- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബറിലെ മൂന്നാം ആഴ്‌ച്ച
ഏരീസ് മാർച്ച് 21 ഏപ്രിൽ 19 ഈ ആഴ്ച അവസാനം സൂര്യൻ ദൂര യാത്ര, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ നിന്ന്, ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിലേക്ക് സഞ്ചരിക്കും. ഈ അവസരം ഉയർന്ന പഠനം, നമ്മെ ആത്മീയമായ ഉയരത്തിൽ എത്തിക്കാൻ പ്രാപ്തമായ എന്ത് കാര്യങ്ങൾ ആണോ അവയെല്ലാം നടക്കാൻ നല്ലതാണ്. സാധാരണ കാണുവാൻ ക
ഏരീസ് മാർച്ച് 21 ഏപ്രിൽ 19
ഈ ആഴ്ച അവസാനം സൂര്യൻ ദൂര യാത്ര, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ നിന്ന്, ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിലേക്ക് സഞ്ചരിക്കും. ഈ അവസരം ഉയർന്ന പഠനം, നമ്മെ ആത്മീയമായ ഉയരത്തിൽ എത്തിക്കാൻ പ്രാപ്തമായ എന്ത് കാര്യങ്ങൾ ആണോ അവയെല്ലാം നടക്കാൻ നല്ലതാണ്. സാധാരണ കാണുവാൻ കഴിയാത്ത ഒരു ഫിലോസഫികൽ രീതി എല്ലാ കാര്യത്തിലും പിന്തുടരും. എല്ലാം കൂടുതൽ പഠിക്കുവാനുള്ള ഒരു വ്യഗ്രതാ കാണിക്കുന്നതിനാൽ തെറ്റുകൾ ചുരുക്കമായെ സംഭവിക്കാൻ സാധ്യതയുള്ളു. ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ എന്നാ പത്താം നില്ക്കു ന്ന ശുക്രനോടൊപ്പം ഈ ആഴ്ച ആശയവിനിമയങ്ങളുടെ ഗ്രഹം ബുധൻ എത്തുന്നതായിരിക്കും. ജോലി നേരായ ദിശയിൽ കൊണ്ട് പോകാനുള്ള കാര്യങ്ങൾ നടക്കാനുള്ള അനുകൂല സമയമാണ്. ജോലിയെ കുറിച്ചുള്ള പ്രതീക്ഷകളും, അവസരങ്ങളും കൂടുതലായി നിങ്ങളിലേക്ക് എത്താം. കുറെ നാൾ ജോലി തന്നെ കൂടുതൽ ശ്രദ്ധ അർഹിക്കുന്നതായി കാണാൻ സാധിക്കും. പുതിയ അവസരങ്ങൾ, പുതിയ തീരുമാനങ്ങൾ. അവയെല്ലാം എങ്ങനെ ഉപയോഗിക്കാം എന്ന് തീരുമാനിക്കുക. ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിലെ അനാവശ്യമായ ശക്തി പ്രകടനത്തെ സൂക്ഷിക്കണം. സഹായവുമായി എത്തുന്ന വ്യക്തികളെ മുഷിപ്പിക്കാൻ സാധ്യത കാണുന്നു. ഈ ഭാവത്തിലെ വ്യക്തികളെ നിങ്ങളുടെ ശക്തി കാണിക്കുക, വെല്ലുവിളിക്കൽ ഒക്കെ നടക്കാം. അവർ അവരുടെ പാട്ടിനു പോകും എന്ന് മറക്കണ്ട. കാരണം ഈ ഭാവത്തിൽ ചൊവ്വ നില്ക്കുന്നു.
