- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ മൂൺ Vs സാധാരണ മൂൺ: നവംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ഇന്ന് സൂപർ മൂൺ ആകാശത്തിൽ എത്തും എന്നും ലോകം അവസാനിക്കും എന്നും പലരും പറയുന്നു. കഴിഞ്ഞ എല്ലാ സൂപ്പർ മൂൺ അവസരങ്ങളിലും ഇതേ കാര്യം കേട്ടിട്ടുള്ളതുകൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. എന്നാൽ ചന്ദ്രൻ നിസ്സാരൻ അല്ല. ആസ്ട്രോളജിയിൽ ചന്ദ്രന് ഒരു പക്ഷെ സൂര്യനെ ക്കാൾ ഉയർന്ന സ്ഥാനം ആണ് നൽകിയിരിക്കുന്നത്. നാം ജനിക്കുന്ന സമയം ചന്ദ്രൻ ഏതു രാശിയിൽ നിൽക്കുന്നോ ആ രാശിയാണ് നമ്മുടെ മൂൺ സൈൻ. ആ രാശിയിൽ ഏതു നക്ഷത്രത്തിൽ ആണോ ചന്ദ്രൻ നിൽക്കുന്നത് ആ നക്ഷത്രമാണ് നമ്മുടെ നക്ഷത്രം. ഇപ്പോൾ ട്രെൻഡ് മാറി വരുന്നു എങ്കിലും നാം ഒരു ജ്യോത്സ്യന്റെ അടുത്ത പോകുമ്പോൾ ആദ്യം ചോദിക്കുക നമ്മുടെ നക്ഷത്രം എന്തായിരിക്കും എന്നാണ്. എന്നാൽ ഇപ്പോൾ കൂടുതൽ പ്രാധാന്യം ലഗ്നത്തിനു നൽകി വരുന്നു. നമ്മുടെ എല്ലാ ഉത്സവങ്ങളും ചന്ദ്രനെ ആസ്പദമാക്കിയാണ്. പഞ്ചാംഗം ചന്ദ്രനെ നോക്കിയാണ് രൂപപ്പെടുത്തുക. നാം ജനിക്കുമ്പോൾ ശിഷ്ട ദശ നോക്കുന്നത് നാം ഏതു നക്ഷത്രത്തിൽ ജനിച്ചു എന്ന് നോക്കിയിട്ടാണ്. കണ്ടക ശനി, ഏഴര ശനി, യോഗങ്ങൾ, പൊരുത്തം എല്ലാറ്റിനും ഉത്തരവാദ
ഇന്ന് സൂപർ മൂൺ ആകാശത്തിൽ എത്തും എന്നും ലോകം അവസാനിക്കും എന്നും പലരും പറയുന്നു. കഴിഞ്ഞ എല്ലാ സൂപ്പർ മൂൺ അവസരങ്ങളിലും ഇതേ കാര്യം കേട്ടിട്ടുള്ളതുകൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. എന്നാൽ ചന്ദ്രൻ നിസ്സാരൻ അല്ല. ആസ്ട്രോളജിയിൽ ചന്ദ്രന് ഒരു പക്ഷെ സൂര്യനെ ക്കാൾ ഉയർന്ന സ്ഥാനം ആണ് നൽകിയിരിക്കുന്നത്.
