- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടല്, ദൂരദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലേയ്ക്ക് ഈ ആഴ്ച സൂര്യൻ എത്തും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെത് ആയതിനാൽ, ഏകാന്തനായി നിൽക്കാൻ തോന്നിപ്പിക്കുന്ന അവസരങ്ങൾ പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച് പ്രതീക്ഷിക്കാം. പ്രാർത്ഥന, ധ്യാനം, ചാരിറ്റി എന്നിവയിൽ കൂടുതൽ സമയം ചിലവഴികാനുള്ള അവസരങ്ങളും ഉണ്ടാകും. ട്രോപ്പിക്കൽ ജ്യോത്സ്യം അനുസരിച്ച്, വ്യാഴം നിങ്ങളുടെ ഏഴാം ഭാവത്തിൽ സ്ലോ ഡൗൺ നീക്കത്തിൽ ആണ്. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്നശ ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തിൽ ആയിരിക്കും ഈ നീക്കം കൂടുതൽ സ്വാധീനം ചെലുത്തുക. ഈ സ്ലോ ഡൗൺ അടുത്ത നാല് മാസം ഉണ്ടാകുന്നതാണ്. ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ പുരോഗമനം ആവശ്യമാണെങ്കിൽ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടല്, ദൂരദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലേയ്ക്ക് ഈ ആഴ്ച സൂര്യൻ എത്തും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെത് ആയതിനാൽ, ഏകാന്തനായി നിൽക്കാൻ തോന്നിപ്പിക്കുന്ന അവസരങ്ങൾ പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച് പ്രതീക്ഷിക്കാം. പ്രാർത്ഥന, ധ്യാനം, ചാരിറ്റി എന്നിവയിൽ കൂടുതൽ സമയം ചിലവഴികാനുള്ള അവസരങ്ങളും ഉണ്ടാകും.
ട്രോപ്പിക്കൽ ജ്യോത്സ്യം അനുസരിച്ച്, വ്യാഴം നിങ്ങളുടെ ഏഴാം ഭാവത്തിൽ സ്ലോ ഡൗൺ നീക്കത്തിൽ ആണ്. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്നശ ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തിൽ ആയിരിക്കും ഈ നീക്കം കൂടുതൽ സ്വാധീനം ചെലുത്തുക. ഈ സ്ലോ ഡൗൺ അടുത്ത നാല് മാസം ഉണ്ടാകുന്നതാണ്. ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ പുരോഗമനം ആവശ്യമാണെങ്കിൽ നിങ്ങളുടെ തന്ത്രങ്ങൾ മാറ്റി നോക്കണം എന്നതാണ് സൂചന. വ്യാഴം ആത്മീയത, തത്വ ചിന്ത, ഉപരിപഠനം എന്നിവയെ സൂചിപ്പിക്കുന്നു. ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് വളരെ താത്വികമായി ചിന്തിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാകും എന്നാണ്. ഈ ബന്ധങ്ങളെ മുന്നോട്ട് നയിക്കാൻ പുതിയ തീരുമാനങ്ങൾ എടുക്കുകയും അവയെ കുറിച്ച് റിസേർച് ചെയ്യുകയും ആണ് ഈ അവസ്ഥയിൽ വേണ്ടതു. വിവാഹ സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ആലോചനകൾ ഉണ്ടാകാം. നിങ്ങളുടെ ജീവിത/ ബിസിനസ് പങ്കാളികളെ കുറിച്ചുള്ള കൂടുതൽ ആലോചന, അവർ നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ സ്വാധീനം ചെലുതുന്നതിനുള്ള അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. പക്ഷെ പുതിയ തീരുമാനങ്ങൾ ഈ സ്ലോ ഡൗൺ നീക്കത്തിന് ശേഷം നടപ്പിലാക്കുകയാണ് ഉചിതം. ഒരു പാർട്ണർ എന്ന നിലയിൽ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ യോജിച്ച അവസരം ആണിത് എന്ന് കരുതുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിർന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികൾ, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിലെക്ക് ഈ ആഴ്ച സൂര്യൻ നീങ്ങുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ആലോചനകൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് അവസരങ്ങൾ, ഉണ്ടാകാം. ഇവ ലോങ്ങ് ടേം രീതിയിലേക്ക് നീങ്ങാനുള്ള സാധ്യതയും ഉണ്ട്. പുതിയ സുഹൃദ് ബന്ധങ്ങൾ, പുതിയ ലോങ്ങ് ടേം പദ്ധതികൾക്ക് വേണ്ടി ഉള്ള കൂട്ടുകെട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ പദ്ധതികളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം ഉള്ള പ്രവർത്തനങ്ങൾ ഭാവിയെ കുറിച്ചുള്ള ശുഭ പ്രതീക്ഷകൾ എന്നിവ ഉണ്ടാകാം.
