- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽപം മെഡിക്കൽ അസ്‌ട്രോളജി: നവംബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
അല്പം നെഗറ്റീവ് ആയി മാത്രമേ മെഡിക്കൽ അസ്‌ട്രോളജിയെ കുറിച്ച് പറയാൻ കഴിയൂ. കഴിഞ്ഞ വർഷങ്ങളിൽ എന്ന പോലെ ഈ വർഷവും അസ്‌ട്രോളജി ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞു. ഭാരതീയ വിദ്യാഭവൻ ഡൽഹി കേന്ദ്രത്തിൽ അസ്‌ട്രോലോജി റിസേർച് ഡിപ്പാർട്ട്‌മെന്റ് തന്നെ ഉണ്ട്. ശ്രീ കെ .എൻ റാവു വിന്റെ മേൽ നോട്ടത്തിലാണ് ഈ സെന്റർ പ്രവർത്തിക്കുന്നത്. മെഡിക്കൽ അസ്‌ട്രോളജിയെ കുറിച്ച് വളരെ വലിയ ഒരു റിസേർച് തന്നെ അവർ നടത്തിയിട്ടുണ്ട്. വിവിധ തരാം രോഗങ്ങൾ, അവ വരാവുന്ന സമയം, അവയിൽ നിന്ന് മോചനം നേടാൻ ഉള്ള സാധ്യതകളെ എങ്ങനെ കണക്ക് കൂട്ടാം എന്നിവയെ കുറിച്ചുള്ള ഒരു വിശകലനമാണ് മെഡിക്കൽ അസ്‌ട്രോളജിയിലൂടെ നമുക്ക് ലഭിക്കുക. എല്ലാം തുടങ്ങുന്നത് നമ്മുടെ ബെർത്ത് ചാർട്ടിൽ നിന്നാണ്. ബെർത്ത് ചാർട്ടിൽ നാം കാണുന്ന പന്ത്രണ്ടു ഭാഗങ്ങളെ ശരീരത്തിന്റെ പല ഭാഗങ്ങൾ ആയി കണക്ക് കൂട്ടുന്നു. ആദ്യം നമ്മുടെ ഒന്നാം ഭാവം നോക്കി ആണ് ശരീരത്തിന്റെ സ്വഭാവത്തെ സൂചിപ്പിക്കുക. വാതം, പിത്തം, കഫം എന്ന മൂന്നു ഭാഗങ്ങൾ ആയിട്ടാണ് ശരീരത്തെ തരം തിരിച്ചിരിക്കുന്നത്. 1,5,9 എന്നീ ര
അല്പം നെഗറ്റീവ് ആയി മാത്രമേ മെഡിക്കൽ അസ്‌ട്രോളജിയെ കുറിച്ച് പറയാൻ കഴിയൂ. കഴിഞ്ഞ വർഷങ്ങളിൽ എന്ന പോലെ ഈ വർഷവും അസ്‌ട്രോളജി ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞു. ഭാരതീയ വിദ്യാഭവൻ ഡൽഹി കേന്ദ്രത്തിൽ അസ്‌ട്രോലോജി റിസേർച് ഡിപ്പാർട്ട്‌മെന്റ് തന്നെ ഉണ്ട്. ശ്രീ കെ .എൻ റാവു വിന്റെ മേൽ നോട്ടത്തിലാണ് ഈ സെന്റർ പ്രവർത്തിക്കുന്നത്. മെഡിക്കൽ അസ്‌ട്രോളജിയെ കുറിച്ച് വളരെ വലിയ ഒരു റിസേർച് തന്നെ അവർ നടത്തിയിട്ടുണ്ട്. വിവിധ തരാം രോഗങ്ങൾ, അവ വരാവുന്ന സമയം, അവയിൽ നിന്ന് മോചനം നേടാൻ ഉള്ള സാധ്യതകളെ എങ്ങനെ കണക്ക് കൂട്ടാം എന്നിവയെ കുറിച്ചുള്ള ഒരു വിശകലനമാണ് മെഡിക്കൽ അസ്‌ട്രോളജിയിലൂടെ നമുക്ക് ലഭിക്കുക.
