- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർച്ച് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ ജോലി, ലോങ്ങ് ടേം ബന്ധങ്ങൾ എന്നിവ ഈ മാസം വളരെ സജീവമായിരിക്കും. കഴിഞ്ഞ മാസം പോലെ തന്നെ ഈ മാസവും ജോലിയിൽ നിന്നുള്ള സമ്മർദ്ദങ്ങളും, പുതിയ പ്രോജെക്ട്കട്ടുകളും പ്രതീക്ഷിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒരു അവസരമാണ്. നിങ്ങളുടെ ജോലിയെ നിങ്ങളുടെ അധികാരികൾ വിലയിരുത്തുന്ന അവസരമാണ്. അവരുമായുള്ള ആശയവിനിമയങ്ങളും പ്രതീക്ഷിക്കുക. ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ചര്ച്ച കൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ടീം ജോലികൾ, ചാരിറ്റി പ്രവര്ത്തരനങ്ങൾ , ലാഭങ്ങള്ക്ക് വേണ്ടി ഉള്ള പുതിയ പ്രോജക്ക്ട്ടുകളുടെ രൂപീകരണം എന്നിവയും പ്രതീക്ഷിക്കുക. ഈ മാസം പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. മാസത്തിന്റെ അവസാനം നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം കൂടുതൽ ശ്രദ്ധ നേടുന്നതാണ്. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ പരിപാലന രീതികൾ എന്നിവ ഏറ്റെടുക്കാൻ ഉള്ള ശ്രമം ഉണ്ടാകും. ദൂര ദേശത് നിന്നുള്ള ജോലികൾ, പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള താൽപര്യവും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ മാസം മുഴുവൻ ജോലി വളരെ പ്രധാനപ്പെട്ട ഒരു വിഷയമാകുന്നതാണ് . ജോലി അന്വേഷിക്കുന്നവർക്ക് വളരെ പ്രധാനപ്പെട്ട അവസരമാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ അധികാരികൾ മറ്റു ടീം അംഗങ്ങൾ എന്നിവരോടുള്ള സംവാദവും പ്രതീക്ഷിക്കുക. . വീട് കുടുംബം എന്നിവയിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകാം, വീട് വില്പന, വാങ്ങൽ, മാറ്റി റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, ഫർണിഷിങ് എന്നിവയും പ്രതീക്ഷിക്കുക. മാതാ പിതാകലോടുള്ള സീരിയസ് ചർച്ചകൾ, വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്ന പരിഹാരം, ബന്ധു ജന സമാഗമം, പൂർവിക സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രധാനപ്പെട്ട മാസം ആണ്. അവർ പുതിയ പ്രോജക്ക്ട്ടുകൾ പ്രതീക്ഷിക്കുക. ദൂര ദേശത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ മാസം പ്രധാനപ്പെട്ടതാണ്. എഴുത്ത്, പബ്ലിഷിങ്, മീഡിയ എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഈ മാസം പുതിയ അവസരങ്ങലോ പ്രോജക്ക്ട്ടുകളോ ലഭിക്കുന്നതാണ്. തീർത്ഥ യാത്രകൾ, ദൂര യാത്രകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ, ടീം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം, എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ സാമ്പത്തികമായ ഭാരങ്ങൾ വര്ധിക്കുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങളുടെ മേൽ നല്ല ശ്രദ്ധ വേണ്ട അനവധി അവസരങ്ങൾ ഉണ്ടാകാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, സാമ്പത്തിക ക്രമീകരണം അത്യാവശ്യമായി വരുന്ന ഘട്ടങ്ങൾ, വൈകാരിക സമ്മർദ്ദം , ആത്മീയവും, മാനസികവുമായ രൂപാന്തരം എന്നിവയും പ്രതീക്ഷിക്കുക. പങ്കാളിയുമായുള്ള ചർച്ചകൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള വാഗ്വാദങ്ങൾ എന്നിവയും ഉണ്ടാകാം. പാർട്ട് ടൈം ജോലിക്കുള്ള അവസരവും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം. വിദേശത്ത നിന്നുള്ള ജോലികൾ ഇവയെല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. എഴുത്ത്, പ്രസിധീകരണം , മീഡിയ എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ സമയം വളരെ പ്രധാനമാണ്. മുതിർന്ന വ്യക്തികൾ, പിതൃ തുല്യർ ആയ വ്യക്തികൾ എന്നിവരോട് ഒപ്പം ഉള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. മാസത്തിന്റെ അവസാന ദിവസങ്ങളിൽ നിങ്ങളുടെ ജോലി പ്രധാന വിഷയമാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിങ്ങളുടെ അധികാരികളും ആയുള്ള ചർച്ചകളും, ഉണ്ടാകുന്നതാണ്. വീട് വയ്ക്കാനും വാങ്ങാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. വീട് മോടി പിടിപ്പിക്കാനും, മെച്ചപ്പെടുത്താനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. വീട്ടുകാരുമായുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ബന്ധങ്ങൾ ഈ മാസം വളരെ അധികം ശ്രദ്ധ നേടുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ബന്ധങ്ങൾക്ക് വേണ്ടി അല്പം കാത്തിരിക്കേണ്ടി വന്നേക്കാം. ഇപ്പോൾ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കേണ്ട സാഹചര്യമാണ്. പുതിയ എഗ്രീമെന്റുകൾ, ജോബ് ഓഫർ എന്നിവയ്ക്ക് വേണ്ടി തുടക്കമിടാൻ പറ്റിയ അവസരങ്ങൾ എത്തും എങ്കിലും ഇവയ്ക്ക് വേണ്ടി അല്പം കാത്തിരിക്കേണ്ടി വന്നേക്കാം. വിവാഹ ജീവിതം, പ്രേമ ബന്ധം എന്നിവയിൽ തർക്കങ്ങളും ഉണ്ടാകും. പുതിയ വ്യക്തികളെ കാണാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങളും ഈ മാസം പ്രധാന വിഷയമാകും. പല തരത്തിൽ ഉള്ള ലോണ്‌കളെ കുറിച്ചുള്ള ചർച്ചകൾ, പങ്കാളിത ബന്ധത്തിനെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. നിങ്ങളുടെ ടാക്സ്, പി. എഫ്, ഇന്ഷുറന്സ് എന്നാ വിഷയങ്ങളെ കുറിച്ചുള്ള ച്ർച്കളും പ്രതീക്ഷിക്കുക. ദൂര യാത്രകളും, വിദേശികളും ആയുള്ള സംസർഗവും ഈ സമയം പ്രതീക്ഷിക്കുക. ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള നിരവധി അവസരങ്ങൾ, വിദേശ സംസ്കാരവുമായുള്ള അടുത്ത സമ്പർക്കം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള അവസരങ്ങളും നിങ്ങളെ തേടി എത്തുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ ആരോഗ്യം, ജോലി സ്ഥലം എന്നാ വിഷയങ്ങൾ ഈ മാസത്തിന്റെ പ്രാധാന ഭാഗം ആയിരിക്കും. നിങ്ങളുടെ ജോലി , ജോലി സ്ഥല൦ എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ ഉണ്ടാകാം അതിനാൽ അവയിൽ നിന്ന് മാറി നിൽക്കുക. അനാവശ്യ ചർച്ചകൾ ഒഴിവാക്കേണ്ടതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, മത്സര സ്വഭാവം ഉള്ള ജോലികൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യവും ഈ മാസം പ്രധാന ഭാഗം ആകുന്നതാണ്. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. സഹ പ്രവര്തക്രുമായുള്ള ചർച്ചകൾ, ചില ജോലികളുടെ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവ ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയും ഈ മാസം പ്രധാനമാണ്. പുതിയ ബന്ധങ്ങൾക്കുള്ള അവസരം ഉണ്ടാകാം. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക . എങ്കിലും ബന്ധങ്ങളിൽ തർക്കങ്ങളും ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, നിങ്ങളുടെ ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമാകുന്നതാണ്. പല തരത്തിൽ ഉള്ള ലോണുകളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. ടക്സ്, പി. എഫ്. , ഇന്ഷുറന്സ് എന്നിവയെ കുറിച്ചുള്ള ആലോചനയും പ്രതീക്ഷിക്കുക.