ഷോ ബിസിനസിലെ അവസരങ്ങളെ കുറിച്ച് എഴുതണം എന്ന് വളരെ നാളുകളായി ആലോചിക്കുന്നു. കഴിഞ്ഞ ആഴ്ച ഭക്ത്മറാത്തി ചാനലിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്തുമായി സംസാരിക്കാൻ ഇടയായി. അദ്ദേഹം ആ ചാനലിന്റെ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്നു. അതുകൊണ്ട് തന്നെ ബോളിവുഡിലെ പല താരങ്ങളെയും കുറിച്ചും അവരുടെ കരിയർ ഗ്രാഫിനെ കുറിച്ചും സംസാരികുകയുണ്ടായി. ചിലർ നല്ല രീതിയിൽ പ്രശസ്തരാകുന്നു, ചിലർ വില കുറഞ്ഞ രീതിയിൽ പ്രശസ്തി ലഭിക്കാൻ വേണ്ടി എന്തിനും തയ്യാറാകുന്നു. ഒന്നോ രണ്ടോ സിനിമകൾ കഴിഞ്ഞാൽ പലരും അപ്രത്യക്ഷരാകുന്നു. നാളെ സൂപ്പർ സ്റ്റാർ ആയേക്കാം എന്ന് തോന്നുന്ന പലരും പകുതി വഴിക്ക് വീണു പോകുന്നു. അതുകൊണ്ട് തന്നെ ഷോ ബിസിനസിൽ എന്തെങ്കിലും സാധ്യതകൾ നമുക്ക് ഉണ്ടോ എന്നത് നമ്മുടെ ബെർത്ത് ചാർട്ടിൽ നിന്ന് എങ്ങനെ കണ്ടു പിടിക്കാം എന്ന് നോക്കാം. ഇത് അഭിനയിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ആണ്.

ഏതു ജോലി ആണെങ്കിലും നാം ആദ്യം വിശകലനം ചെയ്യേണ്ടത് നമ്മുടെ ലഗ്‌നം തന്നെ ആണ്. അതായത് നാം ജനിക്കുന്ന സമയം കിഴക്ക് ഉദിച്ചു നിൽക്കുന്ന രാശി ആണ് ലഗ്‌നം. ലഗ്‌നം സ്ഥിതി ചെയ്യുന്ന ഭാവം ആണ് ഒന്നാം ഭാവം. നമ്മെ കുറിച്ചുള്ള ഫലപ്രദമായ വിശകലനത്തിന് ലഗ്‌നം വളരെ പ്രധാനമാണ്. ചന്ദ്ര രാശിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെക്കാൾ അറിവ് ലഗ്‌നത്തിൽ നിന്ന് ലഭിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ജനന സമയം കൃത്യമായി അല്ലെങ്കിൽ ഒരു മുപ്പത് മിനിറ്റിന്റെ വ്യത്യാസത്തിൽ എങ്കിലും നാം അറിഞ്ഞിരിക്കേണ്ടാതാണ്.