എല്ലാം തുടങ്ങുന്നത് നമ്മുടെ ബെർത്ത് ചാർട്ടിൽ നിന്നാണ്. ബെർത്ത് ചാർട്ടിൽ നാം കാണുന്ന പന്ത്രണ്ടു ഭാഗങ്ങളെ ശരീരത്തിന്റെ പല ഭാഗങ്ങൾ ആയി കണക്ക് കൂട്ടുന്നു. ആദ്യം നമ്മുടെ ഒന്നാം ഭാവം നോക്കി ആണ് ശരീരത്തിന്റെ സ്വഭാവത്തെ സൂചിപ്പിക്കുക. വാതം, പിത്തം, കഫം എന്ന മൂന്നു ഭാഗങ്ങൾ ആയിട്ടാണ് ശരീരത്തെ തരം തിരിച്ചിരിക്കുന്നത്.
1,5,9 എന്നീ രാശിയിൽ ഒന്നാം ഭാവം വരുന്നവർ പിത്താധിക്യം ഉള്ള ശരീര പ്രകൃതി ആയിരിക്കും. എരീസ്. ലിയോ, സജിട്ടെരിയ്‌സ്: മേടം, ചിങ്ങം, ധനു . കൂടുതൽ പിത്ത പ്രകൃതി ഉള്ളവർ മുൻകോപം ഉള്ളവരായിരിക്കും.
2,6,10 എന്നിവ ലഗ്‌നമായി വരുന്നവർ വാത പ്രകൃതി കൂടുതൽ ആയിരിക്കും. ഇടവം, കന്നി , മകരം ( ടോറസ്, വിർഗോ, കേപ്രികോൺ )
3,7,11: മിഥുനം, തുലാം, കുംഭം, ( ജെമിനായ്, ലിബ്ര, അക്വേറിയസ് ) എന്നിവരെ വാതം /പിത്തം എന്നാ രണ്ടു ഗ്രൂപ്പിലും ഉൾപ്പെടുത്താം.
4,8,12: കർക്കിടകം, വൃശ്ചികം, മീനം ( ക്യാൻസർ, സ്‌കോർപിയോ, പയ്‌സീസ് എനിവരെ കഫം പ്രകൃതിയിൽ ഉൾപ്പെടുത്താം.
6,8,12 എന്നീ ഭാവങ്ങളെ നോക്കിയാണ് രോഗങ്ങളെ കണ്ടെത്തുക. എന്നാൽ നിരായന ശൂല ദശ, ജയ്മിനി രീതിയിൽ ഉള്ള അസ്‌ട്രോളജി എന്നിവയാണ് രോഗങ്ങൾ ഏതു സമയത്ത് എത്താം എന്നുള്ളതിന്റെ ഏതാണ്ട് കൃത്യമായ സമയം പറയുക . ജ്യോത്സ്യം പൂർവ ജന്മത്തെയും കർമ ഫലങ്ങളെയും കുറിച്ചുള്ള ശാഖ ആയതിനാൽ പൂർവ പുണ്യ ഭാവം ആയ അഞ്ചാം ഭാവത്തിന്റെ അവസ്ഥയും, കർമ ഭാവം ആയ പത്താം ഭാവത്തിന്റെ അവസ്ഥയും രോഗങ്ങളിൽ നിന്ന് മുക്തി നേടാനുള്ള സാധ്യതകളെ കാണിക്കുന്നു. ഇവയെല്ലാം കണക്ക് കൂട്ടുന്നത് വളരെ സങ്കീർണമാണ്. വർഷങ്ങളുടെ പരിചയം ഉണ്ടെങ്കിൽ മാത്രമേ ഇവയെ കുറിച്ച് മനസിലാക്കാൻ തന്നെ കഴിയൂ.
ഈ ക്ലാസിൽ മരണത്തെ കുറിച്ച് വളരെ വിശദമായി പഠിപ്പിക്കുകയുണ്ടായി ബോധത്തോടെ ഉള്ള മരണം, നരകിച്ചുള്ള മരണം, പെട്ടന്നുള്ള മരണം, അപകടത്തിൽ പെട്ടുള്ള മരണം. അങ്ങനെ ........... പക്ഷെ അവയെ കുറിച്ചൊന്നും പറയാതെ ഇരിക്കുകയാണ് നല്ലത്.