പെട്ടന്നുള്ള ചിലവുകളും ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും. പാർട്ട് ടൈം ജോലിക്കുള്ള അവസരവും ലഭിക്കുന്നതാണ്. നിങ്ങളുടെ ബിസിനസ് ബന്ധങ്ങളിൽ പല തർക്കങ്ങളും വന്നു ചേരാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ കുട്ടികളുടെ ജീവിതവും, സ്വന്തം സംരംഭങ്ങളും ഈ മാസം വളരെ ശ്രദ്ധ നേടുന്നതാണ്. പുതിയ ഹോബികൾ, നെറ്റ് വർക്കിങ് അവസരങ്ങൾ , സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചിന്തകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ടീമിൽ ചേരാൻ ഉള്ള ശ്രമം, ടീം ജോലികൾ എന്നിവ പ്രതീക്ഷിക്കുക. കല, ആസ്വാദനം, രാഷ്ട്രീയം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകാം. എങ്കിലും റിസ്കുകൾ എല്ലാ ജോലിയിൽ നിന്നും ഒഴിവാക്കുക. നിങ്ങളുടെ ജോലിയും സഹ പ്രവര്തകരോടുള്ള ബന്ധവും ശ്രദ്ധ നേടുന്നതാണ്. അനാവശ്യമായ സംസാരം ഒഴിവാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ സങ്കീർണമായ പ്രോജക്ക്ട്ടുകൾ എന്നിവയും ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് ബന്ധം, വിവാഹ ബന്ധം എന്നിവയും ഉണ്ടാകുന്നതാണ്. മാസത്തിന്റെ അവസാന ദിവസങ്ങളിൽ ഈ ബന്ധങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ചർച്ചകളും നടക്കും. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ , ബിസിനസ് അവസരങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ കുടുംബ ജീവിതത്തിനു വളരെ പ്രാധാന്യം ഉണ്ട്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന , വാങ്ങൽ, പുതുക്കി പണിയൽ, എന്നിവ പ്രതീക്ഷിക്കുക. മാതാപിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം, പുതിയ വീട്ടുപകരണങ്ങൾ വാങ്ങൽ എന്നിവയും പ്രതീക്ഷിക്കുക . പുതിയ ജോലിക്ക് ഉള്ള അവസരം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ കുട്ടികളുടെ ജീവിതം പരിപോഷണം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്.
പുതിയബിസിനസ്പ്രൊജക്ക്ടുകൾക്ക്തുടക്കീകുറിക്കാനുള്ളസാധ്യതപ്രതീക്ഷിക്കുക.തീംചർച്ചകൾ, സമാന മനസ്‌കരുടെ ഒപ്പമുള്ള ജോലികൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള അനവധി അവസരങ്ങൾ പുതിയപ്രേമ ബന്ധത്തെകുറിച്ചുള്ള ആലോചന, സ്വന്തം കഴിവുകളെ ഉയർത്തിക്കാട്ടാനുള്ളശ്രമ0 എന്നിവഉണ്ടാകും. റിസ്‌കുള്ള ജോലികളിൽ നിന്ന് അകന്നു നിൽക്കുക. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ, പുതിയ ടീം ജോലികൾ, കല അസ്സ്വാടനം എന്നാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിങ്ങളുടെ ജോലി, സഹ പ്രവർത്തകർ എന്നാ വിഷയങ്ങളും ഈ മാസം പ്രധാനമാണ്. അനാവശ്യ വിവാദങ്ങളിൽ നിന്നും ഓഫീസ് പോളിട്ടിക്‌സിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ജോലി സ്ഥലത്ത് കൂടുതൽ ശ്രദ്ധ ആവശ്യമാകും. ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ അധിക ശ്രദ്ധ വേണ്ടി വരും.. ആരോഗ്യം മെച്ചപ്പെടുത്താനുള്ള സൂചനകളും ലഭിച്ചേക്കാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ മാസം നിങ്ങൾക്ക് നിരവധി യാത്രകൾ ഉണ്ടാകുന്നതാണ്. ബൗദ്ധിക ശക്തി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ ഉണ്ടാകാം. സഹോദരങ്ങളും ആയുള്ള ആശയ വിനിമയത്തിനുള്ള സാധ്യതകൾ ഈ മാസവും തുടരും. ചെറു യാത്രകൾ, ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക എഴുത്ത്, എഡിറ്റിങ്, കൂടുതൽ ആശയ വിനിമയങ്ങൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും . ഒരേ സമയം പല ജോലികളും ചെയ്യേണ്ടി വരുന്നതിനാൽ കൈ മുതൽ തോൾ വരെ ഉള്ള ഭാഗങ്ങൾ വളരെ അധികം സെൻസിറ്റീവ് ആയിരിക്കും. നിങ്ങളുടെ കുടുംബ ജീവിതവും വളരെ പ്രധാനമാണ്. റിയൽ എസ്റ്റേറ്റ് സംബന്ധമായ നീക്കങ്ങൾക്കുള്ള സാധ്യതകളും തുടരുന്നു. വീട് മാറ്റം, വീട് മോടി പിടിപ്പിക്കൽ എന്നീ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ നൽകേണ്ടതായി വരാം. മറ്റു അംഗങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താനുള്ള