- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യന്റെ സ്വാധീനം നമ്മിൽ; ഫെബ്രുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ഒരു രാഷ്ട്രീയ പാർട്ടിയിൽ പല ഗ്രൂപ്പുകൾ ഉള്ളത് പോലെ, ജ്യോത്സ്യത്തിലും പല ഗ്രൂപ്പുകൾ ഉണ്ട്. ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സിസ്റ്റം പരാശര സ്‌റ്റൈൽ ജ്യോത്സ്യം ആണ്. ഈരീതി പരാശര മുനിയിൽ നിന്നും ആണ്. എത്ര തവണ വായിച്ചാലും ഒരു അസ്‌ട്രോളജിയിൽ റിസേർച്ച് ചെയ്യുന്ന വ്യക്തി എന്ന നിലയിൽ നമുക്ക് ഈ പുസ്തകം മടുക്കുകയുമില്ല. ആകാശത്തെ കുറിച്ചും ആകാശ ഗോളങ്ങളെ കുറിച്ചും ഈ മുനിക്കുള്ള അറിവ് അത്ര അധികമാണ്. 'കണ്ണ് ചിമ്മുന്നവ നക്ഷത്രങ്ങൾ, കണ്ണുകൾ ചിമ്മാത്തവയോ ഗ്രഹങ്ങളും' ഇത്രയും ലളിതമായി പതിനായിരക്കണക്കിനു വർഷങ്ങള്ക്ക് മുൻപേ അദ്ദേഹം ശിഷ്യരെ പഠിപ്പിച്ചു. ഇത്രയും, മനോഹരമായി ആകാശത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളതാണ്. അദ്ദേഹം തന്റെ ശിഷ്യനായ മൈത്രേയ മുനിയോടു നടത്തുന്ന സംഭാഷണമാണ് ബൃഹത് പരാശര ഹോര ശാസ്ത്രം. ഇനിയും വേറെ പല മുനിമാരും ജ്യോത്സ്യത്തിൽ വളരെ അധികം പഠനം നടത്തിയിട്ടുണ്ട്. ജൈമിനി മുനി, ഗാർഗിസ മുനി, ഭ്രിഗു മുനി ഇവർ എല്ലാം തന്നെ പരാശര മുനി പഠിപ്പിപ്പിച്ചവയുടെ ലളിതമായ വേര്ഷനുകൾ ആണ് അവതരിപ്പിച്
ഒരു രാഷ്ട്രീയ പാർട്ടിയിൽ പല ഗ്രൂപ്പുകൾ ഉള്ളത് പോലെ, ജ്യോത്സ്യത്തിലും പല ഗ്രൂപ്പുകൾ ഉണ്ട്. ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സിസ്റ്റം പരാശര സ്‌റ്റൈൽ ജ്യോത്സ്യം ആണ്. ഈരീതി പരാശര മുനിയിൽ നിന്നും ആണ്. എത്ര തവണ വായിച്ചാലും ഒരു അസ്‌ട്രോളജിയിൽ റിസേർച്ച് ചെയ്യുന്ന വ്യക്തി എന്ന നിലയിൽ നമുക്ക് ഈ പുസ്തകം മടുക്കുകയുമില്ല. ആകാശത്തെ കുറിച്ചും ആകാശ ഗോളങ്ങളെ കുറിച്ചും ഈ മുനിക്കുള്ള അറിവ് അത്ര അധികമാണ്. 'കണ്ണ് ചിമ്മുന്നവ നക്ഷത്രങ്ങൾ, കണ്ണുകൾ ചിമ്മാത്തവയോ ഗ്രഹങ്ങളും' ഇത്രയും ലളിതമായി പതിനായിരക്കണക്കിനു വർഷങ്ങള്ക്ക് മുൻപേ അദ്ദേഹം ശിഷ്യരെ പഠിപ്പിച്ചു. ഇത്രയും, മനോഹരമായി ആകാശത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളതാണ്. അദ്ദേഹം തന്റെ ശിഷ്യനായ മൈത്രേയ മുനിയോടു നടത്തുന്ന സംഭാഷണമാണ് ബൃഹത് പരാശര ഹോര ശാസ്ത്രം. ഇനിയും വേറെ പല മുനിമാരും ജ്യോത്സ്യത്തിൽ വളരെ അധികം പഠനം നടത്തിയിട്ടുണ്ട്. ജൈമിനി മുനി, ഗാർഗിസ മുനി, ഭ്രിഗു മുനി ഇവർ എല്ലാം തന്നെ പരാശര മുനി പഠിപ്പിപ്പിച്ചവയുടെ ലളിതമായ വേര്ഷനുകൾ ആണ് അവതരിപ്പിച്ചിട്ടുള്ളത്.
