- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏപ്രിൽ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം , ബന്ധങ്ങൾ എന്നിവ വളരെ പ്രാധാന്യം നേടും. നിങ്ങളുടെ ആരോഗ്യത്തിന്മേൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. സൂര്യൻ നിങ്ങളുടെ രാശിയിലൂടെ നീങ്ങുന്ന സമയം പനി , ജല ദോഷം തുടങ്ങിയ അസ്വസ്തഥകൾ ഉണ്ടാകാം. എങ്കിലും ഇവ ഹ്രസ്വകാലത്തേക് മാത്രം ആയിരിക്കും. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുക, പുതിയ ബിസിനസ് പ്ലാൻ എന്നിവയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ തർക്കങ്ങളും പ്രതീക്ഷിക്കുക . പഴയ അനുഭവങ്ങളെ മറന്നു പുതിയ ജീവിതത്തിലേക്ക് പോകേണ്ട സമയമാണ്. പുതിയ ലോങ്ങ് ടേം പ്ലാനുകളും ഉണ്ടാകുന്നതാണ്. അതീവ ധൈര്യശാലിയും, കർത്തവ്യ നിരതരുമായ നിങ്ങളെ ഈ പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്ന് ആർക്കും പിന്തിരിപ്പിക്കാൻ ആവില്ല.
നിങ്ങളുടെ ഉറക്കം സ്വപനങ്ങൾ നിറഞ്ഞതാകും. ശുക്രൻ നിങ്ങളുടെ ഉറക്കം, സ്വപ്‌നങ്ങൾ എന്നിവയെ വളരെ ശക്തമായി സ്വാധീനിക്കുമ്പോൾ, നിഗൂഢമായ പ്രാപഞ്ചിക ശക്തികൾ പല തരത്തിൽ ഉള്ള സ്വപ്നങ്ങളാൽ അവയുടെ സന്ദേശങ്ങൾ നിങ്ങൾക്ക് നല്കുന്നതായിരിക്കു൦. ഈ സന്ദേശങ്ങളെ മനസിലാക്കുകയും, അവയിൽ നിന്നുള്ള അറിവിനെ ജീവിതത്തിൽ പകർത്തുകയും ചെയ്യാനുള്ള അവസരം ലഭിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള വാർത്തകൾ, ദൂര ദേശത്തേക്ക് ഉള്ള യാത്രകൾ , ആത്മീയമായ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവ ലഭിക്കുന്നതാണ്. നിഗൂഢ വിഷയങ്ങൾ പഠിക്കാനുള്ള അവസരവും ഉണ്ടാകും.
സാമ്പത്തിക വിഷയങ്ങളും ഈ മാസം പ്രധാനമാണ്. ശമ്പള വർധന പ്രതീക്ഷിക്കുന്നവർക്ക് അങ്ങനെ ഉള്ള ചർച്ചകൾ ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ മാസം മുഴുവൻ പുതിയ ടീമുകളിൽ ചേരാൻ ഉള്ള അവസരം, ടീം ചർച്ചകൾ എന്നിവ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ മാസം മുഴുവൻ നിങ്ങളുടെ അസ്തിത്വം, നിങ്ങളുടെ അഭിലാഷങ്ങൾ , ജോലിയെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ എന്നിവയെ കുറിച്ചുള്ള ഒരു പഠനം തന്നെ നടത്തുന്നതാണ്. ആദ്യ പകുതിയേക്കാൾ ഈ മാസത്തിന്റെ രണ്ടാം പകുതി, നിങ്ങളുടെ ജീവിതത്തിനു കൂടുതൽ അർഥം ഉണ്ടാകുന്നതാണ്. മാസത്തിന്റെ തുടക്കത്തിൽ നിങ്ങളുടെ കഴിവുകളെ കുറിച്ചുള്ള സംശയം, എന്തൊക്കെ പുതിയ തീരുമാനങ്ങൾ എടുക്കണം എന്ന ആശങ്കയും ഉണ്ടാകും. അല്പം പിന്നോട്ട് നിന്നാലോ എന്ന തോന്നലും ഉണ്ടാകുന്നതാണ്. ഉറക്കം തടസപ്പെടാവുന്ന അവസ്ഥ, അല്പം അലസത, ഒറ്റപ്പെടാനുള്ള ആഗ്രഹം എന്നിവയും ഉണ്ടാകും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യവും ഉണ്ടാകും.
ആദ്യ ആഴ്ചയിലെ ഒരു പിന്മാറ്റത്തിന് ശേഷം നിങ്ങൾ വളരെ അധികം കാര്യങ്ങൾ ചെയ്യുന്നതാണ്, ഈ സമയം നിങ്ങൾക്ക് പുതിയ കൂട്ട് കെട്ടുകൾ ഉണ്ടാകാനും, ഈ കൂട്ടുകെട്ടുകളിൽ നിന്ന് പുതിയ ആശയങ്ങൾ , ഈ ആശയങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഉള്ള ശ്രമം എന്നിവയും ഉണ്ടാകുന്നതാണ്. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമം, നിലവിൽ ഉള്ള പദ്ധതികളിൽ നിന്ന് കൂടുതൽ ലാഭം കണ്ടെത്താൻ ഉള്ള ശ്രമവും ഉണ്ടാകും. സുഹൃദ്ബന്ധങ്ങൾ, മറ്റു ടീം ബന്ധങ്ങൾ എന്നിവയ്ക്ക് വളരെ അധികം പ്രാധാന്യം ഉള്ള സമയമാണ്. ഓൺലൈൻ , ഓഫ്‌ളൈൻ ഗ്രൂപ്പുകളുമായുള്ള പ്രവർത്തനങ്ങൾ, സമാന മനസ്കരെ കണ്ടെത്താനുള്ള ശ്രമം എന്നിവയും ഉണ്ടാകും. പുതിയ കൂട്ടുകെട്ടുകളിൽ ചേരാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്.
