന്ധനകൾ വേണ്ടി വന്നേക്കാം. 

ജമിനി (മെയ് 21 - ജൂൺ 20)

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്ന അഞ്ചാം ഭാവത്തില് ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാൻ ഉള്ള അവസരം വന്നേക്കാം. പുതിയ സുഹൃദ് ബന്ധങ്ങൾ, പ്രേമ ബന്ധം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങളും ഉണ്ടാകാം. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള പ്രോജക്ക്ട്ടുകൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാൻ ഉള്ള അവസരം, പുതിയ ഹോബികൾ എന്നിവ ഈ അവസരം ഉണ്ടാകാം. 

ബാധ്യതകള്, ആരോഗ്യം, ജോലിസ്ഥലം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കള്,വളര്ത്തു മൃഗങ്ങള്എന്ന  ആറാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം.  ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ , ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ,  ടീം ചർച്ചകളിൽ നിങ്ങളുടെ വേറിട്ട നിലപാടുകൾ, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക എന്നിവ പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്ന നാലാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. റിയൽ  എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട് വില്പന, വീടിനോട് അനുബന്ധമായ പല തര൦  ജോലികൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ച. മത പിതാക്കലോടുള്ള ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള പ്ലാനുകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്ലാനുകൾ എന്നിവ ആയിരിക്കും ഈ ആഴ്ചയിൽ കൂടുതലായും സംഭവിക്കുക. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്ന അഞ്ചാം ഭാവതിലെക്ക് ഈ ആഴ്ച ബുധൻ എത്തും. . കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാൻ ഉള്ള അവസരം വന്നേക്കാം. നെറ്റ് വർക്കിങ് അവസരങ്ങൾ  പുതിയ സുഹൃദ് ബന്ധങ്ങൾ, പ്രേമ ബന്ധം  എന്നിവ പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ പ്രതീക്ഷകൾ, ചർച്ചകൾ,  ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള പ്രോജക്ക്ട്ടുകൾ,  സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാൻ ഉള്ള അവസരം, വിനോദ പരിപാടികൾ, ടീം ജോലികൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങളും ഉണ്ടാകും.  

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്,   ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന   മൂന്നാം ഭാവം ഈ ആഴ്ച വളരെ പ്രധാനമായിരിക്കും.  ഈ ആഴ്ച ഈ ഭാവത്തിൽ ന്യൂ മൂൺ വന്നെത്തും. ഈ ഭാവം സ്വന്തം സംരംഭങ്ങളുടെതാണ്. നിങ്ങളുടേതായ ഒരു പ്രോജക്ക്റ്റ് തയ്യാറാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകാം. എഴുത്ത്, എഡിറ്റിങ്, ഹീലിങ് തുടങ്ങിയ ജോലികളും ഉണ്ടാകാം. പഠനം, ചെറു യാത്രകൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമം., സഹോദരങ്ങളുടെ ജീവിതത്തിൽ നിങ്ങൾ നടത്തുന്ന ഇടപെടലുകൾ., കൂടുതൽ ആശയ വിനിമയം, ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ നെറ്റ് വർക്കിങ് ജോലികൾ എന്നിവ ഈ അവസരം ഉണ്ടാകുന്നതാണ്. 

മാതാപിതാക്കള്, സ്വത്ത്,  ബന്ധുക്കള്,  സന്തോഷം,  വളര്ച്ച,  ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്ന നാലാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. . റിയൽ  എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട് വില്പന, വീടിനോട് അനുബന്ധമായ പല തര൦  ജോലികൾ, വീട്ടിൽ നിന്നുള്ള യാത്രകൾ,  ബാല്യ കാലത്തെ കുറിച്ചുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ച. നിങ്ങളുടെ ജീവിതത്തെ കുറിച്ച്  മാതാ പിതാക്കൾ അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്ന അവസരം,  പൂർവിക സ്വത്തിനെ കുറിച്ചുള്ള പ്ലാനുകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്ലാനുകൾ എന്നിവ  ഈ ആഴ്ച പ്രതീക്ഷിക്കുക

