ഞ്ച മഹാപുരുഷ യോഗം എന്ന് പലരും കേട്ടിട്ടുണ്ടാകണം. ഇവ നമ്മുടെ ജാതകത്തിൽ ഉണ്ടെങ്കിൽ മഹദ് വ്യക്തിയായി തീരാനുള്ള അവസരങ്ങൾ നമുക്ക് ലഭിക്കും എന്നാണു സൂചന. ബുധൻ, ചൊവ്വ, ശുക്രൻ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ മാത്രം നോക്കി ആണ് ഈ യോഗങ്ങൾ കണക്ക് കൂട്ടുക, നിർബന്ധമായും സൂര്യനോ, ചന്ദ്രനോ ഇവയ്ക്കൊപ്പം നിൽക്കാൻ പാടുള്ളതല്ല.  ലഗ്നത്തിൽ നിന്നോ, ചന്ദ്രനിൽ നിന്നോ കേന്ദ്ര ഭാവങ്ങളിൽ അതും സ്വന്തം രാശികളിൽ  , അല്ലെങ്കിൽ ഉച്ച രാശിയിലോ, അല്ലെങ്കിൽ മൂല ത്രികോണ രാഷികളിലോ ,  ബുധൻ, ചൊവ്വ, ശുക്രൻ, വ്യാഴം, ശനി എന്നിവ നിന്നാൽ ആ വ്യക്തിക്ക് പഞ്ച മഹാ പുരുഷ യോഗം ഉണ്ടെന്നു കണക്ക് കൂട്ടാം. ഈ അഞ്ചു ഗ്രഹങ്ങളും വേറെ വേറെ യോഗങ്ങൾ ആണ് നൽകുക.

ബുധൻ:

ബുധൻ നൽകുന്ന യോഗത്തിന്റെ പേര് ഭദ്ര യോഗം എന്നാണു. ബുധൻ സൂചിപ്പിക്കുന്നത്, ബുദ്ധി, വിശകലന മനോഭാവം, സഹോദരങ്ങൾ, ആശയ വിനിമയ ശേഷി,  ബിസിനസ് സ്കില്ല്സ് എന്നിവയാണ്. ഭദ്രയോഗം ഉള്ള വ്യക്തിക്ക് അവന്റെ ജീവിതം മെച്ചപ്പെടുത്താൻ ബുധൻ സൂചിപിക്കുന്ന വിഷയങ്ങളെ ആശ്രയിക്കണം എന്നാണു സൂചന. 

ചൊവ്വ:

ചൊവ്വ കൊണ്ട് ഉണ്ടാകുന്ന യോഗമാണ് രുചക യോഗം .ചൊവ്വ സൂചിപ്പിക്കുന്ന വിഷയങ്ങൾ  ഇച്ഛാശക്തി, ആരോഗ്യം, തടസങ്ങളെ നേരിടാനുള്ള കഴിവ് എന്നിവയാണ്. ഈ യോഗം ഉള്ളവന് അവന്റെ ജീവിതത്തിൽ ചൊവ്വ സൂചിപ്പിക്കുന്ന വിഷയങ്ങളെ കൊണ്ട് കൂടുതൽ നേടാൻ കഴിയും എന്നാണു സൂചന. 

ശുക്രൻ:

ശുക്രൻ നൽകുന്ന യോഗത്തെ മാളവീയ യോഗം എന്ന് പറയും. ശുക്രൻ സൂചിപിക്കുന്ന കാര്യങ്ങൾ ഇവയെല്ലാം. സെക്ഷ്വൽ കഴിവുകൾ, ആർഭാട ജീവിതം , സുഖകരമായ ബന്ധങ്ങൾ . ഈ യോഗം ഉള്ള വ്യക്തിയുടെ ജീവിതത്തിൽ മേൽപ്പറഞ്ഞ വിഷയങ്ങളുടെ അതിപ്രസരം ഉണ്ടെന്നു അനുമാനിക്കാം. 