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. ആറാം ഭാവം പ്രധാനമായും നമ്മുടെ വിഷമതകളെ സൂചിപ്പിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താനുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കാം. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ രീതി എന്നിവയെ കുറിച്ച് റിസേർച് ചെയ്യും. ജോലിയിലെ ഭാരം ക്രമപ്പെടുത്താനുള്ള സാധ്യതകൾ അന്വേഷിക്കും. സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഈ അവസരം ബോധ്യമാകും.
ജമിനി (മെയ് 21 - ജൂൺ 20)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിലേക്ക് സൂര്യൻ ഈ ആഴ്ച നീങ്ങും. ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ പ്രതീക്ഷിക്കുക അടുത്ത കുറെ ദിവസങ്ങൾ നിങ്ങളുടെ ജോലി, സമൂഹത്തിലെ വില എന്നിവയിൽ പുരോഗമനപരമായ മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്ക് കഴിയേണ്ടതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, അധികാരികളുമായുള്ള ചർച്ചകൾ, അവരുടെ മനസിലിരുപ്പ് എന്താണ് എന്നറിയാൻ ഉള്ള അവസരങ്ങൾ, അവരോടുള്ള നിങ്ങളുടെ കടുത്ത നിലപാടുകൾ എന്നിവ പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവർക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തില് വ്യാഴം സ്ലോ ഡൗൺ അവസ്ഥയിൽ നിൽക്കുന്നു. ജൂൺ വരെ ഈ അവസ്ഥ തുടരുന്നതാണ്. പുതിയ ക്രിയേറ്റീവ് പ്രോജക്ടുകളെ കുറിച്ച് നിങ്ങൾ വളരെ അധികം രിസേര്ച്ചുകൾ നടത്തുന്നതാണ്. റിസ്‌കുകൾ ഏറ്റെടുക്കാൻ തോന്നാം, പക്ഷെ നല്ല ആലോചന ആവശ്യമാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. ഭൂത കാലത്ത് നിങ്ങൾ ഏറ്റെടുത്ത പല വിധ റിസ്‌കുകളെ കുറിച്ചുള്ള വീണ്ടു വിചാരം ഉണ്ടാകം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ നീങ്ങുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളിൽ ഉള്ള കൂടുതൽ താല്പര്യം, അവയിൽ നടത്തുന്ന റിസേർച്ച് എന്നിവ ഉണ്ടാകാം. വിദേശത്ത നിന്നുള്ള വാർത്തകൾ ലഭിക്കാം. ഉപരി പടനതിനെ കുറിച്ചുള്ള ചർച്ചകൾ, പുതിയ വിഷയങ്ങൾ പഠിക്കാൻ ഉള്ള ആഗ്രഹം, അതിനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. എഴുത്ത്, പ്രസിദ്ധീകരണം. , വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ നീക്കത്തിൽ ആണ്. