ല തരം ചാര്ട്ടുകളെ നോക്കിയാണ് നാം ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പല വശങ്ങളെ മനസിലാക്കുക. നമ്മുടെ ബെർത്ത്‌ ചാർട്ടിനു പന്ത്രണ്ടു ഭാഗങ്ങൾ ഉണ്ട്. ഈ പന്ത്രണ്ടു ഭാഗങ്ങൾ ജീവിതത്തിന്റെ പല മേഖലകളെയും സൂചിപ്പിക്കുന്നു. ഈ പന്ത്രണ്ടു ഭാഗങ്ങളെ കൂടുതൽ വ്യക്തമാക്കി , വർഗ ചാർട്ടുകൾ അവതരിപ്പിക്കുന്നു.  ഉദാഹരണം  : അഞ്ചാം ഭാവം കുട്ടികളെ സൂചിപ്പിക്കുന്നു എങ്കിൽ D7 അല്ലെങ്കിൽ സപ്താംശ എന്നാ ചാർട്ട് നോക്കി ആണ് ഒരു വ്യക്തിക്ക് കുട്ടികൾ ജനിക്കാനുള്ള സാധ്യത എത്ര  ശക്തമാണ് അല്ലയോ എന്ന് പഠിക്കുക. കുട്ടികളുടെ സ്വഭാവം, മാതാ പിതാക്കലുമായുള്ള അവരുടെ യോജിപ്പ്, കുട്ടികളുടെ ജീവിതം ഏതാണ്ട് ഇതു രീതിയിൽ ആയിരിക്കും  എന്നൊക്കെ പഠിക്കുക. 

പ്രധാന ബെർത്ത്‌ ചാർട്ടിൽ നിന്ന് നാം കടന്നു  പോകേണ്ട അനുഭവങ്ങളുടെ സാധ്യത ഈ വർഗ ചാർട്ടുകളിൽ നിന്നും ഒരു 70 ശതമാനം മനസിലാക്കാവുന്നതാണ്. അതുകൊണ്ട് വർഗ ചാർട്ടുകൾ നിന്നും ഉള്ള വിശകലനം ഒരു വ്യക്തിയുടെ ജീവിതത്തിനു ഒരു വാല്യൂ അഡീഷൻ തന്നെ ആണ്.   

ഇവയിൽ നമ്മുടെ വ്യക്തി ജീവിതത്തിന്റെ ഗതി നവാംശ ചാര്ട്ടിനുള്ള പ്രാധാന്യം വളരെ പ്രാധാന്മാണ്.  ഒരു പക്ഷെ രണ്ടു വ്യക്തികൾക്ക് ഒരേ ബെർത്ത്‌ ചാർട്ട് ഉണ്ടാകാം എങ്കിലും, ഒരിക്കലും ലോകത്തുള്ള ഒരു വ്യക്തികൾക്കും ഒരേ വർഗ ചാർട്ടുകൾ ഉണ്ടായിരിക്കുകയില്ല.  നവാംശ  ചാർട്ട് നമ്മുടെ ജീവിതത്തിന്റെ രണ്ടാം ഭാഗത്തെ സൂചിപ്പിക്കുന്നു . ചിലപ്പോൾ നമ്മുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവത്തെ സൂചിപ്പിക്കുന്ന രാശി ബെർത്ത്‌ ചാർട്ടിലും നവാംശ   ചാർട്ടിലും രണ്ടാണ് എങ്കിൽ നമ്മുടെ കാഴ്ചപ്പാടുകളും ലക്ഷ്യവും ജീവിതത്തിന്റെ ആദ്യ പകുതിയിൽ ഉള്ളതായിരിക്കില്ല രണ്ടാം പകുതിയിൽ എന്നാണു അർഥം. നാം വേറൊരു വ്യക്തിയായി മാറാൻ പാകത്തിനുള്ള അനുഭവങ്ങളിലൂടെ നാം കടന്നു പോകുന്നു എന്നാണു അർഥം. ജീവിത യാത്രയിൽ ഈ ചാർട്ടുകൾ നൽകുന്ന ദർശനങ്ങൾ വളരെ വിലയെറിയതാണ്.  ഇവ വെറും സൂചികകൾ മാത്രമാണ്. 

