എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   വിഷയങ്ങൾ ഉൾപ്പെടുന്ന പതിനൊന്നാം ഭാവം ഈ മാസം മുഴുവൻ  സജീവമായിരിക്കും. ഈ ഭാവം പുതിയ ടെക്നോളജി, സയൻസ് എന്നിവയുടെത് കൂടി ആണ്.  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടീം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, പുതിയ ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ , എന്നിവ ഉണ്ടാകാം. ടെക്നോളജി , സയൻസ് എന്നിവ ഉപയോഗിച്ചുള്ള നിരവധി പ്രോജക്ക്ട്ടുകൾ വന്നു ചേരാം.  സുഹൃദ് ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ ഈ അവസരം പ്രാധാന്യം വഹിക്കും. ചില സുഹൃദ് ബന്ധങ്ങൾ നിങ്ങളിൽ നിന്ന് അകന്നു പോകാം.  പുതിയ സുഹൃത്തുക്കൾ നിങ്ങളിലേക്ക് വരുകയും ആകാം.  പുതിയ ഗ്രൂപുകളിൽ നിങ്ങൾ എത്തി ചേരുകയും ആകാം. ക്രിയേറ്റീവ് ജോലികൾ, ആശയ വിനിമയം സംബന്ധിച്ച ജോലികൾ,  കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ എന്നിവരുടെ ഒപ്പം ചേരുവാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.  ഈ ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ തീർച്ചയായും പ്രതീക്ഷിക്കുക. 

രണ്ടാമത്തെ ആഴ്ച ശുക്രൻ പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ വിഷയങ്ങളിൽ നിങ്ങളുടെ ശ്രദ്ധ നീങ്ങും.   നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസരം,  നിങ്ങളുടെ  ഭൂത കാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ പ്രതീക്ഷിക്കുക.  സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം., പ്രാർത്ഥന , ധ്യാനം എന്നിവയോടുള്ള താല്പര്യം , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  മൂന്നാമത്തെ ആഴ്ച ബുധൻ ഈ ഭാവതിലെക്ക് എത്തുമ്പോൾ സ്വന്തം ജീവിതത്തെ കുറിച്ച് ഒരു തിരിഞ്ഞു നോട്ടം ഉണ്ടാകും. ഭാവി പരിപാടികളെ കുറിച്ചുള്ള റീ സേർച്ച്‌, എന്നിവയും ഉണ്ടാകാം.  രണ്ടാമത്തെ ആഴ്ച കഴിയുമ്പോൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം , എഴുത്ത് , പഠനം എന്നിവയോടുള്ള താൽപര്യവും പ്രതീക്ഷിക്കുക. 

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലൂടെ    ചൊവ്വ ഈ മാസം തുടരും. വിദേശ ബന്ധം, ദൂര യാത്രകളെ കുറിച്ചുള്ള താല്പര്യം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം , എഴുത്ത് പ്രസിദ്ധീകരണം  എന്നിവയിൽ നിന്നുള്ള അധികം അവസരങ്ങൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള റീസേർച്ച്‌,   ഉപരി പഠനത്തെ കുറിച്ചുള്ള  പ്ലാനുകൾ എന്നിവയും ഉണ്ടാകും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ വിഷയങ്ങൾ ഈ മാസം വളരെ സജീവമായിരിക്കും. ഈ ഭാവത്തിലൂടെ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നീങ്ങുന്നത് കൂടാതെ ഇതേ ഭാവത്തിൽ രണ്ടാമത്തെ ആഴ്ച ന്യൂ മൂൺ വന്നെത്തുകയും ചെയ്യും. അപ്പോൾ ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരങ്ങൾ ഉണ്ടാകും. പുതിയ ജോലി ലഭിക്കാം, നിലവിൽ ഉള്ള ജോലിയിൽ കൂട്ടിചേർക്കലുകൾ ഉണ്ടാകാം. പുതിയ റോൾ ഏറ്റെടുക്കേണ്ട അവസ്ഥ , ജോലി സംബന്ധമായ യാത്രകൾ എന്നിവയും ആകാം. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കല ആസ്വാദനം എന്നീ രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ, എഴുത്ത്, ടെക്നോളജി, നെറ്റ വർക്കിങ് , ആശയ വിനിമയം, സെയ്ല്ല്സ് എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . നിരവധി ഗ്രഹങ്ങൾ ഈ ഭാവത്തിലൂടെ നീങ്ങുന്നത് ജോലി സംബന്ധമായ സമ്മർദ്ദത്തെയും സൂചിപ്പിക്കുന്നു. അധികാരികളുടെ ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ  നിരീക്ഷണം, വിശകലനം, എന്നിവയും പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   പതിനൊന്നാം ഭാവ്തിലെക്ക് നീങ്ങുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള നിരവധി അവസരങ്ങൾ, ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ വന്നെതാം. പുതിയ സുഹൃത്തുക്കൾ , പുതിയ ടീം ജോലികൾ, ടെക്നോളജി, സയൻസ് എന്നീ മേഖലകളിൽ നിന്നുള്ള പുതിയ അവസരങ്ങൾ, ടീം ചർച്ചകൾ, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പ്രകടമായ വ്യത്യാസം എന്നിവയും ഉണ്ടാകും. ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ പ്രതീക്ഷകൾ, മോഹങ്ങൾ എന്നിവയുടെ വിശകലനം എന്നിവയും ഉണ്ടാകും. 

