- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്ഷത്രങ്ങളെ എങ്ങനെ വിശദീകരിക്കാം: ഫെബ്രുവരി നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
വേദിക് ജ്യോതിഷത്തെ കൂടുതൽ രസകരവും അതെ പോലെ തന്നെ സങ്കീർണവും ആക്കുന്നതിനു നക്ഷത്രങ്ങൾക്കുള്ള പങ്കു വളരെ അധികമാണ്. നാം ജ്യോത്സ്യത്തിൽ റിസേർച് ചെയ്യുമ്പോൾ ജ്യോതിഷ പുസ്തകങ്ങളിൽ എഴിതിയിരിക്കുന്ന വസ്തുതകൾക്ക് അപ്പുറത്തേക്ക് ചിന്തിക്കാൻ ശ്രമിക്കുകയും, നമ്മുടെപഠനങ്ങളിൽഋഷിമാർ അല്ലെങ്കിൽ പ്രഗൽഭരായ ജ്യോത്സ്യന്മാർ പറയുന്നതിനേക്കാൾ വ്യത്യസ്തമായ ആംഗിളിൽ നാം വസ്തുതകളെ കാണാൻ ശ്രമിക്കുകയും ചെയ്യും. അല്ലെങ്കിൽ അങ്ങനെ ചെയ്യുകയും വേണം. അടിസ്ഥാനപരമായടെക്നിക്കുകൾക്ക് അല്പം പോലും മാറ്റം വരുത്താതെ, അവയെ ഒരു വേറിട്ട കാഴ്ചപ്പാടിലൂടെ കാണുമ്പോൾ നമ്മുടെ ജാതക വായന വളരെ അധികം ഫലപ്രദമായി മാറുന്നത് കാണാൻ കഴിയും. പക്ഷെ ഈ റിസേർച് ഫലപ്രദമായി നടത്തണം എങ്കിൽ നമുക്ക് രണ്ടു പേരുടെ സഹായം കൂടിയേ തീരൂ . ഒന്ന് നമ്മുടെ അടുത്ത ജാതകം വായിക്കാൻ ആവശ്യപ്പെടുന്നവർ. അവരോടുള്ളനിരന്തരമായ ആശയ വിനിമയങ്ങൾ ഇല്ലാതെ ഈ വിഷയത്തിൽ നമുക്ക് മുന്പോട്റ്റ് നീങ്ങുവാൻ സാധിക്കും എങ്കിലും അത് അത്ര ഫലപ്രദം ആയിരിക്കുകയില്ല . രണ്ടാമതു നമ്മെ ഒരു ജാതകം വ്യക്തമായ
വേദിക് ജ്യോതിഷത്തെ കൂടുതൽ രസകരവും അതെ പോലെ തന്നെ സങ്കീർണവും ആക്കുന്നതിനു നക്ഷത്രങ്ങൾക്കുള്ള പങ്കു വളരെ അധികമാണ്. നാം ജ്യോത്സ്യത്തിൽ റിസേർച് ചെയ്യുമ്പോൾ ജ്യോതിഷ പുസ്തകങ്ങളിൽ എഴിതിയിരിക്കുന്ന വസ്തുതകൾക്ക് അപ്പുറത്തേക്ക് ചിന്തിക്കാൻ ശ്രമിക്കുകയും, നമ്മുടെപഠനങ്ങളിൽഋഷിമാർ അല്ലെങ്കിൽ പ്രഗൽഭരായ ജ്യോത്സ്യന്മാർ പറയുന്നതിനേക്കാൾ വ്യത്യസ്തമായ ആംഗിളിൽ നാം വസ്തുതകളെ കാണാൻ ശ്രമിക്കുകയും ചെയ്യും. അല്ലെങ്കിൽ അങ്ങനെ ചെയ്യുകയും വേണം. അടിസ്ഥാനപരമായടെക്നിക്കുകൾക്ക് അല്പം പോലും മാറ്റം വരുത്താതെ, അവയെ ഒരു വേറിട്ട കാഴ്ചപ്പാടിലൂടെ കാണുമ്പോൾ നമ്മുടെ ജാതക വായന വളരെ അധികം ഫലപ്രദമായി മാറുന്നത് കാണാൻ കഴിയും. പക്ഷെ ഈ റിസേർച് ഫലപ്രദമായി നടത്തണം എങ്കിൽ നമുക്ക് രണ്ടു പേരുടെ സഹായം കൂടിയേ തീരൂ . ഒന്ന് നമ്മുടെ അടുത്ത ജാതകം വായിക്കാൻ ആവശ്യപ്പെടുന്നവർ. അവരോടുള്ളനിരന്തരമായ ആശയ വിനിമയങ്ങൾ ഇല്ലാതെ ഈ വിഷയത്തിൽ നമുക്ക് മുന്പോട്റ്റ് നീങ്ങുവാൻ സാധിക്കും എങ്കിലും അത് അത്ര ഫലപ്രദം ആയിരിക്കുകയില്ല . രണ്ടാമതു നമ്മെ ഒരു ജാതകം വ്യക്തമായി കാണുവാൻ സഹായിക്കുന്ന ഘടകം ആണ് നക്ഷത്രങ്ങൾ. ഈ മനോഹര വ്യക്തിതങ്ങൾ വെറും പൊടിയും, ഹൈഡ്രജനും, ഹീലിയവും മറ്റെന്തൊക്കെയോ തിരിമറികൾ നമ്മുടെ കാണാമറയത്ത് നടത്തിയതിന്റെ ഫലം ആണെന്ന് സയൻസ് പറയുന്നെങ്കിലും അവയെ ഒരു മിസ്റ്റിക് എന്നാ റോളിൽ നിന്ന് നാം നോക്കുമ്പോൾ അവ നമ്മോട് നമ്മെ കുറിച്ചുള്ള വളരെ അധികം കാര്യങ്ങൾ വിളിച്ചു പറയുന്നതായി മനസിലാകും.
