ർഷഫലം എഴുതണം എന്ന് പലരും ആവശ്യപ്പെട്ടിരുന്നു.  ഈ കോളത്തിൽ എഴുതുന്ന മാസഫലവും വാരഫലവും ട്രോപ്പിക്കൽ സോഡിയാക് അനുസരിച്ചാണ്. അത് വേദിക് അസ്ട്രോലജിയെക്കാൾ ഏതാണ്ട് 25 ഡിഗ്രി മുന്നോട്ട് ആണ് കണക്ക് കൂട്ടുക .  വർഷ ഫലം, മാസ ഫലം , വാരഫലം എന്നിവയിൽ ട്രോപ്പിക്കൽ കണക്ക് കൂട്ടലുകൾ അനുസരിച്ചുള്ള ഫലമാണ് പലരും ഇഷ്ടപ്പെടുനത്.  എന്നാൽ ജാതക വായനയിൽ വേദിക് ജ്യോതിഷത്തിന്റെ അത്ര കൃത്യത ട്രോപിക്കൽ കണക്ക് കൂട്ടലുകൾക്ക് നൽകാൻ കഴിയില്ല. എന്നാൽ ട്രോപ്പികൽ കണക്ക് കൂട്ടലുകൾ പിന്തുടരുന്ന വ്യക്തികളും ഇന്ത്യയിൽ ഉണ്ട്.

വർഷഫലത്തെക്കാൾ കൂടുതൽ നോക്കേണ്ടത് ദശാ കാലത്തെ ആണ്. നിങ്ങളുടെ ദശാ കാലം, അന്തർ ദശാ കാലം എന്താണ് എന്ന് ആദ്യ൦ നോക്കുക. അവയെ സപ്പോർട്ട് ചെയ്യുന്ന സംഭവങ്ങൾ മാത്രമേ വർഷഫലത്തിൽ കാണൂ. ഉദാഹരണം നിങ്ങളുടെ ദശാ കാലം  ശനി ദശയിൽ ശുക്രന്റെ അപഹാര കാലം ആണെന്ന് കരുതുക  . ഈ ദശാ കാലം ഏതാണ്ട്  മൂന്ന് വര്ഷം , രണ്ടു മാസത്തോളം ആണ്.  ശനി  മൂന്നാം ഭാവത്തിലും ശുക്രൻ  പത്താം ഭാവത്തിലും ആണ് എന്ന് കരുതുക. ഈ മൂന്നു വർഷക്കാലവും മൂന്നാം ഭാവത്തിലെ വിഷയങ്ങൾ ആയ ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര് എന്നിവയിലും, ജോലി, സമൂഹത്തിലെ വില, അധികാരികൾ എന്നാ പത്താം ഭാവത്തെ വിഷയങ്ങളിലും ആയിരിക്കും നിങ്ങളുടെ കൂടുതൽ ശ്രദ്ധയും.  സ്വന്തം ബിസിനസ് ആരംഭിക്കാനുള്ള അവസരം, വളരെ ഏറെ ശാരീരിക അധ്വാനം വേണ്ട ജോലിയിൽ ഏർപ്പെടൽ, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം എന്നിവ ഈ മൂന്നു വർഷവും നിങ്ങൾക്ക് ഉണ്ടായിരിക്കും. ഈ വിഷയങ്ങൾ എല്ലാം നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, അധികാരികൾ എന്നിവയിൽ പ്രതിഫലിക്കുന്നതായിരിക്കും.  ഈ മൂന്നു വർഷവും മേൽപ്പറഞ്ഞ ഭാവത്തിലെ വിഷയങ്ങളെ ക്രമപ്പെടുതാനുള്ള അവസരങ്ങൾ ലഭിക്കും. ഈ അവസരങ്ങൾ ഓരോ മാസവും പല ഗ്രഹങ്ങളും ഈ ഭാവങ്ങളിലൂടെ കടന്നു പോകുന്ന സമയം കൂടുതൽ highlight ചെയ്യപ്പെടും. 

പിന്നെ വ്യാഴം, ശനി എന്നിവ ദീർഘ നാൾ ഒരേ രാശിയിൽ തന്നെ നിൽക്കും അതുകൊണ്ട് അവ നിൽക്കുന്ന രാശി, ഭാവം എന്നിവ നോക്കുക. ആ ഭാവത്തിലെ വിഷയങ്ങൾ ദീർഘ നാളേക്ക് നിങ്ങളിൽ സ്വാധീന൦ ചെലുത്തും. 