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിങ്ങളുടെ കണക്ക് കൂട്ടലുകൾ ശെരി ആണോ എന്ന് പരിശോധിക്കേണ്ട സമയം ആണ്.നിങ്ങൾ കണക്ക് കൂട്ടുന്ന രീതിയിൽ തന്നെ കാര്യങ്ങൾ മുന്നോട്ട് നീങ്ങും എന്നത് ചിലപ്പോൾ ഒരു തെറ്റായ ധാരണ ആയി തീരം. വീട് വില്പന, വാങ്ങൽ, റിപ്പെയറിങ് എന്നിവയിൽ എല്ലാം തന്നെ ഒരു പുന പരിശോധന ആവശ്യമായി വന്നേക്കാം, നാലാം ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ ഈ നടടപടി സ്വീകരിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവതിലെക്ക് സൂര്യൻ ഈ ആഴ്ച നീങ്ങുന്നതാണ്. സാമ്പത്തിക കാര്യങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധിക്കാൻ ഉള്ള അവസരങ്ങൾ ലഭിക്കാം. പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ആലോചന പ്രതീക്ഷിക്കുക. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, മറ്റുള്ളവരുടെ ധനം ഉപയോഗിച്ച് പ്രോജക്ക്ട്ടുകൾ ചെയ്യാൻ ഉള്ള അവസരം, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ, ടാക്‌സ് , ഇന്ഷുറന്‌സ് എന്നിവയിൽ പുതിയ അവസരങ്ങൾ, അവയിലെ സംശയ നിവാരണം എന്നിവ പ്രതീക്ഷികുക.
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ നീക്കത്തിൽ ആണ്. ഈ അവസ്ഥ ജൂൺ വരെ ഉണ്ടാകും. പുതിയ വിഷയങ്ങൾ പഠിക്കാൻ ഉള്ള അവസരം, പരീക്ഷകൾ,എന്നിവ ഉണ്ടാകാം. യാത്രകൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ, ഈ അവസരങ്ങളിൽ ഉണ്ടാകുന്ന ചെറിയ തടസങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . സഹോദരങ്ങലോടുള്ള കൂടുതൽ ആശയ വിനിമയം, കൂടുതൽ ക്രമീകരണം ആവസ്യ്യം വരുന്ന ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങും. ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി നിങ്ങൾ ആഗ്രഹിക്കുന്നു. ഈ ബന്ധങ്ങൾ വ്യക്തി ജീവിതത്തിലോ സാമൂഹിക ജീവിതത്തിൽ ഉള്ളവയോ ആകാം. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള നീക്കങ്ങൾ, അവയ്ക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിയമ പരമായ ബന്ധങ്ങളിലെ സംശയ നിവാരണം, ചില ബന്ധ്‌നഗളിലെ പരാജയം, പുതിയ എഗ്രീമെന്റുകൾ , കൊന്റ്രാക്ക്ടുകൾ എന്നിവയിൽ നടത്തുന്ന ചർച്ചകൾ ഇവയെല്ലാം അടുത്ത നാലാഴ്ച പ്രതീക്ഷിക്കുക.