ചൊവ്വ സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്   എന്നാ എട്ടാം ഭാവത്തിലൂടെ സഞ്ചരിക്കുന്നു. പാർട്ണർശിപ്പുകളെ കുറിച്ചുള്ള ആശങ്ക, സാമ്പത്തിക വെല്ലുവിളികളെ ഡീൽ ചെയ്യാനുള്ള സമ്മർദ്ദം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം എന്നിവയും  പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ  വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. ഉപരി പഠനം , പരീക്ഷകൾ എന്നിവയ്ക്ക് നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള വ്യക്തികൾ എന്നിവരോടുള്ള സംവാദം ഉണ്ടാകും. ആശയ വിനിമയ സംബന്ധമായ നിരവധി ജോലികൾ എന്നിവ ഈ മാസം മുഴവൻ ഉണ്ടാകും. നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, സൗഹൃദം എന്നിവയും ഉണ്ടാകും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയും ഉണ്ടാകാം.

രണ്ടാമത്തെ ആഴ്ച ശുക്രനും , ബുധനും നിങ്ങളുടെ പത്താം ഭാവതിലെക്ക് നീങ്ങും. ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ വിഷയങ്ങളിൽ നിങ്ങുടെ ശ്രദ്ധ അധികമാകും.  ക്രിയേറ്റീവ് ജോലികൾ, ആശയ വിനിമയം, ടെക്നോളജി, നെറ്റ്‌വർക്കിങ്, ഇലെക്ട്രോനിക്സ്, എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ അധികമായി ഉണ്ടാകാം. നിങ്ങളുടെ അധികാരികളുടെ ഗുഡ് ബുക്കിൽ ഇടം നേടാനുള്ള അവസരമായതിനാൽ ആലോചിച്ചു നീങ്ങുക. കല , ആസ്വാദനം   എന്നീ മേഖലയിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക. 

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ ചൊവ്വ തുടരുന്നു,  വ്യക്തി ജീവിതത്തിൽ നിന്നും, ഔദ്യോഗിക  ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ കൂടുതൽ ആലോചന വേണ്ടി വരും. പങ്കാളിയോടുള്ള ശക്തി പ്രകടനം , പുതിയ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ, പുതിയ എഗ്രീമെന്റുകൾക്ക്  വേണ്ടി ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്   എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകാം. ഈ ഭാവം പങ്കാളിത ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ റീ സേർച്ച്‌ , നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ആത്മീയവും ഭൗതീകവുമായ രൂപാന്തരം, എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം ലഭിക്കാനോ നൽകാനോ ഉള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളെ ഈ അവസരം കൂടുതൽ അടുത്തറിയാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. പങ്കാളിയോടുള്ള ചർച്ചകൾ, ബന്ധങ്ങളുടെ സ്ഥിരതയെ കുറിച്ചുള്ള ആലോചന , എന്നിവ അൽപ കാലത്തേക്ക് സ്ഥിരമായി പ്രതീക്ഷിക്കാം. 