രണ്ടാമത്തെ ആഴ്ചക്ക് ശേഷം, നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ശ്രദ്ധ വളരെ അധികം വർധിക്കുന്നതാണ്. പുതിയ തീരുമാനങ്ങൾ, പുതിയ ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഈ മാസം മുഴുവൻ ജോലി ഒരു പ്രധാന വിഷയമാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, സ്പോർട്സ്, അഡ്‌മിനിസ്ട്രേഷൻ എന്ന രംഗത് നിന്നുള്ള ജോലികൾ, ജോലി സ്ഥലത്തു വളരെ അധികം ഭാരിച്ച ജോലികൾ എന്നിവ ഉണ്ടാകും. അധികാരികൾ പുതിയ ഉപേദശം തരുന്നതാണ്. അതോടൊപ്പം തന്നെ വീട് വാങ്ങൽ, മോടി പിടിപ്പിക്കൽ എന്ന വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്.
ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ കൂട്ടുകെട്ടുകൾക്കും, ടീം ജോലികൾക്കും വളരെ അധികം പ്രാധാന്യം ഉള്ള മാസമാണ് ഏപ്രിൽ. ബിസിനസുകാർക്കും, ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നവർക്കും ഈ മാസം വളരെ അധികം ശ്രദ്ധിക്കേണ്ടി വരും. നിങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ച് ശരിക്കുള്ള അനാലിസിസ് വേണ്ടി വരുന്നതാണ്. പുതിയ പ്രൊഫഷണൽ കൂട്ടുകെട്ടുകൾക്കും, വ്യക്തി ജീവിതത്തിൽ നിന്നുള്ള പുതിയ കൂട്ടുകെട്ടുകൾക്കും സാധ്യത ഉള്ള മാസമാണ്. നിരവധി തവണ ഈ ബന്ധങ്ങളെ കുറിച്ചുള്ള വിശകലനം നടത്തേണ്ടി വരുന്നതാണ്. വിദേശത്തു നിന്നുള്ള ബന്ധങ്ങളും ഈ സമയം ഉണ്ടാകാം. നിങ്ങളെ പോലെ തന്നെ ചിന്തിക്കുന്നവരുടെ സാന്നിധ്യം ഈ മാസം ഉണ്ടാകും.
അതോടൊപ്പം തന്നെ പുതിയ ജോലിക്കുള്ള നിരവധി അവസരങ്ങൾ ആണ് നിങ്ങളെ തേടി എത്തുക. അവ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതും പ്രധാനമാണ്. കൂടുതലായും, കല ആസ്വാദനം എന്ന മേഖലയിൽ നിന്നും ആയിരിക്കും കൂടുതൽ അവസരങ്ങൾ എത്തുക. ഈ രംഗത്തെ പല മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും അവസരങ്ങൾ ഉണ്ടാകാം. ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുമ്പോൾ പൊതുവേ ജോലിയെ കുറിച്ചുള്ള ഒരു അലസത നിങ്ങളിൽ ഉണ്ടാകുന്നതാണ്. അലസത വെടിഞ്ഞില്ല എങ്കിൽ ഈ മാസം ഉള്ള അവസരങ്ങളെ കണ്ടെത്താൻ പോലും നിങ്ങൾക്ക് കഴിയില്ല. ശുക്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കും. പുതിയ വീട് വയ്ക്കാനും, വാങ്ങാനും ഉള്ള അവസരങ്ങൾ നിങ്ങളെ തേടി എത്തും, നിലവിൽ ഉള്ള വീട് മോടി പീഡിപ്പിക്കാനും ഉള്ള ശ്രമം ഉണ്ടാകും. കുടുംബവുമായി ഉള്ള ചർച്ചകളും ഈ മാസം ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തായാലും, വീട്ടിൽ ആയാലും മുതിർന്ന വ്യക്തികൾ പുതിയ ഉപദേശം തരുന്നതാണ്.
ഈ മാസം മുഴുവൻ വിദേശ യാത്രകൾ, മറ്റു ദൂര യാത്രകൾ എന്നിവയും ഉണ്ടാകാം. ദൂര ദേശത്തു നിന്നുള്ള ജോലികൾ ഉണ്ടാകും, ദൂര ദേശത്തു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഉള്ള അവസരമാണ്. എങ്കിലും ചില്ലറ തടസങ്ങളും ഉണ്ടാകു൦. മീഡിയ, പബ്ലിഷിങ്, എന്ന രംഗത് പ്രവർത്തിക്കുന്നവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകും. ഈ അവസരങ്ങളെ നഷ്ടപ്പെടുത്താതെ ഇരിക്കുക, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശ്രമകരമായ പ്രൊജക്ക്ടുകൾ ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളെ വിമർശനാത്മകമായ ബുദ്ധിയോടു കൂടി സമീപിക്കുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂര യാത്രകളും, ദൂര ദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്ന മാസമാണ് ഏപ്രിൽ. ഈ യാത്രകൾ തീർത്ഥ യാത്രകളും ആകുന്നതാണ്. ചന്ദ്രൻ നിങ്ങളെ ഭരിക്കുന്നതിനാൽ ഇപ്പോഴും വൈകാരികമായ ആശ്രയം വേണ്ട വ്യക്തികൾ ആണ് നിങ്ങൾ. പല കാരണങ്ങൾ കൊണ്ടും ആത്മീയതയോടുള്ള താല്പര്യം വർധിക്കാം. ആത്മീയ യാത്രകൾ, പ്രാർത്ഥന യോഗങ്ങൾ എന്നിവയും ഈ മാസം വന്നു ചേരുന്നതാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. മീഡിയ , പബ്ലിഷിങ്, അദ്ധ്യാപനം എന്ന മേഖലയിൽ നിന്നും അവസരങ്ങൾ ലഭിക്കുന്നതാണ്. പുതിയ കോഴ്‌സുകൾ പഠിക്കാനും ഉള്ള അവസരം ലാഭിക്കാം. ചെറു യാത്രകളും, നിരവധി പ്രോജെക്ട്കട്ടുകളും കൊണ്ട് ഈ മാസം വളരെ തിരക്ക് നിറഞ്ഞതായിരിക്കും.
