- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർച്ച് നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ലോങ്ങ് ടേം ബന്ധങ്ങൾ , പുതിയ ടീം ജോലികൾ, എന്നിവ ഈ ആഴ്ച വളരെ പ്രധാനം ആണ്. നിങ്ങൾക്ക് വേണ്ടിയും നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഉള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതാണ്. കുട്ടികളുടെ പഠനം, അവരുടെ വളർച്ച എന്നിവയെ കുറിച്ചുള്ള ആലോചനകൾ വർധിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരവും ഉണ്ടാകുന്നതാണ് സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധത്തിൽ തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സൂര്യനും ബുധനും നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കും. നിങ്ങളുടെ ആരോഗ്യം. സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങാൻ ഉള്ള ശ്രമവും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ബിസിനസ് , ജീവിത പങ്കാളിയോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക, ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ എന്നിവ എല്ലാം ലഭിക്കുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ ജോലി, ജോലി സ്ഥലം എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി അന്വേഷിക്കുന്നവർക്ക് ഈ സമയം വളരെ പ്രധാനം ആണ്. പുതിയ സഹ പ്രവർത്തകർ, അധികാരികളിൽ നിന്ന് പുതിയ ഉപദേശം എന്നിവയും ലഭിക്കുന്നതാണ്. സഹ പ്രവർത്തകരോടുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുക. അല്ലാത്ത പക്ഷം നിങ്ങളുടെ ജീവിതത്തിൽ അനാവശ്യമായ ഉൽക്കണ്ഠ ഉണ്ടാകുന്നതാണ്. മാനസികവും , ശാരീരിരികവും ആയ ആരോഗ്യം ശ്രദ്ധ നേടും. ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം, ദൂര ദേശത്തു നിന്നുള്ള ജോലികൾ, വീട് വില്പന, വാങ്ങൽ എന്ന കാര്യങ്ങൾ, പുതിയ ഭക്ഷണ ക്രമം, മരുന്നുകൾ എന്നിവ ഏറ്റെടുക്കാൻ ഉള്ള ശ്രമവും പ്രതീക്ഷിക്കുക. മാതാപിതാക്കളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആകാംഷ, വീടിനെ കുറിച്ചുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്.
ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച യാത്രകൾ, വിദേശ ബന്ധം എന്നിവയ്ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. സൂര്യനും ബുധനും നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ സ്വാധീനിക്കുന്നു. വ്യക്തി ജീവിതത്തിൽ നിന്നും, ഔദ്യോഗിക ബന്ധത്തിൽ നിന്നും ഉള്ള ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ച് കൂടുതൽ ആലോചന വേണ്ടി വരും. സുഹൃത്തുക്കൾ, മറ്റു ടീം അംഗങ്ങൾ എന്നിവരുമായുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, പുതിയ ലോങ്ങ് ടേം ജോലികൾ, വിദേശത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകാം. ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ളവർക്കും നിരവധി അവസരങ്ങൾ ലഭിക്കാവുന്നതാണ്. ദൂര യാത്രകൾ, മീഡിയ, മാസ് കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈ അവസരം ബുദ്ധിമുട്ടേറിയ ജോലികൾ ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകൾ, ആത്മീയ വിഷയങ്ങൾ പഠിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂര യാത്രകൾ, ഉപരി പഠനം എന്നിവ ഈ ആഴ്ച വളരെ പ്രധാനമാണ്. ദൂര ദേശത് നിന്നുള്ള ജോലികൾ ഉണ്ടാകുന്നതാണ്. മീഡിയ , മാസ് കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകും. ഗുരുക്കന്മാർ, പിതൃ തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള സംവാദവും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആത്മീയമായ താല്പര്യങ്ങൾവര്ധിക്കുന്നതാണ്. തീർത്ഥ യാത്രകൾ, ആത്മീയ വിഷയനഗലെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സങ്കീർണമായ ജോലികൾ ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. നിനച്ചിരിക്കാതെ ഉള്ള ചെലവ് ഉണ്ടാകും, അതിനാൽ അവക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ ഉണ്ടാകണം. പല തരം സാമ്പത്തിക ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകു൦. ടാക്സ്, പി