ഈ നക്ഷത്രങ്ങൾ ചന്ദ്രന്റെ ഭാര്യമാർ ആണെന്ന് പുരാണ പുസ്തകങ്ങൾ പറയുന്നു. ഇവർ യഥാർത്ഥത്തിൽ. 28 സഹോദരങ്ങളാണ്. ഒരു സഹോദരനും ബാക്കി എല്ലാം സ്ത്രീകളും. ഈ സഹോദരന്റെ പേര് നാം അധികം കേൾക്കാൻ ഇടയില്ല. അദ്ധേഹത്തിന്റെ പേരാണ് അഭിജീത്. സാധാരണ ജ്യോത്സ്യന്മാർ ഈ നക്ഷത്രത്തെ കണക്കിൽ എടുക്കാറില്ല എങ്കിലും, ന്യൂ ജെൻ ജ്യോത്സ്യന്മാർ ഈ നക്ഷത്രത്തിന്റെ സാധ്യതകൾ ഉപയോഗിക്കാറുണ്ട്.
നമ്മുടെ ജനന സമയത്ത് ചന്ദ്രൻ ഏതു രാശിയിൽ നിൽക്കുന്നോ ആ രാശിയിൽ പെടുന്ന നക്ഷത്രം ആയിരിക്കും നമ്മുടെ ജന്മതാര. അല്ലെങ്കിൽ ജന്മ നക്ഷത്രം. ഓരോ രാശിയിലും രണ്ടര നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നു. മേടം രാശിയിൽ അശ്വതി, ഭരണി എന്നാ നക്ഷത്രങ്ങൾ മുഴുവൻ ആയും കാർത്തിക നക്ഷത്രത്തിന്റെ ഏതാനും ഭാഗങ്ങളും സ്ഥിതി ചെയ്യുന്നു. ഓരോ നക്ഷത്രത്തിനും നാല് ഭാഗങ്ങളും ഉണ്ട്. അതുകൊണ്ട് നാം ഏതു നക്ഷത്രത്തിൽ , ഏതു ഭാഗത്തിൽ നിൽക്കുന്നു എന്നതും പ്രധാനമാണ് . ഇതൊക്കെ മിക്കവർക്കും തന്നെ അറിയാവുന്ന കാര്യങ്ങളാണ്.
നിങ്ങൾക്കറിയാമോ ഓരോ രാശിക്കും ഓരോ അധിപൻ ഉള്ളത് പോലെ, ഓരോ നക്ഷത്രത്തിനും അധിപൻ ഉണ്ട്. ഉദാഹരണം മേടം രാശിയുടെ അധിപൻ ചൊവ്വ ആണ്. ഈ രാശിയിലെ ആദ്യ നക്ഷത്ര അശ്വതി ആണ്. ഈ അശ്വതിക്ക് ഒരു അധിപൻ ഉണ്ട് അതാണ് കേതു. ഓരോ നക്ഷത്രത്തിനും ഓരോ അടയാളങ്ങളും, ആ നക്ഷത്രത്തെ സൂചിപ്പിക്കുന്ന ഉപാസനാമൂർത്തികളും ഉണ്ട്. ഇവരുടെ എല്ലാം കൂടിച്ചേരലൈൻ കുറിച്ചുള്ള പഠനം പൂർത്തിയാകുമ്പോൾ ആണ് ഒരു ജാതക വായന ഫലപ്രദവും നമുക്ക് തൃപ്തികരവും ആകുക.
ചന്ദ്രൻ മാത്രമല്ല നമ്മുടെ ചാർട്ടിലെ എല്ലാ ഗ്രഹങ്ങളും ഒരു നക്ഷത്രത്തിന്റെ ബലത്തിലാണ് നിൽക്കുക. യതാർത്ഥത്തിൽ ഈ ഗ്രഹങ്ങൾ നൽകുന്നതിൽ ഉപരി അറിവുകൾ നമുക്ക് ഈ നക്ഷത്രങ്ങൾ, അവരുടെ അടയാളം, ഉപാസന മൂർത്തികൾ എന്നിവയുടെ മനസിലാക്കാൻ സാധിക്കും.
പ്രാവീണ്യം നേടിയ ഒരു ജ്യോത്സ്യൻ നിങ്ങളുടെ ബെർത്ത് ചാര്ട്ടിനൊപ്പം നിങ്ങളുടെ വർഗ ചാർട്ടുകളും ഒത്തു നോക്കാൻ ശ്രമിക്കും. ബെർത്ത്‌ചാർട്ട് ഈ ജന്മം നാം അനുഭവിക്കുന്ന വിഷയങ്ങളെ കുറിച്ചുള്ള സൂചന നൽകുമ്പോൾ വർഗ ചാർട്ടുകൾ ആ സൂചനകൾക്ക് എത്ര മാത്രം ശക്ത് ഉണ്ട്, അല്ലെങ്കിൽ ആ സൂചനകളിൽ എന്തിനെ നാം കൂടുതൽ ശ്രദ്ധിക്കണം, എന്തിൽ നിന്ന് നാം ഒഴിഞ്ഞു മാറണം അല്ലെങ്കിൽ എന്തിൽ നാം കൂടുതൽ കണ്ടെത്തലുകൾ നടത്തണം എന്ന് മനസിലാക്കാം. വർഗ ചാര്ട്ടുകളിലെ നക്ഷത്രങ്ങളുടെ സ്ഥാനം അറിയാം എങ്കിൽ ഏറ്റവും നന്ന്.