ജോലി സംബന്ധമായ വിഷയങ്ങളും, വീടിനെ കുറിച്ചുള്ള ചിന്തകളും വർധിക്കുന്ന മാസമാണ്. പുതിയ ജോലിക്കുള്ള അവസരം ഒരുങ്ങി വരാം. ഈ അവസരങ്ങളെ നിങ്ങൾ തേടിപ്പിടിക്കേണ്ടി വരുന്നതാണ്. നിങ്ങളുടെ ജോലിയെ മറ്റുള്ളവർ വളരെ സൂക്ഷ്മം ആയി നിരീക്ഷിക്കുന്നതാണ്. അതിനാൽ, ജോലിയിൽ കൃത്യത പാലിക്കേണ്ടി വരും. വീട് വയ്ക്കാനും, മോടി പീഡിപ്പിക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. മുതിർന്ന വ്യതികളോടുള്ള വെല്ലു വിളി അവസാനിപ്പിച്ചില്ല എങ്കിൽ ഈ മാസം നിങ്ങൾക്ക് മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാകും.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടായിരുന്ന സങ്കീർണതകൾ നിങ്ങളെ ഈ മാസവും പിന്തുടരുന്നതാണ്. അതിനാൽ വളരെ ശ്രദ്ധയോടു കൂടി മുന്നോട്ടു നീങ്ങേണ്ടതാണ്. ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ വളരെ സെന്സിറ്റിവ് ആയ രീതിയിൽ സ്വാധീനിക്കുന്നു. ചൊവ്വ സാമ്പത്തിക ബാധ്യതകളെ സൂചിപ്പിക്കുന്ന ഗ്രഹ൦ ആയതിനാൽ ഈ മാസം നിങ്ങളുടെ സാമ്പത്തിക ബാധ്യതകളെ സെറ്റിൽ ചെയ്യാൻ ഉള്ള ശ്രമം ഉണ്ടാവേണ്ടതാണ്. നിലവിൽ ഉള്ള ബാധ്യതകളെ കുറിച്ചുള്ള വ്യക്തമായ അനാലിസിസ് ഉണ്ടാകണം. അല്ലാത്തപക്ഷം അനാവശ്യമായ സാമ്പത്തിക ബാദ്യതകൾ പിന്നെയും ഉണ്ടാകുന്നതാണ്. നിരവധി ലോണുകളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. ടാക്സ്, ഇൻഷുറൻസ്, പി. എഫ്, ഇവയെ കുറിച്ചുള്ള കണക്ക് കൂട്ടലുകളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ബിസിനസ് പങ്കാളിത്തം നേർ ദിശയിൽ പോകുന്നു എന്ന് ഉറപ്പ് വരുത്തുക. പ്രതീക്ഷിക്കാതെ വന്നു ചേരുന്ന ചിലവുകളും ഉണ്ടാകുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ മാസം നിങ്ങളുടെ ദൂര യാത്രകൾ , വിദേശ ബന്ധം എന്നിവക്ക് വളരെ പ്രാധാന്യം ഉണ്ട്. നിങ്ങൾ ദൂര യാത്രകൾക്ക് വേണ്ടി പ്ലാൻ ചെയ്യുകയോ, യാത്ര പോവുകയോ ചെയ്യുന്നതാണ്. ബിസിനസ് സംബന്ധമായ യാത്രകൾ, ടൂർ യാത്രകൾ, ആത്മീയ യാത്രകൾ ഇവയെല്ലാം തന്നെ ഈ സമയം സാധ്യമാണ്. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്ര്യം വർധിക്കുന്നതാണ്. പ്രാർത്ഥന യോഗങ്ങളിൽ പങ്കു ചേരുകയും ചെയ്യും. അത് പോലെ തന്നെ നിങ്ങളുടെ സാഹിത്യ വാസന വർധിക്കുന്നതാണ്. എഴുതാനും, ബ്ലോഗ് ചെയ്യാനും ഉള്ള അവസരം ഉണ്ടാകുന്നതാണ്. മീഡിയ രംഗത് പ്രവർത്തിക്കുന്നവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും ഈ മാസം വളരെ പ്രധാനപ്പെട്ടതാണ്.
സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള വൈഷമ്യങ്ങൾ കുറെ നാൾ ആയി നിങ്ങളെ അല്പം ഭയപ്പെടുത്തിയിരുന്നു. പക്ഷെ ഈ മാസം സാമ്പത്തിക സ്ഥിതി അല്പം മെച്ചപ്പെടുന്നതാണ്. നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തുള്ള ചെലവ് ഉണ്ടാകും, പക്ഷെ ഇടക്കുള്ള സാമ്പത്തിക ലാഭവും പ്രതീക്ഷിക്കുക. പല സാമ്പത്തിക ബാധ്യതകളും നിങ്ങൾ ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നതാണ്. നിങ്ങളുടെ ബിസിനസ് പങ്കാളിയോടുള്ള തർക്കങ്ങളും ഒത്തു തീർപ്പാക്കാൻ ശ്രമിക്കും. എങ്കിലും പുതിയ ഒരു ബിസിനസ് സംരംഭത്തിന് വേണ്ടി ഉള്ള ശ്രമം അല്പം താമസിപ്പിക്കുകയാവും നല്ലതു. നിങ്ങളുടെ ജീവിതം വളരെ അധികം രൂപാന്തരത്തിലൂടെ കടന്നു പോകുന്നു. വൈകാരികമായ സമ്മർദ്ദവും ഈ സമയം ഉണ്ടാകുന്നതാണ്.
ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളും വിവാഹ ജീവിതവും വളരെ സെന്സിറ്റിവ് ആയ അവസ്ഥയിൽ ആണ്. ചൊവ്വ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. അതിനാൽ ഭാര്യ ഭർതൃ ബന്ധത്തിൽ തർക്കങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ജോലി, ബിസിനസ് എന്നിവക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ ഊർജിതമായി നടത്തുന്നതാണ്. ദൂര യാത്രകളും, ജോലി സംബന്ധമായ നെറ്റ് വർക്കിങ് അവസരങ്ങളും ഉണ്ടാകുന്നതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം നിങ്ങൾക്ക് പല ഉത്തര വാദിത്തങ്ങളും ഏറ്റെടുത്ത നടത്തേണ്ടി വരും. ഈ മാസം മുഴുവനും നിങ്ങളുടെ ജോലി സ്ഥലം വളരെ ആക്റ്റീവ് ആയിരിക്കും.ചൊവ്വയുടെ സാന്നിധ്യം നിങ്ങളുടെ ജോലി സ്ഥലത്തെ വളരെ അധികം ചൂട് പിടിപ്പിക്കുന്നതാണ്. ജോലിയിൽ വളരെ അധികം സങ്കീർണമായ പ്രോജെക്ട്കട്ടുകൾ ഉണ്ടാകും. മത്സര സ്വഭാവം ഉള്ള ഈവന്റുകൾ, അതായത് പരീക്ഷകൾ, ഇന്റർവ്യൂ, എന്നിവയും ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് ഈ മാസം വളരെ വിലപ്പെട്ടതാണ്. നിങ്ങളുടെ ജോലി ചെയ്യാനുള്ള ക്ഷമത പരീക്ഷിക്കപ്പെടുന്നതായിരിക്കും. സഹ പ്രവർത്തകരുമായി അടിക്കടി ഉള്ള തർക്കങ്ങൾ ഉണ്ടാകും, അവരിൽ നിന്ന് കൃത്യമായ അകലം പാലിക്കുകയായിരിക്കും നല്ലത്. അത് പോലെ തന്നെ നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ക്രമം എന്നിവയും പ്രധാനമാണ്. നല്ല രീതിയിൽ ഉള്ള ശ്രദ്ധ ആരോഗ്യ കാര്യത്തിൽ ആവശ്യമായി വരും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവ നില നിൽക്കുന്നു.
നിങ്ങളുടെ വിവാഹ ജീവിതം മെച്ചപ്പെടുത്താനുള്ള നിരവധി അവസരങ്ങൾ പ്രപഞ്ചം നിങ്ങളുടെ മുന്നിലേക്ക് ഈ മാസം കൊണ്ടെത്തിക്കുന്നതാണ്. വിവാഹ ജീവിതത്തിൽ എന്തെങ്കിലും പ്രശനങ്ങളിലൂടെ കടന്നു പോകുന്നവർക്ക് ഈ മാസം ആ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ലഭിക്കും. നെറ്റ് വർക്കിങ് അവസരങ്ങൾ ഉണ്ടാവുകയും അത് വഴി പുതിയ വ്യക്തികളെ കണ്ടെത്തുവാൻ കഴിയുകയും ചെയ്യും. പക്ഷെ ഈ വ്യക്തികളോട് നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുറന്നു പറയരുത്. ജോലി , ബിസിനസ് സംബന്ധമായ പുതിയ കൊണ്ടാക്കറ്റുകളെ കാണാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്.
നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ അല്പം തകിടം മറിയാനുള്ള സാധ്യത ഉണ്ട്. അതിനാൽ സാമ്പത്തികമായ അച്ചടക്കം പാലിക്കേണ്ടതാണ്. നിരവധി തരത്തിൽ ഉള്ള ലോണുകളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. ഹോം ലോൺ, പേഴ്സണൽ ലോൺ, ടാക്സ് , ഇൻഷുറൻസ് ഇവയെ കുറിച്ചുള്ള തർക്കങ്ങൾ, ചർച്ചകളും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആകാംഷ ഈ മാസം മുഴുവനും ഉണ്ടാകും. എന്നാലും പ്രപഞ്ചം പലപ്പോഴും ഈ വിഷയങ്ങളെ അതി ജീവിക്കാൻ ഉള്ള അവസരങ്ങൾ നിങ്ങൾക്ക് കൊണ്ടെത്തിച്ചു തരുന്നതാണ്. അവയെ യഥാ സമയം ഉപയോഗിക്കുക. ഫ്രീലാൻസ് ജോലികൾ ഈ മാസം നിങ്ങളെ തേടി എത്തുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വിവാഹ ബന്ധം , പ്രേമ ബന്ധം എന്നിവയ്ക്ക് മേൽ വളരെ അധികം ശ്രദ്ധ വേണ്ടി വരുന്ന മാസം ആണ് ഏപ്രിൽ. പുതിയ ബന്ധങ്ങളെ വരവേല്ക്കാന്, നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഈ മാസം നിങ്ങൾക്ക് സാധിക്കുന്നതാണ്. നിലവിൽ ഉള്ള പ്രശ്നങ്ങൾ ഒത്തു തീർപ്പ് ആക്കാനും, ഈ മാസം സാധിക്കുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം എന്നിവയും ഈ മാസം ശ്രദ്ധിക്കേണ്ടി വരും. ബിസിനസ് ബന്ധങ്ങളും, മറ്റു സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങൾക്ക് ലഭിക്കുന്നതാണ്. സാമൂഹിക പരിപാടികളിൽ ചേരാൻ ഉള്ള അവസരവും നിങ്ങൾക്ക് ലഭിക്കും. വിവാഹം, മറ്റു ആഘോഷങ്ങൾ എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്.
പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരം, ബിസിനസ് ചർച്ചകൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും ഉണ്ടാകുന്നത്ആണ്.
മാസത്തിന്റെ രണ്ടാമത്തെ ആഴ്ച സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം വളരെ അധികം വർധിക്കും. നിലവിൽ ഉള്ള ലോണുകൾ കുറിച്ചുള്ള ചർച്ച, പല തരം നിക്ഷേപങ്ങളെ കുറിച്ചുള്ള റിസേർച്, ടാക്സ്, ഇൻഷുറൻസ് എന്നിവയെ കുറിച്ചും ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക. നിങ്ങൾ വിചാരിക്കാത്ത സമയത് നിരവധി ചെലവ് വന്നു ചേരാം.
ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ ശ്കതമായി ഈ മാസം സ്വാധീനിക്കുന്നതാണ്. ജോലിയിൽ നിരവധി പ്രോജെക്ട്കട്ടുകൾ ഏറ്റെടുക്കേണ്ടി വരും. ഒരേ സമയം തന്നെ നിരവധി ജോലികൾ ഏറ്റെടുക്കേണ്ടി വരും . പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങൾ ഈ മാസം നിങ്ങൾക്ക് ലാഭിക്കാം. ജോലിയിൽ പ്രശ്നങ്ങൾ ഉള്ളവർക്ക് അവ ഒത്തു തീർക്കാൻ ഉള്ള അവസരങ്ങളും ലഭിക്കുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ, ആരോഗ്യപരിപാലന രംഗത് പ്രവർത്തിക്കുന്നവർക്കും പുതിയ അവസരങ്ങൾ എന്നിവ ലഭിക്കുന്നതാണ്. അത് പോലെ നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഈ മാസം വളരെ അധികം മുൻഗണന കൊടുക്കേണ്ടതാണ്. പ്രാർത്ഥന, ധ്യാനം എന്നിവയും ഈ മാസം പ്രധാനമാണ് . സഹ പ്രവർത്തകരുമായുള്ള ബന്ധം അല്പം ശ്രദ്ധിക്കണം, അല്ലാത്ത പക്ഷം അനാവശ്യ തർക്കങ്ങൾ ഉണ്ടാകാം.
നിങ്ങളുടെ കുട്ടികളുടെ ജീവിതവും, പരിപോഷണവും ഈ മാസം മുഴുവൻ പ്രധാന വിഷയമാകുന്നതാണ്. അവരുടെ പഠനം, ആരോഗ്യം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. അവരുടെ ഒപ്പം കൂടുതൽ സമയം ചെലവാക്കേണ്ടി വരുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്ക് എടുക്കാതിരിക്കുക. പുതിയ വിഷയങ്ങൾ പഠിക്കാൻ ഉള്ള അവസരം, പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാകാൻ ഉള്ള അവസരം ഇവ എല്ലാം തന്നെ ഈ മാസം ഉണ്ടാകുന്നതാണ്.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം വളരെ ശ്രദ്ധ നേടുന്നതാണ്. ചൊവ്വയുടെ സ്വാധീനം വളരെ അധികം ഉള്ളതിനാൽ, വീട് വയ്ക്കുക, വാങ്ങുക, പുതുക്കി പണിയുക എന്നിവ എല്ലാം തന്നെ ഈ മാസം ഉണ്ടാകാം. ഈ വിഷയങ്ങൾ സംബന്ധിച്ച ചർച്ചകളും ഉണ്ടാകുന്നതാണ്. വീട് മാറ്റം, വീട്ടിൽ നിന്നുള്ള മറ്റു യാത്രകൾ, വീട്ടുകാരും ആയുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. കുടുംബ യോഗങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയും ചൊവ്വയിൽ സ്വാധീനിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. റിയൽ എസ്റ്റേറ്റ് രംഗത് ജോലി ചെയ്യുന്നവർക്ക് പല പ്രധാന അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ ജോലിയെ കുറിച്ച് അധികാരികളുടെ വിശകലനവും പ്രതീക്ഷിക്കുക. പല തർക്കങ്ങളും ജോലി സ്ഥലത്തുണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും.