വ്യാഴം:

വ്യാഴ൦ സൂചിപ്പിക്കുന്ന യോഗ൦ ഹംസ യോഗമാണ്. വ്യാഴം ആത്മീയതയെ സൂചിപ്പിക്കുന്ന ഗ്രഹമാണ്. നീതി ബോധം, വിദ്യാഭ്യാസം, വിദേശ ബന്ധം, ആത്മീയ പ്രബോധനം എന്നിവ കൊണ്ട് നിറഞ്ഞ ഒരു ജീവിതം നയിക്കാൻ സാധിക്കുന്ന ഒരുവനെ ആണ് ഈ യോഗം കൊണ്ട് നാം തിരിച്ചറിയുക. 

ശനി:

നി പത്താം ഭാവം ആയ കർമ ഭാവത്തെ സൂചിപ്പിക്കുന്നു. ഈ ഭാവം ജന കൂട്ട൦ , ഗവര്മെന്റ്റ് , അധികാരം, പല രീതിയിൽ ഉള്ള പ്രശസ്തി, തന്റെ നിലപാടുകളിൽ നിന്ന് വ്യതിചലിക്കാൻ ആവാത്ത അവസ്ഥ എന്നിവ ഈ വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കാം. 

യോഗങ്ങളെ ശുഭ ദായകമായാണ് നാം കാണുന്നത്. എന്നാൽ എല്ലാ യോഗങ്ങൾക്കും ഒരു നെഗറ്റീവ് വശവും ഉണ്ട്. രണ്ടു പഞ്ച മഹാ പുരുഷ യോഗമുള്ള ഒരു വ്യക്തിയുടെ ചാർട്ട് കഴിഞ്ഞ ആഴച ആഴത്തിൽ പഠിക്കാൻ ഉള്ള ഒരു അവസരം ഉണ്ടായി. ആ വ്യക്തിയെ നിങ്ങൾ എല്ലാം അറിയും. രണ്ടു ഗംഭീരമായ പഞ്ച മഹാപുരുഷ യോഗങ്ങൾ ഉണ്ടെങ്കിലും. അവ ഈ വ്യക്തിയുടെ ജീവിതത്തെ വളരെ മോശപ്പെട്ട അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്.  ഏതു യോഗമാണ് എന്ന് ഞാൻ പറയുന്നില്ല. പക്ഷെ ആ യോഗങ്ങൾ സൂചിപ്പിക്കുന്ന എല്ലാ വിഷയങ്ങളും വളരെ ശക്തമായി നില കൊള്ളുകയും ചെയ്യുന്നു. ജീവിതത്തിലുടനീളം ഈ വ്യക്തിക്ക് അവ എതിരായി പ്രവര്തിക്കുകയെ ഉള്ളു. അപൂർണമായ തിരുത്തലുകൾ ഉണ്ടാകാം എങ്കിലും, വേദനയിൽ നിന്ന് വേദനയിലേക്ക് സഞ്ചരിക്കുക എന്നത് ആ ജീവിതത്തിന്റെ പ്രത്യേകത ആയിരിക്കും. അവയെ മറ്റുള്ളവർ തിരിച്ചറിയുകയും ഇല്ല . 

ചന്ദ്രൻ നിൽക്കുന്ന ഭാവം പാപ കർത്രി എന്നാ യോഗത്തിൽ നിൽക്കുന്നു. ചന്ദ്രൻ മനസ്, ചിന്ത, സുരക്ഷ മനോഭാവം എന്നാ വിഷയങ്ങളെ സൂചിപ്പിക്കുന്നു. ചന്ദ്രൻ നിൽക്കുന്ന ഭാവത്തിന്റെ ഇടതും വലതും ഉള്ള ഭാവങ്ങളിൽ ക്രൂര ഗ്രഹങ്ങൾ മാത്രമാണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ ചിന്തകൾ നെർഗതിയിൽ സഞ്ചരിക്കാൻ പ്രയാസമാണ്. ഒരു ഭാവത്തിന്റെ ഇടതും വലതു൦അശുഭ ഗ്രഹങ്ങൾ നിൽക്കുന്നതിനെ പാപ കർത്രി എന്നും, ശുഭ ഗ്രഹങ്ങൾ നിൽക്കുന്നതിനെ ശുഭ കർത്രി എന്നും പറയുന്നു.  ശുഭ കർത്രി ഒരു പരിധി കഴിഞ്ഞാൽ അപകടകാരി ആകുകയും ചെയ്യും.   