നിങ്ങളുടെ ബെർത്ത് ചാർട്ടിലെ ഒന്നാം ഭാവത്തെ സൂചിപ്പിക്കുന്ന രാശി ആണ് ലഗ്നം. ലഗ്നം എന്താണെന്ന് ഉറപ്പിക്കാതെ ഉള്ള കണക്ക് കൂട്ടലുകൾ ശെരി ആകണം എന്നില്ല .ലഗ്നം എന്താണ് എന്നറിയാം ജനന സമയത്തിന്റെ ഏകദേശ കൃത്യത വളരെ അത്യാവശ്യമാണ്. അര മണിക്കൂർ മുന്നോട്ടോ പിന്നോട്ടോ ഉള്ള സമയം ആണ് നിങ്ങൾക്ക് അറിയാവുന്നത് എങ്കിൽ അത് ജാതകം വായിക്കുന്ന സമയം തന്നെ വായിക്കുന്ന വ്യക്തിക്ക് മനസിലാകുന്നതാണ്. ഈ ഒന്നാം ഭാവം അല്ലെങ്കിൽ ലഗ്നതെ സൂചിപ്പിക്കുന്ന രാശി ഏതു നക്ഷത്രത്തിൽ വരുന്നു എന്നുള്ള സൂചന കൊണ്ട് തന്നെ നിങ്ങളുടെ ജീവിതം , ജോലി, പരമമായ ധർമം, കർമം എന്നിവയെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത് വളരെ നിസ്സാരമായ സംഗതിയാണ്.
ഉദാഹരണം:- നിങ്ങളുടെ ലഗ്നം മേടം ആണെന്ന ഇരിക്കട്ടെ. ലഗ്നം സ്ഥിതി ചെയ്യുന്ന നക്ഷത്രം അശ്വതി ആണെന്നും സങ്കൽപ്പിക്കുക. എങ്കിൽ നാം ഈ പറയുന്ന കാര്യങ്ങൾ കണക്ക് കൂട്ടുക. മേടതിന്റെ നാഥൻ ആര്? ഈ നാഥൻ ഏതു ഭാവത്തിൽ നിൽക്കുന്നുഅശ്വതിയുടെ ഉപാസന മൂര്തി ആര്? അശ്വതിഭരിക്കുന്നത്ഗ്രഹം ഏതു? അശ്വതിയുടെ അടയാളം എന്ത്?
അശ്വതി യുടെ അടയാളം കുതിരയുടെ ശിരസ ആകുന്നു.
അശ്വതിയുടെ ഉപാസന മൂർത്തി അശ്വിനി കുമാരന്മാർ ആകുന്നു
അശ്വിനി കുമാരന്മാർ ദേവന്മാരുടെ ഭിഷഗ്വരന്മാർ എന്നറിയപ്പെടുന്നു. അവരുടെ പ്രധാന ജോലി ഹീലിങ് ആണ്.
അശ്വതിയെ ഭരിക്കുന്ന ഗ്രഹം കേതു ആണ്.
കേതു ഏതു ഭാവത്തിൽ നിൽക്കുന്നു.
നിങ്ങളുടെ ലഗ്നം അശ്വതി നക്ഷത്രത്തിൽ നിൽക്കുമ്പോൾ നിങ്ങളുടെ ജീവിത ലെക്ഷ്യം, ഹീലിങ് ആണ്. നിങ്ങള് ഒരു ഡോക്റ്റർ ആയോ, കൗൺസലർ ആയോ, അദ്ധ്യാപിക ആയോ, അല്ലെങ്കിൽ മറ്റുള്ളവരുടെ ജീവിതത്തിൽ പരിപോഷണം കൊണ്ട് വരുന്ന ഏതെങ്കിലും മേഖലയിലോ പ്രവർത്തിക്കാൻവിധിക്കപ്പെട്ടവൻ ആണെന്ന് മനസിലാക്കുക.നിങ്ങളുടെ മനസിനെ ഭരിക്കുന്ന ചിന്തകളിൽ ഭൂരി ഭാഗവും എങ്ങനെ കൂടുതൽ മെച്ചപ്പെടൽ ജീവിതത്തിൽ കൊണ്ട് വരാം എന്നാ ഉപായങ്ങളെ കുറിച്ചായിരിക്കും പ്രവർത്തനമേഖല എന്ന് പറയുമ്പോൾ നിങ്ങളുടെ ചിന്തകൾ ഡോക്ടർ , അല്ലെങ്കിൽ കൗൺസ്ല്ർ എന്നാ പദവികളിൽ ഒതുക്കി നിർത്തുവാൻ പാടില്ല. എങ്ങനെ മറ്റുള്ളവരുടെ ജീവിതത്തിൽ കൂടുതൽ സന്തോഷം നൽകാൻ കഴിയും ഇതാണ് അശ്വതി നക്ഷത്രം ലഗ്നമായി വരുന്നവന്റെ മുഴുവൻ സമയ ആലോചന. നല്ലഭാവനാ ശക്തി ഉള്ളവർക്കെ നല്ല ഒരു ജ്യോത്സ്യർ ആകാൻ കഴിയൂ.
അശ്വതിയുടെ അടയാളം കുതിരയുടെ ശിരസ ആണ്. എപ്പോഴും പ്രവർത്തന നിരതരാകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആയിരിക്കും ഈ നക്ഷത്രം നിങ്ങളുടെ ലഗ്ന നക്ഷത്രം ആയാൽ. കുതിര എന്തിന്റെ ഒക്കെ സിംബൽ ആണെന്ന് ഞാൻ നിങ്ങൾക്ക് പ്രത്യേകിച്ച് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ.
നിങ്ങളുടെ ജീവിതത്തിന്റെ ഏതെങ്കിലും മേഖലയെ കുറിച്ച് കൂടുതൽ അറിയണം എങ്കിൽ ആ ഭാവം സ്ഥിതി ചെയ്യുന്ന നക്ഷത്രം, ആ നക്ഷത്രത്തിനെ ഉപാസന മൂർത്തിയുടെ കടമകൾ., ആ നക്ഷത്രത്തിന്റെ അധിപൻ ആയ ഗ്രഹം, ആ നക്ഷത്രത്തിന്റെ അടയാളം എന്ത് സൂചിപ്പിക്കുന്നു . ഇതെല്ലാം അറിയണമെങ്കിൽ നല്ല ക്ഷമയും സഹിഷ്ണുതയും ഉണ്ടായിരിക്കണം.