ഇവയിൽ വളരെ ലളിതമായ, ആര്ക്കും മനസിലാകുന്ന ഒരു ടെക്‌നിക്കിനെ കുറിച്ച് ഞാൻ പറയാം. ജോലി ഉള്ളവർ ആണെങ്കിലും, ഇല്ലാത്തവർ ആണെങ്കിലും, വിദ്യാര്ത്ഥികളോ വീട്ടമ്മമാർ ആണെങ്കിലുമോ എല്ലാവര്ക്കും ഈ ടെക്കനിക്ക് കൊണ്ട് പ്രയോജനം ഉണ്ടാവും എന്നാണ് ഞാൻ കരുതുന്നത്. ഭൂമിയിൽ നമ്മുടെ റോൾ എന്താണ് എന്നത് നേരത്തെ തന്നെ വിധിക്കപ്പെട്ടതാണ്. അത് തന്നെ ആണ് എല്ലാ മത ഗ്രന്ഥങ്ങളും പറയുന്നത്. ഈ റോൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ച് ജ്യോത്സ്യത്തിൽ നിന്ന് വളരെ അധികം ടിപ്‌സ് നമുക്ക് ലഭിക്കുന്നതാണ് ഫ്രീ വിൽ എങ്ങനെ ഉപയോഗിക്കാം എന്നതാണ് സൂചന.
സൂര്യനെ നമ്മുടെ ആത്മ കാരകൻ ആയി ജൈമിനി മഹര്ഷി പറയുന്നു. സാധാരണ നമ്മുടെ ബെര്ത്ത് ചാര്ട്ടിൽ രാഹുവിനെയും കേതുവിനെയും ഒഴിവാക്കി ബാകി ഏഴു ഗ്രഹങ്ങളിൽ ഏതു ഗ്രഹം ആണോ ഏറ്റവും ഉയര്ന്ന ഡിഗ്രിയിൽ നില്ക്കുന്നത് ആ ഗ്രഹത്തെ ആണ് ആത്മകാരക ഗ്രഹം എന്ന് പറയുന്നത്. അത് പലര്ക്കും പലതായിരിക്കും. എങ്കിലും ഭൂമിയിലെ എല്ലാ മനുഷ്യരുടെയും നാച്ചുറൽ ആയ ആത്മ കാരക ഗ്രഹം സൂര്യൻ ആണ്. ആത്മ കാരകൻ എന്നാൽ നമ്മുടെ ആത്മാവിന്റെ ആഗ്രഹം എന്തൊക്കെ ആണെന്ന് സൂചിപ്പിക്കുന്ന ഗ്രഹം. സൂര്യൻ സൂചിപ്പിക്കുന്ന വിഷയങ്ങൾ ഇവ എല്ലാം ആണ്. അധികാരം, ആത്മ വിശ്വാസം, ആഗ്രഹം, ഈഗോ, അഭിമാനം, ആത്മാവ്, പൂർവ്വ ജന്മത്തിൽ നിന്നുള്ള ഫലങ്ങൾ, പിതാവ്, അധികാരികൾ, ആഗ്രഹം, ഊര്ജം.
സൂര്യൻ ഏതു ഭാവത്തിൽ നില്ക്കുന്നോ ആ ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ ആയിരിക്കും നമ്മുടെ ആത്മാവ് എപ്പോഴും സന്തോഷിക്കുക. അല്ലെങ്കിൽ നാം നാച്ചുറൽ ആയി ചിന്തിക്കുകയും, പ്രവര്ത്തിക്കുകയും അല്ലെങ്കിൽ പ്രവര്ത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നത് സൂര്യൻ ഏതു ഭാവത്തിൽ നില്ക്കുന്നുവോ ആ ഭാവത്തിലെ വിഷയങ്ങളെ കുറിച്ച ആയിരിക്കും. ഉദാഹരണം നിങ്ങളുടെ സൂര്യൻ മൂന്നാം ഭാവത്തിൽ നില്ക്കുന്നു എന്ന് കരുതുക. മൂന്നാം ഭാവത്തിൽ സൂര്യൻ നില്ക്കു മ്പോൾ അതിനര്ത്ഥം നിങ്ങളുടെ ജനന സമയം അര്ദ്ധരാത്രിക്ക് ശേഷം ഉള്ള ഏറ്റവും അടുത്ത മണിക്കൂറിൽ ആണെന്നാണ്. ( ലഗ്‌നീ കൊണ്ട് നോക്കുമ്പോൾ.) മൂന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാർ എന്നിവയും.
സൂര്യൻ അല്ലെങ്കിൽ നിങ്ങളുടെ ആത്മാവിനെ സൂചിപ്പിക്കുന്ന ഗ്രഹം ഈ ഭാവത്തിൽ നില്ക്കുമ്പോൾ മൂന്നാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ കത്തി നില്ക്കും എന്നാണ്. ധൈര്യം ശൗര്യം എന്നിവ നിശ്ചയമായും ഉണ്ടാവേണ്ടതാണ്. അതിനാൽ സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം അധികം ഉണ്ടാവാം. ഈ ഭാവം ആദ്യ വിനിമയങ്ങളെ സൂചിപ്പിക്കുകയാൽ, ആശയ വിനിമയങ്ങൾ അടിസ്ഥാനമാക്കി ഉള്ള ജോലികളിൽ താല്പര്യം ഉണ്ടാകാം. അദ്ധ്യാപനം, സെയ്ൽസ്, പരസ്യം, കാര്ട്ടൂൺ, മീഡിയ, ഇന്ഫര്‌മേഷൻ ടെക്‌നോളജി, ചെറു യാത്രകൾ ആവശ്യമായ ജോലികൾ എന്നിവയിൽ നിങ്ങൾ ലാഭം കണ്ടെത്താൻ ശ്രമിക്കണം. ഈ മേഖലകളിൽ നിങ്ങള്ക്ക് സ്വാഭാവികമായ ഒരു ആകര്ഷണം ഉണ്ട്. പ്രത്യേകിച്ചും മുപ്പതുകളിലേക്ക് കടക്കുന്നവര്ക്ക് ഈ അവസ്ഥ വളരെ പ്രയോജനകരം ആയിരിക്കും.