രണ്ടാമത്തെ ആഴ്ച ശുക്രനും ബുധനും നിങ്ങളുടെ ഒൻപതാം ഭാവതിലെക്ക് നീങ്ങും.ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. ദൂര യാത്രകൾക്കുള്ള അവസരങ്ങള് ഈ മാസം ഉണ്ടാകുന്നതാണ്. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. ഉപരി പഠനത്തെ  കുറിച്ചുള്ള പ്ലാനുകൾ, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള അടുപ്പം . ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, എന്നിവയും ഈ മാസം ഉണ്ടാകാം.

ചൊവ്വ ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ തുടരുന്നു. ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ആശങ്ക, പുതിയ പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കാനുള്ള അവസരം, സഹ പ്രവർത്തകരെ കുറിച്ചുള്ള വിപരീത ചിന്തകൾ, പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, ബാധ്യതകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ എന്നിവ ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ വിഷയങ്ങളാണ് ഈ മാസം നിങ്ങളെ കൂടുതൽ സ്വാധീനിക്കുക.  ഈ ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു. വിവാഹ ബന്ധം , പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള ആലോചനകൾ ഈ മാസം മുഴുവൻ ഉണ്ടാകാം. ഈ ബന്ധങ്ങളിൽ രണ്ടാമത്തെ ആഴ്‌ച്ചയോടു കൂടി പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ആവശ്യമായി വരും. നിലവിൽ ഉള്ള ബന്ധങ്ങളെ പുരോഗമനതിലെക്ക് നയിക്കാനുള്ള  നിരവധി അവസരങ്ങൾ ഉണ്ടാകാം.. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും അവസരം ലഭിക്കാം.  ബന്ധങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടതാതിരിക്കുകയാണ് നല്ലത്.  നിങ്ങളുടെ ശത്രുക്കളും ഈ അവസരം സജീവമായിരിക്കും. 

രണ്ടാമത്തെ ആഴ്ചയിൽ സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങൾക്ക് മേൽ ശ്രദ്ധ ഉണ്ടാകും. ബന്ധങ്ങളുടെ മേലുള്ള പല തീരുമാനങ്ങളും പ്രതീക്ഷിക്കുക.  ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ , ബന്ധങ്ങളെ കുറിച്ചുള്ള നിരവധി ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള നിരവധി ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ എന്നിവയും ഈ അവസരം ഉണ്ടാകാം . ബന്ധങ്ങളെ കുറിച്ചുള്ള നിരവധി ചർച്ചകൾ , പകാളിത ബിസിനസിനെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകാം.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്  എന്നാ അഞ്ചാം ഭാവത്തിലൂടെ ചൊവ്വ തുടരുന്നു.  ടീം ജോലികൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള പ്രോജക്ക്ട്ടുകൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ,  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പമുള്ള പ്രവർത്തനം എന്നിവയും ഉണ്ടാകാം. പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നിങ്ങളുട എതീരുമാനം പ്രധ്നാമാകും. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ  ആയിരിക്കും ഈ മാസം നിങ്ങളുടെ കൂടുതൽ ശ്രദ്ധ. ക്രിയേറ്റീവ് കഴിവുകൽ കൊണ്ടുള്ള ജോലികൾ, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ,  അവരിൽ നിന്നുള്ള വേറിട്ട പ്രതീക്ഷകൾ എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും.  നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഈ അവസരം കൂടുതൽ പ്രതീക്ഷിക്കുക. 

രണ്ടാമത്തെ ആഴ്ച മുതൽ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ വിഷയങ്ങൾക്ക് മേൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. നിലവിൽ ഉള്ള ബന്ധ്നഗലെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ബിസിനസ് ഡീലിനെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പുതിയ കൊന്റ്രാക്ക്ട്ടുകൾക്കുള്ള അവസരങ്ങൾ , പല വിധത്തിലുള്ള ഒത്തു തീർപ്പുകൾ , എന്നിവയും ഉണ്ടാകും. 