ജോലി മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തി ആണെങ്കിൽ,it is very simple. പത്താംഭാവം നോക്കുക . പത്താം ഭാവത്തിൽ ഏതു രാശി നിൽക്കുന്നു. ആ രാശിയുടെ അധിപൻ ഏതു നക്ഷത്രത്തിൽ നിൽക്കുന്നു. ആ നക്ഷത്രത്തിനെ ഉപാസന മൂർത്തി ആര്? ആ മൂർത്തിയുടെ ജോലി എന്ത്. പത്താം ഭാവത്തിൽ ഗ്രഹങ്ങൾ ഇല്ലാത്തവർക്ക് വേണ്ടി ആണിത്. ഇനി പത്താം ഭാവത്തിൽ ഗ്രഹങ്ങൾ ഉള്ളവർ പത്താം ഭാവാധിപൻ നിൽക്കുന്ന നക്ഷത്രം ആ മൂർത്തി എന്നിവരെ നോക്കുക്ക., ഇനി പത്താം ഭാവത്തിൽ നിൽക്കുന ഗ്രഹങ്ങൾ ഏതു നക്ഷത്രത്തിൽ നിൽക്കുന്നു. ആ നക്ഷത്രത്തിന്റെ ഉപാസന മൂർത്തി ഏതു? ആ മൂർത്തിയുടെ കർമം ഏതു? നിങ്ങളുടെ ജോലി ആ മൂർത്തിയുടെ കർമം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ നിന്ന് ആയിരിക്കും.
ചില ആളുകൾ വിളിക്കാറുണ്ട് " എന്റെ നക്ഷത്രം ആയില്യം ഇനി ബാക്കി പറഞ്ഞോ മാഡം" ഒന്നോ രണ്ടോ ദിവസത്തെ ഗഹനമായ പഠനത്തിനു ശേഷം അല്ലാതെ ഞാൻ ഒരു ചാർട്ടും നോക്കാറില്ല . ദിവസവും ധാരാളം ചാർട്ടുകൾ നോക്കുന്നവർ എങ്ങനെ അത് ചെയ്യുന്നു എന്ന് എനിക്ക് മനസിലാകാറില്ല. ഏറ്റവും കുറഞ്ഞത് ഒരു 2 മണിക്കൂർ എല്ലാ ചാർട്ടുകളും നോക്കി , എല്ലാ ഗ്രഹങ്ങളുടെയും അവസ്ഥ മനസിലാക്കാതെ ഒറ്റ നോട്ടത്തിൽ പറയാൻ കഴിവുനെണ്ട്കിൽ അത് നിസ്സാര കാര്യമല്ല.
ജ്യോത്സ്യം വളരെ സങ്കീർണമാണ്, നിങ്ങൾ ഇടതു വശം ചേർന്ന് ചിന്തിക്കുന്നവാണോ, വലതു വശം ചേർന്ന് ചിന്തിക്കുന്നവാണോ, അല്ലെങ്കിൽ വെറും യുക്തി നാല് നേരം ഭക്ഷിച്ചു വിശപ്പ അകത്ടുന്നവാണോ ആയി ക്കൊള്ളട്ടെ, പ്രപഞ്ച൦, പ്രപഞ്ചത്തിലെ സൃഷ്ടികൾ എന്നിവയെ വളരെ ദൈവീകമായ കാഴ്ചപ്പാടോടെ, ബഹുമാനത്തോടെ കാണാൻ കഴിയുന്നില്ല എങ്കിൽ ജ്യോത്സ്യം ഒരിക്കലും നിങ്ങൾക്ക് വഴങ്ങില്ല. നിങ്ങൾക്ക് അത് മനസിലാകില്ല. നിനഗ്ല്ക്ക് അത് മനസിലാകില്ല എന്ന് കരുതി ജ്യോത്സ്യം വിഡ്ഢിതം ആകുന്നുമില്ല.
ഫെബ്രുവരി വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഇരുപത്തി ആറാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ സൂര്യ ഗ്രഹണം ഉണ്ടാകും.രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളെ സൂചിപ്പിക്കുന്ന ഈ ഭാവം മാനസിക സമ്മർദ്ദങ്ങൾ നൽകുന്ന വസ്തുതകളുടെതാണ്.ഈ അവസരം നിങ്ങളുടെ മനസ് ആത്മീയമായ വിഷയങ്ങളോട് കൂടുതൽ പ്രതിപത്തി പ്രകടിപ്പിക്കാം. പ്രാർത്ഥന, ധ്യാനം, യോഗ, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. ശരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. ഭൂതകാലത്തെ കുറിച്ചുള്ള ആലോചനകൾ, ജീവതത്തിൽ മാറ്റങ്ങൾ കൊണ്ട് വരാൻ ഉള്ള ആലോചനകൾ,ഭാവി പദ്ധതികളുടെ ആസൂത്രണം, സ്വയം സഹ തപിക്കാനുള്ള പ്രവണത, ഭാവിയിൽ എന്ത് ചെയ്യണം എന്നുള്ള സൂചനകൾ പല രീതിയിൽ ലഭിക്കാവുന്ന അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവതിലെക്ക് ആഴ്ചയുടെ അവസാനം ബുധനും എത്തുമ്പോൾ നിങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള അമിത ചിന്ത, തെറ്റായ രീതിയിൽ ജീവിതത്തെ സമീപിച്ച പല അവസരനഗ്ലെയും കുറിച്ചുള്ള അവലോകനം, അവ ഭാവിയിൽ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാനുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.