 അതുകൊണ്ട് എത്ര വർഷങ്ങൾ വന്നാലും പോയാലും, നമ്മെ കൂടുതൽ സ്വാധീനിക്കുകദശാ കാലം ആണ് . ആ ദശാ കാലത്ത് നാം കടന്നു പോകാൻ വിധിക്കപ്പെട്ട അവസ്തകളില്ലൂടെ കടന്നു പോകും. മാസം, വാരം, വര്ഷം എന്നീ ട്രാന്സിട്ടുകൾ ഈ ദശാ കാലത്തെ സപ്പോർട്ട് ചെയ്യുകയെ ഉള്ളു. 

ഇനി സൂര്യൻ ഒരു മാസം ഒരു രാശിയിൽ നിൽക്കും. ഇദ്ദേഹം പത്താം ഭാവത്തിൽ നിൽക്കുന്ന അവസരം ജോലിയിൽ ഇതുവരെ ചെയ്ത കാര്യങ്ങൾക്കുള്ള വിലയിടൽ ആകും. സമൂഹ മധ്യത്തിൽ നാം കൂടുതൽ ഉയർന്നു നിൽക്കുന്ന സമയവും ഇത് തന്നെ ആണ്. അത് ഏതു കാരണവും കൊണ്ടാകാം.

ശുക്രൻ  ഒന്ന്, അഞ്ചു , ഏഴു, ഒന്പത്, പതിനൊന്നു, പന്ത്രണ്ടു എന്നീ ഭാവങ്ങളിലൂടെ നീങ്ങുന്ന അവസരം നാം എല്ലാവരുടെയും ഹൃദയം പ്രായ ഭേദമേന്യേ ചഞ്ചലം ആകും. അതിനു വിവാഹിതർ എന്നോ അവിവാഹിതർ എന്നോ ഇല്ല. പ്രപഞ്ചം വെറുതെ അങ്ങ് വിളയാടും. നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയുകയില്ല ശുഭ ഗ്രഹങ്ങൾ, അഞ്ചു, പതിനൊന്നു എന്നീ ഭാവങ്ങളിലൂടെ നീങ്ങുമ്പോഴാണ് കുട്ടികൾ വേണം എന്നാ മോഹം കൂടുതൽ ഉണ്ടാകുക.  വിവാഹിതർ ഈ അവസരം ഉപയോഗപ്പെടുത്തുക.

രണ്ടു , എട്ടു, പന്ത്രണ്ടു എന്നീ ഭാവങ്ങളിലൂടെ ഏതു ഗ്രഹം നീങ്ങിയാലും ധനം, ധന സമ്പാദനം എന്നിവ ഒരു ആശങ്ക ജനിപ്പിക്കും. 

നാലാം ഭാവത്തിലൂടെ ഏതു ഗ്രഹം നീങ്ങുമ്പോഴും ബന്ധു സന്ദർശനം, വീട് വൃത്തിയാക്കൽ, റിയൽ എസ്റ്റേറ്റ്  ഡീലുകൾ എന്നിവ നടക്കും. 

പക്ഷെ ഇവയിൽ ഒരു തീരുമാനം ഉണ്ടാകുക, നിങ്ങളുടെ ദശാ നാഥൻ ,അന്തർ ദശാ നാഥൻ ഈ വിഷയങ്ങൾ സൂചിപ്പിക്കുന്ന ഭാവങ്ങളിൽ ആണോ നിൽക്കുന്നത് എന്ന് കൂടി നോക്കി ആണ്. 

അതുകൊണ്ട് ആദ്യം ദശാ കാലം നോക്കുക , ആ ഭാവങ്ങളെ സൂചിപ്പിക്കുന്ന വിഷയങ്ങൾ കണ്ടുപിടിക്കുക , ആവിഷയങ്ങളിൽ മെച്ചപ്പെടുത്തലുകൾക്ക് വേണ്ടി പ്ലാൻ ചെയ്യുക .  അതൊരിക്കലും  ഒരു പരാജയം ആവുകയില്ല.    