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്ന രണ്ടാം ഭാവത്തിലെ വിഷയങ്ങളാണ് ഈ അവസരം നിങ്ങളുടെ ശ്രദ്ധയിൽ കൂടുതൽ ഉണ്ടാകുക. സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ചിന്തകൾ ഉണ്ടാകും. ഈ അവസരം കർശനമായും അനാവശ്യ ചെലവ് ഒഴിവാക്കുക. എന്നലും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക പല അവസരങ്ങളിലും ഉണ്ടാകാം. പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ധന സഹായം ലഭിക്കാനുള്ള ചർച്ചകൾ, പുതിയ  പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള നീക്കങ്ങൾ, സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം എന്നിവ ഉണ്ടാകും., നിങ്ങളുടെ മൂല്യത്തെ ചൊല്ലി ഉള്ള അനാവശ്യ ആശങ്കകൾ ഒഴിവാക്കേണ്ട അവസരമാണ്.

ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന   മൂന്നാം ഭാവത്തിൽ ബുധൻ വന്നെത്തും,.  ഈ ഭാവം ആശ വിനിമയങ്ങളുടെതാണ്. ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ ഉണ്ടാകും. എഴുത്ത് , എഡിറ്റിങ്  , എന്നിവയിൽ വളരെ അധികം ശ്രദ്ധ ഉണ്ടാകും. സെയ്ല്സ് , മാർക്കെറ്റിങ്, മീഡിയ എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ, സഹോദരങ്ങളോടുള്ള സംവാദം, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമം, നെറ്റ വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്ന  ഒന്നാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. ജീവിതത്തിൽ  പുതിയ തുടക്കങ്ങൾ, പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ തീരുമാനങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ , മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിൽ കൂടുതൽ എത്തുന്ന അവസരം എന്നിവയും പ്രതീക്ഷിക്കുക. 

   ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്ന രണ്ടാം  ഭാവം അടുത്ത കുറെ നാളുകളിലേക്ക് വളരെ പ്രധാനമായിരിക്കും. ബുധൻ ഈ ആഴ്ച രണ്ടാം ഭാവതിലെക്ക് നീങ്ങിയിരിക്കും .  ലോണുകൾ ലഭിക്കാനോ നൽകാനും ഉള്ള അവസരം. ഇത് വരെ ഉള്ള ജീവിതത്തെ കുറിച്ചുള്ള ഒരു വിശകലനം, നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചന., മറ്റുള്ളവരുടെ വെല്ലുവിളി സ്വീകരിക്കാൻ തയ്യാറല്ലാത്ത അവസ്ഥ. പുതിയ ധന സമ്പാദന മാർഗത്തെ കുറിച്ചുള്ള പ്ലാനുകൾ, സംസാരത്തിൽ നിയന്ത്രണം ഉണ്ടാവേണ്ട അവസ്ഥകൾ എന്നിവ അടുത്ത കുറെ നാളുകലെക്ക് ഉണ്ടാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത   എന്ന പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. അടുത്ത കുറെ നാളുകൾ നിങ്ങളുടെ വൈകാരിക ബന്ധങ്ങൾ, രഹസ്യ മോഹങ്ങൾ, ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സത്യങ്ങൾ എന്നിവയെ നേരിടാനുള്ളതാണ് . ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ദൂര ദേശ വാസത്തിനു വേണ്ടി ഉള്ള ചർച്ചകൾ,  സാമ്പത്തിക ബാധ്യതകളെ ഇല്ലാതാക്കാനുള്ള കണക്ക് കൂട്ടലുകൾ, ഒറ്റപ്പെട്ടു നിൽക്കാനുള്ള ആഗ്രഹം , ചാരിറ്റി പ്രവർത്തനങ്ങൾ, പ്രാർത്ഥന , ധ്യാനം എന്നിവയ്ക്കുള്ള ശ്രമം എന്നിവയും ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര,  ആരോഗ്യം,  ഊര്ജ്ജ സ്വലത എന്ന  ഒന്നാം ഭാവത്തിൽ  ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ഏതു ഗ്രഹം ഒന്നാം ഭാവത്തിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ഒരേ സമയം പല ജോലികൾ ചെയ്യേണ്ട സാഹചര്യം, പുതിയ ജോലികൾ ഏറ്റെടുക്കേണ്ട സാഹചര്യം, പുതിയ ബിസ്നസ് ബന്ധങ്ങൾ രൂപീകരിക്കേണ്ട അവസ്ഥകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നിബന്ധനകൾ , ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എന്നിവ ഉണ്ടാകാ൦. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്ന  പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. ഇത് പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു പുതിയ സുഹൃദ് ബന്ധങ്ങൾ നിങ്ങളെ തേടി എത്താം. നിലവിൽ ഉള്ള ബന്ധങ്ങളിൽ മാറ്റങ്ങളും ഉണ്ടാകാം. ഇവ വ്യക്തി ജീവിതത്തിലോ സാമൂഹിക ജീവിതത്തിലോ ആയിരിക്കാം.  ലോങ്ങ്‌ ടേം ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരമാണ്. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ഉള്ള നിബന്ധനകളെ കൃത്യമായി മനസിലാക്കുക. ടീം ചർച്ചകൾ, സുഹൃത്തുക്കളോട് ഒപ്പമുള്ള സമയം, നിങ്ങളുടെ ഭാവിയെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ എന്നിവ പ്രതീക്ഷിക്കുക. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത   എന്ന പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് .  ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റിസേർച, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, പുണ്യ പ്രവർത്തികൾക്ക് വേണ്ടി ഉള്ള ശ്രമം, നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമങ്ങൾ , ഹീലിങ്, പ്രാർത്ഥന എന്നിവയ്ക്കുള്ള ശ്രമം, ജോലി, സഹ പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള ആകാംഷ , ശാരീരിരിക അസ്വസ്ഥതകൾ എന്നിവ പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ജോലി,  സമൂഹത്തിലെവില ,  മാതാപിതാക്കൾ,  അധികാരികൾ,  ജീവിതാമാര്ഗം,  എംപ്ലോയർ , സമൂഹതിലെവില, ഉല്ക്കര്ഷേച്ഛ എന്ന പത്താം  ഭാവം  വളരെ പ്രധാനമാകും.  ഈ ഭാവത്തിൽ ന്യൂ മൂൺ വന്നെതുന്നതാണ്.  ജോലി , ജോലി സ്ഥലം എന്നിവ വളരെ  പ്രധാനമാണ്. പുതിയ പ്രോജക്ക്ട്ടുകൾ വന്നെതാം. ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരും. അധികാരികൾ നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അഭിപ്രായം അറിയിക്കുന്ന സമയം ഇത് തന്നെ ആയിരിക്കും., അവരോടുള്ള നിരവധി ചർച്ചകൾ, സഹ പ്രവര്തകരോടുള്ള വൈകാരികമായ അഭിപ്രായ പ്രകടനം, പുതിയ ജോലിയെ കുറിച്ചുള്ള പ്രതീക്ഷകൾ, എന്നിവ പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം ഉണ്ടാകാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംസർഗം, ഉപരി പഠനം., നിഗൂഡ വിഷയങ്ങൾ എന്നിവയില ഉള്ള താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരം നിയമ വശത്തെ കുറിച്ചുള്ള ചർച്ച, എന്നിവ ഉണ്ടാകും. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്.  എഴുത്ത്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവ കൊണ്ടുള്ള കൂടുതൽ ജോലികൾ ഉണ്ടാകും. അധികാരികൾ, മാതാ പിതാക്കൾ എന്നിവരോടുള്ള ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ഒരേ സമയം പല ജോലികൾ ചെയ്യേണ്ട അവസ്ഥ എന്നിവ പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്ന എട്ടാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്. സാമ്പത്തിക വിഷയങ്ങളിൽ  ആയിരിക്കും അൽപ നാളുകളിലേക്ക് നിങ്ങളുടെ കൂടുതൽ ശ്രദ്ധ  ഉണ്ടാകുക. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ., വൈകാരിക ബന്ധങ്ങളെ കുറിച്ച് നിങ്ങളുടെ പുതിയ വെളിപാടുകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ച. പങ്കാളികലോടുള്ള വിശദീകരണം, നിഗൂഡ വിഷയങ്ങളിൽ ഉള്ള താല്പര്യം. ആന്തരികമായ രൂപാന്തരം എന്നിവ പ്രതീക്ഷിക്കുക. 

 ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ  ഈ ആഴ്ച ബുധൻ വന്നെത്തും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ , വിദേശ ബന്ധം, ആത്മീയ വിഷയങ്ങളിൽ ഉള്ള കൂടുതൽ താല്പര്യം ഉപരി പഠനത്തിനുള്ള നിരവധി സാദ്ധ്യതക;ൾ എന്നിവ പ്രതീക്ഷിക്കുക.

 jayashreeforecast@gmail.com