ടോറസ് ഏപ്രിൽ 20 മെയ് 20
എട്ടാം ഭാവത്തിലെ, സെക്‌സ്, രൂപാന്തരം, തകർച്ചകൾ, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ഇൻ ലോസ് എന്നീ വിഷയങ്ങളിലെ മാറ്റങ്ങൾ ഏതാണ്ട് ഈ ആഴ്ചയോടെ ഒരു പാകതയിൽ എത്തുന്നതാണ്. സൂര്യൻ ഇതു ഭാവത്തിൽ നിൽക്കുന്നോ ആ ഭാവത്തിലെ വിഷയങ്ങളെ കൂടുതൽ പ്രകാശിപ്പിക്കുകയും, പ്യുരിഫൈ ചെയ്യുകയും. ഈ തകർച്ചകളിലേക്ക് പോകണമോ, അതോ വിശുദ്ധീകരിക്കപ്പെടണമോ എന്നത് നമ്മുടെ തീരുമാനമാണ്. വെറുതെ നിങ്ങളെ തന്നെ വെളിപ്പെടുത്തികൊണ്ടിരിക്കും. ഈ വിഷയങ്ങളിലെ എടുത്തു ചാട്ടങ്ങൾ ഒതുക്കുവാനും, ജീവിതത്തെ അടുക്കി വെക്കുവാനും നല്ല അവസരമാണ് ഈ ആഴ്ചയും കൂടെ. അത് കഴിഞ്ഞാൽ സൂര്യൻ ഒൻപതാം ഭാവത്തിലേക്ക് നീങ്ങുന്നതാണ്.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വ തന്നെ തുടരുന്നു. ജോലി സ്ഥലത്തെ ഒറ്റയാൻ നില തുടരുന്നു, അവ ശക്തിപ്രകടനങ്ങൾ ആയി പുറത്ത് വരുകയും ചെയ്യുന്നു. മാതാ പിതാക്കൾ, അധികാരികൾ എന്നിവരുമായുള്ള വാക്കേറ്റം എന്നിവയാൽ നിങ്ങൾ മിന്നിത്തിളങ്ങുന്നു. സ്വയം പരിശോദിക്കാൻ ഈഗോ ആണെങ്കിൽ അനുവദിക്കുന്നുമില്ല. ജോലി സ്ഥലത്തെ പ്രശ്‌നങ്ങളെ നിഷ്പ്രയാസം തകർത്തെറിയുകയും ചെയ്യുന്നു. ദൂര യാത്ര, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ ഒപ്പം ബുധനും ഈ ആഴ്ച എത്തും. പഠനം, പ്രശ്‌നം ആണെന്ന് തോന്നിയ വിഷയങ്ങളിൽ സ്വയം അമ്പരന്നു കൊണ്ട് ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. കാരണം ഈ ഭാവം ഉയർന്ന തലത്തിലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. നിങ്ങൾക്ക് ആ മാറ്റം കാണാൻ കഴിയുന്നതാണ്. ദൂര യാത്രകൾ, പഠനം പഠിപ്പിക്കൽ ഇവയെല്ലാം ശരിയായ ദിശയിൽ നീങ്ങാം.
ജമിനി മെയ് 21 ജൂൺ 20
ഏഴാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച കൂടി നില്ക്കും. വിവാഹം, ഉടമ്പടികൾ, നിയമം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന വിഷയങ്ങളിൽ എന്നിവയിൽ അനുകൂലഭാവം ഈ ആഴ്ചയും പ്രതീക്ഷിക്കാം. ബന്ധങ്ങൾ, വ്യക്തികൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ അർപ്പിക്കും. ഒറ്റയ്ക്ക് ആകുവാൻ ആഗ്രഹിക്കുകയില്ല. ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള അക്ഷീണ പരിശ്രമം ഈ ആഴ്ച കൂടി നടത്തും. വ്യക്തിപ്രഭാവം വർധിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അപ്പോൾ ഈ ആഴ്ച ബന്ധങ്ങളിൽ ബാലൻസിങ് വരുത്താൻ ശ്രമിച്ചാൽ അതിനു കഴിയും എന്ന് സാരം. ഈ ആഴ്‌ച്ച കഴിയുമ്പോൾ സൂര്യൻ എട്ടാം ഭാവത്തിലേക്ക് നീങ്ങും. ഈ ബന്ധങ്ങളും വ്യക്തികളും ഒക്കെ ആ ഭാവത്തിന്റെ നിഴലിൽ ആവാതിരിക്കാൻ ആത്മാർഥകമായി ശ്രമിക്കുക.
സെക്‌സ്, രൂപാന്തരം, തകർച്ചകൾ, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ഇൻ ലോസ് എന്ന എട്ടാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ഒപ്പം ബുധനും ഈ ആഴ്‌ച്ച എത്തുന്നതാണ്. ഉൾവിളികൾ ഉണ്ടാകും. ഇവർ ദുരൂഹത സൂക്ഷിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വ്യക്തികൾ നിങ്ങളുടെ അടുത്തെതും. അവരെ ആഴത്തിൽ മനസിലാക്കും. നിങ്ങൾ ചിലരോട് അടുത്ത് നിൽക്കുന്നു എന്ന് ചിലർ അവകാശപ്പെടാം. കൂടുതൽ സെക്ഷ്വൽ ആയ മോഹങ്ങൾ മനസ്സിൽ ഉരുണ്ടു കയറും. ചുറ്റുമുള്ളവരെ കർശനമായി നിരീക്ഷിക്കും. ഈ അവസരം ധനകാര്യം അടുക്കി വെക്കാനുള്ള സമയമാണ്. ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് റിസേർച്ച് ചെയ്യും. ദൂര യാത്ര, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ നില്ക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങളിലെല്ലാം ഒരു വികസനമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്. ദൂര യാത്ര പ്ലാൻ ചെയ്യുകയോ, നടത്തുകയോ ആവാം. പഠനം, പഠിപ്പിക്കൽ, വിശ്വാസങ്ങളെ നിരീക്ഷിക്കും. അറിവിന് വേണ്ടി ആഗ്രഹിക്കും. തടസങ്ങളെ വെല്ലുവിളിക്കാനുള്ള ശക്തമായ സാധ്യത കാണുന്നു.