നാം ജനിക്കുന്ന സമയം ചന്ദ്രൻ ഏതു രാശിയിൽ നിൽക്കുന്നോ ആ രാശിയാണ് നമ്മുടെ മൂൺ സൈൻ. ആ രാശിയിൽ ഏതു നക്ഷത്രത്തിൽ ആണോ ചന്ദ്രൻ നിൽക്കുന്നത് ആ നക്ഷത്രമാണ് നമ്മുടെ നക്ഷത്രം. ഇപ്പോൾ ട്രെൻഡ് മാറി വരുന്നു എങ്കിലും നാം ഒരു ജ്യോത്സ്യന്റെ അടുത്ത പോകുമ്പോൾ ആദ്യം ചോദിക്കുക നമ്മുടെ നക്ഷത്രം എന്തായിരിക്കും എന്നാണ്. എന്നാൽ ഇപ്പോൾ കൂടുതൽ പ്രാധാന്യം ലഗ്നത്തിനു നൽകി വരുന്നു. നമ്മുടെ എല്ലാ ഉത്സവങ്ങളും ചന്ദ്രനെ ആസ്പദമാക്കിയാണ്. പഞ്ചാംഗം ചന്ദ്രനെ നോക്കിയാണ് രൂപപ്പെടുത്തുക. നാം ജനിക്കുമ്പോൾ ശിഷ്ട ദശ നോക്കുന്നത് നാം ഏതു നക്ഷത്രത്തിൽ ജനിച്ചു എന്ന് നോക്കിയിട്ടാണ്. കണ്ടക ശനി, ഏഴര ശനി, യോഗങ്ങൾ, പൊരുത്തം എല്ലാറ്റിനും ഉത്തരവാദി ചന്ദ്രൻ ആണ്.
ചന്ദ്രൻ നാച്ചുറൽ സോഡിയാക് വീലിൽ നാലാം ഭാവത്തെ സൂചിപ്പിക്കുന്നു. ഈ ഭാവത്തെ സുഖ ഭാവം എന്നും വിളിക്കും. നാലാം ഭാവം കർക്കിടക രാശിയാണ് സാധാരണയായി ഭരിക്കുക. എന്നാൽ ലഗ്നം മാറി വരുന്നത് അനുസരിച്ച് നാലാം ഭാവം ഏതു രാശിയും ആകാം.
ആസ്ട്രോളജിയിൽ ചന്ദ്രൻ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഇവയെല്ലാം മാതാവ്, സുഖം, സന്തോഷം. പരിപോഷണം ബന്ധുക്കൾ, അടിസ്ഥാന വിദ്യാഭ്യാസം, വാഹനം, വസ്തു വകകൾ, സമാധാനം, മനസ്, ആത്മീയ ജീവിതം, ആത്മ വിശ്വാസം, സുഖ സൗകര്യങ്ങൾ
മേൽപ്പറഞ്ഞ കാര്യങ്ങളുടെ നിജ സ്ഥിതി ചന്ദ്രന്റെ അവസ്ഥ നോക്കിയാൽ മനസിലാകുന്നതാണ്.
ഒരു വ്യക്തിയുടെ മാനസിക നിലയുടെ യഥാർത്ഥ ചിത്രം വെളിപ്പെടുത്താൻ അയാളുടെ ചാർട്ടിലെ ചന്ദ്രൻ ഏതു അവസ്ഥയിൽ നിൽക്കുന്നു എന്ന് നോക്കി മനസിലാക്കാൻ കഴിയും. നാം അറിയുന്ന പരമ്പരാഗത ജ്യോത്സ്യത്തിൽ നിന്നും പലരും ആസ്ട്രോസൈക്കോളജി എന്നാ തലത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. ആസ്ട്രോളജി കോഴ്സുകളിലും, കോൺഫറൻസുകളിലും വളരെ അധികം സൈക്കോളജിസ്റ്റുകളെയും, സൈക്കിയാട്രിസ്റ്റുകളെയും, സോഷ്യൽ വർക്കേഴ്സിനെയും കാണാൻ കഴിയും.