ഇനി നിങ്ങളുടെ ചാർട്ടിൽ ശുഭ യോഗങ്ങൾ കുറവാണ് എന്ന് കരുതി ദുഃഖിക്കേണ്ട ആവശ്യമില്ല. മേൽപ്പറഞ്ഞ ചാര്ട്ടിന്റെ ഉടമയെക്കാൾ എല്ലാം കൊണ്ടും ഭേദമാണ് നമ്മിൽ പലരുടെയും ജീവിതം.   ശുഭ കർമങ്ങൾ കൊണ്ട് പല നല്ല യോഗങ്ങളും സൃഷ്ടിക്കപ്പെടാം. എല്ലാം ഒരു ബാലൻസിങ് രീതിയിൽ പോകുന്ന ചാര്ട്ടുകലാണ് ലൗകീക ജീവിതത്തിനു യോജിച്ചത്. അല്ലാത്തവർ ഇങ്ങനെ  ആത്മീയ കോളം ഒക്കെ എഴുതി ജീവിതം തുടരും. അവർ ആരോടും അസൂയപ്പെട്ടിട്ട് കാര്യമില്ല. 

ഡിസംബർ    18 - 25

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. മാതാ പിതാക്കൾ അധികാരികൾ, നിങ്ങളുടെ കർമം എന്നിവയെ സൂര്യൻ കൂടുതൽ പ്രദർശിപ്പിക്കും. അധികാരികളുമായുള്ള ചർച്ച, നിങ്ങൾ ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള അവലോകനം, എന്നിവ പ്രതീക്ഷിക്കുക. ഇത് വരെ ഉള്ള നിങ്ങളുടെ ജോലിക്ക് യോജ്യമായ പ്രതിഫലം നൽകപ്പെടും. സൂര്യൻ പത്താം ഭാവത്തിൽ നിൽക്കുന്ന സമയം, നിങ്ങളുടെ ജോലിയിൽ മാറ്റങ്ങൾ ഉണ്ടാകാൻ ഏറ്റവും സാധ്യത ഉള്ള സമയമാണ്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സമൂഹ മധ്യത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന അവസരം,   അധികാരികൾ നമ്മുടെ ജീവിതത്തിൽ കൂടുതൽ ഇടപെടുന്ന അവസരം, എന്നിവ പ്രതീക്ഷിക്കുക. 