കാൻസർ ജൂൺ 21 ജൂലൈ 22
സെക്‌സ്, നിക്ഷേപങ്ങൾ, തകർച്ചകൾ, രൂപാന്തരം, മറ്റുള്ളവരുടെ ധനം, ഇൻ ലോസ് എന്ന എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. പെട്ടന്നുള്ള മാറ്റങ്ങൾ ജീവിതത്തിൽ ചലനങ്ങൾ ഉണ്ടാക്കുവാൻ അനുവദിക്കരുത്. നല്ല ആലോചന കൊണ്ട് എട്ടാം ഭാവത്തിലെ വിഷയങ്ങളെ കീറി മുറിച്ചു പഠിക്കുക. ഹൃദയവും, വികാരങ്ങളും, ലോജികും തമ്മിൽ യുദ്ധം ചെയ്യും. വികാരങ്ങൾ തത്വങ്ങളെ കീഴടക്കാതിരുന്നാൽ നാം ജയിച്ചു എന്ന് കരുതാം. നാം സ്വയം രൂപന്തരപ്പെടുന്നതിന്റെ ഭാഗമായുള്ള പ്രൂനിങ്ങിലൂടെ കടന്നു പോകുന്നതായി കണ്ടു ഈ മാറ്റങ്ങളെ നേരിടുക. ഈ മാറ്റത്തിന്റെ അവസാനം വളരെ ശക്തനായ ഒരു മനുഷ്യൻ ഉടലെടുക്കുന്നതാണ്.
വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, നിയമം കൊണ്ടുണ്ടാകുന്ന ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിലേക്ക് ശുക്രന്റെ ഒപ്പം ബുധനും ഈ ആഴ്ച എത്തുന്നതാണ്. മറ്റുള്ളവരുടെ അഭിപ്രായം വില പിടിച്ചതായി കാണും. പങ്കാളികൾ, അവ ഏതു ബന്ധമായാലും കൂടെ നിർത്താനുള്ള ശ്രമം തുടരും. ഈ അവസരം അല്പം വികരധീനൻ ആയി കാണപ്പെടുകയും മറ്റുള്ളവർ അമ്പരക്കുകയും ചെയ്‌തേക്കാം. എങ്കിലും മറ്റുള്ളവർ നിങ്ങളോട് സ്‌നേഹമായി പെരുമാറുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യും. നിരവധി ചര്ച്ചവകൾ നടത്തും.
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, ദിവസേന ഉള്ള ജീവിതം എന്നാ ആറാം ഭാവത്തിൽ ഒരാഴ്ച കൂടെ കാണും. സൂര്യൻ ഏതു ഭാവത്തിൽ നിൽക്കുന്നോ ആ ഭാവത്തിൽ ഒരു ശുദ്ധീകരണം പ്രതീക്ഷിക്കാം. ജോലിയിൽ അച്ചടക്കം, നീതി ഇവ നടപ്പാക്കും. ഈ ഭാവത്തിലെ എല്ലാ വിഷയങ്ങളെയും, തനിക്ക് അനുകൂലമാക്കാനുള്ള ശ്രമം ഈ ആഴ്ചയും തുടരും.