നിങ്ങളുടെ ഈ കഴിവുകളെ സൂര്യൻ എടുത്തു കാട്ടും. ഈ ഭാവം ബുദ്ധി ശക്തിയുടെത് കൂടി ആയതിനാൽ ബൗദ്ധികമായ വിഷയങ്ങളിൽ നിങ്ങൾ വൈദഗ്ദ്യം പ്രകടിപ്പിക്കും. മൂന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ നിങ്ങൾ വളരെ അധികം ശക്തി പ്രകടിപ്പിക്കുന്നു. ഈ വിഷയങ്ങൾ ഒരു പരിധി വരെ നിങ്ങളുടെ USP ആയി മാറുന്നതാണ്. സൂര്യൻ ഏതു ഭാവത്തിൽ നില്ക്കുന്നോ ആ ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് നിങ്ങള്ക്ക് ലാഭം ഉണ്ടാകണം എന്നാണു സൂചന. ജോലി സംബന്ധമായ വിശദീകരണം മാത്രമാണിത് സൂര്യൻ മൂന്നാം ഭാവത്തിൽ നിന്നാൽ വേറെ പല സൂചനകളും നമുക്ക് ലഭിക്കാം.
ഇത് ഭാവങ്ങളെ മാത്രം നോക്കി ആണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഒരു ഗ്രഹത്തിന്റെ ശക്തി അളക്കുന്നത് ഏതു രാശിയിൽ ഏതു നക്ഷത്രത്തിൽ എത്ര ഡിഗ്രിയിൽ നില്ക്കുന്നു എന്നൊക്കെ വേറെ പല സൂചനകളും നോക്കി ആണ്. സൂര്യൻ മേടം / എരീസ് രാശിയിൽ വളരെ ബലവാൻ ആയും ലിബ്ര/തുലാം രാശിയിൽ ബലഹീനനും ആണ്. ആ വിശദീകരണം ഒക്കെ എഴുതിയാൽ എത്ര പേര്ക്ക് മനസിലാകും എന്നറിയില്ല. ഇപ്പൊ തന്നെ പലരും മെയിൽ അയക്കാറുണ്ട് അല്പം കൂടെ ലളിതമാക്കി എഴുതാൻ. ജ്യോത്സ്യം ലളിതമാക്കി അങ്ങനെ എഴുതാൻ വലിയ പ്രയാസമാണ്.
നിങ്ങളുടെ സൂര്യൻ ലിബ്ര/ തുലാം രാശിയിൽ ആണെങ്കിൽ ബലഹീനൻ ആണെന്നും, എരീസ്/മേടം രാശിയിൽ ആണെങ്കിൽ അതീവ ശക്തനും ആണെന്ന് കണ്ണും പൂട്ടി വിശ്വസിക്കുക. അതിനനുസരിച്ചുള്ള അട്ജസ്റ്റുമെന്റുകൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകേണ്ടതാണ്.
ഓരോ ഭാവം സൂചിപ്പിക്കുന്ന കാര്യങ്ങൾ ഇവയെല്ലാം:-
- നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, അദ്ധ്യാപനം, ലീഡര്ഷിപ്പ് റോൾ, സ്വന്തം സംരംഭങ്ങൾ, ഗായകർ.
- ധനം, വസ്തുവകകൾ, ബിസിനസ്, ഫിനാന്ഷ്യൽ കണ്‌സൾട്ടന്റ്, ബാങ്കർ, ഷെഫ്, ഹോട്ടൽ ഉടമ, കെയ്റ്ററിങ്, അലങ്കാര വസ്തുക്കളുടെ വില്പന.
- റിയൽ എസ്റ്റേറ്റ് ഡീലർ, രാഷ്ട്രീയം, കസ്റ്റമർ കെയർ ജോലികൾ, ഇന്റീരിയർ ഡിസൈനർ, വീടിനോട് ബന്ധപ്പെട്ട ജോലികൾ, ബാങ്കർ.
- സ്വന്തം സംരംഭങ്ങൾ, ജ്യോത്സ്യം, ഫാഷൻ ഡിസൈനർ, സ്‌പോര്ട്‌സ് താരം, മാച്ച് മെയ്‌ക്കർ, ഇവന്റ് മാനേജർ, കുട്ടികളുടെ കൗൺസലർ, സിനിമ താരം, ഡാന്‌സ്, ഗായകർ, പുരാതന ശാസ്ത്രത്തിൽ റിസേര്ച്ച് നടത്തുന്നവർ, അന്ത്രോപോലജിസ്റ്റ്, അദ്ധ്യാപകർ.