ആഴ്ചയുടെ കൂടുതൽ ദിവസങ്ങളിലും, ബുധൻ മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ആയിരിക്കും. സുഹൃദ് ബന്ധങ്ങലിൽ കൂടുതൽ. സമയം ചിലവഴിക്കുന്നതിനുള്ള അവസരങ്ങൾ നില നിൽക്കുന്നു.ഭാവി പദ്ധതികളെ ലോങ്ങ് ടേം രീതിയിലേക്ക് നീക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ, പുതിയ സുഹൃദ് ബന്ധങ്ങൾ, പുതിയ ടീം ജോലികൾ, പുതിയ പ്രോജക്ക്ട്ടുകളുടെ ആവിഷ്കാരം, ലോങ്ങ് ടേം പ്രോജക്ക്ട്ടുകളിൽ ഭാഗമാകാൻ ഉള്ള അവസരങ്ങൾ, പുതിയ പ്രതീക്ഷകൾ , മോഹങ്ങൾ പ്രതീക്ഷകൾ എന്നിവ ഉണ്ടാകാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽഞായറാഴ്ച സൂര്യ ഗ്രഹണം ഉണ്ടാകും. സുഹൃത്തുക്കൾ, ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം സമയം ചിലവഴിക്കാൻ ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക സുഹൃദ് ബന്ധങ്ങൾ അല്ലെങ്കിൽ വലിയ ഗ്രൂപ്പുകൾ എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഈ അവസരം വളരെ അധികം പ്രത്യക്ഷമാകും. സുഹൃദ് ബന്ധത്തിൽ തിരുത്തലുകൾ കൂട്ടിചേർക്കലുകൾ എന്നിവ പ്രതീക്ഷിക്കുക.കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ. സമയം ചിലവഴിക്കാൻ ഉള്ള അവസരം, പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള സാധ്യതകൾ, പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടിനെ കുറിച്ചുള്ള ചർച്ചകൾ , എന്നിവ പ്രതീക്ഷിക്കുക. ഈ സൂര്യ ഗ്രഹണം പതിനൊന്നാം ഭാവത്തിന്റെ എതിരെ ഉള്ള ഭാവം ആയ അഞ്ചിലും ചലനങ്ങൾ സൃഷ്ടിക്കും.ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് കൂടുതൽ സാമൂഹിക പ്രവർത്തനങ്ങൾ നടത്താനുള്ള അവസരമാണ് ഉണ്ടാകുക. മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള അവസരങ്ങൾ, സ്വയം പ്രോമോട്റ്റ് ചെയ്യാൻ ഉള്ള നിരവധി സാഹചര്യങ്ങൾ, പുതിയ പ്രേമ ബന്ധം തുടങ്ങാനോ അല്ലെങ്കിൽ അങ്ങനത്തെ ബന്ധങ്ങളിലെക്ക് നയിക്കപ്പെടാനോ ഉള്ള സാഹചര്യങ്ങൾ , നിങ്ങളുടെ ജീവിതത്തിൽ സുഹൃദ് ബന്ധങ്ങൾ അല്ലെങ്കിൽ വലിയ ഗ്രൂപ്പുകൾ എന്നിവയുടെ സ്വാധീനം വ്യക്തമാകുന്ന അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ബുധൻ കൂടുതൽ ദിവസങ്ങളും പത്താം ഭാവത്തിൽ നിൽക്കും. ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽആഴ്ചയുടെ അവസാനം വരെ ബുധൻ സ്വാധീനിക്കും. ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ , സെയ്ല്സ്, മീഡിയ എഴുത്ത് എന്നിവയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ., അധികാരികലുമായുള്ള സംസാരം, അവരുടെ ഉപദേശം ലഭിക്കൽ എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഇരുപത്തി ആറാം തീയതി സൂര്യ ഗ്രഹണം ഉണ്ടാകും ഈ അവസ്ഥ നിങ്ങളുടെ മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തെയും സ്വാധീനിക്കും. ഔദ്യാഗിക ജീവിതവും വ്യക്തി ജീവിതവും തമ്മിൽ ഉള്ള വടം വലി ആയിരിക്കും ഇനി ഉള്ള ദിവസങ്ങളിൽ കൂടുതലായും സംഭവിക്കുക. ഇവയിൽഎന്തിനു കൂടുതൽ പ്രാധാന്യം കൊടുക്കണം എന്നു തോന്നിപ്പിക്കുന്ന രീതിയിൽ രണ്ടു ഭാവങ്ങളിലും നീക്കങ്ങൾ നടക്കാം. ജോലിയിൽ പുതിയ ഉത്തര വാദിത്തങ്ങൾ, സാമൂഹ്യ ജീവിതത്തിൽ ഉണ്ടാകുന്ന പുതിയ അവസരങ്ങൾ, ഈ അവസരങ്ങളെ മെച്ചമായി ഉപയോഗിക്കാൻ ഉള്ള സമ്മർദ്ദം, അധികാരികൾ, മാതാപിതാക്കൾ എന്നിവരുടെ ഉപദേശം ലഭിക്കുന്ന കൂടുതൽ അവസരങ്ങൾ, അവരോടുള്ള സീരിയസ് ചർച്ചകൾ, വീടുമായി ബന്ധപ്പെട്ട്ടു നടക്കുന്ന റിയൽ എസ്റ്റേറ്റ് ഡീലുകൾ, അല്ലെങ്കിൽ വീട് മാറ്റം, വീട്ട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം,ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ആഗ്രഹം എന്നിവ ഉണ്ടാകാം.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ആഴ്ചയുടെ അവസാനം വരെ ബുധൻ ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള താല്പര്യം, വിദേശത്ത നിന്നുള്ള വാർത്തകൾ, വിദേശത്ത നിന്നും ഉള്ള വ്യക്തികളോടുള്ള ആശയ വിനിമയം,. എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ ഒരു കൈ നോക്കുവാനുള്ള ആഗ്രഹം അതിനു തക്ക അവസരങ്ങൾ, ഉപരി പഠനം , പരീക്ഷകൾ എന്നിവയ്ക്കുള്ള അവസരങ്ങൾ,എന്നിവ പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ ആഴ്ച സൂര്യ ഗ്രഹണം ഉണ്ടാകും. ഈ അവസ്ഥ ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തെയും സ്വാധീനിക്കും.