- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ മാസം മുഴുവൻ നിങ്ങളുടെ ജോലിയെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. നിരവധി പ്രോജെക്ട്കട്ടുകൾ ഈ മാസം കൈകാര്യം ചെയ്യേണ്ടി വരുന്നതാണ്. മീഡിയ , കല, ആസ്വാദനം, സ്പോർട്സ്, അങ്ങനെ വിവിധങ്ങൾ ആയ ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകുന്നതാണ്. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ മിനുക്ക് പണികൾ, മാതാ പിതാക്കളുമായുള്ള സംവാദം എന്നിവയു൦ ഉണ്ടാകുന്നതാണ്. പുതിയ ടീം ബന്ധങ്ങൾ, ലോങ്ങ് ടേം പ്രോജെക്ട്കട്ടുകൾ , നിലവിൽ ഉള്ള കൂട്ടുകെട്ടുകളിൽ തർക്കങ്ങൾ ഇവയും ഈ മാസത്തിന്റെ ഭാഗം ആകും. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. കുട്ടികൾക്ക് ഒപ്പം കൂടുതൽ സമയം പ്രവർത്തിക്കാൻ ഉള്ള ശ്രമം, കല, ആസ്വാദനം എന്നിവയ്ക്കുള്ള കൂടുതൽ സമയം, നിങ്ങളുടെ പ്രേമ ബന്ധങ്ങളിൽ നിന്നുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്.ജോലി അന്വേഷിക്കുന്നവർക്ക് ഈ മാസം വളരെ പ്രധാനമാണ്. വിദേശത്തു നിന്നുള്ള ജോലികൾ, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ, കൂട്ടായ പ്രവർത്തനങ്ങൾ എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ മാസം ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള ജോലികൾ എന്നിവ വളരെ പ്രധാനമായിരിക്കും. മുടങ്ങി കിടന്ന യാത്രകളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നതാണ്. മീഡിയ, അദ്ധ്യാപനം, എന്ന മേഖലയിൽ നിന്ന് നിരവധി അവസരണൽ ഉണ്ടാകുന്നതാണ്. എഴുത്തുകാർ, പബ്ലിഷിങ് രംഗത് ജോലി ചെയ്യുന്നവർ എന്നിവർക്കും നിരവധി അവസരം ഉണ്ടാകും.പുതിയ സ്കില്ലുകൾ പഠിക്കാൻ അവസരം ഉണ്ടാകുന്നതാണ്. കുട്ടികൾ അദ്ധ്യാപകർ എന്നിവർക്ക് ഈ സമയം വളരെ പ്രധാനമാണ്. പരീക്ഷ, പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവ ഈ സമയം ഉണ്ടാകാം. പ്രാർത്ഥന , ധ്യാനം എന്ന വിഷയങ്ങളോടുള്ള താല്പര്യം വർധിക്കുന്നതാണ്. അത് പോലെ തന്നെ തീർത്ഥ യാത്രകൾ, പ്രാർത്ഥന യോഗങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. ഗുരു തുല്യർ ആയ വ്യക്തികൾ, പിതാവ് എന്നിവരോടുള്ള ബന്ധം വളരെ സെന്സിറ്റിവ് ആയി മാറുന്നതാണ്. നിങ്ങളുടെ ജോലി , ലോങ്ങ് ടേം ബന്ധങ്ങളും ഈ സമയം വളരെ പ്രധാനമാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ തർക്കങ്ങൾ, പുതിയ പ്രോജെക്ട്കട്ടുകൾക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് വയ്ക്കാനും വാങ്ങാനും ഉള്ള അവസരം എന്നിവയും ഉണ്ടാകുന്നതാണ്. ബന്ധുക്കളോടുള്ള തർക്കങ്ങളും ഈ സമയം ഉണ്ടാകും. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ ഇവയും ഈ സമയം പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ വളരെ പ്രധാനമാണ്. പല തരത്തിൽ ഉള്ള കൊടുക്കൽ വാങ്ങലുകൾ ഉണ്ടാകും, പക്ഷെ ഈ സമയം വളരെ റിസ്ക് നിറഞ്ഞതാണ്. അനാവശ്യമായ കൊടുക്കൽ വാങ്ങലുകൾ എന്നിവ ഒഴിവാക്കുക. സാമ്പത്തിക കാര്യങ്ങളിൽ പല വിധ ഒത്തു തീര്പുകളും ആവശ്യമായി വരും. പുതിയ പാര്ട്ട്ത ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു. തുടര്ന്ന് കൊണ്ടേയിരിക്കും. ഈ ജോലികള്ക്ക് വേണ്ടി പുതിയ വിഷയങ്ങൾ പഠിക്കേണ്ടി വന്നേക്കാം . ലോണുകൾ ലഭിക്കാനും നല്കാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ ധനം കൊണ്ട് ചെയ്യേണ്ട ജോലികൾ, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തര്ക്ക ങ്ങൾ, പങ്കാളിയോടുള്ള ചര്ച്ചറകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓര്മ്മലകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ്, എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാര്ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകുംചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം, എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക.പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ മഠം മുഴുവനും നിങ്ങളുടെ വ്യക്തി ജീവിതത്തിൽ നിന്നും , ത്വുവാഹ ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽകൂടുതൽ ആശയ വിനിമയങ്ങൾ ഉണ്ടാകുന്നതാണ്. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് ഉള്ള ചർച്ചകൾ ഉണ്ടാകും. നിയമ പരമായ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക . സോഷ്യൽ മീഡിയയിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നതാണ്. പക്ഷെ അവയിൽ മിതത്വം പാലിക്കുക. ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോ ണുകള്എന്നാവിഷയങ്ങള്ക്ക് ഈആഴ്ച വളരെഅധികംപ്രാധാന്യംഉണ്ട്. പല തരത്തിൽ ഉള്ള കൊടുക്കൽ വാങ്ങലുകൾ കുറിച്ച ചർച്ച ഉണ്ടാകും. പുതിയ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി ഉള്ള തീരുമാനങ്ങളും പ്രതീക്ഷയ്‌ക്കുക. ബിസിനസ് ബന്ധം, വ്യക്തി ബന്ധം എന്നിവയിൽ വിള്ളലുകൾ ഉണ്ടാകുന്നതാണ്. ടാസ്ക്, പി. എഫ്. ഇൻഷുറൻസ് എന്ന വിഷയങ്ങളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, പുതിയ കോഴ്‌സുകൾ പഠിക്കാൻ ഉള്ള അവസരം, മീഡിയ, മാസ് കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ മാസം മുഴുവൻ നിങ്ങളുടെ ജോലി , ജോലി സ്ഥലം എന്ന മേഖല saje. സഹ പ്രവര്തകരോടുള്ള തര്ക്കതങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്. സഹ പ്രവര്തകരോടുള്ള തർക്കങ്ങൾ, നിരവധി ജോലികൾ, മത്സര സ്വഭാവം ഉള്ള ജോലികൾ, പുതിയ ജോലിക്ക് വേണ്ട ശ്രമം ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യവും ഉണ്ടാകും . ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള ആലോചന, , ചാരിറ്റി പ്രവര്ത്ത നങ്ങൾ, രഹസ്യമായ നീക്കങ്ങൾ. എന്നിവയും പ്രതീക്ഷിക്കുക.നിങ്ങളുടെ വ്യക്തിജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല തന്ത്രങ്ങളും പ്രയോഗിക്കും. നിങ്ങളുടെ വിവാഹ ജീവിതം വളരെ ശ്രദ്ധ നേടും. വിവാഹ ജീവിതത്തിൽ പല തർക്കങ്ങളും ഉണ്ടാകും. പുതിയ ബന്ധം രൂപീകരിക്കാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളും ഈ മാസം സജീവമാണ്. ലോണുകൾ നൽകാനും കൊടുക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ടീം ജോലികൾ ക്രിയെറ്റീവ് ജോലികൾ എന്നിവ ഈ മാസം വളരെ അധികം പ്രാധാന്യം നേടുന്നതാണ്. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവര്ക്ക് ഒപ്പം പ്രവര്ത്തി്ക്കാനുള്ള അവസരം, അവരുടെ ജീവിതം പുരോഗമനം എന്നിവയെ കുറിച്ചുള്ള തർക്കങ്ങൾ . വിനോദ പരിപാടികൾ, നെറ്റ് വര്ക്കിം ഗ് അവസരങ്ങൾ എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല. സൂര്യൻ നിങ്ങളുടെ ജോലിയെ ശക്തമായി സ്വാധീനിക്കുന്നു. നിങ്ങളുടെ ജോലി, ജോലിസ്ഥലത്തിന്റെ നിജ സ്ഥിതി എന്നിവ ഈ സമയം വെളിപ്പെടുന്നതാണ്. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ, മല്സര സ്വഭാവം ഉള്ള ജോലികൾ എന്നിവ ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും. നിങ്ങളുടെ ശാരീരികവും മാനസികവും ആയ ആരോഗ്യം വളരെ ശ്രദ്ധ നേടുന്നതാണ്. ബിസിനസ് ബന്ധങ്ങൾ, ടീം ബന്ധങ്ങൾ എന്നിവയും ഈ മാസം പ്രധാനമാണ്. പുതിയ ബിസിനസ് അവസരങ്ങൾ, പുതിയ ജോലിക്ക് ഉള്ള അവസരങ്ങളും നിങ്ങൾക്ക് ലഭിക്കാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ ജോലി, കുടുംബ ജീവിതം എന്നിവ വളരെ അധികം ശ്രദ്ധ നേടുന്നതാണ്. പല ഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മോടി പിടിപ്പിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകുന്നതാണ് . വീട്ടിനുള്ളിൽ പല വിധ തർക്കങ്ങൾ, മാതാ പിതാക്കളുടെ ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകും. ജോലിയും ഈ മാസം വളരെ പ്രധാനമാണ്. പല തരത്തിൽ ഉള്ള പ്രോജെക്ട്കട്ടുകൾ, മീഡിയ, കല, ആസ്വാദനം, സ്പോർട്സ്, അഡിമിനിസ്ട്രേഷൻ എന്ന രംഗത് നിന്നുള്ള ജോലികളും ഈ മാസം ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തു നിരവധി ചർച്ചകൾ ഉണ്ടാകും. ഈ ചർച്ചകളിൽ പ്രത്യേക ശ്രദ്ധ വേണ്ടി വരും. പുതിയ പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്ന സമയം ആണ്. കുട്ടികളുടെ ജീവിതവും ഈ മാസം ശ്രദ്ധ നേടും. പുതിയ ടീമിൽ ചേരാൻ ഉള്ള ശ്രമം, കുട്ടികൾ യൂത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ ഉള്ള ജോലികൾ, ടീം ചർച്ചകൾ എന്നിവയും ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ, സഹ പ്രവര്തകരുമായുള്ള തർക്കങ്ങൾ , ശാരീരിരികവും മാനസികവുമായ ആരോഗ്യത്തിൽ ഉള്ള ശ്രദ്ധ എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
പല തരത്തിൽ ഉള്ള ജോലികളിൽ ഈ മാസം ശ്രദ്ധിക്കേണ്ടി വരും. കൂടുതൽ ജോലികൾ വളരെ ശ്രമകരമായിരിക്കും. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഈ ആഴ്ച ഉണ്ടാകാം. ഇവയിൽ എല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകുന്നതാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായുള്ള തര്ക്ക ങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. വിദ്യാര്ഥിളകൾ, അദ്ധ്യാപകർ എന്നിവര്ക്കും വളരെ പ്രധാനപ്പെട്ട സമയമാണ് ഈ ആഴ്ച. പുതിയ ട്രെയിനിങ് പ്രോഗ്രാമുകൾ, പല വിധത്തിൽ ഉള്ള ടെസ്റ്റുകൾ എന്നിവ ഉണ്ടാകാം. ചെറു യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, ജോലിയിൽ നിന്നുള്ള സമ്മര്ദ്ദം എന്നിവയും പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്ച്ചഥകൾ, പുതിയ ഉപജീവന മാര്ഗ.