ലഗ്‌നം അല്ലെങ്കിൽ ഒന്നാം ഭാവം എത്ര മാത്രം ശക്തമാണ് എന്ന് കണക്ക് കൂട്ടുകയാണ് ആദ്യം ചെയ്യേണ്ടത്. അതിപ്രകാരമാണ്. ഓരോ ലഗ്‌നവും ഭരിക്കുന്നത് ഓരോ ഗ്രഹങ്ങളാണ്. ആ ഗ്രഹങ്ങൾ ഏതു ഭാവത്തിൽ നിൽക്കുന്നു എന്ന് നോക്കുക. ഈ ഗ്രഹങ്ങൾ ഏതു അവസ്ഥയിൽ ആണെന്ന പിന്നെ കണക്ക് കൂട്ടുക. ഗ്രഹങ്ങൾ സ്ലോ ഡൗൺ, ഉച്ചം, നീചം, ശത്രു ഗ്രഹങ്ങളുമായി ഒന്നിച്ചു നിൽക്കൽ, യുതി എന്നിവ നോക്കുക ലഗ്‌നത്തിൽ ഏതെങ്കിലും ഗ്രഹങ്ങൾ നിൽക്കുന്നുവോ എന്ന് നോക്കുക. അവ ഏതെല്ലാം അവസ്ഥയിൽ ആണെന്ന കണക്ക് കൂട്ടുക. ചന്ദ്രൻ സ്ഥിതി ചെയ്യുന്ന നക്ഷത്രം പോലെ ലഗ്‌നം സ്ഥിതി ചെയ്യുന്ന നക്ഷത്രം ഏതാണ് എന്ന് നോക്കുക. ഈ നക്ഷത്രത്തിന്റെ ദേവത ആരാണ് എന്നറിയുക. ആ ദേവത എന്തിനെ സൂചിപ്പിക്കുന്നു എന്ന് മനസ്സിലാക്കുക. ആ നക്ഷത്രം ഭരിക്കുന്ന ഗ്രഹം ഇതാണ് എന്ന് മനസ്സിലാക്കുക ആ ഗ്രഹം ഏതു ഭാവത്തിൽ ഏതു രാശിയിൽ നിൽക്കുന്നു എന്ന് കണക്കു കൂട്ടുക.

മേൽപ്പലറഞ്ഞ കാര്യങ്ങൾ വളരെ സങ്കീർണ്ണമാണ് എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. യഥാർത്ഥത്തിൽ അവ തികച്ചും ലളിതമാണ്. ഇത് നിങ്ങൾക്ക് തന്നെ താൻ വിശകലനം ചെയ്യാവുന്നതാണ്. അൽപ്പം ക്ഷമ വേണം എന്ന് മാത്രം. ഉദാഹരണം എരീസ് ലഗ്‌നത്തിൽ പെട്ട ആരെങ്കിലും ആകട്ടെ. ഈ രാശി ഭരിക്കുന്നത് ചൊവ്വ ആണ്. ഇനി എരീസ് രാശി സ്ഥിതി ചെയ്യുന്ന നക്ഷത്രം. അശ്വതി ആണ് എങ്കിൽ. അശ്വതി നക്ഷത്രത്തെ ഭരിക്കുന്ന ദേവത അശ്വിനീ കുമാരൻ മാരാണ്. പുരാണങ്ങളിൽ വളരെ അധികം പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഈ കുമാരന്മാർ സൂചിപ്പിക്കുന്ന മേഖല ഹീലിങ് ആണ്. ഇവർ ദേവന്മാർക്ക് വൈദ്യ സഹായം നൽകുന്നു. ഈ രണ്ടു കുമാരന്മാരെ കുറിച്ച് ഋഗ്വേദത്തിൽ വളരെ മനോഹരമായി വിശദീകരിച്ചിട്ടുണ്ട്. ഇരട്ടകളായ ഈ കുമാരന്മാർ എപ്പോഴും അവരുടെ രഥത്തിൽ ആകാശത്തിൽ സവാരി ചെയ്യുകയും ചെയ്യും. ഇവരുടെ പിതാവ് സൂര്യനും മാതാവ് സഞ്ജനയും ആണ്. അശ്വിനി കുമാരന്മാരുടെ പ്രധാന ജോലി ഹീലിങ് തന്നെ ആണ്. മാത്രമല്ല ഇവർ ഒരിക്കലും വയോധിക അവസ്ഥയിലൂടെ പോകുകയും ഇല്ല. അവർ എപ്പോഴും യുവ അവസ്ഥയിൽ സ്ഥിതി ചെയ്യും. ഈ നക്ഷത്രത്തെ ഭരിക്കുന്നത് കേതു ആണ്. കേതു ആത്മീയത, മോക്ഷം, ഹയർ ഡിമെൻഷൻ എന്നിവയെ സൂചിപ്പിക്കുന്നു. അതിനാൽ ലഗ്‌നം സ്ഥിതി ചെയ്യുന്ന നക്ഷത്രം, ദേവത, എരീസ് ഭരിക്കുന്ന ഗ്രഹം എന്നിവ നൽകുന്ന സൂചനയിൽ നിന്ന് ഈ വ്യക്തിയുടെ പ്രധാന ജോലി ഹീലിങ് സംബന്ധമായിരിക്കും എന്ന് നിഷ്പ്രയാസം മനസ്സിലാക്കാവുന്നതാണ്. ഇതേ രീതിയിൽ നിങ്ങൾക്കും നിങ്ങളുടെ ലഗ്‌നം എന്തിനെ സൂചിപ്പിക്കുന്നു എന്ന് മനസിലാക്കാവുന്നതാണ്.