ലിയോ ജൂലൈ 23 ഓഗസ്റ്റ് 22
റൊമാൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയെടിവിടി, ഒഴിവു സമയം എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച കൂടി കാണും. സെല്ഫ് എക്സ്‌പ്രഷൻ, ക്രിയെടിവിടി എന്നിവ ഫലപ്രദമായി ഉപയോഗിക്കും. വ്യകതിത്വം രൂപപ്പെടുത്താനുള്ള ക്രിയെടിവ് ജോലികൾ ചെയ്യും. കുറച്ചു നാൾ മുൻപ് വരെ ഉണ്ടായിരുന്ന വാൾ, പരിച എന്നിവ താഴെ വച്ച് പൈട്പ്യപർ എന്ന വേഷം ധരിക്കും. കഴിവുകളിൽ വിനയപൂർവ്വം അഹങ്കരിക്കും. ക്രിയെടിവ് പ്ലാറ്റ്‌ഫോമിൽ കഴിവ് തെളിയിച്ചു കൊണ്ടേയിരിക്കും. മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ചിന്തിച് അല്പം ഭാരപ്പെട്ടേക്കാം. ഈ വർഷം ഏറ്റവും കൂടുതൽ ക്രിയെടിവ് ആയി കാണപ്പെട്ടത് ഇപ്പോഴാണോ എന്ന് സംശയിക്കത്തക്ക വിധം, സെല്ഫ് എക്സ്‌പ്രഷന്റെയും, ക്രിയെടിവിടിയുടെയും, കുട്ടികളുടെയും, ലോകത്ത് അലഞ്ഞു നടക്കും. ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, ദിവസേന ഉള്ള ജീവിതം എന്ന ആറാം ഭാവത്തിൽ ശുക്രന്റെ ഒപ്പം ബുധനും ഈ ആഴ്ച എത്തും. സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം എന്നിവ അടുക്കി വെയ്ക്കാനുള്ള പ്രവർത്തികൾ ചെയ്യും. മറ്റുള്ളവരെ കർശനമായി നേരിട്ടേക്കാം. കഴിവുകൾ വികസിപ്പിക്കുന്നത് ഈ ഘട്ടത്തിന്റെ പ്രത്യേകത ആണ്. ജോലി സ്ഥലത്തെ വാക്ക് പയറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കണം. വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, നിയമം കൊണ്ടുണ്ടാകുന്ന ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ നില്കുന്നു. ഈ വിഷയങ്ങാളിൽ ഈഗോ തെളിഞ്ഞു നില്ക്കും . ഈ ഭാവത്തിലെ നിങ്ങളുടെ അവസ്ഥ ഒരു പോരാളിയുടെതിനു തുല്യമായി കാണാം. ജയം കണ്ടല്ലാതെ അടങ്ങുകയില്ല. എല്ലാം നിങ്ങളുടെ കൈപ്പിടിയിൽ കൊണ്ട് വരാനുള്ള വ്യഗ്രത, ബന്ധങ്ങളെ നശിപ്പിക്കാതെ ശ്രദ്ധിക്കുക, എല്ലാം കണ്‌സ്ട്രലക്ടിവ് രീതിയിൽ തന്നെ നിര്ത്താ്ൻ നോക്കുക.
വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ
കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, മാതാ പിതാക്കൾ എന്ന നാലാം ഭാവത്തിൽ ഒരു ആഴ്ച കൂടി സൂര്യൻ കാണും. വൈകാരികവും സാമ്പത്തികവുമായ സുരക്ഷിതത്വം വീടിനുള്ളിൽ നിന്ന് ആഗ്രഹിക്കുന്നു. നാലാം ഭാവത്തിലെ വിഷയങ്ങൾ അഭിമാനത്തിന് മാറ്റ് കൂട്ടും. വീട്ടിലെ കാര്യങ്ങളിൽ നായകത്വം ഏറ്റെടുത്തു പ്രവർത്തിക്കേണ്ടി വരുക, അങ്ങനെ മറ്റു അംഗങ്ങളെ വെല്ലുവിളിക്കുക ഇവ നടക്കാം. വില്പന, കുടുംബവുമായുള്ള സാമൂഹ്യ പരിപാടികൾ ഇവക്ക് തീരുമാനം ഉണ്ടാക്കാം. ലോങ്ങ് ടേം പദ്ധതികൾ. റൊമാന്‌സ്, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയെടിവിടി, ഒഴിവു