ത്തെ കുറിച്ചുള്ള ചര്ച്ച , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കലുമായുള്ള ചര്ച്ചലകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ പല വിധത്തിൽ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക. വീടിനുള്ളിൽ പല തര്ക്കിങ്ങളും നടക്കുന്ന അവസരമാണ്. പല തരത്തിൽ ഉള്ള റിപ്പെയരിങ് ജോലികളും ഉണ്ടാകും. ജോലിസ്ഥലത്തെ കുറിച്ചുള്ള പല പ്ലാനിങ്ങുകളും ഉണ്ടാകാം. ക്രിയേറ്റീവ് ജോലിയിൽ നിന്നുള്ള പല വിധ അവസരങ്ങളും അടുത്ത് തന്നെ ഉണ്ടാകും, ടീം ബന്ധങ്ങളിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. ടീം പ്രോജക്ക്ട്ടുകളിൽ നിങ്ങളുടെ കഴിവ് തെളിയിക്കാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. ടീം ചർച്ചകൾ, കുട്ടികൾക്ക് വേണ്ടി ഉള്ള ജോലികൾ, പുതിയ ടീമിൽ ചേരാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. പല തരത്തിൽ ഉള്ള സാമ്പത്തിക ഡീലുകൾ നിങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പല വെല്ലുവിളികളും ഈ ആഴ ശക്തിപ്പെടുന്നതാണ്. സാമ്പത്തിക വിഷയങ്ങളെ സൂചിപ്പിക്കുന്ന. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ ഈ മാസം ഉണ്ടാകും. നിങ്ങളുടെ ചെലവുകളിൽ മിതത്വം പാലിക്കണം. സാമ്പത്തിക വിഷയങ്ങളുടെ പേരിൽ ഉള്ള തര്ക്ക ങ്ങളും ഉണ്ടാകുന്നതാണ്. ടാക്സ് , പി. എഫ്. ഇൻഷുറൻസ് എന്നാ വിഷയങ്ങളും വളരെ സജീവമാണ് . അതിനാൽ യാതൊരു വിധത്തിൽ ഉള്ള രിസ്കുകളും ഏറ്റെടുക്കരുത്. എന്നിരുന്നാലും പാർട് ടൈം ജോലികള്ക്ക് ഉള്ള പല അവസരങ്ങളും ഈ ആഴ്ച ഉണ്ടാകും. അവ കൈ വിട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക. നിരവധി ചെറു പ്രൊജക്ക്ടുകൾ ഈ മാസം ഉണ്ടാകുന്നതാണ്. ഈ ജോലികൾ എഴുതി, മീഡിയ , അദ്ധ്യാപനം , ഐ റ്റി, എന്ന മേഖലയിൽ നിന്നായിരിക്കും. സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവരുമായുള്ള സംവാദം എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്.ദൂര യാത്രകൾ, ആത്മീയ യാത്രകൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകളും ഈ സമയം പ്രതീക്ഷിക്കാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം എന്നിവ പ്രധാന വിഷയമാകുന്നതാണ്. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം, എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും തുടക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ഭക്ഷണ ക്രമം, വ്യായാമം എന്നിവയിലും കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടി വരുന്നതാണ്. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതാണ്. വിവാഹ൦, പ്രേമ൦ എന്ന വിഷയങ്ങളെ കുറിച്ചുള്ള ആലോചന ധാരാളം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ പുതിയ ഔദ്യോഗിക ബന്ധവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് ഈ മാസം വളരെ പ്രധാനമാണ്. സൂര്യൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. അൽപ നാളേക്ക് സാമ്പത്തിക വിഷയങ്ങൾ വളരെ പ്രധാനമായിരിക്കുന്നതാണ്. നിരവധി ചെലവ് ഇനി ഉള്ള കാലം കൂടുതലായിരിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. സാമ്പത്തിക വിഷയത്തെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. ലോണുകൾ കുറിച്ചുള്ള ചർച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്.പലപ്പോഴും, അനാവശ്യ ചെലവ് വന്നു ചേരാം. അത് പോലെ തന്നെ ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള അവസ്ഥകളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലിയിൽ തടസങ്ങളും പ്രതീക്ഷയ്‌ക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്.