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. ഈ ഭാവതിന്മേൽ നിരവധി ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ട്. ദൂര യാത്രകൾ, വിദേശ സംസ്കാരവുമായുള്ള അടുത്ത ഇടപഴകൽ, ഉപരിപടനത്തെ കുറിച്ചുള്ള വീണ്ടു വിചാരം, എഴുത്ത്  പ്രസിദ്ധീകരണം എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങൾക്ക് വേണ്ടി ഉള്ള നീക്കങ്ങൾ എനിവ തുടരും. ബുധൻ ഈ ആഴ്ചയുടെ അവസാനം തന്റെ സ്ലോ ഡൗൺ നീക്കം അവസാനിപ്പിക്കും. അതോടെ ഒൻപതാം ഭാവത്തിൽ നിന്നും ഉണ്ടായിക്കൊണ്ടിരുന്ന ആശങ്കകൾക്ക് അല്പം ആശ്വാസം ഉണ്ടാകുന്നതാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവതിലെക്ക് സൂര്യൻ ഈ ആഴ്ച എത്തുന്നതാണ്. സൂര്യൻ ഒൻപതാം ഭാവത്തിലെ വിഷയങ്ങൾക്ക് മേൽ കൂടുതൽ വ്യക്തത ഉണ്ടാകുന്നതാണ്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തീരുമാനങ്ങൾ ഉണ്ടാകാം. ഇവ തീർത്ഥാടനം , ഉല്ലാസ യാത്രകൾ എന്നിവയും ആകാം. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ എന്നിവയും ഉണ്ടാകും.  വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള ചർച്ച, വിദേശ യാത്രകൾ, എന്നിവയും ഉണ്ടാകും. ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ജീവിതത്തെ കുറിച്ചുള്ള കൂടുതൽ പ്രതീക്ഷകൾ, നിയമ വശത്തെ കുറിച്ചുള്ള ആലോചന, എന്നിവയും പ്രതീക്ഷിക്കുക.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്   എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ ഈ ആഴ്ച  ഉണ്ടാകാം. പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ചർച്ചകൾ, എന്നിവ ഉണ്ടാകും. പങ്കാളിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ ഉണ്ടാകും . ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളെയും സൂചിപിക്കുന്നു. നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള പഠനം, ആത്മീയവും മാനസികവും ആയ രൂപാന്തരം എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്   എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ നിജ സ്ഥിതി വെളിപ്പെടുന്ന അവസരവും കൂടിയാണിത്.  സാമ്പത്തിക അതിഥി മെച്ചപ്പെട്താനുള്ള ശ്രമങ്ങൾ നടക്കുന്നു. പുതിയ പാർട്ട്‌ ടൈം ജോലി,പുതിയ ബിസിനസ് അവസരങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ , അധിക ചെലവിനെ കുറിച്ചുള്ള ആശങ്ക, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. ജോയിന്റ് സ്വത്തുക്കൾ, മറ്റുള്കവരുടെ കഴിവുകൾ നിങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ഉള്ള അവസരങ്ങൾ, എന്നിവയും ഉണ്ടാകും.ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസര൦ എന്നിവയും പ്രതീക്ഷിക്കുക. 

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും . പുതിയ  തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ പങ്കാളിത ബിസിനസുകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ അവസ്ഥകൾ,  പുതിയ എഗ്രീമെന്റുകൾ  , കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കുള്ള അവസരം , വിവാഹം പ്രേമം എന്നീ ബന്ധങ്ങളിൽ പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ ഈആഴ്ച  സൂര്യൻ എത്തുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള ആകാംഷ , ഈ ബന്ധങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള ചർച്ചകൾ, അവ മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.  ബന്ധങ്ങളിൽ പ്രായോഗിക തീരുമാനങ്ങൾ എടുക്കെണ്ടാതിന്റെ ആവശ്യകത മനസിലാകുന്ന അവസരവും കൂടിയാണിത്. സാമൂഹിക ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയിലും ഇതേ നിലപാട് സ്വീകരിക്കുക. ഇപ്പോഴുള്ള കൊന്റ്രാക്ക്ട്ടുകൾ , ജോബ്‌ ഓഫർ എന്നിവയെ കുറിച്ച് വിശദമായി പഠിക്കാനുള്ള നല്ല അവസരമായി ഈ ദിവസങ്ങളെ കാണുക. 