എഫ് ഇന്ഷുറന്സ് എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. പാർട്ട് ടൈം ജോലിക്കുള്ള അവസരം, ഫ്രീ ലങ്സിങ് ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ലഭിക്കും. ബിസിനസ് പങ്കാളി, ജീവിത പങ്കാളി എന്നിവരുമായി തർക്കങ്ങളും ഉണ്ടാകുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ ബിസിനസ് ബന്ധങ്ങൾ, ബിസിനസ് എന്നിവ ഈ ആഴ്ച വളരെ ശ്രദ്ധ നേടും. ബിസിനസ് പങ്കാളി ജീവിത പങ്കാളിയോദുള്ള തർക്കങ്ങൾ ഈ സമയം പ്രതീക്ഷിക്കുക. നിങ്ങളുടെ രഹസ്യങ്ങൾ, ബന്ധുക്കൾ എന്നിവയെ കുറിച്ചുള്ള ആലോചയും വര്ധിക്കുന്നതാണ്. പല തരത്തിൽ ഉള്ള സാമ്പത്തിക ചർച്ചകൾ ഉണ്ടാകും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. നിലവിൽ ഉള്ള സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക.പെട്ടന്നുള്ള ചെലവ്, ഈ ആഴ്ചയുടെ പ്രത്യേകത ആണ്. പാർട്ട് ടൈം ജോലിക്കുള്ള അവസരങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ നിങ്ങളുടെ വിവാഹ ജീവിതവും പ്രധാനമാണ്. വിവാഹ ജീവിതത്തിലെ തർക്കങ്ങൾ, പുതിയ പ്രേമ ബന്ധത്തിന് വേണ്ടി ഉള്ള ചർച്ചകൾ, പുതിയ ജോബ് ഓഫറുകൾ , പുതിയ ബിസിനസ് ചർച്ചകൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ കൂടുതൽ ശക്തി പ്രാപിക്കാനുള്ള അവസരങ്ങൾ ഈ ആഴ്ച വളരെ അധികമാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ പങ്കാളിയുമായുള്ള തർക്കങ്ങള് പ്രതീക്ഷിക്കുക. ഈ തർക്കങ്ങൾ കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കും. നിങ്ങളുടെ ജോലി, സഹ പ്രവര്ത്കരുമായുള്ള ബന്ധം എന്നിവ വളരെ പ്രധാനമാണ്. പുതിയ പ്രോജക്ക്ട്ടുകൾ , കല, സ്പോർട്സ് എന്നാ രംഗത്ത് നിന്നുള്ള ജോലികൾ, മത്സര സ്വഭാവം ഉള്ള ജോലികളിൽ പങ്കെടുക്കാൻ ഉള്ള അവസരം, സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ, തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോലിക്കുള്ള ശ്രമം., ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട അവസ്ഥ എന്നിവയും ഉണ്ടാകുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവ ഈ സമയം വളരെ പ്രധാനമാണ്. സൂര്യനും ബുധനും ഈ ബന്ധങ്ങളെ സ്വാധീനിക്കുമ്പോൾ ബന്ധങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാം. ഒത്തു തീർപ്പുകൾക്ക് തയ്യാറായില്ല എങ്കിൽ ബന്ധങ്ങളിൽ വൈഷമ്യങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് ബന്ധങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയു൦ ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, വിദേശത് നിന്നുള്ള ജോലികൾ, ബിസിനസിനെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ കുട്ടികളുടെ ജീവിതം, അവരുടെ ആരോഗ്യം പരിപോഷണം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകു൦. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, റിസ്ക് വർധിച്ച ജോലികൾ, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. ബിസിനസ് മീറ്റിങ്ങുകൾ, മറ്റു നെറ്റ വർക്കിങ് അവസരങ്ങളും ഉണ്ടാകാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ ജോലി സ്ഥല൦, സഹ പ്രവർത്തകർ എന്നിവയുടെ പ്രാധാന്യം വര്ധിക്കുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിരവധി ജോലികൾ ഒരേ സമയം ചെയ്യാനുള്ള അവസരം, മല്സര സ്വഭാവം ഉള്ള ജോലികളിൽ പങ്കെടുക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകുന്നതാണ്. ജോലിസ്ഥലത്തെ അനാവശ്യ ഇടപെടലുകളിൽ നിന്നും, പ്രശ്നക്കാർ ആയ സഹ പ്രവർത്തകരിൽ നിന്നും മാറി നിൽക്കുക. അവരോടുള്ള വ്യക്തി ബന്ധങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ ആഹാരം , ആരോഗ്യം എന്നിവയും പ്രധാനമാണ്. പുതിയ ഭക്ഷണ ക്രമം, മരുന്നുകൾ എന്നിവ ഏറ്റെടുക്കേണ്ടി വന്നേക്കാം. കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും വീട് , കുടുംബം എന്നിവ പ്രധ്നാമാണ്. വീട് വില്പന , വാങ്ങൽ, വീട് മാറ്റം എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകാം. വീടിനെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ, മാതാ പിതാക്കൾ, കുടുംബത്തിലെ മറ്റു അംഗങ്ങൾ എന്നിവരെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ എന്നിവയും പ്രതീക്ഷിക്കുക.
സാജിട്ടെരിയാസ്: നവംബർ 22 _ഡിസംബർ 21നിങ്ങളുടെ കുട്ടികളുടെ ജീവിതം, അവരുടെ ആരോഗ്യം എന്നിവ വളരെ പ്രധാനമാണ്. അവരുടെ ഒപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരം, പുതിയ ടീം ചേരാൻ ഉള്ള അവസരം എന്നിവയും ലഭിക്കും, സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. പക്ഷെ രിസ്കുള്ള ബിസിനസിൽ എടുത്തു ചാടി തീരുമാനങ്ങൾ എടുക്കരുത്. കല , ആസ്വാദന൦ എന്നിവക്ക് വേണ്ടി കൂടുതൽ സമയം ചെലവാക്കുന്നതാണ്. സഹോദരങ്ങളുമായി ഉള്ള ചർച്ചകൾ, ചെറു പ്രോജക്ക്ട്ടുകൾ, എഴുത്ത് , മീഡിയ എന്നാ രംഗത്ത് നിന്നുള്ള പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. ഈ ജോലികൾ എല്ലാം തന്നെ ഹ്രസ്വ കാലത്തേക്ക് ആയിരിക്കും. ചെറു യാത്രകൾ , ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വീട്, കുടുംബം എന്നിവ ഈ ആഴ്ച മുതൽ വളരെ അധികം ശ്രദ്ധ നേടുന്നതാണ്. പല റിയൽ എസ്റ്റേറ്റ് ഡീലുകൾ, വില്പന, വാങ്ങൽ, വീട്ടിൽ നിന്നുള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. വീട്ടിനുള്ളിൽ പല തർക്കങ്ങൾ, പ്രശ്ന പരിഹാരം എന്നിവയും ഉണ്ടാകുന്നതാണ്. ജോലിയിലും പുതിയ പ്രോജക്ക്ട്ടുകൾ, നിങ്ങളുടെ മനെജർമരുമായി ഉള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. . നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളും ഈ ആഴ്ച ശ്രദ്ധ നേടും. വിചാരിക്കാത്ത സമയത്തുള്ള ചിലവുകളും പ്രതീക്ഷിക്കുക. പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരവും ഉണ്ടാകാം. നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ആകാംഷ, നിങ്ങളുടെ മൂല്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ചർച്ചകൾ എന്നിവയും ഈ അആഴ്ച പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ യാത്രകൾ ഈ ആഴ്ച വര്ധിക്കുന്നതാണ്. നിരവധി ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ എന്നിവ ഈ ആഴ്ച ഉണ്ടാകും. സഹോദരങ്ങലോടുള്ള ശക്തി പ്രകടനം, വാഗ്വാദം, സീരിയസ് ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ആശയ വിനിമയ ശേഷി കൊണ്ടുള്ള വിവിധ ജോലികൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള വിവിധ ജോലികൾ, എന്നിവ പ്രതീക്ഷിക്കുക. കൂടുതൽ നെറ്റ് വർക്കിങ്, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകാം. ഐ .റ്റി , ഇലെക്ട്രോനിക്സ എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകും. ട്രാൻസ്ഫർ, ട്രാൻസ്ഫർ സംബന്ധമായ ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങളിൽ പല മാറ്റങ്ങൾ, ഈ ബന്ധ്നഗളിൽ നിങ്ങളുടെ വേറിട്ട കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണ്ടി വരാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. പുതിയ പല തീരുമാനങ്ങളും ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാകുന്ന അവസരമാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം വളരെ പ്രാധാനമാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, ദൂര ദേശത് നിന്നുള്ള ജോലികൾ ഇവ എല്ലാം ഉണ്ടാകാം. നിങ്ങളുടെ ജോലിയിൽ നിരവധി പ്രോജക്ക്ട്ടുകൾ ഉണ്ടാകുന്നതാണ്. ഒരേ സമയം ഈ ജോലികൾ ചെയ്തു തീർക്കേണ്ടി വരും. സഹ പ്രവർത്തകരുമായുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുക. അല്ലാത്ത പക്ഷം നിങ്ങളുടെ ജോലി സ്ഥലത്ത് "സീൻ കോൺട്രാ" ആകുന്നതാണ്. നിങ്ങളുടെ ഭാവി പദ്ധതികൾക്ക് വേണ്ടു റിസേർച് ചെയ്യാൻ യോജിച്ച ഒരു അവസരമാണ് സാമ്പത്തിക വിഷയങ്ങളിൽ അല്പം ശ്രദ്ധ വേണ്ടി വരുന്ന അവസരമാണ്, പുതിയ സാമ്പത്തിക മാർഗങ്ങലെക്ക് വേണ്ടി ഉള്ള അന്വേഷണം ഉണ്ടാകാം. നിലവിൽ ഉള്ള സാമ്പത്തിക പദ്ധതികളുടെ ഉന്നമനത്തിനു വേണ്ടി ല്ല റിസേർച് നടത്തും. അധിക ചെലവ് നിയന്ത്രിക്കേണ്ട പല സാഹചര്യങ്ങളും വന്നെതാം, നിങ്ങളുടെ മൂല്യ വര്ധനക്കായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യും. പുതിയ കോഴ്സുകൾ പഠിക്കാനുള്ള അവസരം ഉണ്ടാകാം. ജോലിയിൽ അധ്വാന ഭാരം വര്ധിക്കാം.
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന് ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്ട്ടിഫിക്കേഷന് കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.