ബൈ പോളാർ സിഡ്രം പല തരം ഡിപ്രഷനുകൾ, അവയ്ക്കുള്ള കാരണം, അവ സംഭവിച്ച കാലഘട്ടം ഹിസ്റ്റീരിയ, കമ്പൽസീകവ് ഡിസഓർഡർ, പലതരം ഫോബിയാകൾ, ഓട്ടിസം, ഒരിക്കലും നോർമലാകാൻ കഴിയാത്ത മെന്റൽ ഇൽനെസ് എന്നിവ ചന്ദ്രനെ മാത്രം നോക്കി പറയാൻ കഴിയും എന്ന് ഞാൻ പറയുമ്പോൾ നിങ്ങൾ എന്റെ മാനസിക വസ്ഥയെ ചോദ്യം ചെയ്തേക്കാം. പക്ഷെ ചന്ദ്രൻ പലതും സൂചിപ്പിക്കുന്നു.
നമ്മുടെ എല്ലാവരുടെയും ചാർട്ടിൽ അൽപ്പ സ്വൽപ്പം ഡിപ്രഷനും, ഫോബിയയും, കമ്പല്സീംവ് ഡിസ് ഓർഡറുകളും ഉണ്ട്. ആ കോമ്പിനേഷനുകൾ ഞാൻ ഇവിടെ എഴുതിയാൽ പലരുടെയും ഉറക്കം എന്നേക്കുമായി നഷ്ടപ്പെടും. എന്നാൽ നമുക്ക് എല്ലാവർക്കും തന്നെ അവയെ നിയന്ത്രിക്കാനുള്ള കഴിവും ഉണ്ട്. നമുക്ക് ഇത്തരം ബലഹീനതകൾ ഉണ്ടെങ്കിലും പുറം ലോകം അറിയാൻ പോകുന്നില്ല. എന്നാൽ ഇവ അധികമായി കാണുന്നവരെ നാം പുച്ചിക്കുന്നു. ഇന്ന് നാം മാനസികമായി ശക്തരായിരിക്കും. നാളെ എന്താണെന്ന് ആർക്കും പറയാൻ കഴിയില്ലല്ലോ. കാല ചക്രം കറങ്ങുകയല്ലേ? ഇന്ന് അശ്വതിക്ക് വന്നത് ആയിരിക്കും അടുത്ത ആഴ്ച രോഹിണിക്ക് പിന്നെ അത് തിരുവാതിരയ്ക്ക്. അങ്ങനെ ആർക്കും എന്തും സംഭവിക്കാം.
നമ്മുടെ അസ്ട്രോളജി ചാർട്ടിങ്നു പന്ത്രണ്ടു ഭാഗങ്ങൾ ഉണ്ട് എന്ന് പറഞ്ഞല്ലോ. ഈ പന്ത്രണ്ടു ഭാവങ്ങൾ ജനനം തൊട്ടു മോക്ഷം വരെ ഉള്ള കാര്യങ്ങൾ ആണ് സൂചിപ്പിക്കുക. ഈ ഭാവങ്ങളിൽ ചന്ദ്രൻ ഏതു ഭാവത്തിലാണ് എന്ന് നോക്കുക. ആ ഭാവത്തിലെ വിഷയങ്ങളിൽ നാം വളരെ അധികം വികാരപ്രകടനം നടത്തും. വികാര പ്രകടനം എന്ന് പറയുമ്പോൾ കരഞ്ഞു കൊണ്ടിരിക്കും എന്നല്ല. ആ ഭാവത്തിലെ വിഷയങ്ങൾ കൈ വിട്ടു കളയാൻ നമുക്ക് പ്രയാസമായിരിക്കും. ഒരു പ്രത്യേക തരത്തിലുള്ള