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ  ഈ ആഴ്ച ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം അവസാനിപ്പിക്കും. ജോലി സ്ഥലത്ത് പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത് , ക്രോയെട്ടീവ് കഴിവുകൾ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ തുടരും. ദിവസേന ഉള്ള ജീവിത൦ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ , ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ  ഈ ആഴ്ച സൂര്യൻ എത്തും . നിങ്ങളുടെ ബാധ്യതകളുടെ മേൽ കൂടുതൽ വെളിച്ചം വീഴും. ജോലി സ്ഥലം, ആരോഗ്യം, ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികൾ കൂടുതൽ ദ്രിശ്യമാകുന്ന അവസരമാണ്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലിയിൽ പുതിയ പ്രോജക്ക്ക്ട്ടുകൾ ഏറ്റെടുക്കാനുള്ള ചർച്ചകൾ, സഹപ്രവര്തരക്ക് നിങ്ങളുടെ മേലുള്ള കൂടുതൽ പ്രതീക്ഷകൾ, ഈ പ്രതീക്ഷകൾ നടപ്പിലാക്കാനുള്ള നിങ്ങളുടെ ശ്രമം, അവയിൽ നിന്ന് ഉടലെടുക്കുന്ന വിപരീത സാഹചര്യങ്ങൾ എന്നിവയും ഈ അവസരം പ്രകടമാകും. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം അവസാനിപ്പിക്കും. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികളിൽ തുടർച്ച പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ എടുത്ത് കാട്ടാനുള്ള അവസരം, പുതിയ ടീം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവ ഉണ്ടാകാം. നിലവിൽ ഉള്ള പ്രേമ ബന്ധങ്ങളിൽ പുതിയ കാഴ്ചപ്പാടുകൾ പ്രതീക്ഷിക്കുക. പുതിയ സംരംഭങ്ങളെ കുറിച്ചുള്ള വിശദമായ പഠനത്തിനു ശേഷം മാത്രമേ ഇവയിൽ മുന്നോട്ടു നീങ്ങാവൂ. പുതിയ ഹോബികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിക്കാനുള്ള അവസരവും ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങും.  ഈ വിഷയങ്ങൾക്ക് മേൽ കൂടുതൽ വെളിച്ചം വീഴും. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ ഉണ്ടാകാം. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പദ്ധതികൾ രൂപീകരിക്കും. നെറ്റ് വർക്കിങ് അവസരങ്ങൾ,  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകാം. വിനോദ പരിപാടികൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ വെളിപ്പെടുത്തുന്നതിനു വേണ്ടി ഉള്ള അവസരങ്ങൾക്ക് വേണ്ടി ഉള്ള വാഗ്വാദം, പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവയും ഉണ്ടാകും. 

മാതാപിതാക്കള്, സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ  എത്തും . പല വിധത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, , ഫർണിഷിങ് , വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഉണ്ടാകാം. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം , പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ എന്നിവയക്കുള്ള സാധ്യതകളും തുടരുന്നതാണ്. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തുമ്പോൾ വീടിനോട് സംബന്ധിച്ച വിഷയങ്ങളിൽ നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കും. . പല വിധത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, , ഫർണിഷിങ് , വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഉണ്ടാകാം. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം , പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക. ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, വീട് വൃത്തിയാക്കൽ, മെച്ചപ്പെടുത്തൽ എന്നിവയ്ക്കും വേണ്ടി ഉള്ള ശ്രമങ്ങൾ അടുത്ത കുറെ നാളേക്ക് നിങ്ങൾ തുടരും.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. . ഈ ഭാവം ആശയ വിനിമയങ്ങളുടെതാണ്.  ചെറു യാത്രകൾ, സഹോദരങ്ങലുമായുള്ള സംവാദം, സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ചർച്ച, കൂടുതൽ ആശയ വിനിമയം , ആശയ വിനിമയം , യാത്രകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, അയല്കാർ സഹോദരങ്ങൾ  എന്നിവർക്ക് വേണ്ടി ഉള്ള പ്രവത്തനങ്ങൾ എന്നിവയും ഉണ്ടാകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാം ഭാവതിലെക്ക്  ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്  സഹോദരങ്ങളുമാ യുള്ള കൂടുതൽ സംവാദം,  ചെറു പ്രോജക്ക്ട്ടുകൾ, ചെറു യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. ഇവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങൾ അടുത്ത കുറെ നാളേക്ക് ഉണ്ടാകും. കൂടുതൽ ആശയ വിനിമയം,  ടെക്നോളജിയുടെ കൂടുതൽ ഉപയോഗം, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം , ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം, നിങ്ങളുടെ ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികല്ക്കുള്ള അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. 