സമയം എന്നാ അഞ്ചാം ഭാവത്തിൽ ശുക്രന്റെ ഒപ്പം ബുധൻ, കൂടുതൽ സെല്ഫ്് എക്സ്‌പ്രഷൻ നടക്കേണ്ട സമയമാണ്. മറ്റുള്ളവരിലേക്ക് നിങ്ങളുടെ ആശയങ്ങൾ എത്തിക്കാൻ സാധിക്കും. ഊഹാക്കച്ചവടതിനെ കുറിച്ച് കൂടുതൽ അറിവ് നേടും. കുട്ടികൾ, ക്രിയെടിവിടി എന്നീ വിഷയങ്ങൾ വളരെ സമയം ചെലവാക്കി മനസിലാക്കുകയും അവയിൽ പ്രവർത്തിക്കുകയും ചെയ്യും. എല്ലായിടത്തും പ്രശംസകൾ വാരി വിതറും. ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, ദിവസേന ഉള്ള ജീവിതം എന്ന ആറാം ഭാവത്തിൽ ചൊവ്വ നില്ക്കുകന്നു. അധ്വാനം കൂടാം. സഹപ്രവർത്തകരുമായുള്ള അധിക സംസാരം, ഇത്രയും നാൾ ചെയ്ത ജോലിയെ വിലയിരുത്തി തീരുമാനം എടുക്കാം. ആഗ്രഹിക്കുന്നവ എല്ലാം കയ്യിൽ വന്നു ചേരണം എന്ന ആഗ്രഹം, പക്ഷെ അതിന്റെ സാധ്യതകളെ ഒന്ന് കൂടെ വിലയിരുത്തണം. അവ ഇന്നല്ലെങ്കിൽ നാളെ ലഭ്യമാണ് എന്ന് കരുതുക. സമയം അതിന്റെ സാവകാശം എടുക്കട്ടെ. ചിലർ പുതിയ ജോലിക്കായുള്ള ശ്രമം, അല്ലെങ്കിൽ ആരോഗ്യത്തെ നിലക്ക് നിര്ത്താ നുള്ള ശ്രമം എന്നിവ നടത്താം.
ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)
സഹോദരങ്ങാൽ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച കൂടെ കാണും. ആശയ വിനിമയങ്ങൾ ഉറച്ചതാവും. മനസ്സിൽ കൂടുതൽ ആശയങ്ങൾ, അവ മറ്റുള്ളവർ കേൾക്കണം എന്ന് നിർബന്ധം ഉണ്ടാവും. ചെറു യാത്രകൾ, ചെറു പ്രോജക്ടുകൾ, ചെറിയ കോഴ്‌സുകൾ എന്നിവ വിജയകരമായി കൊണ്ട് പോകും. അതെ സമയം ലോങ്ങ് ടേം പ്രോജക്ടുകളിൽ അല്പം തടസം നേരിടാം. ചെറിയ കാര്യങ്ങൾ തിരക്കുള്ളവനായി നിലകൊള്ളും. കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്ത്, മാതാ പിതാക്കൾ എന്ന നാലാം ഭാവത്തിൽ ശുക്രനോടൊപ്പം, ബുധൻ നില്ക്കും. വികാരഭരിതരായ് കുടുംബാങ്ങങ്ങളെ നേരിടും. ഭൂതകാലത്തെ കുറിച്ച ചർച്ചകൾ നടത്തും. വീടിനുള്ളിലെ കാര്യങ്ങളിൽ തിരക്ക് അനുഭവപ്പെടും. സാധാരണയിൽ കൂടുതൽ ആളുകൾ വീട്ടിൽ എത്തും. പഠനം, നല്ല രീതിയിൽ തന്നെ നടക്കും. വീടിനുള്ളിൽ പഴമ നിലനിർത്താൻ പദ്ധതി ചെയ്യും. ന്യു ജനറേഷൻ ആശയങ്ങളെ അകറ്റി നിർത്തുകയും ചെയ്യും.
റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹ കച്ചവടം, എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ ആണ്. എല്ലാ ജോലികളിലും ഒരു ക്രിയെടിവ് മൂഡിൽ ചെയ്യും. സെല്ഫ് എക്സ്‌പ്രഷൻ വർധിക്കും. ജോലി സ്ഥലത്തും വിനോദങ്ങൾക്ക് വേണ്ടി ആഗ്രഹിക്കും. പ്രേമ ബന്ധം മെച്ചപ്പെടാൻ ആഗ്രഹിക്കുകയും, ഉള്ളിലെ ശിശുവിനെ ദർശിക്കാൻ ശ്രമിക്കുകയും ചെയ്യും. അലസ ഭാവം കൈ വന്നു സമാന മനസ്‌കാരെ വിളിച്ചു ചേർക്കും. അവരുടെ ഇടയിൽ മേഞ്ഞു നടക്കും.
സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21
ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച കൂടി നില്ക്കും. മുഴുവൻ ശ്രദ്ധയും ധനകാര്യത്തിൽ അർപിക്കും. വളരെ പ്രാക്ടിക്കൽ ആയിട്ടുള്ള നടപടികൾ സ്വീകരിക്കും. ധനകാര്യം മെച്ചപ്പെടുത്താനുള്ള വഴികൾ തേടുകയും, ചിലപ്പോൾ അധിക ജോലി ഏറ്റെടുക്കുകയും ചെയ്യും. വളരെ സൂക്ഷിച്ചു ചെലവാക്കുന്ന സമയമാണ്. പുതിയ തുടക്കങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമോ എന്ന് കണ്ടറിയണം. ചെയ്ത കാര്യങ്ങൾ തുടരുകയാണ് നല്ലത്. സഹോദരങ്ങാൽ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ശുക്രനോടൊപ്പം, ബുധൻ ഈ ആഴ്‌ച്ച എത്തുന്നതാണ്. ലോങ്ങ് ടേം പ്രോജക്ടുകളിൽ നിന്ന് അല്പം പിന്നോട്ട നില്കുയാതകയായിരിക്കും നല്ലത്. ചെറു യാത്രകൾ, ചെറു പഠനങ്ങൾ എന്നിവാ നടത്തും. പല ടാസ്‌കുകൾ തുടങ്ങുകയും, സൂക്ഷമങ്ങൾ ആയ കാര്യങ്ങളെ നിഷ്പ്രയാസം കണ്ടെത്തുകയും ചെയ്യും. ചെറിയ പരീക്ഷകൾ, ചെറിയ പ്രോജക്ടുകൾ, സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുള്ള ആശയ വിനിമയം. കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്ത്, മാതാ പിതാക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. കുടുംബത്തോടൊന്നിച്ചു നിൽക്കുകയും, അതെ സമയം അവരെ വെല്ലുവിളിക്കുകയും ചെയ്യും. സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാൻ മടിക്കും. സോഷ്യൽ മീഡിയയിൽ വിരസനായി നിലകൊള്ളും. വീടിനു വേണ്ടിയുള്ള പ്രവർത്തികൾ, എല്ലാവരോടും മുഷിഞ്ഞു സംസാരിക്കാൻ തോന്നും. സ്വാർത്ഥൻ എന്ന് മറ്റുള്ളവർ മുദ്ര കുത്താം. മൗനം പാലിച്ചു നിൽക്കും.
സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21
വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ നില്ക്കുന്നു, ഈ അവസ്ഥ ഈ ആഴ്ച കൂടി കാണും. സംസാരം, ലുക്‌സ്, പെരുമാറ്റം എന്നിവ മെച്ചപ്പെടുത്താൻ ശ്രമിക്കും. ജീവിത വീഥിയിൽ പുതിയ മുദ്രകൾ പതിപ്പിക്കും. കഴിഞ്ഞ മാസം നില നിന്ന ഒരു കൺഫ്യുഷൻ അല്പം നീങ്ങി ചില കാര്യങ്ങൾ ഉറപ്പിക്കും. സ്വയം വെളിപ്പെടുത്തും. ധനം, നിങ്ങളുടെ മൂല്യം, വസ്തുവകകൾ എന്ന രണ്ടാം ഭാവത്തിൽ ശുക്രനോടൊപ്പം, ബുധൻ ഈ ആഴ്ച എത്തും എന്ത് ചെയ്തും നിങ്ങളുടെ മൂല്യം വർധിപ്പികാനുള്ള ശ്രമങ്ങൾ നില്ക്കും. ധനകാര്യം. മെച്ചപ്പെടുന്നതിന്റെ സാധ്യതകൾ കാണാൻ കഴിയും. അതിനു വേണ്ടി നയപരാനായി സംസാരിക്കും. ധനകാര്യത്തെ മെച്ചപ്പെടുത്താനുള്ള സാദ്ധ്യതകൾ കാണും. സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ അല്പനാളേക്ക് കൂടി കാണും. തുറന്നടിച്ചുള്ള സംസാരം. ഒന്നും മറച്ചു വെയ്ക്കുകയില്ല. ലോജിക് അടിസ്ഥാനമാക്കയുള്ള പ്രോജക്ടുകളിൽ ഏർപ്പെടും. ചെറിയ യാത്രകൾ, വളരെ തിരക്ക് അനുഭവപ്പെടുകയും, ചിലപ്പോൾ ചെയ്യുന്ന കാര്യങ്ങളെ ഓർത്തു വെയ്ക്കാൻ ബുദ്ധിമുട്ടുകയും ചെയ്യും. അയല്ക്കാരുടെ ഇടയിൽ ചുറ്റി നടക്കും. ചെറിയ കാര്യങ്ങൾ പഠിക്കുകയും ആവാം. ഇതെല്ലാം ആകുമ്പോൾ ശാരീരിക അസ്വസ്തതകൾ ഒപ്പം എത്തും എന്ന് ഓർക്കുമല്ലോ.