ശക്തമായ് ഒന്നാം ഭാവം ഇല്ലാതെ മത്സര സ്വഭാവം ഉള്ള ഒരു മേഖലയിൽ നിന്നും നമുക്ക് വിജയം ലഭിക്കാൻ പ്രയാസം ആയിരിക്കും. ഷോ ബിസിനസ് പ്രധാനമായും വളരെ പരീക്ഷണങ്ങൾ നിറഞ്ഞ ഒരു മേഖല ആണല്ലോ. ഈ പരീക്ഷണങ്ങളെ അതി ജീവിക്കണം എങ്കിൽ നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത, എന്ന ഒന്നാം ഭാവം വളരെ ശക്തം ആയിരിക്കണം.

ഷോ ബിസിനസ് അവസരങ്ങൾ നോക്കുന്ന മറ്റു ഭാവങ്ങൾ 5 , 7,9, 10, 11 എന്നിവയാണ്.

അഞ്ചാം ഭാവം ക്രിയേറ്റീവ് കഴിവുകൾ, സെൽഫ് പ്രൊമോഷൻ, വിനോദം, കല ഊഹ കച്ചവടം എന്നിവയെ സൂചിപ്പിക്കുന്നു. സിനിമ ഒരു തരം ഊഹ കച്ചവടം ആയതിനാൽ അതിൽ നിന്ന് വിജയം നേടാനുള്ള സാധ്യത എത്ര മാത്രം ആണെന്ന് അഞ്ചാം ഭാവം വിശകലനം ചെയ്യുന്നതിൽ നിന്ന് മനസിലാക്കാം. ഷോ ബിസിനസിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരും അവരുടെ 2, 5, 11 ഭാവങ്ങൾ നിർബന്ധമായും പരിശോദിച്ചു നോക്കേണ്ടാതാണ്. എന്ത് തരീ ഊഹ കച്ചവടം ആയിക്കോട്ടെ ഷെയർ മാർക്കറ്റ് ഉൾപ്പെടെ, ഈ മൂന്നു ഭാവങ്ങളെ ലഗ്‌നം എങ്ങനെ പരിശോധിച്ചോ, ആ രീതിയിൽ പരിശോദിക്കുക

ഏഴാം ഭാവം വ്യക്തി ബന്ധങ്ങൾ സാമൂഹിക ബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. ഓരോ താരവും വ്യക്തികളുമായി അവരുടെ കഴിവ്, പ്രശസ്തി എന്നിവ വഴി ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നു. ഏഴാം ഭാവം സമൂഹത്തെ സൂചിപ്പിക്കുന്നു. എന്നെ നമ്മുടെ ലാലേട്ടന് അറിയില്ല എങ്കിലും എനിക്ക് അദ്ധേഹത്തെ അറിയാമല്ലോ. അദ്ദേഹം പല രീതിയിൽ നമ്മെ എല്ലാം സന്തോഷിപ്പിക്കുകയും അഭിമാനിക്കാൻ അവസരങ്ങൾ നൽകുകയും ചെയ്യുന്നു. അപ്പോൾ ജന സമൂഹത്തിന്മേൽ നമുക്ക് സ്വാധീനം ചെലുത്താൻ ഉള്ള ''വകുപ്പ്'' ഉണ്ടോ എന്ന് ഏഴാം ഭാവം നോക്കി പഠിക്കാൻ കഴിയും.