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിലൂടെ ചൊവ്വ തുടരുന്നു. വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച,, കുടുംബ യോഗങ്ങൾ,  ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങൾ ആയിരിക്കും ഈ മാസം  പ്രധാനം . ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കെണ്ടാതായി വരാം.    സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട അവസരമാണ്. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പല അവസരങ്ങളും ലഭിച്ചേക്കാം. ഈ അവസരങ്ങളെ ബുദ്ധിപൂർവ്വം ഉപയോഗിക്കുക. കുട്ടികൾ യൂത്ത് ഗഗ്രൂപ്പുകൾ എന്നിവയിലും നിങ്ങൾ പ്രവർത്തിക്കാം.  പുതിയ പ്രേമ  ബന്ധങ്ങൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം. നെറ്റ് വർക്കിങ് അവസരങ്ങൾ, വിനോദ പരിപാടികൾക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിരവധി പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കാം. 

രണ്ടാമത്തെ ആഴ്ച മുതൽ ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളും സജീവമാകും. ക്രിയേറ്റീവ് ജോലികൾ, എഴുത്ത്, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ,  അവരിൽ നിന്നുള്ള വേറിട്ട പ്രതീക്ഷകൾ എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. എന്നിവയും ഉണ്ടാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ, എന്നിവയും പ്രതീക്ഷിക്കുക. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തിലൂടെ ചൊവ്വ തുടരുന്നു. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും.  നിരവധി ചെറു യാത്രകൾ.  ചെറു പ്രോജക്ക്ട്ടുകൾ, സഹോദരങ്ങലുമായുള്ള കൂടുതൽ സംവാദം,  എഴുത്ത് , എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ കൂടുതൽ ഉപയോഗിക്കാനുള്ള അവ്സസരം എന്നിവയും ഉണ്ടാകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിലെ വിഷയങ്ങൾ ഈ മാസം വളരെ സജീവമായിരിക്കും.  ഈ വിഷയങ്ങൾക്ക് മേൽ നിരവധി ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകും.  വീട്ടിൽ നിന്നുള്ള യാത്രകൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ , ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ പ്രശനങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സമാധാനം , സന്തോഷം എന്നിവയും ഈ ഭാവം കൊണ്ട് സൂചിപ്പിക്കപെടുന്നു.  കുടുംബവുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കേണ്ടതാണ് . പുതിയ തുടക്കങ്ങൾ ഈ വിഷയങ്ങളിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. 

രണ്ടാമത്തെ ആഴ്ച മുതൽ ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങൾക്ക് മേൽ കൂടുതൽ ആലോചന ഉണ്ടാകും. പുതിയ ക്രിയേറ്റീവ് ജോലികൾ ഉണ്ടാകാം. നെറ്റ് വ്ർക്ക്കിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം,  പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള ആഗ്രഹം , വിനോദ പരിപാടികൾക്കുള്ള അവസരങ്ങൾ,  പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള സാഹചര്യം, പ്രേ ബന്ധങ്ങളിൽ വേറിട്ട നിലപാടുകൾ എന്നിവയും പ്രതീക്ഷിക്കാം. 

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിലൂടെ ചൊവ്വ തുടരുന്നു.  സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമം, എന്നിവയും ഈ മാസം ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ ഉണ്ടാകാ൦. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തിലെ വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്.  ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ  എന്നിവരുടെ ജീവിതത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരം ഉണ്ടാകാം. എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികളും പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയു൦ ഈ അവസരം ഉണ്ടാകാം . ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട എല്ലാ വിധ ജോലികളിലും കൂടുതൽ ശ്രദ്ധ ആവശ്യമായി വരും . യാത്രകളിലെ തടസങ്ങളും ഈ അവസരം ഉണ്ടാകാവുന്നതാണ്.

രണ്ടാമത്തെ ആഴ്ച ശുക്രനും ബുധനും നാലാം ഭാവത്തെ വിഷയങ്ങളെ സ്വാധീനിക്കും.മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിലാണ് ഈ സ്വാധീന൦ കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരുക. പല തരം  റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക.  ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന,  മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ,  കുടുംബ യോഗങ്ങൾ, ബന്ധുക്കലോടുള്ള ശക്തി പ്രകടനം എന്നിവയും ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം,.  വീടിനുള്ളിൽ പ്രശ്ന പരിഹാരം, വീട് മെച്ചപ്പെടുത്തൽ എന്നിവയും ഈ അവസരം ഉണ്ടാകുന്നതാണ്. 

