ജാതകത്തെ  പന്ത്രണ്ടു ഭാഗങ്ങൾ ആയി വിഭജിച്ചിരിക്കുന്നു. ഇവയിൽ 3, 6, 10, 11 എന്നീ ഭാവങ്ങളെ ഉപചയ  ഭാവങ്ങൾ എന്ന് പറയുന്നു. ഇപ്പോഴും പുരോഗമനം നൽകാവുന്ന വിഷയങ്ങളെ ആണ് ഈ ഭാവങ്ങൾ  സൂചിപ്പിക്കുന്നത്:-  

3:ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോനിക്സ്, ടെക്നോളജി.  ചെറുയാത്രകള്, ചെറുകോഴ്സുകള്,  അയല്ക്കാര്.  6:  സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, ആരോഗ്യം എന്ന 10, ജോലി,  സമൂഹത്തിലെ വില , മാതാപിതാക്കൾ,  അധികാരികൾ,  ജീവിതാമാര്ഗം,   എംപ്ലോയർ ,സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ, 11: മോഹങ്ങള്,  പ്രതീക്ഷകള്,  സുഹൃത്തുക്കള്,  മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്. 

മേൽ പറഞ്ഞ വിഷയങ്ങളിൽ നാം എത്ര കൂടുതൽ അധ്വാനിക്കാൻ തയ്യരാകുന്നുവോ അത്ര മാത്രം ഫലം അവയിൽ നിന്നും ലഭിക്കും എന്നാണു. ഉപചയ എന്നാ പദത്തിന്റെ അർഥം തന്നെ പുരോഗതി എന്നാണു. നമ്മുടെ ജീവിതത്തെ എടുതുയര്തുന്നതിൽ ഈ ഭാവങ്ങളിലെ വിഷയങ്ങൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്.  ജീവിതകാലം മുഴുവുൻ മേൽപ്പറഞ്ഞ ഭാവങ്ങളിലെ വിഷയങ്ങളിൽ വളർച്ച നേടുവാനുള്ള അവലരെ അധികം സാഹചര്യങ്ങൾ നാം എല്ലാവര്ക്കും ലഭിക്കുന്നതാണ്.

ഈ ഭാവങ്ങളിൽ നെഗറ്റീവ് ഗ്രഹങ്ങൾ നിൽക്കുന്നത് നല്ല സൂചന ആയാണ് കാണുക. പോസിറ്റീവ്  ഗ്രഹങ്ങളെ ക്കാൾ കൂടുതൽ വിജയ സൂചന ഈ ഭാവത്തിൽ നെഗറ്റീവ് ഗ്രഹങ്ങൾ നൽകുന്നു.  ഈ  ഭാവങ്ങളുടെ അധിപന്മാരുടെ ദശാ കാലത്ത്  പുരോഗതിയിലേക്ക് നമ്മെ നയിക്കാവുന്ന പല അവസരങ്ങളും നമ്മെ തേടി വരണം എന്നാണു.  ഈ ഭാവങ്ങൾ എല്ലാം തന്നെ സൂചിപ്പിക്കുന്നത് ദീർഘ നാളത്തെ ശ്രദ്ധ വേണ്ട വിഷയങ്ങളാണ്. ഈ  ഭാവം ഭരിക്കുന്ന ഗ്രഹങ്ങളുടെ ദശാ കാലത്ത് അത് വരെ ഈ ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് നാം നേടിയെടുത്ത കാര്യങ്ങളെ കൂടുതൽ മെച്ചമായി അവതരിപ്പിക്കാനുള്ള ധാരാളം അവസരങ്ങൾ ഉണ്ടാകും എന്നാണി അതിനാൽ നിങ്ങളുടെ ഇപ്പോഴത്തെ ദശാ കാലം  3,6,10,11 എന്നീ ഭാവങ്ങളെ ഭരിക്കുന്ന ഗ്രഹങ്ങളുടെ ആണോ , അതോ ഈ ഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങളുടെ കാലം  ആണോ എന്ന് നോക്കുക.  അല്ലെങ്കിൽ ഈ ഭാവങ്ങൾ ഭരിക്കുന്ന അല്ലെങ്കിൽ ഈ ഭാവങ്ങളിൽ നിൽക്കുന്ന ഗരഹ്ങ്ങളുടെ ദശാ കാലം എന്നാണു എന്ന് മനസിലാക്കുക.  ആ  ദശാകാലം പുരോഗമാനതിനുള്ള അവസരങ്ങൾ എത്തും എന്ന് അറിഞ്ഞു ആ  നല്ല അവസരങ്ങൾക്ക് വേണ്ടി പ്ലാൻ ചെയ്യുക. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സെക്സ്, തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം,  നിഗൂഡവിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം,  നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്,  ടാക്സ് ,  ഇന്ഷുറന്സ്, ലോണുകള്,എന്നാഎട്ടാം ഭാവത്തിലെ വിഷയങ്ങൾക്ക് ഈ ദിവസങ്ങളിൽ വളരെ അധികം പ്രാധാന്യം ഉണ്ട് . സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ വളരെ അധികമാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട പല  അവസരങ്ങളും വന്നേക്കാം. ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, നിലവിൽ ഉള്ള ബാധ്യതകളെ ലഘൂകരിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പങ്കാളിക്യോടുള്ള സീരിയസ് ചർച്ചകൾ. എന്നിവ ഉണ്ടാകും. നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ച. ജോയിന്റ് സ്വതിക്കളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിലെ വിഷയങ്ങൾ ഈ അവസരം വളരെ പ്രധാന്മായിരിക്കും.  ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും.  പുതിയ ബന്ധങ്ങൾ ഉണ്ടാകാവുന്ന അവസരമാണ്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും  ബന്ധങ്ങൾ വളരെ അധികം ശ്രദ്ധ നേടും.  എഗ്രീമെന്റുകൾ, ജോബ്‌ ഓഫർ എന്നിവയും ഉണ്ടാകും.