കാല സർപ്പ ദോഷത്തെ കുറിച്ച് ഒരു രണ്ടു മണിക്കൂർ ക്ലാസ് ഉണ്ടായിരുന്നു. എല്ലാ ഗ്രഹങ്ങളും രാഹു/കേതു ഒരു വശത്ത മാത്രം കാണപ്പെടുന്ന അവസ്ഥയെ ആണ് കാല സർപ്പ ദോഷം എന്ന് പറയുക. അങ്ങനെ ഒരു ദോഷത്തെ കുറിച്ച് ഒരു പുരാതന പുസ്തകത്തിലും പറയുന്നില്ല അത്രേ. ആ പുതിയ അറിവിനെ കുറിച്ച് ആരും ഭയപ്പെടെണ്ടതില്ല എന്നും പല ചാർട്ടുകൾ വഴി വിശദീകരിക്കുകയുണ്ടായി.
നവംബർ മൂന്നാം വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ് ഇതേ ഭാവത്തിൽ ബുധനും ശനിയും നിൽക്കുന്നു. . എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകാം. അവയെ കുറിച്ചുള്ള ചർച്ചകൾ, ഉപരി പഠനത്തിനുള്ള ധാരാളം അവസരങ്ങൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, വിദേശ ബന്ധം, വിദേശത്ത നിന്നുള്ള വ്യക്തികളോട് അടുത്ത ഇടപഴകാനുള്ള അവസരം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ധാരാളം എന്നിവ ഉണ്ടാകും.
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിൽ ശുക്രൻ തുടരുന്നു. അധിക ചെലവ് നിയന്ത്രിക്കാനുള്ള ചർച്ചകൾ ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക, പല തരം സാമ്പത്തിക ഒത്തു തീർപ്പുകൾ ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, മറ്റുള്ളവരുടെ സഹായം കൊണ്ട് ചെയ്യേണ്ട ജോലികൾ എന്നിവ പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള് എന്നാ എട്ടാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. പുതിയ സാമ്പത്തിക ക്രമീകരനങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക , നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകം. ധന സഹായം നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകും.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില് വളരെ അധികം നീക്കങ്ങൾ കാണുന്നു. ഈ ഭാവത്തിൽ , ശുക്രൻ തുടരുന്നു. വിവാഹം, പ്രേമം എന്നീ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ താല്പര്യം, അവയ്ക്കുള്ള അവസരങ്ങൾ, പുതിയ വ്യക്തി ബന്ധങ്ങൾക്കുള്ള അനേക അവസരങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, പുതിയ ബിസ്‌നസ് ഡീലുകൾക്കുള്ള അവസരങ്ങൾ, , പുതിയ ജോബ് ഓഫർ , ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില് ഈ ആഴ്ച സൂര്യൻ എത്തും. ബന്ധങ്ങളുടെ പുരോഗമനത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല നിലപാടുകളും എടുക്കും. . ബിസ്‌നസ് ബന്ധങ്ങൾ, പുതിയ എഗ്രീമെന്റുകളെ കുറിച്ചുള്ള ചർച്ചകൾ, ഇതേ ഭാവത്തിൽ ബുധനും ശനിയും നിൽക്കുന്നു. നിങ്ങളുടെ തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളും ഈ അവസരം വളരെ സജീവം ആയതിനാൽ, എല്ലാതരം ബന്ധങ്ങളുടെ മേലും നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്.