അഡിക്ഷൻ ഉണ്ടാവണം എന്നാണ്. നിങ്ങളുടെ സൗഹൃദ വലയത്തിൽ സ്ത്രീ സുഹൃത്തുക്കൾ അധികം ഉള്ള ഒരു പുരുഷൻ ഉണ്ട് എന്നിരിക്കട്ടെ. അദ്ദേഹം ഏതു നേരവും സ്ത്രീകളുടെ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു. സ്ത്രീകൾ അദ്ദേഹത്തിന് നേരെ വെറുതെ ആകൃഷ്ടരാകുന്നു. ഇതെല്ലാം കണ്ടു ആ അവസ്ഥ ജീവിതത്തിൽ ലഭിക്കാത്ത പുരുഷന്മാർ അസ്വസ്ഥരാകുന്നു. അങ്ങനെ ഉള്ള ഒരു വ്യക്തിയുടെ പതിനൊന്നാം ഭാവത്തിൽ ചന്ദ്രൻ കാണേണ്ടതാണ്. അല്ലെങ്കിൽ അഞ്ചാം ഭാവത്തിൽ, അല്ലെങ്കിൽ ഒന്നാം ഭാവത്തിൽ അല്ലെങ്കിൽ ഏഴാം ഭാവത്തിൽ ഇതൊന്നും അല്ല എങ്കിൽ ചന്ദ്രൻ ഉച്ചത്തിൽ (exalted) ആയിരിക്കുന്ന രാശി ആവേണ്ടതാണ്. ശുക്രന്റെ സാന്നിധ്യവും ഇതേ അവസ്ഥ കൊണ്ട് വരും. നാം ജ്യോത്സ്യത്തിൽ വളരെ നാളുകൾ റിസേർച്ച് ചെയ്യുമ്പോൾ ദർശന മാത്രയിൽ നമ്മുടെ മുന്നിൽ നിൽക്കുന്ന വ്യക്തിയുടെ നക്ഷത്രം, അല്ലെങ്കിൽ ലഗ്നം ഏതാണെന്ന് ഒരു പരിധി വരെ മനസിലാക്കാൻ കഴിയും. ഈ വ്യക്തിക്ക് ഇങ്ങനത്തെ ബന്ധങ്ങളിൽ നിന്ന് സന്തോഷമാണോ, ദുഃഖം ആണോ എന്നുള്ളത് ചന്ദ്രൻ ഏതു ഗ്രഹതിനോപ്പം നിൽക്കുന്നു, ഏതു നക്ഷത്രത്തിൽ നിൽക്കുന്നു, ആര് ചന്ദ്രനെ ദൃഷ്ടി ചെയ്യുന്നു എന്നൊക്കെ നോക്കിയേ പറയാൻ കഴിയൂ.
നിങ്ങളുടെ ചന്ദ്രൻ ഏതു ഭാവത്തിൽ ആണെന്ന് നോക്കുക. ആ ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് ഇത് വരെ എന്തൊക്കെ അനുഭവങ്ങൾ ആണ് നേരിടേണ്ടിയിരിക്കുന്നത് എന്ന് നോക്കുക. ഈ വിഷയങ്ങളിൽ നിങ്ങൾ ഏതു തീരുമാനം എടുത്തിരിക്കാം എങ്കിലും ആ തീരുമാനങ്ങളിൽ പ്രായോഗികതയെക്കാൾ കൂടുതൽ വൈകാരികതക്ക് അല്ലെ നിങ്ങൾ പ്രാധാന്യം കൊടുക്കുന്നത് എന്ന് ആലോചിക്കുക.