ജമിനി (മെയ് 21 - ജൂൺ 20)
ബാധ്യതകള്, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കള്,വളര്ത്തു മൃഗങ്ങള്എന്നാ ആറാം  ഭാവം ഈ ദിവസങ്ങളിൽ വളരെ പ്രധാനമാണ്. ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള  ആശങ്ക പ്രതീക്ഷിക്കുക.  പുതിയ ആരോഗ്യ ക്രമം, ജീവിത രീതികൾ എന്നിവ ഏറ്റെടുക്കേണ്ടി വന്നേക്കാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള് ഉണ്ടാകും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന,  ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ., ടീം ചർച്ചകൾ, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള ആശങ്ക. എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ  പ്രോജക്ക്റ്റ് അല്ലെങ്കിൽ ജോലിക്ക് വേണ്ടി ഉള്ള ശ്രമം  ഉണ്ടാകും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
 ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവ൦ അൽപ കാലമായി വളരെ പ്രധാനമാണ്. പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള വേറിട്ട  ചിന്തകൾ ഉണ്ടാകും. പുതിയ സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ,  ക്രിയേറ്റീവ് ജോലികൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.  കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരങ്ങൾ., യൂത്ത് ഗ്രൂപുകളുടെ ഒപ്പമുള്ള സമയം, എന്നിവ പ്രതീക്ഷിക്കുക. ടീം ചർച്ചകൾ , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
 മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം  ഭാവത്തിന്റെ പ്രാധാന്യം ഈ ആഴ്ച കൂടുതൽ ഉണ്ടാകും. വീട് മാറ്റം, വീട് വില്പന , മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, . മാതാ പിതാക്കളുമായുള്ള  സീരിയസ് ചർച്ചകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം,എന്നിവ ഉണ്ടാകും. വീട്ടിൽ നിന്നുള്ള യാത്രകൾ,  ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയു൦ ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധൈര്യ൦, ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം, എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന  മൂന്നാം  ഭാവം ഈ ദിവസങ്ങളിൽ  വളരെ പ്രധാനമാണ്. യാത്രകൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള നിരവധി അവസരങ്ങൾ,  കൂടുതൽ ആശയ വിനിമയങ്ങൾ ചെയ്യാനുള്ള അവസരം., എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.  സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ , എഴുത്ത്  എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, ശാരീരിരികമായ അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം  ഭാവത്തിലെ വിഷയങ്ങളിൽ ഈ ദിവസങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു.  വരും ദിവസങ്ങളിലും ഇതേ വിഷയങ്ങൾ തന്നെ ആയിരിക്കും  പ്രധാനം. പുതിയ പാർട്ട്‌ ടൈം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ,  ലോണുകൾ നല്കാനും ലഭിക്കാനും, ഉള്ള അവസരങ്ങൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആഗ്രഹം. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത  എന്നാ ഒന്നാം ഭാവം ഈ ദിവസങ്ങളിൽ വളരെ സജീവമാണ്.  വ്യക്തിജീവിതം , ബന്ധങ്ങൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യസംരക്ഷണം , സൗന്ദര്യ സംരക്ഷണം എന്നിവയ്ക്ക് വേണ്ടി അധിക സമയം കണ്ടെത്തും./ ബന്ധങ്ങളിൽ  പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് കടന്നു വരാം. വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ,പുതിയ കാഴ്ചപ്പാടുകൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്,  നഷ്ടങ്ങൾ ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ  പന്ത്രണ്ടാം  ഭാവത്തിലെ വിഷയങ്ങൾ എന്നിവ വളരെ സജീവമാണ് . ദൂര യാത്രകളെ കുറിച്ചുള്ള ചിന്തകൾ,  സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, വൈകാരിക ബന്ധത്തെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവ പ്രതീക്ഷിക്കുക.  ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. ചാരിറ്റി പ്രവർത്തനങ്ങൾ, പ്രാർത്ഥന, ധ്യാനം, എന്നിവയും ഉണ്ടാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ    പതിനൊന്നാം ഭാവത്തിൽ  വളരെ അധികം നീക്കങ്ങൾ നടക്കുന്നു . ലോങ്ങ്‌ റ്റേം  ബന്ധങ്ങളി പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാം.  പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ രൂപീകരിക്കാം. ഭാവിയിലേക്കുള്ള പല പുതിയ ആശയങ്ങളും ഉണ്ടാകും.   ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പേം ജോലി ചെയ്യാനുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങളും ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ  ഈ ആഴ്ച പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, പുതിയ റോൾ ഏറ്റെടുക്കാനുള്ള അധികാരികളുമായുള്ള ചർച്ചകൾ, നിങ്ങൾ ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള വിലയിരുത്തലുകൾ, എന്നിവ പ്രതീക്ഷിക്കുക.  പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, നിലവിലുള്ള പ്രോജക്ക്ട്ടുകളിൽ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യം എന്നിവ കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയിലും തുടരും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂര യാത്രകൾ ,ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിലെ വിഷയങ്ങൾ കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയും വളരെ അധികം നീക്കങ്ങൾ നടക്കും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഉപരി പഠനത്തെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം, നിഗൂഡ വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകും.

 jayashreeforecast@gmail.com