ഈ മാസം നിങ്ങളുടെ കുട്ടികൾ , മറ്റു യൂത് ഗ്രൂപ്പുകൾ എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം ചെലവാഴ്‌ത്തിക്കെണ്ടി വരുന്നതാണ്. കുട്ടികളുടെ ഒപ്പം കൂടുതൽ സമയം പ്രവർത്തിക്കേണ്ടി വരും. അവരുടെ ഉന്നമനം ലക്ഷ്യമാക്കി പല പദ്ധതികളും ആവിഷ്കരിക്കുന്നതാണ്. സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ ഉള്ള അവസരം, പുതിയ പ്രേമ ബന്ധം ഉണ്ടാകാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള നിരവധി ജോലികൾ പ്രതീക്ഷിക്കുക. കല ആസ്വാദനം എന്ന രംഗത് നിന്നുള്ള ജോലികളും ഉണ്ടാകും. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരവും ഉണ്ടാകും.
സൂര്യൻ നിങ്ങളുടെ ജോലി സ്ഥലത്തെ ഈ മാസത്തിന്റെ അധിക സമയവും സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള യഥാർത്ഥ ചിത്രം തെളിഞ്ഞു വരുന്നതാണ്. നിങ്ങൾ ചെയ്യുന്ന ജോലിയുടെ കൃത്യതയെ കുറിച്ചുള്ള ചർച്ചകളും നടക്കും. സഹ പ്രവർത്തകരുമായി നല്ല അകലം പാലിച്ചില്ല എങ്കിൽ ജോലി സ്ഥലത്തു തർക്കങ്ങളും ഉണ്ടാകുന്നതാണ്. അവരോടുള്ള വ്യക്തി ബന്ധം ഒരു പക്ഷെ നിങ്ങൾക്ക് വിനയായി തീർന്നേക്കാം. നിരവധി ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. ലോജിസ്റ്റിക്സ്, എഴുത്തു, ആരോഗ്യം, എന്ന മേഖലയിൽ നിന്നുള്ള പല അവസരങ്ങളും ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, ചർച്ചകൾ ഇവയെല്ലാം ചേർന്ന ഈ മാസം നിങ്ങൾ വളരെ അധികം ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സൂര്യൻ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകളെ വളരെ ശക്തമായി ഈ മാസത്തിന്റെ ഭൂരിഭാഗവും സ്വാധീനിക്കും. നിങ്ങളുടെ കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം ഈ മാസം ലഭിക്കുന്നതാനു. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരവും ഉണ്ടാകും. പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാകാം, അവ വ്യക്തി ജീവിതത്തിൽ നിന്നോ ബിസിനസ് രംഗത് നിന്നോ ഉണ്ടാകാം. പ്രേമ ബന്ധങ്ങൾ പുരോഗമിക്കാം, പക്ഷെ അവയിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. കലാ രംഗത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകാം. റിസ്ക് ഏറ്റെടുക്കാതെ ഉള്ള പ്രോജെക്ട്കട്ടുകൾ ഏറ്റെടുക്കുക.
കഴിഞ്ഞ മാസം മുതൽക്ക് തന്നെ നിങ്ങളുടെ കുട്ടികളുടെ ജീവിതത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ അർപ്പിച്ചിരുന്നു. ഈ മാസവും അതെ അവസ്ഥ തുടരുന്നതാണ്. കുട്ടികളുടെ ഒപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസ്ഥ, അവരുടെ പഠനം, ആരോഗ്യം എന്നിവയെ കുറിച്ചുള്ള ആലോചന ഇവ ഈ മാസം പ്രതീക്ഷിക്കുക.
എഴുത്തു , മീഡിയ, ആരോഗ്യം എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാം. ജോലി സംബന്ധമായ തർക്കങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്.
നിങ്ങളുടെ കുടുംബ ജീവിതവും ഈ മാസം വളരെ ശ്രദ്ധ നേടുന്നതാണ്.ശുക്രൻ നിങ്ങളുടെ കുടുംബ കാര്യങ്ങളെ സ്വാധീനിക്കുമ്പോൾ അല്പം അലസൻ ആയി തീരാനുള്ള സാധ്യത ഉണ്ട്. മുതിര്ന്ന സ്ത്രീകളുടെ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. വീട് വയ്ക്കാനും, മോടി പിടിപ്പിക്കാനും ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. കുടുംബ യോഗങ്ങൾ, പ്രാർത്ഥന യോഗങ്ങൾ, മറ്റുള്ള അംഗങ്ങൾ നിങ്ങളെ കാണാൻ എത്തുന്ന അവസരം , ഇവ എല്ലാം തന്നെ ഈ മാസം ഉണ്ടാകാം.