ഇനി നോക്കേണ്ടത് ഒൻപതാം ഭാവം ആണ്. ഈ ഭാവത്തെ ഭാഗ്യ ഭാവം എന്ന് പറയുന്നു. അഞ്ചാം ഭാവത്തിൽ നിന്ന് അഞ്ചു ഭാവങ്ങൾ എണ്ണിയാൽ ഒൻപതാം ഭാവത്തിൽ എത്തുന്നതാണ്. അഞ്ചാം ഭാവം പൂർവ്വ പുണ്യ ഭാവം ആയും ഒൻപതാം ഭാവം ഭാഗ്യ ഭാവം ആയും അറിയപ്പെടുമ്പോൾ ജ്യോത്സ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച് പൂർവ്വ ജന്മത്തിലെ സൽക്കർമ്മങ്ങൾ ആയിരിക്കും ഈ ജന്മത്തിലെ ഭാഗ്യങ്ങൾ നിശ്ചയിക്കുക എന്നാണ്. പക്ഷെ അത് കേട്ട് ആരും ആശങ്കപ്പെടെണ്ട ......തെർമോശ ഡൈനാമിക്‌സ് എന്താണെന്ന് മനസിലാക്കിയാൽ മതി. ആപ്പോൾ ഈ പൂർവ്വ ജന്മം, പുനർജനനം എന്നതിനെ കുറിച്ചുള്ള ഭയം മാറിക്കിട്ടും. ഭാഗ്യ ഭാവം, അതായത് ഒൻപതാം ഭാവം നമ്മുടെ ഭാഗ്യത്തെ അല്ലെങ്കിൽ ഭാഗ്യം വരുന്ന വഴികളെ സൂചിപ്പിക്കുന്നു. ഈ ഭാഗ്യങ്ങൾ നമ്മിൽ എന്നന്നേക്കും നില നിൽക്കുമോ എന്നതും ഈ ഭാവത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.

പത്താം ഭാവം നമ്മുടെ കർമല ഭാവമാണ്. സമൂഹം നമ്മെ ഏതു രീതിയിൽ ദർശിക്കുന്നു അതാണ് ഈ ഭാവം സൂചിപ്പിക്കുക. സമൂഹം നമ്മെ സ്‌നേഹത്തോടെ സ്വീകരിക്കുമോ, ഭയത്തോടെ നോക്കുമോ, സമൂഹം നമ്മെ ഏതു രീതിയിൽ കാണുന്നു എന്നതും ഈ ഭാവം സൂചിപ്പിക്കുന്നു.

അഞ്ചാം ഭാവാധിപൻ പത്താം ഭവത്തിൽ നിൽക്കുന്നത് ഷോ ബിസിനസ് രംഗത്ത് മുൻ നിരയിൽ പ്രവർത്തിക്കാൻ ശേഷി ഉള്ള വ്യക്തിയുടെ ലക്ഷണം ആണ്.
പതിനൊന്നാം ഭാവം, ലാഭങ്ങളുടെ ഭാവം ആണ്. ഈ ഭാവം വലിയ ഗ്രൂപ്പുകൾ, ലോങ്ങ് ടേം പ്രോജക്റ്റുകൾ എന്നിവയും സൂചിപ്പിക്കുന്നു. ഈ ഭാവത്തെ നോക്കിയാണ് നാം ചെയ്യുന്ന ജോലിയിൽ നിന്ന് എത്ര ലാഭം നേടും, അല്ലെങ്കിൽ ഈ ലാഭം എത്ര നാൾ നമ്മുടെ ഒപ്പം ഉണ്ടാകും എന്ന് പഠിക്കുക.

ഇതോടൊപ്പം , സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ശുക്രൻ, രാഹു എന്നീ ഗ്രഹങ്ങളുടെ ശക്തമായ സാന്നിധ്യം ഈ ഭാവങ്ങളിൽ ഉണ്ടാവുന്നത് നിങ്ങൾക്ക് ഷോ ബിസിൽ ഒരു കൈ നോക്കാൻ ലഭിക്കും എന്നാണ്.