ബാധ്യതകള്, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കള്,വളര്ത്തു മൃഗങ്ങള്എന്നാ ആറാം ഭാവത്തിൽ ശുക്രൻ തുടരുന്നു. . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ തുടരും. , ഇവ ചെറു പ്രോജക്ക്ട്ടുകൾ ആയിരിക്കുകയും ചെയ്യും. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, , നിങ്ങളെ കുറിച്ചുള്ള അവരുടെ വേറിട്ട പ്രതീക്ഷകൾ, . പുതിയ ആരോഗ്യ ക്രമം , ഭക്ഷണ രീതികൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ബാധ്യതകള്, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കള്,വളര്ത്തു മൃഗങ്ങള്എന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. . ജോലി സ്ഥലം, സഹ പ്രവർത്തകർ എന്ന വിഷയങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. ടീം ചർച്ചകൾ, പുതിയ ജോലി, പുതിയ പ്രോജക്റ്റ് എന്നിവയെ കുറിച്ചുള്ള തയ്യാറെടുപ്പുകൾ , ആശയ വിനിമയം, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ് എന്നീ മേഖലകളിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ എന്നിവയും ഉണ്ടാകാം. ബാധ്യതകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഉണ്ടാകും. ഇതേ ഭാവത്തിൽ ബുധനും ശനിയും നിൽക്കുന്നതിനാൽ ജോലി സ്ഥലത്ത് അല്പം സങ്കീർണമായ അവസ്ഥകൾ പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിൽ ശുക്രൻ തുടരുന്നു. . ടീം ചർച്ചകൾ, കുട്ടികൾക്ക് വേണ്ട ഉള്ള ജോലികൾ, യൂത്ത് ഗ്രൂപ്പുകൾക്ക് വേണ്ടി ഉള്ള പ്രവർത്തനങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള നിരവധി പ്രജക്ക്ട്ടുകൾ എന്നിവ ഉണ്ടാകും. പുതിയ ഹോബികളെ കുറിച്ചുള്ള പ്രതീക്ഷകൾ, സ്വന്തം കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള അവസരങ്ങൾ , സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം. പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ചിന്ത, നിലവിൽ ഉള്ള പ്രേമ ബന്ധത്തെ കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകൾ എന്നിവയും ഉണ്ടാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും., സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, , നെറ്റ് വർക്കിങ് അവസരങ്ങൾ , , ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ തന്നെ ബുധനും ശനിയും നിൽക്കുന്നു . അഞ്ചാം ഭാവത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും നല്ല കണക്ക് കൂട്ടലുകൾ ഉണ്ടാകണം എന്നാ സൂചനയാണ് ലഭിക്കുന്നത്.
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ ശുക്രൻ തുടരുന്നു. പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന , വാങ്ങൽ, പുതുക്കി പണിയൽ, എന്നിവ പ്രതീക്ഷിക്കുക. മാതാപിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം, ബന്ധുജനങ്ങളെ കുറിച്ചുള്ള വാർത്തകൾ, പുതിയ വീട്ടുപകരണങ്ങൾ വാങ്ങൽ എന്നിവയും ഉണ്ടാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. ഇതേ ഭാവത്തിൽ ബുധനും ശനിയും നിൽക്കുന്നു. എത്തും. റിയൽ എസ്റ്റേറ്റ് സംബന്ധമായ ചർച്ചകൾ ഉണ്ടാകും. ഈ ചർച്ചകളിൽ അത്ര അനുകൂലമായ അവസ്ഥകൾ ഉണ്ടാകാൻ തടസങ്ങൾ ഉണ്ടാകാം. വീട് വില്പന, വാങ്ങൽ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക മാതാ പിതാക്കലുമായുള്ള സംവാദം, ബാല്യ കാലത്തെ കുറിച്ചുള്ള ചിന്ത, ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന, എന്നിവ ഉണ്ടാകും.
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് , ശുക്രൻ തുടരുന്നു. ഇലെക്ട്രോനിക് ഉപകരണങ്ങൾ സ്വന്തമാക്കാനുള്ള അവസരം, ചെറു യാത്രകൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന, സഹോദരങ്ങൾ ബന്ധുക്കൾ എന്നിവരുമായി നടത്തുന്ന സംവാദം, പരസ്പരം സഹായിക്കാനുള്ള ശ്രമം, എഴുത്ത്, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നീ മേഖലയിൽ നിന്നുള്ള ജോലികൾ, എന്നിവയ്ക്കുള്ള സാധ്യതകൾ തുടരുന്നു.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ഈ ആഴ്ച സൂര്യൻ എത്തും. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ, . സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ സഹോദര തുല്യർ ആയവർ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ . ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എഴുത്ത് എഡിറ്റിങ്, സെയ്‌ല്‌സ് എന്നിവയിൽ നിന്നുള്ള അവസരങ്ങൾ ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം.
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിൽ ശുക്രൻ തുടരുന്നു,.. സാമ്പത്തിക ക്രമീകരനങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം പുതിയ പാർട്ട് ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള തുടരും, . ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള അവസരം. കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ബന്ധുക്കലുമായുള്ള സീരിയസ് ചർച്ചകൾ എന്നിവയും ഉണ്ടാകാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ് പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ തുടരുന്നു. പുതിയ സമ്പാദ്യ പദ്ധതികൾ, നിലവിൽ ഉള്ള സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ആശങ്ക, . ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള അവസരം. ജോലിയിൽ പുതിയ വെല്ലുവിളികൾ, അധിക ചെലവിനെ നിയത്രിക്കാനുള്ള ശ്രമങ്ങൾ എന്നിവ ഉണ്ടാകും.