വളരെ അധികം സാധ്യതകളും ഉണ്ടാകും. . മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, വാദ പ്രതിവാദങ്ങൾ, ബന്ധു ജന സമാഗമം, എന്നിവയും ഉണ്ടാകാം. കുട്ടികളുടെ ജീവിതം അവരുടെ ക്ഷേമം എന്നിവയിലും ശ്രദ്ധ ഉണ്ടാകുന്നതാണ്. സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങളുടെ പ്രാധാന്യം വർധിക്കും. ടീം ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കെണ്ടതായി വന്നേക്കാം. പുതിയ പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, അവയിലേക്ക് എത്താനുള്ള സാഹചര്യങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കുട്ടികൾ അല്ലെങ്കിൽ യൂത്ത് ഗ്രൂപ്പുകൾ എന്നിവറുടെ ഒപ്പം സമയം ചിലവഴിക്കാനുള്ള അവസ്ഥ, എന്നിവ ലഭിക്കാം. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ പുതിയ രീതിയിൽ കൊണ്ട് വരാനുള്ള പ്ലാനുകൾ ഉണ്ടാകും. കൂടുതൽ നെറ്റവർക്കിങ്, അവയിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ടീമിൽ ചേരാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ ഈ മാസം വളരെ അധികം സെൻസിറ്റീവ് ആയിരിക്കും. അനാവശ്യ ചെലവ് ഒഴിവാക്കേണ്ടതാണ്. നിങ്ങൾ വിചാരിക്കാതെ സമയത്ത് ചെലവ് വന്നു ചേരാം. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഇനിയും തുടരും; പഠനം തുടരുന്നതിനോ , തുടങ്ങുന്നതിനോ, അവസരങ്ങൾ ഉണ്ടാകും. വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള കൂടുതൽ അവസരങ്ങൾ, അധിക ചെലവ് നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യo മനസിലാകുന്ന അവസരങ്ങൾ, പുതിയ പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി നിരവധി തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. പല തരത്തിൽ ഉള്ള ലോണുകളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. . വളരെ അധികം ആശയ വിനിമയങ്ങൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. എഴുത്ത്, മറ്റു ആശയ വിനിമയങ്ങൾ എന്നിവ കൂടുതലായി നടക്കുന്ന സമയമാണ്. അടുത്ത കുറെ ദിവസത്തേക്ക് ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട വിവിധ തര൦ ജോലികൾ ഉണ്ടാകാം . സഹോദരങ്ങലോടുള്ള കൂടുതൽ അടുപ്പം, അവരുമായി സീരിയസ് ചർച്ചകൾ, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, ചെറു യാത്രകൾ, കൂടുതൽ റിസേർച് ആവശ്യമായ ജോലികൾ , പരീക്ഷകൾ എന്നിവയും ഉണ്ടാകും. ഒരേ സമയം പല ജോലികൾ ചെയ്യേണ്ടി വരുന്നതാണ്. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , കുടുംബ യോഗങ്ങൾ എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. വീട്ടുകാരോടുള്ള ചർച്ചകൾ, അവരുടെ ആരോഗ്യതിനെ കുറിച്ചുള്ള ആശങ്ക എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം ബന്ധങ്ങൾ എന്നിവയ്ക്ക് ഈ മാസം വളരെ പ്രാധാന്യമുണ്ട്,. സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഉണ്ടാകും. വ്യക്തി ജീവിതത്തിലും , ഔദ്യോഗിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ കൊണ്ടാക്ക്ട്ടുകൾ ലഭിക്കാനുള്ള അനേക സാഹചര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഉണ്ടാകും. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ആലോചന. നിങ്ങളുടെ മൂല്യവർധനയെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം, ലോണ്‌കളെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങളെ തള്ളിക്കളയാൻ പാടുള്ളതല്ല. അടുത്ത കുറെ ദിവസത്തേക്ക് ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട വിവിധ തര൦ ജോലികൾ ഉണ്ടാകാം . സഹോദരങ്ങലോടുള്ള കൂടുതൽ അടുപ്പം, അവരുമായി സീരിയസ് ചർച്ചകൾ, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, ചെറു യാത്രകൾ, കൂടുതൽ റിസേർച് ആവശ്യമായ ജോലികൾ , പരീക്ഷകൾ എന്നിവയും ഉണ്ടാകും. സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവരോടുള്ള കൂടുതാൾ ആശയ വിനിമയങ്ങൾ, ടീം ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകാം. മീഡിയ, സെയ്ല്സ് , ഇല്കെട്രോനിക്സ് എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം ഈ സമാസം വളരെ പ്രധാനമാണ്. ശരീരിരിക അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, നിങ്ങളുടെ പരാജയങ്ങളെ ഇല്ലാതാക്കാനുള്ള ആഗ്രഹം, ഭൂതകാലത്തെ കുറിച്ചുള്ള ആലോചനകൾ, ഭാവിയെ കുറിച്ചുള്ള പ്ലാനുകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച് എന്നിവയും പ്രതീക്ഷിക്കുക. കൂടുതൽ പ്രാർത്ഥന, ധ്യാനം., ചാരിട്ടി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഉണ്ടാകാം. നിങ്ങളുടെ ജോലി സ്ഥലവും ശ്രദ്ധ നേടും. ജോലിയിൽ നിന്നുള്ള പല തരം സങ്കീർണമായ അവസരങ്ങൾ ഉടലെടുക്കുന്നതാണ്. അനാവശ്യ ചർച്ചകളിൽ നിന്ന് മാറി നിൽക്കുക. നിങ്ങളുടെ വ്യക്തി ജീവിതവും ബന്ധങ്ങളും ഈ സമയം പ്രധാനമാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല ചർച്ചകളും ആവശ്യമായി വരാം. പുതിയബന്ധത്തെ കുറിച്ചുള്ള ആലോചനകൾ, പുതിയ പ്രേമബന്ധം, വിവാഹത്തിലേക്ക് എത്തിച്ചേരാവുന്ന തരം ബന്ധങ്ങളുടെ തുടക്കം, ചില ബന്ധങ്ങളെ വേണ്ടെന്നു വെക്കൽ, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, പുതിയ എഗ്രീമ്ന്റുകൾ, പുതിയജോലിക്ക് വേണ്ടി ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക,. പുതിയ സോഷ്യൽ കൊണ്ടാക്ക്ട്ടുകൾ ലഭിക്കാനുള്ള അവസരവും ഉണ്ടാകുന്നതാണ്. സാമ്പത്തികമായ വൈഷമ്യങ്ങളും ഈ മാസം ഉണ്ടാകും. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പല വിധ ലോണുകളെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകൾ ജോലിയെ കുറിച്ചുള്ള ചർച്ചകളും ഈ മാസം ഉണ്ടാകുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ലോങ്ങ് ടേം ബന്ധങ്ങൾ ഈ ഒരിഉ മാസത്തിന്റെ പ്രത്യേകതയാണ്. ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ നടക്കും. നിങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള വിശകലനം നടത്തേണ്ട അവസരമാണ്. ലോങ്ങ് ടേം ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക പുതിയ ലോങ്ങ് ടേം പദ്ധതികളുടെ രൂപീകരണം സംഭവിക്കാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും. വിദേശത്ത നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. നിങ്ങളുടെ മാനസിക ആരോഗ്യം കൂടുതൽ ശ്രദ്ധ നേടും. പല തരത്തിലുള്ള മാനസിക സമ്മർദ്ദം ഉണ്ടാകുന്നതാണ്. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള താല്പര്യം, ജോലിയെ കുറിച്ചുള്ള സമ്മർദ്ദവും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ശാരീരിരിക ആരോഗ്യവും പ്രധാനമാണ്. പുതിയ തുടക്കങ്ങൾ. ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക.
വേദിക്, വെസ്റ്റേണ് ജ്യോതിഷങ്ങളില് കഴിഞ്ഞ പതിനഞ്ചു വര്ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന് ഡല്ഹിയില് നിന്നും ജ്യോതിഷത്തില് സര്ട്ടിഫിക്കേഷന് കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന് റാവുവാണ് ഗുരു. ക്രിസ്ത്യന് തിയോളജിയില് വര്ഷമായി റിസേര്ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില് നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില് ഇപ്പോള് അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.