1, 5, 7, 9, 10, 11 എന്നീ ഭാവങ്ങൾ തമ്മിൽ, സൂര്യൻ ചന്ദ്രൻ, ചൊവ്വ, ശുക്രൻ, രാഹു എന്നിവ വഴി ഉള്ള ബന്ധം എന്നിവ ഷോ ബിസ് രംഗത്ത് നിങ്ങൾക്ക് സാധ്യത ഉണ്ട് എന്ന സൂചനകൾ ആണ് നൽകുക.

അപ്പോൾ ഈ സാധ്യതകൾ ഇല്ലാ എങ്കിൽ വേറൊരു തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതായിരികും ഉത്തമം

ഡിസംബർ നാലാം വാരം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാർഗ്ഗം എംപ്ലോയർ, സമൂഹതിലെ വിലഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം ഈ ആഴ്ച തുടങ്ങും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നതിനാൽ സർവ ആശയ വിനിമയങ്ങളുടെ മേലും, ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് മേലും ശ്രദ്ധ ഉണ്ടാവേണ്ടതാണ്. അധികാരികലുമായുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കാം, എഴുത്ത്, ആശയ വിനിമയം, മീഡിയ എന്നീ മേഖലകളിൽ നിന്നുള്ള പുതിയ അവസരങ്ങൾ ഉണ്ടാകാം. ജോലിയിൽ പുതിയ പ്രോജക്റ്റുകൾ , ചില ജോലികളിൽ റീ വർക്ക് നടത്തേണ്ട സാധ്യത എന്നിവയും പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങൾ ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ ഒളിപ്പിച്ചു വച്ച കഴിവുകൾ ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടൽ, ദൂര ദേശവാസം,നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ഈ അവസ്ഥയിൽ ശാരീരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം. ഭാവിയെ കുറിച്ചുള്ള റിസേർച്ച്, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള കൂടുതൽ താൽപ്പര്യം, ചാരിറ്റി പ്രവർത്തനങ്ങളോടുള്ള താൽപ്പര്യം എന്നിവയും പ്രതീക്ഷിക്കുക./

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂരയാത്രകൾ ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. പത്തൊൻപതാം തീയതി ഈ ഗ്രഹം തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. ദൂര യാതരകൾക്കുള്ള തീരുമാനങ്ങൽ ഉണ്ടാകാം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള ആഗ്രഹം. എഴുത്ത് പ്രസിദ്ധീകരണം എന്ന മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, നിയമവുമായുള്ള നേർക്കാഴ്ച എന്നിവ പ്രതീക്ഷിക്കുക. പഠനം, പഠിപ്പിക്കൽ, എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകാം. ബുധൻ, ആശയ വിനിമയങ്ങലെ സൂചിപ്പിക്കുന്ന ഗ്രഹം ആയതിനാല, സ്ലോ ഡൗൺ നീക്കം നടത്തുന്ന അവസ്ഥയിൽ ഒൻപതാം ഭാവം സൂചിപ്പിക്കുന്ന എല്ലാ വിഷയങ്ങളിലും റീ വർക്ക് ആവശ്യമായി വന്നേക്കാം.

മോഹങ്ങൾ, പ്രതീക്ഷകൾ. പുതിയ കൂട്ടുകെട്ടുകൾ, ഗ്രൂപ്പുകൾ, കുട്ടികൾ ലാഭങ്ങൾ എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ ലോങ്ങ് ടേം പദ്ധതികളുടെ ആവിഷ്‌കാരം, ലാഭാങ്ങളെ കുറിച്ചുള്ള ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ പ്രവർത്തിക്കാൻ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക