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച ന്യൂൻ വന്നെത്തും. ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം അവസാനിപ്പിക്കുകയും ചെയ്യും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള അവലോകനം, കുടുംബതിനുള്ളിൽ തർക്കം, നിങ്ങളുടെ മൂല്യ വര്ധനക്കായി നടത്തുന്ന ശ്രമംങ്ങൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ആഗ്രഹം. പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ,  പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം   ഭാവതിലെക്ക് ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. നിങ്ങളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ നിങ്ങളിലേക്ക് എത്താനായി ശ്രമിക്കും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകും. പുതിയ അവസരങ്ങൾക്ക് വേണ്ടി നിങ്ങളെ തന്നെ തയ്യാരാക്കെണ്ടാതിന്റെ പ്രാധാന്യം മനസിലാകും. 

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിലേക്ക് സൂര്യൻ ഈ ആഴ്ച എത്തും . പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം,  ലോണുകൾ എടുക്കാനും നൽകാനും ഉള്ള അവസ്ഥ, നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള അവസരം, പുതിയ കോഴ്സുകൾ പഠിക്കാനുള്ള ശ്രമം, സാമ്പത്തികമായ വെല്ലുവിളികളെ നിയന്ത്രിക്കാനുള്ള ആഗ്രഹം,  അധിക ചിലവു നിയന്ത്രിക്കേണ്ട സാഹചര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം   ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ വന്നെത്തും. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ ശ്രദ്ധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാം . നിങ്ങളുടെ ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. പുതിയ കാഴ്ചപ്പാടുകൾ, പുതിയ അവസര്ങ്ങൾ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരങ്ങൾ , ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, പുതിയ ബിസിനസ് /വ്യക്തി ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിലൂടെ ചൊവ്വ തുടരുന്നു. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ ഇപ്പോഴും നില നിൽക്കുന്നു. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, പുതിയ ടീമിൽ എത്താനുള്ള സാഹചര്യം, പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ പ്രകടമായ വ്യത്യാസം, ടീം അംഗങ്ങളോട് ഉള്ള ശക്തി പ്രകടനം, പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള ജോലികൾ, സമാന മനസ്കാരെ കണ്ടെത്താനുള്ള അവസരം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തും.  ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെതാണ്.  നിങ്ങളുടെ മാനസികമായ വെല്ലുവിളികൾ, , വേദന എന്നിവയുടെ മേൽ കൂടുതൽ വെളിച്ചം വീഴുന്ന സമയമാണ്. ഈ അവസ്ഥയിൽ ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ,  പ്രാർത്ഥന,  ധ്യാനം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ ഉണ്ടാകും. ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ചിന്ത എന്നിവയും ഉണ്ടാകും.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ  പുതിയ തുടക്കങ്ങൾ, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധ്ങ്ങിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ സുഹൃത്തുക്കൾ ഉണ്ടാകാവുന്ന സാഹചര്യം, പുതിയ ഗ്രൂപുകളിൽ എത്താവുന്ന സാഹചര്യങ്ങൾ, പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളുടെ ആവിഷ്കാരം എന്നിവ ഉണ്ടാകം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ് . പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ നിങ്ങളെ തേടി എത്താവുന്ന അവസരമാണ്.പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ,   ഭാവിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, നിലവിൽ ഉള്ള ലോങ്ങ്‌ റ്റം ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ  ഈ ആഴ്ച ന്യൂ മൂൺ വന്നെത്തു൦ . നിങ്ങളുടെ ജോലി, ഭാവി പദ്ധതികൾ എന്നിവയെ കുറിച്ചുള്ള ചിന്തകളാണ് പ്രധനമായും ഈ അവസരം കൂടുതൽ ഉണ്ടാകുക. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, എഴുത്ത് , മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നീ മേഖലകളിൽ നിന്നുള്ള പുതിയ പ്രോജക്ക്ട്ടുകൾ ,  എന്നിവ പ്രതീക്ഷിക്കുക . പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, അധികാരികലുമായുള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസ്ഥകൾ എന്നിവയും ഉണ്ടാകും.

 jayashreeforecast@gmail.com