ഈ വിശകലനം നടത്തി ക്കഴിഞ്ഞു ,'' എന്റെ മനസ് അല്പം മൃദുലം ആണ്, എനിക്ക് അല്പം കൂടെ മന ശക്തി വേണം ' എന്ന് ആലോചിക്കുന്നവര്കായി. നമ്മുടെ ചാര്ട്ടി ൽ സൂചിപിചിരിക്കുന്നത് നാം എങ്ങനെ ആണ് പ്രോഗ്രാം ചെയ്തരിക്കുന്നത് എന്നാണു. ഈ പ്രോഗ്രാമിങ് അങ്ങനെ അങ്ങ് മാറ്റാൻ നമുക്ക് സാധിക്കില്ല. എങ്കിലും നമ്മുടെ പ്രവര്ത്തി്കൾ പലതും ചിന്തകളുടെ പരിണതഫലം ആയതിനാൽ , മനസിനെ ശക്തിപ്പെടുത്താൻ ഉള്ള പ്രവര്ത്തിികൾ ആയിരിക്കണം ഉണ്ടാവേണ്ടത്. പല തരം പരിഹാരങ്ങൾ മാര്ക്കെ റ്റിൽ ഉണ്ട്. അതെല്ലാം വാങ്ങിക്കാൻ ഇഷ്ടം പോലെ ആളുകളും ഉണ്ട്. എന്നാൽ get back to the nature എന്ന് പറഞ്ഞാൽ ആര്ക്കും സമയവും ഇല്ല സൗകര്യവും ഇല്ല. പ്രകൃതിയോട് അടുത്ത് നില്ക്കു ന്ന ഒരാള്ക്കും അങ്ങനെ ഒരു തരത്തിലുള്ള വിഷാദരോഗം പിടിപെടാൻ സാധ്യതയില്ല.
കാല സർപ്പവ യോഗം, കേമ ദ്രുമ യോഗം, എന്നിങ്ങനെ ഉള്ള പല നെഗറ്റീവ് യോഗങ്ങളിലെയും പ്രധാന പ്രതി ചന്ദ്രൻ ആണ്. മനസിന്റെ അസ്വസ്ഥതയാണ് ഈ യോഗങ്ങൾ എല്ലാം എടുത്തു കാട്ടുക. ജീവിതത്തിൽ അസ്വസ്ഥമായ അനുഭവങ്ങളിലൂടെ കടന്നു പോകാനുള്ള സാധ്യത കൂടുതലായിരിക്കും എന്നാണ് ഇവ തരുന്ന സൂചന. ചില വേദനകളിലൂടെ നാം കടന്നു പോകുക എന്നത് നമ്മുടെ വിധി ആണ്. പക്ഷെ നമ്മുടെ മനസിനെ ഈ വേദനയിൽ നിന്നും സംരക്ഷിക്കാൻ തക്ക രീതിയിൽ നാം പാകപ്പെടനം , അല്ലെങ്കിൽ നമ്മുടെ വേശിസശിഴ ുേേമലൃി പുരോഗമനപരമായ രീതിയിലായിരിക്കണം എന്നതിന്റെ സൂചനകൾ ആയെ ഈ യോഗങ്ങളെ കാണാവൂ...
എല്ലാം ജ്യോത്സ്യം അല്ല.....ബെർത്ത് ചാർട്ടിൽ നിന്ന് പറയാവുന്നതും, കണ്ടു പിടിക്കാൻ പറ്റുന്നതും ആയ കാര്യങ്ങൾക്ക് പരിധി ഉണ്ട്. ഈ ലോകത്ത് ഉള്ള 90% ശതമാനം ജ്യോത്സ്യന്മാരും പറഞ്ഞത് ഹിലരി ക്ലിന്റൻ അടുത്ത പ്രസിഡന്റ് ആകുമെന്നാണ്. അതോ കൊണ്ട് തന്നെ നാളെ എന്ത് സംഭവിക്കും എന്ന് നോക്കാൻ അല്ല ജ്യോത്സ്യം ഉപയോഗിക്കേണ്ടത്. പ്രവചനങ്ങൾ ഒക്കെ എപ്പോൾ വേണമെങ്കിലും തെറ്റാം. പക്ഷെ ജനത്തിന് വേണ്ടത് പ്രവചനം മാത്രമാണ്.
വെസ്റ്റെൻ ജ്യോത്സ്യം അനുസരിച്ച് ചന്ദ്രൻ നാളെ ടോറസ് രാശിയിൽ ആയിരിക്കും. എന്നാൽ വെടിക് അനുസരിച്ച് മേടതിന്റെ അവസാന ഡിഗ്രികളിൽ ആയിരിക്കും. വേദിക് അസ്ട്രോളജി അനുസരിച്ച് കാർത്തിക നക്ഷത്രത്തിൽ ആ നക്ഷത്രത്തിൽ നിന്ന് രോഹിണിയിലേക്കും ഇദ്ദേഹം സഞ്ചരിക്കും.