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം., സംസാരം എന്നാ രണ്ടാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ മോദിൽ നിൽക്കുന്നു. അടുത്ത കുറെ ആഴ്‌ച്ചകളിലെക്ക് ഈ ഗ്രഹം സ്ലോ ഡൗൺ നീക്കം തുടരുന്നതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള യഥാർത്ഥ ചിത്രം തെളിഞ്ഞു വരും. പുതിയ ജോലി, അല്ലെങ്കിൽ രണ്ടാം ജോലി എന്നിവയിലേക്ക് എടുത്ത് ചാടുന്നതിനു മുന്പ്, ഈ ജോലിയുടെ യഥാർത്ഥ അവസ്ഥയെ കുറിച്ച് ചിന്തിക്കേണ്ടതാണ്. ചില പുതിയ സാമ്പത്തിക തീരുമാനങ്ങൾ മാറ്റി വെയ്‌ക്കേണ്ട അവസ്ഥ ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങും. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഉണ്ടാകാം. പുതിയ ആരോഗ്യ ക്രമനഗ്ല് ഏറ്റെടുക്കും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, കൂടുതൽ അധ്വാനം വേണ്ട പ്രോജക്ക്ട്ടുകളുടെ വർധന, ബാധ്യതകളെ ക്രമ പ്പെടുത്താനുള്ള പദ്ധതികളുടെ ആവിഷ്‌കാരം, സഹ പ്രവർത്തകരുമായുള്ള ബന്ധത്തിലെ ഏറ്റകുറച്ചിലുകൾ, പുതിയ ജോലിക്ക് വേണ്ടി നടത്തുന്ന നീക്കങ്ങൾ എന്നിവയും ഉണ്ടാകാം
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ മോദിൽ നിൽക്കുന്നു. ഈ അവസരം ഒരു തിരിഞ്ഞുനോട്ടതിന്റെതാണ്. നിങ്ങളെ ഒരു രണ്ടാം വ്യക്തിയുടെ കാഴ്ചപ്പാടിൽ കാണുക എന്നതാണ് ഈ അവസ്ഥയിൽ സംഭവിക്കുക. നിങ്ങളുടെ ഭൂതകാലത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ട് തന്നെ തയ്യാറാക്കും. പഴയ പല പ്ലാനുകളെയും കുറിച്ചുള്ള അവലോകനം, അവയിൽ മാറ്റം വരുത്താനുള്ള തീരുമാനം, ആരോഗ്യത്തെ കുറിച്ചുള്ള സംശയ നിവാരണം, ഭൂതകാലത്തെ പല സംഭവങ്ങളുടെയും ആവർത്തനം എന്നിവ പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാൻ അവസരം ലഭിച്ചേക്കാം. പുതിയ ക്രിയേറ്റീവ് പദ്ധതികൾക്ക് രൂപം കൊടുക്കാൻ ഉള്ള അവസരങ്ങൾ ലഭിക്കാം, നിങ്ങളെ തന്നെ പ്രൊമോട്ട് ചെയ്യാനുള്ള അനേക അവസരങ്ങൽ, സ്വന്തം സംരംഭങ്ങൾ തുടങ്ങാൻ ഉള്ള ആലോചന, കൂടുതൽ നെറ്റ് വാർക്കിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രേമ ബന്ധത്തിനുള്ള സാധ്യത, വിനോദപരിപാടികൾക്ക് വേണ്ടി ചിലവഴിക്കാൻ ലഭിക്കുന്ന സമയം എന്നിവ പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ മോദിൽ നീങ്ങുന്നു. ഈ അവസരം ഒരു സ്വയ അവലോകനതിന്റെതാണ്. ഈ ഭാവം മാനസിക സംമാർദ്ടങ്ങളുടെത് ആയതിനാൽ അടുത്ത അൽപ നാളുകൾ നിങ്ങൾ ഏകാന്തനായി തീരാൻ ആഗ്രാഹിചെക്കാം. പ്രാർത്ഥന, ധധ്യാനം, ചാരിറ്റി എന്നിവയിൽ കൂടുതൽ സമയം ചിലവഴിചെക്കാം. ശാരീരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. ഭൂത കാലത്തെ കുറിച്ചുള്ള ചിന്തകൾ ഭൂത കാലത്തിന്റെ ആവർത്തനം എന്നിവയും ഈ അവസ്ഥയിൽ ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിങ്ങളുടെ ശ്രദ്ധ എത്താം. വീട് മാറ്റം, വീട് വില്പന, റിപ്പെയരിങ് എന്നിവുണ്ടാകാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവിക സമ്പത്തിനെ കുറിച്ചുള്ള