ദൂര യാത്രകലക്കുള്ള സാധ്യതകൾ ഉണ്ടാകാം. അതിനു വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ യോജിച്ച സമയം. ആത്മീയ വിഷയങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള ആഗ്രഹം ഉണ്ടാകാം. ഉപരി പഠനം, പരീക്ഷകൾക്കുള്ള അവസരങ്ങൾ, വിദേശ സംസ്കാരവുമായി ചേരാനുള്ള അവസരങ്ങൽ,എഴുത്ത് പ്രസിദ്ധീകരണം എന്നിവയിലെ അവസരങ്ങളും പ്രതീക്ഷിക്കുക. മൂന്നാം ഭാവം സ്വാധീനിക്കപ്പെടുമ്പോൾ സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ, ചെറുയാത്രകൾ നടത്താനുള്ള ആവസരങ്ങൾ , ഒരേ സമയം തന്നെ പല വിധ കാര്യങ്ങൾ ശ്രദ്ധ നേടുന്നഅവസരങ്ങൾ, കൂടുതൽ ആശയ വിനിമയങ്ങൾ നടത്താനുള്ള അവസരങ്ങൾ, അയൽക്കാർ ബന്ധുക്കൾ എന്നിവരോടോത് കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള സാധ്യതകൾ എന്നിവയും ഉണ്ടാകാം.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ ആഴ്ചയുടെ അവസാന ദിവസം വരെ ബുധൻ ഉണ്ടായിരിക്കും.നിക്ഷേപങ്ങളെ കുറിച്ചുള്ള പദ്ധതികൾ ഉണ്ടാകും.ലോണുകൾ ലഭിക്കണോ നൽകാനോ ഉള്ള ചർച്ചകൾ നടത്താനുള്ള സാധ്യതകൾ ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള അന്വേഷണം എന്നിവയും ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യ ഗ്രഹണം ഉണ്ടാകും ഇത് ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാര, എന്നാ രണ്ടാം ഭാവത്തെയും സ്വാധീനിക്കും. ധന കാര്യത്തെ കുറിച്ചുള്ള കൂടുതൽ പ്ലാനിങ് ആവശ്യമായി വരും. ലോണുകൾ ലഭിക്കാനോ നൽകുവാനോ ഉള്ള ചർച്ചകൾ നടത്തും, പങ്കാളിയുമായുള്ള ബന്ധത്തിൽ വൈകാരികമായ നീക്കങ്ങൾ നടത്താം, തീവ്രമായ ആശയ വിനിമയങ്ങൾ കൈമാറും, പാർട്ണർ ശിപ്പുകളിൽ പുതിയ തീരുമാനങ്ങൾ എടുക്കാം. നിക്ഷേപങ്ങളെ വരുതിയിൽ കൊണ്ട് വരാനുള്ള ശ്രമം, പുതിയ ജോയിന്റ് പ്രോജക്ക്ടുകളെ കുറിച്ചുള്ള ആലോചന, ടാക്സ് ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ എന്നിവയും ഉണ്ടാകാം. ഇമോഷണൽ ആയുള്ള ബന്ധങ്ങളിൽ പല ചർച്ചകളും ഉണ്ടാകും. ഈ സൂര്യ ഗ്രഹണം നിങ്ങളുടെ രണ്ടാം ഭാവത്തെ സ്വധീനിക്കുമ്പോൾ നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചനകൾ ആയിരിക്കും മനസിൽ. അതിനു വേണ്ടി ഉള്ള പദ്ധതികൾ തയ്യാറാക്കും. ബന്ധങ്ങളിൽ ഒരു ബാലൻസിങ് ആണി നിങ്ങൾ പ്രതീക്ഷിക്കുന്നത്.
ആഴ്ചയുടെ അവസാനം വരെ ബുധൻ നിങ്ങളുടെ ഏഴാം ഭാവത്തിൽ നിൽക്കും. വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിലെ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ആശയ വിനിമയം പ്രതീക്ഷിക്കുക. പ്രേമ ബന്ധം, പ്രേമ ബന്ധത്തിലേക്ക് നയിക്കുന്ന തുടക്കങ്ങളും ഉണ്ടാകാം.; പുതിയ എഗ്രീമെന്റുകൾ കൊന്റ്രാക്ക്ടുകൾ എന്നിവയുടെ സാധ്യതയെ കുറിച്ച് ചർച്ചകൾ നടത്തും. പുതിയ ജോലിക്കുള്ള ഒരു അവസരവും ആകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച സൂര്യ ഗ്രഹണം ഉണ്ടാകും.ബന്ധങ്ങളിൽ ഒരു ബാലൻസിങ് നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ എന്താഗ്രഹിക്കുന്നു എന്നാ വിഷയങ്ങളിൽ വെളിപ്പെടുത്തലുകൾ നടത്തും. . ഇത് വ്യക്തി ജീവിതത്തിലോ സാമൂഹിക ജീവിതത്തിലോ ആകാം. ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ പ്രതീക്ഷിക്കുക.പുതിയ ബന്ധങ്ങളിലെക്ക് നയിക്കുന്ന നീക്കങ്ങൾ ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ കൊന്റ്രാക്ക്ടുകൾ എന്നിവയും ഈ അവസരം ശ്രദ്ധ നേടും. ഈ സൂര്യ ഗ്രഹണം ഒന്നാം ഭാവത്തെയും ബാധിക്കും.നിങ്ങളുടെ വ്യക്തിത്വം, ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം കാഴ്ചപ്പാടുകൾ എന്നിവയെ ശക്തമായി സ്വാധീനിക്കുന്ന വിഷയങ്ങൽ ഏഴാം ഭാവത്തിൽ നിന്നുണ്ടാകും. ഈ വിഷയങ്ങളിൽ നിങ്ങളുടെ കാഴ്ചപ്പടുകൾ വെളിപ്പെടുത്തും.ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമംങ്ങൾ, മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്ന പ്രവർത്തങ്ങൾ എന്നിവ ഉണ്ടാകാം.