അദ്ദേഹം അദ്ധേഹത്തിന്റെ വഴിക്ക് പൊയ്ക്കോളും. ചെറിയ സുനാമിയോ, അല്ലെങ്കിൽ അങ്ങനത്തെ എന്തെങ്കിലും പ്രതിഭാസം ജലതോടു അടുത്തുള്ള പ്രദേശങ്ങളിൽ ഈ അവസ്ഥയിൽ ഉണ്ടാകാം എന്ന് നാം പഠിച്ചിട്ടുണ്ടല്ലോ അതല്ലാതെ ലോകം അവസാനിക്കുകയും ഒന്നുമില്ല.
നവംബർ മൂന്നാം വാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധന0, വസ്തു വകകൾ, നിങ്ങളുടെ സെൽഫ് വർത്ത, സംസാരം എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ്ണ ചന്ദ്രൻ ഉദിക്കും. പുതിയ ഫിനാൻഷ്യൽ പ്രോജക്ക്ടുകളിൽ താൽപ്പര്യം ഉണ്ടാകും. അവയെ കുറിച്ച് കൂടുതൽ റിസേർച്ച ചെയ്യും. നിങ്ങളുടെ മൂല്യ വർദ്ധനയ്ക്കായി ഉള്ള പ്രോജക്ക്ടുകളെ അന്വേഷിക്കും. അധിക ചെലവ് നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കും.
ദൂരയാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവതിലെക്ക് ബുധൻ നീങ്ങുന്നതാണ്. ടോര ദേശത് നിന്നുള്ള വാർത്തകൾ, നിയമവുമായുള്ള നേർക്കാഴ്ച, എഴുത്ത് പഠനം പ്രസിദ്ധീകരണം എന്ന മേഖലയിൽ നിന്നുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ആത്മീയലേഖനങ്ങൾ വായിക്കാനുള്ള താൽപ്പര്യം, വിദേശത്ത നിന്നുള്ള ബന്ധം, ഉപരി പഠനത്തെ കുറിച്ചുള്ള ചിന്ത എന്നിവയും ഉണ്ടാകും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് പൂര്ണഴ ചന്ദ്രൻ ഉദിക്കും. ഈ ഭാവത്തിൽ നിന്ന് ചന്ദ്രൻ ഏഴാം ഭാവത്തെയും ദൃഷ്ടി ചെയ്യും. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കും. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ കൊണ്ടാക്ക്ട്ടുകൾ ലഭിക്കാൻ ഉള്ള സാധ്യത, പുതിയ ബന്ധങ്ങൾ ലഭിക്കാനുള്ള അവസരം, എന്നിവ ഉണ്ടാകാം.