ചർച്ചകൾ, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ മോദിൽ നിൽക്കുന്നു. ഈ അവസ്ഥ അൽപ നാളുകളിലേക്ക് ഉണ്ടാകും. പഴ സുഹൃത്തുക്കളെ കാണാൻ ഉള്ള ധാരാളം അവസരങ്ങൾ ലഭിച്ചേക്കാം. പഴ ലോങ്ങ് ടേം പദ്ധതികളെ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് യോജിച്ച സുഹൃദ് ബന്ധങ്ങളെ തെടുന്നതായിരിക്കും അടുത്ത കുറെ നാളുകളിൽ സംഭവിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. ചെറു യാത്രൾക്കുള്ള കൂടുതൽ സാധ്യതകൾ പ്രതീക്ഷിക്കുക. സഹോദരങ്ങലോടുള്ള കൂടുതൽ ആശയ വിനിമയം, അവരോടുള്ള അടുപ്പം, കൂടുതൽ ആശയ വിനിമയങ്ങൾ, ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ, എഴുത്ത് എഡിറ്റിങ് എന്നിവയിലെ കൂടുതൽ അവസരങ്ങൾ, അയൽക്കാർക്ക് വേണ്ടി ഉള്ള സഹായം എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ മോദിൽ നിൽക്കുന്നു. ജൂൺ വരെ ഈ അവസ്ഥയിൽ വ്യാഴം തുടരുന്നതാണ്. ജോലിയിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ എന്താണ് എന്നുറപ്പ് വരുതെണ്ടാതിന്റെ അവലോകനം നടത്താനുള്ള ഏറ്റവും യോജിച്ച സമയം ഇതാണ്. കൂടുതൽ ഊർജം ജോലിക്ക് വേണ്ടി ചെലവാക്കെണ്ടാതായി വന്നേക്കാം. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നതിനുപരി ഇപ്പോൾ ചെയ്യുന്ന ജോലി മെച്ചപ്പെടുത്താൻ നിങ്ങൾക്ക് എന്ത് ചെയ്യാം എന്നാലോചിക്കുക അധികാരികലോടുള്ള ചർച്ചകൾ, ജോലി മെച്ചപ്പെടുത്താൻ ലഭിക്കുന്ന അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങും. അധിക ചെലവിനു വേണ്ടി ഉള്ള കൂടുതൽ സാധ്യതകൾ നില നിൽക്കുന്നു. പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഊർജിതമാക്കും. പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനു വേണ്ടി ഉള്ള ശ്രമങ്ങൾ, നിങ്ങളുടെ മൂല്യം വർധിപ്പിക്കാനുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.
വ്യാഴം നിങ്ങളുടെ ഒൻപതാം ഭാവത്തിൽ സ്ലോ ഡൗൺ മോദിൽ നിൽക്കുന്നു ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളാണ് കൂടുതൽ സ്വധീനിക്കപ്പെടുക. നിങ്ങളുടെ വിശ്വാസങ്ങളെ കുറിച്ചുള്ള വിശകലനം, അവയെ ഉറപ്പിക്കുവാൻ ഉള്ള വ്യഗ്രത, തീര്ഥാടനം, എഴുത്ത്, പഠനം എന്നിവയിലെ രണ്ടാമതുള്ള പരിശ്രമം എന്നിവയും ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. പുതിയ തുടക്കങ്ങൾ ഉണ്ടാകും .ഈ തുടകങ്ങൾ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങൾ, പുതിയ കാഴ്ചപ്പടുകൾ, എന്നിവ പ്രതീക്ഷിക്കുക.
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ മോദിൽ നിൽക്കുന്നു. ഈ അവസ്ഥ ജൂൺ വരെ പ്രതീക്ഷിക്കുക. പല തരത്തിലുള്ള രൂപന്തരങ്ങളും പ്രതീക്ഷിക്കുക. ടാക്‌സ്, ഇന്‌സുരൻസ് എന്നിവയിൽ കണക്ക് കൂട്ടലുകൾ നടത്തും. നിക്ഷേപങ്ങളെ കുറിച്ചുള്ള വീണ്ടു വിചാരീ , ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ എട്ടാം ഭാവത്തിലെ എല്ലാ വിശയങ്ങളെയും കുറിച്ചുള്ള വീണ്ടു വിചാരം പ്രതീക്ഷിക്കുക.
jayashreeforecast@gmail.com