- ഡോകടർ, സൈക്കൊളജിസ്റ്റ്, മൃഗഡോക്ടർ, പെറ്റ് ബിസിനസ്, ഫിനാന്ഷ്യൽ കണ്‌സൾട്ടന്റ്, ഹീലർ, ഫിസിക്കൽ ട്രെയിനർ
- ഡീൽ മെയ്‌ക്കർ, ബിസിനസ്, കൗണ്‌സിലർ, ഷെയർ ബ്രോക്കർ
- ബാങ്കർ, സയന്റിസ്റ്റ്, റിസേര്ച്ച്, കൗൺസിലർ, ഹീലർ, ജ്യോത്സ്യം, സൈക്കൊളജിസ്റ്റ്, അനലിസ്റ്റ്, ബിസിനസ്, എഞ്ചിനീയർ
- ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം, അദ്ധ്യാപനം, മീഡിയ, ചാരിറ്റി, രാഷ്ട്രീയം, കൗണ്‌സിലർ, വിദേശ സംസ്‌കാരം, ജ്യോത്സ്യം, മാന്ത്രിക വിദ്യ, നിഗൂഡ ശാസ്ത്രം, ലൈഫ് കോച്ച്
- രാഷ്ട്രീയം, ലീഡര്ഷിപ്പ്, ഗവൺമെന്റ് ജോലി, ( നിങ്ങൾ ഗവന്മേന്റ്‌റ് ജോലിക്ക് വേണ്ടി ശ്രമിക്കണം )
- സ്വന്തം സംരംഭം, നിങ്ങൾ വലിയ ഗ്രൂപുകളിൽ ജോലി അന്വേഷിക്കണം, ചാരിറ്റി പ്രവര്ത്തനം, ഗ്രൂപ്പ് ജോലികൾ, ഇവന്റ് മാനേജർ
- ഗ്രാഫിക് ഡിസൈനർ, സൗണ്ട് എഞ്ചിനീയർ, ജ്യോത്സ്യം, ഹീലർ, മാന്ത്രികൻ, സൈക്കോലജിസ്റ്റ്, ബാക്ക് ഗ്രൗണ്ട് ജോലികൾ, കൗൺസിലർ, പുരോഹിതൻ, സയന്‌സ് ഫിക്ഷൻ എഴുത്തുകാരൻ
ഇവ എല്ലാം അറിയുന്നതിന് ജനന സമയതിന്റെ കൃത്യത വളരെ പ്രധാനം ആണ്. കാരണം ഇവ എല്ലാം ഭാവങ്ങളെ നോക്കി ആണ് കണക്ക് കൂട്ടുക.
മേല്പറഞ്ഞവ സൂര്യനെ മാത്രം നോക്കി ഉള്ള സാധ്യതകൾ ആണ്. നിങ്ങളുടെ സൂര്യൻ ചിലപ്പോൾ നല്ല അവസ്ഥയിൽ ആയിരിക്കില, രാഹു, ശനി, കേതു എന്നിവയോട് കൂടെ ആണല്ലോ, ബല ഹീനൻ ആണല്ലോ എന്ന് ഓര്ത്തുട വിഷമിക്കേണ്ട . സൂര്യന്എ പ്പോഴും സൂര്യൻ തന്നെ ആണ്.അദ്ദേഹം ഏതു അവസ്ഥയിൽ ആണെങ്കിലും തന്റെ വെളിച്ചം പുറപ്പെടുവിക്കാൻ കഠിന ശ്രമം നടത്തും.മേല്പതറഞ്ഞ മേഖലയോട് നിങ്ങള്ക്ക്ക എന്തെങ്കിലും ആഭി മുഖ്യം ഉണ്ടോ, ഉണ്ടെങ്കിൽ അവയിൽ നിന്നും ലാഭം നേടാൻ ഉള്ള എന്തെങ്കിലും വഴികൾ നിങ്ങൾ കാണുന്നുവോ, ആ വഴികളെ എങ്ങനെ ശക്തിപ്പെടുത്താം എന്ന് ആലോചിക്കുക.
ഫെബ്രുവരി രണ്ടാം വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച ചന്ദ്ര ഗ്രഹണം ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കും എന്നാ സൂചനയാണ് ഈ ചന്ദ്ര ഗ്രഹണം,.കുട്ടികളുടെ കൂടെ ഉള്ള കൂടുതൽ സമയം, അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ, പുതിയ ഗ്രൂപുകളിൽ ചേര്ന്നു ള്ള പ്രവര്ത്തുനങ്ങൾ, ക്രിയേറ്റീവ്‌ജോലികളിൽ ഏര്‌പ്പെളടാനുള്ള അവസരങ്ങൾ, വിനോദ പരിപാടികളിൽ ചേരാനുള്ള സാധ്യത, കൂടുതൽ നെറ്റ് വര്ക്കിംളഗ്, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക . പുതിയ പ്രേമ ബന്ധങ്ങള്ക്കു്ള്ള അവസരങ്ങൾ, റൊമാന്റിക്ക് ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ പുതുക്കുവാനുള്ള അവസരവും ഉണ്ടാകാം. ബുധൻ പതിനൊന്നാം ഭാവതിലെക്ക് ഈ ആഴ്ച നീങ്ങും.മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, പുതിയ ഗ്രൂപ്പുകൾ എന്നിവയാണ് ഈ ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ . പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ചര്ച്ച കൾ പ്രതീക്ഷിക്കുക. ഈപ്രോജക്ക്ട്ടുകൾ ലോങ്ങ് ടേം, അവസ്ഥയിലേക്ക് നീങ്ങാൻ ഉള്ള വളരെ അധികം സാധ്യതകൾ ആണുള്ളത്. അതിനാൽ ഈ ചര്ച്ചധകളിൽ ശ്രദ്ധിച്ചു നിങ്ങളുടെ ആശയങ്ങൾ പങ്കു വെക്കുക. ടീം ജോലികളിൽ നിങ്ങൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭികാനുള്ള അവസരങ്ങൾ , പുതിയ ഗ്രൂപുകളിലെക്കുള്ള ക്ഷണം, പുതിയ പ്രതീക്ഷകൾ നിറഞ്ഞ മനസ് എന്നിവ ഈ ആഴ്ച ഉണ്ടാവാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ചന്ദ്ര ഗ്രഹണം ഉണ്ടാകും. വീടിനോട് സംബന്ധിച്ച വിഷയങ്ങൾ പ്രധാനം ആകും. വീട് വില്പന, വാങ്ങൽ, മെച്ചപ്പെടുത്തൽ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ പ്രതീക്ഷിക്കുക. കുടുംബ യോഗങ്ങൾ, ബന്ധു ജനങ്ങളുമായുള്ള അടുപ്പം, വീടുമായി സംബന്ധിച്ച പ്രശ്‌നങ്ങളിൽ പരിഹാരം കണ്ടെത്തൽ, എന്നിവ ഉണ്ടാകാം.ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. ജോലിയിലെ പുതിയ നീക്കങ്ങള്പ്രംതീക്ഷിക്കുക. ആശയ വിനിമയം, ഇലെക്ട്രോനിക്‌സ്, മീഡിയ എന്ന മേഖലകളിൽ നിന്ന് കൂടുതൽ അവസരങ്ങൾ ഉണ്ടാകും, അല്ലെങ്കിൽ ഈ മേഖലകളില്‌ജോടലി ചെയ്യുന്നവര്ക്ക് കൂടുതൽ പ്രാധാന്യം പ്രതീക്ഷിക്കുക. ജോലിയെ കുറിച്ചുള്ള പുതിയ അറിവുകൾ നേടാനുള്ള സാധ്യത, അധികാരികളുടെ ഉപദേശം ലഭിക്കാനുള്ള സാഹചര്യം, എന്നിവയും ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ദൂരയാത്രകള്ക്കുാള്ള ആഗ്രഹം ഉണ്ടാകാം. അവയ്ക്ക് വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കും. ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം ഉണ്ടാകാം. വിദേശത്ത നിന്നുള്ള വാര്ത്തളകൾ പ്രതീക്ഷിക്കുക. ഈ സമയം ഉപരി പഠനീ, പരീക്ഷകൾ എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കവുന്നതും ആണ്. തീര്ഥാവടനം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കും ഉള്ള അവസരങ്ങളും ലഭിക്കാം.ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച ചന്ദ്ര ഗ്രഹണം ഉണ്ടാകും. ചെറു യാത്രകള്ക്കു ള്ള അനേക സാധ്യതകൾ നില നില്ക്കു ന്നു. പഠനം, എഴുത്ത്, പരീക്ഷഎന്നിവയ്ക്കും ഉള്ള അവസരനഗ്ല്! ഉണ്ട്. മാശ്യ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കാം. സഹോദരങ്ങളും ആയുള്ള സീരിയസ് ചര്ച്ച്കൾ, ആശയ വിനിമയം കൊണ്ടുള്ള ജോലികളിൽ പൂര്ത്തീ കരണം, ഇലെട്രോനിക്‌സ് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവതിലെക്ക് ഈ ആഴ്ച ബുധൻ നീങ്ങും. പാര്ട്ൺ്ര ഷിപ്പുകളെ കുറിച്ചുള്ള സീരിയസ് ചര്ച്ചകകൾ, നിലവിൽ ഉള്ള പങ്കാളിതതിനെ കുറിച്ചുള്ളസംശയ നിവാരണം, എന്നിവ ഉണ്ടാകാം. പാര്ട്ണളർ ഷിപ്പിന്റെ വിവിധ വശങ്ങളെ കുറിച്ചുള്ള റിസേര്ച്ാ ഉണ്ടാകും. ജോയിന്റ് സ്വത്തുക്കൾ ഉപയോഗിച്ചുള്ള പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ച് ആലോചിക്കാം., ടാക്‌സ് ഇന്ഷുുറന്‌സ്ട എന്നിവയിൽ കണക്ക് കൂട്ടലുകൾ നടത്താം. ലോണുകൾ ലഭിക്കാനും നല്കാ!നും ഉള്ള അവസരവും വന്നെതാം,.പതിനൊന്നാം തീയതി ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച ചന്ദ്ര ഗ്രഹണം ഉണ്ടാകും നിങ്ങളുടെ ആത്മാഭിമാനം വര്ധിളപ്പിക്കാൻ ഉള്ള പരിശ്രമംഉണ്ടാകും എന്നാ വളരെ ലളിതമായിട്ടുള്ളസൂചനയാണ് ഈ നീക്കത്തിൽ നിന്ന് ലഭിക്കുക. അത് പല രീതിയിൽ ആവാം, പുതിയബിസിനസ് പ്രോജക്ക്ട്ടുകൾ രൂപീകരിക്കാൻ ഉള്ള അവസരം ഉണ്ടാകാം, ഒരു പുതിയ വിഷയം പഠിക്കാനുള്ള അവസരം ലഭിക്കാം, പുതിയ ധന സമ്പാദന മാര്ഗംം കണ്ടു പിടിക്കാൻ ഉള്ള ശ്രമം ആകാം. നിങ്ങളുടെ കാഴ്ചപ്പാടുകൾ മറ്റുളവര്ക്ക് പകര്ന്നു നല്കാനനുള്ള അവസരം ലഭിക്കാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