ആദ്യ പകുതിയിൽ ജീവിതം വരുതിയിൽ നിൽക്കാതവർക്ക് രണ്ടാം പകുതിയിൽ ജീവിതത്തെ നിയന്ത്രിച്ചു നല്ല ഫലങ്ങൾ ആസ്വദിക്കാൻ കഴിയേണ്ടതാണ്.  പ്രപഞ്ചം അങ്ങനെ ആണ് നമ്മുടെ ജീവിതത്തെ കോൺഫിഗർ ചെയ്തിരിക്കുന്നത്.  അതുകൊണ്ട് മുന്നോട്ടുള്ള ജീവിതത്തിൽ ഏതു മാർഗം സ്വീകരിക്കണം എന്നുള്ള അവബോധം നൽകാൻ ഈ  ചാര്ട്ടുകൾക്ക് മറ്റേതു മാർഗതെക്കാൾ കൂടുതൽ ശക്തി ഉണ്ട്. 

ഡിസംബർ    മൂന്നാം വാരം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ബുധൻ ഒൻപതാം ഭാവത്തിലൂടെ ഉള്ള യാത്ര തുടരുന്നു. ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക്കുള പ്രാധാന്യം തുടരുന്നു. ദൂര യാത്രകൾക്കുള്ള  തയ്യാറെടുപ്പുകൾ ഉണ്ടാകാം. എഴുത്ത് , പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു. ഈ വിഷയങ്ങളിൽ നിന്ന് അല്പം സങ്കീർണമായ സ്ഥിതി പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള സംവാദം, വ്യത്യസ്ത സംസ്കാരവുമായുള്ള ഇടപഴകൽ , ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ വേറിട്ട കാഴ്ചപ്പാടുകൾ , ഉപരി പഠനം, തീർത്ഥാടനം എന്നിവയെ കുറിച്ചുള്ള തയ്യാറെടുപ്പുകളും ഉണ്ടാകും. നിങ്ങളുടെ വിശ്വാസം , മൂല്യങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കുകയാവും ഉത്തമം. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്  എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ ഉള്ള സമ്മർദ്ദം അൽപ നാളുകൾ കൂടി ഉണ്ടാകും. ധന സഹായം ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ നിങ്ങളെ തേടി എത്തുന്ന സമയമാണ്.  വൈകാരിക ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. പങ്കാളിയോടുള്ള ശക്തി പ്രകടനം, ബിസിനസ് ബന്ധങ്ങളിൽ വാഗ്വാദങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. പുതിയ വ്യക്തിയായി മാറാനുള്ള അവസരങ്ങൾ ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളിൽ ഒത്തു തീർപ്പുകൾ ഉണ്ടാകാം. ടാക്സ് , ഇൻഷുറൻസ് സംബന്ധമായ മാറ്റങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്  എന്നാ എട്ടാം ഭാവത്തിലൂടെ  ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ ഉള്ള നീക്കം തുടർന്ന് കൊണ്ടിരിക്കുന്നു.   സാമ്പത്തിക വിഷയങ്ങൾ, വൈകാരികമായ ബന്ധങ്ങൾ എന്നിവയാണ് ഈ അവസരം പ്രധാനമായും നിങ്ങളെ ബാധിക്കുക . പുതിയ നിക്ഷേപ പദ്ധതികളെ കുറിച്ച് ശ്രദ്ധിച്ചു നീങ്ങേണ്ട അവസരമാണ്. നിലവിൽ ഉള്ള നിക്ഷേപങ്ങളെ കുറിച്ചുള്ള ഗഹനമായ പഠനം, ഭാവിയിൽ ഈ പദ്ധതികളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവ മാത്രം ഈ അവസരം ചെയ്യുക. ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്ന അവസരം മാറ്റങ്ങൾ നടപ്പിലാക്കാൻ യോജിച്ചവ അല്ല. ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ നിന്നുള്ള വിഷയങ്ങളും ശ്രദ്ധയിൽ പെടാം.                               

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ  ചൊവ്വ തന്റെ സ്വാധീനം അൽപ നാൾ കൂടി തുടരുന്നതാണ് . വിവാഹം, പ്രേമ ബന്ധങ്ങൾ എന്നിവയിൽ നിന്നും പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിൽ നിങ്ങൾക്കുള്ള അഭിപ്രായങ്ങൾ മറ്റുള്ളവർക്ക് സ്വീകാര്യം ആകുമോ എന്ന് കൂടി ആലോചിക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. ബിസിനസ് ബന്ധങ്ങളിലും ഇതേ അവസ്ഥ പ്രതീക്ഷിക്കാം. പുതിയ കൊന്റ്രാക്ക്ടുകളെ കുറിച്ചുള്ള ചർച്ചകൾ തുടരും. പുതിയ ജോലിക്കുള്ള ശ്രമം, അധികാരികലോടുള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കാം. 

ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്നാ ഏഴാം  ഭാവത്തിലൂടെ ഉള്ള  നീക്കം ബുധൻ തുടരുന്നു. വിവാഹം, പ്രേമം എന്നാ ബന്ധങ്ങളിൽ ആവർത്തനങ്ങൾ ഉണ്ടാകും. ഭൂത കാലത്ത് നിന്നും വ്യക്തികളുടെ വരവുണ്ടാകാം. നിങ്ങളുടെ ബിസ്നസ് ബന്ധങ്ങളിലും ഇതേ അവസ്ഥ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധ്നഗളിൽ മാറ്റങ്ങൾ വരുത്താൻ ഈ സമയം യോജിച്ചതായിരിക്കില്ല. ഈ ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുക. നിങ്ങളുടെ ശത്രുക്കൾ അല്ലെങ്കിൽ വിപരീത സാഹചര്യങ്ങളും ഈ അവസരം ശക്തി പ്രാപികാം. ഈ അവസ്ഥയോട്‌ ക്ഷമയോടെ പ്രതികരിക്കേണ്ട അവസരമാണ്.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം  ഭാവത്തിലൂടെ ചൊവ്വ തന്റെ യാത്ര തുടരുന്നു. ജോലി സ്ഥലത്തുള്ള ശക്തി പ്രകടനം പ്രതീക്ഷിക്കുക. സഹ പ്രവർത്തകർ  , അധികാരികൾ എന്നിവരുമായുള്ള ആശയ വിനിമയം ശ്രദ്ധിക്കുക. ചെറു പ്രോജക്ക്ട്ടുകളിൽ അധിക സമയം ചിലവഴിക്കേണ്ട അവസ്ഥ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമ൦, പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, ബാധ്യതകളെ കുറിച്ചുള്ള ചർച്ച , ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും തുടരും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിലൂടെ   ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടരുന്നു.  നിലവിൽ ഉള്ള ജോലികളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. ആശയ വിനിമയം, കല ആസ്വാദനം എന്നെ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, ഈ ചരച്ചകളിൽ നിങ്ങളുടെ വേറിട്ട കാഴ്ചപ്പാടുകൾ എന്നിവയും ഉണ്ടാകും. ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ആശങ്ക  , പുതിയ ആരോഗ്യ ക്രമ൦ ഏറ്റെടുക്കാനുള്ള ശ്രമം എന്നിവ ഉണ്ടാകും. എന്നാലും പുതിയ കാര്യങ്ങൾ നടപ്പാക്കാൻ ഈ അവസരം അത്ര യോജിച്തല്ല,  മത്സര സ്വഭാവമുള്ള പ്രവർത്തികളിൽ പങ്കെടുക്കാനുള്ള അവസരവും ഉണ്ടാകും. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം  ഭാവത്തിലൂടെ ചൊവ്വ തുടർന്ന് കൊണ്ടിരിക്കുന്നു. ഗ്രൂപ്പ് ജോലികളിൽ നിന്ന് പുതിയ അവസരങ്ങൾ ഉണ്ടാകാം. ടീം ചർച്ചകൾ, നിങ്ങളുടെ കഴിവുകൾ പ്രോമോട്റ്റ് ചെയ്യാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള പ്രേരണ ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . പുതിയ ഹോബികൾ ഏറ്റെട്ക്കാനുള്ള ചിന്ത, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, വിനോദ പരിപാടികൾക്കുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . പ്രേമ ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിലൂടെ ബുധൻ  തുടരുന്നു. സ്വന്തം സംരംഭങ്ങളുടെ മേൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്. നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ക്രിയേറ്റീവ് ജോലികളിൽ അധിക ശ്രമം, തിരുത്തലുകൾ എന്നിക്കും ഉള്ള അവസരങ്ങൾ ധാരാളമാണ്. നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം, വിനോദ പരിപാടികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് , എന്നിവയും പ്രതീക്ഷിക്കുക. പഴയ പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ടാകും. നിലവിൽ ഉള്ള പ്രേമ ബന്ധങ്ങളിൽ അധിക ശ്രദ്ധ ആവശ്യമാകും.