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവത്തിൽ ശുക്രൻ തുടരുന്നു. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ. വ്യക്തി ജീവിതത്തിൽ പുതിയ വെല്ലുവിളികൾ, പുതിയ കാഴ്ചപ്പാടുകൾ, ആരോഗ്യം സൗന്ദര്യം എന്നിവയെ കുറിച്ച് കൂടുതൽ ചിന്തിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. നിയമപരമായ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തും. ഈ ഭാവത്തിൽ ശനിയും നിൽക്കുന്നു. വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഉള്ള നിങ്ങളുടെ ആഗ്രഹങ്ങൾ പുന പരിശോധിക്കേണ്ട അവസരമാണ്. പുതിയ തുടക്കങ്ങൾക്ക് വേണ്ടി ശ്രമിക്കും. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ബിസിനസ് ബന്ധങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങൾ പുതിയ വ്യക്തികളെ പരിചയപ്പെടാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ബന്ധങ്ങളുടെ പുരോഗതിക്ക് വേണ്ടി ഉള്ള ചർച്ചകളും ഉണ്ടാകും.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ തുടരുന്നു. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവ പ്രതീക്ഷിക്കുക . ഈ അവസരം ശാരീരിക അസ്വസ്ഥതകൾ സാധാരണം ആയിരിക്കും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. . ഇതേ ഭാവത്തിൽ ശനിയും നിൽക്കുന്നു. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ബോധ്യം, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടാൽ വളരെ അധികം ഉണ്ടാകും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്, ദൂര ദേശ വാസത്തെ കുറിച്ചുള്ള ആലോചന, പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള താല്പര്യം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ശുക്രൻ തുടരുന്നു. നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടാകാം. ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ടീം ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ , ലാഭങ്ങൾക്ക് വേണ്ടി ഉള്ള പുതിയ പ്രോജക്ക്ട്ടുകളുടെ രൂപീകരണം എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും, . ഇതേ ഭാവത്തിൽ ബുധനും ശനിയും നിൽക്കുന്നു . ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ ബന്ധങ്ങൾ രൂപീകരിക്കാനുള്ള ചർച്ചകൾ , ചാരിറ്റി പ്രവർത്തനങ്ങൾ , ലാഭങ്ങൾക്ക് വേണ്ടി ഉള്ള പുതിയ പ്രോജക്ക്ട്ടുകളുടെ രൂപീകരണം എന്നിവയും ഉണ്ടാകാം.
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിലൂടെ ശുക്രൻ തുടരുന്നു. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ പ്രതീക്ഷിക്കുക , കല ആസ്വാദനം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രധാന ജോലികൾ ഉണ്ടാകും. നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ, പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കാനുള്ള അവസരം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം, അധികാരികലുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ, ആദ്യ ആഴ്ച സൂര്യൻ എത്തും. ഇതേ ഭാവത്തിൽ ശനിയും നിൽക്കുന്നു. അൽപ നാളുകളിലേക്ക് ജോലി സ്ഥലം ജോലിയിൽ നല്ല ശ്രദ്ധ ഉണ്ടാകേണ്ടതാണ്. കൂടുതൽ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. , എഴുത്ത്, മറ്റു ആശയ വിനിമയ മാർഗങ്ങൾ, എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ, എന്നിവയു0 പ്രതീക്ഷിക്കുക. അധികാരികലുമായുള്ള ചർച്ചകൾ, കൂടുതൽ അധ്വാന ഭാരം എന്നിവയും ഉണ്ടാകാം.
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ശുക്രൻ തുടരുന്നു. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, , ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള നിരവധി അവസരങ്ങൾ, വിദേശ സംസ്‌കാരവുമായുള്ള അടുത്ത സമ്പർക്കം, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, പ്രാർത്ഥന, ധ്യാനം എന്നിവയും ഉണ്ടാകാം.
jayashreeforecast@gmail.com