ഈ മാസം നിങ്ങൾക്ക് പല ജോലികളും ഒരേ സമയം ചെയ്യാൻ ഉള്ളതിനാൽ, വളരെ തിരക്ക് നിറഞ്ഞത് പോലെ തോന്നുന്നതാണ്. വിശ്രമിക്കാൻ ഉള്ള സമയം കണ്ടെത്തിയില്ല എങ്കിൽ ആരോഗ്യവും ബുദ്ധിമുട്ടിലാകാം. മീഡിയ, അദ്ധ്യാപനം , ഐ ടി, എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ മാസം വളരെ അധികം ജോലി ഉണ്ടാകും. ട്രാൻസ്ഫർ ആഗ്രഹിക്കുന്നവർക്ക് പല ചർച്ചകളും ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകൾ, ചെറു പ്രൊജക്ക്ടുകൾ എന്നിവ ഈ മാസം ഉണ്ടാകുന്നതാണ്. ഇലേക്ക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനും റിപ്പയർ ചെയ്യാനും ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. സഹോദരങ്ങൾ, അയൽക്കാർ എന്നിവരുമായുള്ള കൂടുതൽ സംവാദവു൦ പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ ഈ മാസം വളരെ പ്രധാനമാണ്. ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. ചൊവ്വ സാമ്പത്തിക ബാധ്യതകളെ സൂചിപ്പിക്കുന്നതിനാൽ , നിങ്ങളുടെ സാമ്പത്തിക ബാധ്യതകളേ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. നിരവധി ലോണുകൾ കുറിച്ചുള്ള തീരുമാനം എടുക്കുന്നതാണ്. നിങ്ങളുടെ സംസാരം കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ളതായിരിക്കും. കുടുംബവുമായുള്ള തർക്കങ്ങൾ, ഈഗോ ക്ലാഷുകൾ എന്നിവയും ഉണ്ടാകാം. ഈ തർക്കങ്ങൾ ജോലി സ്ഥലത്തേക്കും നീളുന്നതാണ്. പാർട് ടൈം ജോലിക്കുള്ള ശ്രമം, ജോലിയെ കുറിച്ചുള്ള തർക്കങ്ങൾ, ഇവ എല്ലാം ഈ മാസവും പ്രതീക്ഷിക്കുക.
എഴുത്തു, മീഡിയ എന്ന മേഖലയിൽ നിന്നുള്ള പല ജോലികളും ഉണ്ടാകും. ഒരേ സമയം പല ജോലികളും ഏറ്റെടുക്കേണ്ടി വരുന്നതാണ്. നിരവധി ആശയ വിനിമയങ്ങൾ നടത്തേണ്ടതാണ്. ആശയവിനിമയ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. നിരവധി ചെറു പ്രോജെക്ട്കട്ടുകൾ, ചെറു യാത്രകൾ എന്നിവയും ഉണ്ടാകുന്നത്ആണ്. സഹോദരങ്ങൾ അയൽക്കാർ എന്നിവരുമായുള്ള സംവാദം ഉണ്ടാകുന്നതാണ്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് വളരെ പ്രധാനപ്പെട്ട അവസരമാണ്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകളും നടത്തുന്നതാണ്. സൂര്യൻ നിങ്ങളുടെ കുടുംബജീവിതത്തെ സ്വാധീനിക്കും. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ , കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. കുടുംബ യോഗങ്ങളും ഉണ്ടാകുന്നതാണ്.നിങ്ങളുടെ കുട്ടികളുടെ ജീവിതം, ക്രിയേറ്റിവ് ജോലികളും ഈ മാസം വളരെ പ്രധാനപ്പെട്ടതാണ്. കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകും. സ്വന്തം സംരംഭങ്ങളും അവയെ കുറിച്ചുള്ള പ്ലാനിങ്ങും ഉണ്ടാകുന്നത്ആണ്. സൂര്യൻ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നതിനാൽ, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള ആകാംഷയും ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് വളരെ പ്രധാനപ്പെട്ട സമയം ആണ്. നിങ്ങളുടെ ജോലിയുടെ കൃത്യതയെ കുറിച്ചുള്ള ചർച്ചകൾ ഈ സമയം ഉണ്ടാകുന്നതാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തി ജീവിതം വളരെ അധികം രൂപാന്തരത്തിലൂടെ കടന്നു പോകുന്നതാണ്. പുതിയ തുടക്കങ്ങൾക്ക് വേണ്ടി നിങ്ങൾ ആഗ്രഹിക്കുന്ന സമയമാണ്. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവയെ കുറിച്ച് കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. ഇവ മെച്ചപ്പെടുത്താൻ നിങ്ങൾ വളരെ അധികം ശ്രദ്ധിക്കുന്നതാണ്. പുതിയ വ്യക്തികളെ കാണാൻ ഉള്ള അവസരം, പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കുടുംബ ജീവിതവും ഈ മാസം ശ്രദ്ധ നേടും. വിവാഹ ജീവിതവും, പ്രേമ ബന്ധവും വളരെ അധികം ശ്രദ്ധ നേടുന്നതാണ്. ഈ ബന്ധങ്ങളിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകളും പ്രതീക്ഷിക്കുക.
ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശ്കതമായി സ്വാധീനിക്കുന്നു. അതിനാൽ പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ആലോചന, ചർച്ചകൾ ഉണ്ടാകും. കല ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്.നിങ്ങളുടെ ശമ്പള വർദ്ധനവിനെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ ജോലിക്കുള്ള അവസരം ഉണ്ടാകുന്നതാണ്. നല്ല ഭക്ഷണം കഴിക്കാനുള്ള, അവസരങ്ങളും ഉണ്ടാകുന്നതാണ്. ലോണുകൾ കുറിച്ചുള്ള ചർച്ചകൾ, തർക്കങ്ങളും ഉണ്ടാകാം. നിങ്ങളുടെ മുഖ സൗന്ദര്യത്തെ മെച്ചപ്പെടുത്താനുള്ള അവസരവും പ്രതീക്ഷിക്കുക. സൂര്യന്റെ സാന്നിധ്യം നിങ്ങളുടെ സഹോദരങ്ങളുടെ ബന്ധത്തെ സ്വാധീനിക്കും, അവരുമായുള്ള തർക്കങ്ങളും ഉണ്ടാകും. നിരവധി ചെറു യാത്രകൾ , ചെറു പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകുന്നതാണ്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ സമയം വളരെ പ്രധാനമാണ്. എഴുത്തു, മീഡിയ, അദ്ധ്യാപനം എന്ന വിഷയങ്ങളിൽ നിന്നുള്ള ജോലികളും ഉണ്ടാകും. ഒരേ സമയം നിരവധി ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. നിങ്ങളുടെ കഴുത്തു, കൈ എന്ന ഭാഗങ്ങൾ വളരെ സെന്സിറ്റിവ് ആയിരിക്കും, അതിനാൽ ഈ ഭാഗങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. അയൽക്കാർ, സഹോദരങ്ങൾ എന്നിവരുമായുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ കുടുംബ ജീവിതവും വളരെ ശ്രദ്ധ നേടും. വീട് വയ്ക്കാനും, വാങ്ങാനും ഉള്ള അവസരങ്ങളും ഉണ്ടാകും. കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഉണ്ടാകുന്നതാണ്. കുടുംബ യോഗങ്ങൾ , വീട്ടികാരുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ ഈ മാസത്തിന്റെ ഹൈ ലൈറ്റ് ആയിരിക്കും. സൂര്യൻ കഴിഞ്ഞ മാസം മുതൽക്ക് തന്നെ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നു. അതിനാൽ നിങ്ങൾക്ക് പല സാമ്പത്തിക മാര്ഗങ്ങളും തുറന്ന് വരുന്നതാണ്. സാമ്പത്തിക ലാഭങ്ങളും , ചിലവുകളും ഒരേ പോലെ ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. ലോണുകൾ കുറിച്ചുള്ള ചർച്ചകൾ, തർക്കങ്ങൾ എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. രണ്ടാമത്തെ ആഴ്ചക്ക് ശേഷം നിങ്ങൾക്ക് നിരവധി ജോലികൾ ഉണ്ടാകുന്നതാണ്. ഈ ജോലികൾ ആശയ വിനിമയ രംഗത് നിന്നായിരിക്കും. ഒരേ സമയം പല ജോലികൾ ഏറ്റെടുക്കാൻ ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. എഴുത്തു, മീഡിയ, ഐ ടി, അദ്ധ്യാപനം എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ മാസം പ്രതീക്ഷയ്‌ക്കുക. സഹോദരങ്ങളുമായുള്ള ചർച്ചകൾ, അവരെ കാണാൻ ഉള്ള അവസരം, ട്രാൻസ്‌ഫർ, ജോലി സംബന്ധമായ യാത്രകൾ എന്നിവയും ഉണ്ടാകുന്നതാണ്. ഒരേ സമയം നിരവധി ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതിനാൽ ശാരീരിരികമായ ബുദ്ധിമുട്ടുകളും ഉണ്ടാകും. ശുക്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ ശക്‌തമായി സ്വാധീനിക്കുന്നു. നിങ്ങളുടെ സൗന്ദര്യം മെച്ചപ്പെടുത്താനും, ആരോഗ്യം കാത്തു സൂക്ഷിക്കാനും ഉള്ള ശ്രമം ഉണ്ടാകുന്നതാണ് . പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാനുള്ള അവസരവും ഉണ്ടാകും. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയും ഈ മാസം ഉണ്ടാകാം. മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാൻ ഉള്ള അവസരങ്ങളും നിരവധി ആണ്. ജോലി അന്സ്വെശിക്കുന്നവർക്ക് വളരെ പ്രധാനപ്പെട്ട മാസം ആണ്. പുതിയ ജോലിക്ക് ഉള്ള അവസരം, ബിസിനസ് ബന്ധങ്ങൾക്ക് ഉള്ള അവസരം ഇവ എല്ലാം തന്നെ ഈ മാസം ഉണ്ടാകും. നിങ്ങളുടെ മാനസിക ആരോഗ്യവും ഈ മാസം കൂടുതൽ ശ്രദ്ധ നേടുന്നതാണ്. പ്രാർത്ഥന ധ്യാനം എന്ന വിഷയങ്ങളെ കുറിച്ചുള്ള ശ്രദ്ധ വർധിക്കും. പ്രാർത്ഥന യോഗങ്ങൾ, തീർത്ഥ യാത്രകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും. ദൂര യാത്രകൾ, ഒറ്റപ്പെടാനുള്ള ആഗ്രഹം , കൂടുതൽ വിശ്രമം എടുക്കേണ്ട സാഹചര്യം എന്നിവ ഉണ്ടാകാം. അത് പോലെ തന്നെ നിങ്ങളുടെ ജോലി സ്ഥലത്തെ അവസ്ഥയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. സങ്കീർണമായ പ്രൊജക്ക്ടുകളിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്നതാണ്. സഹ പ്രവർത്തകരുമായുള്ള ചർച്ചകളിൽ മിതത്വ൦ പാലിച്ചില്ല എങ്കിൽ തർക്കങ്ങൾ ഉണ്ടാകും. നിഗൂഢമായ സ്വപ്‌നങ്ങൾ ഉണ്ടാകുന്ന മാസമാണ് ഏപ്രിൽ . ഈ സ്വപ്‌നങ്ങൾ നിങ്ങളുടെ ഭാവിയെ കുറിച്ചുള്ള സന്ദേശം നൽകുന്നതായിരിക്കും.
വേദിക്, വെസ്റ്റേണ് ജ്യോതിഷങ്ങളില് കഴിഞ്ഞ പതിനഞ്ചു വര്ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന് ഡല്ഹിയില് നിന്നും ജ്യോതിഷത്തില് സര്ട്ടിഫിക്കേഷന് കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന് റാവുവാണ് ഗുരു. ക്രിസ്ത്യന് തിയോളജിയില് വര്ഷമായി റിസേര്ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില് നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില് ഇപ്പോള് അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.