ആഴ്ചയുടെ അവസാന ദിവസം ബുധൻ ഏഴാം ഭാവതിലെക്ക് നീങ്ങും. അത് വരെ ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ കൂടുതൽ ആശയ വിനിമയങ്ങൾ ഉണ്ടാകും. ആശയ വിനിമയം, മീഡിയ, ടെക്നോളജി എന്നീ മേഖലകളിൽ നിന്നും കൂടുതൽ അവസരനഗ്ൽ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന,ആരോഗ്യത്തെ കുറിച്ചുള്ള കരുതൽ, പുതിയആരോഗ്യ ക്രമങ്ങൾ നടപ്പിലാക്കാൻ ഉള്ള സാഹചര്യം, ബാധ്യതകളെ വരുതിയിൽ വരുത്താനുള്ള ശ്രമം, സഹ പ്രവർത്തകരുമായി പ്രധാന ചർച്ചകൾ നടത്തേണ്ട അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച സൂര്യ ഗ്രഹണം ഉണ്ടാകും. ഈ അവസ്ഥ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തെയും സ്വാധീനിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകും. പുതിയആരോഗ്യ ക്രമം, ഭക്ഷണം എന്നിവയെ കുറിച്ച് ആലോചിക്കും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തെ പുതിയ രീതിയി;ൽ കാണേണ്ട അവസരങ്ങൾ ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം , ബാധ്യതകൾ, ഭാരങ്ങൾ എന്നിവയെ ക്രമപ്പെടുത്തേണ്ട സമയം ഇതാണ്. [പന്ത്രണ്ടാം ഭാവത്തിൽ സൂര്യഗ്രഹണം സ്വാധീനിക്കുമ്പോൾ രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളിൽ പരിശോധന നടത്തും. പ്രാർത്ഥന, ധ്യാനം എന്ന്നിവയോടുള്ള കൂടുതൽ താല്പര്യം, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശരീരിരിക അസ്വസ്ഥതകൾ എന്നിവ പ്രതീക്ഷിക്കുക.
ആഴ്ചയുടെ അവസാന ദിവസം വരെ ബുധൻ അഞ്ചാം ഭാവത്തിൽ തുടരും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് കൂടുതൽ നെറ്റ് വർക്കിങ്, പുതിയ റൊമാന്റിക്ക് ബന്ധങ്ങളിലെക്ക് നീങ്ങാവുന്ന അവസരങ്ങൾ , സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാൻ ഉള്ള സാധ്യതകൾ പുതിയ ഹോബികൾ ഏറ്റെടുക്കാൻ ഉള്ള അവസരങ്ങൾ എന്നിവയുo ഉണ്ടാകാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച സൂര്യ ഗ്രഹണം ഉണ്ടാകും. ഈ അവസ്ഥ നിങ്ങളുടെ പതിനൊന്നാം ഭാവത്തെയും സ്വാധീനിക്കും. സാമൂഹിക ജീവിതത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള അവസരംആഗ്രഹിക്കും. അതിനോട അടുത്ത അവസരങ്ങൾ ലഭിക്കാം./ റൊമാന്റിക് ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ പ്രതീക്ഷിക്കുക. പുതിയ വ്യക്തികളെ കണ്ടു മുട്ടാനും, നിങ്ങളെ തന്നെ പുകഴതാനും ഉള്ള അവസരങ്ങൾ ലഭിച്ചേക്കാം. ഇവ അധികമാകാതിരിക്കാൻ ശ്രമിക്കണം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള ധാരാളം സാധ്യതകൾ വന്നുചേരാം, പുതിയ ഹോബികൾ ഈ ഹോബികളെ ലോങ്ങ് ടേം അടിസ്ഥാനത്തിൽ കൊണ്ട് പോകാനുള്ള ആലോചന., വിനോദത്തിനു വേണ്ടി ഉള്ള കൂടുതൽ സാധ്യതകൾ അന്വേഷിക്കൽ എന്നിവ ഉണ്ടാകാം. പതിനൊന്നാം ഭാവo സ്വാധീനിക്കപ്പെടുമ്പോൾ ഗ്രൂപ്പ് ജോലികളിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകാം. സുഹൃദ് ബന്ധ്നഗലെ പുതിയ കാഴ്ചപ്പാടിൽ കാണാൻ ഉള്ള ആഗ്രഹം., ചില സുഹൃതക്കലോടുള്ള പ്രത്യേക നിലപാടുകൾ, ലോങ്ങ് ടേം പദ്ധതികൾക്ക് വേണ്ടി ഉള്ള ആലോചന എന്നിവയും ഉണ്ടാകും
ആഴ്ചയുടെ അവസാനം വരെ ബുധൻ മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഉണ്ടായിരിക്കും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വില്പന, വീട്ടിൽ നിന്നും ഉള്ള യാത്രകൾ, വീട് കേന്ദ്രമാക്കി പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉള്ള ആലോചനകൾ, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ , ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച സൂര്യ ഗ്രഹണം ഉണ്ടാകും. ഈ സൂര്യ ഗ്രഹണം ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വില ഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിലും സ്വാധീനം ചെലുത്തും.വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും തമ്മിലുള്ള ഒരു ബാലൻസിങ് ഈ അവസരം ആവശ്യമാകും. വീടിനോട് സംബന്ധിച്ച പല നീക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കാം. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട് വില്പന, , റിപ്പെയരിങ്, എന്നിവ നടത്താൻ ഉള്ള അവസരമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ പ്രതീക്ഷിക്കുക. അതെ സമയം തന്നെ ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലിയിൽ പുതിയ പ്രോജക്ക്ടുകൾ, അവയെ കുറിച്ചുള്ള ചർച്ച. അധികാരികളുടെ ഉപദേശം ലഭിക്കുന്ന അവസരങ്ങൾ, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക.