ജമിനി (മെയ് 21 - ജൂൺ 20)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ, എന്ന എട്ടാം ഭാവത്തിൽ ബുധൻ ബുധൻ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്നു. നിക്ഷേപങ്ങൾ, അവ സംബന്ധിച്ച ചർച്ചകൾ എന്നിവയിൽ നല്ല ശ്രദ്ധ വേണ്ടി വരും. ബുധൻ ആശയ വിനിമയങ്ങൾ, ബുദ്ധി, എന്നിവയെ സൂചിപ്പിക്കുന്നു. ഈ ഗ്രഹം സ്ലോ ഡൗൺ നീക്കം നടത്തുമ്പോൾ സർവ ആശയ വിനിമയങ്ങളുടെ മേലും അധിക ശ്രദ്ധ വേണ്ടി വരും. ലോണുകൾ കൊടുക്കാനും ലഭിക്കാനും ഉള്ള അവസരം, ജീവിത/ ബിസിനസ് പങ്കാളിയോടുള്ള സീരിയസ് ചർച്ചകൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള സംശയ നിവാരണം, എന്നിവ ഉണ്ടാകാം.

ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാർഗ്ഗം, എംപ്ലോയർ, സമൂഹത്തിലെ വില ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച എത്തും. ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ, കഠിന അധ്വാനം ചെയ്യേണ്ട അവസരങ്ങൾ, അധികാരികലുമായുള്ള സീരിയസ് ചർച്ചകൾ പുതിയ ബിസിനസ് അവസരങ്ങൾ, ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷികുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോട്രാക്റ്റുകൾഎന്ന ഏഴാം, ഭാവത്തിൽ; ബുധൻ ഈ ആഴ്ച തന്റെ സ്ലോ ഡൗൺ തുടങ്ങും. വ്യക്തി ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും നന്നായി ചിന്തിച്ചു നീങ്ങേണ്ടാതാണ് എന്നതാണ് ഈ സ്ലോ ഡൗൺ സൂചിപ്പികുന്നത്. ബന്ധങ്ങളിൽ ഒത്തു തീർപ്പ് ചർച്ചകൾ നടത്തേണ്ടതായി വന്നേക്കാം. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ പുതിയ തന്ത്രങ്ങൾ സ്വീകരികേണ്ടി വന്നേക്കാം. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. ഈ സ്ലോ ഡൗൺ അവസരം ആശയ വിനിമയത്തിന് മേൽ ശ്രദ്ധ വേണ്ടി വരും.

ദൂരയാത്രകൾ ആത്മീയത, വിദേശബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച എത്തും. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, വിദേശ സംസ്‌കാരവും ആയുള്ള അടുത്ത ബന്ധം, പഠനം, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുല്ലാ അവസരം, ആത്മീയ വിഷയങ്ങളിൽ നിങ്ങൾക്കുള്ള അഭിപ്രായം വെളിവാക്കൽ എന്നിവ പ്രതീക്ഷിക്കുക

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രാവർത്തകർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾ, എന്ന ആറാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ ആരംഭിക്കും. ഈ വിഷയങ്ങളിൽ നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ ആവശ്യമാകും. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, ജോലിയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ, ആശയ വിനിമയം, എഡിറ്റിങ്, മീഡിയ, ടെക്‌നോളജി ഇലക്‌ട്രോണിക്‌സ് എന്ന മേഖലയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, ടീം ജോലികൾ, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഘ്യം നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ, എന്ന എട്ടാം ഭാവത്തിലേക്ക് ചൊവ്വ ഈ ആഴ്ച എത്തും. നിക്ഷേപങ്ങൾ സംബന്ധിച്ച ചർച്ചകളിൽ ക്ഷമ വേണ്ടി വരും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകളിൽ കൂടുതൽ ക്ഷമ, ലോണുകൾ കൊടുക്കാനും ലഭിക്കാനും ഉള്ള ആലോചന. നിക്ഷേപങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചന, ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ എന്നിവ പ്രതീക്ഷിക്കുക