സെക്‌സ്, തകര്ച്ചംകൾ, പാര്ട്ണകര്ഷിനപ്പുകൾ, ആയുദർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ ബുധൻ എത്തും. പുതിയ പാര്ട്ണനർ ഷിപ്പ് ബിസിനസുകളെ കുറിച്ചുള്ള ആലോചന, മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ച് ചെയ്യുന്ന പ്രോജക്ക്ട്ടുകൾ, നിക്ഷേപങ്ങൾ, നിഗൂഡ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, ടാക്‌സ് , ഇന്ഷുറന്‌സ് എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചന എന്നിവ പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് പൂര്ണ് ചന്ദ്രൻ ഉദിക്കും. . ഈ ഭാവം മാനസിക സംമാര്ദ്ടചങ്ങളുടെത് ആയതിനാൽ ഒരു പക്ഷെ ഈ അവസരം നാം കൂടുതൽ വൈകാരികത പ്രദര്ശിപപ്പിച്ചേക്കാം. പ്രാര്ത്ഥതന, ധ്യാനം എന്നിവയിൽ കൂടുതൽ താല്പര്യം ഉണ്ടാകാം. കൂടുതൽ റിസേര്ച്, ഭാവിയെ കുറിച്ചുള്ള ആകാംഷ , പുണ്യ പ്രവര്ത്തിചകൾ എന്നിവയും പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ ബുധൻ എത്തും. പുതിയ ബന്ധങ്ങൾ, ബിസിസ്‌ന്‌സ് ബന്ധങ്ങൾ എഗ്രീമെന്റുകൾ , കൊന്റ്രാക്ക്ടുകൾ, നിയമ പരമായ ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. ഈ മേഖലയിൽ തന്നെ പല പുതിയ കാര്യങ്ങള്ക്കും തുടക്കം കുറിക്കുവാൻ പല സംഭവങ്ങളും ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് പൂര്ണാ ചന്ദ്രൻ ഉദിക്കും. സുഹൃദ് ബന്ധങ്ങളിൽ ഏറ്റ കുറച്ചിലുകൾ പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കും. ലോങ്ങ് ടേം പ്രോജക്ക്ടുകളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ഈ ആഴ്ച ബുധൻ എത്തും. പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം. സഹ പ്രവര്തകരോടുള്ള സംസാരം, ടീം ജോലികൾ , എഴുത്ത് മീഡിയ ടെക്‌നോളജി എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, വളര്ത്തു മൃഗങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച പൂര്ണി ചന്ദ്രൻ ഉദിക്കും. ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ, മാതാ പിതാക്കൾ അധികാരികൾ എന്നിവരോടുള്ള വൈകാരികത നിറഞ്ഞ പെരുമാറ്റം. പുതിയ ജീവിത മാര്ഗതത്തെ കുറിച്ചുള്ള ആലോചന, എന്നിവ പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ര പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. കൂടുതൽ നെറ്റ് വര്ക്കിംകഗ്, ക്രിയേറ്റീവ് ജോലികള്ക്കു്ള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം, നിങ്ങളെ തന്നെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം,പുതിയ ഹോബികൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള കൂടുതൽ സമയം ചിലവഴിക്കൽ എന്നിവ പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പആതാം ഭാവത്തിൽ പൂര്ണയ ചന്ദ്രൻ ഉദിക്കും. നിയമവുമായുള്ള നേര്ക്കാ ഴ്ച, ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, പഠനം, പഠിപ്പിക്കൽ എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ അനേക അവസരങ്ങൾ, എന്നിവാ പ്രതീക്ഷിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചം,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ബുധൻ എത്തും. വീട് വില്പന, വാങ്ങൽ, മാറ്റം എന്നിവാ , മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ പ്രതീക്ഷിക്കുക കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, പൂര്വിതകരെ സ്മരിക്കൽ എന്നിവയും ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്‌സ്, തകര്ച്ചധകൾ, പാര്ട്ണീര്ഷിതപ്പുകൾ, ആയുര്‌ദൈുര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ, എന്നാ എട്ടാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻഉദിക്കും. നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന, ബിസിനസ്/ജീവിത പങ്കാളിയോടുള്ള സംശയ നിവാരണം, നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന, ടാക്‌സ് , ഇന്ഷുറന്‌സ് എന്നിവയിൽ പുതിയ തീരുമാനങ്ങൾ എന്നിവ ഉണ്ടാകാം.