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം  ഭാവത്തിലൂടെ ചൊവ്വ തന്റെ യാത്ര തുടരുന്നു, മാതാ പിതാക്കലോടുള്ള വാഗ്വാദം, ബന്ധുക്കലോടുള്ള ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കുക . പല തര൦ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, അലങ്കരിക്കൽ എന്നിവയും ഉണ്ടാകാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവിക സ്മരണ , പൂർവിക സ്വത്തുക്കൾ കൊണ്ടുള്ള പ്രവർത്തികൾ എന്നിവയും പ്രതീക്ഷിക്കുക . ജീവിത സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമം ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിലൂടെ    ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. റിയൽ എസ്റ്റേറ്റ് സംബന്ധമായ ചർച്ചകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരാം. ഈ അവസ്ഥയിൽ നിങ്ങളുടെ കാഴ്ചപ്പാടുകൾ ശരിയായ ദിശയിൽ ആകണം എന്നില്ല . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഉണ്ടാകാം. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ബാലയ കാലത്തെ കുറിച്ചുള്ള ആലോചന, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്,  എന്നാ മൂന്നാം ഭാവത്തിലൂടെ ചൊവ്വ നീങ്ങുന്നു. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങലോടുള്ള ശക്തി പ്രകടനം, വാഗ്വാദം, സീരിയസ് ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ ഭാവം വിവിധ തരാം ആശയ വിനിമയങ്ങളുടെതാണ്. ആശയ വിനിമയ ശേഷി കൊണ്ടുള്ള വിവിധ ജോലികൾ,  എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള വിവിധ ജോലികൾ, എന്നിവ പ്രതീക്ഷിക്കുക. കൂടുതൽ നെറ്റ് വർക്കിങ്, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം  ഭാവത്തിലൂടെ ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ ഭാവം ആശയ വിനിമയങ്ങളുടെതാണ്. നിങ്ങളുടെ ആശയ വിനിമയങ്ങൾ നേരായ രീതിയിൽ ആഎന്നു ഉറപ്പ് വരുത്തേണ്ട സമയമാണ്. എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക. ഈ ജോലികളിൽ നിരവധി തിരുത്തലുകൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. സഹോദരങ്ങലുമായുള്ള ബന്ധം വളരെ പ്രാധാന്യം നേടും. അവരുമായി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. ഇലെക്ട്രോനിക് ഉപകരണങ്ങൾ, യാത്രയ്ക്കുള ഉപാധികൾ എന്നിവ പരിശോധിക്കേണ്ട അവസരമാണ്. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം ഉണ്ടാകം.

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിലൂടെ ചൊവ്വ നീങ്ങുന്നു. സാമ്പത്തിക വിഷയങ്ങളിൽ അല്പം ശ്രദ്ധ വേണ്ടി വരുന്ന അവസരമാണ്, പുതിയ സാമ്പത്തിക മാർഗങ്ങലെക്ക് വേണ്ടി ഉള്ള അന്വേഷണം ഉണ്ടാകാം. നിലവിൽ ഉള്ള സാമ്പത്തിക പദ്ധതികളുടെ ഉന്നമനത്തിനു വേണ്ടി ല്ല റിസേർച് നടത്തും.  അധിക ചെലവ് നിയന്ത്രിക്കേണ്ട പല സാഹചര്യങ്ങളും വന്നെതാം, നിങ്ങളുടെ മൂല്യ വര്ധനക്കായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യും. പുതിയ കോഴ്സുകൾ പഠിക്കാനുള്ള അവസരം ഉണ്ടാകാം. ജോലിയിൽ അധ്വാന ഭാരം വര്ധിക്കാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു   പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ മാത്രം നടത്തുക. പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടത്തുക, അവയിൽ അവസാന തീരുമാനത്തിനായി അല്പം കാത്തിരിക്കുക. ഈ അവസരം നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ശ്രമിക്കേണ്ടതാണ്.  കുടുംബ സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ ചില തിരുത്തലുകൾ എന്നിവയും ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി അവസരങ്ങൾ ഉണ്ടാകാം.

നിങ്ങളുടെവ്യക്തിത്വം, ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം   ഭാവത്തിലൂടെ ചൊവ്വ നീങ്ങുന്നു . നിങ്ങളുടെ വ്യക്തി ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങളിൽ പല മാറ്റങ്ങൾ,  ഈ ബന്ധ്നഗളിൽ നിങ്ങളുടെ വേറിട്ട കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണ്ടി വരാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. പുതിയ പല തീരുമാനങ്ങളും ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാകുന്ന അവസരമാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവത്തിലൂടെ  ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു . പുതിയ തുടക്കങ്ങൾക്ക് വേണ്ടി അൽപ സമയം കൂടി കാത്തിരിക്കുക. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരമാണ്, ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. നിങ്ങളുടെ ഭൂത കാലത്തേ കുറിച്ചുള്ള പല ഓർമപ്പെടുത്തലുകളും ഉണ്ടാകും. പുതിയ കാഴ്ചപ്പാടുകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ മാറ്റം വരുത്താനുള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തിലൂടെ ചൊവ്വ നീങ്ങുന്നു. ഈ ഭാവം മാനസിക സംമ്ർദ്ടങ്ങളുടെതാണ്. ഈ അവസരം നിങ്ങളുടെ പരാജയങ്ങൾ, വെല്ലുവിളികൾ എന്നിവയെ കുറിച്ചുള്ള ആലോചനകൾ അധികമായി ഉണ്ടാകാം. ശാരീരിക അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. പ്രാർത്ഥന , ധ്യാനം എന്നിവയ്ക്ക് വേണ്ടി സമയം കണ്ടെത്താം. നിങ്ങളുടെ ഭാവി പദ്ധതികൾക്ക് വേണ്ടു റിസേർച് ചെയ്യാൻ യോജിച്ച ഒരു അവസരമാണ്.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു.  ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെതാണ്.  ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റിസേർച് നടത്തുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവ ഈ അവസരം നടത്തുക. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും.