ജനുവരി

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം  ഭാവതിലെക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ്.  ജോലി, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരമാണ്. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള അവസരങ്ങൾ ഉണ്ടാകാം. എഴുത്ത്, മീഡിയ, ഇലെക്ട്രോനിക്സ് , എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഈ ഭാവം സാമൂഹിക ജീവിതത്തെയും സൂചിപ്പിക്കുന്നു.  പുതിയ ജോലിയെ കുറിച്ചുള്ള പ്രതീക്ഷകൾ , അധികാരികലുമായുള്ള ഇടപെടൽ,  അവരുടെ ഉപദേശം ലഭിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം  ഭാവത്തിലെ വിഷയങ്ങളിൽ ഈ അവസരം വളരെ അധികം മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. ബുധൻ ഈ ആഴ്ച ഒൻപതാം ഭാവതിലെക്ക് എത്തും.  ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ,  വിദേശതു നിന്നുള്ള വ്യക്തികളുമായുള്ള അടുത്ത ബന്ധം, അവരുമായുള്ള സംവാദം,  ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമ൦, നിയമ വശത്തെ കുറിച്ചുള്ള പഠനം, തീർത്ഥാടനം , എന്നിവയ്ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പഠനം ഈ സമയത്തിന്റെ പ്രത്യേകത ആയിരിക്കും. എഴുത്ത്, മീഡിയ , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്   എന്നാ എട്ടാം  ഈ ആഴ്ച ബുധൻ എത്തും. പുതിയ സാമ്പത്തിക മാർഗങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ നടക്കും.  ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരം, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ബിസിനസ് പങ്കാളികളെ കുറിച്ചുള്ള പുതിയ വെളിപാടുകൾ, വൈകാരികബന്ധങ്ങളെ കുറിച്ചുള്ള പുതിയ തീരുമാനം, എന്നിവ പ്രതീക്ഷിക്കുക. പുതിയ പാർട്ട്‌ ടൈം ജോലികൾ ഏറ്റെടുക്കാനുള്ള അവസരം, നിഗൂഡ വിഷയങ്ങളെ മനസിലാക്കാനുള്ള ശ്രമം എന്നിവയും ഉണ്ടാകും. ടാക്സ് , ഇൻഷുറൻസ് എന്നിവയെ മനസിലാക്കാനുള്ള ശ്രമവും ഉണ്ടാകും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ ഈആഴ്ച  ബുധൻ എത്തുന്നതാണ്. ഇതേ ഭാവത്തിൽ സൂര്യനും ശുക്രനും നിൽക്കുന്നു.  ഈ അവസരം നിരവധി ചർച്ചകൾ നടന്നേക്കാം.ഇവയിൽ അധികവും പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ തുടർച്ച എന്നിവയെ കുരിച്ചുള്ളവ ആയിരിക്കും.    പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ ഉണ്ടാകാം. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ  എന്നിവയും പ്രതീക്ഷിക്കുക  . പുതിയ എഗ്രീമെന്റുകൾ , കൊണ്ട്രാക്ക്ടുകൾ എന്നിവയ്ക്ക് വേണ്ടിയും ശ്രമിക്കേണ്ട സമയമാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ  ഈ ആഴ്ച ബുധൻ എത്തും. സൂര്യനും ശുക്രനും ഇതേ ഭാവത്തിൽ തുടരുന്നു    ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക .   ഈ ഭാവം ചെറു ജോലികളുടെതാണ്. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ചെറു ജോലികൾ, , ആശയ വിനിമയം, ഇലെക്ട്രോനിക്സ്, മീഡിയ എന്നീ മേഖലയിൽ നിന്നുള്ള  ജോലികൾ സഹ പ്രവര്തരുമായുള്ള കൂടുതൽ ചർച്ചകൾ,  അവരെ കുറിച്ചുള്ള ആശങ്കകൾ എന്നിവയും പ്രതീക്ഷിക്കുക   ആരോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള ശ്രമം, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിലേക്ക് ഈ ആഴ്ച ബുധൻ എത്തും . സൂര്യനും ശുക്രനും ഇതേ ഭാവത്തിൽ തുടരുന്നു. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക . പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള അവലോകനം, നിലവിൽ ഉള്ള പ്രേമ ബന്ധത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ,  എന്നിവ പ്രതീക്ഷിക്കുക.  