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ്‌പ്രൊമോഷൻ, നെറ്റ്‌വർക്കിങ്, ഹോബികൾഎന്ന അഞ്ചാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. ഈ ഗ്രഹം ആശയ വിനിമയങ്ങളെ സൂചിപ്പിക്കുകയാൽ, ഈ സ്ലോ ഡൗൺ വേളയിൽ എല്ലാ ആശയ വിനിമയങ്ങളുടെ മേലും നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ് ക്രിയേറ്റീവ് പ്രോജക്റ്റുകളിൽ പ്രവർത്തിക്കാൻ ഉള്ള അവസരം ലഭിക്കാം. ഉല്ലാസത്തിന് വേണ്ടി ഉള്ള അവസരങ്ങൾ, സെൽഫ് പ്രോമോഷനുള്ള അനേക സാധ്യതകൾ, കൂടുതൽ നെറ്റ് വർക്കിങ്. പുതിയ ഹോബികൾ , കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാൻ അവസരം, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആലോചന എന്നിവ ഉണ്ടാകാം. 

വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ, ബിസിനസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോട്രാക്റ്റുകൾ എന്ന ഏഴാം, ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും. വ്യക്തി ബന്ധത്തിലും, സാമൂഹിക ബന്ധത്തിലും പുതിയ അവസരങ്ങൾ ഉണ്ടാകാം. ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി പുതിയ നടപടികൾ സ്വീകരിക്കും. പുതിയ ബന്ധങ്ങൾക്കുള്ള സാധ്യതകളും ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ കോട്രാക്റ്റുകൾ എന്നിവയും പ്രതീക്ഷിക്കുക

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ തുടങ്ങിക്കഴിഞ്ഞു. അതിനാൽ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ അൽപ്പം കൂടുതൽ ശ്രദ്ധ വേണ്ടി വന്നേക്കാം. വീട് മാറ്റം, പുതുക്കി പണിയൽ, എന്നിവയിൽ തീരുമാനങ്ങൾ അൽപ്പം ശ്രദ്ധിച്ചു വേണം എന്ന സൂചന ആണ് ലഭിക്കുക. ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്കൽ എന്നിവയും ഉണ്ടാകാം.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ, എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും. ജോലിയിൽ കൂടുതൽ അധ്വാനം വേണ്ടി വരും. ബാധ്യതകളെ കുറിച്ചുള്ള കൂടുതൽ ആലോചന, അവയെ വരുതിയിലാക്കാൻ വേണ്ടി ഉള്ള പ്ലാനുകൾ, ആരോഗ്യത്തെ കുറിച്ചുള്ള ചിന്ത, പുതിയ ആരോഗ്യ പരിപാലന രീതികൾ തിരഞ്ഞെടുക്കാനുള്ള അവസരം, സഹ പ്രവർത്തകരോടുള്ള ശക്തി പ്രകടനം എന്നിവ ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യം, ശൗര്യം, സഹോദരങ്ങൾ ആശയവിനിമയം, ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ഈ ആഴ്ച ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങും. ഈ ഗ്രഹം ആശയ വിനിമയങ്ങളെ സൂചിപ്പിക്കുകയാൽ, ഈ ഭാവത്തിലെ വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. സഹോദരങ്ങളുമായുള്ള സീരിയസ് ചർച്ചകൾ, മീഡിയ ഇലക്‌ട്രോണിക്‌സ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതല ജോലികൾ, ചെറു യാത്രകൾ, യാത്രകളിൽ ഉണ്ടാകാവുന്ന തടസങ്ങൾ, ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ എന്നിവ പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ്‌പ്രൊമോഷൻ, നെറ്റ്‌വർക്കിങ്, ഹോബികൾഎന്ന അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ പ്രവർത്തിക്കാൻ ഉള്ള അവസരം, ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള പ്രോജക്റ്റുകൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം, ഉല്ലാസത്തിന് വേണ്ടി കൂടുതൽ സമയം ചെലവാക്കൾ എന്നിവ പ്രതീക്ഷിക്കുക