 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   പതിനൊന്നാം ഭാവത്തിലൂടെ  ചൊവ്വ നീങ്ങുന്നു. നിങ്ങളുടെ ലോങ്ങ്‌ റ്റം ബിസിനസ് ബന്ധങ്ങളുടെ സാധ്യതകളെ അവലോകനം ചെയ്യാനുള്ള അവസരമാണ്, ചില ഗ്രൂപുകളിൽ നിന്നും നിങ്ങൾക്ക് താല്പര്യം നഷടപ്പെടാം. ചില ടീം അംഗങ്ങൾ നിങ്ങളിൽ നിന്നും കൂടുതൽ പ്രതീക്ഷ്കിക്കാം. ടീം ചർച്ചകളിൽ നിന്നുള്ള വാഗ്വാദങ്ങളും ഈ അവസരം സാധ്യമാണ്. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളുടെ രൂപീകരണം സാധ്യമാണ് . പക്ഷെ അതിനു വേണ്ടി ക്ഷമയോടെ കാത്തു നിൽക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒത്തു പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ    പതിനൊന്നാം ഭാവത്തിലൂടെ ബുധൻ  സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു.  നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പല തിരുത്തലുകളും ഉണ്ടാകും.  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, ടീം ജോലികളെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ വേറിട്ട നിലപാടുകൾ, ഈ നിലപാടുകൾ സൃഷ്ടിക്കുന്ന സങ്കീർണമായ അവസ്ഥകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങളെ കൃത്യമായി പഠിക്കുക.

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിലൂടെ ചൊവ്വ നീങ്ങുന്നു. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന ഉണ്ടാകും. പുതിയ ബിസിനസ് അവസരങ്ങളും പ്രതീക്ഷിക്കുക.  നിലവിൽ ഉള്ള ജോലിയിൽ അധ്വാന ഭാരം ഉണ്ടാകാം. അധികാരികൾ ,സഹ പ്രവർത്തകർ എന്നിവരോടുള്ള ചർച്ചകളിൽ ക്ഷമ പാലിക്കുക.  വ്യക്തി ജീവിതവും, സാമൂഹിക ജീവിതവും തമ്മിൽ ഒരു ബാലൻസിങ് ആവശ്യമായി വരും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം  ഭാവത്തിലൂടെ  ബുധൻ  സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു . എഴുത്ത് , ആശയ വിനിമയം, കല , ആസ്വാദനം എന്നീ മേഖലകളിൽ നിന്നും അവസരങ്ങൾ ഉണ്ടാകാം. ഈ ജോലികളിൽ എല്ലാം തന്നെ അധിക അധ്വാനം, തിരുത്തലുകൾ എന്നിവ ആവശ്യമായി വരാം,  അധികാരികലുമായുള്ള ചർച്ചകൾ, കൂടുതൽ ഉത്തര വാദിത്തം ഏറ്റെടുക്കേണ്ട സാഹചര്യം, സഹ പ്രവർത്തകരുമായുള്ള സീരിയസ് ചർച്ചകൾ, എന്നിവ പ്രതീക്ഷിക്കുക . പുതിയ ജോലിക്ക് വേണ്ടി ഉള്ള  അവസരങ്ങൾക്ക് വേണ്ടി ഉള്ള റിസേർച് നടത്തുക. 

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം  ഭാവത്തിലൂടെ ചൊവ്വ നീങ്ങിക്കൊണ്ടിരിക്കുന്നു  എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ആത്മീയ  ലേഖനങ്ങൾ വായിക്കാനുള്ള താല്പര്യം, വിദേശത്ത നിന്ന് വന്ന വ്യക്തികളുമായുള്ള ചർച്ചകൾ,നിങ്ങളുടെ കാഴ്ചപ്പാട്, വിശ്വാസം എന്നിവയെ കുറിച്ചുള്ള ചർച്ച , ഉപരി പഠന൦ തീർത്ഥാടനം എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകാം.  

 jayashreeforecast@gmail.com