ആഴ്ചയുടെ അവസാനം വരെ ബുധൻ നിങ്ങളുടെ മൂന്നാം ഭാവത്തിൽ ഉണ്ടായിരിക്കും. ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മൂന്നാം ഭാവത്തില് നീക്കങ്ങൾ തുടരുന്നു. ചെറു യാത്രകൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള അനവധി അവസരങ്ങൾ. സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, എഴുത്ത്, മീഡിയ, ടെക്നോളജി എന്നിവയ്ൽ കൂടുതൽ ജോലി ചെയ്യാൻ ഉള്ള അവസരം, ഉണ്ടാകാം. സെയ്ല്സ്, പത്ര പ്രവർത്തനം, പരസ്യം എന്നീ മേഖലകലിൽ നിന്നുള്ള കൂടുതൽ ജോലികൾ എന്നിവ പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ഈ ആഴ്ച സൂര്യ ഗ്രഹണം ഉണ്ടാകും. ഈ അവസ്ഥ നിങ്ങളുടെ ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തെയും ബാധിക്കും. പഠനം, പരീക്ഷകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ നീങ്ങാം. ദൂര യാത്രകളിലും ചെറു യാത്രകളിലും കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. അയൽക്കാർ, സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികളോടുള്ള കൂടുതൽ ചർച്ചകൾ, അവരുടെജീവിതത്തെ സ്വാധീനിക്കാൻ ഉള്ള അവസരങ്ങൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്ന് വരാവുന്ന അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ നിങ്ങൾ നടത്തുന്ന റിസേർച്, തീര്ഥാടനം, വിദേശത്ത നിന്ന് ലഭിക്കുന്ന വാർത്തകൾ,വിദേശ സംസ്കാരവുമായി അടുത്ത് ചേരാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക നിയമവുമായുള്ള നേർക്കാഴ്ച , ഉപരിപഠനതോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക.
ആഴ്ചയുടെ അവസാനം വരെ ബുധൻ നിങ്ങളുടെ രണ്ടാം ഭാവത്തിൽ ഉണ്ടാകും. ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ നിങ്ങളുടെമൂല്യ വർധനയെ കുറിച്ചുള്ള കടുത്ത ചിന്തകൾ, ധന സമ്പാദന മാർഗത്തെ കുറിച്ചുള്ള കടുത്ത ആലോചന, ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ, രണ്ടാം ജോലി ഏറ്റെടുക്കാനുള്ള സമ്മർദ്ദം എന്നിവ പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യ ഗ്രഹണം ഉണ്ടാകും ഈ സൂര്യ ഗ്രഹണം നിങ്ങളുടെ സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തെയും സ്വാധീനിക്കും അടുത്ത കുറെ നാളേക്ക് ഈ രണ്ടു ഭാവങ്ങളിലെ വിഷയങ്ങളും വളരെ ശ്രദ്ധ നേടും. പുതിയ ധന സമ്പാദന മാർഗത്തെ കുറിച്ചുള്ള പ്ലാനുകൾ, തുടക്കങ്ങൾ എന്നിവ ഉണ്ടാകാം. നിങ്ങളുടെ മൂല്യത്തെ മറ്റുള്ളവർ ചോദ്യം ചെയ്യുന്ന അവസ്ഥകളിലൂടെ കടന്നു പോകാ൦പുതിയ ഫിനാൻഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വര്ധനക്കുള്ള ആഗ്രഹം , അതിനു വേണ്ടി ഉള്ള ചർച്ചകൾ എന്നിവ ഉണ്ടാകാം. എട്ടാം ഭാവത്തിലെ വിഷയങ്ങൾ ആയ പാർട്ണർ ഷിപ്പുകൾ , ഇമോഷണൽ ബന്ധങ്ങ;ൽ എന്നിവയിൽ പുതിയ അവസ്ഥകൾഉയർന്നു വരാം. നിങ്ങളുടെ ബിസിനസ്/ജീവിത പങ്കാളിയോടു പല ചർച്ചകളും നടത്താം,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പ് പ്രോജക്ക്ടുകളെ കുറിച്ചുള്ള ചർച്ചകൾ , ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ നിങ്ങൾ; നടത്തുന്ന ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ആഴ്ചയുടെ അവസാനം വരെ ബുധൻ നിങ്ങളുടെ ഒന്നാം ഭാവത്തിൽ നിൽക്കും.നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്ന ഒന്നാം ഭാവത്തിൽ പല വിധ കാര്യങ്ങളിൽ ഒരേ സമയം ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ആലോചന, ബന്ധുക്കൾ സുഹൃത്തുക്ക;ൽ എന്നിവരോടുള്ള കൂടുതൽ സംവാദം, ഭാവിയെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ എന്നിവ പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യ ഗ്രഹണം ഉണ്ടാകും . ഈ അവസ്ഥ നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തെയും ബാധിക്കും. വ്യക്തി ബന്ധ്നഗ്ലിലും സാമൂഹിക ബന്ധ്നഗളിലും വളരെ അധികം ശ്രദ്ധ എത്തേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. വ്യക്തി ജീവിതത്തെ കുറിച്ച് പുതിയ പ്ലാനുകൾ തയ്യാറാക്കും. പുതിയ ബിസിനസ് പങ്കാളിത്തം, അല്ലെങ്കിൽ പുതിയ ജീവിത പങ്കാളിയെ ജീവിതത്തിലേക്ക് ക്ഷനിക്കുന്നതിനുള്ള ആലോചനകൾ നടത്തും. അതിനു വേണ്ടി ഉള്ള തുടക്കങ്ങളും ഉണ്ടാകാം. ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ പ്രതീക്ഷിക്കുക. പുതിയ എഗ്രീമെന്റുകൾ , കൊന്റ്രാക്ക്ടുകൾ എന്നിവയിൽ നിങ്ങളുടെ നിലപാടുകൾ അറിയിക്കും.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ആഴ്ചയുടെ അവസാനം വരെ ബുധൻ നിൽക്കും ഭാവി പദ്ധതികളെ കുറിച്ചുള്ള പ്ലാനിങ്, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള കൂടുതൽ താല്പര്യം, നിഗൂഡ വിഷയങ്ങലുമായുള്ള നേർക്കാഴ്ച, , ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക.
jayashreeforecast@gmail.com