ചൊവ്വ നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവതിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും പുതിയ നീക്കങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നേക്കാം.  ഈ അവസരം ശാരീരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.  ബന്ധങ്ങളിൽ ഉണ്ടാകാവുന്ന വാക്ക് തർക്കങ്ങളെ ഒഴിവാക്കുക. പുതിയ ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ എന്നിവയ്ക്കുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

 ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവതിലായിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധയും. സൂര്യൻ, ശുക്രൻ ബുധൻ എന്നിവ ഈ ഭാവത്തെ സ്വാധീനിക്കുന്നു. സാമ്പത്തിക കാര്യങ്ങളിൽ പല വിധ ഒത്തു  തീര്പുകളും ആവശ്യമായി വരും.   പുതിയ പാർട്ട്‌ ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു. തുടർന്ന് കൊണ്ടേയിരിക്കും. ഈ ജോലികൾക്ക് വേണ്ടി പുതിയ വിഷയങ്ങൾ പഠിക്കേണ്ടി വന്നേക്കാം . ലോണുകൾ  ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ ധനം കൊണ്ട് ചെയ്യേണ്ട ജോലികൾ, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം. സഹ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരോടുള്ള വാദ പ്രതിവാദം  എന്നിവ പ്രതീക്ഷിക്കുക.  നിങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്താൻ ഉള്ള അവസരമായി കരുതുക. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തിലെ വിഷയങ്ങൾ രണ്ടാമത്തെ ആഴ്ച മുതൽ ശക്തി പ്രാപിക്കും. ഈ ഭാവം സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ളതാണ്  സ്വന്തം സംരംഭങ്ങളെ  കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കും.  നെറ്റ് വർക്കിങ് അവസരങ്ങളും ഉണ്ടാകും. ചെറു യാത്രകൾ,   ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള സാധ്യതകളും പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ   ഇലെക്ട്രോനിക്സ്, ടെക്നോളജി , ആശയ വിനിമയം എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക ഇലെക്ട്രോനിക് ഉപകരണങ്ങൾ, യാത്രക്കുള്ള ഉപാധികൾ എന്നിവ വാങ്ങുകയും ചെയ്യും.

ചൊവ്വ രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തെ അൽപ നാൾ കൂടി സ്വാധീനിക്കും. ഭൂത കാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ ഉണ്ടാകാം. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവിയെ കുറിച്ചുള്ള റിസേർച്. മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ചാരിറ്റി പ്രവര്തനന്ങ്ങൾ,  നിങ്ങളുടെ മോഹങ്ങളേ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകാം. നെഗറ്റീവ് മനസ്ഥിതി ഉള്ളവർ കൂടുതലായി നിങ്ങളെ സമീപിക്കുന്ന അവസരവും കൂടി ആണിത്. അവർ അർഹിക്കുന്നത് നൽക്കാൻ മടിക്കേണ്ടതില്ല.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
 നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവത്തിലെ വിഷയങ്ങളാണ് ഈ മാസം കൂടുതൽ പ്രാധാന്യം നേടുക. ഇ ഭാവത്തിലെ വിഷയങ്ങളിൽ ഈ മാസം മുഴുവൻ പല തരം നീക്കങ്ങളും ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല തന്ത്രങ്ങളും പ്രയോഗിക്കും. പുതിയ കാഴ്ചപ്പാടുകൾ,  വൈകാരിക ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ വളരെ നിർണായകമാകും. നിങ്ങൾ ചെയ്തു കൊണ്ടിരുന്ന പല ജോലികളിലും പൂര്തീകരണങ്ങൾ പ്രതീക്ഷിക്കുക . ഈ അവസരം നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്, എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്  എന്നാ മേഖലയിലും പ്രതിഫലിക്കും . ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. ചില ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങളും പ്രതീക്ഷിക്കുക .ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. 