എട്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവതിലെക്ക് ബുധൻ എത്തും. ഇതേ ഭാവത്തിൽ തന്നെ സൂര്യനും നില്ക്കു ന്നു.വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ എഴാം ഭാവത്തിലാണ് നിങ്ങളുടെ കൂടുതൽ ശ്രദ്ധ . വിവാഹ ബന്ധ0 , ബിസിനസ്ബന്ധങ്ങള്എ്ന്നിവയിൽ പുതിയ സാഹചര്യങ്ങൾ ഉണ്ടാകും. ഈബന്ധങ്ങളുടെ പുരോഗമനത്തിന് നിങ്ങൾ ആഗ്രഹിക്കുന്നു. ഇവയിൽ പുതിയ നിബന്ധനകൾ കൊണ്ട് വരേണ്ട സാഹചര്യം ഉണ്ടാകും. പുതിയ രീതിയിൽ ഉള്ള തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ എഗ്രീമെന്റുകൾ , കൊന്റ്രാക്ക്ടുകൾ എന്നിവയ്ക്കുള്ള നിരവധി ചര്ച്ചുകളും ഉണ്ടാകാം. പതിനൊന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകു0നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിലെ വിഷയങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. വൈകാരികമായ പല അവസ്ഥകളും ഉണ്ടാകാം. ബന്ധങ്ങളില്തുയടക്കങ്ങളോ ഒടുക്കങ്ങളോ പ്രതീക്ഷിക്കുക. ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകും. പുതിയ തരത്തിൽ ഉള്ള ആലോചനകൾ, ഇന്ന് വരെ തോന്നാത്ത രീതിയിൽ ഉള്ള കാഴ്ചപ്പാടുകൾ എന്നിവയും പ്രതീക്ഷിക്കുക
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
എട്ടാം തീയതി ബുധൻ ആറാം ഭാവതിലെക്ക് എത്തുന്നതാണ്. സൂര്യനും ഇതേ ഭാവത്തിൽ തന്നെ നില്കുന്നു.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്!, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എംന്നാ ആറാം ഭാവത്തിൽ വളരെ അധികം ശ്രദ്ധ ഉണ്ടായിരിക്കും., ഈ ഭാവം പൊതുവേ സൂചിപ്പിക്കുന്നത് ഭാരങ്ങളെ ആണ്. ആരോഗ്യം മെച്ചപ്പെടുതെണ്ടാതിന്റെ സാധ്യതകൾ ബോധ്യമാകും. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ പല ശ്രമങ്ങളും നടത്തും. ജോലിയിൽ ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകും. എഴുത്ത്, ആശയ വിനിമയം,ഇലെക്ട്രോനിക്‌സ് എന്നാ മേഖലകളിൽ നിന്നുള്ള ജോലികൾ പ്രധാനമായും പ്രതീക്ഷിക്കാം. ടീം ചര്ച്ചതകൾ, ബഹ്ദ്യതകളെ കുറിച്ചുള്ള സംസാരം, വളര്ത്തു മൃഗങ്ങളോടുള്ള ശ്രദ്ധ, പുതിയ ജോലിയെ കുറിച്ചുള്ള റിസേര്ച്ക എന്നിവയും പ്രതീക്ഷിക്കുക പതിനൊന്നാം തീയതി രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. മാനസികസമ്മര്ദ്ദഎങ്ങളുടെ ഭാവമാണ് പന്ത്രണ്ടാം ഭാവം. നിങ്ങളുടെ മനസ്സിൽ ഭാരമേറിയ പല വിഷയങ്ങളും ഈ അവസരം ഉണ്ടാകും എന്നതാണ് സൂചന. പക്ഷെ യഥാര്ത്ഥ ത്തിൽ ഇത് വളരെ നല്ല ഒരു സമയം ആണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം ഉണ്ടാകാം. ശാരീരിക അസ്വസ്ഥതകൾ ഈ അവസ്ഥയിൽ സാധരനയായിരിക്കും. ഭാവി പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കാൻ യോജിച്ച സമയം ആണ്. പ്രാര്ത്ഥ ന, ധ്യാനം ചാരിറ്റി എന്നിഉവയെ കുറിച്ചുള്ള കൂടുതൽ താല്പര്യം ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലേക്ക്ഈ ആഴ്ച ബുധൻ എത്തും. സൂര്യൻ ഇതേ ഭാവത്തിൽ നേരത്തെ തന്നെ നില്ക്കുടന്നു . കുട്ടികളുടെ ഒപ്പം സമയം ചിലവഴിക്കാനുള്ള അനേക അവസരങ്ങൾ, കുട്ടികളെ കുറിച്ചുള്ള കൂടുതൽ കരുതൽ, ക്രിയേറ്റീവ് ജോലികൾ കൂടുതലായി ലഭിക്കുന്ന അനേക അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങൾ തുടങ്ങാൻ ഉള്ള അവസരങ്ങൾ ഉണ്ടാകാം, അവയെ കുറിച്ചുള്ള ചര്ച്ചാകൾ പ്രതീക്ഷിക്കുക പുതിയ പ്രേമ ബന്ധം, അല്ലെങ്കിൽ അവയിലേക്ക് നയിക്കുന്ന തുടക്കങ്ങളും ഉണ്ടാവാം. സെല്ഫ്വ പ്രോമോഷനുള്ള അനേക അവസരങ്ങളും ഉണ്ടാകാം. പുതിയ ഹോബികൾ ഉണ്ടാവാം. ഈ ഹോബികൾ ഭാവിയിൽ ബിസിനസ് രീതിയിൽ രൂപപ്പെടുതുവാനും കഴിയേണ്ടതാണ്. പതിനൊന്നാം തീയതി മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ഈ ഭാവം സൂചിപ്പിക്കുന്നത് ഭാവിയിൽ നമുക്ക് ലാഭം തരുന്ന ബന്ധങ്ങൾ , ജോലികൾ എന്നിവയെ ആണ്. സുഹൃദ് ബന്ധങ്ങളിൽ ഉള്ള തിരുത്തലുകൾ, കൂട്ടലുകള്കുറക്കലുകൾ എന്നിവയാണ് ചന്ദ്ര ഗ്രഹണം ഈ ഭാവത്തിൽ വരുമ്പോൾ കൂടുതലായും ഉണ്ടാകുക. നിലവി;ൽ ഉള്ള ബന്ധത്തിൽ പല മാറ്റങ്ങളും ഉണ്ടാകാം. ചില സുഹൃദ് ബന്ധങ്ങൾ ഒഴിവാക്കാൻ ഉള്ള അടയാളങ്ങളും ലഭിചെകാം പുതിയ ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ചിന്തകൾ, അവയ്ക്ക് വേണ്ടി ഉള്ള പ്ലാനിങ്ങുകൾ.,കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാൻ ഉള്ള അവസരം, മുതിര്ന്നൂസഹോദരങ്ങലുമായുള്ള ചര്ച്ചകകൾ. പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരം, എന്നിവ പ്രതീക്ഷിക്കുക