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ബുധൻ എത്തും. കൂടുതൽ ആശയ വിനിമയം, ആശയ വിനിമയം കൊണ്ടുള്ള ജോലികൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ ചര്ച്ച്കൽ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ സഹോദരങ്ങലോടുള്ള സംവാദം എന്നിവ പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില ഈ ആഴ്ച ബുധൻ എത്തും. പുതിയ ധനാഗമന മാര്ഗാങ്ങളെ കുറിച്ചുള്ള ആലോചന, ഫിനാന്‌ഷ്യോൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ചിന്ത, പുതിയ ബിസിനസ് പ്രോജക്ക്ട്ടുകളെ കുരിച്ചുക്ല്‌ല ചര്ച്ചി, എന്നിവ പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച പൂര്ണക ചന്ദ്രൻ ഉദിക്കും., ബന്ധങ്ങളിൽ ഏറ്റ കുറചിലുകൾ പ്രതീക്ഷിക്കുക. തുടക്കങ്ങളും ഒടുക്കങ്ങളും ഉണ്ടാകാം., പുതിയ എഗ്രീമെന്റുകൾ കൊന്റ്രാക്ക്ടുകൾ എന്നിവയിൽ ഏര്‌പ്പെ്ടുന്നതിനു മുന്പ് രണ്ടാമത് ആലോചിക്കേണ്ടി വരും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് ഈ ആഴ്ച ബുധൻ എത്തും. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പ്രതീക്ഷിക്കുക പുതിയ കൊണ്ടാക്ക്ട്ടുകൾ, ലാഭകരമായ ബന്ധങ്ങളിലെക്ക് പോകാൻ ഉള്ള അവസരങ്ങൾ; എന്നിവ വിനിയോഗിക്കുക.
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ഈ ആഴ്ച പൂര്ണത ചന്ദ്രൻ ഉദിക്കും. ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ ഉണ്ടാകും. ജോലി സ്ഥലത്തെ പുതിയ ഉത്തര വാദിതങ്ങൾ , ബാധ്യതകളെ കുറിച്ചുള്ള ചിന്തകൾ, വളര്ത്തു മൃഗങ്ങളെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്‌സ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച പൂര്ണര ചന്ദ്രൻ ഉദിക്കും. പ്രേമ ബന്ധങ്ങളിൽ ഏറ്റ കുറചിലുകൾ ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ ചെയ്തു തീര്ക്കും . താല്ക്കാ ലിക വിരസത പ്രതീക്ഷിക്കുക
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് ബുധൻ എത്തും. കൂടുതൽ റിസേര്ച്‌ന ജോലികൾ ചെയ്യും. പ്രാര്ത്ഥംന , ധ്യാനം ചാരിറ്റി പ്രവര്ത്തലനങ്ങൾ എന്നിവയോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവം മാനസിക ഭാരങ്ങളുടെത് ആണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ പൂര്ണാ ചന്ദ്രൻ ഉദിക്കും. വീട് മാറ്റം, വില്പന , വാങ്ങൽ , മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ പ്രതീക്ഷിക്കുക. മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ചകൾ , ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് ബുധൻ എത്തും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, സുഹൃദ് ബന്ധങ്ങളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ, ടീം ജോലികളിൽ കൂടുതൽ അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ലോങ്ങ് ടേം പ്രോജക്ക്ടുകളുടെ ആവിഷ്‌കാരം എന്നിവ പ്രതീക്ഷിക്കുക
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ എത്തും. കൂടുതൽ ആശയ വിനിമയം,. സഹോദരങ്ങലോടുള്ള സംവാദം, അവരോടുള്ള ബന്ധത്തിലെ പുതിയ വഴിത്തിരിവുകൾ, പെട്ടന്നുള്ള മീറ്റിങ്ങുകൾ, ചെറു യാത്രകൾ എന്നിവ പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ബുധൻ ഈ ആഴ്ച എത്തും. എഴുത്ത്, മീഡിയ എലെക്ട്രോനിക്‌സ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക, അധികാരികളിൽ നിന്നുള്ള ഉപദേശം, ജോലിയിലെ പുതിയ ഉത്തര വാടിതങ്ങൾ, എന്നിഅവ് പ്രതീക്ഷിക്കുക.
jayashreeforecast@gmail.com