കാപ്രികോൺ ഡിസംബർ 22 ജനുവരി 19
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡ രഹസ്യങ്ങൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച കൂടി നില്ക്കും. ഈ സമയം ഭൂതകാലത്തെ അളന്നു കുറിക്കും. അന്ന് ചെയ്ത കാര്യങ്ങളുടെ പരിണിത ഫലങ്ങൾ മനസ്സിൽ അലയടിക്കും. അല്പം ചാഞ്ചല്യം തോന്നുമെങ്കിലും ഈസി ഗോയിങ് എന്ന മൂടുപടം എടുത്തു അണിയും. ഇങ്ങനെ രഹസ്യ വികാരങ്ങളെ നിലയ്ക്കുനിർത്തി പുതിയവയിലേയ്ക്ക് പോകാൻ സ്വയം തയ്യാറെടുക്കും. ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്ന രണ്ടാം ഭാവത്തിൽ നില്ക്കുന്ന ചൊവ്വ അധിക ചെലവ് ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു ഈ ഭാവത്തിലെ വിഷയങ്ങളെ അതി തീവ്രമായി ആഗ്രഹിക്കുന്നു. ഈ ഭാവത്തിൽ അധിക ചെലവ് ധനത്തിന് തന്നെ ആകണം എന്നില്ല കഴിവുകൾ, വസ്തുവകകൾ എന്നിവയും ചെലവാക്കപ്പെട്ടേക്കാം. ധനകാര്യം മെച്ചപ്പെടുതുന്നതിലെക്കായി അധിക ജോലി ചെയ്യാം. വിശ്വാസങ്ങളെ മുറുകെ പിടിക്കും. അധ്വാനം ആവശ്യമുള്ള എന്ത് കാര്യമാണോ അവിടെല്ലാം നല്ല പ്രകടനം കാഴ്ച വെയ്ക്കും. ഉദാഹരണം പുതിയ സംരംഭങ്ങൾ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു, ഈ ഭാവത്തിലേക്ക് തന്നെ ഈ ആഴ്ച ബുധൻ കൂടെ വരുമ്പോൾ ഒരു മാഗ്‌നറ്റ് ആയി മാറും. പുതിയ റൊമാന്റിക് റിലേഷൻ സാധ്യമാണ്. കേൾവിക്കാർ ഉണ്ടാകും. നിങ്ങൾ പറയുന്നതെന്തും എല്ലാവരും സ്വീകരിക്കുന്ന അവസ്ഥ. സ്വന്തം അഭിപ്രയങ്ങൾ പാരന് കൊണ്ടേയിരിക്കും. ആരും ഒന്നും പറയില്ല. ഇങ്ങനെ ഉള്ള അവസ്ഥയിൽ യഥാര്ത്യങ്ങളെ കാണാൻ മറന്നു പോയേക്കാം. ഒന്നിൽ നിന്ന് വേറൊന്നിലെക്ക് തെന്നി മാറാൻ തോന്നും.
അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, മനോഭാവം, വിചാരധാര, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിലാണ് ചൊവ്വ. ചില എടുത്തു ചാട്ടങ്ങൾ സ്വാഭാവികമാണെന്ന് അറിയുക. ദേഷ്യം മൂക്കിൻ തുമ്പിൽ ആയേക്കാം. ധൈര്യം അവസരം നോക്കാതെ പ്രവർത്തിക്കും. പുതിയ തുടക്കങ്ങൾ, സംരംഭങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ അവസരം വന്നെത്തും. അധികമായ ശക്തി കൊണ്ട് സ്വയം മുറിവ് ഏൽക്കാനും, മറ്റുള്ളവരെ വേദനിപ്പിക്കാനും ആഗ്രഹം ഉണ്ടാകും. ഇങ്ങനെ ഉള്ള വിഷയങ്ങളാൽ അസ്വസ്താനകുന്നത് ഈ സമയം സ്വാഭാവികമാണെന്ന് കരുതാം.