നെറ്റ് വർക്കിങ് അവസരങ്ങൾ,  സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ച ,    കൂടുതൽ നെറ്റ വർക്കിങ് ജോലികൾക്കുള്ള അവസര൦ , പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള താല്പര്യം, ടീം ചർച്ചകൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയും ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിലേക്ക് ഈ ആഴ്ച ബുധൻ എത്തും. ഇതേ ഭാവത്തിൽ സൂര്യനും ശുക്രനും നിൽക്കുന്നു   ഈ മാസം മുഴുവനും വീട് , നിങ്ങളുടെ വ്യക്തി ജീവിതം എന്നിവ പല കാരണങ്ങളാൽ പ്രാധാന്യം നേടും.   മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ,  പല വിധ റിയൽ എസ്റ്റേറ്റ് ഡീ ലുകൾ, വീട് മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പ്രശ്ന പരിഹാരം, കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഉണ്ടാകും. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാം ഭാവതിലെക്ക്  ഈ ആഴ്ച ബുധൻ   എത്തുന്നതാണ് . സൂര്യനും ശുക്രനും ഇതേ ഭാവത്തിൽ നിൽക്കുന്നു. സഹോദരങ്ങൾ , സഹോദര തുല്യർ ആയവർ എന്നിവരോടുള്ള സംവാദം ഉണ്ടാകാം. നെറ്വ്ർക്കിങ് അവസരങ്ങൾ,   . സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, ആശയ വിനിമയം കൊണ്ടുള്ള നിരവധി ജോലികൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ , ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം,ഇലെക്ട്രോനിക്സ് ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം, കൂടുതൽ ആശയ വിനിമയം, അയൽക്കാർ, ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ അടുപ്പം എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച ബുധൻ   എത്തും.  ഇതേ ഭാവത്തിൽ സൂര്യനു൦ ശുക്രനും നിൽക്കുന്നു.  സാമ്പത്തിക സ്ഥിരത ആയിരിക്കും ഈ മാസം മുഴുവൻ നിങ്ങളുടെ കൂടുതൽ ശ്രദ്ധ നേടുന്നത്. സാമ്പത്തിക സഹായം ലഭിക്കുകയോ നൽകുകയോ ചെയ്യാനുള്ള അവസ്ഥ,  പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും.   പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ ആവർത്തനങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക  . നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള പദ്ധതികൾ ആവിഷ്കരിക്കും.  പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം   ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ  എത്തും . സൗന്ദര്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകാം.  ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക , സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമം,  പുതിയ വ്യക്തി ബന്ധങ്ങളും, സാമൂഹിക ബന്ധങ്ങളും നിങ്ങളെ തേടി എത്തുന്ന സാഹചര്യം,  എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിലൂടെ ഏതു ഗ്രഹം നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.  ജീവിതത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തിലൂടെ സൂര്യനും , ശുക്രനും നീങ്ങുന്നു. ഈ ആഴ്ച ബുധനും ഇതേ ഭാവത്തിൽ എത്തുമ്പോൾ  നിങ്ങളുടെ ഭൂത കാലത്തെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ഈ അവസരം, ശാരീരിരിക അസ്വസ്ഥതകൾ  സാധാരണ ആയിരിക്കും. ചാരിറ്റി പ്രവര്തനനഗൽ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ  എന്നിവയും ഉണ്ടാകാം.ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങളും പ്രതീക്ഷിക്കുക. നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസരവും ലഭിക്കാം. ഭാവി പദ്ധതികൾ രൂപീകരിക്കേണ്ട അവസരമാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിലൂടെ സൂര്യനും , ശുക്രനും നീങ്ങുന്നു. ഈ ആഴ്ച ബുധനും ഇതേ ഭാവത്തിൽ എത്തും . ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ഗ്രൂപുകളിൽ പ്രകടമായ മാറ്റങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒത്തു ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക .  പുതിയ സുഹൃത്തുക്കൾ ഉണ്ടാകാം. ചില സുഹൃത്തുക്കളെ വേണമോ എന്നുള്ള ആലോചനയും ഉണ്ടാകും.  സമാന മന്സ്കാരെ കണ്ടെത്താനുള്ള ശ്രമം.  പുതിയ ടെക്നോളജി കൊണ്ടുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക .

 jayashreeforecast@gmail.com