മാസത്തിന്റെ രണ്ടാം പകുതിക്ക് ശേഷം നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീർക്കേണ്ട അവസ്ഥ ഉണ്ടാകും.മീഡിയ, പബ്ലിഷിങ്, സെയ്ൽസ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത് വളരെ പ്രധാനപ്പെട്ട സമയം ആണ്. സഹോദരങ്ങൾ, അയൽക്കാർ, ചെറു ഗ്രൂപ്പുകളുടെ കൂടെ ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഈ സമയം വളരെ പ്രധാനം ആണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ മാസം നിങ്ങളുടെ മാനസികമായ സമ്മർദ്ദങ്ങൾ വർധിക്കാം. പല ഗ്രഹങ്ങൾ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ഈ മാസം മുഴുവനും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യത്തില് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. പുതിയ ഭക്ഷണ ക്രമ൦, വ്യായാമം എന്നിവ ഉണ്ടാകുന്നതാണ്. ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ ഉണ്ടാകും. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. മത്സര സ്വഭാവം ഉള്ള പല ജോലികളും ഉണ്ടാകുന്നതാണ്. പുതിയ പ്രോജെക്ട്കട്ടുകളിൽ നിന്നുള്ള അവസരം, ടീം ചർച്ചകൾ, എന്നിവയും ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, വിദേശ യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ജീവിതവും, ആരോഗ്യവും കൂടുതൽ ശ്രദ്ധ നേടുന്നതാണ്. പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് പ്ലാനുകളും ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളും വളരെ സെൻസിറ്റീവ് ആണ്. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ വേണം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം ഉണ്ടാകും. പാർട്ട് ടൈം ജോലികളും ഉണ്ടാകുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ മാസം മുഴുവനും നിങ്ങളുടെ ലോങ്ങ് ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ചേരുന്നതിനെ കുറിച്ചുള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. ലോങ്ങ് ടേം ജോലികൾക്ക് ഉള്ള അവസരവും ഈ സമയം ലഭിക്കാം. വിദേശത്തു നിന്നുള്ള ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള പൂർത്തീകരണവും ഉണ്ടാകുന്നതാണ്. കുട്ടികൾ , യൂത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. പ്രേമ ബന്ധത്തിൽ പല തർക്കങ്ങളും ഉണ്ടാകും. പുതിയ ലോങ്ങ് ടേം ജോലികൾ ലഭിക്കാനുള്ള നല്ല അവസരം ഉണ്ടാകുന്നതാണ്. ഈ മാസം നിങ്ങളുടെ മാനസികമായ സമ്മർദ്ദം വർധിക്കുന്നതാണ്. അതിനാൽ വിവാദങ്ങളിൽ നിന്ന് മാറി നിൽക്കുക. നിങ്ങളുടെ ശാരീരിരികമായ ആരോഗ്യം മെച്ചപ്പെടുത്തേണ്ട മാസമാണ്. ജോലി സ്ഥലത്തു നിന്നുള്ള സമ്മർദ്ദം വർധിക്കും. അത് പോലെ തന്നെ നിങ്ങളുടെ സഹ പ്രവർത്തകരുമായി തർക്കങ്ങളും ഉണ്ടാകും. രണ്ടാമത്തെ ആഴ്ചക്ക് ശേഷം ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും, പുതിയ പ്രോജെക്ട്കട്ടുകൾ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരങ്ങൾ ഇവയും പ്രതീക്ഷിക്കുക.
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന് ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്ട്ടിഫിക്കേഷന് കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.