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
എട്ടാം തീയതി ബുധൻ നിങ്ങളുടെ നാലാം ഭാവതിലെക്ക് എത്തും. സൂര്യനും ഇതേ ഭാവത്തിൽ തന്നെ നില്ക്കുന്നു. മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചബ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിലെ വിഷയങ്ങൾ ഈ മാസം വളരെ പ്രധാനമാണ് പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ ഉണ്ടാകാം. വീട് വില്പന , വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ നിന്നും ബിസിനസ് ചെയ്യാനുള്ള ആലോചന ഇവ പ്രതീക്ഷികുക മാതാ പിതാക്കലോടുള്ള സംസാരം, ഭൂതകാലത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായം, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പതിനൊന്നാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ നിങ്ങളുടെ പ്രാധാന്യം പല കാരണത്താലും വര്ധിംച്ചതായി തിന്നാം. നിങ്ങളുടെ അധികാരികൾ അവരുടെ വിലയേറിയ നിര്‌ദ്ദേ ശം നല്കുംള, അവ നിങ്ങൾ ഏതു രീതിയി;ൽ എടുക്കുന്നോ എന്നതാണ് പ്രധാനം. ജോലിയിലെ പുതിയ അവസ്ഥകൾ പ്രതീക്ഷിക്കുക. പുതിയ ഉത്തര വാദിതങ്ങൾ ഉണ്ടാകാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകളും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ ആഴ്ച ബുധൻ മൂന്നാം ഭാവതിലെക്ക് നീങ്ങും., ശൗര്യംധൈര്യം,സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ഈ മാസം വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. സഹോദരങ്ങലോടുള്ള സംവാദം പ്രതീക്ഷിക്കുക. ആശയ വിനിമയം കൊണ്ടുള്ള പല വിധ ജോലികൾ ചെയ്യും. സെയ്‌ല്‌സ്. പരസ്യം, പത്ര പ്രവര്ത്തുനം സോഷ്യൽ മീഡിയയിൽ നടത്തുന്ന നീക്കങ്ങളും പ്രതീക്ഷിക്കുക ചെറു യാത്രകൾ, പഠനം, പരീക്ഷ എന്നിവയ്ക്കുള്ള സാധ്യതകൾ, ഇലെക്ട്രോനിക്‌സ് ഉപകരണങ്ങൾ; വാങ്ങാനുള്ള സാധ്യതയും ഉണ്ടാകാം. പതിനൊന്നാം തീയതി നിങ്ങളുടെ ഒന്പ;താം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ആത്മീയതയോടുള്ള കൂടുതൽ താല്പര്യം ഉണ്ടാകും . പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം വന്നു ചേരും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനിങ് നടത്തും. വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള സംവാദം, വിദേശത്ത നിന്നുള്ള വാര്ത്ത കൾ ലഭിക്കാൻ ഉള്ള സാഹചര്യം. എഴുത്ത് പ്രസിദ്ധീകരണം എന്നീ മ്ഖലകളെ കുറിച്ചുള്ള അന്വേഷണം, നിയമവുമായുള്ള നേര്ക്കാ ഴ്ച എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം, വസ്തു വകകൾ , മൂല്യം, സംസാരം, കുടുംബം എന്ന രണ്ടാം ഭാവം ഈ മാസം വളരെ പ്രധാനമാണ്. ഈ ആഴ്ച ബുധൻ ഈ ഭാവതിലെക്ക് എത്തും. പുതിയ ബിസിനസ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള താല്പര്യം ഉണ്ടാകാം. പുതിയ പ്രോജക്ക്ട്ടുകള്ക്ക് വേണ്ടി ശ്രമിക്കേണ്ട സമയമാണിത്. പുതിയ അവസരങ്ങൾ നിങ്ങൾ കണ്ടെത്തും, അവയ്ക്ക് വേണ്ടി ചര്ച്ച്കൾ നടത്തും. നിങ്ങളുടെ മൂല്യ വര്‌ധെനക്ക് വേണ്ടി പല പ്ലാനിങ്ങുകളും ഉണ്ടാകാം. പുതിയ ഒരു സര്ട്ടിതഫിക്കേഷൻ എടുക്കാൻ തന്നെ ആലോചിച്ചു കൂടായ്ക ഇല്ല. ഫിനാന്ഷ്യംൽ പ്ലാനിങ് നടത്താനുള്ള അവസരങ്ങൾ ലഭിച്ചേക്കാം. പുതിയ ജോലി അല്ലെങ്കിൽ രണ്ടാം ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങളും ഉണ്ടാകാം. അവ ലഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം നില നില്ക്കു ന്നു. പതിനൊന്നാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും.സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്, എന്നിവയാണ് എട്ടാം ഭാവം. ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയിൽ തിരുത്തലുകള്ക്ക് ശ്രമിക്കും. പുതിയ വ്യക്തിയായി രൂപാന്തര പ്പെടാൻ ഉള്ള ആഗ്രഹം, ലോണുകൾ ലഭിക്കാനും നല്കാനനും ഉള്ള ആലോചന, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ആലോചന എന്നിവ ഉണ്ടാകാം. ഈ ഭാവം വൈകാരികതയുടെത് കൂടി ആയതിനാൽ, ബിസിനസ്/ജീവിത പങ്കാളിയുമായി ഉള്ള വൈകാരികമായ സംസാരവും പ്രതീക്ഷികുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ച ബുധൻ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് എത്തും. ഇതേ ഭാവത്തിൽ സൂര്യനും നില്ക്കു ന്നു.നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ വിഷയങ്ങളിൽ നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ വൈകാരികമായ പല നീക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങളെ കുറിച്ച് തന്നെ ഉള്ള കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ വിലയേറിയ ഉപദേശങ്ങൾ ആരും ആവശ്യപ്പെടാതെ തന്നെ വാരി വിതറും. പല ജോലികളും ഒരേ സമയം തന്നെ എത്‌റെടുക്കുന്നതിനാൽ പല ജോലികളിലും കാല താമസം ഉണ്ടാകാം . ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും.
പതിനൊന്നാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂര്ണഉ ചന്ദ്ര ഗ്രഹണം ഉണ്ടാകും.വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ എഴാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ പ്രതീക്ഷികുക . ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. പല ബന്ധങ്ങളും മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക. ചില ബന്ധങ്ങളിൽ അവസാന തീരുമാനങ്ങളും എടുത്തേക്കാം. ഈ അവസരം ഒത്തു തീര്പ്പു കല്ക്കാതയി ഉപയോഗിക്കുക. പുതിയ എഗ്രീമെന്റുകൾ , കൊന്റ്രാക്ക്ടുകള്എ്ന്നിവയുടെ പുരോഗമനത്തിനായി അല്പയ സ്വല്പം വിട്ടു വീഴ്ചക്ക് തയ്യാറാകുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ച ബുധൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക് നീങ്ങും.രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നേരത്തെ തന്നെ നില്ക്കുെന്നു. ഭാവി പദ്ധതികള്ക്ക് വേണ്ടി തയ്യാറെടുക്കേണ്ട സമയമാണിത് . പുതിയ പദ്ധതികള്ക്ക് വേണ്ടി റിസേര്ച് ചെയ്യാനുള്ള അനുകൂല അവസരം പ്രതീക്ഷിക്കുക. പ്രാര്ത്ഥകന, ധ്യാനം എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ആത്മീയ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക .പതിനൊന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്!, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എടന്നാ ആറാം ഭാവത്തിൽ ആരോഗ്യംശ്രദ്ധാ കേന്ദ്രം ആകും.പുതിയ ആരോഗ്യ ക്രമ0, വ്യായാമ മുറകൾ, എന്നിവ പ്രതീക്ഷിക്കുക. വളര്തു ക മൃഗങ്ങളോടുള്ള ശ്രദ്ധ, സഹ പ്രവര്ത്ത്കരെ കുറിച്ചുള്ള വിവിധ ചിന്തകൾ അവരോടുള്ള സീരിയസ് ചര്ച്ച കൾ, എന്നിവ പ്രതീക്ഷിക്കുക. ചില പ്രോജക്ക്ട്ടുകൾ ചെയ്തു തീര്ക്കും .
jayashreeforecast@gmail.com