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡ രഹസ്യങ്ങൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, എന്ന പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വയ്ക്ക് ഒപ്പം ബുധനും എത്തും. എല്ലാ രീതിയിലും രഹസ്യ സ്വഭാവം പ്രകടിപ്പിക്കും. രഹസ്യ സമാഗമം നടക്കാൻ അവസരം വന്നു പെടും. ഹൃദയ വിച്ചരങ്ങൾ പുറത്തു പറയാൻ ഭയക്കും. ഏകനായി നിന്ന് സാഹചര്യങ്ങളെ പഠിക്കുകയും, നോക്കിക്കാണുകയും ചെയ്യും. ഭൂതകാലത്തെ കുറിച്ചുള്ള ചിന്തകൾ മനസ്സിൽ അലയടിക്കും, അവയെ നിരീക്ഷിക്കും. ആ ഭാരങ്ങളെ ഒഴിവാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യും. ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പാതിനോന്നാം ഭാവത്തിൽ ഈ ആഴ്ച കൂടി സൂര്യൻ നില്ക്കും. എന്തോ കാരണങ്ങൾ മറ്റുള്ളവരിൽ നിന്ന് അകലാൻ ആഗ്രഹിക്കും. ഭാവിയെ കുറിച്ചുള്ള പദ്ധതികൾ പ്ലാൻ ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങൾ, അല്ലെങ്കിൽ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ഉള്ള കാര്യങ്ങളിൽ മുഴുകും. മാത്രമല്ല ഓഫ് ബീറ്റ് ആയ കാര്യങ്ങൾ, വ്യക്തികൾ, സന്ദർഭങ്ങൾ എന്നിവ മനസ്സിൽ കുടുങ്ങിക്കിടക്കും.
പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, എന്ന പത്താം ഭാവത്തിൽ ഈ ആഴ്ച കൂടി സൂര്യൻ നിൽക്കും. ഈ വിഷയങ്ങളിലെ അനുകൂല ഭാവം ഈ ആഴ്ചയും പ്രതീക്ഷിക്കാം. ഈ സമയം ആലോചിച്ചും കണ്ടും പ്രയോജനപ്പെടുത്തണം. ഒരു അവസരം ഉണ്ടെങ്കിൽ അത് കൂടുതൽ തെളിഞ്ഞു വരുന്ന സമയമാണ്. ഈ ഭാവത്തിൽ നിന്ന് സൂര്യൻ അടുത്ത ആഴ്ച ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന ഭാവമായ പതിനൊന്നിലേക്ക് നീങ്ങും. ഈ രണ്ടു ഭാവങ്ങളിലെയും കാര്യങ്ങൾ കൂട്ടി വായിക്കേണ്ടതാണ്. ഈ സ്വപ്നങ്ങൾ അനുഭവത്തിൽ വരാനുള്ള ഗ്രൗണ്ട് വർക്കുകളിൽ ഈ ആഴ്ച മുഴുകും. അധികാര സ്ഥാനത്ത് ഉള്ളവരുമായി ഉള്ള ചർച്ചകൾ, പക്വത തെളിയിക്കുന്ന പ്രവർത്തികൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള സമയം എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു, ബുധനും ഈ ആഴ്ച ഈ ഭാവത്തിൽ എത്തുമ്പോൾ ഗ്രൂപ്പ് ജോലികളിൽ നിങ്ങൾ ആശയങ്ങളെ ദാനം ചെയ്യും. അതും ഔട്ട് ഓഫ് ദി ബോക്‌സ് എന്ന രീതിയിൽ. ആളുകൾ അതിശയിക്കും. കൂടുതൽ സമയം ടെക്‌നോളജി, പുതിയ കണ്ടുപിടിതങ്ങൾ എന്നിവയിൽ ചിലവഴിച്ചു ബുദ്ധിമാൻ ആയി തീരും. ഭാവിയിലേക്കുള്ള പദ്ധതികൾ കൂട്ടുകാരുമായി ചർച്ച ചെയ്യും. അവ വിജയിപ്പിക്കും. രഹസ്യമോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലഷേഴ്‌സ്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നിഗൂഡത, ഒറ്റപ്പെടൽ, ദൂര ദേശ വാസം എന്ന രാഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു പതിനൊന്നാം ഭാവത്തിലെ മോഹങ്ങളും പ്രതീക്ഷകളും മനസു നിറയുക കാരണം പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങൾ അല്പം തടസപ്പെട്ടേക്കം. അത് സാരമില്ല. ഉറക്കം സ്വപ്നങ്ങൾ നിറയുക കാരണം തടസപ്പെടാം. ആരോഗ്യ പ്രശ്‌നങ്ങൾ സ്വഭാവികമാണ്, ഈ ട്രാൻസിറ്റ് കഴിയുമ്പോൾ അവ ഓടി മറയും. എല്ലാം ഒരേ പോലെ ബാലൻസിങ് ആയി ഒരിക്കലും നടക്കുകയില്ലല്ലോ. jayashreeforecast@gmail.com