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിൽ രണ്ടാമത്തെ ആഴ്ച മുതൽ ശുക്രനും ബുധനും സ്വാധീനിച്ചു തുടങ്ങും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള  കൂടുതൽ ശ്രദ്ധ ഈ മാസം മുഴുവൻ ഉണ്ടാകും. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.  സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി ഉള്ള പ്രവർത്തനങ്ങൾ അധികവും പ്രതീക്ഷിക്കുക.  അധിക ചിലവു ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്‌. ഈ ഭാവം ജോലിയുടെതും ആയതിനാൽ, ജോലിയിൽ പ്രധാനപ്പെട്ട പല പ്രോജക്ക്ട്ടുകളും പൂർത്തീകരിക്കാനുള്ള ശ്രമം നടത്തും. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള പല പ്ലാനുകളും തയ്യാറാക്കും. വസ്തു വകകളെ കുറിച്ചുള്ള ചർച്ചകൾ നടത്തും. ജീവിത സൗകര്യങ്ങൾ വര്ധിപ്പികാനുള്ള ശ്രമങ്ങളും ഉണ്ടാകും. കുട്ടികളുടെ പരിപോഷണം, കുടുംബത്തിലെ മറ്റു അംഗങ്ങളുടെ ജിവിതം എന്നിവയെ കുറിച്ചുള്ള വിശകലനം, അതെ ചൊല്ലി ഉള്ള വൈകാരികമായ ചർച്ചകൾ എന്നിവയും ഉണ്ടാകും. 

ചൊവ്വ മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   പതിനൊന്നാം ഭാവത്തെ വിഷയങ്ങളെ അൽപ നാൾ കൂടി സ്വാധീനിക്കും. നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. ഈ ലോങ്ങ്‌ ടേം ബന്ധങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നോ, ഔദ്യോഗിക ജീവിതത്തിൽ നിന്നോ ആയിരിക്കാം.   . ബന്ധങ്ങളിൽ വാഗ്വാദം ഉണ്ടാകും. ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാം.  . ചില ബന്ധങ്ങൾ നിങ്ങളിൽ നിന്ന് അകന്നു പോകാനുള്ള സാധ്യതയും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒന്നിച്ചു പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും . ചാരിറ്റി പ്രവർത്തനങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള പ്ലാനുകളും ഈ അവസരം സാധ്യമാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങൾക്ക് ഈ മാസം മുഴുവൻ പ്രാധാന്യം ഉണ്ട്. സൂര്യൻ, ശുക്രൻ ബുധൻ എന്നിവ ഈ ഭാവത്തെ അധിക നാൾ സ്വാധീനിക്കും, ഈ ഭാവം  വൈകാരികമായ വെല്ലുവിളികളുടെതാണ് .  ശാരീരിര്കമായ അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ രഹസ്യ മോഹങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെതാണ്. അവയുടെ നിജസ്ഥിതി ഈ അവസരം നിങ്ങൾക്ക് മുൻപിൽ വെളിപ്പെടാം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം.നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള ആശങ്ക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം, എന്നിവയും ഉണ്ടാകാം. 

രണ്ടാമത്തെ ആഴ്ച മുതൽ നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവതിലെക്ക്  ബുധനും ശുക്രനും എത്തും. ഇ ഭാവത്തിലെ വിഷയങ്ങളിൽ ഈ മാസം മുഴുവൻ പല തരം നീക്കങ്ങളും ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല തന്ത്രങ്ങളും പ്രയോഗിക്കും. പുതിയ കാഴ്ചപ്പാടുകൾ,   പ്രായോഗിക തലത്തിൽ ജീവിതത്തെ കാണാനുള്ള ശ്രമം,  എന്നിവയും പ്രതീക്ഷിക്കുക.  ഈ അവസരം നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്  എന്നാ മേഖലയിലും പ്രതിഫലിക്കും . ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. ചില ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങളും പ്രതീക്ഷിക്കുക. 

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ  ചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കും പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകളും എത്താം .  . ജോലിയിൽ അധികാരികളുടെ കൂടുതൽ ഇടപെടലുകൾ പ്രതീക്ഷിക്കുക .ജോലിസ്ഥലത്തും സാമൂഹിക ജീവിതത്തിലും പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ പ്രാധാന്യം വര്ധിക്കാം .  പുതിയ  ജോലിയെ കുറിച്ചുള്ള ആലോചന, ഇത് വരെ നിങ്ങൾ ചെയ്ത ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വ്യക്തി ജീവിതവും സാമൂഹിക ജീവിതവും ഒന്നിച്ചു കൊണ്ട് പോകാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക . അധികാരികൾ നിങ്ങളുടെ ജീവിതത്തിൽ ഇടപെട്ടെക്കാം. പുതിയ ബിസിനസ് അവസരം  ലഭിക്കുകയും ആവാം.

 jayashreeforecast@gmail.com