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തു വകകൾ നിങ്ങളുടെ സെൽഫ് വർത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിൽബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങിക്കഴിഞ്ഞു. ധന സംബന്ധമായ പ്രോജക്റ്റുകളിൽ ആശയ വിനിമയം വേണ്ടി വരും. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അനേക അവസരങ്ങൾ അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള സാഹചര്യം, പുതിയ ഫിനാൻഷ്യൽ പ്രോജക്റ്റുകളെ കുറിച്ചുള്ള ആലോച്ചന എന്നിവ പ്രതീക്ഷിക്കുക

വീട്, കുടുംബം, മാതാ പിതാക്കൾ, ബന്ധുക്കൾ, വസ്തു വകകൾ, പൂർവികർ എന്നാ നാലാം ഭാവത്തിലേക്ക് ഈ ആഴ്ച ചൊവ്വ എത്തും. ബന്ധു ജന സമാഗമ, കുടുംബവും ഒത്തുള്ള യാത്രകൾ, ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്കൽ, വീട് വിൽപ്പന, വാങ്ങൽ, തുടങ്ങിയ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത, എന്ന ഒന്നാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങിക്കഴിഞ്ഞു. ഈ അവസ്ഥ വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോട്രാക്റ്റുകൾ എന്ന എഴാം ഭാവത്തെയും സ്വാധീനിക്കാം. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഭൂത കാലത്ത് നിന്നുള്ള വാർത്തകൾ, പുതിയ വീക്ഷണ കോണുകൾ എന്നിവ പ്രതീക്ഷിക്കുക. ഈ ഗ്രഹം സ്ലോ ഡൗൺ അവസ്ഥയിൽ നിങ്ങളുടെ ആശയ വിനിമയങ്ങളെ സ്വധീനിചെക്കാം. അതിനാൽ ഒന്നാം ഭാവതിലെയും, ഏഴാം ഭാവതിലെയും എല്ലാ വസ്തുതകളിന്മേലും ശ്രദ്ധ വേണ്ടി വന്നേക്കാം.

ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ചെറു യാത്രകൾ, സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ, മീഡിയ ഇലക്‌ട്രോണിക്‌സ് എന്ന മേഖലയിൽ നിന്നും കൂടുതൽ അവസരങ്ങൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരം എന്നുവ പ്രതീക്ഷിക്കുക?

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യ മോഹങ്ങൾ ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടൽ ദൂര ദേശവാസം,നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു. എല്ലാ ആശയ വിനിമയതിന്മേലും ശ്രദ്ധ വേണം എന്നാ സൂചന ആണ് ലഭിക്കുന്നത്. ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള താൽപ്പര്യം എന്നിവയും പ്രതീക്ഷിക്കുക.

ധനം, വസ്തുവകകൾ നിങ്ങളുടെ സെൽഫ് വർത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും. അതായത് ചെലവിനെ കുറിച്ചുള്ള ആലോചന, നമ്മുടെ മൂല്യത്തെ മറ്റുള്ളവർ ചോദ്യം ചെയ്യുന്ന അവസ്ഥ, പുതിയ പ്രോജക്ടുകളെ കുറിച്ചുള്ള ചർച്ച, ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോച്ചൻ എന്നിവ പ്രതീക്ഷിക്കുക?

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

മോഹങ്ങള്, പ്രതീക്ഷകൾ, സുഹൃത്തുക്കൾ മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ തുടങ്ങി ക്കഴിഞ്ഞു. ഗ്രൂപ്പ് ചർച്ചകൾ കൂടുതൽ ശ്രദ്ധ വേണ്ടി വരും,. ലോങ്ങ് ടേം പ്രോജക്ക്ടുകളെ കുറിച്ചുള്ള പ്ലാനുകൾ ഒന്ന് കൂടി ശ്രദ്ധിക്കുക. പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള അവസരം, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത, എന്ന ഒന്നാം ഭാവത്തിലേക്ക് ചൊവ്വ ഈ ആഴ്ച എത്തും . ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരം. മറ്റുള്ളവരുടെ മേൽ കൂടുതൽ സ്വാധീനം ചെലുത്താനുള്ള സന്ദർഭങ്ങൾ, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
jayashreeforecast@gmail.com